Random Posts

This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Wednesday, November 30, 2011

ഇന്നു രാവിലെ കേട്ട ഏറ്റവും വലിയ തമാശകളിലൊന്ന്‌

എല്‍ഡിഎഫ്‌ ഇന്നു രാവിലെ രൂപീകരിച്ച രാഷ്ട്രീയ മുന്നണിയാണോ എന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ കുറ്റം പറയാനാകില്ല, സത്യം. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ ഇടതുമുന്നണി തയ്യാറാണെന്നും ജനത്തോട്‌ പണം പിരിച്ച്‌ അതു നിര്‍വഹിക്കാന്‍ തയ്യാറാണെന്നുമാണ്‌ ഇടതുമുന്നണി സംഘത്തെ നയിച്ച്‌ ഡാം സന്ദര്‍ശിക്കുന്നതിനു മുമ്പ്‌ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ പറഞ്ഞത്‌. ഇന്നു രാവിലെ കേട്ട ഏറ്റവും വലിയ തമാശകളിലൊന്ന്‌ എന്നു പറഞ്ഞാല്‍ പോര, ഏറ്റവും വലിയ ഒരേയൊരു തമാശ എന്നുതന്നെ പറയേണ്ടിവരും.
എല്‍ഡിഎഫ്‌ അധികാരത്തിലെത്തിയാല്‍ 'മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ തയ്യാറാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍. ഇതിനുള്ള പണം കണ്ടെത്താന്‍ എല്‍.ഡി.എഫ്‌. തയ്യാറെന്നും ജനങ്ങളില്‍ നിന്ന്‌ പണം സമാഹരിക്കുമെന്നും വി.എസ്‌. പറഞ്ഞു. കേരളത്തിന്റെ കാശ്‌ കൊണ്ടാകും പുതിയ ഡാം നിര്‍മ്മിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ' ഇതാണ്‌ ഇന്നുരാവിലെ ചാനലുകള്‍ പുറത്തുവിട്ട ബ്രേക്കംഗ്‌ ന്യൂസ്‌. നാളെ രാവിലെ പത്രങ്ങള്‍ ഇത്‌ അതേപടി വാര്‍ത്തയാക്കില്ലായിരിക്കാം. കാരണം, ഇത്‌ ഡാമിലേക്കു പുറപ്പെടുന്നതിനു മുമ്പ്‌ പറഞ്ഞതാണല്ലോ. ഡാം സന്ദര്‍ശനം കഴിഞ്ഞു പറയുന്നത്‌ ഇതിലും വലുതാണെങ്കിലോ. ഡാം പൊട്ടിപ്പൊകാതെ തടഞ്ഞു നിര്‍ത്തിക്കളയും, ഡിസംബര്‍ എട്ടിന്റെ മനുഷ്യ മതില്‍ സ്ഥിരമാക്കും, ഇ എസ്‌ ബിജിമോള്‍ എംഎല്‍എയെ അയച്ച്‌ ജയലളിതയെ ഭീഷണിപ്പെടുത്തും, ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ ഇനി കാണുമ്പോള്‍ ഡാമിനെക്കുറിച്ചു മാത്രം സംസാരിക്കും....അങ്ങനെ എന്താണു പറഞ്ഞുകൂടാത്തത്‌
      2006 മെയ്‌ 18 മുതല്‍ 2011 മെയ്‌ 17 വരെ കേരളം ഭരിച്ചിരുന്നത്‌ വി എസ്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന സര്‍ക്കാരാണ്‌ എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകാന്‍ വഴിയില്ല. കിളിരൂര്‍ പെണ്‍കുട്ടി ശാരിയുടെ അച്‌ഛനേയും അമ്മയെയും കെഎം ഷാജഹാനെയുമൊക്കെ മറന്നെങ്കിലും കേരള ചരിത്രത്തിലെ ആ സുവര്‍ണ കാലം അച്യുതാനന്ദന്‍ സഖാവ്‌ ഒരിക്കലും മറക്കില്ല. അദ്ദേഹം കാത്തുകാത്തിരുന്ന്‌ നേടിയെടുത്ത കസേരയാണത്‌. അതിന്മേല്‍ ഇരുന്നത്‌ മുള്ളുമുരിക്കില്‍ ഇരിക്കുന്ന വേദനയോടെയും നീറ്റലോടെയുമാണെന്നൊക്കെ സാറാ ജോസഫും സി ആര്‍ നീലകണ്‌ഠനുമൊക്കെ പറഞ്ഞേക്കാം. പക്ഷേ, മുഖ്യമന്ത്രിക്കസേര മുള്ളുമുരിക്കാണെന്നു പറയാനുള്ള വിനയമൊന്നും വി എസിന്‌ ഇല്ല. പിബിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഞാന്‍ മന്ത്രിസ്ഥാനം കൂടി രാജിവെച്ച്‌ വല്ല വഴിക്കും പൊയ്‌ക്കളയുമെന്ന്‌ , അധികാരമോഹം ലവലേശമില്ലെന്നു ശത്രുക്കള്‍ പോലും സമ്മതിക്കുന്ന പാലോളി പറഞ്ഞതായി കേട്ടിട്ടുണ്ട്‌. അത്‌ പാലാളി, ഇത്‌ വി എസ്‌.
അപ്പോള്‍, പറഞ്ഞുവന്നത്‌ എന്താണെന്നു വെച്ചാല്‍, താന്‍ മുഖ്യമന്ത്രായിരുന്ന കാലത്ത്‌ വി എസിനു വേണമെങ്കില്‍ ജനത്തിന്റെ കയ്യീന്നു കാശ്‌ പിരിച്ച്‌ ഡാം കെട്ടാമായിരുന്നു. എങ്കില്‍ ഈ പുകിലൊന്നും ഇപ്പോഴില്ലായിരുന്നുതാനും. അന്ന്‌ ഡാമിനു കുലുക്കമുണ്ടാക്കുന്ന ഭൂചലനമൊന്നും ഉണ്ടായില്ല എന്നു വേണമെങ്കില്‍ വാദിക്കാം. പക്ഷേ, ഡാമിന്റെ ദുര്‍ബലാവസ്ഥയെക്കുറിച്ച്‌ റൂര്‍ക്കി ഐഐടി സംഘത്തിന്റെ റിപ്പോര്‍ട്ടു വന്നതും നിയമസഭ മുല്ലപ്പെരിയാര്‍ ചര്‍ച്ച നടത്തി പ്രമേയം പാസാക്കി അയച്ചതും മറ്റും അക്കാലത്തുതന്നെയാണല്ലോ. പുതിയ ഡാം എന്ന പ്രശ്‌നം അന്നേ സജീവമായിരുന്നു. പുതിയ ഡാം നിര്‍മിച്ചേ പറ്റൂവെന്നു കേരളവും നിര്‍മിക്കാന്‍ പറ്റില്ലെന്നു തമിഴ്‌നാടും നിലപാടുകള്‍ കര്‍ക്കശമാക്കിയതും അക്കാലത്തുതന്നെ.
അന്നൊന്നും, ഞങ്ങള്‍ ബക്കറ്റ്‌ പിരിവു നടത്തി ഡാം നിര്‍മിച്ചു കളയുമെന്ന്‌ വി എസോ കൂട്ടുകാരോ പറഞ്ഞതായി ഓര്‍മയില്ല. ഇന്നു കണ്ടത്‌ നാളെ മറക്കുന്ന ചാനലുകള്‍ പോകട്ടെ, ഒന്നും മറക്കാതെ ഉള്ളില്‍ സൂക്ഷിക്കുന്ന ജനവും അങ്ങനൊരു പ്രസ്‌താവന കേട്ടിട്ടേയില്ലത്രേ. സ്വന്തം മുന്നണി തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ പത്രക്കാരെയും ചാനലുകളെയും വിളിച്ചുവരുത്തി വിഎസ്‌ ചിരിച്ചതും മുന്‍ രാഷ്ട്രപതിയും വിഖ്യാത ശാസ്‌ത്രജ്ഞനുമായ ഡോ. എ പി ജെ അബ്ദുല്‍ കലാമിനെ, മേലോട്ടു വാണം വിടുന്നയാള്‍ എന്ന്‌ നല്ല വാക്ക്‌ പറഞ്ഞതുമൊക്കെ ഓര്‍ക്കുന്നുണ്ട്‌.
ഏതായാലും ഇന്നത്തെ ഡയലോഗ്‌ ഇതാണ്‌. വി എസിന്റെ കിടിലന്‍ വാചകമേളാ ഡയലോഗ്‌. 
പക്ഷേ, അതിലൊരു കുഴപ്പമുണ്ട്‌. ഡാം ഞങ്ങള്‍ കാശു പിരിച്ച്‌ നിര്‍മിച്ചുകളയും എന്ന്‌ പ്രതിപക്ഷ നേതാവ്‌ പറയുമ്പോള്‍ , അപ്പുറത്ത്‌ നിന്ന്‌ തമിഴ്‌നാട്ടിലെ ഭരണക്കാരും പ്രതിപക്ഷവും ഊറിച്ചിരിക്കും. കേരളത്തിലെ രാഷ്ട്രീയക്കാരെല്ലാം പതിവു രീതിവിട്ട്‌ ഇത്തവണ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഐക്യപ്പെട്ടു എന്നാണല്ലോ അവരുടെ വിചാരം. അത്‌ കേട്ട്‌ കരയണോ ചിരിക്കണോ എന്നറിയാതെ ജയലളിതയും കരുണാനിധിയും ഇരിക്കുമ്പോഴാണ്‌ ഇന്നത്തെ ഡയലോഗ്‌ വി എസ്‌ പുറത്തുവിട്ടത്‌

പുതിയ ഡാമിന് 663 കോടി; തമിഴ്‌നാടിന് വെള്ളവും നഷ്ടമാവില്ല

നിലവിലെ വ്യവസ്ഥയനുസരിച്ച് 136 അടിയില്‍ത്തന്നെ ജലനിരപ്പ് ക്രമീകരിക്കുംവിധമാകും കേരളം വിഭാവനം ചെയ്യുന്ന പുതിയ അണക്കെട്ടിന്റെ നിര്‍മ്മാണം. ഇതുകൂടി ഉള്‍പ്പെടുത്തിയ സാധ്യതാപഠന റിപ്പോര്‍ട്ടാണ് സുപ്രിംകോടതി ഉന്നതാധികാരസമിതിക്ക് കേരളം സമര്‍പ്പിച്ചിട്ടുള്ളത്.

663 കോടി രൂപ ചെലവില്‍ നാല് വര്‍ഷത്തിനകം പുതിയ അണക്കെട്ട് പണിയാനാകുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അണക്കെട്ടിന്റെ നിര്‍മ്മാണത്തിനായി 600 കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ ചെലവ് പ്രതീക്ഷിക്കുന്നതായി ഇത്തവണ ബജറ്റ് പ്രസംഗത്തില്‍ ധനകാര്യ മന്ത്രി കെ.എം. മാണി സൂചിപ്പിച്ചിരുന്നു. ഇപ്പോഴത്തെ അണക്കെട്ടില്‍നിന്ന് 366 മീറ്റര്‍ താഴെയാണ് പുതിയ അണക്കെട്ടിനായി കണ്ടെത്തിയ സ്ഥലം.

പരിസ്ഥിതിയാഘാതം ഏറ്റവും കുറഞ്ഞ സ്ഥലമായാണ് ഈ ഭാഗത്തെ വിലയിരുത്തുന്നത്. 1979-ല്‍ കേന്ദ്ര ജലക്കമ്മീഷന്‍ പുതിയ ഡാം നിര്‍ദ്ദേശിച്ചപ്പോള്‍ അതിനായി തിരഞ്ഞെടുത്ത സ്ഥലം തന്നെയാണിത്.

പുതിയ അണക്കെട്ടിന് 370.1 മീറ്റര്‍ നീളവും 53.22 മീറ്റര്‍ ഉയരവുമുണ്ടാകും. ഇതോടുചേര്‍ന്ന് 137 മീറ്റര്‍ നീളത്തിലും 25 മീറ്റര്‍ ഉയരത്തിലും ആയിരിക്കും താങ്ങ് (സാസില്‍ ഡാം) അണക്കെട്ട് പണിയുക. ഇപ്പോഴത്തെ അണക്കെട്ടിന് 365.76 മീറ്റര്‍ നീളവും 53.65 മീറ്റര്‍ ഉയരവുമാണുള്ളത്. നിലവില്‍ അണക്കെട്ടില്‍നിന്ന് മാറിയാണ് സ്പില്‍വേ. പുതിയ ഡാമില്‍ സ്പില്‍വേ പ്രധാന അണക്കെട്ടിന്റെ ഭാഗമായിരിക്കും.

പുതിയ അണക്കെട്ട് വരുമ്പോള്‍ തമിഴ്‌നാടിന് ഇപ്പോള്‍ നല്‍കുന്ന വെള്ളത്തില്‍ ഒരു കുറവും വരില്ല. മാത്രവുമല്ല, സംഭരണശേഷി അല്പം കൂടുന്നതിനാല്‍ കുറേക്കൂടി വെള്ളം നല്‍കാനുമായേക്കും. നിലവിലുള്ള അണക്കെട്ടിനേക്കാള്‍ 143 ദശലക്ഷം ഘനയടി വെള്ളം അധികമായി സംഭരിക്കാന്‍ പുതിയ അണക്കെട്ടിനാകും.

കുറച്ച് വനഭൂമിയേ വെള്ളത്തിനടിയില്‍ ആവുകയുള്ളൂ. 22.23 ഹെക്ടര്‍ മാത്രം. മറ്റാവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ മൊത്തം 50 ഹെക്ടര്‍ വനഭൂമി ഇതിനായി ഉപയോഗിക്കേണ്ടിവരും.

പുതിയ അണക്കെട്ട് വരുമ്പോള്‍ നാലുതരത്തിലുള്ള ജൈവമേഖലകള്‍ ഇവിടെ വെള്ളത്തിനടിയിലാകും. നദീഭാഗം, യൂക്കാലിപിസ്റ്റ് തോട്ടം, അര്‍ദ്ധനിത്യഹരിതവനം, താഴ്ചയിലുള്ള പുല്ലുമേട് എന്നിവ. എന്നാല്‍, അര്‍ദ്ധനിത്യഹരിതവനത്തില്‍ മരങ്ങള്‍ കുറവാണെന്നും ഒരു മരവും 30 സെന്റീമീറ്ററില്‍ കൂടുതല്‍ വ്യാസമുള്ളതല്ലെന്നും റിപ്പോട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പ്രധാനമന്ത്രി ഇടപെടുന്നു

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളവും തമിഴ് നാടുമായി ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വഴിയൊരുക്കുന്നു. ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ജല വിഭവ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനോട് പ്രധാനമന്ത്രി നിര്‍ദേശിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിന്ന് 120 അടി ആയി കുറയ്ക്കണമെന്ന് കേരളം ഔദ്യോഗികമായി തമിഴ്‌നാടിനോട് ആവശ്യപ്പെടും. പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് പ്രമേയം പാസാക്കുന്നതിന് നിയമസഭ വിളിച്ചു ചേര്‍ക്കുന്നതടക്കമുള്ള മറ്റ് കാര്യങ്ങള്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. അണക്കെട്ട് തകര്‍ന്നാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് റൂര്‍ക്കി ഐ.ഐ.ടി.യുമായി ചേര്‍ന്ന് കേരളം പഠനം നടത്തും.

കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ. അഹമ്മദ്, കെ.വി. തോമസ്, കെ.സി. വേണുഗോപാല്‍ എന്നിവരും സംസ്ഥാന മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ജെ. ജോസഫും പ്രധാനമന്ത്രിയുമായി ചൊവ്വാഴ്ച ചര്‍ച്ച നടത്തി. തമിഴ്‌നാട്ടില്‍ നിന്നുള്ള ഡി.എം.കെ. എം.പി.മാരും കേന്ദ്രമന്ത്രി അഴഗിരിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്.

കേരളത്തില്‍ നിന്നുള്ള എം.പി.മാര്‍ ചൊവ്വാഴ്ചയും മുല്ലപ്പെരിയാര്‍ വിഷയമുന്നയിച്ച് പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ നടത്തി. പ്രതിഷേധവുമായി ലോക്‌സഭയുടെ നടുത്തളത്തില്‍ ഇറങ്ങുകയും ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നുള്ള എ.ഐ.എ.ഡി.എം.കെ., ഡി.എം.കെ.യിതര എം.പി.മാര്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ നടത്തി. ഈ വിഷയത്തില്‍ കേരള കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ. മാണി അടിയന്തര പ്രമേയത്തിന് ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

ജലനിരപ്പ് കുറയ്ക്കണമെന്ന ആവശ്യം തമിഴ്‌നാട് അംഗീകരിച്ചില്ലെങ്കില്‍, നിയമസഭ വിളിച്ചു കൂട്ടാനാണ് സര്‍ക്കാര്‍ നീക്കം. പ്രമേയം പാസാക്കുന്നതിനൊപ്പം, ജലനിരപ്പ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കാനും ആലോചനയുണ്ട്. എന്നാല്‍, പ്രശ്‌നം ഗുരുതരമാണെന്ന തരത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയോ മറ്റോ ഉണ്ടെങ്കില്‍ മാത്രമേ, ഇത്തരമൊരു അപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചിട്ട് കാര്യമുള്ളൂവെന്ന നിയമോപദേശമാണ് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയില്‍ നിന്നു ലഭിച്ചത്. പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ ഇതിലൂടെ കോടതിയെ ധരിപ്പിക്കാന്‍ കഴിയുമെന്നും സാല്‍വെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പുതിയ അണക്കെട്ടുമായി മുന്നോട്ടു പോകുന്നതിന് നിയമസഭാ സമ്മേളനം വിളിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ മന്ത്രിസഭയാണ് തീരുമാനമെടുക്കേണ്ടതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. പ്രധാനമന്ത്രിയുടെ ശരീരഭാഷയും മറ്റും നല്‍കിയ സൂചന കേരളത്തിന്റെ നിലപാട് നൂറു ശതമാനം ശരിയാണെന്ന് സമ്മതിക്കുന്നതാണ്. മൂന്നു കാര്യങ്ങളാണ് കേരളം ആവശ്യപ്പെടുന്നത്. ഒന്ന്-ജലനിരപ്പ് കുറയ്ക്കണം. രണ്ട്-ശാശ്വത പരിഹാരമെന്ന നിലയ്ക്ക് പുതിയ അണക്കെട്ട് പണിയണം. മൂന്ന്- പുതിയ അണക്കെട്ട് നിര്‍മാണത്തിന് പരിസ്ഥിതി അനുമതി വേണം.

പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് കുഴിയെടുത്ത് പ്രതലത്തിന്റെ ബലപരിശോധനയ്ക്ക് (ബോറിങ്) നടത്താന്‍ നേരത്തേ പരിസ്ഥിതി അനുമതി ലഭിച്ചിട്ടുണ്ട്. ഇത് അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള ഭാഗികാനുമതിയായി സംസ്ഥാനം കണക്കാക്കുകയാണെന്ന് മന്ത്രി തിരുവഞ്ചൂരും ജോസഫും വ്യക്തമാക്കി. പുതിയ അണക്കെട്ട് നിര്‍മിക്കുമ്പോള്‍, അതുമായി ബന്ധപ്പെട്ട് കോടതിയോ പ്രധാനമന്ത്രിയോ മുന്നോട്ടു വെക്കുന്ന മാനദണ്ഡങ്ങള്‍ അംഗീകരിക്കാമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അണക്കെട്ട് നിര്‍മാണത്തിന് പ്രധാനമന്ത്രി അധ്യക്ഷനായ സമിതി തന്നെയാണ് അനുമതി നല്‍കേണ്ടത്. പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്നും (സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍) പ്രധാനമന്ത്രിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ ആവശ്യകതയെ കുറിച്ച് തമിഴ്‌നാടിനെ ബോധ്യപ്പെടുത്തും.

രണ്ടു സംസ്ഥാനങ്ങളുമായി സംസാരിച്ച് പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി മന്ത്രി വയലാര്‍ രവി അറിയിച്ചു. രാവിലെ പതിനൊന്നരയ്ക്കാണ് കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ പ്രധാനമന്ത്രിയെ കണ്ടത്. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീതിയുയര്‍ന്ന സാഹചര്യത്തില്‍ വിഷയം പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയെന്ന് വിദേശസഹ മന്ത്രി ഇ. അഹമ്മദ് പറഞ്ഞു.

രാവിലെ ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരായ പി.കരുണാകരന്‍, പി.ടി.തോമസ്, ജോസ്.കെ.മാണി, ആന്റോ ആന്റണി, എം.ബി.രാജേഷ് തുടങ്ങിയവര്‍ പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങി. ബഹളത്തില്‍ സഭ നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് എം.പിമാര്‍ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ ധര്‍ണ തുടങ്ങി.

യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ മലയാളിത്തിളക്കം

യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ വേദിയിലും സദസ്സിലും തിളങ്ങിയത് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍. താഴെത്തട്ടു മുതല്‍ മേല്‍ത്തട്ടു വരെയുള്ള സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ ആദ്യ ദേശീയ സമ്മേളനത്തിന്റെ കാര്യപരിപാടികള്‍ നിയന്ത്രിക്കാന്‍ ഒട്ടേറെ മലയാളി നേതാക്കള്‍ക്ക് അവസരം ലഭിച്ചു.

ആദ്യദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം. ലിജുവായിരുന്നു സമ്മേളനത്തിലെ താരമെങ്കില്‍ സമാപനദിവസം തിളങ്ങിയത് സംസ്ഥാന പ്രസിഡന്‍റ് പി.സി. വിഷ്ണുനാഥ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പങ്കെടുത്ത സമാപനസമ്മേളനത്തില്‍ അധ്യക്ഷത വഹിക്കാന്‍ നിയോഗിക്കപ്പെട്ടത് വിഷ്ണുനാഥായിരുന്നു. ലാളിത്യം നിറഞ്ഞ വാക്കുകളില്‍ സോണിയയെയും മന്‍മോഹനെയും വിഷ്ണുനാഥ് പ്രസംഗിക്കാന്‍ ക്ഷണിച്ചതും ഏറെ ശ്രദ്ധേയമായി.

സമ്മേളനത്തിനെത്തിയ പ്രധാനമന്ത്രിയെ മാലയിട്ടു സ്വീകരിക്കാന്‍ എറണാകുളം പെരുമ്പാവൂര്‍ കൂവപ്പടി പഞ്ചായത്തംഗം ഷൈമോള്‍ ഷൈജനാണ് അവസരം ലഭിച്ചത്. നാഷണല്‍ ഇന്നവേഷന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ സാം പിത്രോഡ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തിയ പ്രഭാഷണത്തിന് മറുപടി പറഞ്ഞത് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ അസംബ്ലി പ്രസിഡന്‍റ് ജി. മനോജ്കുമാറാണ്. 'മാറുന്ന ലോകത്തിനനുസരിച്ചു മാറുന്ന ഇന്ത്യ' എന്ന വിഷയത്തിലുള്ള പ്രഭാഷണത്തിലാണ് മനോജ് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചത്.

അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം. ലിജു, ദേശീയ സെക്രട്ടറി മാത്യു കുഴല്‍നാടന്‍ എന്നിവരുള്‍പ്പെട്ട സമിതിയാണ് സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ-സംഘടന-സാമ്പത്തിക പ്രമേയങ്ങള്‍ തയ്യാറാക്കിയത്. സംഘടനാപ്രമേയം അവതരിപ്പിക്കാന്‍ നേതൃത്വം മാത്യു കുഴല്‍നാടനെ നിയോഗിച്ചു. ജനറല്‍ സെക്രട്ടറിമാരായ വിനോദ് കൃഷ്ണ, മനോജ് മൂത്തേടന്‍, അഖിലേന്ത്യാ സെക്രട്ടറി ജെ. ഷിഹാബുദ്ദീന്‍, എന്‍ക്വയറി കമ്മീഷന്‍ മേധാവി സജീവ് ജോസഫ്, വി.ടി. ബല്‍റാം എം.എല്‍.എ. എന്നിവരും സമ്മേളനത്തില്‍ നേതൃപരമായ പങ്കുവഹിച്ചു. കേരളത്തില്‍ നിന്ന് 700 നേതാക്കളടക്കം ഏഴായിരത്തോളം പേര്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ സമ്മേളനത്തില്‍ പങ്കെടുത്തു.

Tuesday, November 29, 2011

സിപിഎം സമ്മേളനവേദിയില്‍ നിന്നും ചോരയില്‍ മുക്കിയ വിപ്ലവകഥകള്‍

ഗ്രൂപ്പുയുദ്ധംപാരമ്യതയിലെത്തിയതോടെ കേരളത്തിലെ സിപിഎം സമ്മേളനവേദി സംഘടനവേദികളായി മാറുന്നു. ചോരയില്‍ മുക്കിയ വിപ്ലവകഥളില്‍ ആദ്യത്തേത് കാലടി അയ്യമ്പുഴ ലോക്കല്‍ സമ്മേളനവേദിയില്‍ നിന്നാണ്. സമ്മേളനം പുരോഗമിക്കവേ മാരകായുധങ്ങളുമായി എത്തിയ നാലുപേര്‍ വിഎസ് പക്ഷക്കാരനായ സമ്മേളന പ്രതിനിധിയെ മാരകമായി ആക്രമിച്ചു പരിക്കേല്പിച്ചു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ 15ാം ബ്ലോക്ക് എ ആന്‍ഡ് എഫ് ബ്രാഞ്ച് സെക്രട്ടറി കെ.എന്‍. ഷിബു (42) വിന് നേരെയായിരുന്നു ആക്രമണം. തലയ്ക്കും നെറ്റിക്കും കണ്ണിനും പരിക്കേറ്റ ഷിബുവിനെ അങ്കമാലി ലിറ്റില്‍ഫ്ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് സമ്മേളനം മാറ്റിവെച്ചിരിക്കുകയാണ്.

മുന്‍പ് പിണറായി പക്ഷത്തായിരുന്ന ഷിബു അടുത്തയിടെയാണ് വിഎസ് പക്ഷത്തേക്ക് ചുവടുമാറിയത്. ബ്രാഞ്ച് സമ്മേളനത്തില്‍ ഇരുപക്ഷവും ഒപ്പം എത്തിയതിനെത്തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് ഷിബു സെക്രട്ടറിയായത്. ഇതിനെതിരെ പിണറായി പക്ഷം ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ എക്‌സിക്യൂട്ടീവ് മെംബറായിരുന്ന ഷിബുവിനെ രണ്ടുമാസം മുന്‍പ് സ്ഥാനത്തുനിന്ന് പുറത്താക്കുകയും ചെയ്തു. പിണറായി പക്ഷത്തിനെതിരെ ഷിബുവും ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. യൂണിയന്‍ ഓഫീസ് പരിസരത്തെ റബ്ബറിന്റെ ആദായം തിരിമറി നടത്തിയെന്നതായിരുന്നു പരാതി. രണ്ടു പരാതികളും സമ്മേളനം ചര്‍ച്ച ചെയ്യാനിരിക്കുകയായിരുന്നു.

കടുത്ത വിഭാഗീയതയെത്തുടര്‍ന്ന് മാറ്റിവച്ച സമ്മേളനമാണ് തിങ്കളാഴ്ച വീണ്ടും അലങ്കോലമായത്. ആദ്യ സമ്മേളനംതന്നെ സംഘര്‍ഷ സ്ഥിതിയിലേക്ക് നീങ്ങിയപ്പോള്‍ തര്‍ക്കവിഷയങ്ങള്‍ സമ്മേളനശേഷം ചര്‍ച്ചചെയ്താല്‍ മതിയെന്ന് തീരുമാനമെടുത്തിരുന്നു. പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു ഓഫീസായിരുന്നു തിങ്കളാഴ്ച സമ്മേളനവേദി. പ്രതിനിധികള്‍ രജിസ്‌ട്രേഷന് തയ്യാറെടുക്കുമ്പോഴായിരുന്നു ഷിബുവിനു നേരെ ആക്രമണം. സമ്മേളന പ്രതിനിധികളല്ലാത്തവര്‍ സമ്മേളനവേദിയിലേക്ക് വരാന്‍ പാടില്ലാത്തതാണ്. എന്നാല്‍, ആക്രമണം നടത്തിയവര്‍ പുറമേ നിന്നുള്ളവരാണ്. ഷിബുവിനെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍തന്നെ ആശുപത്രിയിലെത്തിച്ചു.

വിഎസ് പക്ഷത്തിനു മേല്‍ക്കോയ്മയുള്ള കമ്മിറ്റിയാണ് അയ്യമ്പുഴ. കാലടി ഏരിയാ സമ്മേളനം രണ്ടുമുതല്‍ അഞ്ചുവരെ കാലടിയില്‍ നടക്കാനിരിക്കുകയാണ്. അതിനുള്ളില്‍ അയ്യമ്പുഴ സമ്മേളനം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. കേന്ദ്രകമ്മിറ്റി അംഗം എം.സി. ജോസഫൈന്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ.എന്‍. സുധാകരന്‍, എസ്. ശര്‍മ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. പ്രാദേശികമായ കിടമത്സരങ്ങള്‍ അരങ്ങുതകര്‍ത്ത ബ്രാഞ്ച് സമ്മേളനങ്ങള്‍ പിന്നിട്ടശേഷം സമ്മേളനങ്ങള്‍ ലോക്കല്‍ഏരിയാ തലങ്ങളിലെത്തിയ ഘട്ടത്തിലാണ് പതിവില്ലാത്ത സംഭവങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.

രണ്ടുദിവസം മുമ്പ് നടന്ന ആലപ്പുഴയിലെ പുളിങ്കുന്ന് ലോക്കല്‍ സമ്മേളനത്തില്‍ ഒരുവിഭാഗം പ്രതിനിധികള്‍ ഉപരിഘടകങ്ങളില്‍ നിന്നുമെത്തിയ നിരീക്ഷകരോട് തട്ടിക്കയറുകയും സമ്മേളന ഹാളിലെ കസേരകള്‍ മറിച്ചിടുകയും ചെയ്തിരുന്നു. ഇതിനൊടുവില്‍ പ്രതിഷേധക്കാര്‍ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോക്കും നടത്തി. സി.പി.എം. സമ്മേളനങ്ങളില്‍ മത്സരവും വോട്ടെടുപ്പും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാധാരണമാണെങ്കിലും ഇറങ്ങിപ്പോക്കും കൈയാങ്കളിയും ഇതുവരെ അരങ്ങേറിയിരുന്നില്ല. കഴിഞ്ഞ കോട്ടയം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലുണ്ടായ കശപിശയായിരുന്നു എടുത്തുപറയാവുന്ന ഒന്ന്. കഴിഞ്ഞദിവസം നടന്ന ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഏരിയാ സമ്മേളനം പിണറായി പക്ഷത്തെ രണ്ടുപ്രമുഖ നേതാക്കളായ മുന്‍മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗങ്ങളുടെ ബലപരീക്ഷണമായി മാറി. ഇതില്‍ ജി. സുധാകരന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിനായി വിജയം. മത്സരിച്ച ആറ് സുധാകരന്‍ പക്ഷക്കാരും വിജയിച്ചതോടെ ഏരിയാകമ്മിറ്റിയും അവരുടെ നിയന്ത്രണത്തിലായി.

ഞായറാഴ്ച നടന്ന കാസര്‍കോട് ജില്ലയിലെ എളേരി ഏരിയാ സമ്മേളനത്തില്‍ ഡി.വൈ.എഫ്.ഐ. ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്നും സി.പി.എം. നേതൃത്വം ഒഴിവാക്കിയ ആള്‍ മത്സരിച്ച് പാര്‍ട്ടി ഏരിയാസെക്രട്ടറിയാകുന്ന കാഴ്ചയാണ് സംഭവിച്ചത്. ഡി.വൈ.എഫ്.ഐ. മുന്‍ ജില്ലാസെക്രട്ടറിയായ സാബു എബ്രഹാമാണ് സി.പി.എം. ഏരിയാസെക്രട്ടറിപദത്തിലെത്തിയിരിക്കുന്നത്. വി.വി. രമേശന്‍ പ്രശ്‌നത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം വകവെക്കാതെ പ്രവര്‍ത്തിച്ചയാളാണ് സാബു. രമേശനെ ഡി.വൈ.എഫ്.ഐ.യില്‍ നിന്ന് പുറത്താക്കാന്‍ മുന്‍നിരയില്‍ നിന്നു. അതിന്റെ പകതീര്‍ക്കലെന്നോണം കാസര്‍കോട് ഡി.വൈ.എഫ്.ഐ.യുടെ പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്ത് സാബുവിനെ ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുകയായിരുന്നു. ജില്ലാ സെക്രട്ടറിയായി തുടര്‍ന്നാല്‍ ആ നിലയില്‍ സി.പി.എം. ജില്ലാകമ്മിറ്റിയിലും സാബുവിന്റെ സാന്നിധ്യം ഉണ്ടാകുമായിരുന്നു. അതും ഒഴിവാക്കുകയായിരുന്നു നേതൃത്വത്തിന്റെ ലക്ഷ്യം. എന്നാല്‍ ഏരിയാ സെക്രട്ടറി എന്ന നിലയില്‍ വീണ്ടും സാബു ജില്ലാകമ്മിറ്റിയില്‍ എത്താനാണ് സാധ്യത തെളിഞ്ഞിരിക്കുന്നത്.

കാലടി ഉള്‍പ്പെടെ എറണാകുളത്ത് സംഘര്‍ഷമാണെങ്കില്‍ ഇടുക്കിയില്‍ സ്ഥിതി മറ്റൊരു തരത്തിലാണ് ആശങ്കയുയര്‍ത്തുന്നത്. വിഭാഗീയത നിയന്ത്രിക്കാന്‍ ജില്ലയിലെ ഉന്നത നേതാക്കളെ നിയോഗിച്ചാണ് തൊടുപുഴ മേഖലയിലെ മൂന്ന് ഏരിയാ കമ്മിറ്റികള്‍ ഔദ്യോഗിക പക്ഷത്തുതന്നെ നിലനിര്‍ത്തുന്നതിനു സാഹചര്യമൊരുക്കിയതെന്നു വിലയിരുത്തല്‍. പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ ആരോപണ വിധേയനായ നേതാവിനെക്കുറിച്ച് ഏരിയാ സമ്മേളനങ്ങളില്‍ കടുത്ത വിമര്‍ശനമുണ്ടായിരുന്നു.ചീട്ടുകളി വിവാദത്തില്‍ ഉള്‍പ്പെട്ടു പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കിയ നേതാവിനെ പുറത്താക്കണമെന്നു പലരും ആവശ്യപ്പെട്ടു. പെരുമാറ്റദൂഷ്യ പരാതി പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും ഏറെ അപമാനം വരുത്തിയെന്ന് ഔദ്യോഗിക പക്ഷത്തെതന്നെ ചില നേതാക്കള്‍ വിലയിരുത്തിയിരുന്നു. തുടര്‍ന്നു മൂലമററം ഏരിയാ കമ്മിറ്റി നിലനിര്‍ത്തുന്നതിന് സിപിഎം സംസ്ഥാനകമ്മിറ്റി അംഗം കെ.കെ. ജയചന്ദ്രനെയാണ് പാര്‍ട്ടി നിയോഗിച്ചത്. പാര്‍ട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്നു തീരുമാനമെടുത്ത മുന്‍ സംസ്ഥാന കമ്മിറ്റി അംഗം പി.എം. മാനുവല്‍, മുന്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി എം.സി. മാത്യു എന്നിവരുടെ തട്ടകമായ തൊടുപുഴയില്‍ അടിയൊഴുക്കുകള്‍ ഉണ്ടാകാതിരിക്കുന്നതിനു പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.എം. മണി നേരിട്ടെത്തിയാണു സമ്മേളനം നിയന്ത്രിച്ചത്.

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍കൊണ്ടും സാമ്പത്തിക ക്രമക്കേടുകള്‍കൊണ്ടും വിവാദത്തിലായ കരിമണ്ണൂര്‍ ഏരിയാ കമ്മിറ്റിയുടെ സമ്മേളനം നിയന്ത്രിക്കുന്നതിന് ഔദ്യോഗിക പക്ഷത്തെ വിശ്വസ്തന്‍മാരിലൊരാളായ പി.എന്‍. വിജയനെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയത്. വനിതാ നേതാവ് ഏരിയാ സെക്രട്ടറിക്കെതിരെ നല്‍കിയ പെരുമാറ്റദൂഷ്യ പരാതിയാണ് മൂന്ന് ഏരിയാ സമ്മേളനങ്ങളിലും സംഘടനാ ചര്‍ച്ചകളില്‍ പ്രതിഫലിച്ചത്. ഔദ്യോഗിക പക്ഷത്തുനിന്നുള്ളവരും ഇക്കാര്യത്തില്‍ എതിര്‍പക്ഷത്തോട് യോജിച്ചത് ചര്‍ച്ചകള്‍ സങ്കീര്‍ണമാക്കി. വിഎസ് പക്ഷം പിടിമുറുക്കുന്ന കരിമണ്ണൂര്‍ ഏരിയാ കമ്മിറ്റിയില്‍ സെക്രട്ടറി സ്ഥാനത്തേക്ക് ശക്തമായ മല്‍സരമാണ് നടന്നത്. വിഎസ് പക്ഷത്തിനുവേണ്ടി മല്‍സരിച്ചയാള്‍ 52 വോട്ടുകള്‍ നേടിയത് ഔദ്യോഗികപക്ഷത്തെ ഞെട്ടിച്ചു. മൂലമറ്റം ഏരിയാ കമ്മിറ്റിയിലും ചൂടുപിടിച്ച ചര്‍ച്ചകളാണ് നടന്നത്. നിലവിലെ ഏരിയാ സെക്രട്ടറിക്കെതിരെ ചിലര്‍ മല്‍സരത്തിന് തയാറായെങ്കിലും നേതൃത്വം ഇടപെട്ട് മല്‍സരം ഒഴിവാക്കുകയായിരുന്നു. തൊടുപുഴ ഏരിയാ കമ്മിറ്റിയില്‍ മല്‍സരം ഉണ്ടായില്ലങ്കിലും പെരുമാറ്റദൂഷ്യ പരാതിയിന്‍മേല്‍ ആരോപണ വിധേയനെ രക്ഷിച്ച ജില്ലാനേതൃത്വത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് അംഗങ്ങള്‍ പ്രകടിപ്പിച്ചത്. ഇങ്ങനെപോയാല്‍ പാര്‍ട്ടിയിലേക്ക് വനിതകള്‍ക്കു കടന്നുവരാനാകില്ലെന്നുമാത്രമല്ല, നിലവിലുള്ള അംഗങ്ങള്‍പോലുംനിശബ്ദരാകേണ്ട സ്ഥിതിവിശേഷമാണുള്ളതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത വനിതാ അംഗങ്ങള്‍ കുറ്റപ്പെടുത്തുകയും ചെയ്തു.

പാലക്കാടും സ്ഥിതി വ്യത്യസ്ഥമല്ല. ജില്ലയില്‍ വി.എസ് പക്ഷത്തിന്റെ പ്രധാന ശക്തികേന്ദ്രമായ പാലക്കാട് ഏരിയ സമ്മേളനത്തിന് തുടക്കമായി.എസിയില്‍ നിലവിലുള്ള അവസ്ഥക്ക് മാറ്റം വരുന്ന സാഹചര്യമില്ലെന്നാണ് നേതൃത്വം അവകാശപ്പെടുന്നതെങ്കിലും ലോക്കല്‍ കമ്മിറ്റികളിലെ ബലാബലത്തിലുണ്ടായ മാറ്റങ്ങള്‍ ഗ്രൂപ്പില്‍ അസ്വസ്ഥതയ്ക്ക് കാരണമായിട്ടുണ്ട്. കോട്ടക്ക് ഇളക്കം തട്ടാതിരിക്കാന്‍ വിഎസ് തന്നെ നേരിട്ട് എത്തുന്നുവന്ന പ്രത്യേകതയും സമ്മേളനത്തിലുണ്ട്. പാര്‍ട്ടി ഏകീകരണമെന്ന സംസ്ഥാനഘടകത്തിന്റെ നിര്‍ദ്ദേശം ഏറ്റവും നന്നായി നടപ്പാക്കിയത് പാലക്കാട് എസിയിലാണ് എന്നു പറയുന്നുണ്ടെങ്കിലും ജില്ലയിലുണ്ടായ രൂക്ഷമായ വിഭാഗീയതക്ക് ഇരയാകേണ്ടിവന്നവരുടെ നിലപാടുകള്‍ സമ്മേളനത്തില്‍ നിര്‍ണായകമാകും.

വി.എസിന്റെ അപ്പീല്‍ തള്ളി; ഉമ്മന്‍ ചാണ്ടിക്കു നഷ്ടപരിഹാരം നല്‍കണം

ഉമ്മന്‍ ചാണ്ടിക്കെതിരെ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനി പ്രിന്റര്‍ ആന്‍ഡ് പബ്ളിഷര്‍ പി. കരുണാകരന്‍, ചീഫ് എഡിറ്റര്‍ വി.എസ്. അച്യുതാനന്ദന്‍ എന്നിവരെ ശിക്ഷിച്ച തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സബ്ബ് കോടതിയുടെ വിധി ജില്ലാ കോടതി ശരിവച്ചു. ഉമ്മന്‍ ചാണ്ടിക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷത്തി പതിനായിരം രൂപയും അതിന്റെ പലിശയും ഇവരോടു നല്കാന്‍ തിരുവനന്തപുരം ജില്ലാ കോടതി ജഡ്ജി ജയചന്ദ്രന്‍ ഉത്തരവായി.

കേസിലെ രണ്ടാം പ്രതി പിണറായി വിജയനെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കി.  പി. കരുണാകരന്‍ ഒന്നാം പ്രതിയും വി.എസ് അച്യുതാനന്ദന്‍ മൂന്നാം പ്രതിയുമാണ്.  നാലും അഞ്ചും പ്രതികളായ കേരള പൌള്‍ട്രി ഗ്രോവേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നിവരെയും ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

30.12.2001 ല്‍ ദേശാഭിമാനി പത്രത്തില്‍ 'കോഴിക്കോഴ ഉമ്മന്‍ചാണ്ടിക്കും പങ്ക്' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് മാനനഷ്ടക്കേസിന് ആധാരം.  ഉമ്മന്‍ ചാണ്ടിയുടെ കളര്‍ഫോട്ടോ സഹിതമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് അഡ്വ. എ. സന്തോഷ് കുമാര്‍ മുഖേന കേസ് ഫയല്‍ ചെയ്തു.  പി. കരുണാകരന്‍, പിണറായി വിജയന്‍, വി.എസ്. അച്യുതാനന്ദന്‍, കേരള പൌള്‍ട്രി ഗ്രോവേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ പ്രതിയാക്കിയാണു കേസ് ഫയല്‍ ചെയ്തത്.
2007 ഡിസംബര്‍ 12 ന് അഞ്ചു പ്രതികളും കുറ്റക്കാരാണെന്നു സബ് കോടതി വിധിച്ചു.  1,10,000 രൂപയും പലിശയും പ്രതികളില്‍ നിന്ന് ഈടാക്കാനായിരുന്നു വിധി.  ഇതിനെതിരെ നല്കിയ അപ്പീലിലാണ് ഇപ്പോള്‍ വിധി ശരിവച്ചിരിക്കുന്നത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കെ. ശങ്കരനാരായണന്‍ ധനകാര്യ മന്ത്രി ആയിരിക്കുമ്പോള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കോഴി ഇറക്കുമതി ചെയ്യുന്നതിന് നികുതി ഇളവ് അനുവദിച്ചിരുന്നു. അന്ന് ഉമ്മന്‍ ചാണ്ടി യു.ഡി.എഫ് കണ്‍വീനറായിരുന്നു.

തമിഴ്നാട്ടില്‍ നിന്നുള്ള കോഴിക്കമ്പനികളുടെ പ്രതിനിധികളും നികുതിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ കൊച്ചിയിലെ ഒരു ഹോട്ടലില്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയതിനെ തുടര്‍ന്നാണ് അന്യസംസ്ഥാന കോഴികമ്പനികള്‍ക്ക് നികുതി ഇളവ് അനുവദിച്ചത് എന്ന ആരോപണമാണ് ദേശാഭിമാനി പ്രസിദ്ധീകരിച്ചത്.  ഇതുമൂലം സംസ്ഥാനത്തിന് 51.8 കോടിരൂപയുടെ നഷ്ടമുണ്ടായെന്നും പത്തുകോടി രൂപ കോഴ വാങ്ങിയെന്നും ആരോപിച്ചിരുന്നു.

സിപിഎം സമ്മേളനത്തിലെ ചര്‍ച്ചകള്‍ കേട്ട് ജനംചിരിക്കുന്നു

മസിലുപിടുത്തം അവസാനിപ്പിച്ച് നേതാവ് ചിരിക്കണമെന്ന് അണികള്‍. സിപിഎം സംസ്ഥാനസമ്മേളനത്തിനു മുന്നോടിയായുള്ള ഏരിയാസമ്മേളനങ്ങള്‍ പുരോഗമിക്കവേ കേട്ടുകേഴ് വിയില്ലാത്ത വിഷയങ്ങളാണ് പാര്‍ട്ടി തലകുത്തി നിന്നു ചര്‍ച്ചചെയ്യുന്നതെന്നു ബോധ്യമാകും. കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ ഏരിയാ സമ്മേളനത്തിലാണ് യുവനേതാക്കളില്‍ പ്രമുഖനായ കെ.കെ രാഗേഷ് ചിരിക്കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നത്. എം.വി.ജയരാജനെ പാര്‍ട്ടി ശാസിച്ചതിനെതിരെയും അഞ്ചരക്കണ്ടിയില്‍ പ്രതിഷേധം ഉയര്‍ന്നു.

കെ.കെ. രാഗേഷ് ശൈലി മാറ്റണമെന്നും ആളുകളെ കണ്ടാല്‍ ചിരിക്കണമെന്നും രാഗേഷിനെ വേദിയിലിരുത്തിക്കൊണ്ട് ഒരു പ്രതിനിധി ആവശ്യപ്പെട്ടു. ജയരാജനെ പാര്‍ട്ടി ശാസിച്ചിട്ടില്ലെന്നും പാര്‍ട്ടിക്കു ഗുണകരമായ രീതിയില്‍ ഉപയോഗിക്കാനായി ചില നിര്‍ദേശങ്ങള്‍ നല്‍കുകയാണുണ്ടായതെന്നും സമ്മേളനത്തില്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റിയംഗം കെ.പി.സഹദേവന്‍ പറഞ്ഞു. പാര്‍ട്ടി അനുമതിയില്ലാതെ നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതു ശരിയല്ലെന്നും സഹദേവന്‍ അഭിപ്രായപ്പെട്ടു.

ധര്‍മടം എംഎല്‍എ കെ.കെ.നാരായണനു സ്വന്തം പ്രദേശമായ എടക്കടവിലും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാര്‍ഡിലും വോട്ടു കുറഞ്ഞത് അന്വേഷിക്കണമെന്ന് ഒരു പ്രതിനിധി ആവശ്യപ്പെട്ടു. മമ്പറം ദിവാകരന്‍ കൈപ്പത്തിയില്‍ മല്‍സരിക്കാതിരുന്നതു നന്നായെന്നായിരുന്നു മറ്റൊരഭിപ്രായം. ചേലോറ ലോക്കലിനു കീഴില്‍ എ.പി. അബ്ദുല്ലക്കുട്ടിക്ക് വോട്ടു കൂടിയതിനെപ്പറ്റി അന്വേഷണം നടത്തണം. പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ ചേലോറയില്‍ അടിയൊഴുക്കുണ്ടായി. കെ.കെ. രാഗേഷിനു പകരം മറ്റൊരാളായിരുന്നു കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിച്ചിരുന്നതെങ്കില്‍ കെ. സുധാകരന്‍ എംപിയാകില്ലായിരുന്നു എന്നായിരുന്നു മറ്റൊരു വിമര്‍ശനം. രാഗേഷ് മറ്റുള്ളവരോട് ചിരിച്ച് ഇടപഴകണം.

പി. ശശിയെ നേരത്തേ പുറത്താക്കിയിരുന്നെങ്കില്‍ ഭരണം കിട്ടുമായിരുന്നെന്് വിമര്‍ശനമുയര്‍ന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. പ്രകാശന്‍, ജില്ലാ കമ്മിറ്റിയംഗം എന്‍. ചന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു. നിലവിലെ സെക്രട്ടറി കെ. ഭാസ്‌കരനെത്തന്നെ വീണ്ടും തെരഞ്ഞെടുത്തിട്ടുണ്ട്. സമ്മേളനവേദിയിലെ മത്സരത്തിന്റെ ചൂടുംചൂരം പുറംലോകത്തെയും അറിയിക്കാനായി ട്വന്റി 20 ക്രിക്കറ്റ് സംഘടിപ്പിക്കുന്ന സിപിഎം നേതാക്കളെക്കുറിച്ച് ഇന്നലെ ഡെയ്‌ലി മലയാളം റിപ്പോര്‍ട്ടുചെയ്തിരുന്നു. തലശേരി ഏരിയാ സമ്മേളനത്തോട് അടുപ്പിച്ചാണു ട്വന്റി ട്വന്റി ക്രിക്കറ്റ് ചാംപ്യന്‍ഷിപ് സംഘടിപ്പിക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നത്. ഡിസംബര്‍ മധ്യത്തോടെ തലശേരി മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലാകും മല്‍സരം നടക്കുക

Saturday, November 26, 2011

സി.പി.എം നേതൃത്വത്തെ വെല്ലുവിളിച്ച് വി.എസ്

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുമായി വീണ്ടും കൂടിക്കാഴ്ച നടത്തി
കോഴിക്കോട്: പാര്‍ട്ടി വിലക്കുണ്ടായിട്ടും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുമായി പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്‍ വീണ്ടും കൂടിക്കാഴ്ച നടത്തി.
വ്യാഴാഴ്ച രാത്രി പത്തരയോടെ കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസില്‍ വെച്ചായിരുന്നു അതീവരഹസ്യമായുള്ള കൂടിക്കാഴ്ച. ബര്‍ലിനുമായി സൗഹൃദകൂടിക്കാഴ്ചയാണ് നടത്തിയതെന്നും കാപ്പി കുടിച്ച് പിരിയുകയായിരുന്നെന്നും വി.എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും അഭിവാദ്യം ചെയ്ത് മടങ്ങുകയാണുണ്ടായതെന്നുമാണ് വി.എസ് അറിയിച്ചിരിക്കുന്നത്.
ഇന്നലെ കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണപരിപാടിക്ക് കൂത്തുപറമ്പില്‍ പോകേണ്ടതിനാല്‍ വ്യാഴാഴ്ച യാത്രാമധ്യേ കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് വി.എസ് തങ്ങിയത്. അതിനിടയിലാണ് ഇരുവരും കണ്ടുമുട്ടിയത്. ബര്‍ലിന്‍ വ്യാഴാഴ്ച രാത്രിയില്‍ തന്നെ കണ്ണൂരിലേക്ക് മടങ്ങുകയും ചെയ്തു. വി.എസുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും യാദൃശ്ചികമായി കണ്ടുമുട്ടിയതാണെന്നുമാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞത്. 'താന്‍ തന്റെ ബന്ധുവിനെ യാത്രയാക്കാന്‍ വ്യാഴാഴ്ച കോഴിക്കോട് വിമാനത്താവളത്തില്‍ പോയി തിരികെ വരുന്ന വഴി ഗസ്റ്റ്ഹൗസിനു പിന്നിലുള്ള മരുമകന്റെ വീട്ടില്‍ പോയിരുന്നു. ചെന്നപ്പോള്‍ ആ വീട്ടില്‍ ആരുമില്ലായിരുന്നു. സമയം രാത്രി എട്ടരയായതിനാല്‍ ഒരു ചായ കുടിക്കാനായി ഗസ്റ്റ്ഹൗസില്‍ കയറി. ചായ കുടിച്ചു പുറത്തിറങ്ങുമ്പോഴാണ് വി.എസിന്റെ പി.എ ആയ സുരേഷ് കാറില്‍ നിന്ന് ഇറങ്ങുന്നത് കണ്ടത്. പിന്നാലെ കാറില്‍ നിന്ന് വി.എസ് ഇറങ്ങി. പിന്നീട് ഞങ്ങള്‍ രണ്ടുപേരും പരസ്പരം കൈ പിടിച്ചുകുലുക്കി. അല്‍പ്പനേരം ഇരുന്ന് സംസാരിച്ചതല്ലാതെ കൂടിക്കാഴ്ചയെന്ന് പറയാനൊന്നുമില്ല' എന്നിങ്ങനെയായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
 
സി.പി.എം നേതൃത്വത്തിന്റെ കര്‍ശന വിലക്കിന് പുല്ലുവില കല്പിച്ച് വി.എസ് ഇതിന് മുമ്പ് അച്ചടക്കനടപടിയുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചത് വന്‍ വിവാദത്തിനിടയാക്കിയിരുന്നു. ഭക്ഷണം കഴിക്കരുതെന്ന് പാര്‍ട്ടി വിലക്കിയപ്പോള്‍ 'ഇളനീര്‍' കുടിച്ച് നേതൃത്വത്തെ അപഹസിക്കുകയാണ് അന്ന് വി.എസ് ചെയ്തിരുന്നത്. വി.എസിന്റെ സന്ദര്‍ശനത്തിന് ശേഷം ബര്‍ലിനെ രൂക്ഷമമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സ്വദേശമായ നാറാത്ത് സി.പി.എം പൊതുയോഗം നടത്തുകയും ചെയ്തിരുന്നു. തന്റെ ആത്മകഥയുടെ രണ്ടാം ഘട്ടമെന്ന നിലയില്‍ ഒരു വാരികയില്‍ സി.പി.എമ്മിനെ വിമര്‍ശിച്ചുകൊണ്ടുള്ള ലേഖന പരമ്പര ആരംഭിച്ചാണ് ബര്‍ലിന്‍ അതിനെതിരെ പ്രതികരിച്ചത്. തുടര്‍ന്ന് ബര്‍ലിന്‍ വിഷയത്തില്‍ കൂടുതല്‍ കടുത്ത നിലപാടാണ് ഔദ്യോഗിക നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. അതിനിടെയാണ് രണ്ടാമതും വി.എസ്-ബര്‍ലിന്‍ കൂടിക്കാഴ്ച നടന്നിരിക്കുന്നത്. ബര്‍ലിന്റെ വസതിയ്ക്ക് പകരം ഗവ. ഗസ്റ്റ്ഹൗസാണ് കൂടിക്കാഴ്ചയ്ക്ക് വേദിയായത്. ബര്‍ലിന്റെ ആതിഥേയത്വത്തില്‍ ഇളനീര്‍ മാത്രം കുടിച്ചതിന്റെ 'പിണക്കം' മാറ്റാന്‍ ബര്‍ലിനൊപ്പം കാപ്പി കുടിച്ച് ആതിഥേയന്റെ റോള്‍ നിര്‍വ്വഹിക്കുകയാണ് വി.എസ് ചെയ്തിരിക്കുന്നത്. യാദൃശ്ചികമായാണ് കൂടിക്കാഴ്ച നടന്നതെന്നാണ് വി.എസിന്റെ വിശദീകരണമെങ്കിലും സംഗതി അതല്ലെന്ന് പകല്‍ പോലെ വ്യക്തമാണ്.
 
അരമണിക്കൂറോളം നീണ്ട കുടിക്കാഴ്ചയില്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ വി.എസ് പക്ഷക്കാരെ വെട്ടിനിരത്തുന്നത് സംബന്ധിച്ചും മറ്റും വിഷയമായെന്നാണ് അറിവ്. കണ്ണൂരില്‍ വി.എസ് ബെര്‍ലിനെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് നടന്ന വാക് പോരിനൊടുവില്‍ ബെര്‍ലിനും പി. ജയരാജനും തമ്മിലുള്ള കേസ് കോടതിയിലാണെന്നിരിക്കെ അതുമായി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ നടന്നെന്നാണ് വിവരം. വടക്കന്‍ മേഖലകളില്‍ നടന്ന ഏരിയാ സമ്മേളനങ്ങളില്‍ വി.എസ് പക്ഷത്തിനെതിരെ ഔദ്യോഗിക പക്ഷം നടത്തുന്ന വെട്ടിനിരത്തല്‍ നടപടികളിലുള്ള പ്രതിഷേധം പങ്കുവെക്കാനും തുടര്‍ നടപടികള്‍ ആലോചിക്കാനുമാണ് ഇരുവരും കൂടിക്കണ്ടതെന്നാണ് പിണറായിപക്ഷം ഭയക്കുന്നത്.

മുല്ലപ്പെരിയാര്‍: ഇടപെടാമെന്ന് പ്രധാനമന്ത്രി

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്ക അറിയിക്കാന്‍ കേരളത്തില്‍ നിന്നുള്ള എം.പി. മാര്‍ കക്ഷിഭേദമെന്യേ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനെ കണ്ടു. കേന്ദ്രമന്ത്രിമാര്‍ ഒഴികെയുള്ള കേരള എം.പി.മാരാണ് പ്രധാനമന്ത്രിയെ കണ്ടത്. പ്രശ്‌നപരിഹാരത്തിന് അടിയന്തരമായി ഇടപെടാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ചയ്ക്കുശേഷം എം.പി.മാര്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് തങ്ങള്‍ക്കുള്ള ആശങ്കയും പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന താത്പര്യവും പ്രധാനമന്ത്രി പങ്കുവെച്ചതായും എം.പി.മാര്‍ അറിയിച്ചു.

അതേസമയം, പ്രശ്‌നത്തില്‍ വൈകാരികമായി പ്രതികരിക്കരുതെന്നും ഇരു സംസ്ഥാനത്തെയും ജനങ്ങള്‍ തമ്മില്‍ അകല്‍ച്ച ഉണ്ടാക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നും പ്രധാനമന്ത്രി എം.പി.മാരോട് ആവശ്യപ്പെട്ടു. എപ്പോള്‍ വേണമെങ്കിലും ഭൂചലനം ഉണ്ടാകാവുന്ന പ്രദേശത്താണ് ഡാം. 9 മാസത്തിനിടെ 28 തവണ ഇവിടെ ഭൂചലനമുണ്ടായി. 30 ലക്ഷം ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണിത്-എം.പി.മാര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

പുതിയ ഡാം നിര്‍മിച്ചാലും തമിഴ്‌നാടിന് ആവശ്യമായത്ര ജലം ഇപ്പോഴുള്ള അളവില്‍ ഒട്ടും കുറയ്ക്കാതെ തന്നെ നല്‍കാന്‍ കേരളം തയ്യാറാണെന്നും സുരക്ഷ മാത്രമാണ് കേരളം ആവശ്യപ്പെടുന്നതെന്നും എം.പി.മാര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇക്കാര്യത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോട് സംസാരിച്ച് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാമെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.

അതേസമയം, മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഉടന്‍ ഇടപെടാനാവില്ലെന്നാണ് കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറയുന്നത്. പ്രശ്‌നം സങ്കീര്‍ണമാണ്. എന്നാല്‍ ഇത് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. അതിനാല്‍ കോടതി നിര്‍ദേശിച്ചാല്‍ മാത്രമേ പ്രശ്‌നത്തില്‍ ഇടപെടാനാകൂ. അതുവരെ എല്ലാവരും കാക്കണം -മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ഇടുക്കിയില്‍ വീണ്ടും ഭൂചലനം

മുല്ലപ്പെരിയാര്‍ ഡാമിന്റെ ദുര്‍ബലാവസ്ഥ ഭീതി സൃഷ്ടിക്കുന്നതിനിടെ ഇടുക്കിയില്‍ വീണ്ടും ഭൂചലനം. ആളപായമോ നാശനഷ്ടമോ ഇല്ല. ഇടുക്കി ജില്ലയിലെ ഉപ്പുതറ, വളകോട് , മൂലമറ്റം, ചപ്പാത്ത് എന്നിവടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇടുക്കിയോട് ചേര്‍ന്ന് കിടക്കുന്ന കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ അടക്കമുള്ള മേഖലകളിലും ഭൂചലനമുണ്ടായി. പുലര്‍ച്ചെ 3.14, 3.20, 5.30, 5.55 എന്നീ സമയങ്ങളിലായിരുന്നു ഭൂചലനങ്ങള്‍. ആദ്യ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തി. പിന്നീട്2.9, 1.4,1.7 തീവ്രതകളിലാണ് ഭൂചലനങ്ങള്‍ ഉണ്ടായത്.
ഒരു മാസത്തിനിടെ ഇടുക്കി ജില്ലയില്‍ പത്തിലധികം ഭൂചലനങ്ങളാണ് ഉണ്ടായിട്ടുള്ളത്. തുടര്‍ ചലനങ്ങളുടെ ഭാഗമായി മുല്ലപ്പെരിയാര്‍ ഡാമിലെ വിള്ളലുകള്‍ കൂടുതല്‍ ശക്തമായിട്ടുണ്ടെന്നാണ് വിദഗ്ദ്ധരുടെ റിപ്പോര്‍ട്ട്.

Thursday, November 24, 2011

കെ.പി സി.സി പുനഃസംഘടന; രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെടുന്നു, വെള്ളാപ്പള്ളിയ്ക്ക് നിരാശനാകേണ്ടി വരും

കൊച്ചി: കോണ്‍ഗ്രസ് പുനഃസംഘടന കഴിയുമ്പോള്‍ ഉണ്ടാകുന്ന അതൃപ്തരെ കൂട്ടുപിടിച്ച് പുതിയ രാഷ് ട്രീയപാര്‍ട്ടി ഉണ്ടാക്കാമെന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മോഹം അടുത്തെങ്ങും പൂവണിയുമെന്നു തോന്നുന്നില്ല. കോണ്‍ഗ്രസ് പുനസംഘടന ഇനിയും വൈകുമെന്നാണ് സൂചന. യുവാക്കളെ കൂടുതലായി ഉള്‍പ്പെടുത്തിയ സംഘടനയെ ചലനാത്മകമാക്കാനുള്ള രാഹുല്‍ഗാന്ധിയുടെ തീരുമാനമാണ് പുനഃസംഘടന വൈകിപ്പിക്കുന്നത്. കേരളത്തിലെ നേതാക്കള്‍ രാഹുലിന് അനുകൂല നിലപാടുമാണ് സ്വീകരിച്ചിരിക്കുന്നത്. ഇതോടെ സംഘടനാനേതൃത്വം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് ഉദ്ദേശിച്ചിരിക്കുന്ന അഴിച്ചുപണി ഇതോടെ വൈകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

കെ.പി.സി.സി. ഭാരവാഹികളെയും ഡിസിസി അദ്ധ്യക്ഷന്മാരെയും തീരുമാനിക്കുന്നതിനു രാഹുല്‍ഗാന്ധി നേരിട്ട് ഇടപെട്ടിരിക്കുകയാണ്. ഗ്രൂപ്പുകള്‍ക്ക് അതീതരായി കഴിവിന്റെയും പ്രവര്‍ത്തനമികവിന്റെയും മാത്രം അടിസ്ഥാനത്തില്‍ മേലെത്തട്ടില്‍ നേതൃത്വം രൂപപ്പെട്ടുവരണമെന്നതാണ് രാഹുലിന്റെ കാഴ്ചപ്പാട്. കൂടുതല്‍ യുവാക്കള്‍ സംഘടനാനേതൃത്വത്തിലേക്കു വരണമെന്നും രാഹുല്‍ ആഗ്രഹിക്കുന്നു. ഇതിന്റെടയിസ്ഥാനത്തില്‍ ഇന്നലെ തന്നെ സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണ് രാഹുല്‍ ഗാന്ധി പത്ത് പേരടങ്ങുന്ന മുന്‍ഗണനാ ക്രമത്തിലുള്ള പട്ടിക നല്‍കി. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹിത്വത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നവരുടെ പട്ടികയാണ് കെ.പി.സി.സി. സെക്രട്ടറി അടക്കമുള്ള സ്ഥാനങ്ങളിലേക്ക് രാഹുല്‍ഗാന്ധി നല്‍കിയിരിക്കുന്നത്.

രാഹുല്‍ഗാന്ധിയുടെ പട്ടിക ലഭിച്ചതിനെ തുടര്‍ന്ന് കെ.പി.സി.സി. അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുമായി ചര്‍ച്ച നടത്തി. രാഹുല്‍ ഗാന്ധിയുടെ പട്ടിക പൂര്‍ണ്ണമായും അംഗീകരിക്കുകയാണെങ്കില്‍ നിലവിലുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പലരും സംഘടനാ ഭാരവാഹിത്വത്തില്‍ നിന്നും പുറത്താകുമെന്നതാണ് ഏക പ്രതിസന്ധി. ഇതിനിടെ വി.എം. സുധീരനെ ഏക വൈസ് പ്രസിഡന്റാക്കണമെന്ന നിര്‍ദ്ദേശം ഹൈക്കമാന്റിന്റെ ഒരു വിഭാഗത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. മുമ്പ് കെ. മുരളീധരന്‍ ഏക വൈസ് പ്രസിഡന്‍ായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വി.എം. സുധീരനെ ഏക വൈസ് പ്രസിഡന്റാക്കി അടുത്ത ലോക് സഭ ,നിയമസഭ ഉപതിരഞ്ഞെടുപ്പുകളെ നേരിടാന്‍ പാര്‍ട്ടിക്ക് പ്രതിച്ഛായ നല്‍കുന്നതാണ് ഈ നിര്‍ദ്ദേശങ്ങള്‍ക്ക് പിന്നില്‍.

ഗ്രൂപ്പടിസ്ഥാനമുണ്ടാകുമെങ്കിലും ഗ്രൂപ്പ് പരിഗണനയ്ക്കപ്പുറം യോഗ്യത മാനദണ്ഡമാക്കണമെന്നയാവശ്യം ഇത്തവണ നേതാക്കളില്‍ ശക്തമാണ്. പുതിയ ഭാരവാഹികളില്‍ 20 ശതമാനം പേരെയെങ്കിലും ഗ്രൂപ്പിനതീതമായി കണ്ടെത്തണമെന്ന് ഗ്രൂപ്പിനതീതമായി നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെടുന്നു. ഭാരവാഹികള്‍ സംബന്ധിച്ച് പാര്‍ട്ടിയുടെ വിവിധതലങ്ങളില്‍ അനൗപചാരിക ചര്‍ച്ചകള്‍ ശക്തമായിട്ടുണ്ട്. തിരുവനന്തപുരത്ത് കെ. മോഹന്‍കുമാര്‍, കരകുളം കൃഷ്ണപിള്ള, ശരത്ചന്ദ്രപ്രസാദ് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. കൊല്ലത്തും 'ഐ' ഗ്രൂപ്പിനാണ് പ്രസിഡന്റ് സ്ഥാനം. കെ.കരുണാകരന്‍ പിള്ളയോ, സുരേഷ്ബാബുവോ പ്രസിഡന്റാകാനാണ് സാധ്യത. ആലപ്പുഴയില്‍ പ്രസിഡന്റിനെ മാറ്റണമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നിലവിലുള്ള പ്രസിഡന്റ് എ.എ. ഷുക്കൂറിനെ മാറ്റി എം. ലിജുവിനെ പ്രസിഡന്റാക്കണമെന്ന് താത്പര്യപ്പെടുന്ന വിഭാഗമുണ്ട്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രായപരിധിക്കുള്ളില്‍ നില്‍ക്കുന്ന ലിജുവിനെ ഇപ്പോഴേ ഡി.സി.സിയിലേക്ക് കൊണ്ടുവരാന്‍ സാധ്യതയില്ല. മാത്രവുമല്ല കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടത് ലിജു പാര്‍ട്ടി സ്ഥാനത്തേയ്ക്ക് വരില്ല എന്നത് ഉറപ്പിച്ചു.

കോഴിക്കോട്ട് കെ.സി. അബുവിന് മാറ്റമുണ്ടാകും. 'എ' വിഭാഗം പ്രസിഡന്റ് സ്ഥാനം വഹിച്ചുപോരുന്ന ഇവിടെ പകരമെത്തുക ടി. സിദ്ദിഖോ എന്‍.പി. മൊയ്തീനോ ആയിരിക്കും. കണ്ണൂരില്‍ കെ. സുധാകരനും പി. രാമകൃഷ്ണനുമായുള്ള തര്‍ക്കം രൂക്ഷമായതിനാല്‍ മാറ്റം നിശ്ചയമാണ്. സുധാകരന്റെ അനുയായികള്‍ക്കാര്‍ക്കെങ്കിലുമായിരിക്കും പ്രസിഡന്റ് സ്ഥാനം നല്‍കുക. കാസര്‍കോട്ട് വെളുത്തമ്പു മാറിയേക്കും. പകരം ഗംഗാധരന്‍ നായര്‍ക്കാണ് സാധ്യത. മറ്റ് ഡി.സി.സികളില്‍ പ്രസിഡന്റുമാര്‍ക്ക് കാര്യമായ മാറ്റമുണ്ടാകില്ല. ആറ് ഡി.സി.സി പ്രസിഡന്റുമാര്‍ക്കെങ്കിലും മാറ്റം വരുത്താനാണ് പ്രാഥമിക ചര്‍ച്ചകളില്‍ ഉണ്ടായ ധാരണ.

കോട്ടയം, തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റുമാരായ കെ.സി. ജോസഫും വി.എസ്. ശിവകുമാറും മന്ത്രിമാരായതിനാലാണ് പുതിയ ആളുകളെ തേടുന്നത്. കണ്ണൂരില്‍ ഡി.സി.സി പ്രസിഡന്റ് പി. രാമകൃഷ്ണനും കെ. സുധാകരന്‍ എം.പിയും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് മാറ്റത്തിന് കാരണം. കോഴിക്കോട്, കാസര്‍കോട്, കൊല്ലം ജില്ലകളില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ മോശമായ പ്രകടനം മൂലം ഡി.സി.സി പ്രസിഡന്റുമാരെ മാറ്റാനാണ് ഉദ്ദേശിക്കുന്നത്. കൂടാതെ ജനപ്രതിനിധികളായ കെ.പി.സി.സി ഭാരവാഹികളെയും മാറ്റും. മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. സുധാകരന്‍, എം.കെ. രാഘവന്‍, എന്‍.പീതാംബരക്കുറുപ്പ്, ജോസഫ് വാഴയ്ക്കന്‍, ബെന്നി ബെഹനാന്‍, ടി.എന്‍.പ്രതാപന്‍ എന്നിവര്‍ക്ക് കെ.പി.സി.സി ഭാരവാഹിത്വം നഷ്ടപ്പെടും. കെ.പി.സി.സി പ്രസിഡന്റിനു മാത്രമേ ഇക്കാര്യത്തില്‍ ഇളവ് ലഭിക്കൂ. ഒരാള്‍ക്ക് ഒരു പദവിയെന്നത് നടപ്പാക്കണമെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വവും നിര്‍ദേശിച്ചിട്ടുണ്ട്.

കെ.പി.സി.സി തലത്തിലുള്ള മാറ്റങ്ങളിലേക്കും പേരുകള്‍ സജീവമായി ഉയര്‍ന്നുതുടങ്ങി. വി.എസ്. വിജയരാഘവന്‍ , എം.എം. ഹസ്സന്‍ എന്നിവരുടെ പേരുകള്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തമ്പാനൂര്‍ രവി, കെ. മോഹന്‍കുമാര്‍, പദ്മജാ വേണുഗോപാല്‍, പീലിപ്പോസ് തോമസ്, വി.വി. പ്രകാശ്, ജെയ്‌സണ്‍ ജോസഫ്, സതീശന്‍ പാച്ചേനി, വി.കെ.ശ്രീകണ്ഠന്‍, എം.എം നസീര്‍, എം. മണികണ്ഠന്‍ എന്നിവരുടെ പേരുകള്‍ പരിഗണിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ ടി. സിദ്ദിഖ്, കെ.പി.അനില്‍കുമാര്‍ എന്നിവരെയും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവന്നേക്കുമെന്നുമാണ് ധാരണ. ഏതായാലും വലിയ ഒച്ചപ്പാടുകളില്ലാതെ ഇത്തവണ പുനഃസംഘടന പൂര്‍ത്തിയാക്കാമെന്ന ധാരണയില്‍ത്തന്നെയാണ് കോണ്‍ഗ്രസ് സംസ്ഥാന-കേന്ദ്രനേതൃത്വങ്ങള്‍.

ഇതിനിടെയാണ് വെള്ളാപ്പള്ളി കാത്തിരിക്കുന്നത്. കോണ്‍ഗ്രസ് പുനഃസംഘടന കഴിഞ്ഞ് അസംതൃപ്തരെ ചേര്‍ത്ത് എസ്.എന്‍.ഡി.പി. യോഗം രാഷ്ട്രീയവേദി ഉണ്ടാക്കുമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇടതു വലുതു മുന്നണികള്‍ വിട്ടുവരുന്നവര്‍ ഉള്‍ക്കൊള്ളുന്ന സംഘടന എസ്.എന്‍.ഡി.പി.യുടെ രാഷ്ട്രീയ പാര്‍ട്ടിയാകില്ലെന്നും വെള്ളാപ്പള്ളി മനപ്പായസം കാണുന്നു. ഇടതുപക്ഷവും വലതുപക്ഷവും പിന്നാക്കക്കാരെ അവഗണിക്കുകയാണ്. ഇടതു പക്ഷം സവര്‍ണശക്തികളുടെ തടവറയിലാണ്. യു.ഡി.എഫ്. നേരത്തെമുതല്‍ സവര്‍ണ ന്യൂനപക്ഷശക്തികളുടെ അടിമകളാണ്. എല്‍.ഡി.എഫ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ബില്‍ നടപ്പിലാക്കാതിരുന്നതും അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കരുതെന്ന് പെരുന്നയില്‍വന്ന എല്‍.ഡി.എഫ്. കണ്‍വീനറോട് പറഞ്ഞപ്പോള്‍ പ്രതികരിക്കാതിരുന്നതും യു.ഡി.എഫ്. പിന്നാക്കവകുപ്പ് രൂപീകരിക്കും മുമ്പ് മുന്നാക്ക വികസന കോര്‍പ്പറേഷന്‍ രൂപീകരിച്ചതും ഉദാഹരണങ്ങളാണ്.

കമ്മ്യൂണിസ്റ്റുകാര്‍ക്ക് സമുദായത്തിന്റെ വോട്ട് കിട്ടിയിട്ടും ജമാഅത്ത് സഹായിച്ചെന്നാണ് പറഞ്ഞത്. ഈഴവന്റെ വോട്ട് വാങ്ങി അധികാരത്തില്‍ വന്നാല്‍ ഇടതുവലതു സര്‍ക്കാരുകള്‍ക്ക് ഈഴവന്‍ സഹായിച്ചെന്ന് പറയാന്‍ മടിയാണ്. ഇങ്ങനെപോയാല്‍ സമുദായം അന്യം നിന്നുപോകുന്ന അവസ്ഥവരും. ബി.ജെ.പി.യ്ക്ക് സവര്‍ണ അജണ്ടയാണുള്ളത്. അതിനാല്‍ പിന്നാക്കക്കാരുടെ താത്പര്യം സംരക്ഷിക്കാന്‍ പുതിയ രാഷ്ട്രീയവേദി അനിവാര്യമാണെന്ന് വെള്ളാപ്പള്ളി കരുതുന്നു. കാത്തിരിക്കുന്നു

ജയരാജന് പരസ്യവേദികളില്‍ സ്വീകരണം: രഹസ്യവേദിയില്‍ ശാസന

തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിമാരെ ശുംഭന്മാരെന്നു വിളിച്ചതിനെത്തുടര്‍ന്ന് ശിക്ഷിക്കപ്പെട്ട എം.വി ജയരാജന് നാടുനീളെ സ്വീകരണം നല്‍കിയ സി.പി.എം നേതൃത്വം, ഇതേ പ്രശ്‌നത്തിന്റെ പേരില്‍ പാര്‍ട്ടിയോഗത്തില്‍ അദ്ദേഹത്തെ ശുംഭനാക്കി. ഹൈക്കോടതിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ പാര്‍്ട്ടിയുടെ ശാസനയും സ്വീകരിച്ചാണ് എം.വി ജയരാജന്‍ സ്വദേശത്തേക്ക് വണ്ടികയറുന്നത്. ഹൈക്കോടതി വിധിക്കുതൊട്ടുപിന്നാലെ ജയിലിലേക്കും തുടര്‍ന്നു സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ജയിലില്‍ നിന്നും കണ്ണൂരിലേക്കും ഉജ്ജ്വലസ്വീകരണമൊരുക്കിയ പാര്‍ട്ടിനേതൃത്വം തന്നെ രഹസ്യമായി തന്നെ ശാസിച്ചതിനിലുള്ള യുക്തി ജയരാജനുപോലും ഒരുപക്ഷെ മനസിലായിക്കാണാനിടയില്ല.

ജയരാജന്‍ പദങ്ങള്‍ സൂക്ഷിച്ചുമാത്രമേ ഉപയോഗിക്കാവൂ എന്നും ജാഗ്രത പാലിക്കണമെന്നും ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശം നല്‍കി. ജഡ്ജിക്കെതിരായി ജയരാജന്‍ നടത്തിയ പരാമര്‍ശങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. ഇനി ഇത് ആവര്‍ത്തിക്കരുതെന്ന് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ സംസ്ഥാന കമ്മിറ്റിയില്‍ ജയരാജന് നിര്‍ദ്ദേശം നല്‍കി. പാര്‍ട്ടി സെക്രട്ടേറിയറ്റിന്റെ തീരുമാനം എന്ന നിലയ്ക്ക് പിണറായി തന്നെയാണ് സംസ്ഥാന കമ്മിറ്റിയില്‍ ഇക്കാര്യം പറഞ്ഞത്. കണ്ണൂരില്‍നിന്നുള്ളവര്‍ ഉള്‍പ്പെടെ പല അംഗങ്ങളും ജയരാജന്റെ പദപ്രയോഗത്തില്‍ അസന്തുഷ്ടി രേഖപ്പെടുത്തി. ജയില്‍ മോചിതനായ ശേഷമുള്ള ജയരാജന്റെ പ്രസംഗത്തിനും വിമര്‍ശനമുണ്ടായി.

ജയരാജന് അപ്പീല്‍പോകാന്‍ കണ്ണൂര്‍ പാര്‍ട്ടിയുടെ പണം കിട്ടില്ലെന്നുവരെ അവിടെനിന്നുള്ള ചില അംഗങ്ങള്‍ പറഞ്ഞു. നിയമസഭാ മന്ദിരത്തിന് മുന്‍പില്‍ ടി.വി. രാജേഷ് പൊട്ടിക്കരഞ്ഞതും സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനത്തിന് വിധേയമായി. ഇത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയതായി കണ്ണൂരില്‍നിന്നുള്ള വി.കെ. സഹദേവന്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ നടന്നുവരുന്ന പാര്‍ട്ടി സമ്മേളനങ്ങള്‍ സംസ്ഥാന കമ്മിറ്റി വിശദമായി പരിശോധിച്ചു. കാസര്‍കോട്ടും പാലക്കാട്ടും മറ്റും ഉണ്ടായിട്ടുള്ളത് പ്രാദേശികമായ പ്രശ്‌നങ്ങളാണെന്നും പ്രാദേശികമായിത്തന്നെ അതിന് പരിഹാരം കാണണമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചു. നിറുത്തിവച്ച സമ്മേളനങ്ങളുടെ കാര്യം സംസ്ഥാന സമ്മേളനം കഴിഞ്ഞശേഷം പരിഹരിക്കും. പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പും മത്സരവും കഴിയുന്നത്ര ഒഴിവാക്കേണ്ടതുണ്ടെങ്കിലും അത് കര്‍ക്കശമായി തടയരുതെന്ന് സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിച്ചു. പാര്‍ട്ടി അംഗങ്ങളുടെ അവകാശമായി തിരഞ്ഞെടുപ്പിനെ കാണണം. കഴിയുന്നത്ര യോജിപ്പില്‍ കാര്യങ്ങളെത്തിക്കാന്‍ ശ്രമിക്കണം.

രണ്ടുദിവസത്തേക്കാണ് സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിരുന്നതെങ്കിലും അത് ഇന്നലെ ഒറ്റദിവസംകൊണ്ട് അവസാനിപ്പിക്കുകയായിരുന്നു. കീഴ് ഘടകങ്ങളിലെ സമ്മേളനങ്ങളുടെ അവലോകനവും കേന്ദ്ര കമ്മിറ്റി നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്യുന്നതിനാണു യോഗം ചേര്‍ന്നത്. കേന്ദ്ര കമ്മിറ്റി നിര്‍ദേശങ്ങള്‍ ഇന്നലെ സംസ്ഥാന സമിതി യോഗത്തില്‍ അവതരിപ്പിച്ചു. സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റ് യോഗം നടത്തിയ വിലയിരുത്തലും സംസ്ഥാനസമിതിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണു ചര്‍ച്ചകള്‍. വിവിധ ജില്ലകളില്‍ സമ്മേളനങ്ങളില്‍ വിഭാഗീയതയുണ്ടായിട്ടുണ്ടെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങള്‍ വ്യക്തമാക്കി. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ പോലും അവഗണിച്ചു പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ മല്‍സരമുണ്ടായെന്നും ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അംഗങ്ങള്‍ വാദിച്ചു. ഇത്തരക്കാര്‍ക്കെതിരേ ശക്തമായ അച്ചടക്ക നടപടിയെടുക്കണമെന്ന അഭിപ്രായവും ഉയര്‍ന്നു. കഴിഞ്ഞ സമ്മേളനത്തിനു ശേഷം വിഭാഗീയത പൂര്‍ണമായും ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഈ സമ്മേളനത്തില്‍ വ്യാപകമായില്ലെങ്കിലും ചിലയിടങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്.

നേതാക്കള്‍ തമ്മില്‍ ആശയവിനിമയത്തില്‍ വന്ന തകരാറും എതിര്‍പ്പും കാസര്‍ഗോഡ് ജില്ലയില്‍ മത്സരത്തിനു വഴിവച്ചു. പാലക്കാട് കാര്യമായ മല്‍സരങ്ങളുണ്ടായി. ചിലയിടങ്ങളില്‍ മൂന്നു തവണ സെക്രട്ടറിയായിരുന്നവരെ ഒഴിവാക്കിയപ്പോള്‍ ചിലയിടങ്ങളില്‍ ഇളവ് അനുവദിച്ചു. ഇതും പരിശോധിക്കേണ്ടതാണെന്നും സംസ്ഥാന സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു. സംസ്ഥാന സമ്മേളനത്തിന്റെയും പാര്‍ട്ടി കോണ്‍ഗ്രസിന്റെയും പ്രചാരണ പരിപാടികള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശവും സെക്രട്ടേറിയറ്റ് മുന്നോട്ടു വച്ചിട്ടുണ്ട്. ശക്തമായ പ്രചാരണങ്ങള്‍ നടത്തുന്നതിനു ജില്ലാ കമ്മിറ്റികള്‍ മുന്‍കൈയെടുക്കണമെന്നും നിര്‍ദേശിച്ചു. പിറവം ഉപതെരഞ്ഞെടുപ്പില്‍ എം.ജെ. ജേക്കബിനെ സ്ഥാനാര്‍ഥിയാക്കുന്നതിനുള്ള സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം സംസ്ഥാന സമിതി അംഗീകരിച്ചു. തെരഞ്ഞെടുപ്പില്‍ കഴിയുന്നത്ര സംസ്ഥാന സമിതി അംഗങ്ങള്‍ പ്രചാരണ രംഗത്തിറങ്ങും.

എറണാകുളം ജില്ലയിലെ എംഎല്‍എമാര്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവരോടു മണ്ഡലത്തില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു നിര്‍ദേശിച്ചിട്ടുണ്ട്. ബഹുജന സംഘടനാ നേതാക്കളും പ്രത്യേക പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്തു പ്രചാരണ രംഗത്തു സജീവമാകണമെന്ന നിര്‍ദേശവും സംസ്ഥാന സെക്രട്ടറി നല്‍കി. അതേസമയം സെക്രട്ടറിമാരുടെ കാലാവധി മൂന്നുതവണയായി കുറച്ചത് പലയിടത്തും പാര്‍ട്ടിക്കു പുതിയ നേതൃത്വത്തെ സമ്മാനിച്ചുവെന്നും പാര്‍ട്ടി വിലയിരുത്തി. ചില അംഗങ്ങള്‍ ഇതിനെ എതിര്‍ത്തും സംസാരിച്ചു. സി.പി.എമ്മിന്റെ പ്രാദേശികതലം മുതലുള്ള സെക്രട്ടറിമാരുടെ കാലാവധി മൂന്നു തവണയായി പരിമിതപ്പെടുത്തണമെന്ന മാര്‍ഗരേഖ സിപിഎം കേന്ദ്ര കമ്മിറ്റി മുന്നോട്ട് വെച്ചതായി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

മൂന്നുദിവസമായി ന്യൂഡല്‍ഹിയില്‍ നടന്ന കേന്ദ്രകമ്മിറ്റിയിലാണ് തീരുമാനമുണ്ടായത്. കോഴിക്കോട്ടു നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സാണ് നിര്‍ദ്ദേശം അന്തിമമായി അംഗീകരിക്കേണ്ടത്. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ ഈ വ്യവസ്ഥയില്‍ ഇളവുവരുത്താനും ധാരണയായിട്ടുണ്ട്. ലോക്കല്‍ സെക്രട്ടറി മുതല്‍ ജനറല്‍ സെക്രട്ടറി വരെയുള്ളവര്‍ക്ക് ഇത് ബാധകമാണ്. ഇക്കാര്യം കേന്ദ്രകമ്മറ്റിയില്‍ ചര്‍ച്ച ചെയ്തതായി വി.എസ്. അച്യുതാനന്ദനും വ്യക്തമാക്കിയിരുന്നു. സിപിഎമ്മിന്റെ തെറ്റുതിരുത്തല്‍ രേഖയില്‍ ഇക്കാര്യം പറഞ്ഞിരുന്നു. പ്രത്യയശാസ്ത്രം സംബന്ധിച്ച കരട് മാത്രമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്തത്. അടുത്ത കേന്ദ്ര കമ്മറ്റിയോഗം ഇതിന് അംഗീകാരം നല്‍കുമെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. പുതിയ മാര്‍ഗരേഖ ആദ്യം ബാധിക്കുക പിണറായി വിജയനെ ആയിരിക്കും. ചടയന്‍ ഗോവിന്ദന്റെ മരണത്തെത്തുടര്‍ന്ന് 1998ലാണ് പിണറായി വിജയന്‍ ആദ്യമായി പാര്‍ട്ടി സെക്രട്ടറിയാകുന്നത്. തുടര്‍ന്ന് കണ്ണൂര്‍, മലപ്പുറം, കോട്ടയം സമ്മേളനങ്ങളില്‍ സെക്രട്ടറി പദത്തില്‍ തുടര്‍ന്ന് നീണ്ട പതിമൂന്ന് വര്‍ഷം അദ്ദേഹം പൂര്‍ത്തിയാക്കിയിരിക്കുന്നു

പ്രവാസികളെ ലക്ഷ്യമിട്ട് ചെലവുകുറഞ്ഞ വിമാനസര്‍വീസ് തുടങ്ങുമെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: മലയാളിപ്രവാസികളുടെ എണ്ണം പരിഗണിച്ച് ചെലവു കുറഞ്ഞ വിമാന സര്‍വീസ് ആരംഭിക്കുന്ന കാര്യം ആലോചിച്ചു വരികയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിനുള്ള പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും ഉടന്‍ നടപ്പാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് കേന്ദ്രവുമായി ചര്‍ച്ച നടത്തും.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണത്തിന് പ്രഥമ പരിഗണന നല്‍കുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ വിമാനത്താവള പദ്ധതിയില്‍ 26 ശതമാനം ഓഹരികള്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ആയിരിക്കും. 23 ശതമാനം ഓഹരികള്‍ പൊതുമേഖലയ്ക്കും 49 ശതമാനം ഓഹരികള്‍ സ്വകാര്യ നിക്ഷേപകര്‍ക്കുമായി നീക്കി വെച്ചിട്ടുണ്ട്. ബാക്കി വരുന്ന രണ്ട് ശതമാനം ഓഹരികള്‍ മറ്റ് സ്ഥാപനങ്ങള്‍ക്കായും മാറ്റിവെച്ചു. വ്യക്തിഗത നിക്ഷേപത്തിനുള്ള പരിധി 50,000 രൂപയാക്കി കുറച്ചിട്ടുണ്ട്. നേരത്തേയിത് രണ്ടു ലക്ഷമായിരുന്നു. നിക്ഷേപകരുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് നിക്ഷേപ പരിധി കുറച്ചത്. രാജ്യാന്തര റൂട്ടുകളില്‍ പ്രതിവര്‍ഷം യാത്രചെയ്യുന്ന പത്ത് ലക്ഷം യാത്രക്കാര്‍ക്ക് വിമാനത്താവളം പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഭ്യന്തര റൂട്ടുകളില്‍ മൂന്നു ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. കണ്ണുരിലെ ജനസംഖ്യയുടെ 13 ശതമാനത്തോളം വിദേശത്താണെന്നാണ് കണക്കാക്കപ്പെടുന്നത്. 2000 എക്കറില്‍ സ്ഥാപിക്കുന്ന വിമാനത്താവളം 2013ല്‍ പ്രവര്‍ത്തനക്ഷമമാവുമെന്നാണ് സര്‍ക്കാരിന്റ പ്രതീക്ഷ. സംസ്ഥാനത്തെ ജനസംഖ്യയില്‍ 40 ലക്ഷത്തോളം പേര്‍ പ്രവാസികളാണെന്നും അവരിലേറെപ്പേരും ഗള്‍ഫിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കിംഗ്ഫിഷര്‍ ഉള്‍പ്പെടെ പ്രമുഖ കമ്പനികള്‍ ചെലവുകുറഞ്ഞ വിമാനസര്‍വീസ് അപ്രായോഗികമാണെന്നു കണ്ടെത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ആരംഭിക്കുമെന്നു പ്രഖ്യാപിച്ച സര്‍വീസ് എത്രമാത്രം ഫലപ്രദമാകുമെന്ന സംശയവും ഉയര്‍ന്നുകഴിഞ്ഞു. ഇനി മൂന്നുമാസംകൂടി മാത്രമേ കിങ്ഫിഷറിന്റെ സേവനം ലഭിക്കുകയുള്ളൂവെന്ന് കമ്പനി ചെയര്‍മാന്‍ വിജയ് മല്യ പറഞ്ഞു. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഓഹരി ഉടമകളുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2,000 കോടി രൂപയുടെ അവകാശ ഓഹരി ഇഷ്യൂവിന് ഓഹരി ഉടമകള്‍ സമ്മതിച്ചതായും അദ്ദേഹം വ്യക്തമാക്കി. തുടര്‍ച്ചയായി നഷ്ടത്തില്‍ തുടരുന്ന അവസരത്തിലാണ് ചെലവു കുറഞ്ഞ വിമാന സര്‍വീസ് നിര്‍ത്തലാക്കാന്‍ കമ്പനി തീരുമാനിച്ചത്. മൂലധന സമാഹരണത്തിനാണ് കമ്പനി പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു

ആത്മഹത്യചെയ്ത കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും

കര്‍ഷക ആത്മഹത്യകള്‍ കണക്കിലെടുത്ത് വയനാടിനെ ദുരിതബാധിത ജില്ലയായി പ്രഖ്യാപിച്ചതായി മന്ത്രി കെ.എം.മാണി അറിയിച്ചു. വയനാട്ടിലും മറ്റുജില്ലകളിലും യഥാര്‍ത്ഥ ആത്മഹത്യയെന്ന് തെളിഞ്ഞ കേസുകളില്‍ വായ്പകള്‍ എഴുതിത്തള്ളും. പുതിയ വായ്പകള്‍ നല്‍കുന്നതില്‍ ഉദാരമായ സമീപനം സ്വീകരിക്കാമെന്ന് ബാങ്കുകളുടെ പ്രതിനിധികള്‍ ഉറപ്പുനല്‍കി.

കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര ബാങ്കേഴ്‌സ് സമിതിയുടെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഈവര്‍ഷം ഇതുവരെ വയനാട്ടില്‍ നാലും മറ്റ് ജില്ലകളില്‍ നാലും കര്‍ഷകരാണ് ആത്മഹത്യചെയ്തതായി സര്‍ക്കാരിന്റെ കണക്കിലുള്ളതെന്നും മന്ത്രി മാണി പറഞ്ഞു.

ദുരിതബാധിത ജില്ലയായി പ്രഖ്യാപിച്ച വയനാട്ടില്‍ ഒരുവര്‍ഷത്തേക്ക് കാര്‍ഷിക വായ്പകളുടെ തിരിച്ചടവില്‍ മോറട്ടോറിയം പ്രഖ്യാപിച്ചു. പൊതുമേഖലാ വാണിജ്യ, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്ക് ഇത് ബാധകമാണ്. സര്‍ക്കാര്‍ ഏജന്‍സികളുടെ കടത്തിന് നേരത്തേതന്നെ മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഒരുവര്‍ഷം കഴിഞ്ഞാല്‍ വായ്പകള്‍ കൂടുതല്‍ കാലപരിധിയോടെ പുനക്രമീകരിക്കും. വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കുന്നത് തത്വത്തില്‍ അംഗീകരിച്ചെങ്കിലും ഇതിന് റിസര്‍വ് ബാങ്കിന്റെ അനുമതിവേണം. വായ്പയെടുത്ത കര്‍ഷകന്‍ മരിച്ചാല്‍ ആ വായ്പയുടെ പലിശബാധ്യത വേണ്ടെന്നുവെയ്ക്കണമെന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ മുന്നോട്ടുവെച്ചു. എന്നാല്‍ ഇതിന് ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കണം.

എന്നാല്‍ ആത്മഹത്യചെയ്ത കര്‍ഷകരുടെ കടം എഴുതിത്തള്ളുന്ന കാര്യത്തില്‍ ഓരോ കേസും പ്രത്യേകം പഠിച്ചേ തീരുമാനമെടുക്കാനാവൂ എന്ന നിലപാടാണ് ബാങ്കുകള്‍ യോഗത്തില്‍ എടുത്തത്. ആത്മഹത്യകള്‍ യഥാര്‍ത്ഥ കര്‍ഷക ആത്മഹത്യകളാണോ എന്നത് എങ്ങനെ തീരുമാനിക്കുമെന്ന ചോദ്യത്തിന് അത് സര്‍ക്കാരും ബാങ്കുകളും ചേര്‍ന്ന് ചെയ്യുമെന്ന് മന്ത്രി മറുപടി പറഞ്ഞു.

മറ്റ് ജില്ലകളില്‍ കാര്‍ഷിക വായ്പകള്‍ സംബന്ധിച്ച് ദീര്‍ഘകാല നടപടികള്‍ക്ക് സര്‍ക്കാരും ബാങ്കുകളും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതേക്കുറിച്ച പഠനംനടത്തി ബാങ്കേഴ്‌സ് സമിതി തീരുമാനമെടുക്കുമെന്നും മന്ത്രി മാണി അറിയിച്ചു.

വിദ്യാഭ്യാസ വായ്പകളുെട കാര്യത്തില്‍ നിലവിലുള്ള പ്രശ്‌നങ്ങളെയും പരിഹാരമാര്‍ഗങ്ങളെയും പറ്റി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ വായ്പാത്തുക ഉയര്‍ത്തുന്നതിനെപ്പറ്റിയും പഠിക്കും. പരാതിരഹിതമായി വായ്പ നല്‍കുമെന്ന് ബാങ്കുകള്‍ ഉറപ്പ് നല്‍കിയതായും മന്ത്രി അറിയിച്ചു.

വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുന്നതൊഴികെ പലിശ ഇളവ് ചെയ്യുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തങ്ങള്‍ക്ക് തീരുമാനമെടുക്കാനാവില്ലെന്ന് ബാങ്കേഴ്‌സ് സമിതി അധികൃതര്‍ യോഗത്തില്‍ വ്യക്തമാക്കി. റിസര്‍വ് ബാങ്കാണ് തീരുമാനമെടുക്കേണ്ടത്. ഹ്രസ്വകാല കാര്‍ഷിക വായ്പയാണ് വിലത്തകര്‍ച്ചകൊണ്ട് മുടങ്ങുന്നത്. ഉത്പന്നങ്ങള്‍ താങ്ങുവില പ്രഖ്യാപിച്ച് സംഭരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മധ്യകാല , ദീര്‍ഘകാല വായ്പകള്‍ സ്വീകരിച്ച് നടത്താന്‍ തക്കവണ്ണമുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കണമെന്ന നിര്‍ദ്ദേശവും ബാങ്കേഴ്‌സ് സമിതി മുന്നോട്ടുവെച്ചു.

Tuesday, November 22, 2011

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വിഭാഗീയതയുടെ ചുവപ്പുകൊടികള്‍

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായുള്ള പാര്‍ട്ടി സമ്മേളനങ്ങള്‍ ഏരിയ തലത്തിലേക്ക് കടക്കുമ്പോള്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംസ്ഥാനത്തെ സിപിഎം പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത് വിഭാഗീയതയുടെ ചെങ്കൊടികള്‍. ചേരിതിരിഞ്ഞുള്ള മത്സരങ്ങളും വിഭാഗീയതയും കൊണ്ടാണ് ഇത്തവണ സമ്മേളനം കലുഷിതമാകുന്നത്. കാസര്‍കോട്, എറണാകുളം, പാലക്കാട്, ആലപ്പുഴ എന്നീ ജില്ലകളിലെ ഏരിയാ സമ്മേളനങ്ങളിലാണ് കടുത്ത ചേരിപ്പോര് ദൃശ്യമായിരിക്കുന്നത്.

എറണാകുളം ജില്ലയിലെ പറവൂര്‍, കൂത്താട്ടുകുളം എന്നീ രണ്ട് ഏരിയാ കമ്മിറ്റികളിലാണ് ഞായറാഴ്ച മത്സരം നടന്നത്. പാര്‍ട്ടി സമ്മേളനങ്ങളില്‍ അതത് കമ്മിറ്റികളേയും സെക്രട്ടറിമാരേയും തിരഞ്ഞെടുക്കുന്നതില്‍ മത്സരം ഒഴിവാക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം അവഗണിച്ചായിരുന്നു മത്സരം. വിഭാഗീയത ശക്തമായതോടെ പറവൂര്‍ ഏരിയാസമ്മേളനത്തില്‍ നിന്നും ജില്ലാസെക്രട്ടറി എം.വി ഗോവിന്ദന്‍ ഇറങ്ങിപ്പോവുകവരെച്ചെയ്തു. ഏരിയാ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ഇലക്ഷന്‍ ഒഴിവാക്കണമെന്ന ആഹ്വാനം പാടെ തള്ളി ഇരുപക്ഷവും പോരാട്ടത്തിന് ഇറങ്ങിയപ്പോഴാണു 'നിങ്ങള്‍ മല്‍സരിച്ചു മുന്നേറ് എന്നു രോഷത്തോടെ പറഞ്ഞു സമ്മേളന ഹാളില്‍ നിന്നും ഇറങ്ങിപ്പോയത്.

ഏരിയാ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കാനായി ഔദ്യോഗിക പക്ഷം നിലവിലെ ഏരിയാ കമ്മിറ്റി അംഗങ്ങളുടെ പാനല്‍ അപ്പാടെ അവതരിപ്പിച്ചു. ഓദ്യോഗിക പക്ഷത്തിനു മുന്‍തൂക്കമുള്ള കമ്മിറ്റിയാണു നിലവിലുള്ളത്. ഇതോടെ മല്‍സരിക്കാന്‍ തയാറായി വി.എസ് പക്ഷത്തെ എം.ഡി. അപ്പുക്കുട്ടന്‍, എം.കെ. ബാബു, കെ.കെ. രഞ്ചന്‍, കെ.എം. അംബ്രോസ്, കെ.യു. ദാസന്‍, കെ.പി. സദാനന്ദന്‍ എന്നിവര്‍ രംഗത്തിറങ്ങി. ബദലായി ഔദ്യോഗിക പക്ഷത്തെ ടി.വി. നിഥിന്‍, ശ്രീലത ലാലു, പി.പി. അജിത്കുമാര്‍ എന്നിവരും മല്‍സരിക്കുന്നതായി അറിയിച്ചു. തന്റെ നിര്‍ദേശം ലംഘിച്ച് മല്‍സരം നടക്കുമെന്നുറപ്പായതോടെ എം.വി. ഗോവിന്ദന്‍ രോഷം കൊണ്ടു. എന്നാല്‍ താന്‍ മല്‍സരിക്കുന്നില്ലെന്നു നിഥിന്‍ അറിയിച്ചപ്പോള്‍ നിങ്ങള്‍ മല്‍സരിച്ചു മുന്നേറ് എന്നു പറഞ്ഞാണു സമ്മേളന ഹാള്‍ വിട്ടത്.

ജില്ലയിലെ ആദ്യ ഏരിയാ സമ്മേളനം, ജില്ലാ സമ്മേളനം നടക്കുന്ന എസി എന്ന പ്രത്യേകതകള്‍ പരിഗണിച്ച് എസി സമ്മേളനത്തില്‍ മല്‍സരം പാടില്ലെന്നായിരുന്നു ഗോവിന്ദന്‍ നേതാക്കളെ കണ്ടു കഴിഞ്ഞ ഏതാനും ആഴ്ചകളായി പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ വി.എസ് പക്ഷത്തിനു ഭൂരിപക്ഷം ലഭിച്ച കടമക്കുടി എല്‍സിയില്‍ ഔദ്യോഗിക പക്ഷത്തിന്റെ താല്‍പര്യത്തിനൊത്തു വീണ്ടും തിരഞ്ഞെടുപ്പു നടത്താന്‍ ജില്ലാ സെക്രട്ടറി തീരുമാനിച്ചതോടെ ഒരുമയുടെ സന്ദേശം ഗ്രൂപ്പ് വളര്‍ത്താനാണെന്ന ആരോപണവുമായി വി.എസ് പക്ഷക്കാര്‍ രംഗത്ത് എത്തിയിരുന്നു. കടമക്കുടിയില്‍ വീണ്ടും നടന്ന തിരഞ്ഞെടുപ്പില്‍ വി.എസ് പക്ഷം ഭൂരിപക്ഷം നിലനിര്‍ത്തുകയും ചെയ്തു. വര്‍ഷങ്ങളായി വി.എസ് വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരുന്ന കൂത്താട്ടുകുളം ഏരിയകമ്മിറ്റി ഇത്തവണ പിണറായിപക്ഷം പിടിച്ചെടുത്തതും കടുത്തമത്സരത്തിനൊടുവിലായിരുന്നു.

പിണറായി പക്ഷത്തുനിലയുറപ്പിച്ചിട്ടുള്ള എ.എം. ചാക്കോയാണ് ഇവിടെ ഏരിയസെക്രട്ടറി. 149 പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഇന്നലെ വൈകീട്ടാണ് ഏരിയ കമ്മിറ്റിയിലേക്കുള്ള 17 അംഗങ്ങളെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത്. നിലവിലുണ്ടായിരുന്ന 19 അംഗ കമ്മിറ്റിയില്‍ നിന്ന് കെ.എം. പത്രോസ് (പാലക്കുഴ), വി.വി. ദിനേശന്‍ (മണീട്) എന്നിവര്‍ ഒഴിവായി. എന്നാല്‍, പാര്‍ട്ടി ഭരണഘടന അനുസരിച്ച് മത്സരിക്കാമെന്നതിനാല്‍ ആറ് പേരുകള്‍ പ്രതിനിധികള്‍ നിര്‍ദേശിച്ചു. എം.കെ. ജയന്‍, അജേഷ് മനോഹര്‍, സുമിത് സുരേന്ദ്രന്‍, ബീന ബാബുരാജ്, അനില്‍ ചെറിയാന്‍, ബിജു സൈമണ്‍ എന്നിവരുടെ പേരുകളാണ് നിര്‍ദേശിക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള നേതൃത്വത്തിന്റെ അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ രഹസ്യവോട്ടെടുപ്പ് നടന്നു. പി.എം. ഇസ്മായില്‍ റിട്ടേണിങ് ഓഫീസറായി തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നടന്നു. 23 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്.

എറണാകുളം പോലെ തന്നെ വി.എസ് വിഭാഗത്തിനു ഏറെ സാധ്യതയുണ്ടായിരുന്ന കാസര്‍കോടും വിഭാഗീയ പരസ്യമായിരുന്നു. 17 അംഗ ഏരിയാ കമ്മിറ്റിയുടെ അംഗസംഖ്യ 19 ആക്കി ഉയര്‍ത്താനും പുതുതായി രണ്ട് അംഗങ്ങളെ ഉള്‍പ്പെടുത്താനും കഴിഞ്ഞ ദിവസം ചേര്‍ന്ന നിലവിലുള്ള ഏരിയാ കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ പുതുതായി ഉള്‍പ്പെടുത്തുന്ന അംഗങ്ങളുടെ പേരുവിവരം പുറത്തുവന്നതിനെ തുടര്‍ന്ന് ജില്ലാ നേതൃത്വം ഇടപെട്ട് മറ്റ് രണ്ടുപേരെ നിര്‍ദേശിക്കുകയായിരുന്നു. വി.എസ്. പക്ഷത്തിന് കനത്ത മേധാവിത്വമുള്ള ഏരിയാ കമ്മിറ്റിയുടെ സെക്രട്ടറിയെ മാറ്റണമെന്നും ജില്ലാ നേതൃത്വം നിര്‍ദേശിച്ചു. ഇതേ തുടര്‍ന്ന് ഏറെ നേരത്തെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കുംശേഷം നിലവിലുള്ള ഏരിയാ സെക്രട്ടറിയെ മാറ്റാന്‍ വി.എസ്. പക്ഷം സമ്മതിക്കുകയായിരുന്നു. തങ്ങളുടെ പക്ഷക്കാരനായ ഏരിയാ കമ്മിറ്റി സെക്രട്ടറിയെ കൈവിടേണ്ടി വന്നുവെങ്കിലും ഏരിയാ കമ്മിറ്റിയില്‍ വി. എസ്. പക്ഷം മേധാവിത്വം നിലനിര്‍ത്തിയിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം ഏരിയാ സമ്മേളനത്തില്‍ ഔദ്യോഗികപക്ഷത്തെ പ്രമുഖരായ മുന്‍മന്ത്രി ഡോ. തോമസ് ഐസക്, മുന്‍മന്ത്രി ജി. സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പക്ഷങ്ങള്‍ തമ്മിലായിരുന്നു കൊമ്പുകോര്‍ക്കല്‍. ജി. സുധാകരനോട് കൂറുപുലര്‍ത്തുന്ന ജില്ലാ കമ്മിറ്റിയംഗം കെ.ആര്‍. ഭഗീരഥന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ജി. രാജേശ്വരി എന്നിവരെ ഏരിയാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ഈ നീക്കത്തില്‍ വി.എസ്. പക്ഷത്തിന്റെ പിന്തുണയും ഡോ. തോമസ് ഐസക്കിനെ അനുകൂലിക്കുന്ന വിഭാഗത്തിന് ലഭിച്ചു. എന്നാല്‍ അതേസമയം കെ.ആര്‍. ഭഗീരഥനെ ജില്ലാ കമ്മിറ്റിയില്‍ നിലനിര്‍ത്തുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ഏരിയാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കാമെന്ന നിര്‍ദേശം ജി. സുധാകരന്‍ പക്ഷം അംഗീകരിച്ചതെന്നും സൂചനയുണ്ട്.

പാലക്കാട് ജില്ലയിലെ മുണ്ടൂര്‍ ഏരിയാ സമ്മേളനത്തിലാണ് സി.പി.എം. ഔദ്യോഗികപക്ഷത്തെ ഞെട്ടിച്ച നീക്കം വി.എസ്. പക്ഷം നടത്തിയത്. മുമ്പ് മുന്‍ എം.പി. മാരായ എന്‍.എന്‍. കൃഷ്ണദാസ്, എസ്. അജയകുമാര്‍ എന്നിവര്‍ക്കൊപ്പം നടപടിക്ക് വിധേയനായ പി.എ. ഗോകുല്‍ദാസ് ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് ജയിക്കുകയായിരുന്നു. ബ്രാഞ്ച് അംഗമായി തരംതാഴ്ത്തപ്പെട്ട പി.എ. ഗോകുല്‍ദാസ് അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഏരിയാ സെക്രട്ടറി സ്ഥാനത്തെത്തുന്നത്.പാര്‍ട്ടി സെക്രട്ടറിമാര്‍ക്ക് കാലപരിധി ഏര്‍പ്പെടുത്തിയ കേന്ദ്ര കമ്മിറ്റി തീരുമാനം സി.പി.എമ്മില്‍ താഴെത്തട്ടില്‍ അനുരണനങ്ങള്‍ സൃഷ്ടിക്കുന്നു. തീരുമാനത്തിന്റെ അന്തസത്തക്കൊത്ത് സമ്മേളനങ്ങളില്‍ കമ്മിറ്റികള്‍ ചിന്തിച്ചതോടെയാണ് കീഴ്ഘടകങ്ങളില്‍ അധികാരം കുത്തകയാക്കിവെച്ച നേതാക്കള്‍ക്ക് സ്ഥാനം ഒഴിയേണ്ടിവരുന്നത്. സി.പി.എം സംസ്ഥാന നേതൃത്വത്തിലും മാറ്റംഉണ്ടാകുമോ എന്ന അഭ്യൂഹങ്ങള്‍ക്ക് തുടര്‍ദിവസങ്ങളില്‍ ശക്തിപകരുന്നതാണ് പാര്‍ട്ടിക്കുള്ളിലെ പുതിയ നടപടികള്‍.

ദല്‍ഹിയില്‍ ചേര്‍ന്ന കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയാണ് സെക്രട്ടറിപദവിക്ക് മൂന്ന് തവണ കാലപരിധി ഏര്‍പ്പെടുത്തിയത്. ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ അംഗീകാരത്തോടെയാവും ഇത് ഔദ്യോഗികമായി നടപ്പാക്കുക. എന്നാല്‍ കേന്ദ്ര കമ്മിറ്റി തീരുമാനത്തിന്റെ അന്തസത്തക്കനുസരിച്ച് സമ്മേളനങ്ങളില്‍ അഭിപ്രായം ഉയരുന്നതോടെ പത്തും പതിനഞ്ചും വര്‍ഷമായി സെക്രട്ടറിമാരായി തുടരുന്നവര്‍ മാറാന്‍ തുടങ്ങി. തലസ്ഥാന ജില്ലയില്‍ ഏരിയാ സമ്മേളനങ്ങളിലാണ് ആരംഭം. സ്ഥാനംനഷ്ടപ്പെടുന്നവരില്‍ ഭൂരിപക്ഷവും വി.എസ് അനുകൂലികളാണെങ്കിലും താഴെത്തട്ടിലെ പ്രവര്‍ത്തകര്‍ക്കിടയിലെ ഗ്രൂപ്പ് ഭേദമന്യേയുള്ള വികാരം മാറ്റത്തിന് അനുകൂലമാണെന്നതാണ് ശ്രദ്ധേയം. മറ്റ് ജില്ലകളിലെ ഏരിയാ സമ്മേളനങ്ങളും ആരംഭിച്ചതോടെ മുതിര്‍ന്ന പല നേതാക്കള്‍ക്കും വഴിമാറേണ്ടിവരുമെന്നുറപ്പായി.

പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച് ഭരണഘടനയില്‍ മാറ്റംവരുത്താനുള്ള ഭൗതികസാഹചര്യമാണ് നിലവിലുള്ളതെന്ന വിലയിരുത്തലാണ് കേന്ദ്ര, സംസ്ഥാന നേതാക്കള്‍ക്ക്. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കുന്നതിന് മുമ്പുതന്നെ കേന്ദ്ര കമ്മിറ്റി തീരുമാനത്തിന്റെ അന്തസത്ത നടപ്പാക്കപ്പെടണമെന്ന അവബോധം കീഴ് കമ്മിറ്റികള്‍ക്കുണ്ടാവുകയാണ്.പല ഏരിയാ കമ്മിറ്റികളിലും പതിനഞ്ച് വര്‍ഷം വരെയായ സെക്രട്ടറിമാരാണ് തുടരുന്നത്. പലരും ഗ്രൂപ്പിന്റെ തണലിലാണ് അധികാരകേന്ദ്രത്തില്‍ തുടരുന്നതും. പദവി സംരക്ഷിക്കാന്‍ പലപ്പോഴും കമ്മിറ്റികളില്‍ വിഭാഗീയതക്ക് സെക്രട്ടറിമാര്‍ നേതൃത്വം നല്‍കുന്നെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇവരെ ഭരണഘടനാപരമായി ഒഴിവാക്കാന്‍ കഴിയാതിരുന്നതിനാല്‍ സ്വന്തം പക്ഷത്തുള്ള സെക്രട്ടറിമാരെ സംരക്ഷിക്കേണ്ട ബാധ്യതയും ഗ്രൂപ്പുകള്‍ക്കുണ്ടായി. ഇതാകട്ടെ ബ്രാഞ്ച് മുതല്‍ സംസ്ഥാന കമ്മിറ്റിവരെ തുടരുന്നു. ഇത്തരം അധികാരകേന്ദ്രങ്ങള്‍ പാര്‍ലമെന്ററി വ്യാമോഹത്തിന് അടിപ്പെട്ടവരെപ്പോലെയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

ഈഅവസരത്തിലാണ് പദവിക്ക് പരിധി ഏര്‍പ്പെടുത്തി കേന്ദ്ര കമ്മിറ്റി തീരുമാനം വന്നതും.തീരുമാനം നടപ്പാക്കുന്നത് സംബന്ധിച്ച് യാതൊരു നിര്‍ദേശവും ജില്ലാ കമ്മിറ്റികള്‍ക്ക് ഔദ്യോഗികമായി നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെങ്കിലും കീഴ്ഘടക സമ്മേളനങ്ങളിലെ വികാരങ്ങളെ തടുക്കേണ്ടെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. തിരുവനന്തപുരത്തെ നേമം, പാളയം ഏരിയാ കമ്മിറ്റികളിലും ഇതേനിലപാടാണ് ജില്ലാ നേതൃത്വവും തുടരുന്നത്. വി.എസ് പക്ഷത്തിന്റെ സംഘടിതശക്തി അവസാനിച്ച കഴിഞ്ഞ സമ്മേളനകാലത്ത് അവരുടെ ശക്തികേന്ദ്രമായിരുന്ന പാളയത്ത് ഏരിയാ സെക്രട്ടറി രാജന്‍, നിലവിലും വി.എസ് പക്ഷത്തിന് മേല്‍കൈയുള്ള നേമത്ത് തിരുവല്ലം ശിവരാജനുമാണ് മാറിയത്. ഇരുവരും മൂന്ന് തവണയിലധികമായി സെക്രട്ടറി സ്ഥാനത്ത് തുടരുന്നവരാണ്.

പാളയത്ത് കഴിഞ്ഞ സമ്മേളനശേഷം തന്നെ കമ്മിറ്റി പുനര്‍വിഭജിച്ചും പുതിയ അംഗങ്ങളെ ഉള്‍ക്കൊള്ളിച്ചും ഭൂരിപക്ഷം ഔദ്യോഗികപക്ഷം അട്ടിമറിച്ചിരുന്നു. ഏരിയാ സെക്രട്ടറി തന്നെ സ്വന്തംപക്ഷത്തോട് അകന്നതോടെ ഔദ്യോഗികപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള ജില്ലാ കമ്മിറ്റിയായിരുന്നു ഏരിയാ സെക്രട്ടറിയെ കമ്മിറ്റികളില്‍ സംരക്ഷിച്ചിരുന്നത്.എന്നാല്‍ കാലപരിധി തീരുമാനം വന്നതോടെ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സെക്രട്ടറിയുടെ ഗ്രൂപ്പ് താല്‍പര്യം മാറിയിട്ടും കേന്ദ്ര കമ്മിറ്റിയുടെ നിലപാട് നടപ്പാക്കപ്പെടട്ടെ എന്ന തീരുമാനമാണ് ജില്ലാ നേതൃത്വവും എടുത്തത്. നേമത്ത് ഒന്നര പതിറ്റാണ്ട് തുടര്‍ന്ന സെക്രട്ടറിക്ക് പകരം മറ്റൊരാളെ കണ്ടെത്താന്‍ വി.എസ് പക്ഷം നിര്‍ബന്ധിതരായി. അടുത്ത സമ്മേളനം നടക്കാനിരിക്കുന്ന നെയ്യാറ്റിന്‍കരയിലും നെടുമങ്ങാടും ഇതേചുവടുകള്‍ തന്നെ ആവര്‍ത്തിക്കപ്പെടുമെന്ന് ജില്ലാനേതൃത്വം ഉറപ്പാക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. നിലവില്‍ ഔദ്യോഗികപക്ഷത്തോട് അടുപ്പമുള്ള സി.കെ. ഹരീന്ദ്രനാഥാണ് നെയ്യാറ്റിന്‍കരയില്‍ സെക്രട്ടറിയെങ്കിലും 19 വര്‍ഷത്തോളമായി പദവി വഹിക്കുന്നതിനാല്‍ മാറണമെന്ന അഭിപ്രായമാണുള്ളത്.

ഇതില്‍നിന്നും ഏറെ വ്യത്യസ്ഥമാണ് പത്തനംതിട്ടയിലെ സംഭവവികാസങ്ങള്‍. ഇവിടെ കള്ളവോട്ടിന്റെ പേരില്‍ പ്രതിനിധികള്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പൊതുസമ്മേളന വേദി അടിച്ചു തകര്‍ത്തു. പുറമറ്റം ലോക്കല്‍ കമ്മിറ്റിയില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് പ്രതിനിധികളേക്കാള്‍ കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്. 62 പ്രതിനിധികള്‍ പങ്കെടുത്ത വോട്ടെടുപ്പിനു ശേഷം എണ്ണിയപ്പോള്‍ ഔദ്യോഗിക പാനലില്‍ ചിലര്‍ക്കു കിട്ടിയത് 64 വോട്ട്. ലോക്കല്‍ കമ്മിറ്റിയിലേക്ക് 11 അംഗ പാനല്‍ അവതരിപ്പിച്ചപ്പോള്‍ രണ്ടു പേര്‍ വിയോജിപ്പുമായി രംഗത്തെത്തുകയും തുടര്‍ന്ന് തിരഞ്ഞെടുപ്പ് വേണ്ടി വരികയുമായിരുന്നു. മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി. പി. സനല്‍കുമാര്‍, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി മനു സോമനാഥന്‍ എന്നിവരാണ് മല്‍സരിക്കാന്‍ രംഗത്തെത്തിയത്. ഇരവിപേരൂര്‍ ഏരിയാ സെക്രട്ടറി ജി. അജയകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. അദ്ദേഹമുള്‍പ്പെടെ ഏരിയാ കമ്മിറ്റിയില്‍ നിന്നു മൂന്നുപേര്‍ ലോക്കല്‍ സമ്മേളനത്തിന്റെ നിരീക്ഷകരായിരുന്നു. ഇവരും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരുള്‍പ്പെടെയാണ് 62 പേര്‍ സമ്മേളനത്തില്‍ ഹാജരായിരുന്നത്. യഥാര്‍ഥത്തില്‍ 64 പേരാണ് സമ്മേളന പ്രതിനിധികള്‍. രണ്ടു പേര്‍ ഹാജരായിരുന്നില്ല. എന്നാല്‍, ഹാജരാകാത്തവരുടെ കൂടി വോട്ട് ചിലര്‍ രേഖപ്പെടുത്തിയതാണ് വോട്ടുകളുടെ എണ്ണം കൂടാന്‍ കാരണം.

ഔദ്യോഗിക പാനലിനെതിരെ മല്‍സര രംഗത്തെത്തിയ രണ്ടു പേരും പരാജയപ്പെട്ടു. കള്ളവോട്ട് നടന്നതായി ബോധ്യപ്പെട്ടതോടെ ഒരു വിഭാഗം സമ്മേളനത്തില്‍ ഒച്ചപ്പാടുകള്‍ക്ക് തുടക്കമിടുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടെയാണ് ഇന്നു നടക്കുന്ന പൊതുസമ്മേളനത്തിനായി തീര്‍ത്ത വേദി തകര്‍ത്തത്. ലോക്കല്‍ സെക്രട്ടറിയായി അജിത് പ്രസാദിനെ തിരഞ്ഞെടുത്തതായി ലോക്കല്‍ സമ്മേളനത്തില്‍ പ്രഖ്യാപനം വന്നു. എന്നാല്‍, ഇത് പ്രതിനിധികളെല്ലാവരും അംഗീകരിച്ചിട്ടില്ലെന്നും കള്ളവോട്ട് സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുമെന്നുമുള്ള നിലപാടിലാണ് പ്രതിഷേധക്കാര്‍.

ചുരുക്കിപ്പറഞ്ഞാല്‍ സംസ്ഥാനത്ത് ഒരുജില്ലയിലും സിപിഎം സമ്മേളനം സമാധാനപരമായി നടത്തിയെന്നു ചൂണ്ടിക്കാട്ടാന്‍ പാര്‍ട്ടി അനുഭാവികള്‍ക്കുപോലും കഴിയുന്നില്ലെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങളുടെ വിലയിരുത്തല്‍

പാര്‍ട്ടി സമ്മേളനങ്ങളിൽ കള്ളവോട്ടും തമ്മിലടിയും

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായുള്ള പാര്‍ട്ടി സമ്മേളനങ്ങള്‍ ഏരിയ തലത്തിലേക്ക് കടക്കുമ്പോള്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംസ്ഥാനത്തെ സിപിഎം പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത് വിഭാഗീയതയുടെ ചെങ്കൊടികള്‍. ചേരിതിരിഞ്ഞുള്ള മത്സരങ്ങളും വിഭാഗീയതയും കൊണ്ടാണ് ഇത്തവണ സമ്മേളനം കലുഷിതമാകുന്നത്. കാസര്‍കോട്, എറണാകുളം, പാലക്കാട്, ആലപ്പുഴ എന്നീ ജില്ലകളിലെ ഏരിയാ സമ്മേളനങ്ങളിലാണ് കടുത്ത ചേരിപ്പോര് ദൃശ്യമായിരിക്കുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍ സംസ്ഥാനത്ത് ഒരുജില്ലയിലും സിപിഎം സമ്മേളനം സമാധാനപരമായി നടത്തിയെന്നു ചൂണ്ടിക്കാട്ടാന്‍ പാര്‍ട്ടി അനുഭാവികള്‍ക്കുപോലും കഴിയുന്നില്ലെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങളുടെ വിലയിരുത്തല്‍.