Random Posts

Thursday, November 3, 2011

സി.എച്ച് നാരായണന്‍ വധശ്രമം: സി.പി.എം ക്രിമിനല്‍ പിടിയില്‍

കോണ്‍ഗ്രസ് എസ് ജോയ് വിഭാഗം നേതാവും വടകര റൂറല്‍ ബാങ്ക് മുന്‍ ഡയറക്ടറുമായ സി.എച്ച് നാരായണന്‍ മാസ്റ്ററെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സി.പി.എം ക്രിമിനല്‍ ഗുണ്ട സംഘാംഗം പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തലശ്ശേരി നാരങ്ങോത്ത് മീത്തല്‍ ശ്രീജിത്തി(32) നെയാണ് വടകര സി.എെ ശശികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വടകര പുതിയ ബസ്റ്റാന്റ് പരിസരത്ത് വെച്ചായിരുന്നു പ്രതിയെ പൊലീസ് പിടികൂടിയത്. വടകര മേപ്പയിലെ ബന്ധു വീട്ടിലാണ് ഏറെക്കാലമായി ഇയാള്‍ താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
കണ്ണൂര്‍, തലശ്ശേരി എന്നിവിടങ്ങളില്‍ സി.പി.എമ്മിന്റെ വാടക ഗുണ്ടയായാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നത്. നിരവധി രാഷ്ട്രീയ അക്രമ കേസുകളില്‍ പങ്കാളിയാണ് ശ്രീജിത്ത്. നാരായണന്‍ മാസ്റ്ററെ വെട്ടിയത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. മാക്കൂല്‍പീടികയില്‍ എസ്.ഡി.പി.എെ പ്രവര്‍ത്തകനെ അക്രമിച്ചതുള്‍പ്പെടെ നിരവധി അക്രമ കേസുകളില്‍ ഇയാള്‍ പങ്കാളിയാണ്. കേസില്‍ ആസൂത്രകരടക്കം അഞ്ച് പ്രതികളെ കൂടി കിട്ടാനുണ്ട്. ഇവരെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.