Random Posts

This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Wednesday, August 14, 2013

ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റ് നല്‍കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ 20 ലക്ഷംവരുന്ന ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി ഓണക്കിറ്റുകള്‍ വിതരണംചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഓണക്കാലത്തെ വിലക്കയറ്റം ഒഴിവാക്കാന്‍ നടപടിയെടുക്കും. അതിന്റെ ഭാഗമായി 23 മുതല്‍ ഓണച്ചന്തകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വഴി സബ്‌സിഡി നിരക്കില്‍ അരിയും അവശ്യസാധനങ്ങളും വിതരണം ചെയ്യും. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്ക് 5 കിലോ അരി നല്‍കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു

പോരാട്ടചരിത്രത്തിലെ ലജ്ജാകരമായ ഏട്- ബി.ജെ.പി

തിരുവനന്തപുരം: ജനകീയ പ്രക്ഷോഭങ്ങളുടെ ചരിത്രത്തിലെ ലജ്ജാകരമായ ഏടാണ് ഒന്നരദിവസം സി.പി.എമ്മിന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് നടന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് വി. മുരളീധരന്‍ പറഞ്ഞു. സമരത്തില്‍ നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങുന്നതിന് പിന്നിലുള്ള ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ എന്താണെന്ന് വ്യക്തമാക്കണം. കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള ഒരു റിട്ടയേര്‍ഡ് ജഡ്ജിയെ വെച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തി സോളാര്‍ കേസ് അട്ടിമറിക്കാനുള്ള നീക്കമാണിതിന് പിന്നിലെന്നും മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ കുറേക്കാലമായി സംസ്ഥാനത്ത് കോണ്‍ഗ്രസും സി.പി.എമ്മും നടത്തുന്ന രാഷ്ട്രീയനാടകത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം നടത്തിയ സമരം. പതിനഞ്ച് ദിവസം മുമ്പ് തന്നെ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്ന് അറിയിച്ചതാണ്. സമരം തുടങ്ങും മുമ്പും ഈ വാഗ്ദാനം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞ് ഒരു ഒത്തുതീര്‍പ്പുമില്ലെന്നായിരുന്നു ഇതുവരെ ഇടതുമുന്നണി മറുപടി നല്‍കിയത്. എന്നാലിപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണമെന്ന് പറഞ്ഞ് സര്‍ക്കാരിന് മുന്നില്‍ ഒത്തുതീര്‍പ്പിന് വഴങ്ങുകയാണ് ഇടതുമുന്നണി. സെക്രട്ടേറിയറ്റിന്റെ നാല് ഗേറ്റും ഉപരോധിക്കുമെന്ന് പറഞ്ഞ സി.പി.എം കന്‍േറാണ്‍മെന്‍റ് ഗേറ്റ് ഉപരോധിക്കാന്‍ ശ്രമിച്ചുപോലുമില്ല. സമരം മധ്യസ്ഥരെ ഉപയോഗിച്ച് ഒത്തുതീര്‍ക്കുമെന്ന് യു.ഡി.എഫുകാര്‍ തന്നെ മാധ്യമങ്ങളിലൂടെ പറഞ്ഞതാണ്. ഒത്തുതീര്‍പ്പുവ്യവസ്ഥകളില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസാണോ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസാണോ അതോ ലാവലിന്‍ കേസാണോയെന്നാണ് വ്യക്തമാകാനുള്ളത്. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിട്ട് ഒരുമാസം പിന്നിട്ടിട്ടും തുടര്‍നടപടിയുണ്ടായിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെ സി.പി.എം നടത്തിയ സമരങ്ങളെല്ലാം പരാജയപ്പെട്ടത് ഇത്തരം ഒത്തുതീര്‍പ്പുകളിലൂടെയാണ്. മിച്ചഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്യുമെന്ന് പറഞ്ഞാരംഭിച്ച ഭൂസമരം ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നു. സി.പി.എമ്മിന്റെ ഇത്തരം ഒത്തുതീര്‍പ്പുകള്‍ക്ക് ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ യോജിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. സോളാര്‍പാനല്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന ആവശ്യമുന്നയിച്ച് ബി.ജെ.പി സമരം ശക്തിപ്പെടുത്തുകയാണെന്നും 23ന് ജില്ലാ കളക്ടറേറ്റുകള്‍ ഉപരോധിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

ഈജിപ്തില്‍ സൈനിക നടപടി ശക്തം; നിരവധി മരണം

കെയ്‌റോ: ഈജിപ്തില്‍ പ്രതിഷേധക്കാര്‍ക്കെതിരായ സൈനിക നടപടി ശക്തമാക്കി. സ്ഥാനഭൃഷ്ടനാക്കപ്പെട്ട മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികളുടെ രണ്ടു ക്യാമ്പുകള്‍ ഒഴിപ്പിക്കാനുള്ള സൈന്യത്തിന്റെ ശ്രമം വന്‍ രക്തച്ചൊരിച്ചിലിലാണ് കലാശിച്ചത്. നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടതായി മുസ്ലീം ബ്രദര്‍ഹുഡ് പറഞ്ഞു. എന്നാല്‍ അധികൃതര്‍ ഇതു നിഷേധിച്ചിട്ടുണ്ട്. 45 ജഡം കണ്ടുകിട്ടിയതായി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു.

കിഴക്കന്‍ കെയ്‌റോയിലെ റാബാ അല്‍ അദാവിയയില്‍ പ്രതിഷേധക്കാര്‍ തങ്ങിയിരുന്ന ടെന്റുകള്‍ ഇടിച്ചുനിരത്താനുള്ള സൈന്യത്തിന്റെ ശ്രമമാണ് ചോരയില്‍ കുളിച്ചത്.

വെളുപ്പിനാണ് ബുള്‍ഡോസറുകളുമായെത്തിയ സൈനികര്‍ പ്രതിഷേധക്കാര്‍ക്കെതിരെ ആദ്യം ടിയര്‍ ഗ്യാസും പിന്നീട് വെടിയുമുതിര്‍ത്തത്. വെടിയേറ്റാണ് കൂടുതല്‍ പേരും മരിച്ചത്. ഇതിനുശേഷം ടെന്റുകളെല്ലാം ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി. രണ്ടു മണിക്കൂര്‍ നേരത്തെ പരിശ്രമം കൊണ്ട് പ്രദേശത്തിന്റെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്തതായി അധികൃതര്‍ അറിയിച്ചു. നിരവധി പ്രതിഷേധക്കാരെ സൈന്യം പിടികൂടുകയും ചെയ്തു. പ്രതിഷേധക്കാര്‍ നടത്തിയ വെടിവെപ്പില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടതായി ആഭ്യന്തരമന്ത്രി അറിയിച്ചു.

കൂടുതല്‍ പ്രതിഷേധക്കാര്‍ കെയ്‌റോയിലേയ്ക്ക് വരുന്നത് തടയാനായി എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചിട്ടുണ്ട്.

അതിനിടെ സൈനിക നടപടിയില്‍ പ്രതിഷേധിച്ച മുര്‍സി അനുയായികള്‍ മധ്യ കെയ്‌റോയില്‍ രണ്ട് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് തീയിട്ടു.

പിണറായിക്ക് വേണ്ടി വെയില്‍ കൊള്ളണോ? സിപിഐക്ക് പുനരാലോചന

തൃശൂര്‍::: :സിപിഐക്ക് വീണ്ടു വിചാരം. ഇടത് മുന്നണിയുടെ ബാനറില്‍ പിണറായി വിജയന് മൈലേജ് ഉണ്ടാക്കി കൊടുക്കാന്‍ സിപിഐ പ്രവര്‍ ത്തകര്‍വെയില്‍കൊള്ളുന്നതെന്തിനെന്ന ചിന്ത സിപിഐ യില്‍ശക്തമാകുന്നു. ഇന്നലെ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ പിണറായിയും കൂട്ടരുമാണ് നേതൃത്വം കയ്യാളിയത്.
ദേവ ഗൗഡയെ വിളിച്ച് ജനതാദള്‍ നേതൃത്വത്തേയും സുധാകര്‍ റെഡ്ഡിയെ ആശംസിക്കാന്‍ക്ഷണിച്ച് സിപിഐ ക്കാരേയും സുഖിപ്പിച്ച സിപിഎം സെക്രട്ടറി സമരത്തിന്റെ ഗതി എന്താണെന്ന് നിശ്ചയിക്കുന്നതില്‍ സിപിഐക്ക് പങ്കില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു. സമരത്തിന്റെ എല്ലാ കാര്യങ്ങളും എകെ ജി സെന്ററില്‍ സിപിഎം സെക്രട്ടേറിയറ്റ്  മെമ്പര്‍ ബേബി ജോണിന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. പിണറായിയുടെ നിര്‍ദ്ദേശം അനുസരിക്കാന്‍ സിപിഐ ആര്‍ എസ് പി, ജനത ദള്‍ പാര്‍ട്ടികള്‍ നിര്‍ബ്ബന്ധിതരാകുന്നു. ഈസാഹചര്യത്തിലാണ് സിപിഐപുനര്‍ ചിന്തനത്തിന് ശ്രമിക്കുന്നത്.

പ്രതിപക്ഷ നേതാവിനെ ഒറ്റപ്പെടുത്തി നേതൃത്വം പിണറായി കയ്യാളിയത് സിപിഐക്ക് ബോധ്യപ്പെട്ടത് വൈകിയാണ്. അപ്പോഴേക്കും സമര മുഖം സജ്ജമായിരുന്നു. ഇന്നലെ സിപിഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ബസ്സില്‍   പ്രവര്‍ത്തകരെ കൊണ്ടിറക്കി സമരം നടത്തുന്നത് വഴി  തങ്ങള്‍ക്ക് എന്ത് നേട്ടമെന്ന് സിപിഐ ചിന്തിക്കുന്നു.മുമ്പ്  പല ഘട്ടങ്ങളിലും സിപിഎം മേധാവിത്തം സിപിഐക്ക് പ്രഹരമായിട്ടുണ്ട്. ഇത്തവണയും ആവര്‍ത്തിക്കുന്ന അവസ്ഥയാണ്.സെക്രട്ടേറിയറ്റ് വളയല്‍ സമരം ഏതാണ്ട് സിപിഎം സമരമെന്ന നിലക്കാണ് ചാനലുകള്‍ കൈകാര്യം ചെയ്യുന്നത്. പിണറായി-കോടിയേരിതുടങ്ങിയവരാണ് രംഗംനിയന്തിക്കുന്നത്. ആര്‍ എസ്പി ദേശീയ സെക്രട്ടറി പ്രൊ. ടിജെ ചന്ദ്രചൂഡന്‍ അക്കാര്യത്തിലുള്ള വിയോജിപ്പ് തന്റേടത്തോടെ പറഞ്ഞ് കഴിഞ്ഞു. മാത്രമല്ല വിപി  രാമകൃഷ്ണപിള്ളയെപോലെ മുതിര്‍ന്ന നേതാക്കള്‍ പിണറായി വിജയന് ആളാവാനുള്ള നീക്കത്തിന് നിന്നു കൊടുക്കണ്ട എന്ന ചിന്താഗതിക്കാരാണ്.

സിപിഐ നേതാക്കള്‍ ഇന്നലെ യോഗം ചേര്‍ന്ന് സിപിഎം സെക്രട്ടറിയുടെ ഏകാധിപത്യപ്രവണതയെ ക്കുറിച്ച്‌വിലയിരുത്തി. വരുംദിവസം സിപിഐക്ക് കാര്യമായ റോളില്ലെങ്കില്‍ വഴിപാട് രൂപത്തിലുള്ള സഹകരണം മതിയെന്നാണ് തീരുമാനം. വി എസ് അച്യുതാനന്ദനെ മൂലക്കിരുത്തുന്നതില്‍ പിണ റായി വിജയന്‍ വിജയിച്ച മട്ടാണ്. ഇന്നലെ വി എസ്സിന് കാര്യമായ  ബഹുമാനവും മറു വിഭാഗം കൊടുത്തില്ല. തോമസ് ഐസക്കും കടകമ്പള്ളിയും ഒക്കെയാണ് സംസ്ഥാന തല ഇടത് സമരത്തിലെ നയം തീരുമാനിക്കുന്നത്. സിപിഐക്ക് അസ്വസ്ഥതയുടെ ദിനങ്ങളാണ് സത്യത്തില്‍ ഈ സമര മുഖം.

ഉമ്മന്‍ചാണ്ടി വഴികാട്ടി; ഉപരോധം വഴിമാറി

ഉമ്മൻ ചാണ്ടി 
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് വളയാനും അനിശ്ചിതകാല ഉപരോധത്തിനുമായി ഭാണ്ഡവും കെട്ടി വന്നവര്‍ക്ക് മുപ്പത് മണിക്കൂര്‍ തികയുന്നതിന് മുമ്പ് ഉമ്മന്‍ചാണ്ടി കാട്ടിക്കൊടുത്ത വഴിയേ തന്നെ തിരികെ പോകേണ്ടിവന്നു.
എല്‍.ഡി.എഫിലെ എല്ലാ കക്ഷിനേതാക്കളേയും സാക്ഷി നിര്‍ത്തിയാണ് സി.പി.എം. അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ട് തിങ്കളാഴ്ച രാവിലെ സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തത്.പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി ആവേശം അണപൊട്ടിയൊഴുകുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചത് മുഖ്യമന്ത്രി രാജിവെച്ചൊഴിയാതെ ഈ സമരം അവസാനിക്കുകയില്ലെന്നായിരുന്നു.തുടര്‍ന്ന് പ്രസംഗിച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള എല്ലാ നേതാക്കളും കാരാട്ടിന്റെ പ്രഖ്യാപനത്തിന് യോജിച്ചു കൊണ്ട് അടിക്കുറിപ്പ് എഴുതി.പക്ഷേ മണിക്കൂറുകള്‍ക്കുള്ളില്‍ യു.ഡി.എഫ്. ഇട്ടുകൊടുത്ത പിടിവള്ളിയില്‍ പിടിച്ച് തടി തപ്പിയ രംഗത്തിനാണ് ആവേശം പൂര്‍ണമായം ഇല്ലാതായ ഒരു ജനസമൂഹത്തെ സാക്ഷിനിറുത്തി സമരം പിന്‍വലിച്ചത്. രാപ്പകല്‍ സമരവും തുടര്‍ന്ന് അനിശ്ചിതകാല ഉപരോധവും കഴിഞ്ഞപ്പോള്‍ എല്‍.ഡി.
എഫ് അവകാശപ്പെടുന്നത് തങ്ങൾ  വിജയിച്ചു എന്നാണ്.
നിയമസഭയ്ക്ക് അകത്തും പുറത്തും തന്നെ കണ്ടവരോടെല്ലാം ഫിറോസിനെ അറസ്റ്റ് ചെയ്ത് കഴിഞ്ഞാല്‍ ജുഡീഷ്യല്‍ അന്വേഷണം ആകാമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞിരുന്നു. ബിജുരാധാകൃഷ്ണനും സരിതയും ശാലുമേനോനും അന്ന് പോലീസ് കസ്റ്റഡിയിലായിരുന്നു; ഫിറോസ് ഒളിവിലും.ഇടതുപക്ഷം അപ്പോഴും മുഖ്യമന്ത്രിയുടെ രാജി എന്ന് പറഞ്ഞ് കളംമാറ്റി ചവിട്ടി. അപ്പോഴാണ് ജുഡീഷ്യല്‍ അന്വേഷണം ഒരു മാസം നീണ്ടുപോയത്. നിയമസഭയ്ക്ക് അകത്ത് മുഖ്യമന്ത്രിയുടെ രാജിയും ജുഡീഷ്യല്‍ അന്വേഷണവും എന്ന പ്രതിപക്ഷ നേതാവിന്റെ തുറുപ്പു ചീട്ടായിരുന്നു.എന്നാല്‍, ഇടതുപക്ഷത്ത് തന്നെ രാജിയെ സംബന്ധിച്ച് ആരംഭഘട്ടത്തില്‍ ഭിന്നാഭിപ്രായമുണ്ടായിരുന്നു. സി.പി.എമ്മിനകത്തും സ്ഥിതി മറിച്ചായിരുന്നില്ല. സോളാര്‍ വിഷയം വരുന്നതുവരെ കേരളത്തില്‍ സി.പി.എമ്മിന്റെ സംഘടനാ രംഗത്ത് ഉയര്‍ന്നുവന്ന ഏക മുദ്രാവാക്യം പ്രതിപക്ഷ നേതാവിനെ മാറ്റുക എന്നതായിരുന്നു.അതിന് മുന്നോടിയായി പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റുകയും ചെയ്തു. പ്രതിപക്ഷ നേതാവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന കമ്മിറ്റിയും അതിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന വി.എസിനേയുമാണ് സോളര്‍ പ്രശ്‌നം വരുന്നതുവരെ കണ്ടത്. എന്നാല്‍ ആ മുദ്രാവാക്യം മാറ്റി സി.പി.എമ്മിനേയും അണികളേയും മുഖ്യമന്ത്രിയെ മാറ്റുകയെന്ന മുദ്രാവാക്യത്തില്‍ കൊണ്ടെത്തിക്കാന്‍ പിന്നീട് വി.എസിന് കഴിഞ്ഞു.ഇപ്പോള്‍ പ്രതിപക്ഷനേതാവിനെ മാറ്റുകയെന്ന മുദ്രാവാക്യമില്ല. എവിടെയും സരിതമയം. കേരളത്തില്‍ പാര്‍ട്ടിയുടെയോ പോഷക സംഘടനകളുടെയോ പ്രധാന സമ്മേളനങ്ങളില്‍ വിലക്കുണ്ടായിരുന്ന വി.എസ്. മുഖ്യമന്ത്രിയെ മാറ്റണമെന്ന മുദ്രാവാക്യത്തിന്റെ പേരില്‍ സര്‍വ സമ്മതനായി മാറി.പക്ഷേ പിണറായിക്കെതിരെ ലാവലിന്‍ കേസ് വന്നപ്പോഴാണ് പ്രതിപക്ഷ നേതാവിനെ മാറ്റണമെന്ന മുദ്രാവാക്യം മാഞ്ഞുപോയത്. ഒളിഞ്ഞും തെളിഞ്ഞും ലാവലിന്‍ കേസിനെ അനുകൂലിച്ചിരുന്ന അച്യുതാനന്ദന്‍ അതോടെ പൊതുസമ്മതനായി മാറുകയും പിണറായി, കേസില്‍ പ്രതിയാവുകയും ചെയ്തു.ഇതേസമയം, ഒരു പൈസപോലും സര്‍ക്കാരിന് നഷ്ടപ്പെടാത്ത സോളാര്‍ ഇടപാടാണോ അതോ ലാവലിന്‍ ഇടപാടില്‍ 374 കോടി നഷ്ടപ്പെട്ടുവെന്ന അക്കൗണ്ടന്‍റ് ജനറലും സി.ബി.ഐയും കണ്ടെത്തിയ ലാവലിന്‍ കേസാണോ വലുതെന്ന ചോദ്യം ചാനല്‍ ചര്‍ച്ചകളിലും പത്ര റിപ്പോര്‍ട്ടുകളിലും ഉയര്‍ന്നുവന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇട്ടുകൊടുത്ത പിടിവള്ളിയില്‍ പിടിച്ച് രക്ഷപ്പെടുന്നതാണ് നല്ലതെന്ന് എല്‍.ഡി.എഫ്. നേതൃത്വത്തിന് ബോദ്ധ്യം വന്നത്.ആ തിരിച്ചറിവാണ് 45 ദിവസമായി സൂചിമുനയില്‍ നിറുത്തിച്ച സമരം 
നിറുത്തി വെക്കുവാൻ പിണറായി നിർദ്ദേശിച്ചത്.

Wednesday, April 3, 2013

നിക്കാതെ ഈ നാട്ടിലെ സാധരണക്കാരന് വേണ്ടി എന്തേലും ചര്ച്ചചെയ്യാൻ തയ്യാറാക്

കേരത്തിലെ പവിത്രമായ നിയമസഭയിൽ പുതിയ തലമുറക്കും കേരള ജനതയ്ക്ക് വേണ്ടിയും എന്തെല്ലാം നയപരമായ കര്യഗൾ ചർച്ച ചെയ്യാനുണ്ട്.3 ദിവസമായി ഒരു കുടുംബകാര്യം മാത്രമാണ് സഭ ചരച്ചചെയാൻ പ്രതിഭക്ഷം കാഹളം മുഴക്കുന്നത്.ഉമ്മൻ ചാണ്ടി അവതരിപ്പിക്കുന്ന പൊതു സമുഹതിനുള്ള ചര്ച്ചകളെ പ്രതിപക്ഷം എന്തിനാണ് ഭയക്കുന്നത്.കേരത്തിലെ 3 കോടിയോളം ജനങ്ങൾ പല പ്രദേശങ്ങളിൽ നിന്നായി സാമാജികരെ സഭയിലേക്ക് അയക്കുന്നത് ജനങൾക്ക് വേണ്ടിയാണു അല്ലാതെ കുടുംബകാര്യം ചര്ച്ചചെയ്യനല്ല .ഉമ്മൻ ചാണ്ടിയുടെ ഭരണ നേട്ടത്തെ ഭയക്കുന്ന ചില നേതാക്കളാണ് ഈ ചർച്ചകൾ നടത്താൻ നിർബധിതരകുന്നത്.LDF ഒന്ന് ഓർക്കുക നമ്മുടെ നാട്ടിലെ പഞ്ചായത്തുകൾ പോലും ഇത്തരം വിഷയഗൽ ചർച്ച ചെയ്യാറില്ല .അതിനാൽ LDF MLA മാർ സഭയുടെ വിലപ്പെട്ട സമ്മേളന സമയഗൾ കുടുംബ കാര്യം ചർച്ചചെയ്യാൻ നിക്കാതെ ഈ നാട്ടിലെ സാധരണക്കാരന് വേണ്ടി എന്തേലും ചര്ച്ചചെയ്യാൻ തയ്യാറാക് ......

കമ്മ്യുണിസം ലജ്ജിക്കുന്നു സഖാക്കളെ ലജ്ജിക്കുന്നു...........

പണ്ടൊക്കെ കമ്മ്യുണിസ്റ്റ് പാർട്ടികൾ പറയുന്ന കാര്യങ്ങളും ചെയ്യുന്ന പ്രവർത്തികൾക്കും അന്തസുണ്ടായിരുന്നു ജനകീയ പ്രശ്നങ്ങളിൽ കാര്യക്ഷമമായി ഇടപെടുന്നവർ എന്ന പേരുണ്ടായിരുന്നു, ഭരണപക്ഷത്തും പ്രതിപക്ഷത്തും ശക്തമായ സ്വാധീനം ചെലുത്താൻ അവർക്കു കഴിഞ്ഞിരുന്നു ഇന്നു വല്ലവന്റെയും കിടപ്പറ രഹസ്യങ്ങളും , അടുക്കളകാര്യവും ചർച്ചചെയ്യുന്ന അയല്കുട്ടങ്ങളായി അധ:പതിച്ചു പോയി കമ്മ്യുണിസ്റ്റ് പാർട്ടികൾ. ഒരു ഭരണകർത്താവിന്റെ രാജി ആവശ്യപെടുന്നതിനു ഇൻഡ്യയിലെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾക്കു മന്ത്രിയും ഭാര്യയും തമ്മിലുള്ള അടുക്കള വഴക്ക് വേണ്ടി വന്നിരിക്കുന്നു ഇത്രയ്ക്ക് തരം താണു പോയോ നമ്മുടെ കമ്മ്യുണിസം, ഇൻഡ്യൻ കമ്മ്യുണിസം ലജ്ജിക്കുന്നു സഖാക്കളെ ലജ്ജിക്കുന്നു...........

Tuesday, April 2, 2013

“പ്രവാസി സൗഹൃദ സംഗമം”

ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് ഫെയ്സ് ബുക്ക് ഗ്രുപ്പ് സംഘടിപ്പിക്കുന്ന അഞ്ചാമത് “പ്രവാസി സൗഹൃദ സംഗമം” അബുദാബി എയർലൈൻസ് ഹോട്ടലിൽ 2013 ഏപ്രിൽ മാസം പന്ത്രണ്ടാം തീയതി വൈകുന്നേരം ഏഴുമണിക്ക് . കെ.പി.സി.സി. പ്രസിഡന്റ് ശ്രീ.രമേശ് ചെന്നിതല എ.ഐ.സി.സി ജനറൽ സെക്രട്ടറി ശ്രിമതി ഷാനിമോൾ ഉസ്മാൻ,ശ്രിമതി ലതികാ സുബാഷ്, മഹിളാ കോൺഗ്രസ്സ് സംസ്ഥാനദ്ധ്യഷ ശ്രീമതി ബിന്ദു കൃഷ്ണ, ആഡ്വ: ടി സിദ്ദിഖ് തുടങ്ങിയവർ പങ്കെടുക്കുന്ന തുടങ്ങി ഒട്ടനവധി പേർ അണിനിരക്കുന്നതുമായ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് മുഖപുസ്തക കുട്ടായ്മയുടെ ചരിത്ര സംഭവത്തിൽ പങ്കാളികളാകാൻ ഏവരെയും   ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.....................

Monday, April 1, 2013

ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്‌ എന്ന് ജനങ്ങൾക്കൊപ്പം !!

ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങൾക്ക്‌ വേണ്ടി ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിൽ വരുത്തിയ മുൻകാല കോണ്‍ഗ്രസ്‌ സർക്കാരുകളുടെ പാത പിന്തുടർന്ന് കോണ്‍ഗ്രസ്‌ നേതൃത്വത്തിൽ ഉള്ള ഇപ്പോഴത്തെ യു പി എ മന്ത്രി സഭ ഭക്ഷ്യ സുരക്ഷ ബില്ലിന് അംഗീകാരം നല്കി !!

ഭക്ഷ്യ സുരക്ഷ പദ്ധതി വഴി രാജ്യത്തെ 80 കോടി ജനങ്ങൾക്ക്‌ തുച്ഛമായ നിരക്കിൽ ഭക്ഷ്യ ധാന്യങ്ങൾ ലഭ്യമാക്കും !!

രാജ്യത്തെ പട്ടിണിപ്പാവങ്ങൾക്കു വേണ്ടി ഇത്തരം ഒരു പദ്ധതി നടപ്പാക്കിയ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള യു പി എ സർക്കാരിന് ആയിരമായിരം അഭിനന്ദനങ്ങൾ !!

ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്‌ എന്ന് ജനങ്ങൾക്കൊപ്പം !! ജയ് ഹിന്ദ്‌

-----------------------------------------------------
ഭക്ഷ്യസുരക്ഷാ പദ്ധതി കൂടുതല്‍ ജനപ്രിയമാക്കുന്നു; ഭേദഗതികള്‍ക്കു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി . ഭക്ഷ്യസുരക്ഷാ പദ്ധതി കൂടുതല്‍ ജനപ്രിയമാക്കാനുള്ള ഭേദഗതികള്‍ക്കു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പരിഷ്കരിച്ച ബില്‍ മൂന്നു ദിവസത്തിനുള്ളില്‍ ലോക്സഭയില്‍ കൊണ്ടുവരുമെന്നു ഭക്ഷ്യമന്ത്രി കെ.വി. തോമസ് പറഞ്ഞു. ഏകദേശം 80 കോടി ജനങ്ങള്‍ക്കു തുച്ഛമായ നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാവും അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ യുപിഎയുടെ തുറുപ്പുചീട്ട്.

2011 ഡിസംബര്‍ 22നു ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലിനു പാര്‍ലമെന്ററി സ്ഥിരംസമിതിയും സോണിയ ഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശക കൌണ്‍സിലും നിര്‍ദേശിച്ച ചില പരിഷ്കാരങ്ങളാണ് ഒൌദ്യോഗിക ഭേദഗതികളായി ഉള്‍പ്പെടുത്തുന്നത്. അവയാണു മന്ത്രിസഭ ഇന്നലെ പ്രത്യേക യോഗം ചേര്‍ന്ന് അംഗീകരിച്ചത്.

* ദരിദ്രരില്‍ ദരിദ്രര്‍ക്കുള്ള അന്ത്യോദയ അന്നയോജനയിലുള്ള (എഎവൈ) കുടുംബങ്ങള്‍ക്കു പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കും. എഎവൈയില്‍ നിലവില്‍ ഏകദേശം രണ്ടരക്കോടി കുടുംബങ്ങളുണ്ട്. ഏകാംഗ കുടുംബത്തിനും പ്രതിമാസം 35 കിലോ ധാന്യങ്ങള്‍ എന്നതാണു വ്യവസ്ഥ.
*എഎവൈ വിഭാഗത്തിനും പദ്ധതിയിലുള്‍പ്പെടുന്ന മറ്റു കുടുംബങ്ങള്‍ക്കും അരി കിലോ മൂന്നുരൂപയ്ക്കും ഗോതമ്പ് രണ്ടു രൂപയ്ക്കും ഇതര ധാന്യങ്ങള്‍ ഒരു രൂപയ്ക്കുമാണു ലഭിക്കുക.

* എഎവൈ ഗണത്തിലല്ലാത്ത കുടുംബങ്ങള്‍ക്ക് ഒരംഗത്തിന് അഞ്ചു കിലോ എന്ന തോതിലാവും പ്രതിമാസ ധാന്യവിതരണം. * സ്ത്രീകള്‍ക്കു ഗര്‍ഭകാലത്തും പ്രസവശേഷം ആറുമാസം വരെയും സൌജന്യ ഭക്ഷണം; ആറായിരം രൂപ പ്രസവാനുകൂല്യം. ഇതു രണ്ടു പ്രസവത്തിനു മാത്രമെന്നു പരിമിതപ്പെടുത്തില്ല.
* ബില്‍ പാസായി ഒരുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പാക്കണം. മൂന്നുവര്‍ഷത്തേക്കു ധാന്യവിലയിലും തോതിലും മാറ്റമുണ്ടാകില്ല.
*വിതരണത്തിനും ഡീലര്‍മാരുടെ കമ്മിഷനുമുള്ള ചെലവിനത്തിലേക്ക് ഇപ്പോള്‍ 8000 കോടി രൂപ വകയിരുത്തും. ഇതു കേന്ദ്രവും സംസ്ഥാനങ്ങളും വഹിക്കുന്നതു സംബന്ധിച്ച വ്യവസ്ഥ പിന്നീടു തീരുമാനിക്കും.
*പദ്ധതി നടപ്പാക്കാന്‍ ഏകദേശം 62 ദശലക്ഷം ടണ്‍ ധാന്യം വേണ്ടിവരുമെന്ന് ഇപ്പോഴത്തെ കണക്ക്.

* പൊതു വിതരണത്തിന് ഇപ്പോഴുള്ള സബ്സിഡിയുള്‍പ്പെടെ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കാന്‍ 1.25 ലക്ഷം കോടി രൂപ ചെലവാകാമെന്നു വിലയിരുത്തല്‍.
സാമ്പത്തിക ബാധ്യതയും ഭക്ഷ്യധാന്യ ലഭ്യതയും പദ്ധതി നടപ്പാക്കുന്നതിനു തടസ്സമാകുമെന്നു മന്ത്രിസഭാ യോഗത്തില്‍ ധനമന്ത്രി പി. ചിദംബരവും കൃഷിമന്ത്രി ശരദ് പവാറും വാദിച്ചു. നിലവിലുള്ള ഭക്ഷ്യ സബ്സിഡിയോടു ചേര്‍ക്കുമ്പോള്‍ അധികഭാരം തുച്ഛമാണെന്നും 2040 വരെ ധാന്യസുഭിക്ഷത ഉറപ്പെന്നാണു കൃഷി മന്ത്രാലയത്തിന്റെ കൂടി വിലയിരുത്തലെന്നും കെ.വി. തോമസ് മറുപടി നല്‍കി. പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ അഭിപ്രായമെന്തെന്നു പ്രധാനമന്ത്രി ചോദിച്ചു.

ജനത്തിനു സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കുക തന്നെ വേണമെന്നും സാമ്പത്തിക ഞെരുക്കം പുതിയ പ്രശ്നമല്ലെന്നും ആന്റണി മറുപടി നല്‍കി. പദ്ധതിയുടെ ജനകീയ സ്വഭാവവും കരുതലുള്ള സര്‍ക്കാരെന്ന പ്രതിച്ഛായയും കണക്കിലെടുക്കുമ്പോള്‍ ഭേദഗതികള്‍ ആവശ്യമാണെന്നു വയലാര്‍ രവിയും വാദമുയര്‍ത്തി. മുതിര്‍ന്ന മന്ത്രിമാരുടെ നിലപാടിനെ പ്രധാനമന്ത്രിയും അനുകൂലിച്ചു. മന്ത്രിസഭാ യോഗത്തിന്റെ ഫലമറിഞ്ഞപ്പോള്‍ സോണിയ ഗാന്ധി, കെ.വി. തോമസിനെ അഭിനന്ദിച്ചു. ബില്‍ മന്ത്രിസഭ പരിഗണിക്കുംമുന്‍പു കോണ്‍ഗ്രസ് മന്ത്രിമാരുമായി സോണിയ ചര്‍ച്ച നടത്തിയിരുന്നു

Thursday, March 28, 2013

വഴിതെറ്റുന്ന യുവത്വത്തിന് വഴി തെറ്റിയ മാതൃക

വഴിതെറ്റുന്ന യുവത്വത്തിന്
വഴി തെറ്റിയ മാതൃക
ചെഗുവര.

"യുവത്വത്തിനു
ഇഷ്ടം ചുവപ്പാണ്! കാരണം-
അതിനു വിപ്ലവത്തിന്റെ
ഗന്ധമുണ്ട്,
പോരാട്ടത്തിന്റ
െ വീര്യമുണ്ട്,
സ്നേഹത്തിന്റെ ചൂടുമുണ്ട്" ~
ചെഗുവര

അതെ അതൊരു ലഹരിയാണ്
നമ്മുടെ നാടിന്റെ യുവതലമുറയെ നശിപ്പിക്കുന്ന
ലഹരി!!!

അതിനു
ചോരയുടെ ഗന്ധമുണ്ട്,

എടുത്തുചാട്ടത്ത
ിന്റെ വീര്യമുണ്ട്,

സ്നേഹത്തിന്റെ പേരില്
സ്വന്തം വര്ഗ
രാഷ്ട്രിയത്തിന്
റെ പേരില് മറ്റുള്ളവരോട്
ശത്രുതയുടെ ചൂടുമുണ്ട്!!!

ഈ ലഹരിയാണ് "ലഹരി മൂത്ത്
മാനുഷരെ കുട്ടമായി കൊലപെടുത്തിയ
ചെഗുവര എന്നാ കഞ്ഞാവ്
വലികാരന് വിദേശി"

നമ്മുടെ കൊച്ചു
കേരളത്തിന് നല്കിയത്!!!.

അതാണ് വഴിതെറ്റുന്ന
യുവത്വത്തിന്
വഴി തെറ്റിയ മാതൃക
ചെഗുവര എന്ന്
പറയുന്നതിന്റെ പൊരുള്.

മദ്യപാനം,

പുകവലി,

മയക്കുമരുന്ന് എന്നിവ.
മനുഷ്യരുടെ പ്രത്യേകിച്ച്
യുവതലമുറയുടെ ആരോഗ്യവും ബുദ്ധി ശക്തിയും ക്രിയാ ശക്തിയും നശിപ്പിക്കുന്നു
. ഇവയെപ്പറ്റിയുള് ള
അറിവും പ്രതികരണവും പലര്ക്കും അപര്യാപ്തമാണ്.അ
റിവില്ലായ്മയാണ്
പലരും ഇതിന്
അടിമകളാകാന് കാരണം.

ബോധവല്ക്കരണത്ത
ിന്റെ അഭാവം ഇവിടെ തെളിഞ്ഞ്
കാണാം !!!.

ലഹരിക്ക് അടിമപ്പെട്ട
മനുഷ്യന്റെ ജീവിതവും അടിമത്വത്തിലേക്
കുള്ള
പ്രയാണം ആരംഭിക്കുകയായി.

ലഹരി പദാര്ത്ഥങ്ങളുട
െ ഉപയോഗത്തിലൂടെ യഥാര്ത്ഥ
ലോകത്തില്
നിന്നും വേര്പെട്ട്
തന്റെതു മാത്രമായ
ഭവനകളുടെ ഒരു സ്വപ്ന
ലോകത്ത് വിഹരിക്കാണ്
അയാള്
ഏറ്റവും ഇഷ്ടപ്പെടുന്നത് .

ഇതിലൂടെ അയാല്
കുടുംബത്തില്
നിന്നും സമൂഹത്തില്
നിന്നും ഒറ്റപ്പെടുന്നു.

ഒറ്റപ്പെടലും മാനസികാഘാതങ്ങളു
ം അയാളെ പൂര്വ്വാധികം ശക്തമായി ആ
മായാലോകത്തേക്ക്
ക്ഷണിക്കുന്നു.
ഇത് തുടര്ന്നു
കൊണ്ടേയിരിക്കും .
ശാരീരികവും മാനസികവുമായ
അടിമത്തത്തിലേക് ക്
അയാള്
വഴുതി വീഴുകയും ചെയ്യുന്നു.

ഇങ്ങനെ അടിമകളാകുന്ന
മനുഷ്യന്
കുടുംബത്തിനും സമൂഹത്തിനും ഭാരമായിത്തീരുന്
നു.

അതോടൊപ്പം അപകടകാരിയും ആയിത്തീരുന്നു.

സഖാക്കളെ നിങ്ങള്
നാടിനു ശാപം !!!

മയക്കുമരുന്നിനട
ിമപ്പെട്ട
മനുഷ്യമനസ്സുകള്
‍ മാനുഷികമായ
വികാരങ്ങളും മൂല്യങ്ങലും അതിവേഗം വിസ്മരിക്കുന്നു
.
വഴക്കുകകള്ക്കു
ം അക്രങ്ങള്ക്കും
കൊലപാതകങ്ങള്ക് കും ഇത്
കാരണമാകുന്നു.
നിസ്സാര
പ്രകോപനങ്ങള്
പോലും വലിയ
സംഭവങ്ങള്ക്ക്
വഴി തെളിക്കുന്നു.

മാനസ്സിക
രോഗങ്ങളും ഇവരില്
അധികമാകും.

മയക്കുമരുന്നുകള
ുടെ അടിമകളാകുന്നതില
ൂടെ വെറുതെയിരുന്ന്
ചിന്തിക്കുക, പകല്
കിനാവുകള് കാണുക
എന്നിവയോടൊപ്പം ആത്മഹത്യയെക്കുറ
ിച്ചുള്ള
ചിന്തകളും ഉടലെടുക്കുന്നു.
താന് ജിവിക്കുന്നത്
എന്തിന് വേണ്ടി എന്ന
ചിന്ത
അയാളെ ആത്മഹത്യാ ശ്രമത്തിലേക്ക്
നയിക്കുന്നു.
മനുഷ്യന്റെ ജീവിതത്തെ രൂപപ്പെടുത്തുന്
നത്
അവന്റെ ചിന്തകളും ഭാവിയെപ്പറ്റിയു
ള്ള പ്രതീക്ഷകളുമാണ് .
ചിന്തകളിലും പ്രതീക്ഷകളിലും ഔന്നിത്യം പ്രകടിപ്പിച്ചിട
്ടുള്ള
ഒരാള്ക്കും മദ്യത്തെ ആശ്രയിക്കേണ്ട
കാര്യമില്ല.
ജീവത്തിന്റെ പിരിമുറുക്കങ്ങള
ും സാഹചര്യങ്ങളും എന്തു
തന്നെയായാലും ഇച്ഛാശക്തിയുള്ള
ഒരുമനുഷ്യന്
തന്റെ ചിന്തകളിലൂടെ അവയെ പരിഹരിക്കാന്
സാധിക്കും.

ഗാന്ധിജിയുടെയും പല
മഹാന്മാരുടെയും
ജീവിതങ്ങള്
ഇതിനുദാഹരണങ്ങളാ ണ്.

മദ്യവും മയക്കുമരുന്നും ഒരിക്കലും ശാശ്വതമായ
സുഖം തരുന്നില്ല
സാങ്കല്പ്പികമാ യ
സ്വപ്നലോകം നല്കാനെ അവയ്ക്കാവൂ.

ഇത്
ശരിയായി മനസ്സിലാക്കുവാന
് കഴിയുന്ന ഒരു
തലമുറയെ വാര്ത്തെടുക്കു
വാന് കഴിഞ്ഞാല്
പൂര്ണ്ണമായും ലഹരി വിമുക്തമായ
വ്യക്തികളും സമൂഹവും സ്വാഭാവികമായിതന
്നെ സൃഷ്ടിക്കപ്പെടു

SALEEQ P MONGAM

KPCC പ്രസിഡന്റിന്റെകേരളയാത്രയായാത്ര ജാഥ വിവരം.......................

  KPCC പ്രസിഡന്റിന്റെകേരളയാത്രയായാത്ര  
  ജാഥ വിവരം.......................

ഏപ്രിൽ-18 വ്യാഴം 6pm നു മഞ്ചേശ്വരത്തെ ഹൊസങ്കടിയിൽ തുടക്കം.
 7 pm നു കാസർഗോഡ്.
ഏപ്രിൽ 19 വെള്ളി.
----------------------
10am ഉദുമ
11am കാഞ്ഞങ്ങാട്

3pm തൃക്കരിപ്പൂർ

കണ്ണൂർ ജില്ല
--------------

4pm പയ്യന്നൂർ
5pm പഴയങ്ങാടി
6pm തളിപ്പറമ്പ്.

എപ്രിൽ 20 ശനി
--------------------
10 am വളപട്ടണം.
12 noon കണ്ണൂർ

3pm മമ്പറം
4pm തലശ്ശേരി
5pm കൂത്തുപറമ്പ്
6 പി.എം മട്ടന്നൂർ

ഏപ്രിൽ 21 ഞായർ ഒഴിവ്.
ഏപ്രിൽ 22 തിങ്കൾ- കണ്ണൂർ
------------------------------
10എ.എം ശ്രീകണ്ഠപുരം
12 പേരാവൂർ

വയനാട് ജില്ല
-----------------

3പി.എം മാനന്തവാടി
4പി.എം സുൽത്താൻ ബത്തേരി
5പി.എം കല്പറ്റ

ഏപ്രിൽ 23 ചൊവ്വ
---------------------
കോഴിക്കോട് ജില്ല
--------------------

10 എ.എം തിരുവമ്പാടി
11 കൊടുവള്ളി

3പി.എം ബാലുശേരി
4 പേരാമ്പ്ര
5 കുറ്റിയാടി
6 നാദാപുരം
7 വടകര

ഏപ്രിൽ24 ബുധൻ
---------------------
9എ.എം കൊയിലാണ്ടി
11 എലത്തൂർ
3 പി.എം കോഴിക്കോട് സൌത്ത്
4 കോഴിക്കോട് നോർത്ത്
5 കുന്ദമംഗലം
6 ബേപ്പൂർ.

ഏപ്രിൽ 25 വ്യാഴം
--------------------
മലപ്പുറം ജില്ല
---------------

9.30 എ.എം ഐക്കരപ്പടി (അതിർത്തി)
10 കൊണ്ടോട്ടി
11 ചേളാരി
12 വേങ്ങര

3.30 പി എം മലപ്പുറം
4.30 മഞ്ചേരി
5.30 അരീക്കോട്
6.30 വണ്ടൂർ
7.30 നിലമ്പൂർ

ഏപ്രിൽ 26 വെള്ളി
---------------------

10എ.എം പെരുന്തൽമണ്ണ
11 മങ്കട
12 തിരൂരങ്ങാടി

3പി.എം താനൂർ
4 തിരൂർ
5 കുറ്റിപ്പുറം
6 പൊന്നാനി
7 എടപ്പാൾ (തവനൂർ)

ഏപ്രിൽ 27 ശനി
------------------
പാലക്കാട് ജില്ല
------------------

10എ.എം പടിഞ്ഞാറങ്ങാടി
11.30 മേലേപട്ടാമ്പി

3 പി.എം കുളപ്പുള്ളി(ഷൊർണൂർ)
4.30 ഒറ്റപ്പാലം
5.30 കോങ്ങാട്
6.30 മണ്ണാർക്കാട്

ഏപ്രിൽ 28 ഞായർ ഒഴിവ്
-----------------------------
ഏപ്രിൽ 29 തിങ്കൾ പാലക്കാട്
---------------------------------
10 എ. എം ഒലവക്കോട്(പാലക്കാട്)
11.30 പി.എം. പുതുശ്ശേരി (മലമ്പുഴ)

3പി.എം ചിറ്റൂർ
4 കൊല്ലങ്കോട്(നെന്മാറ)
5.30 ആലത്തൂർ
7 വടക്കഞ്ചേരി(തരൂർ)

ഏപ്രിൽ 30 ചൊവ്വ
---------------------
തൃശൂർ ജില്ല
-------------

9 എ.എം ചേലക്കര
10 വടക്കാഞ്ചേരി
11 കുന്ദംകുളം
3പി.എം ഗുരുവായൂർ
4 മണലൂർ
5 തൃശൂർ (സമാപനം)

മെയ് ദിനം 1,2 ബുധൻ, വ്യാഴം ഒഴിവ്.
----------------------------------------

മെയ്3 വെള്ളി തൃശൂർ
------------------------

9എ.എം ഒല്ലൂർ
10 പുതുക്കാട്
11 ഇരിങ്ങാലക്കുട

3.പി.എം തൃപ്രയാർ
4 കൊടുങ്ങല്ലൂർ
5 മാള
6 ചാലക്കുടി(സമാപനം)

മെയ് 4 ശനി എറണാകുളം ജില്ല
-----------------------------------

9. എ. എം അങ്കമാലി
10 ആലുവ
11 കളമശേരി

3പി.എം പറവൂർ
4 വൈപ്പിൻ
5 എറണാകുളം
6 കൊച്ചി

മെയ് 5 ഞായർ ഒഴിവ്
-------------------------
മെയ് 6 തിങ്കൾ
----------------

9എ.എം വൈറ്റില
10 തൃപ്പൂണിത്തുറ
11 പിറവം

3പി.എം കുന്നത്തുനാട്
4 പെരുമ്പാവൂർ
5 മൂവാറ്റുപുഴ
6 കോതമംഗലം

മെയ് 7. ചൊവ്വ
-----------------
ഇടുക്കി ജില്ല
--------------
10എ.എം മൂന്നാർ
12 നെടുംകണ്ടം

2പി.എം കുമളി
4 ചെറുതോണി
6 തൊടുപുഴ

മെയ് 8 ബുധൻ
----------------
കോട്ടയം ജില്ല
-----------------
10എ.എം പാല
11 പൂഞ്ഞാർ(ഈരാറ്റുപേട്ട)
12 കാഞ്ഞിരപ്പള്ളി(പൊൻകുന്നം )

3 പി.എം പുതുപ്പള്ളി (പാമ്പാടി)
4 ചങ്ങനാശ്ശേരി
5 കോട്ടയം

മെയ് 9 വ്യാഴം
---------------

10എ.എം ഏറ്റുമാനൂർ
11 കടുത്തുരുത്തി
12 വൈക്കം

ആലപ്പുഴ ജില്ല
----------------

3.പി.എം തണ്ണീർമുക്കം (സ്വീകരണം)
4 അരൂർ
5 ചേർത്തല
6 ആലപ്പുഴ

മെയ് 10 വെള്ളി
------------------
10എ.എം അമ്പലപ്പുഴ
11 എടത്വാ
12 മാന്നാർ (ചെങ്ങന്നൂർ)

3.പി.എം. മാവേലിക്കര
4.30 ഹരിപ്പാട്
5.30 കായംകുളം

മെയ് 11 ശനി പത്തനംതിട്ട ജില്ല
------------------------------------

10 എ.എം തിരുവല്ല
11.30 റാന്നി

4പി.എം കോന്നി
5 അടൂർ
6 പത്തനംതിട്ട

മെയ് 12 ഞായർ ഒഴിവ്
--------------------------
മെയ് 13 തിങ്കൾ
-------------------
കൊല്ലം ജില്ല
--------------
10 എ.എം ശാസ്താം കോട്ട
11 കൊട്ടാരക്കര

3പി.എം പുനലൂർ
4 നിലമേൽ
5 പത്തനാപുരം

മെയ് 14 ചൊവ്വ
------------------

10 എ.എം കരുനാഗപ്പള്ളി
11 ഇടപ്പള്ളിക്കോട്ട(ചവറ)

3 പി.എം മുക്കട ജങ്ഷൻ(കുണ്ടറ)
4 ചാത്തന്നൂർ
5 പള്ളിമുക്ക്
6 ചിന്നക്കട

മെയ് 15 ബുധൻ തിരുവനന്തപുരം ജില്ല
-------------------------------------------

9എ.എം വർക്കല
10.30 ആറ്റിങ്ങൽ
11.30 മംഗലപുരം(ചിറയിങ്കീഴ്)

3.പി.എം വാമനപുരം
4 നെടുമങ്ങാട്
5 അരുവിക്കര
6 മലയിൻ കീഴ്

മെയ് 16 വ്യാഴം
-----------------

9.എ.എം ശ്രീകാര്യം
10.30 വട്ടിയൂർ കാവ്
11.30 രാജാജി നഗർ (തിരുവനന്തപുരം സെന്റർ0

3.പി.എം പാപ്പനംകോട്
4 വിഴിഞ്ഞം
5 നെയ്യാറ്റിൻ കര
6 വെള്ളറട

മെയ് 17 വെള്ളി ഒഴിവ്
---------------------------
മെയ് 18 ശനി സമാപന റാലി
----------------------------------
SALEEQ P MONGAM