Random Posts

Tuesday, November 15, 2011

സി.പി.എം-ബി.ജെ.പി കൂട്ടുകെട്ട് അവിശുദ്ധം: ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ട് അവിശുദ്ധമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഈ കൂട്ടുകെട്ടിനെ കോണ്‍ഗ്രസ് ഗൗരവമായാണ് കാണുന്നത്. ഒരുമിച്ച് പോകാന്‍ ഇരുപാര്‍ട്ടികളും തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് ജനങ്ങളോട് തുറന്നുപറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

വയനാട്ടിലെ കര്‍ഷക ആത്മഹത്യയെക്കുറിച്ച് പഠിക്കാന്‍ കെ.പി.സി.സി സംഘം വയനാട് സന്ദര്‍ശിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റിന്റെ താല്കാലിക ചുമതല പി.കെ.വിജയരാഘവന് നല്‍കിയതായി അദ്ദേഹം അറിയിച്ചു