ന്യൂഡല്‍ഹി : കേരളത്തിലെ സി പി എം നേതാവ് എം വി ജയരാജന്‍ പൂജപ്പുര ജയിലില്‍ പോയത് ജയില്‍ നിറയ്ക്കാന്‍ ..!! കണ്ടുപിടിത്തം ബംഗാളിലെ സി പി എം മുഖപത്രം 'ഗണശക്തി'യുടെതാണ് .കഴിഞ്ഞ ദിവസം ജയരാജന്‍ ജൈളിലേക്ക് പോകുമ്പോള്‍ ജനക്കൂട്ടതിനെ അഭിവാദ്യം ചെയുന്ന ചിത്രത്തിന് പത്രത്തിലെ അടികുറിപ്പ് 'കേരളത്തിലെ ജയില്‍ നിറക്കല്‍ സമരത്തിനു ഒത്തു ചേര്‍ന്ന ജനക്കൂട്ടം ' എന്ന്
ഡല്‍ഹിയിലും കൊല്‍ക്കത്തയിലും പട്നയിലും ഹൈദരബാധിലും അഗര്തലയിലുമൊക്കെ ക്ഴിഞ്ഞ ദിവസം നടന്ന ജയില്‍ നിറക്കല്‍ സമരങ്ങളുടെ ചിത്രങ്ങല്‍ക്കൊപ്പമാണ് ജയരാജന്റെ ജയില്‍ യാത്രയുടെ ചിത്രവും നല്‍കിയിരിക്കുന്നത് ,കേരളത്തില്‍ യുണിയനുകള്‍ ജയില്‍ നിരകാന്‍ ഇറങ്ങിയില്ല എന്ന വസ്തുത പോലും പത്രം പരിഗണിച്ചില്ല






