തിരുവനന്തപുരം: സംസ്ഥാനത്തെ 20 ലക്ഷംവരുന്ന ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി ഓണക്കിറ്റുകള്‍ വിതരണംചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഓണക്കാലത്തെ വിലക്കയറ്റം ഒഴിവാക്കാന്‍ നടപടിയെടുക്കും. അതിന്റെ ഭാഗമായി 23 മുതല്‍ ഓണച്ചന്തകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വഴി സബ്‌സിഡി നിരക്കില്‍ അരിയും അവശ്യസാധനങ്ങളും വിതരണം ചെയ്യും. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്ക് 5 കിലോ അരി നല്‍കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വഴി സബ്‌സിഡി നിരക്കില്‍ അരിയും അവശ്യസാധനങ്ങളും വിതരണം ചെയ്യും. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്ക് 5 കിലോ അരി നല്‍കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു