Random Posts

This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Tuesday, January 31, 2012

2012ലെ ദേശീയ നേരമ്പോക്കായി സി.പി.എമ്മിന്റെ കരട് രാഷ്ട്രീയപ്രമേയം


രസകരമായിരിക്കുന്നു കേരളത്തിലെ ഇടതുമുന്നണിയിലെ സംഭവവികാസങ്ങള്‍. അടുത്തയാഴ്ച സി.പി.എമ്മും സി.പി.ഐയും സംസ്ഥാന സമ്മേളനങ്ങള്‍ക്ക് ഒരുങ്ങുകയാണ്. തിരുവനന്തപുരത്താണ് സി.പി.എം സംസ്ഥാന സമ്മേളനം ചേരുന്നത്.
അതേദിവസം തന്നെ സി.പി.ഐയുടെ സംസ്ഥാന സമ്മേളനം തൊട്ടടുത്ത കൊല്ലം ജില്ലയില്‍ നടക്കുന്നു. ഒരുകണക്കിന് കമ്യൂണിസ്റ്റ് ഐക്യം രണ്ട് ജില്ലകളോളം അടുത്തുവെന്ന് അണികള്‍ പറഞ്ഞ് ആശ്വസിക്കട്ടെ. 
സി.പി.എം ഇരുപതാം കോണ്‍ഗ്രസിന് ഒരുങ്ങുകയാണ്. സി.പി.ഐ ഇരുപത്തിയൊന്നാം കോണ്‍ഗ്രസിനും. കോഴിക്കോട്ടാണ് ഇത്തവണ സി.പി.എമ്മിന്റെ ഇരുപതാം കോണ്‍ഗ്രസ് നടക്കുന്നത്. സി.പി.ഐയുടേത് ബീഹാറിലെ പാറ്റ്‌നയിലും. നേതൃമാറ്റവും നയംമാറ്റവുമൊക്കെ പ്രതീക്ഷിക്കുന്ന  മാധ്യമനിരീക്ഷകരുണ്ട്. ഇടതുപാര്‍ട്ടികളായതിനാല്‍ നയം ഏട്ടിലും പ്രയോഗം വീട്ടിലും എന്നമട്ടിലാണ് പലപ്പോഴും കാര്യങ്ങള്‍. അതിനാല്‍ ദിവ്യപ്രവാചകന്‍മാരെല്ലാം ഇരുപാര്‍ട്ടികളുടെയും കാര്യത്തില്‍ ഇരുട്ടില്‍തപ്പുകയാണ്. 
ഒരുകാര്യം വ്യക്തമായി. ഇടതുപക്ഷ ഐക്യം വിശാലമാക്കാന്‍ സി.പി.എം തീരുമാനിച്ചു. കഴിഞ്ഞദിവസം പ്രകാശ് കാരാട്ട് ഡല്‍ഹിയില്‍ പുറത്തുവിട്ട കരട് രാഷ്ട്രീയ പ്രമേയത്തിലെ മുഖ്യയിനം അതാണ്. വലിയ പുതുമയൊന്നും അതിലില്ലെങ്കിലും മൂന്നാംബദല്‍ എന്ന ആഗ്രഹത്തില്‍ നിന്ന് സി.പി.എം വിമുക്തിനേടുന്നില്ല.
 
ദേശീയതലത്തില്‍ ജനാധിപത്യ പാര്‍ട്ടികളെക്കൂടി ചേര്‍ത്ത് വിശാല ഇടതുപക്ഷം രൂപീകരിക്കാന്‍ ഒരുങ്ങുമ്പോള്‍ കേരളത്തില്‍ ഇടതുജനാധിപത്യ മുന്നണിയുടെ അവസ്ഥയെന്താണെന്ന് നോക്കുക. സി.പി.എമ്മിന്റെ രാഷ്ട്രീയ സമീപനങ്ങളൊന്നും മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐയ്ക്ക് പിടിക്കുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പ്രധാനകാരണം സി.പി.എം നേതാക്കളുടെ ഗ്രൂപ്പുതിരിഞ്ഞ പോരും ഭരണത്തിലെ പിടിപ്പുകേടും അഴിമതിയും ആയിരുന്നുവെന്ന് സി.പി.ഐ തെറ്റുകള്‍ അക്കമിട്ട് നിരത്തുന്നു. ദേശീയതലത്തില്‍ ഐക്യം വേണമെന്ന് പറയുന്ന സി.പി.എം അതിന് കടകവിരുദ്ധമായിട്ടാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് സി.പി.ഐയുടെ വിമര്‍ശനം. ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ഒടുവില്‍ നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിയുടെ ദയനീയമായ പ്രകടനത്തിന് കാരണം സി.പി.എമ്മിലെ വിഭാഗീയതയാണെന്ന് സി.പി.ഐ പറയുന്നു. മുന്നണിയെ ഏകോപിപ്പിച്ച് കൊണ്ടുപോകുന്നതിന് പകരം സി.പി.എമ്മിന്റെ താല്‍പര്യങ്ങള്‍ മറ്റ് പാര്‍ട്ടികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിച്ചത്. തല്‍ഫലമായി പല ജനാധിപത്യ പാര്‍ട്ടികള്‍ക്കും എല്‍.ഡി.എഫ് വിട്ടുപോകേണ്ടിവന്നു.
 
പിണറായി വിജയനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സി.പി.ഐ സംസ്ഥാന കമ്മിറ്റി നിരത്തുന്നത്. ജനതാദള്‍ എസ് മുന്നണി വിട്ടുപോകാന്‍ പ്രധാനകാരണക്കാരന്‍ അദ്ദേഹമാണത്രെ. പി.ഡി.പിയുമായി അടുപ്പമുണ്ടാക്കാന്‍ ശ്രമിച്ചതുവഴി മുന്നണിക്ക് കനത്ത വില നല്‍കേണ്ടിവന്നു. പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലുണ്ടായ തര്‍ക്കം മുന്നണി മര്യാദകളുടെ ലംഘനമായിരുന്നു. അബ്ദുള്‍ നാസര്‍ മഅദനിയുമായി എടപ്പാളില്‍ വേദി പങ്കിട്ടതുവഴി പൊതുമധ്യത്ത് മുന്നണിയുടെ പ്രതിച്ഛായക്ക് ഇടിവുതട്ടിയെന്നും സി.പി.ഐയുടെ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ അച്യുതാനന്ദന്‍ കാട്ടിയ തിടുക്കവും ഏകപക്ഷീയ നിലപാടും മുന്നണി മര്യാദകള്‍ക്ക് ചേര്‍ന്നതായിരുന്നില്ല. മന്ത്രിസഭാ യോഗത്തിലോ മുന്നണിയിലോ ചര്‍ച്ച ചെയ്യാതെ ഉദ്യോഗസ്ഥന്‍മാരില്‍ മാത്രം വിശ്വാസമര്‍പ്പിച്ച് വി.എസ് മുന്നോട്ടുപോയി. മുന്നണി നേതൃത്വത്തിന്റെ വാക്കുകള്‍ക്ക് അദ്ദേഹം യാതൊരുവിലയും കല്‍പിച്ചില്ല. മൂന്നാറിലെ സി.പി.ഐ ഓഫീസ് ഇടിച്ചുനിരത്താനുള്ള തീരുമാനം തെറ്റായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
 
ഇങ്ങനെ സമീപകാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തി, കൊണ്ടും കൊടുത്തും നീങ്ങുന്ന രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ എന്തുതരം ഐക്യമാണ് ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്നത്? ഇവരാണത്രെ രാജ്യത്ത് വിശാല ഇടത് ജനാധിപത്യ ഐക്യമുണ്ടാക്കി കോണ്‍ഗ്രസിനെയും മറ്റും തോല്‍പിച്ച് ഇന്ത്യയുടെ ഭാവി ഭാഗധേയം തീരുമാനിക്കാന്‍പോകുന്നത്. 2012ലെ ദേശീയ നേരമ്പോക്കായി സി.പി.എമ്മിന്റെ കരട് രാഷ്ട്രീയപ്രമേയം ആസ്വദിക്കപ്പെടട്ടെ!

Monday, January 30, 2012

പഞ്ചാബും ഉത്തരഖണ്ഡും ഇന്ന് ബൂത്തിലേക്ക്

രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിക്ക്് അതിജീവനത്തിന്‍െറ അഗ്നിപരീക്ഷയായി പഞ്ചാബും ഉത്തരഖണ്ഡും ഇന്ന് പോളിങ്ങ് ബൂത്തിലേക്ക്. മുഖം മിനുക്കാന്‍ അവസാന നിമിഷം മുഖ്യമന്ത്രിയെ മാറ്റിയ നടപടി വോട്ടര്‍മാര്‍ അംഗീകരിക്കുമോയെന്നതാണ് ഉത്തരഖണ്ഡില്‍ ബി.ജെ.പിയുടെ ആധിയെങ്കില്‍ കഴിഞ്ഞ തവണ ലഭിച്ചതിന്‍െറ പകുതി സീറ്റെങ്കിലും ഇത്തവണ കിട്ടുമോയെന്നതാണ് പഞ്ചാബില്‍ പാര്‍ട്ടിയെ കുഴക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഭരണത്തിലുള്ള രണ്ട് സംസ്ഥാനങ്ങളില്‍ അഴിമതി വിരുദ്ധവികാരത്തില്‍ കൈയില്‍ കിട്ടുമായിരുന്ന ഭരണം മുഖ്യമന്ത്രിക്കായുള്ള വടംവലിയില്‍ ഉത്തരഖണ്ഡിലും വിമതരുടെ കലാപത്തില്‍ പഞ്ചാബിലും കൈവിട്ടുപോകുമോയെന്നാണ് കോണ്‍ഗ്രസിനുള്ള ആശങ്ക.
117 മണ്ഡലങ്ങളിലായി 1.76 കോടി വോട്ടര്‍മാരുള്ള പഞ്ചാബില്‍ ശിരോമണി അകാലിദള്‍-ബി.ജെ.പി സഖ്യവും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം. എന്നാല്‍, മൂന്നാം മുന്നണിയുടെ രംഗപ്രവേശത്തോടെ പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണമത്സരവുമുണ്ട്. പീപ്പ്ള്‍സ് പാര്‍ട്ടി ഓഫ് പഞ്ചാബും ഇടത് സംഘടനകളും ചേര്‍ന്നുണ്ടാക്കിയ സംഝ മോര്‍ച്ച എന്ന മൂന്നാം മുന്നണിയും ബി.എസ്.പിയും ഭരണ പ്രതിപക്ഷ വോട്ട്ബാങ്കുകളിലുണ്ടാക്കുന്ന ചോര്‍ച്ച അതിനിര്‍ണായകമാകും. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബി.ജെ.പി എം.എല്‍.എമാരുമായിട്ടാണ് ശിരോമണി അകാലിദളുമൊത്ത് പഞ്ചാബില്‍ ബി.ജെ.പി ഇപ്പോള്‍ ഭരണം പങ്കിടുന്നത്. കഴിഞ്ഞ തവണ 19 എം.എല്‍.എമാരെ ജയിപ്പിച്ച് അകാലിദളുമൊത്തുള്ള ഭരണത്തിന് വഴിയൊരുക്കിയ ബി.ജെ.പിക്ക് പത്തു പേരെ ജയിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പഞ്ചാബില്‍ വീണ്ടും അധികാരത്തിലേറുമെന്ന് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ ശുഭാപ്തി പ്രകടിപ്പിക്കുന്നത്.
പഞ്ചാബില്‍ കോണ്‍ഗ്രസ് പ്രതീക്ഷിച്ച ഭരണവിരുദ്ധ വികാരമില്ലാത്തതും കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാറിന്‍െറ അഴിമതി തെരഞ്ഞെടുപ്പു വിഷയമാക്കാന്‍ കഴിഞ്ഞതും ഫലം ചെയ്യണമെങ്കില്‍ ബി.ജെ.പിക്ക് 10 സീറ്റെങ്കിലും ലഭിക്കണമെന്നാണ് പഞ്ചാബ് സര്‍ക്കാറിലെ മൂന്നാമനും ഉപമുഖ്യമന്ത്രി സുഖ്ബീര്‍ ബാദലിന്‍െറ ഭാര്യാസഹോദരനുമായ വിക്രംസിങ് മജീദിയ ‘മാധ്യമ’ത്തോട് പറഞ്ഞത്. കഴിഞ്ഞ തവണത്തേതിന്‍െറ പകുതി സീറ്റ് ബി.ജെ.പിയുടെ പരമാവധി പ്രതീക്ഷയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 20 മണ്ഡലങ്ങളില്‍ വിമതര്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് പഞ്ചാബിലെ കോണ്‍ഗ്രസ് പ്രതീക്ഷകള്‍ക്ക് മുന്നിലെ പ്രതിബന്ധം.
ഉത്തരഖണ്ഡില്‍ മാസങ്ങള്‍ക്ക് മുമ്പ് മാത്രം രമേശ് പൊഖ്റിയാല്‍ നിഷാങ്കിനെ താഴെയിറക്കി ഭുവന്‍ ചന്ദ്ര ഖണ്ഡൂരിയെ മുഖ്യമന്ത്രിയാക്കി തെരഞ്ഞെടുപ്പ് നേരിടുകയാണ് ബി.ജെ.പി. 70 മണ്ഡലങ്ങളിലായി 63 ലക്ഷം വോട്ടര്‍മാര്‍ക്കാണ് ഇവിടെ സമ്മതിദാനാവകാശമുള്ളത്. ഉത്തരഖണ്ഡില്‍ മുഖ്യമന്ത്രിയെ മാറ്റാന്‍ പാര്‍ട്ടിയെടുത്ത തീരുമാനം ഏറെ വൈകിപ്പോയ ഒന്നായിരുന്നെന്ന് ഉത്തരഖണ്ഡില്‍ ബി.ജെ.പിയുടെ പ്രചാരണ ചുമതലയുള്ള ഉമാകാന്ത് ലഖേഡ ‘മാധ്യമ’ത്തോട് പറഞ്ഞു. ശൂന്യതയില്‍ നിന്ന് കടുത്ത മല്‍സരത്തിലെത്തിക്കാനെങ്കിലും കഴിഞ്ഞല്ളോ എന്നും അദ്ദേഹം ആശ്വാസം പ്രകടിപ്പിച്ചു. ദല്‍ഹിയില്‍ പതിറ്റാണ്ട് മുമ്പ് നടത്തി പരാജയപ്പെട്ട പരീക്ഷണമാണ് അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാറിനോടുള്ള അമര്‍ഷത്തില്‍നിന്ന് രക്ഷപ്പെടാന്‍ ബി.ജെ.പി ഉത്തരഖണ്ഡില്‍ ആവര്‍ത്തിച്ചിരിക്കുന്നത്. അതേസമയം, ഇത്രയും സുവര്‍ണാവസരമുണ്ടായിട്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരാളെ ഉയര്‍ത്തിക്കാട്ടുന്നതില്‍ നിസഹായാവസ്ഥയിലാണ് ഉത്തരഖണ്ഡില്‍ കോണ്‍ഗ്രസ്. ആറ് കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പിന് മുമ്പേ മുഖ്യമന്ത്രിക്കുപ്പായമിട്ടതിനാല്‍ ആരെയും ഉയര്‍ത്തിക്കാണിക്കേണ്ടെന്ന് കോണ്‍ഗ്രസ് ഹൈകമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസ് തട്ടകത്തില്‍ കയറിക്കളിക്കുന്ന ബി.എസ്.പി ഡസനോളം സീറ്റ് പിടിച്ചാല്‍ ഉത്തരഖണ്ഡ് ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയിലേക്കുമെത്തും.

Sunday, January 29, 2012

മുഖ്യമന്ത്രിയുടെ സൈനികക്ഷേമ ഫണ്ടില്‍ നിന്നുള്ള സഹായം വര്‍ദ്ധിപ്പിച്ചു

യുദ്ധ സമാന സാഹചര്യങ്ങളില്‍ മരിച്ച സൈനികരുടെ ആശ്രിതര്‍ക്കും പരിക്കേറ്റ സൈനികര്‍ക്കും സഹായം വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി.
ഇതു പ്രകാരം ഓപ്പറേഷനുകളില്‍ മരിച്ചവര്‍ക്ക് പത്തുലക്ഷവും പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷവും മറ്റ് സാഹചര്യങ്ങളില്‍ മരിച്ചവര്‍ക്ക് അഞ്ച് ലക്ഷവുമായി സഹായം വര്‍ദ്ധിപ്പിച്ചു. നക്‌സല്‍, തീവ്രവാദി ആക്രമണങ്ങളില്‍ മരിച്ച സൈനികരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷവും സാരമായി പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷവുമായി നിബന്ധനകള്‍ക്ക് വിധേയമായി സഹായം വര്‍ദ്ധിപ്പിച്ചതായി സൈനികക്ഷേമ ഡയറക്ടര്‍ അറിയിച്ചു. ഉത്തരവിന്റെ വിശദവിവരം സൈനികക്ഷേമ വകുപ്പിന്റെ www.sainikwelfarekerala.org വെബ്‌സൈറ്റില്‍ ലഭിക്കും.

സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് വിഷന്‍ 2030 പദ്ധതി; ദര്‍ശന രേഖ പുറത്തിറക്കും

വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ദര്‍ശനരേഖ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
രാഷ്ട്രീയപ്പാര്‍ട്ടികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കു വിവിധ മേഖലകളിലുള്ളവരുമായി ഇതേക്കുറിച്ച് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌സിങ് അലുവാലിയയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിഷന്‍ 2030ന്റെ ഭാഗമായി ആസൂത്രണ കമ്മീഷന്റെ ഉപദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് ദര്‍ശനരേഖയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കും. പ്രധാന വകുപ്പുകളുടെ പരിശോധനയ്ക്കുശേഷം ദര്‍ശനരേഖ തയ്യാറാക്കും. പൊതുചര്‍ച്ചയ്ക്കു ശേഷമാവും ഇതിന് അംഗീകാരം നല്‍കുക.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു ദീര്‍ഘമായ പരിപാടിയ്ക്ക് ഇത്തരത്തില്‍ രൂപരേഖ തയ്യാറാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2030 വരെയുള്ള കാഴ്ചപ്പാടോടുകൂടിയാണ് സംസ്ഥാനം പന്ത്രണ്ടാം പദ്ധതിയ്ക്ക് രൂപംനല്‍കുന്നതെന്ന് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌സിങ് അലുവാലിയ പറഞ്ഞു.
സംസ്ഥാനത്തെ പൊതുവിതരണമേഖല ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, അലുവാലിയയുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കി. അടിസ്ഥാന സൗകര്യവികസനത്തിന് സിയാല്‍ മാതൃകയില്‍ പദ്ധതികള്‍ നടപ്പാക്കും. രണ്ടാം തലമുറ വികസനത്തിന് കേരളം രാജ്യത്തിന് മാതൃകയാകണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും മേഖലകളെയും ഉള്‍ക്കൊണ്ടു കൊണ്ടുള്ള വികസനപാത സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിസില്‍ ബ്ലോവര്‍ സംവിധാനം മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റില്‍


ഭരണതലത്തില്‍ നടക്കുന്ന അഴിമതിക്കും ക്രമക്കേടുകള്‍ക്കുമെതിരെ പൊതുജനങ്ങള്‍ക്ക് നിര്‍ഭയരായി പരാതിപ്പെടാന്‍ കഴിയുന്ന വിസില്‍ ബ്ലോവര്‍ സംവിധാനം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
www.keralacm.gov.in എന്ന മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിന്റെ ഹോംപേജില്‍നിന്നും വിസില്‍ ബ്ലോവറിലേക്ക് പോകാന്‍ കഴിയും. പരാതിപ്പെടാനുള്ള പ്രതേ്യകഫോറം ഇതില്‍ ലഭ്യമാക്കും. സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാസ്ഥാപനങ്ങളിലും നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് ഇതില്‍ പരാതിപ്പെടാം അതുപോലെതന്നെ ഏതെങ്കിലും വകുപ്പിനേയോ സ്ഥാപനത്തേയോകുറിച്ചുള്ള നല്ല അഭിപ്രായങ്ങളും രേഖപ്പെടുത്താം. പരാതികള്‍ രേഖപ്പെടുത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണ്.

Tuesday, January 24, 2012

സൂര്യന് വെളിച്ചം നല്‍കുന്നവന്‍ സ്‌റ്റൈല്‍മന്നന്‍: ഇന്റര്‍നെറ്റില്ലാതെ വെബ്‌സൈറ്റ് ചലിപ്പിക്കുന്നവനും രജനിതാന്‍


ചെന്നൈ: സൂര്യന് വെളിച്ചം നല്‍കുന്നത് സ്റ്റൈല്‍മന്നന്‍ രജനീകാന്ത് ആണെന്ന് വിശ്വസിക്കുന്ന ആരാധകരും ജീവിച്ചിരിപ്പുണ്ട്. ഭൂമിയെ കറക്കുന്നത് രജനീകാന്ത് ആണെന്നും അവര്‍ പറയും. ഇപ്പോഴിതാ ഇന്റര്‍നെറ്റ് ഇല്ലാതെ രജനികാന്ത് വെബ്‌സൈറ്റും പ്രവര്‍ത്തിപ്പിക്കുന്നു. ആദ്യത്തേത് രണ്ടും തമാശയാണെങ്കില്‍ മൂന്നാമത്തേത് സത്യമാണ്. രജനീകാന്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ തയ്യാറാക്കിയ  http://www.desimartini.com/allaboutrajni.htm  എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കണമെങ്കില്‍ ആദ്യംചെയ്യേണ്ടത് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുക എന്നതാണ്. രജനിയെ ഒരു കലാകാരന്‍ ആയി മാത്രമല്ല ഒരു ഉത്തമ പുരുഷനായി ആരാധിക്കുന്നുവവരും മനുഷ്യനല്ല ദൈവം എന്നു പറഞ്ഞു പൂജിക്കുന്നവരും പോലും വിശ്വസിക്കാത്ത പുതിയ നമ്പര്‍ ഏതായാലും വന്‍ഹിറ്റാണ്. വിശ്വാസം വരുന്നില്ലേ ! എന്നാല്‍ നിങ്ങള്‍ തന്നെ ക്ലിക്ക് ചെയ്തുനോക്ക് ഈ രജനി വെബ്‌സൈറ്റ്.

വെബ്‌സൈറ്റില്‍ മുന്നോട്ടു പോകാന്‍ നിങ്ങള്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് ഓഫ് ചെയ്യേണ്ട വരും. ഇതെന്ന് മാത്രമല്ല, നിങ്ങള്‍ ഈ സൈറ്റ് നോക്കുമ്പോള്‍ ഇന്റര്‍നെറ്റ് ഓണ്‍ ചെയ്യ്താല്‍ ഉടനെ അയ്യോ എന്നു എഴുതി കാണിച്ചു സൈറ്റ് നില്‍ക്കും. പിന്നീടു ഇന്റര്‍നെറ്റ് ഓഫ് ചെയ്താലേ ഈ സൈറ്റില്‍ മുമ്പോട്ടു പോകാന്‍ പറ്റൂ. ലോകമെങ്ങുമുള്ള രജനി ആരാധകര്‍ക്കായി സമര്‍പ്പിച്ച വെബ്‌സൈറ്റിനെ നിര്‍മാണ സംരംഭകരായ ദേശിമാര്‍ട്ടിനി ഡോട്ട് കോം വിശേഷിപ്പിക്കുന്നത് ഇങ്ങനെ: ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ സാക്ഷാല്‍ 'രജനിശക്തി'കൊണ്ട് പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റ്.

ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുന്ന ഉടനെ തനി രജനിസ്‌റ്റൈലില്‍ 'എയ് മച്ചാ, വണക്ക'മെന്ന സ്വാഗതവാക്യത്തോടെ വൈബ്‌സൈറ്റിന്റെ ഹോം പേജ് മുന്നില്‍ തെളിയും. സൂപ്പര്‍താരത്തിന്റെ ജീവിതരേഖ അടങ്ങുന്ന ദ മാന്‍, ചലച്ചിത്ര ചരിത്രം പറയുന്ന ദ സ്റ്റാര്‍, അവിശ്വസനീയതയുടെ മേമ്പൊടിചേര്‍ത്ത് പ്രചാരംനേടിയ രജനി തമാശകളുടെ ശേഖരമായ ദ ലജന്‍ഡ് എന്നിങ്ങനെയാണ് സൈറ്റിന്റെ സംവിധാനം. ചലച്ചിത്ര ജീവിതത്തിലുടനീളം അമാനുഷികതയുടെ പരിവേഷം ചൂഴ്ന്നു നില്‍ക്കുന്ന രജനീകാന്തിനെക്കുറിച്ചുള്ള വെബ്‌സൈറ്റ് ഇങ്ങനെ അസാധാരണമാകാതിരുന്നലല്ലേ അത്ഭുതപ്പടേണ്ടത്''? ദേശിമാര്‍ട്ടിനി ഡോട്ട് കോമിനുവേണ്ടി 'ഓള്‍ ഏബൗട്ട് രജനി'യുടെ രൂപകല്പന നിര്‍വഹിച്ച 'വെബ്ചട്‌നി'യുടെ ക്രിയേറ്റീവ് ഡയറക്ടര്‍ ഗുര്‍ബക്ഷ് സിങ്ങിന്‍േറതാണ് ചോദ്യം.

ഉത്തരമെന്തായാലും ശരി, ലോഞ്ച് ചെയ്ത് ദിവസങ്ങള്‍ക്കകം ആയിരക്കണക്കിന് സന്ദര്‍ശകര്‍ കൗതുകത്തോടെ പരതിക്കഴിഞ്ഞ 'ഓള്‍ ഏബൗട്ട് രജനി' സൈബര്‍ലോകത്തെ സൂപ്പര്‍ ഡ്യൂപ്പര്‍ രജനി ഹിറ്റാകുമെന്ന് തീര്‍ച്ച. ഒപ്പം ഇന്റര്‍നെറ്റിന്റെ തുണയില്ലാത്ത വെബ്‌സൈറ്റിനു പിന്നിലുള്ള 'ഗുട്ടന്‍സ്' എന്തെന്നറിയാനുള്ള ചൂടുപിടിച്ച അന്വേഷണവും മുറുകുന്നുണ്ട്. സൈറ്റിലേക്ക് ലോഗ്ഓണ്‍ ചെയ്ത് പ്രവേശിച്ച ശേഷം ഇന്‍ര്‍നെറ്റ് ബന്ധം വിച്ഛേദിക്കും മുന്‍പേ സൈറ്റ് പൂര്‍ണമായും കംപ്യുട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നുവെന്നതാണ് 'ഓള്‍ ഏബൗട്ട് രജനി'യുടെ വിസ്മയരഹസ്യമെന്ന് അനുരാഗ് ഭടേജ വിശദീകരിക്കുന്നു. അതിവേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന വെബ് ഉള്ളടക്കമാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ പിന്നീട് സന്ദര്‍ശകനുമുന്നില്‍ തുറന്നുവരുന്നത്

ഇടതിടങ്കോലുകള്‍


സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്റെ ഭാര്യ ബുലുറോയ് ചൗധരി ഈയിടെ 'ന്യൂഏജ്' വാരികയില്‍ എഴുതി; ''കേരളത്തില്‍ സി.പി.ഐ ജില്ലാ സമ്മേളനങ്ങളില്‍ വലിയൊരു വിഭാഗം സഖാക്കള്‍ സി.പി.എമ്മിന്റെ നിലപാടുകളോട് കടുത്ത എതിര്‍പ്പു പ്രകടിപ്പിച്ചു.'' ഈ എതിര്‍പ്പ് തീരെ നിസ്സാരമല്ല.
മുപ്പത്തിരണ്ടു വര്‍ഷമായി തുടരുന്ന ഇടതു ഐക്യത്തില്‍ ശക്തമായ വീണ്ടുവിചാരം ഉണ്ടാകുന്നതിന്റെ സൂചനയാണിത്. ഇടതുമുന്നണിയിലെ  പ്രധാനപ്പെട്ട ഘടകകക്ഷികള്‍ക്കിടയില്‍ പരസ്പര ബഹുമാനം നഷ്ടപ്പെട്ടിട്ടു കാലമേറെയായി. ആള്‍ക്കൂട്ടത്തിന്റെ മൃഗീയതയില്‍ അഭിരമിക്കുന്ന സി.പി.എം. ഇതര രാഷ്ട്രീയ പാര്‍ട്ടികളോട് പുലര്‍ത്തുന്ന അവജ്ഞയും പുച്ഛവും മാനുഷികമൂല്യങ്ങള്‍ക്കുപോലും ചേരാത്തതാണ്. 'വലതന്മാര്‍' എന്ന് മുമ്പൊക്കെ പരസ്യമായും ഇപ്പോള്‍ രഹസ്യമായും സി.പി.എം വിളിക്കുന്ന സി.പി.ഐ കമ്യൂണിസ്റ്റ് ഐക്യത്തെപ്പറ്റി ഇടക്കാലത്തു കണ്ട കിനാവുകളെല്ലാം ഉപേക്ഷിച്ചു. ഏതെങ്കിലും തരത്തിലുള്ള ആശയഭിന്നതയോ നയവ്യതിയാനമോ അല്ല കമ്യൂണിസ്റ്റ് ഏകീകരണത്തിന് തടസ്സം. കൊടിയും  കിത്താബും ഒന്നുതന്നെ. ലക്ഷ്യവും ഭിന്നമല്ല.
 
1964 ല്‍ ഭിന്നിക്കാന്‍ കാരണമായ ന്യായങ്ങളൊന്നും ഇപ്പോള്‍ പ്രസക്തമല്ല. ഇന്ത്യന്‍ ദേശീയതയെ നിര്‍വചിക്കുന്നതിലും പ്രായോഗിക സമീപനങ്ങളിലും ഒരേ നിലപാടുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ യോജിക്കാതിരിക്കാന്‍ യുക്തിസഹമായ രാഷ്ട്രീയ കാരണങ്ങളൊന്നും നേതാക്കള്‍ എടുത്തുപറയുന്നില്ല. പക്ഷേ കാര്യം നടക്കുമെന്ന് സ്വപ്‌നത്തില്‍പോലും ആരും കരുതേണ്ട. രണ്ടുപാര്‍ട്ടികളെന്ന നിലയില്‍ ഒരു മുന്നണിയില്‍പോലും തുടരാനാവാത്തതരത്തില്‍ സി.പി.ഐ സഖാക്കള്‍ അസ്വസ്ഥരാണ്. അക്കാര്യം 21-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി കേരളത്തില്‍ നടന്ന പ്രാദേശിക സമ്മേളനങ്ങളില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചു കഴിഞ്ഞു. അതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് ബുലുറോയ് ചൗധരി ചെയ്തത്. ചന്ദ്രപ്പന്റെ സഹധര്‍മ്മിണി എന്നപോലെ തന്നെ സി.പി.ഐയുടെ നേതാവുമാണ് ബുലു.
ഇടതുപക്ഷത്തിന്റെ ദേശീയ പ്രസക്തി നഷ്ടപ്പെട്ടു എന്ന വസ്തുത സി.പി.ഐയ്ക്ക് അറിയാം.
 
കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ ഇടതുമുന്നണിയെ ജനങ്ങളും നിരാകരിച്ചു. പശ്ചിമ ബംഗാളിലാണ് ലെഫ്റ്റ് ഫ്രണ്ട് ഉണ്ടായിരുന്നത്. കേരളത്തില്‍ ലെഫ്റ്റ് ഡമോക്രാറ്റിക് ഫ്രണ്ട് ആയിരുന്നു. ജനതാദള്‍-എസ്, കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ വിട്ടുപോയതോടെ എല്‍.ഡി.എഫിലെ 'ഡമോക്രസി' നാമമാത്രമായി. പശ്ചിമബംഗാളില്‍ 34 വര്‍ഷത്തെ തുടര്‍ഭരണം നഷ്ടപ്പെട്ടതോടെ ഇടതുമുന്നണിക്കും അര്‍ത്ഥമില്ലാതായി. ദേശീയതലത്തില്‍ ഇടതുചേരിയും സി.പി.എമ്മും ഇന്ന് വെറും തമാശയാണ്. സുധീര്‍ധര്‍ എന്ന കാര്‍ട്ടൂണിസ്റ്റിന് ചിരിക്കാനുള്ള വക. മുമ്പ് ഒ.വി. വിജയന്‍ ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ്മയ്ക്ക് എന്ന പേരിലെഴുതിയ കുറിപ്പില്‍ തേഞ്ഞുതേഞ്ഞ് നിറംകെട്ട് മാഞ്ഞുപോകുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെപ്പറ്റി ദീര്‍ഘവിചാരം നടത്തിയിട്ടുണ്ട്. ത്രിപുര എന്ന ചെറു സംസ്ഥാനത്തിന്റെ അധികാര കോയ്മയില്‍ ഒതുങ്ങിയ ഇടതുപ്രസ്ഥാനത്തിന്റെ ഭാവിയെപ്പറ്റി സി.പി.ഐയില്‍ ന്യായയുക്തമായ വീണ്ടുവിചാരങ്ങള്‍ നടക്കുന്നതില്‍ അത്ഭുതമില്ല.
 
സി.പി.എമ്മിനേക്കാള്‍ കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്ന കമ്യൂണിസ്റ്റുകാര്‍ എന്നും സി.പി.ഐയില്‍ ഉണ്ടായിരുന്നു. ശ്രീപദ് അമൃത ഡാങ്കെ അവരില്‍ ഒരാളായിരുന്നു. കേരളത്തിലെ സി.കെ.ചന്ദ്രപ്പന്‍ എന്നും ഡാങ്കെയുടെ ആരാധകനാണ്. കമ്യൂണിസ്റ്റ് ഐക്യത്തിന്റെ വാചാലനായ വക്താവായ എ.ബി. ബര്‍ധന്‍ സി.പി.ഐ സെക്രട്ടറിയായി ഇരിക്കുന്നിടത്തോളം ജനാധിപത്യ പ്രണയികളായ കമ്യൂണിസ്റ്റുകള്‍ ഉള്ളുതുറക്കുമെന്ന് പ്രതീക്ഷിക്കേണ്ട. കേരളത്തില്‍ മണ്‍മറഞ്ഞ പി.കെ. വാസുദേവന്‍ നായര്‍ കമ്യൂണിസ്റ്റ് ഐക്യത്തിനും ഇടതുപക്ഷ രൂപീകരണത്തിനും വേണ്ടി തന്റെ മുഖ്യമന്ത്രിസ്ഥാനം ത്യാഗം ചെയ്തു. അദ്ദേഹം വിചാരിച്ചപോലൊന്നും ഐക്യം പ്രാബല്യത്തില്‍ വന്നില്ല. സി.പി.ഐ നേതൃത്വം സഹോദര പ്രസ്ഥാനമായിപ്പോലും സി.പി.ഐയെ പരിഗണിച്ചില്ല. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മാതൃസ്ഥാനമാണ് സി.പി.ഐക്കുള്ളത്. അതില്‍നിന്ന് ഭിന്നിച്ചുപോന്നവരാണ് ബ്രായ്ക്കറ്റില്‍ മാര്‍ക്‌സിന്റെ പേരെഴുതി കഴിയുന്ന സി.പി.എം. അന്തരിച്ച കണിയാപുരം രാമചന്ദ്രന്‍ കൂടെക്കൂടെ പറഞ്ഞിരുന്ന ഒരു ഫലിതമുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) എന്നത് പ്രസവവാര്‍ഡ് ബ്രായ്ക്കറ്റില്‍ സ്ത്രീകള്‍ക്കു മാത്രം എന്ന് എഴുതി വയ്ക്കുന്നതുപോലാണത്രേ. കാര്യമൊക്കെ ശരി. പേരിന്റെ യുക്തി നോക്കിയല്ല അണികള്‍ ഏതു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരണമെന്ന് തീരുമാനിച്ചത്. ഇ.എം.എസ് അടക്കമുള്ള നേതാക്കള്‍പോലും അണികളുടെ ഒഴുക്കുനിരീക്ഷിച്ച് പിന്നാലെ സി.പി.എം നേതൃത്വത്തില്‍ എത്തി.
 
കേന്ദ്രീകൃത ജനാധിപത്യമെന്നും ജനകീയ ജനാധിപത്യമെന്നും രണ്ട് പ്രയോഗങ്ങള്‍ കണ്ടുപിടിച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ 48 കൊല്ലം രണ്ടുപാര്‍ട്ടികളായി തുടരുന്നു. കോണ്‍ഗ്രസിനോടുള്ള സമീപനത്തിലോ അടിസ്ഥാനനയപരിപാടികളിലോ കാലക്രമത്തില്‍ യാതൊരുവ്യത്യാസവും തോന്നാത്തതരത്തില്‍ ഇരുകൂട്ടരും പ്രവര്‍ത്തിക്കുന്നു. എങ്കിലും ഐക്യം മാത്രം നടക്കുന്നില്ല. അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ ബീവികൂടി മനസ്സുവയ്ക്കണം. അതിനാല്‍ കമ്യൂണിസ്റ്റ് ഐക്യമെന്ന കിനാവ് സി.പി.ഐ ഉപേക്ഷിച്ചതുപോലെ ഈയിടെ ബര്‍ധന്‍ സംസാരിച്ചു.സി.പി.ഐയുടെ പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത മാര്‍ച്ച് 21 മുതല്‍ ബീഹാറിലെ പാട്‌നയില്‍ നടക്കാന്‍ പോകുന്നു. ബര്‍ധന്‍ ജനറല്‍ സെക്രട്ടറി പദം ഒഴിയുകയാണ്. ഡാങ്കെ പക്ഷക്കാരനായ ഡപ്യൂട്ടി സെക്രട്ടറി എസ്. സുധാകര റഡ്ഡി അടുത്ത ജനറല്‍ സെക്രട്ടറിയാകാനാണ് സാധ്യത. ഇടതുപക്ഷത്തിന്റെ ഘടനതന്നെ സമൂലമായി മാറാന്‍പോകുന്നതിന്റെ സൂചനയാണ് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും സി.പി.ഐ അണികള്‍ക്കു ലഭിക്കുന്ന സൂചന. ഇടുക്കി ജില്ലയിലെ സി.പി.ഐ സമ്മേളനത്തില്‍ വായിക്കാന്‍ തയ്യാറാക്കിയ രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസുമായി പാര്‍ട്ടി ധാരണയുണ്ടാക്കണമെന്ന വാചകം നേതാക്കള്‍ നീക്കം ചെയ്യിച്ചു. അത്രത്തോളം ആവേശത്തിന് സമയമായില്ല. എങ്കിലും സി.പി.എമ്മുമായി പൊരുത്തപ്പെട്ടു പോകാനാവാത്തവിധം അകന്നുകഴിഞ്ഞ അണികളെ നേതാക്കള്‍ കൈവെടിയുമോ?
 
തിരുവനന്തപുരത്ത് സി.പി.എം സംസ്ഥാന സമ്മേളനം ചേരുന്ന ഫെബ്രുവരി ഏഴുമുതല്‍ പത്തുവരെയുള്ള തീയതികളില്‍ സി.പി.ഐ സംസ്ഥാന സമ്മേളനവും കൊല്ലത്തു നടക്കുന്നു. ഒരേ ദിവസം അടുത്തടുത്ത ജില്ലകളില്‍ രണ്ടു ഇടതുപാര്‍ട്ടികളും സംസ്ഥാന സമ്മേളനം നടത്തുന്നതിന് നേതാക്കള്‍ പരസ്പരം കുറ്റപ്പെടുത്തുന്നുണ്ട്. സി.കെ. ചന്ദ്രപ്പന് പിണറായി വിജയനെക്കാള്‍ മികച്ച ഒരു തലയുണ്ട്. പിണറായി വിജയന് സി.കെ. ചന്ദ്രപ്പനെക്കാള്‍ വലിയ വാലുണ്ട്. പക്ഷേ തലയിരിക്കുമ്പോള്‍ വാല് ആടരുതെന്നും മറിച്ചും പരസ്പരം പറഞ്ഞുകൊണ്ട് ഇരുവര്‍ക്കും ഏറെക്കാലം ഇടതുമുന്നണിയില്‍ തുടര്‍ന്നുപോകാന്‍ കഴിയില്ല. 

Sunday, January 22, 2012

സ്വയം ഉള്‍വലിയുന്ന വിഎസ് ശൈലി.


ബന്ധുവിന് സര്‍ക്കാര്‍ ഭൂമി അനധികൃതമായി പതിച്ചുനല്‍കിയെന്ന കേസില്‍ വിജിലന്‍സിന്റെ പ്രതിപ്പട്ടികയില്‍ ഒന്നാം പേരുകാരനായി മാറിയതോടെ വിഎസ് അച്യുതാനന്ദന്റെ ശരീരഭാഷയിലും പ്രകടമായ മാറ്റം.
അഴിമതിക്കെതിരെയുളള പോരാട്ടക്കാരനെന്ന് ഊതിപ്പെരുപ്പിച്ച വിശേഷണം ചാര്‍ത്തപ്പെട്ട അച്യുതാനന്ദന്‍ അഴിമതിക്കേസില്‍ ഉള്‍പ്പെട്ടതോടെ സ്വയം ഉള്‍വലിയുന്ന കാഴ്ചയാണ് അടുത്തദിവസങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ കാണുന്നത്. പ്രതിപക്ഷനേതാവായിരിക്കുമ്പോഴും മുഖ്യമന്ത്രിയായിരുന്ന കാലത്തും വിഎസിന്റെ ശരീരഭാഷയില്‍ ഊര്‍ജ്ജമുണ്ടായിരുന്നു. എതിരാളികള്‍ക്കെതിരെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉയര്‍ത്തുന്ന വേളയില്‍ പ്രത്യേകിച്ചും. സ്വയംചിരിച്ചും തമാശകളിലൂടെ കേള്‍വിക്കാരെ പൊട്ടിച്ചിരിപ്പിച്ചും അതേസയമം കാര്യത്തിന്റെ ഗൗരവം ഒട്ടും ചോര്‍ന്നുപോകാതെയും ആരോപണങ്ങള്‍ അവതരിപ്പിക്കുകയാണ് വിഎസ് ശൈലി.
 
പക്ഷെ, ഭൂമിദാനക്കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ തൊട്ടടുത്ത ദിവസവും പിന്നീട് ഇന്നലെയും പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരെ ധൈര്യമായി അഭിമുഖീകരിക്കാന്‍ പോലും വിഎസ് മടിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. എഴുതിക്കൊണ്ടുവരുന്ന പ്രസ്താവന തപ്പിത്തടഞ്ഞ് വായിച്ചശേഷം പത്രസമ്മേളനം അവസാനിപ്പിച്ച് പോകുകയായിരുന്നു. ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ''എല്ലാം ഞാന്‍ വായിച്ച കുറിപ്പിലുണ്ടെന്ന്'' മറുപടി. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷമുള്ള ആദ്യപത്രസമ്മേളനത്തില്‍, കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് അറിയിക്കാനാണ് വിഎസ് പത്രക്കാരെ വിളിച്ചത്. 
ഇന്നലെയാകട്ടെ പറഞ്ഞു പഴകിയ വിഷയങ്ങളുടെ ആവര്‍ത്തനമായിരുന്നു. ഇ-മെയില്‍ വിവാദം, വാളകം സംഭവം, കൊഫെപോസ പ്രതിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ.
 
പുതുതായി ആകെയുള്ളത് മാറാട് രണ്ടാംകലാപവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തലവനെ മാറ്റിയെന്ന ആരോപണം മാത്രം. വിഎസ് പത്രസമ്മേളനം നടത്തുമ്പോള്‍ 'പലതും' പ്രതീക്ഷിച്ചാണ് മാധ്യമപ്രവര്‍ത്തകരെത്തുന്നത്. വാക്കിലും നോക്കിലും ശരീരഭാഷയിലുമായി എന്തെങ്കിലുമൊക്കെ 'വിഭവങ്ങള്‍' വിഎസ് എന്നും മാധ്യമങ്ങള്‍ക്ക് 'ലൈവ്' നല്‍കിയിരുന്നു. പക്ഷെ ഇന്നലെയും വിഎസ് നിരാശപ്പെടുത്തി. മാറാട് രണ്ടാം കലാപത്തെക്കുറിച്ച് അന്വേഷിച്ച തോമസ് ജോസഫ് കമ്മീഷന്‍ ശുപാര്‍ശയനുസരിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്നാണ് വിഎസ് ആവശ്യപ്പെട്ടത്. കഴിഞ്ഞ സര്‍ക്കാര്‍ പലതവണ ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിരുന്നെങ്കിലും തല്‍പ്പരകക്ഷികള്‍ ഇടപെട്ട് തടയുകയായിരുന്നുവെന്നും വി.എസ് ആരോപിച്ചു.

Saturday, January 21, 2012

നിയമസഭയില്‍ നല്‍കുന്ന ഉറപ്പുകള്‍ പാലിക്കപ്പെടാന്‍ സംവിധാനം

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലും ബജറ്റ് പ്രസംഗത്തിലും പറയുന്ന കാര്യങ്ങളില്‍ നടപ്പിലാക്കാത്തവ കണ്ടെത്തി ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി അവ നടപ്പാക്കാന്‍ വേണ്ട സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
നിയമസഭയില്‍ നല്‍കുന്ന ഉറപ്പുകളില്‍ സത്വര നടപടികള്‍ സ്വീകരിക്കുന്നതിനായി സ്ഥാപിച്ച കമ്പ്യൂട്ടര്‍വത്കൃത അഷ്വറന്‍സ് ഇംപ്ലിമെന്റേഷന്‍ ഡസ്‌കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോട നിയമസഭയില്‍ നല്‍കുന്ന ഉറപ്പുകള്‍ ജനങ്ങള്‍ക്ക് അവലോകനം ചെയ്യാനും അവ നടപ്പായില്ലെങ്കില്‍ ബന്ധപ്പെട്ടവരെ അറിയിക്കാനുമുള്ള സംവിധാനം തയാറാക്കും. ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ ഭരണസംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ നല്‍കുന്ന ഉറപ്പുകള്‍ വേണ്ടത്ര ഗൗരവത്തോടെയല്ല പലപ്പോഴും ബന്ധപ്പെട്ട വകുപ്പുകള്‍ കാണുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു.

ഉറപ്പുകള്‍ക്കും ശുപാര്‍ശകള്‍ക്കും മേല്‍ നടപടി സ്വീകരിച്ചാലും അത് യഥാസമയം നിയമസഭാ സമിതിയെ അറിയിക്കാത്തത് സമിതിയുടെ സുഗമമായ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.24 ലക്ഷം രൂപ ചെലവിലാണ് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സിന്റെ സാങ്കേതിക സഹായത്തോടെ അഷ്വറന്‍സ് ഇംപ്ലിമെന്റേഷന്‍ ഡസ്‌ക് സ്ഥാപിച്ചത്. ഇന്‍ട്രാനെറ്റ് സംവിധാനത്തിലൂടെ നിയമസഭാ സെക്രട്ടറിയേറ്റിലെയും ഗവ. സെക്രട്ടറിയേറ്റിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇത് അവലോകനം ചെയ്യാന്‍ സാധിക്കും. നിയമസഭയില്‍ നല്‍കിയ 3464 ഉറപ്പുകളാണ് ഇപ്പോള്‍ ഡാറ്റാബേസില്‍ ചേര്‍ത്തിട്ടുള്ളത്. ഇതിന്റെ നടത്തിപ്പിനായി 150 ജീവനക്കാര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്.നിയമസഭാ സെക്രട്ടറിയേറ്റ് ബാങ്ക്വറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ. സി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സ്റ്റേറ്റ് ഇന്‍ഫോര്‍മാറ്റിക്‌സ് ഓഫീസര്‍ ഡോ. കെ. സന്താനരാമന്‍ പദ്ധതി വിശദീകരണം നടത്തി. ഉറപ്പുകള്‍ സംബന്ധിച്ച നിയമസഭാ സമിതിയുടെ ചെയര്‍മാന്‍ വി. എസ് സുനില്‍കുമാര്‍ എം എല്‍ എ, മുന്‍ ചെയര്‍മാന്‍ കെ. കുട്ടി അഹമ്മദ് കുട്ടി, നിയമസഭ സ്‌പെഷ്യല്‍ സെക്രട്ടറി പി. കെ. മുരളീധരന്‍, പാര്‍ലമെന്ററി കാര്യ വകുപ്പ് സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍ എന്നിവര്‍ സംബന്ധിച്ചു.

കണ്ണൂര്‍ എയര്‍പോര്‍ട്ട്: 122 കോടിയുടെ ബാങ്ക് ചാര്‍ജ് ഒഴിവാക്കാന്‍ മന്ത്രിസഭാ തീരുമാനം

കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ 453 ഏക്കര്‍ ഭൂമിക്ക് മേലുള്ള 122 കോടി രൂപയുടെ ബാങ്ക് ചാര്‍ജ് പൂര്‍ണമായി ഒഴിവാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി സര്‍ക്കാറും കിന്‍ഫ്രയും ബാങ്കുകളുമായി വെക്കേണ്ട കരട് ധാരണ ഭേദഗതികളോടെ അംഗീകരിച്ചു.
പാലക്കാട് കോച്ച് ഫാക്ടറിക്കുള്ള 239 ഏക്കര്‍ ഭൂമി റെയില്‍വെക്ക് കൈമാറും. കോച്ച് ഫാക്ടറി പൊതുമേഖലയിലോ, സ്വകാര്യമേഖലയിലോ വേണമെന്ന കാര്യം കേന്ദ്രസര്‍ക്കാറാണ് തീരുമാനിക്കേണ്ടതെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോച്ച് ഫാക്ടറി യാതാര്‍ഥ്യമാകണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ തര്‍ക്കവിഷയമുണ്ടാക്കി പദ്ധതി നീട്ടി കൊണ്ടുപോകാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ജില്ലയിലെ കാര്‍ഷിക കടകങ്ങള്‍ക്ക് മാര്‍ച്ച് 31 വരെ പ്രഖ്യാപിച്ച മൊറൊട്ടോറിയം ദേശാസാത്കൃത ബാങ്കുകള്‍ക്ക് കൂടി ബാധകമാക്കും. സഹകരണ ബാങ്കുകളുടെ വായ്പക്ക് മാത്രമാണ് നിലവില്‍ മൊറൊട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളത്. വയനാടിലെ വില തകര്‍ച്ച നേരിടുന്ന വിളകള്‍ക്കായി പ്രൈസ് സപോര്‍ട്ട് സ്‌കീം നടപ്പാക്കും. പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പ്പറേഷനില്‍ നിന്ന് വായ്പയെടുത്ത് ഭൂമി വാങ്ങുന്നവരുടെ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കും.

നാഷണല്‍ കണ്‍സ്ട്രക്ഷന്‍ അക്കാദമി ഫോര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് രൂപവത്കരിക്കാന്‍ തീരുമാനിച്ചു. നീണ്ടകരയില്‍ വാട്ടര്‍ അതോറിറ്റിയുടെ കൈവശമുള്ള പ്രമൊപൈപ്പിന്റെ സ്ഥലം ഇതിനായി വിട്ടു നല്‍കും. എംപ്ലോയിമെന്റ് ആന്റ് ട്രൈനിംഗ് ഡയറക്ടര്‍ ബിജുവിനെ ഇതിനുള്ള പ്രൊജക്ട് തയ്യാറാക്കാന്‍ നിയോഗിക്കും. സര്‍ക്കാര്‍ ഏറ്റെടുത്ത പഞ്ചായത്ത് സ്‌കൂളുകളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും സ്ഥാനക്കയറ്റം, സീനിയോറിറ്റി, ഗ്രേഡ് തുടങ്ങിയവ സര്‍ക്കാര്‍ സ്‌കൂളുകളിലേതിന് തുല്ല്യമാക്കാന്‍ തീരുമാനിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പഞ്ചാബിലേക്ക് പോയ കേരളാപോലീസിലെ 764 പേര്‍ക്ക് വിന്റര്‍ ക്ലോത്ത് വാങ്ങുന്നതിനായി രണ്ടായിരം രൂപ വീതം അനുവദിക്കും. കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ പദ്ധതിയില്‍പ്പെടുത്താവുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ മക്കളുടെ ചികിത്സക്ക് അഞ്ച് ലക്ഷം രൂപ റീഇംപേഴ്‌സ്‌മെന്റ് നല്‍കുന്ന സ്‌കീമിന് അംഗീകാരം നല്‍കി.

Friday, January 20, 2012

ബോംബും തോക്കും മാത്രമല്ല തീവ്രവാദത്തിന്റെ ആയുധങ്ങള്‍.


ബോംബും തോക്കും മാത്രമല്ല തീവ്രവാദത്തിന്റെ ആയുധങ്ങള്‍. അക്ഷരങ്ങളില്‍ തിരുകി വെക്കുന്ന വിഷവാര്‍ത്തകളും തീവ്രവാദത്തിന്റെ മറ്റൊരു വിധ്വംസക മാധ്യമമാണ്. കലാപങ്ങള്‍ക്കും സ്‌ഫോടനങ്ങള്‍ക്കും തീവ്രവാദികള്‍ പലപ്പോഴും തിരഞ്ഞെടുക്കാറുള്ളത് സ്വന്തം അനുയായികളെ മാത്രമല്ല;
വാടക ചാവേറുകളെയും അവര്‍ കോടാലി കൈകളാക്കാറുണ്ട്. മയക്ക് മരുന്ന്, കുഴല്‍പ്പണം തുടങ്ങിയ സാമൂഹിക വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും തിരഞ്ഞെടുക്കപ്പെട്ട കാരിയറുകള്‍ മുഖേനെയാണ്. ഇതര മതസ്ഥരെ കാരിയറുകളാക്കുന്നതും മതതീവ്രവാദസംഘടനകളുടെ ഒളി അജണ്ടകളാണ്. നിഷ്പക്ഷ ആക്ടിവിസ്റ്റുകളും സാമൂഹിക പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും പലപ്പോഴും ഇത്തരം പ്രവൃത്തികള്‍ക്ക് അറിഞ്ഞോ അറിയാതെയോ വിനിയോഗപ്പെടാറുണ്ട്. അത്തരത്തിലുള്ള മാധ്യമപ്രവര്‍ത്തനത്തിന്റെ ആപത്ത് ഏറെ വലുതാണ്. പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയോ തൊഴില്‍പരമായ മാന്യതയോ ഇല്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ ഉദരപൂരണത്തിനായി എന്തും എഴുതും, ആരെയും പ്രതികളാക്കും, കൊടും കുറ്റവാളികളെ വിശുദ്ധിയുടെ വെള്ളരിപ്രാവുകളാക്കും.
 
ഇ-മെയില്‍ ചോര്‍ത്തല്‍ എന്ന അപസര്‍പ്പക കഥയിലൂടെ ലേഖകന്‍ തുറന്നു വിട്ടത് ഇത്തരം മതവിദ്വേഷത്തിന്റെ വിഷവാതകമാണ്. നിരീക്ഷണത്തിലെ പിഴവ് മൂലമോ കിട്ടിയ തെളിവുകളുടെ അപൂര്‍ണത മൂലമോ അല്ല മാധ്യമം വാരിക പ്രസിദ്ധീകരിച്ച 'സ്‌കൂപ്പ്' വിവാദമായത്. കേരളീയ മുസ്‌ലിംകളുടെ സ്വകാര്യതയിലേക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഒളിഞ്ഞു നോട്ടം എന്ന ഹൈലൈറ്റിലാണ് ലേഖകന്റെ ദുരുദ്ദേശവും വാരികയുടെ ഗൂഡോദ്ദേശവും നിറഞ്ഞു നില്‍ക്കുന്നത്. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയെക്കുറിച്ചുള്ള അന്വേഷണവും അതിന്റെ ഭാഗമായുള്ള വിവര ശേഖരണവും മുസ്‌ലിംകളെ ടാര്‍ഗറ്റ് ചെയ്തു കൊണ്ടുള്ളതാണെന്ന വാരികയിലെ ലേഖനവും ഇതുസംബന്ധിച്ച വാര്‍ത്തകളും മറ്റൊരു ടാര്‍ഗറ്റിന്റെ ഭാഗമാണ്. സര്‍ക്കാരും പൊലീസുമല്ല ഇവിടെ ടാര്‍ഗറ്റ് തയ്യാറാക്കിയത്. ലേഖനം പ്രസിദ്ധീകരിച്ച വാരികയും അതിന്റെ നടത്തിപ്പുകാരുമാണ്.
 
ഈ ലേഖനം യാസിന്‍ അഷ്‌റഫിന്റെയോ കാസിം ഇരിക്കൂറിന്റെയോ എം സി എ നാസറിന്റെയോ ഇബ്രാഹിം കോട്ടക്കലിന്റേയോ പേരില്‍ വന്നാല്‍ അതിന്റെ വിശ്വാസ്യത കുറയുമെന്നും മതപരമായ അടയാളപ്പെടുത്തലുകളുണ്ടാവുന്ന വിചാരത്തിന്റെ ഭാഗമായിരിക്കാം ഈ വിഷമരുന്ന് കടത്തിന് ലേഖകനെ കാരിയറായി തിരഞ്ഞെടുത്തത്. പൊലീസ്, ലോഗ് ഇന്‍ തേടുന്ന നടപടി ഇതാദ്യമല്ല; ആള്‍ പൂണൂലിട്ടവനാണോ, ചേലകര്‍മ്മം ചെയ്തവനാണോ കുരിശുമാലധാരിയാണോ എന്ന് നോക്കിയല്ല ഈ വിവരാന്വേഷണം. പക്ഷേ; 268 പേരുടെ ഇ-മെയില്‍ വിലാസം അടങ്ങുന്ന പട്ടികയില്‍ മതപരമായ തിരച്ചിലുകള്‍ നടത്തി മുസ്‌ലിം പേരുകള്‍ മാത്രം പ്രസിദ്ധീകരിച്ചത് നിക്ഷിപ്ത താത്പര്യപ്രകാരം അല്ലെങ്കില്‍ മറ്റെന്താണ് ?  വ്യക്തികളുടെയോ സ്ഥാപനത്തിന്റെയോ ഇ-മെയില്‍ വിലാസം മാത്രം ലഭിച്ചത് കൊണ്ട് ഈ വിലാസങ്ങളിലേക്ക് ഒളിഞ്ഞു നോക്കാമെന്ന് പ്രചരിപ്പിക്കുന്ന് തികഞ്ഞ വിവരക്കേടാണ്. യൂസര്‍ നെയിം ആയ മെയില്‍ വിലാസം മാത്രം ലഭിച്ചാല്‍ അത് ഇ-മെയിലിലേക്കുള്ള ചാവിയാകുന്നില്ല. പാസ്‌വേര്‍ഡ് കൂടി ലഭ്യമാകണം. ഒരു പൊലീസിനും ഭരണകൂടത്തിനും ഈ ചാവി നല്‍കാന്‍ ഒരു സര്‍വീസ് പ്രൊവൈഡര്‍മാരും തയ്യാറാകില്ലെന്നിരിക്കെ ഇതുസംബന്ധിച്ച് ബോധപൂര്‍വ്വമായ സാങ്കേതിക നിരക്ഷരത പ്രകടിപ്പിക്കുകയാണ് ലേഖകന്‍. തടിയന്റവിടെ നസീര്‍ മഅദനിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം കൃത്രിമമാണെന്ന് സ്ഥാപിച്ച് ഇത് പരിപൂര്‍ണ മുസ്‌ലിം ടാര്‍ഗറ്റ് എന്ന് സ്ഥാപിക്കാനാണ് ലേഖകന്‍ ശ്രമിക്കുന്നത്.
 
വാരികയുടെയും പത്രത്തിന്റെയും ഉദ്ദേശ്യത്തിന്റെ വേരുകള്‍ തേടി പോകുമ്പോഴാണ് ആത് ആരെ ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് ബോധ്യമാവുക. മലയാള പ്രസിദ്ധീകരണ രംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിട്ട പത്രവും വാരികയും നേടിയെടുത്ത ഔന്നത്യം 'പ്രസ്ഥാനത്തിന്റെ' വായനക്കാരിലൂടെ മാത്രമല്ല; പൊതുസമൂഹത്തിന്റെ കൂടി പങ്ക് അതിലുണ്ട്. മികവും സമര്‍പ്പണ ബുദ്ധിയുമുള്ള ജമാഅത്തുകരല്ലാത്ത ജീവനക്കാരുടെ പങ്കും ഏറെ വലുതാണ്. പത്രത്തില്‍ നിന്നും വാരികയിലേക്കും അവിടെ നിന്നും ചാനലിലേക്കും കടക്കുമ്പോള്‍ വിശ്വരൂപം പ്രകടമാക്കുകയാണ് നടത്തിപ്പുകാര്‍. ജമാഅത്തെ ഇസ്‌ലാമി എന്ന പ്രസ്ഥാനം ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സംസ്ഥാപനത്തിന് നിലകൊള്ളുന്ന വിശ്വാസധാരയിലാണ് പ്രവര്‍ത്തിക്കുന്നത്. അതിന് തടസ്സം നില്‍ക്കുന്ന ഇതരമത സംഘടനകളല്ല ഇവരുടെ ടാര്‍ഗറ്റ്, സ്വസമുദായ സംഘടനകളാണ്. ആ നിലപാടിന്റെ മുഖ്യ ഉന്നം മുസ്‌ലിം ലീഗാണ്. മുസ്‌ലിം ലീഗ് തുടരുന്ന മതനിരപക്ഷ നിലപാടും യു ഡി എഫ് എന്ന മതേതര കൂട്ടായ്മക്ക് നല്‍കുന്ന പിന്തുണയും കാരണം പത്രം വളര്‍ത്തിയപോലെ പ്രസ്ഥാനത്തെ വളര്‍ത്താന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് സാധിച്ചിട്ടില്ല. മുസ്‌ലിംലീഗ് കയ്യടക്കിയ മുസ്‌ലിം ഇടങ്ങളിലേക്ക് ഇടിച്ചു കയറാനുള്ള രാഷ്ട്രീയ ദുര്‍മോഹം കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ദയനീയമായി പൊളിഞ്ഞത് നാം കണ്ടതാണ്.
 
മുസ്‌ലിം ലീഗിനെ കിട്ടുന്ന വടിക്കൊണ്ടൊക്കെ അടിച്ചിട്ടും വടി പൊട്ടിയതല്ലാതെ അടികൊണ്ട ലീഗിന് പരുക്കൊന്നും ഉണ്ടായില്ല. ഇബ്രാഹിം സുലൈമാന്‍ സേട്ടിനെയും അബ്ദുള്‍ നാസര്‍ മഅ്ദനിയെയും വടിയാക്കിയുള്ള പ്രഹരത്തിന് പ്രചോദനവും പ്രേരണയും ജമാഅത്തെ ഇസ്‌ലാമിയും മാധ്യമവുമായിരുന്നു. കാലുറപ്പിക്കാനുള്ള ഇടത്തിനു വേണ്ടിയുള്ള മൗദൂദി പ്രസ്ഥാനത്തിന്റെ ശ്രമങ്ങള്‍ കേവലം ഉപരിതല പ്രകടനമല്ല. പാരിസ്ഥിതിക-ദളിത് സ്ത്രീ തുടങ്ങി പാര്‍ശ്വവല്‍കൃത മേഖലകളിലേക്കും ഇവര്‍ നുഴഞ്ഞു കയറ്റം നടത്തുന്നു. ഗംഗയില്‍ മാത്രമല്ല; ഗംഗോത്രിയിലും വിഷം കലര്‍ത്തുകയെന്ന ആഴത്തിലുള്ള അജണ്ടകളാണ് അവര്‍ നടപ്പാക്കുന്നത്. സ്പര്‍ദ്ധയും അവിശ്വാസവും വളര്‍ത്തി കേരളീയ മുസ്‌ലിംകള്‍ അരക്ഷിതരാണെന്ന് വരുത്താനുള്ള ബോധപൂര്‍വ്വ ശ്രമമാണ് ഇ-മെയില്‍ ചോര്‍ത്തല്‍ എന്ന വിവാദ സ്‌കൂപ്പിന് പിന്നിലുള്ളത്. വാരിക നടത്തിപ്പുകാര്‍ അവരുടെ കുബുദ്ധിയിലൂടെ അപ്‌ലോഡ് ചെയ്ത വിഷം നിറഞ്ഞ ആശയങ്ങള്‍ വിജു വി നായരുടെ വികലബുദ്ധിയില്‍ ഡൗണ്‍ലോഡ് ചെയ്‌തേ എന്നുള്ളൂ. രാജവാഴ്ച കാലത്ത് രണ്ടുതരം കവികളുണ്ടായിരുന്നു.
 
ഒന്ന് പ്രകൃതിയിലെ എന്തും കാവ്യ വിഷയമാക്കുന്നവര്‍, രണ്ടാമത്തെ കൂട്ടര്‍ രാജസ്തുതി മുഖ്യപ്രമേയമാക്കുന്നവര്‍ ആസ്ഥാന കവികളെന്ന് പേരിലറിയപ്പെടുന്ന ഇവര്‍ക്ക് അന്നവും വസ്ത്രവും കുളിക്കാന്‍ എണ്ണയും കൊട്ടാരത്തില്‍ നിന്നും സൗജന്യമായി ലഭിക്കും. പുറമെ പട്ടും വളയും. മാധ്യമ രംഗത്തും ഇത്തരം ആസ്ഥാന്മാര്‍ ഏറി വരികയാണ്. ഒരേ സമയം അക്ഷരങ്ങളെ കാവി പുതപ്പിക്കാനും ചെമ്പട്ടണിയിക്കാനും അത്തറ് പൂശാനുമുള്ള വിരുതുള്ളവരാണിവര്‍. പേരിന്റെ വാല് സവര്‍ണത്തം വിളിച്ചോതുമെങ്കിലും കേരളത്തിലെ 'നോട്ടപുള്ളികളും പീഡിതരുമായ മുസ്‌ലിംകളുടെ' കൂടെയാണ് ലേഖകന്‍. എ കെ ആന്റണിയെ ചേര്‍ത്തലയിലെ എല്‍ ഐ സി ഏജന്റ് എന്നും വി ഡി സതീശനെയും പി സി വിഷ്ണുനാഥിനെയും 'നിലയം വിദ്വാന്‍'മാരെന്നും കളിയാക്കാറുള്ളത് ഇതേ ലേഖകന്റെ അക്ഷര രൂപങ്ങളാണ്. ജനാധിപത്യപരമായ സഹിഷ്ണുത കാരണം അവര്‍ക്കതില്‍ പരാതിയില്ല. പക്ഷേ; കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന എഴുത്തിലെ പിഴച്ച പോക്ക് ആപത്താണ്. അത് വയറ്റ്പിഴപ്പിന് വേണ്ടിയാണെങ്കിലും അല്ലെങ്കിലും.

Thursday, January 19, 2012

ഒരു നീച വാര്‍ത്തയും വി.എസിന്റെ ചാട്ടവും


എടുത്തുചാട്ടം ആര്‍ക്കും നല്ലതല്ല. പ്രത്യേകിച്ചും മാധ്യമപ്രവര്‍ത്തകര്‍ക്ക്. വാക്കിന് വെടിയുണ്ടയേക്കാള്‍ മാരകശേഷിയുണ്ടെന്ന് വിശ്വസിക്കുന്നവരാണ് അച്ചടിമാധ്യമത്തില്‍ എഴുതുന്നവര്‍. മുസോളിനിയാണ് തനിക്ക് തോക്കുവേണ്ട വാക്കുമതിയെന്ന് ആദ്യം പറഞ്ഞത്.
ഉപയോഗിക്കപ്പെടുന്ന വാക്കിന്റെ ഊക്കില്‍ വിശ്വാസം അര്‍പ്പിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ സമൂഹത്തോടും തന്നോടും വലിയ ഉത്തരവാദിത്വം പുലര്‍ത്തേണ്ടതുണ്ട്. കേരളത്തിലെ ഒരു വാരിക അതിഭാവുകത്വത്തിന്റെ സീമകളൊക്കെ അതിലംഘിക്കുന്ന വാചക കസര്‍ത്തുകളോടെ എഴുതപ്പെട്ട ഒരു കവര്‍‌സ്റ്റോറിയുമായാണ് കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവന്നത്. സംസ്ഥാനത്തെ 258 'മുസ്ലീങ്ങള്‍'  സര്‍ക്കാരിന്റെ നോട്ടപ്പുള്ളികളാണെന്ന് ആ വാരിക സ്‌കൂപ്പ് ചെയ്യുന്നു. അതില്‍പ്പറയുന്ന ചില പേരുകള്‍ പൊതുരംഗത്ത് അറിയപ്പെടുന്നവരുടേതാണ്. അവരുടെയെല്ലാം ഇ-മെയില്‍ വിലാസം സംസ്ഥാന ആഭ്യന്തരവകുപ്പ് ഒരു പ്രത്യേക ഉത്തരവിലൂടെ നേടിയെടുത്ത് പരിശോധിക്കുന്നു എന്നുമാത്രമല്ല, അവരുടെയെല്ലാം സ്വകാര്യതയിലേക്ക് അതിക്രമിച്ച് കടന്നുകയറി ഭീകരമായ അധാര്‍മികതയും നിയമലംഘനവും നടത്തുന്നു എന്നാണ് ഒരു മഹാകണ്ടുപിടുത്തം പോലെ വാരിക അവതരിപ്പിക്കുന്നത്. വാരികയില്‍ ഇങ്ങനെ ഒരു 'ഭീകരകഥ' പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നുള്ള വിവരം മാധ്യമം ദിനപത്രം ഒന്നാംപുറത്ത് എട്ടുകോളം നീണ്ട വാര്‍ത്തയാക്കുകയും ചെയ്തു.
 
ഒറ്റനോട്ടത്തില്‍ വായനക്കാര്‍ക്കിടയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏതോ മഹാപാതകം ചെയ്ത പ്രതീതിയാണ് വാരികയും ദിനപത്രവും കൂടി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. പത്രപ്രവര്‍ത്തനത്തിന്റെ പ്രാഥമിക നടപടിക്രമമെങ്കിലും പുലര്‍ത്താന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇതുപോലൊരു പാഴ്‌വേല അതിഭാവുകത്വ പാരവശ്യത്തോടെ അതെഴുതിയ ലേഖകനോ പ്രസിദ്ധീകരിച്ച പത്രാധിപര്‍ക്കോ ഒഴിവാക്കാമായിരുന്നു. ഏതെങ്കിലും സ്രോതസ്സില്‍ നിന്ന് വിലപ്പെട്ടതെന്ന് ഒറ്റനോട്ടത്തില്‍ തോന്നാവുന്ന ഒരു വിവരം ലഭിച്ചാല്‍ സാധാരണഗതിയില്‍ എന്താണ് ചെയ്യുക? ലഭ്യമായ വിവരത്തിന്റെ നിജസ്ഥിതി വിശദമായി അന്വേഷിക്കും. വസ്തുതയാണെന്ന് ബോധ്യപ്പെട്ടാല്‍ ആ വിവരം സമൂഹത്തില്‍ സൃഷ്ടിക്കാവുന്ന പ്രതികരണങ്ങളെപ്പറ്റി ആലോചിക്കും. പ്രസിദ്ധീകരിക്കുംമുമ്പ് ലഭിച്ച വിവരത്തിന്റെ നാനാവശങ്ങളെക്കുറിച്ച് കഴിയുന്നത്ര ആധികാരികതയോടെ അന്വേഷിക്കും. സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ കീഴില്‍ നടന്ന ഒരു 'ക്രമക്കേട്' ആകയാല്‍ ആ വകുപ്പിലെ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് സംഭവത്തെക്കുറിച്ചുള്ള പ്രതികരണം ആരായും. അത് റിപ്പോര്‍ട്ട് എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നവരുടെ പ്രാഥമിക കടമയാണ്.
 
അങ്ങനെ ഔദ്യോഗിക കേന്ദ്രങ്ങളുടെയൊന്നും വിശദീകരണമില്ലാതെ കിട്ടിയവിവരങ്ങള്‍ ദുരുദ്ദേശ്യപൂര്‍വം പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്. ഇത് നല്ല പത്രപ്രവര്‍ത്തനത്തിന്റെ ലക്ഷണമല്ല. കേരളത്തില്‍ സാമുദായിക സ്പര്‍ദ്ധയുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് കളമൊരുക്കാന്‍ ശ്രമിക്കുന്ന ദുഷ്ടബുദ്ധിയുടെ പ്രവര്‍ത്തനമാണ്. പൊലീസ് നിരീക്ഷിച്ചുകൊണ്ടിരുന്ന ഒരാളില്‍ നിന്ന് ലഭിച്ച 268 ഇ-മെയില്‍ വിലാസം ആഭ്യന്തരവകുപ്പ് ശേഖരിച്ചു എന്നത് ശരിയാണ്. കേസന്വേഷണ വേളകളില്‍ പലപ്പോഴും അത് പതിവുള്ളതുമാണ്. എന്നാല്‍ അതില്‍നിന്ന് പത്ത് പേരുകളും ഇ-മെയില്‍ വിലാസങ്ങളും ബോധപൂര്‍വം മാറ്റി 258 എണ്ണം പ്രത്യേകമായി എടുത്ത് കേരളത്തിലെ മുസ്ലീങ്ങളെ സംസ്ഥാന സര്‍ക്കാര്‍ നോട്ടപ്പുള്ളികളായി കരുതുന്നുവെന്ന് അവതരിപ്പിച്ചത് സത്യസന്ധമായ മാധ്യമപ്രവര്‍ത്തനമാണെന്ന് ജേര്‍ണലിസം ക്ലാസ്സില്‍ ഒരുദിവസമെങ്കിലും ഇരുന്നയാള്‍ പറയില്ല.
 
വരാന്‍പോകുന്ന പിറവം ഉപതെരഞ്ഞെടുപ്പില്‍ ആയുധമാക്കാം എന്ന ദുഷ്ടലാക്കില്‍ കേട്ടപാതി കേള്‍ക്കാത്തപാതി പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്‍ വളച്ചൊടിക്കപ്പെട്ട ഈ വിവരങ്ങള്‍ എടുത്ത് മുഖ്യമന്ത്രിയ്ക്കുനേരെ പ്രയോഗിക്കാന്‍ തുടങ്ങി. വയസ്സ് 88 ആയെങ്കിലും പക്വതയുള്ള ഒരു നേതാവാണ് വി.എസ് അച്യുതാനന്ദന്‍ എന്ന് തോന്നുന്നില്ല. മാധ്യമം ദിനപത്രത്തിന്റെയും വാരികയുടെയും അവിശുദ്ധമായ ലക്ഷ്യം തിരിച്ചറിയാന്‍ വി.എസിന് കഴിയില്ലെങ്കിലും കേരളത്തിലെ പ്രബുദ്ധ സമൂഹത്തിന് മനസ്സിലാവും.

Sunday, January 15, 2012

സി.പി.എം രഹസ്യം ചോര്‍ത്താന്‍ 'അമേരിക്ക'; ചിപ്പ് വച്ച മാധ്യമപ്രവര്‍ത്തകനെ അന്വേഷിക്കുന്നു


കണ്ണൂര്‍: സി.പി.എം. കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഇലക്‌ട്രോണിക് ഉപകരണത്തിന്റെ സഹായത്തോടെ റെക്കോഡ് ചെയ്ത് ചോര്‍ത്താന്‍ ശ്രമമുണ്ടായതായി ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഉദ്ഘാടന സമ്മേളനം കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകരും മറ്റുള്ളവരും പുറത്തുപോകുന്ന വേളയിലാണ് ഉപകരണം പ്രതിനിധിസമ്മേളന ഹാളില്‍ വെക്കാന്‍ ശ്രമമുണ്ടായത് എന്ന് അദ്ദേഹം പറഞ്ഞു. സ്ഥിരം പല്ലവി പോലെ 'അമേരിക്ക പോലുള്ള സാമ്രാജ്യത്വ ശക്തികളുടെ ശ്രമം' ആണിതെന്ന് അദ്ദേഹം ആരോപണത്തില്‍ ഉന്നയിച്ചിട്ടില്ല.

സി.പി.എമ്മിനെപ്പോലുള്ള ഒരു പ്രസ്ഥാനം പ്രതിനിധിസമ്മേളനം അടച്ചിട്ട മുറിയിലാണ് നടത്തുക. അത് ചിലപ്പോള്‍ ചിലര്‍ വാര്‍ത്തയാക്കി എന്ന് വരും. എന്നാല്‍, വാര്‍ത്ത ചോര്‍ത്താനായി മോശമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് യോജിച്ചതല്ല. ഒരു മാധ്യമ പ്രവര്‍ത്തകന്‍ മൈക്രോ ചിപ്പ് ഉപയോഗിച്ച് സമ്മേളന വിവരങ്ങള്‍ റെക്കോഡ്‌ചെയ്യാനുള്ള ശ്രമമാണ് നടത്തിയത്. ഉദ്ഘാടന സമ്മേളനം കഴിഞ്ഞ് മറ്റുള്ളവര്‍ പുറത്തുപോകുമ്പോള്‍ ഈ മാധ്യമ പ്രവര്‍ത്തകന്റെ കൈയില്‍നിന്ന് ചില സാധനങ്ങള്‍ പുറത്തുവീഴുന്നത് വളണ്ടിയര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഗൗനിക്കാതെ നടന്ന് പോയി. വളണ്ടിയര്‍മാര്‍ പരിശോധിച്ചപ്പോഴാണ് ഉപകരണം എന്താണെന്ന് മനസ്സിലായത്. ഉപകരണം സമ്മേളനഹാളില്‍ സ്ഥാപിക്കാന്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഈ സമയത്ത് ഓടി രക്ഷപ്പെട്ടു. സമ്മേളനത്തിന്റെ ഭാഗമായി രണ്ടുദിവസം നടന്ന പത്രസമ്മേളനത്തില്‍ ഇയാള്‍ പങ്കെടുത്തിട്ടില്ല. ഇയാള്‍ ആരെന്ന് കണ്ടാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയാനാകും ജയരാജന്‍ പത്രസമ്മേളനത്തില്‍ പറയുന്നു.

അതേസമയം ചിപ്പുവച്ചാലും ഇല്ലെങ്കിലും സമ്മേളനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൃത്യമായി മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. സംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ പ്രസംഗം ഉദാഹരണം. പരിയാരം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുമെന്ന് സമ്മേളനത്തില്‍ ചര്‍ച്ചയ്ക്ക് മറുപടിയായി അദ്ദേഹം പഞ്ഞത് അതേ നിമിഷം ചാനലുകളില്‍ ഫഌഷ് വാര്‍ത്തയായി പ്രത്യക്ഷപ്പെട്ടു. പി.ശശി വിഷയത്തില്‍ സംസ്ഥാനനേതൃത്വം ഉചിതമായ സമയത്ത് ഇടപെട്ടിട്ടുണ്ട്. ഡി.വൈ.എഫ്.ഐ.യുടെ പ്രവര്‍ത്തനം പൊതുസമൂഹത്തില്‍നിന്ന് അകന്നു. ഇതാണ് വര്‍ഗീയ സംഘടനകള്‍ മുതലെടുത്തത് അദ്ദേഹം പറഞ്ഞു. വാര്‍ത്തകള്‍ ചോരുന്നതിനെതിരെ താക്കീത് നല്‍കിയാണ് ശനിയാഴ്ച ചര്‍ച്ചതുടങ്ങിയത്.

പ്രതിനിധികള്‍ മൊബൈല്‍ഫോണ്‍ ഓഫ് ചെയ്യണമെന്നും ചര്‍ച്ചചെയ്യുന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കരുതെന്നും പിണറായി നിര്‍ദേശിച്ചു. വലതുപക്ഷമാധ്യമങ്ങളോട് താത്പര്യമുള്ളവര്‍ സമ്മേളനപ്രതിനിധികളായി എത്തുന്നുണ്ടെന്ന് മറുപടിപ്രസംഗത്തിലും അദ്ദേഹം സൂചിപ്പിച്ചു. നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിനിധികള്‍ ഉയര്‍ത്തിയത്. പി.ശശിക്കെതിരെയുള്ള നടപടി അതിന്റെ ഗൗരവം പരിഗണിക്കാതെ നേതൃത്വം വൈകിപ്പിച്ചെന്നായിരുന്നു മാടായി ഏരിയയില്‍നിന്നുള്ള പ്രതിനിധികളുടെ വിമര്‍ശനം. വി.എസ്.അച്യുതാനന്ദന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന കുഞ്ഞാലിക്കുട്ടി, ഐസ്‌ക്രീം പാര്‍ലര്‍ കേസുകള്‍ പി.ശശിവിഷയം ഉന്നയിച്ചാണ് യു.ഡി.എഫ്. 'കൗണ്ടര്‍' ചെയ്തതെന്നും പ്രതിനിധികള്‍ പറഞ്ഞു.

കീഴ്ഘടകങ്ങളില്‍ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ നേതൃത്വം യഥാരീതിയില്‍ ശ്രദ്ധകൊടുക്കുന്നില്ലെന്നും വിമര്‍ശമുണ്ടായി. പാര്‍ട്ടിനിയന്ത്രണത്തിലുള്ള സഹകരണാശുപത്രിയിലുണ്ടായ അഴിമതി യഥാസമയം കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. ഇതിന്റെ ചുമതല വഹിച്ചിരുന്ന ജില്ലാകമ്മിറ്റി അംഗത്തെയും അംഗങ്ങള്‍ വിമര്‍ശിച്ചു. വി.എസ്.അച്യുതാനന്ദന് ജില്ലയില്‍ പൊതുവേദി നല്‍കുന്നതില്‍ ജില്ലാനേതൃത്വം അമാന്തം കാണിക്കുന്നുണ്ടെന്നും പ്രതിനിധികള്‍ പറഞ്ഞു. കൂത്തുപറമ്പ് മണ്ഡലത്തിലെ തോല്‍വിയെക്കുറിച്ച് പാനൂര്‍, കൂത്തുപറമ്പ് ഏരിയയില്‍നിന്നുള്ള പ്രതിനിധികള്‍ രൂക്ഷമായാണ് പ്രതികരിച്ചത്. രക്തസാക്ഷികളുടെ മണ്ണ് തലശ്ശേരി മണ്ഡലത്തിനുവേണ്ടി ബലികഴിച്ചെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി.

പ്രതിനിധികള്‍ക്കിടയില്‍ നിന്ന് വാര്‍ത്തകള്‍ ചോരുന്നുണ്ടെന്ന് ചര്‍ച്ചയ്ക്കിടയില്‍ ജില്ലാസെക്രട്ടറി പ്രതിനിധികളെ അറിയിച്ചു. തുടര്‍ന്ന് ചര്‍ച്ച നിയന്ത്രിക്കണമെന്ന് ഏരിയ സെക്രട്ടറിമാര്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്. സമ്മേളനവാര്‍ത്തകള്‍ വള്ളിപുള്ളി വിടാതെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നതിനെതിരേയായിരുന്നു ഇന്നലെ രാവിലെ നടന്ന മാധ്യമസെമിനാറിലും ഉയര്‍ന്നുവന്ന വിമര്‍ശനം. കാറല്‍ മാര്‍ക്‌സിന്റെ കാലം മുതല്‍ മാധ്യമ സിന്‍ഡിക്കറ്റുകള്‍ ഉണ്ടായിരുന്നെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഇതുപരാമര്‍ശിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം.എ. ബേബി എംഎല്‍എ പറഞ്ഞത്. തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ നേതാക്കളെക്കുറിച്ച് ആരോപണങ്ങള്‍ ഉയരുന്നതു പുതിയ കാര്യമല്ലെന്നും മാര്‍ക്‌സും എ.കെ.ജിയും അഴീക്കോടന്‍ രാഘവനുമെല്ലാം വിവിധ ഘട്ടത്തില്‍ ആരോപണങ്ങള്‍ കേട്ടവരാണെന്നും സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ടു ബേബി പറഞ്ഞു.

ഒരു പൊതുപ്രവര്‍ത്തകനെ സംബന്ധിച്ച് ഒരു ചിത്രം സമൂഹത്തിനു കൊടുക്കുമ്പോള്‍ അതു വസ്തുതാപരമായി ശരിയാണോ എന്നു മാധ്യമങ്ങള്‍ പരിശോധിക്കണം. ജനങ്ങളെല്ലാം ഇഷ്ടപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവ് കള്ളത്തരം കാണിച്ചുവെന്നോ, സദാചാര വിരുദ്ധമായി പെരുമാറിയെന്നോ, അയാളും അയാളുടെ മകനും കൂടി എന്തെങ്കിലും ചെയ്‌തെന്നോ വാര്‍ത്ത കൊടുക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം. സമൂഹത്തില്‍ ആര്‍ക്കും തെറ്റുപറ്റാം. എന്നാല്‍ ചില കാര്യങ്ങള്‍ സ്വകാര്യ ജീവിതത്തിന്റെ ഭാഗമാണ് എന്നു പറഞ്ഞു പൊതുപ്രവര്‍ത്തകനു രക്ഷപ്പെടാനാകില്ല. ഉടമകളുടെ താല്‍പ്പര്യത്തെയാണ് അടിസ്ഥാനപരമായി മാധ്യമങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. ഇവര്‍ നിഷ്പക്ഷരാണെന്നു സരളബുദ്ധികളായ ചില നിഷ്‌കളങ്കര്‍ തെറ്റിദ്ധരിക്കുകയാണെന്നു ബേബി പറഞ്ഞു

സി.പി.എം രഹസ്യം ചോര്‍ത്താന്‍ 'അമേരിക്ക പോലുള്ള സാമ്രാജ്യത്വ ശക്തികളുടെ ശ്രമം'


 സി.പി.എം. കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഇലക്‌ട്രോണിക് ഉപകരണത്തിന്റെ സഹായത്തോടെ റെക്കോഡ് ചെയ്ത് ചോര്‍ത്താന്‍ ശ്രമമുണ്ടായതായി ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഉദ്ഘാടന സമ്മേളനം കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകരും മറ്റുള്ളവരും പുറത്തുപോകുന്ന വേളയിലാണ് ഉപകരണം പ്രതിനിധിസമ്മേളന ഹാളില്‍ വെക്കാന്‍ ശ്രമമുണ്ടായത് എന്ന് അദ്ദേഹം പറഞ്ഞു. സ്ഥിരം പല്ലവി പോലെ 'അമേരിക്ക പോലുള്ള സാമ്രാജ്യത്വ ശക്തികളുടെ ശ്രമം' ആണിതെന്ന് അദ്ദേഹം ആരോപണത്തില്‍ ഉന്നയിച്ചിട്ടില്ല.

സി.പി.എമ്മിനെപ്പോലുള്ള ഒരു പ്രസ്ഥാനം പ്രതിനിധിസമ്മേളനം അടച്ചിട്ട മുറിയിലാണ് നടത്തുക. അത് ചിലപ്പോള്‍ ചിലര്‍ വാര്‍ത്തയാക്കി എന്ന് വരും. എന്നാല്‍, വാര്‍ത്ത ചോര്‍ത്താനായി മോശമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് യോജിച്ചതല്ല. ഒരു മാധ്യമ പ്രവര്‍ത്തകന്‍ മൈക്രോ ചിപ്പ് ഉപയോഗിച്ച് സമ്മേളന വിവരങ്ങള്‍ റെക്കോഡ്‌ചെയ്യാനുള്ള ശ്രമമാണ് നടത്തിയത്. ഉദ്ഘാടന സമ്മേളനം കഴിഞ്ഞ് മറ്റുള്ളവര്‍ പുറത്തുപോകുമ്പോള്‍ ഈ മാധ്യമ പ്രവര്‍ത്തകന്റെ കൈയില്‍നിന്ന് ചില സാധനങ്ങള്‍ പുറത്തുവീഴുന്നത് വളണ്ടിയര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഗൗനിക്കാതെ നടന്ന് പോയി. വളണ്ടിയര്‍മാര്‍ പരിശോധിച്ചപ്പോഴാണ് ഉപകരണം എന്താണെന്ന് മനസ്സിലായത്. ഉപകരണം സമ്മേളനഹാളില്‍ സ്ഥാപിക്കാന്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഈ സമയത്ത് ഓടി രക്ഷപ്പെട്ടു. സമ്മേളനത്തിന്റെ ഭാഗമായി രണ്ടുദിവസം നടന്ന പത്രസമ്മേളനത്തില്‍ ഇയാള്‍ പങ്കെടുത്തിട്ടില്ല. ഇയാള്‍ ആരെന്ന് കണ്ടാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയാനാകും ജയരാജന്‍ പത്രസമ്മേളനത്തില്‍ പറയുന്നു.

അതേസമയം ചിപ്പുവച്ചാലും ഇല്ലെങ്കിലും സമ്മേളനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൃത്യമായി മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. സംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ പ്രസംഗം ഉദാഹരണം. പരിയാരം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുമെന്ന് സമ്മേളനത്തില്‍ ചര്‍ച്ചയ്ക്ക് മറുപടിയായി അദ്ദേഹം പഞ്ഞത് അതേ നിമിഷം ചാനലുകളില്‍ ഫഌഷ് വാര്‍ത്തയായി പ്രത്യക്ഷപ്പെട്ടു. പി.ശശി വിഷയത്തില്‍ സംസ്ഥാനനേതൃത്വം ഉചിതമായ സമയത്ത് ഇടപെട്ടിട്ടുണ്ട്. ഡി.വൈ.എഫ്.ഐ.യുടെ പ്രവര്‍ത്തനം പൊതുസമൂഹത്തില്‍നിന്ന് അകന്നു. ഇതാണ് വര്‍ഗീയ സംഘടനകള്‍ മുതലെടുത്തത് അദ്ദേഹം പറഞ്ഞു. വാര്‍ത്തകള്‍ ചോരുന്നതിനെതിരെ താക്കീത് നല്‍കിയാണ് ശനിയാഴ്ച ചര്‍ച്ചതുടങ്ങിയത്.

പ്രതിനിധികള്‍ മൊബൈല്‍ഫോണ്‍ ഓഫ് ചെയ്യണമെന്നും ചര്‍ച്ചചെയ്യുന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കരുതെന്നും പിണറായി നിര്‍ദേശിച്ചു. വലതുപക്ഷമാധ്യമങ്ങളോട് താത്പര്യമുള്ളവര്‍ സമ്മേളനപ്രതിനിധികളായി എത്തുന്നുണ്ടെന്ന് മറുപടിപ്രസംഗത്തിലും അദ്ദേഹം സൂചിപ്പിച്ചു. നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിനിധികള്‍ ഉയര്‍ത്തിയത്. പി.ശശിക്കെതിരെയുള്ള നടപടി അതിന്റെ ഗൗരവം പരിഗണിക്കാതെ നേതൃത്വം വൈകിപ്പിച്ചെന്നായിരുന്നു മാടായി ഏരിയയില്‍നിന്നുള്ള പ്രതിനിധികളുടെ വിമര്‍ശനം. വി.എസ്.അച്യുതാനന്ദന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന കുഞ്ഞാലിക്കുട്ടി, ഐസ്‌ക്രീം പാര്‍ലര്‍ കേസുകള്‍ പി.ശശിവിഷയം ഉന്നയിച്ചാണ് യു.ഡി.എഫ്. 'കൗണ്ടര്‍' ചെയ്തതെന്നും പ്രതിനിധികള്‍ പറഞ്ഞു.

കീഴ്ഘടകങ്ങളില്‍ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ നേതൃത്വം യഥാരീതിയില്‍ ശ്രദ്ധകൊടുക്കുന്നില്ലെന്നും വിമര്‍ശമുണ്ടായി. പാര്‍ട്ടിനിയന്ത്രണത്തിലുള്ള സഹകരണാശുപത്രിയിലുണ്ടായ അഴിമതി യഥാസമയം കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. ഇതിന്റെ ചുമതല വഹിച്ചിരുന്ന ജില്ലാകമ്മിറ്റി അംഗത്തെയും അംഗങ്ങള്‍ വിമര്‍ശിച്ചു. വി.എസ്.അച്യുതാനന്ദന് ജില്ലയില്‍ പൊതുവേദി നല്‍കുന്നതില്‍ ജില്ലാനേതൃത്വം അമാന്തം കാണിക്കുന്നുണ്ടെന്നും പ്രതിനിധികള്‍ പറഞ്ഞു. കൂത്തുപറമ്പ് മണ്ഡലത്തിലെ തോല്‍വിയെക്കുറിച്ച് പാനൂര്‍, കൂത്തുപറമ്പ് ഏരിയയില്‍നിന്നുള്ള പ്രതിനിധികള്‍ രൂക്ഷമായാണ് പ്രതികരിച്ചത്. രക്തസാക്ഷികളുടെ മണ്ണ് തലശ്ശേരി മണ്ഡലത്തിനുവേണ്ടി ബലികഴിച്ചെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി.

പ്രതിനിധികള്‍ക്കിടയില്‍ നിന്ന് വാര്‍ത്തകള്‍ ചോരുന്നുണ്ടെന്ന് ചര്‍ച്ചയ്ക്കിടയില്‍ ജില്ലാസെക്രട്ടറി പ്രതിനിധികളെ അറിയിച്ചു. തുടര്‍ന്ന് ചര്‍ച്ച നിയന്ത്രിക്കണമെന്ന് ഏരിയ സെക്രട്ടറിമാര്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്. സമ്മേളനവാര്‍ത്തകള്‍ വള്ളിപുള്ളി വിടാതെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നതിനെതിരേയായിരുന്നു ഇന്നലെ രാവിലെ നടന്ന മാധ്യമസെമിനാറിലും ഉയര്‍ന്നുവന്ന വിമര്‍ശനം. കാറല്‍ മാര്‍ക്‌സിന്റെ കാലം മുതല്‍ മാധ്യമ സിന്‍ഡിക്കറ്റുകള്‍ ഉണ്ടായിരുന്നെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഇതുപരാമര്‍ശിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം.എ. ബേബി എംഎല്‍എ പറഞ്ഞത്. തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ നേതാക്കളെക്കുറിച്ച് ആരോപണങ്ങള്‍ ഉയരുന്നതു പുതിയ കാര്യമല്ലെന്നും മാര്‍ക്‌സും എ.കെ.ജിയും അഴീക്കോടന്‍ രാഘവനുമെല്ലാം വിവിധ ഘട്ടത്തില്‍ ആരോപണങ്ങള്‍ കേട്ടവരാണെന്നും സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ടു ബേബി പറഞ്ഞു.

ഒരു പൊതുപ്രവര്‍ത്തകനെ സംബന്ധിച്ച് ഒരു ചിത്രം സമൂഹത്തിനു കൊടുക്കുമ്പോള്‍ അതു വസ്തുതാപരമായി ശരിയാണോ എന്നു മാധ്യമങ്ങള്‍ പരിശോധിക്കണം. ജനങ്ങളെല്ലാം ഇഷ്ടപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവ് കള്ളത്തരം കാണിച്ചുവെന്നോ, സദാചാര വിരുദ്ധമായി പെരുമാറിയെന്നോ, അയാളും അയാളുടെ മകനും കൂടി എന്തെങ്കിലും ചെയ്‌തെന്നോ വാര്‍ത്ത കൊടുക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം. സമൂഹത്തില്‍ ആര്‍ക്കും തെറ്റുപറ്റാം. എന്നാല്‍ ചില കാര്യങ്ങള്‍ സ്വകാര്യ ജീവിതത്തിന്റെ ഭാഗമാണ് എന്നു പറഞ്ഞു പൊതുപ്രവര്‍ത്തകനു രക്ഷപ്പെടാനാകില്ല. ഉടമകളുടെ താല്‍പ്പര്യത്തെയാണ് അടിസ്ഥാനപരമായി മാധ്യമങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. ഇവര്‍ നിഷ്പക്ഷരാണെന്നു സരളബുദ്ധികളായ ചില നിഷ്‌കളങ്കര്‍ തെറ്റിദ്ധരിക്കുകയാണെന്നു ബേബി പറഞ്ഞു.

ലഡുവിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ആണി


ബന്ധുവായ വിമുക്ത ഭടന് നിശ്ചിത യോഗ്യതയില്ലാഞ്ഞിട്ടും ഭൂമി അനുവദിച്ചു കൊടുത്ത കേസില്‍ പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ ഒന്നാം പ്രതിയായ സാഹചര്യത്തില്‍ അദ്ദേഹത്തെ രാഷ്ട്രീയ രംഗത്ത് നിന്നും ഉന്മൂലനം ചെയ്യാന്‍ സി.പി.എമ്മില്‍ ചരടുവലികള്‍ തുടങ്ങി. അതിന്റെ ഭാഗമായിട്ടാണത്രെ ഇന്ന് രാവിലെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യവേ പ്രത്യക്ഷത്തില്‍ വി.എസിന് അനുകൂലമെന്ന് തോന്നിപ്പിക്കുന്ന പ്രഖ്യാപനവുമായി രംഗത്ത് വന്നത്. എന്നാല്‍ 'ലഡുവിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ആണി' പോലെയുള്ള പിണറായിയുടെ പ്രഖ്യാപനത്തിനു നേരേ വി.എസ് അച്യുതാനന്ദന്‍ തന്നോട് അടുത്ത് നില്‍ക്കുന്നവരുടെ മുന്നില്‍ പൊട്ടിത്തെറിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കേരളത്തിലെ സി.പി.എമ്മില്‍ നിലനില്‍ക്കുന്ന അധികാര വടംവലി അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരിക്കുകയാണ്.

നിശ്ചിത യോഗ്യതയില്ലാതെയിരുന്നിട്ടും ബന്ധുവും വിമുക്തഭടനുമായ സോമന് വഴിവിട്ട് ഭൂമി അനുവദിക്കാന്‍ മുഖ്യമന്ത്രിയായിരുന്ന വിഎസ് നേരിട്ടിടപെട്ടെന്നാണു കേസ്. ഒന്നാം പ്രതിയായ വി.എസ്. ഉള്‍പ്പെടെ എട്ടു പേരെ പ്രതികളാക്കിയാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഐ.പി.സി 120 ബി പ്രകാരം കുറ്റകരമായ ഗൂഢാലോചന, 420 പ്രകാരം വഞ്ചനാകുറ്റം, 201 അനുസരിച്ച് തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതിന് പുറമേ അഴിമതി നിരോധന നിയമത്തില്‍ 13 ാം വകുപ്പ് പ്രകാരം സംഘം ചേര്‍ന്ന് അഴിമതി നടത്തി എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഒന്നു മുതല്‍ ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണുള്ളത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാന്‍ സന്നദ്ധത കാട്ടി, പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ടിനെ വി.എസ്‌ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ കാരാട്ട് വി.എസിന്റെ ആവശ്യം തള്ളിക്കളഞ്ഞു. സിപിഎം പോളിറ്റ് ബ്യൂറോയിലെ ഉന്നതനായ സീതാറാം യെച്ചൂരി, കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നു ആരോപിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃത്വം ഈ വിഷയത്തില്‍ പരസ്യമായ അഭിപ്രായ പ്രകടനം നടത്തിയതിനു പിന്നാലെ പിണറായി വിജയന്‍ കണ്ണൂരില്‍ നടത്തിയ പ്രതികരണമാണ് വി.എസിനെ ചൊടിപ്പിച്ചതെന്നറിയുന്നു.

കേസ് കേസായി തന്നെ വരട്ടെ എന്നും അതിനെ നിയമപരമായി നേരിടുമെന്നുമുള്ള പിണറായിയുടെ പ്രഖ്യാപനം കേസിനെ ഹൈജാക്ക് ചെയ്യുന്നതിനുള്ള ശ്രമമായിട്ടാണ് വി.എസ് കാണുന്നത്. ഇത് വി.എസ് അച്യുതാനന്ദനെ മാത്രമായി സംബന്ധിക്കുന്ന ഒരു കേസല്ലെന്നുള്ള പിണറായിയുടെ ധ്വനി കേസ് നടത്തിപ്പ് പാര്‍ട്ടി ഏറ്റെടുക്കാനുള്ള നീക്കമായിട്ടാണ് വി.എസ് കാണുന്നത്. ഒരു കേസില്‍ എഫ്.ഐ.ആര്‍ പ്രാഥമിക നടപടി മാത്രമാണെന്ന് പിണറായി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എഫ്.ഐ.ആറിനു പിന്നാലെ കുറ്റപത്രം സമര്‍പ്പിക്കുന്നത് ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് പിണറായിയുടെ ഒളിയമ്പ്. മുഖ്യമന്ത്രിയുടെ പ്രത്യേക താത്‌പര്യപ്രകാരം എന്നു നോട്ട് എഴുതി വിട്ടിട്ട് പോലും ഐ.എ.എസുകാര്‍ സ്ഥലം പതിച്ചു നല്‍കാനുള്ള തിരിച്ചയച്ചത്, ഈ വഴിവിട്ട നടപടിയ്ക്ക് കൂട്ട് നിന്നാല്‍ തങ്ങളുടെ സര്‍വീസിനെ പോലും അത് ബാധിക്കും എന്നറിഞ്ഞതുകൊണ്ടണ്. എന്നിട്ടും മുഖ്യമന്ത്രി നേരിട്ട് പ്രത്യേക നോട്ട് തയ്യാറാക്കിയ ഈ കേസില്‍ നിന്നും വി.എസിന് രക്ഷപ്പെടാന്‍ അത്ര എളുപ്പമാവില്ല എന്ന്‌ പിണറായിയ്ക്ക്‌ വളരെ വ്യക്തമായി അറിയാം.

കുറച്ചു കാലത്തേയ്ക്കെങ്കിലും ഈ കേസ് കത്തിച്ചു നിര്‍ത്തണമെന്നാണ് പിണറായി വിഭാഗം ആഗ്രഹിക്കുന്നത്. അതിനാണത്രെ വി.എസിനെ പിന്തുണയ്ക്കുന്നത് എന്ന് ഒറ്റനോട്ടത്തില്‍ തോന്നിപ്പിക്കുന്ന കടുപ്പമേറിയ വാക്കുകളുമായി പിണറായി ആഞ്ഞടിച്ചത്. ദേശാഭിമാനി പോലും പിണറായിയുടെ പ്രസ്താവനയ്ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. കേസില്‍ പതറിപ്പോയ വി.എസിനെ സംരക്ഷിക്കുന്ന പാര്‍ട്ടി സെക്രട്ടറി എന്ന നിലയ്ക്ക്. അടുത്തു നടക്കുന്ന പിറവം ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന അമിത പ്രതീക്ഷയിലാണ് സി.പി.എം നേതൃത്വം. ഇപ്പോഴത്തെ നിലയില്‍ പിറവം ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ചാല്‍ യു.ഡി.എഫില്‍ ഉണ്ടാകാവുന്ന അസ്വസ്ഥതയില്‍ ചില കേരളാ കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടു പിടിച്ച് മന്ത്രിസഭ ഉണ്ടാക്കുന്നതിന് സി.പി.എം പദ്ധതിയുണ്ടത്രെ. ഇത്രയും കാലം വി.എസ് അസംബ്ലിയില്‍ ഉള്ള സ്ഥിതിയ്ക്ക് അദ്ദേഹത്തെ മറികടന്ന് മറ്റൊരാളെ മുഖ്യമന്ത്രിയാക്കാന്‍ പരിമിതികളുണ്ടായിരുന്നു. എന്നാല്‍ വി.എസ് കേസില്‍ പെട്ട് ആരോപണ വിധേയനായി നില്‍ക്കുന്നതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കുന്നതിന് ഏറെ പണിപ്പെടേണ്ടി വരില്ല.

പിറവം ഉപതെരഞ്ഞെടുപ്പിന് ശേഷം നടക്കാവുന്ന രാഷ്ട്രീയ മാറ്റവും പ്രതീക്ഷിച്ച് പിണറായി പക്ഷം ഒരുങ്ങിയിരിക്കുകയാണ്. ഇനിയൊരു എല്‍.ഡി.എഫ് ഭരണം വന്നാല്‍ വി.എസ് കേസില്‍ പെട്ടതിനാല്‍ മാറിനില്‍ക്കേണ്ടി വരും. കാരണം ഉപതെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും നടക്കാന്‍ പോകുന്ന സമയത്തിനുള്ളില്‍ വി.എസിനെതിരായ കുറ്റപത്രം സമര്‍പ്പിക്കപ്പെടും. പുതിയ ഇടതു സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ പിണറായി മുഖ്യമന്ത്രിയാകും, കോടിയേരി പാര്‍ട്ടി സെക്രട്ടറി പദത്തിലേയ്ക്കും. കോടിയേരി രാജിവച്ച് തലശ്ശേരിയില്‍ നിന്നോ അല്ലെങ്കില്‍ ധര്‍മ്മടം മണ്ഡലത്തില്‍ നിന്നോ പിണറായി വിജയന്‍ ജനവിധി തേടാമെന്നുമാണത്രെ കണക്കുകൂട്ടല്‍. ഇതനുസരിച്ചുള്ള നീക്കങ്ങളും സി.പി.എമ്മില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം പിറവം ഉപതെരഞ്ഞെടുപ്പ് ഫലത്തെയും അതിനു ശേഷം കേരളാ കോണ്‍ഗ്രസില്‍ നടക്കുമെന്ന് പറയപ്പെടുന്ന പിളര്‍പ്പിനേയും ആശ്രയിച്ചിരിക്കും.

അച്ചുതാനന്ദന്‍ മുമ്പും വഴിവിട്ടു പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു കെ.ആര്‍. ഗൌരിയമ്മ

വി.എസ്. അച്ചുതാനന്ദന്‍ മുമ്പും സ്വജനപക്ഷപാതം കാട്ടിയിട്ടുണ്ടെന്ന് ജെ.എസ്.എസ്. നേതാവ് കെ.ആര്‍. ഗൌരിയമ്മ പറഞ്ഞു. 

സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരിക്കെ വി.എസ്. ഇഷ്ടക്കാര്‍ക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. തന്റെ പക്കല്‍ അതിനുള്ള തെളിവുണ്ട്. വി.എസിന്റെ പല നിര്‍ദ്ദേശങ്ങളും താന്‍ അനുസരിച്ചിട്ടുണ്ട്. ഇക്കാര്യം വി.എസ്. നിഷേധിച്ചാല്‍ തെളിവുകള്‍ പുറത്തു വിടുമെന്നും ഗൌരിയമ്മ വ്യക്തമാക്കി.

'മുഖ്യമന്ത്രി പദം' മനപായസമുണ്ട് പിണറായി; വി.എസ് ശക്തമായ ഭാഷയില്‍ പൊട്ടിത്തെറിച്ചു


ബന്ധുവായ വിമുക്ത ഭടന് നിശ്ചിത യോഗ്യതയില്ലാഞ്ഞിട്ടും ഭൂമി അനുവദിച്ചു കൊടുത്ത കേസില്‍ പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ ഒന്നാം പ്രതിയായ സാഹചര്യത്തില്‍ അദ്ദേഹത്തെ രാഷ്ട്രീയ രംഗത്ത് നിന്നും ഉന്മൂലനം ചെയ്യാന്‍ സി.പി.എമ്മില്‍ ചരടുവലികള്‍ തുടങ്ങി. അതിന്റെ ഭാഗമായിട്ടാണത്രെ ഇന്ന് രാവിലെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യവേ പ്രത്യക്ഷത്തില്‍ വി.എസിന് അനുകൂലമെന്ന് തോന്നിപ്പിക്കുന്ന പ്രഖ്യാപനവുമായി രംഗത്ത് വന്നത്. എന്നാല്‍ 'ലഡുവിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ആണി' പോലെയുള്ള പിണറായിയുടെ പ്രഖ്യാപനത്തിനു നേരേ വി.എസ് അച്യുതാനന്ദന്‍ തന്നോട് അടുത്ത് നില്‍ക്കുന്നവരുടെ മുന്നില്‍ പൊട്ടിത്തെറിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കേരളത്തിലെ സി.പി.എമ്മില്‍ നിലനില്‍ക്കുന്ന അധികാര വടംവലി അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരിക്കുകയാണ്.

നിശ്ചിത യോഗ്യതയില്ലാതെയിരുന്നിട്ടും ബന്ധുവും വിമുക്തഭടനുമായ സോമന് വഴിവിട്ട് ഭൂമി അനുവദിക്കാന്‍ മുഖ്യമന്ത്രിയായിരുന്ന വിഎസ് നേരിട്ടിടപെട്ടെന്നാണു കേസ്. ഒന്നാം പ്രതിയായ വി.എസ്. ഉള്‍പ്പെടെ എട്ടു പേരെ പ്രതികളാക്കിയാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഐ.പി.സി 120 ബി പ്രകാരം കുറ്റകരമായ ഗൂഢാലോചന, 420 പ്രകാരം വഞ്ചനാകുറ്റം, 201 അനുസരിച്ച് തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതിന് പുറമേ അഴിമതി നിരോധന നിയമത്തില്‍ 13 ാം വകുപ്പ് പ്രകാരം സംഘം ചേര്‍ന്ന് അഴിമതി നടത്തി എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഒന്നു മുതല്‍ ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണുള്ളത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാന്‍ സന്നദ്ധത കാട്ടി, പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ടിനെ വി.എസ്‌ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ കാരാട്ട് വി.എസിന്റെ ആവശ്യം തള്ളിക്കളഞ്ഞു. സിപിഎം പോളിറ്റ് ബ്യൂറോയിലെ ഉന്നതനായ സീതാറാം യെച്ചൂരി, കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നു ആരോപിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃത്വം ഈ വിഷയത്തില്‍ പരസ്യമായ അഭിപ്രായ പ്രകടനം നടത്തിയതിനു പിന്നാലെ പിണറായി വിജയന്‍ കണ്ണൂരില്‍ നടത്തിയ പ്രതികരണമാണ് വി.എസിനെ ചൊടിപ്പിച്ചതെന്നറിയുന്നു.

കേസ് കേസായി തന്നെ വരട്ടെ എന്നും അതിനെ നിയമപരമായി നേരിടുമെന്നുമുള്ള പിണറായിയുടെ പ്രഖ്യാപനം കേസിനെ ഹൈജാക്ക് ചെയ്യുന്നതിനുള്ള ശ്രമമായിട്ടാണ് വി.എസ് കാണുന്നത്. ഇത് വി.എസ് അച്യുതാനന്ദനെ മാത്രമായി സംബന്ധിക്കുന്ന ഒരു കേസല്ലെന്നുള്ള പിണറായിയുടെ ധ്വനി കേസ് നടത്തിപ്പ് പാര്‍ട്ടി ഏറ്റെടുക്കാനുള്ള നീക്കമായിട്ടാണ് വി.എസ് കാണുന്നത്. ഒരു കേസില്‍ എഫ്.ഐ.ആര്‍ പ്രാഥമിക നടപടി മാത്രമാണെന്ന് പിണറായി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എഫ്.ഐ.ആറിനു പിന്നാലെ കുറ്റപത്രം സമര്‍പ്പിക്കുന്നത് ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് പിണറായിയുടെ ഒളിയമ്പ്. മുഖ്യമന്ത്രിയുടെ പ്രത്യേക താത്‌പര്യപ്രകാരം എന്നു നോട്ട് എഴുതി വിട്ടിട്ട് പോലും ഐ.എ.എസുകാര്‍ സ്ഥലം പതിച്ചു നല്‍കാനുള്ള തിരിച്ചയച്ചത്, ഈ വഴിവിട്ട നടപടിയ്ക്ക് കൂട്ട് നിന്നാല്‍ തങ്ങളുടെ സര്‍വീസിനെ പോലും അത് ബാധിക്കും എന്നറിഞ്ഞതുകൊണ്ടണ്. എന്നിട്ടും മുഖ്യമന്ത്രി നേരിട്ട് പ്രത്യേക നോട്ട് തയ്യാറാക്കിയ ഈ കേസില്‍ നിന്നും വി.എസിന് രക്ഷപ്പെടാന്‍ അത്ര എളുപ്പമാവില്ല എന്ന്‌ പിണറായിയ്ക്ക്‌ വളരെ വ്യക്തമായി അറിയാം.

കുറച്ചു കാലത്തേയ്ക്കെങ്കിലും ഈ കേസ് കത്തിച്ചു നിര്‍ത്തണമെന്നാണ് പിണറായി വിഭാഗം ആഗ്രഹിക്കുന്നത്. അതിനാണത്രെ വി.എസിനെ പിന്തുണയ്ക്കുന്നത് എന്ന് ഒറ്റനോട്ടത്തില്‍ തോന്നിപ്പിക്കുന്ന കടുപ്പമേറിയ വാക്കുകളുമായി പിണറായി ആഞ്ഞടിച്ചത്. ദേശാഭിമാനി പോലും പിണറായിയുടെ പ്രസ്താവനയ്ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. കേസില്‍ പതറിപ്പോയ വി.എസിനെ സംരക്ഷിക്കുന്ന പാര്‍ട്ടി സെക്രട്ടറി എന്ന നിലയ്ക്ക്. അടുത്തു നടക്കുന്ന പിറവം ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന അമിത പ്രതീക്ഷയിലാണ് സി.പി.എം നേതൃത്വം. ഇപ്പോഴത്തെ നിലയില്‍ പിറവം ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ചാല്‍ യു.ഡി.എഫില്‍ ഉണ്ടാകാവുന്ന അസ്വസ്ഥതയില്‍ ചില കേരളാ കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടു പിടിച്ച് മന്ത്രിസഭ ഉണ്ടാക്കുന്നതിന് സി.പി.എം പദ്ധതിയുണ്ടത്രെ. ഇത്രയും കാലം വി.എസ് അസംബ്ലിയില്‍ ഉള്ള സ്ഥിതിയ്ക്ക് അദ്ദേഹത്തെ മറികടന്ന് മറ്റൊരാളെ മുഖ്യമന്ത്രിയാക്കാന്‍ പരിമിതികളുണ്ടായിരുന്നു. എന്നാല്‍ വി.എസ് കേസില്‍ പെട്ട് ആരോപണ വിധേയനായി നില്‍ക്കുന്നതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കുന്നതിന് ഏറെ പണിപ്പെടേണ്ടി വരില്ല.

പിറവം ഉപതെരഞ്ഞെടുപ്പിന് ശേഷം നടക്കാവുന്ന രാഷ്ട്രീയ മാറ്റവും പ്രതീക്ഷിച്ച് പിണറായി പക്ഷം ഒരുങ്ങിയിരിക്കുകയാണ്. ഇനിയൊരു എല്‍.ഡി.എഫ് ഭരണം വന്നാല്‍ വി.എസ് കേസില്‍ പെട്ടതിനാല്‍ മാറിനില്‍ക്കേണ്ടി വരും. കാരണം ഉപതെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും നടക്കാന്‍ പോകുന്ന സമയത്തിനുള്ളില്‍ വി.എസിനെതിരായ കുറ്റപത്രം സമര്‍പ്പിക്കപ്പെടും. പുതിയ ഇടതു സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ പിണറായി മുഖ്യമന്ത്രിയാകും, കോടിയേരി പാര്‍ട്ടി സെക്രട്ടറി പദത്തിലേയ്ക്കും. കോടിയേരി രാജിവച്ച് തലശ്ശേരിയില്‍ നിന്നോ അല്ലെങ്കില്‍ ധര്‍മ്മടം മണ്ഡലത്തില്‍ നിന്നോ പിണറായി വിജയന്‍ ജനവിധി തേടാമെന്നുമാണത്രെ കണക്കുകൂട്ടല്‍. ഇതനുസരിച്ചുള്ള നീക്കങ്ങളും സി.പി.എമ്മില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം പിറവം ഉപതെരഞ്ഞെടുപ്പ് ഫലത്തെയും അതിനു ശേഷം കേരളാ കോണ്‍ഗ്രസില്‍ നടക്കുമെന്ന് പറയപ്പെടുന്ന പിളര്‍പ്പിനേയും ആശ്രയിച്ചിരിക്കും.

ബന്ധുവിനു മാത്രമല്ല അംബാനിയുടെ ബിനാമിക്കും വി.എസ് ഭൂമി നല്‍കി; പിണറായി വിഭാഗം തന്ത്രങ്ങളുമായി ഇറങ്ങുന്നു


കൊച്ചി: മൂന്നാറിലും കൊച്ചി ഇന്‍ഫോപാര്‍ക്കിലുമുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ഭൂമി കുത്തകള്‍ക്കു കൈമാറിയെന്നാരോപിച്ച് മുന്‍സര്‍ക്കാരുകള്‍ക്കെതിരേ പോരാടിയ മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഒടുവില്‍ ഭൂമിദാനക്കേസില്‍ പ്രതിസ്ഥാനത്തെത്തിയതോടെ പിണറായി വിഭാഗം രഹസ്യമായി തന്ത്രങ്ങള്‍ മെനയുന്നു. ഇടതുഭരണകാലത്ത് ആറന്മുള വിമാനത്താവളത്തിന് വഴിവിട്ട സഹായം ചെയ്‌തെന്ന ആരോപണവും ഉയര്‍ത്തി വി.എസിനെതിരേ ജനവികാരം ശക്തമാക്കാനുള്ള നടപടികള്‍ ഔദ്യോഗികവിഭാഗം രഹസ്യമായി തുടങ്ങിയിരിക്കുകയാണ്.

ആറന്മുള വിമാനത്താവളത്തിനെതിരെ പത്തനംതിട്ടയില്‍ പിണറായിപക്ഷം സമരവുമായി ഇറങ്ങുന്നത് വിഷയം ചര്‍ച്ചയാക്കുന്നതിന്റെ ഭാഗമാണെന്ന് കരുതപ്പെടുന്നു. കെ.ജി.എസ് എന്ന പേരില്‍ രൂപീകരിച്ചിരിക്കുന്ന വിമാനത്താവള കമ്പനിക്കാണ് കഴിഞ്ഞസര്‍ക്കാര്‍ ഭൂമി നല്‍കിയിരിക്കുന്നത്. എന്നാല്‍ റിലയന്‍സിനുവേണ്ടി തട്ടിക്കൂട്ടിയ സ്വകാര്യസംരംഭകരുടെ ഒരു കണ്‍സോര്‍ഷ്യം മാത്രമാണ് കെ.ജി.എസ്. വിമാനത്താവളത്തിന്റെ നിര്‍മാണം അവസാഘട്ടത്തിലെത്തുമ്പോള്‍ നഷ്ടക്കണക്കുകള്‍ പറഞ്ഞ് ഈ സ്വകാര്യഗ്രൂപ്പിനെ റിലയന്‍സ് സ്വന്തമാക്കുമെന്നാണ് പിണറായി പക്ഷം പ്രചരിപ്പിക്കുന്നത്.

ആറന്മുളയിലെ സ്വകാര്യ വിമാനത്താവളത്തിന് ഇടതു ഭരണകാലത്ത് മുന്നണി നയത്തിന് വിരുദ്ധമായി സഹായംചെയ്യാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിര്‍ദേശിച്ചതിന്റെ രേഖകള്‍ നേരത്തെ പുറത്തുവന്നിരുന്നു. 20 കോടിയുടെ കോഴ ആരോപണമാണ് വിമാനത്താവള കമ്പനിക്ക് വഴിവിട്ട സഹായങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്. ജില്ലാ സമ്മേളനം കഴിഞ്ഞതോടെ ജില്ലയില്‍ സി.പി.എമ്മില്‍ പിണറായി പക്ഷത്തിനാണ് മേല്‍ക്കൈ. ഇതോടെ വിമാനത്താവളത്തിനെതിരെ സി.പി.എം പ്രത്യക്ഷ സമരപരിപാടികളുമായി സമരരംഗത്തിറങ്ങുകയായിരുന്നു. കെ.ജി.എസ് എന്ന വിമാനത്താവള കമ്പനി ആറന്മുളയില്‍ വാങ്ങിക്കൂട്ടിയ നെല്‍പാടം നിയമങ്ങള്‍ കാറ്റില്‍പറത്തി നികത്തിയതിനാല്‍ കരമൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇക്കാര്യം ചൂണ്ടിക്കാട്ടി അന്ന് ആറന്മുള എം.എല്‍.എയും വി.എസിന്റെ പത്തനംതിട്ടയിലെ ഉറച്ച അനുയായിയുമായിരുന്ന കെ.സി. രാജഗോപാലന്‍ വി.എസിന് കത്ത് നല്‍കിയിരുന്നു. വിമാനത്താവള നിര്‍മാണം ആരംഭിക്കത്തക്കവിധം ഭൂമി കൈമാറ്റം ചെയ്യുന്നതിനാവശ്യമായ സത്വരനടപടി സ്വീകരിച്ച് വിവരം അറിയിക്കണമെന്ന് വി.എസ് പത്തനംതിട്ട കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. നെല്‍പാടം നികത്തിയതുമൂലം വിമാനത്താവള കമ്പനിക്കുണ്ടായ നിയമതടസ്സം നീക്കാനും കൂടുതല്‍ ഭൂമി സര്‍ക്കാര്‍ തലത്തില്‍ ഏറ്റെടുത്ത് കമ്പനിക്ക് നല്‍കാനുമാണ് പ്രദേശത്തെ 1500 ഏക്കര്‍ ഭൂമി ഇടതുസര്‍ക്കാറിന്റെ കാലത്ത് വ്യവസായമേഖലയായി പ്രഖ്യാപിച്ചത്. കൃഷിഭൂമി പരിവര്‍ത്തനം ചെയ്യാന്‍ പാടില്‌ളെന്ന നയം സി.പി.എമ്മിനുള്ളപ്പോള്‍ തന്നെ അതിനു വിരുദ്ധമായി കമ്പനിക്ക് അനുകൂല നിലപാട് വി.എസ് കൈക്കൊള്ളുകയായിരുന്നു.

വിമാനത്താവളത്തിന് സംസ്ഥാന സര്‍ക്കാര്‍ തത്ത്വത്തില്‍ മാത്രമാണ് അനുമതി നല്‍കിയത്. അനുമതി നല്‍കുമ്പോള്‍ പറഞ്ഞിരുന്നത് വിമാനത്താവളത്തിന് ആവശ്യമായ ഭൂമി കമ്പനി സ്വന്തം നിലയില്‍ കണ്ടെത്തണമെന്നാണ്. അതിനു വിരുദ്ധമായാണ ് കമ്പനിക്ക് ആവശ്യമായ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കുന്നതിനുവേണ്ടി വ്യവസായ മേഖലാ പ്രഖ്യാപനം ഉണ്ടായത്. പത്തനംതിട്ടയില്‍ ഇപ്പോള്‍ പാര്‍ട്ടി ജില്ലാസെക്രട്ടറിയുടെ ചുമതല മുന്‍ എം.എല്‍.എയും പിണറായിപക്ഷ നേതാവുമായ എ. പത്മകുമാറിനാണ്. ഇദ്ദേഹം നേരിട്ടാണ് വിമാനത്താവളത്തിനെതിരായ പാര്‍ട്ടി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആറന്മുള പ്രദേശത്തെ പ്രത്യേക വ്യവസായ മേഖലയായി പ്രഖ്യാപിച്ച ഇടതുസര്‍ക്കാറിന്റെ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സി.പി.എം സമരം.

വി.എസ്സിനെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തെക്കുറിച്ച് കരുതലോടെമാത്രം പ്രതികരിച്ച് പിണറായി പ്രശ്‌നത്തില്‍ നയം വ്യക്തമാക്കിക്കഴിഞ്ഞു. കേസ് കേസായി വരുമ്പോള്‍ അതിനെ നിയമപരമായി നേരിടുമെന്നായിരുന്നു പിണറായിയുടെ വാക്കുകള്‍. അതേസമയം വി.എസ്.അച്യുതാനന്ദന്‍ ഇക്കാര്യത്തില്‍ ചെയ്തതെന്താണെന്ന് തനിക്ക് കേട്ടറിവ് മാത്രമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. വി.എസ്സിനെ തുണക്കാതെയും അതേസമയം പാര്‍ട്ടിയെ കുഴക്കാതെയുമായിരുന്നു പിണറായിയുടെ വാക്കുകള്‍. സി.പി.എം. കണ്ണൂര്‍ ജില്ലാസമ്മേളനത്തിന്റെ പ്രതിനിധിസമ്മേളന വേദിയിലാണ് പിണറായി നിലപാട് വിശദീകരിച്ചത്. എഫ്.ഐ.ആര്‍. കേസല്ലല്ലോ. വിശദമായ അന്വേഷണം നടത്തട്ടെ. കേസുകാട്ടി വിരട്ടാമെന്ന് ആരും കരുതേണ്ട. കേസ് കേസായി വരുമ്പോള്‍ അക്കാര്യം ഞങ്ങള്‍ നിയമപരമായി നേരിടുംപിണറായി പറഞ്ഞു.

എന്നാല്‍ ബന്ധുവിന് ഭൂമി നല്‍കിയത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ വി.എസ്. സമ്മേളനവേദിയില്‍ പ്രസംഗിച്ചപ്പോള്‍ കേട്ടറിവിലെ കാര്യങ്ങളായാണ് പിണറായി വിശദീകരിച്ചത്. 'ഒരു എക്‌സ്മിലിട്ടറിക്കാരന് നേരത്തെ സ്ഥലം അനുവദിച്ചിരുന്നു. ആ സ്ഥലം കൈയില്‍ കിട്ടിയില്ല. വേറെ ആള്‍ക്ക് നല്‍കിയ സ്ഥലമായിരുന്നതിനാലാണിത്. സ്ഥലം കിട്ടിയില്ലെന്ന് കാണിച്ച് ഇദ്ദേഹം അപേക്ഷ നല്‍കി. ഇക്കാര്യം പരിഗണിക്കുകയാണ് ചെയ്തതെന്നാണ് വി.എസ്. ഇന്നലെ പൊതുയോഗത്തില്‍ പറഞ്ഞതായി ഞാന്‍ കേട്ടത്' അദ്ദേഹം പറഞ്ഞു.

അതേസമയം അച്യുതാനന്ദന്‍ അഴിമതി കേസില്‍പ്പെട്ടതോടെ പാര്‍ട്ടി നേതൃത്വമാണു പ്രതിസന്ധിയിലായത്. എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിരന്തരം പൊളിറ്റ്ബ്യൂറോയ്ക്കു കത്തയച്ചത് അച്യുതാനന്ദനായിരുന്നു. പരസ്യ പ്രസ്താവനകള്‍ നടത്തി പ്രതികരണത്തിനു കേന്ദ്ര നേതാക്കളെ നിര്‍ബന്ധിച്ച അച്യുതാനന്ദന്റെ രൂക്ഷമായ പരസ്യ അഭിപ്രായങ്ങളാണു നിലപാടു സ്വീകരിക്കുന്നതിനു കാരണമായത്. 2009 ജനുവരിയിലും ഫെബ്രുവരിയിലും ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗം ലാവ്‌ലിന്‍ കേസ് ചര്‍ച്ച ചെയ്തു. ഇതേത്തുടര്‍ന്നാണു കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ തീരുമാനിച്ചത്. പിണറായി വിജയന്‍ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ പലപ്പോഴും ഈ നിലപാട് അംഗീകരിക്കാന്‍ അച്യുതാനന്ദന്‍ തയാറായിരുന്നില്ല.  അച്യുതാനന്ദന്റെ നിര്‍ബന്ധത്തിന്റെയും സമ്മര്‍ദത്തിന്റെയും അടിസ്ഥാനത്തില്‍ ചേര്‍ന്ന പിബി യോഗം മറ്റൊരു സുപ്രധാന തീരുമാനവും എടുത്തിരുന്നു. അതാണു ഇപ്പോള്‍ അച്യുതാനന്ദന് വിനയാകുന്നത്.

പിണറായി വിജയന് തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത ജനാധിപത്യ സംവിധാനങ്ങളില്‍ അംഗവുമല്ല. പാര്‍ട്ടി നേതൃസ്ഥാനം മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍ രാജിക്കാര്യം ഉയരുന്നില്ലെന്നായിരുന്നു പിബിയുടെ നിലപാട്. എന്നാല്‍ ഭൂമി ദാന കേസിലെ ആദ്യപ്രതികരണത്തില്‍ കാരാട്ടും യെച്ചൂരിയും മുന്‍ നിലപാടില്‍ നിന്ന് വ്യതിചലിച്ചു. ജനാധിപത്യ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട അംഗമാണെങ്കില്‍ ആരോപണം ഉണ്ടായ സാഹചര്യത്തില്‍ രാജി ആവശ്യപ്പെടാമായിരുന്നുവെന്നു അന്നത്തെ പൊളിറ്റ്ബ്യൂറോ യോഗം തീരുമാനിച്ചു. 2009 ഫെബ്രുവരി 13ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. പിണറായി വിജയന്‍ ഏതെങ്കിലും ജനാധിപത്യ സ്ഥാപനങ്ങളില്‍ അംഗമായിരുന്നെങ്കില്‍ ആദ്യമേ രാജി വയ്ക്കാന്‍ ആവശ്യപ്പെടുമായിരുന്നുവെന്നാണ് അന്ന് കാരാട്ട് മാധ്യമങ്ങളോടു പറഞ്ഞത്.

അച്യുതാനന്ദന്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. ക്യാബിന്റ്‌റ് റാങ്ക് ഉള്ള പ്രതിപക്ഷ നേതാവുമാണ്. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കിയിട്ടും രാജി വേണ്ടെന്ന പാര്‍ട്ടി നിലപാട് ഇനി വിവാദമാകും. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ പുതിയ നിലപാടിനെ ന്യായീകരിക്കാന്‍ നേതാക്കള്‍ ഏറെ വിയര്‍ക്കേണ്ടി വരും. ഇതു സംബന്ധിച്ച് പാര്‍ട്ടി കോണ്‍ ഗ്രസിലും കേന്ദ്ര നേതൃത്വം വിശദീ കരിക്കേണ്ടിവരും

Friday, January 13, 2012

വി.എസിനെ ഒന്നാംപ്രതിയാക്കാന്‍ അനുമതി


മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ബന്ധുവിന് ഭൂമിനല്‍കിയ കേസില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ അനുമതി നല്‍കി. കേസ് അന്വേഷിച്ച കാസര്‍കോട് വിജിലന്‍സ് ഡിവൈ.എസ്.പി കുഞ്ഞിരാമന്‍ വെള്ളിയാഴ്ച എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിക്കും.

വിജിലന്‍സ് ഉത്തരമേഖലാ എസ്.പി. ഹബീബ് റഹ്മാന്റെ നേതൃത്വത്തിലായിരിക്കും തുടരന്വേഷണം. സംഘത്തിലെ ഉദ്യോഗസ്ഥര്‍ മാറാനിടയുണ്ട്. വി.എസിനെ പ്രതിയാക്കാന്‍ കഴിഞ്ഞദിവസമാണ് അന്വേഷണസംഘം വിജിലന്‍സ് ഡയറക്ടര്‍ വേണുഗോപാല്‍ കെ.നായര്‍ക്ക് ശുപാര്‍ശ നല്‍കിയത്. മുന്‍ റവന്യൂമന്ത്രി കെ.പി.രാജേന്ദ്രനാണ് രണ്ടാംപ്രതി.

ലാന്‍ഡ് റവന്യൂ കമ്മീഷണറായിരുന്ന കെ.ആര്‍. മുരളീധരന്‍, മുഖ്യമന്ത്രിയായിരിക്കെ വി.എസിന്റെ പ്രിന്‍സിപ്പല്‍സെക്രട്ടറിയായിരുന്ന ഷീലാ തോമസ്, ഭൂമിനേടിയ ടി.കെ.സോമന്‍, കാസര്‍കോട് ജില്ലാ കളക്ടര്‍മാരായിരുന്ന എന്‍.എ.കൃഷ്ണന്‍കുട്ടി, ആനന്ദ് സിങ്, വി.എസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട എ.സുരേഷ് എന്നിവരാണ് മൂന്നുമുതല്‍ എട്ടുവരെ പ്രതികള്‍. വി.എസ്. മുഖ്യമന്ത്രിയായിരിക്കെ ബന്ധുവായ വിമുക്തഭടന്‍ ടി.കെ.സോമന് സര്‍ക്കാര്‍ കാസര്‍കോട്ട് 2.33 ഏക്കര്‍ ഭൂമി നല്‍കിയതാണ് കേസിന് കാരണം. ഈ ഭൂമിക്ക് അന്യായമായി ക്രയവിക്രയാധികാരം നല്‍കിയെന്നാണ് ആരോപണം.

ഐസക് - വി എസ് കൂട്ടുകെട്ടിനെതിരെ താക്കീതുമായി പിണറായി രംഗത്ത്


ഔദ്യോഗിക പക്ഷത്തെ രണ്ടായി പിളര്‍ത്തിയ ഐസക് - വി എസ് പക്ഷ പുതിയ കൂട്ടുകെട്ടിനെതിരെ ശക്തമായ താക്കീതുമായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്.
സി പി എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് സമ്മേളനങ്ങളില്‍ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കാനുളള ചിലരുടെ മോഹത്തെക്കുറിച്ച് പരാമര്‍ശിച്ചു കൊണ്ട് വിഭാഗീയത പൂര്‍ണ്ണമായും ഇല്ലാതായി വരികയാണെന്നും ഇനിയും ഇത്തരത്തില്‍ എത്തുന്ന വിഭാഗങ്ങളെ വേരോടെ പിഴുതുകളയുമെന്നും പിണറായി വ്യക്തമാക്കിയത്. സി പി എം സമ്മേളനങ്ങളില്‍ ജനാധിപത്യമില്ലെന്നും കൂട്ടക്കൊലയാണ് നടക്കുന്നതെന്നും സമ്മേളനങ്ങള്‍ കഴിയുമ്പോള്‍ വി എസ് ഇല്ലാതാകുമെന്ന കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശം ഉദ്ധരിച്ചു കൊണ്ടാണ് പിണരായി പാര്‍ട്ടിയിലെ വിഭാഗീയതയിലേയ്ക്ക് കടന്നത്. പത്തനംതിട്ടയില്‍ ചിലര്‍ക്ക് മത്സരിക്കണമെന്ന് മോഹമുണ്ടായി മത്സരിച്ചു. രണ്ടുപേര്‍ ജയിച്ചു. ഇതേക്കുറിച്ച് പാര്‍ട്ടി പിന്നീട് ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞ പിണറായി വിഭാഗീയതയുമായി ചില വിഭാഗങ്ങള്‍ കടന്നുവരുന്നുണ്ടെന്നും ഇത് വെച്ച് പൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി.

വിഭാഗങ്ങള്‍ എന്നത് യഥാര്‍ത്ഥത്തില്‍ ഔദ്യോഗിക പക്ഷത്തിനെതിരെ നില്‍ക്കുന്ന ഐസക്കിന്റെ പുതിയ കൂട്ടുകെട്ടിന് നേര്‍ക്കുളള ഒളിയമ്പും ശക്തമായ താക്കീതുമായിരുന്നു. സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നിന്നും വ്യത്യസ്തമായി ഔദ്യോഗിക പക്ഷത്തുണ്ടായിരുന്ന ഐസക്കും സുധാകരനും തമ്മിലുളള നേര്‍ക്ക് നേര്‍ പോരാട്ടമാണ് ആലപ്പുഴയില്‍ നടക്കുന്നത്. ഔദ്യോഗിക പക്ഷത്ത് തന്നെ നിലയുറപ്പിച്ചിരിക്കുന്ന സുധാകരപക്ഷത്തിനൊപ്പമാണ് സംസ്ഥാന നേതൃത്വം. അതുകൊണ്ട് തന്നെ മത്സരം പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനുളള നിര്‍ദ്ദേശം കൂടിയാണ് പിണറായി തന്റെ ഉദ്ഘാടന പ്രസംഗത്തിലൂടെ നല്‍കിയിരിക്കുന്നത്. പിണറായിയെ ധിക്കരിച്ചു കൊണ്ട് ഐസക് വിഭാഗം മത്സരത്തിന് തയ്യാറാകില്ലെന്നാണ് സൂചന. പ്രത്യേകിച്ച് ഭൂരിപക്ഷം ജില്ലകളും പിണറായി പക്ഷം പിടിച്ചെടുത്ത സ്ഥിതിയ്ക്ക് വി എസ് പക്ഷവുമായി ചേര്‍ന്നുളള കൂടുതല്‍ നീക്കങ്ങള്‍ ഐസക്കിന് സംസ്ഥാന തലത്തില്‍ തന്നെ തിരിച്ചടിയ്ക്കിടയാക്കും.

അങ്ങനെയെങ്കില്‍ നിലവിലുളള ജില്ലാ സെക്രട്ടറിയെ നിലനിര്‍ത്തിക്കൊണ്ടുളള നീക്ക് പോക്കായിരിക്കും നടക്കുക. എന്നിരുന്നാലും ഔദ്യോഗിക പക്ഷത്തിന് മേല്‍ക്കൈ നേടിക്കൊടുത്തുളള ഫോര്‍മുലയ്ക്ക് മാത്രമേ പിണറായി തയ്യാറാകുകയുളളൂ,അതാകട്ടെ സുധാകര പക്ഷത്തിന് നേട്ടവുമാകും. ഇതിനിടെ ഇന്നലെ രാത്രി വൈകിയും നടന്ന പ്രതിനിധികളുടെ ചര്‍ച്ചയില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

വി.എസിനെതിരെ കേസ് എടുക്കാന്‍ അനുമതി


മുഖ്യമന്ത്രിയായിരിക്കെ വിഎസ് അച്യുതാനന്ദന്‍ തന്റെ ബന്ധുവായ ടികെ സോമന് കാസര്‍കോട് ജില്ലയില്‍ 2.33 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി പതിച്ചു നല്‍കിയെന്ന പരാതിയില്‍ വിഎസിനെതിരെ
അന്വേഷണത്തിന് ഉത്തരവിട്ട നടപടിക്ക് വിജിലന്‍സ് ഡയറക്ടര്‍ രേഖാമൂലം അനുമതി നല്‍കി. കോഴിക്കോട് വിജിലന്‍സ് പരിധിയിലായിരിക്കും അന്വേഷണം. വിജിലന്‍സ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലില്‍ അച്യുതാനന്ദന്‍ കുറ്റകരമായ ഇടപെടല്‍ നടത്തിയെന്നു സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞയാഴ്ച വിജിലന്‍സ് പ്രത്യേക അന്വേഷണസംഘം അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. ഡിസംബര്‍ അവസാനവാരം കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന നിയമോപദേശം ലഭിച്ചു. ഇതിനെത്തുടര്‍ന്നു വിശദമായ പരിശോധനകള്‍ക്കു ശേഷം പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) തയാറാക്കുകയായിരുന്നു. പഴുതുകള്‍ അടച്ചുകൊണ്ടുള്ള എഫ്‌ഐആര്‍ വിജിലന്‍സിന്റെ പ്രത്യേക അഭിഭാഷകനും പുറത്തുനിന്നുള്ള ചില നിയമവിദഗ്ധരും കണ്ടിരുന്നു. ഇവര്‍ നല്‍കിയ നിയമോപദേശം കൂടി പരിഗണിച്ചാണ് വിശദമായ റിപ്പോര്‍ട്ട് തയാറാക്കിയത്.

എഫ്‌ഐആറും അനുബന്ധ രേഖകളും പരിശോധിച്ച ശേഷമാണ് വിജിലന്‍സ് ഡയറക്ടര്‍ വേണുഗോപാല്‍ കെ. നായര്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കിയത്. ഡയറക്ടറുടെ അനുമതി ലഭിച്ചതോടെ എഫ്‌ഐആര്‍ ഇനി കോടതിയില്‍ സമര്‍പ്പിക്കാം. അടുത്ത ആഴ്ചയില്‍ ആദ്യ ദിവസങ്ങളില്‍ വിജിലന്‍സിന്റെ പ്രത്യേക അഭിഭാഷകന്റെ സമയം ലഭിക്കുന്ന മുറയ്ക്കു പ്രത്യേക കോടതിയില്‍ എഫ്‌ഐആര്‍ നല്‍കും. കോഴിക്കോട് വിജിലന്‍സ് കോടതിയിലാണു എഫ്‌ഐആര്‍ നല്‍കുക. മറ്റു കോടതികള്‍ വഴി എഫ്‌ഐആര്‍ ചോദ്യം ചെയ്യാനോ നടപടികള്‍ സ്റ്റേ ചെയ്യാനോ സാധ്യതയുള്ളതിനാല്‍ ഇതൊഴിവാക്കുന്നതിനാണു നിയമപരമായ എല്ലാ പഴുതുകളും അടയ്ക്കുന്നത്.

അന്വേഷണസംഘം തയാറാക്കിയ എഫ്‌ഐആറില്‍ ഒന്നാം പ്രതിസ്ഥാനത്താണ് അച്യുതാനന്ദന്‍. അഴിമതി നിരോധന നിയമത്തിലെ 13-ാം വകുപ്പ് ഇന്ത്യന്‍ പീനല്‍ കോഡിന്റെ കുറ്റകരമായ ഗൂഡാലോചന, വഴിവിട്ടു സഹായിക്കല്‍, അധികാര കേന്ദ്രങ്ങളെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണു അച്യുതാനന്ദനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. റവന്യൂ മന്ത്രിയായിരുന്ന കെ.പി രാജേന്ദ്രനാണു എഫ്‌ഐആറിലെ രണ്ടാം പ്രതി. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റമാണു കെ.പി രാജേന്ദ്രന്‍ ചെയ്തിട്ടുള്ളത്. ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ കെ.ആര്‍. മുരളീധരന്‍ മൂന്നാം പ്രതിയും അച്യുതാനന്ദന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീലാ തോമസ് നാലാം പ്രതിയുമാണ്. ഭുമി ലഭിച്ച വി.എസിന്റെ ബന്ധു ടി.കെ. സോമനാണ് അഞ്ചാം പ്രതി. കാസര്‍കോട് മുന്‍ കളക്ടര്‍മാരായിരുന്ന എന്‍.കെ കൃഷ്ണന്‍കുട്ടി, ആനന്ദ് സിങ് എന്നിവരാണ് ആറും ഏഴും പ്രതികള്‍. അച്യുതാനന്ദന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് സുരേഷാണ് എട്ടാം പ്രതി.

പ്രാഥമിക പരിശോധനയില്‍ പലതവണ ആവശ്യപ്പെട്ടിട്ടും മൊഴി നല്‍കാതിരിക്കാന്‍ അച്യുതാനന്ദന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിജിലന്‍സ് നിലപാട് കര്‍ശനമാക്കിയതോടെ മൊഴി നല്‍കാന്‍ സമ്മതിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അച്യുതാനന്ദനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് വകുപ്പ് തയാറാകും. മൂന്നുമാസത്തിനകം പൂര്‍ത്തിയാകുന്ന തരത്തിലാണു അന്വേഷണം നടത്താന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. ഇക്കാര്യം കോടതിയില്‍ അറിയിക്കും.

Tuesday, January 10, 2012

ശുംഭന്മാരുടേയും ബിസിനസുകാരുടെയും ഒത്തുചേരല്‍ അഥവാ കണ്ണൂര്‍ സമ്മേളനം


പാര്‍ട്ടി കോണ്‍ഗ്രസ് കോഴിക്കോട്ടും സംസ്ഥാന സമ്മേളനം തിരുവനന്തപുരത്തുമാണെങ്കിലും അതിനേക്കാളൊക്കെ സകലരും ഉറ്റുനോക്കുന്നത് സി പി എമ്മിന്റെ കണ്ണൂര്‍ ജില്ലാ സമ്മേളനമാണ്. സമ്മേളനം നടക്കുന്നത് പയ്യന്നൂരിലാണ്.
സ്വദേശ, വിദേശ മാധ്യമപ്രവര്‍ത്തകരെ പോലും സമ്മേളനത്തിന് പ്രതീക്ഷിക്കുന്നുണ്ടത്രേ. കണ്ണൂര്‍ ജില്ലയില്‍ നിന്ന് സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതാരൊക്കെ, ജില്ലയ്ക്ക് പുറത്തുനിന്ന് ആരൊക്കെ, വിദേശപത്രങ്ങള്‍ക്കായി റിപ്പോര്‍ട്ട് ചെയ്യുന്നത് ആരൊക്കെ എന്നു നിരീക്ഷിക്കാന്‍ പാര്‍ട്ടി പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. ഈ സി പി എമ്മെന്നു പറയുന്ന സംഭവത്തിന്റെ മൊത്തക്കച്ചോടം കണ്ണൂരിലാണോ എന്ന് സംശയിച്ചു പോകുന്ന തരത്തിലാണ് കാര്യങ്ങള്‍. പോളിറ്റ് ബ്യൂറോ തൊട്ടുള്ള സകല ഘടകങ്ങളുടേയും 'കണ്‍ട്രോള്‍' കണ്ണൂരിലാണെന്ന് പണ്ടേ കേള്‍ക്കുന്ന കാര്യം. കണ്ണൂരിലെ നേതാക്കളുടെ ചിലവിലാണ് പല ദേശീയനേതാക്കളും കഴിഞ്ഞുകൂടുന്നതെന്നും  കേള്‍ക്കുന്നുണ്ട്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തൊട്ട് 'ജയരാജത്രയ'ങ്ങള്‍ വരെ അരങ്ങു തകര്‍ക്കുന്ന ജില്ലയിലെ സമ്മേളനത്തെ കുറിച്ച് പുറത്തുള്ളവര്‍ക്ക് പിന്നെങ്ങനെ ആധി വരാതിരിക്കും.
കണ്ണൂരില്‍ പിന്നെ ആകെക്കൂടിയുള്ളൊരു പ്രത്യേകത ഇവിടെ വിഎസ് പക്ഷമെന്ന സംഗതിയില്ല എന്നതാണ്. ബര്‍ളിന്‍ കുഞ്ഞനന്തന്‍ നായരെന്ന പ്രമാണി പാര്‍ട്ടിക്കകത്തുണ്ടായിരുന്നെങ്കില്‍ വി എസിന് ഒരാളെ കിട്ടിയേനെ. സി കെ പി പത്മനാഭനെന്ന സാധുവായ നേതാവിനെ ഒതുക്കിയില്ലെങ്കിലും കിട്ടുമായിരുന്നു വി എസിന് പേരിനെങ്കിലും പറയാന്‍ ഒരാള്‍. ജെയിംസ് മാത്യുവിനെ പോലുള്ളവരെ വിഎസ് പക്ഷമെന്ന് പുറത്തുള്ളവര്‍ക്ക് വിശേഷിപ്പിക്കാമെങ്കിലും കണ്ണൂരിന്റെ അകമറിയുന്നവര്‍ ഊറിച്ചിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍ കണ്ണൂരിലെ സമ്മേളനം പൂര്‍ണമായും പിണറായി പക്ഷക്കാരുടെ, ഔദ്യോഗികപക്ഷത്തിന്റെ സമ്മേളനമാണ്. പിന്നെ ഇവിടെ നോക്കി എന്തു വാര്‍ത്ത കിട്ടാന്‍.
എന്നുവച്ച് അവസാനിപ്പിക്കാന്‍ വരട്ടെ. വി എസ് ഗ്രൂപ്പുകാര്‍ വായില്‍ വെള്ളമിറക്കി കാത്തിരിക്കുന്നത് കണ്ണൂരിലെ ഔദ്യോഗികപക്ഷത്തിലൊരു വിള്ളലുണ്ടാക്കാന്‍ പറ്റുമോയെന്നാണ്. കണ്ണൂരില്‍ ഔദ്യോഗികപക്ഷത്തെ പ്രബല നേതാക്കള്‍ നിരവധിയാണ്. ഇതിലൊരാളെ അടര്‍ത്തിയെടുക്കാനായാല്‍ മറ്റു ജില്ലകളിലെ നൂറു പേരെ കിട്ടുന്നതിന് തുല്യമെന്ന് വി എസ് ഗ്രൂപ്പിനറിയാം.
ഔദ്യോഗികപക്ഷത്തെ കാലാവസ്ഥ മൊത്തത്തിലത്ര തെളിച്ചമില്ലാത്ത മട്ടിലാണെന്നതാണ് വി എസിനും സ്തുതിപാഠകസംഘത്തിനുമുള്ള ചെറിയ പ്രതീക്ഷ. പി ശശിയെന്ന 'പുലി'യെ പെണ്ണുകേസില്‍പെടുത്തി ഇപ്പോള്‍ വക്കീല്‍ക്കുപ്പായമിട്ട് ഉപജീവനം കഴിക്കാനുള്ള പരുവത്തിലാക്കിയതില്‍ ഔദ്യോഗികപക്ഷത്തെ ചിലര്‍ക്കെങ്കിലും മനസറിവുണ്ടെന്നത് പരസ്യമായ രഹസ്യം. സി കെ പി പദ്മനാഭനെ ഇതിന്റെ പ്രതികാരമായി പണം വെട്ടിപ്പുവിവാദത്തില്‍ പെടുത്തി ഒതുക്കി. ഇനിയും ചിലര്‍ ഒതുക്കപ്പെടുമെന്നാണ് സൂചന. അതാരൊക്കെയെന്നതിനുള്ള ഉത്തരമായിരിക്കും കണ്ണൂര്‍ സമ്മേളനം. വലിയ സ്വപ്‌നങ്ങളുമായി ഒരു പാടു നേതാക്കളും പാര്‍ട്ടി ബിസിനസുകാരുമുള്ള ജില്ലയാണ് കണ്ണൂര്‍. പാര്‍ട്ടി കാര്യം മാത്രം നോക്കാന്‍ സമയമില്ലാത്തവര്‍. പലര്‍ക്കുമുള്ളത് കോടികളുടെ ബിസിനസാണ്. അമ്യുസ്‌മെന്റ് പാര്‍ക്ക്, മാര്‍ബിള്‍ കമ്പനി, ആശുപത്രികള്‍, ബിസിനസ് സംരംഭങ്ങള്‍...ബിനാമി ഇടപാടുകളുടെ പട്ടിക തന്നെയുണ്ട് പല നേതാക്കളുടേയും പേരില്‍ കുറിക്കാന്‍. നാഴികയ്ക്ക് നാല്‍പ്പതുവട്ടം തൊഴിലാളി വര്‍ഗ പ്രസ്ഥാനമെന്ന് ഉരിയാടുമ്പോഴും മുതലാളിമാരായി ജീവിക്കുന്ന മാടമ്പിനേതാക്കള്‍ ഇപ്പോള്‍ പരസ്പരം കുതികാല്‍വെട്ട് തുടങ്ങിയിരിക്കുന്നുവെന്ന കാര്യം പിണറായി വിജയനറിയാം.
അണികള്‍ക്ക് തീരേ മനസിലാകാന്‍ പറ്റാത്ത വിധം അധികം തത്വശാസ്ത്രപ്രസംഗങ്ങള്‍ നടത്തി രണ്ടാം ഇ എം എസാകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന എം വി ഗോവിന്ദന്‍ മാസ്റ്ററെന്ന കണ്ണൂരുകാരനെ എറണാകുളത്ത് ജില്ലാ സെക്രട്ടറി സ്ഥാനത്ത് പ്രതിഷ്ഠിച്ചത് ഇവിടെ ശല്യമൊഴിവാക്കാനാണെന്നും സകലര്‍ക്കുമറിയുന്ന കാര്യം. പിണറായി കഴിഞ്ഞാല്‍ പിന്‍ഗാമിയായി വരാന്‍ പലരും മുണ്ടു മുറുക്കി രംഗത്തു വന്നതാണ്. പിണറായി- വി എസ് പോര് കത്തി നില്‍ക്കുമ്പോള്‍ ഞാനൊരു പാവം ഗ്രൂപ്പില്ലാത്ത ആദര്‍ശവാനെന്ന പ്രതീതി സൃഷ്ടിച്ച് പെരുമാറി പി ബിവരെയെത്തിയ കോടിയേരി ബാലകൃഷ്ണന്റെ തന്ത്രം വല്ലാത്ത തലവേദന സൃഷ്ടിച്ചിട്ടുണ്ട് പല പ്രമുഖര്‍ക്കും. ഇപ്പോള്‍ കോടിയേരിക്കെതിരേ സി പി ഐ നേതാവ് സി കെ ചന്ദ്രപ്പനെ കൊണ്ട് പ്രസ്താവനയിറക്കിച്ചതു പോലും ഔദ്യോഗികപക്ഷത്തെ ചിലരാണെന്ന സംശയം പലര്‍ക്കുമില്ലാതില്ല. കോടിയേരിയെ ന്യായീകരിച്ച് പിണറായി വിജയന്‍ പിന്നാലെ പ്രസംഗിച്ചതിനു പിന്നിലും വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ കോടിയേരിക്കെതിരേ പ്രതിനിധികള്‍ രംഗത്തു വരാന്‍ ഇത്രയും ധാരാളം. ഉന്നയിക്കേണ്ട 'പോയിന്റുകള്‍'  സഖാവ് ചന്ദ്രപ്പനെ കൊണ്ട് നല്‍കിച്ചു കഴിഞ്ഞു.
പി ശശിയുടെ കാര്യം ഇനി ചര്‍ച്ച ചെയ്യാനില്ല. കാരണം ചര്‍ച്ച ചെയ്താല്‍ പല സമ്മേളനപ്രതിനിധികള്‍ക്കും ഹാള്‍ വിട്ടിറങ്ങേണ്ടി വരും. അതുകൊണ്ട് അതിന് വലിയ പ്രാധാന്യം ഈ സമ്മേളനത്തിലില്ല. പിന്നെ ജയരാജന്മാരുടെ കാര്യം. പരിയാരം മെഡിക്കല്‍ കോളേജ് ഭരണം എം വി ജയരാജന്‍ ശരിയായ രീതിയിലല്ല കൊണ്ടു പോകുന്നതെന്ന വിമര്‍ശനം സമ്മളനത്തിലുണ്ടാകും. പരിയാരം ഭരണസമിതി ചെയര്‍മാനായ ശേഷം എം വി ജയരാജന് അല്പം പക്വതയും അച്ചടക്കവുമൊക്കെ വന്നുവെന്ന് വേണമെങ്കില്‍ ഇതിനെ പ്രതിരോധിക്കാനായി എടുത്തു പറയാം. വേറെ പണിയില്ലാതിരിക്കുമ്പോഴാണല്ലോ ജയരാജന്‍ മൈക്കു കെട്ടി ഓരോരോ പദപ്രയോഗങ്ങള്‍ ഇറക്കുക. പിന്നെയതിന് അര്‍ത്ഥം കണ്ടെത്തി കോടതിയില്‍ സമര്‍ത്ഥിക്കാന്‍ ഭാഷാപണ്ഡിതരുടെ പിന്നാലെ പോകേണ്ടി വരും. ഇപ്പോള്‍ പരിയാരത്ത് വിവാദങ്ങളുണ്ടായിരിക്കേ ജയരാജന് മറ്റു കലാപരിപാടികള്‍ക്ക് സമയം കിട്ടില്ല.
നല്ല ബിസിനസുകാരനായ ഇ പി ജയരാജന്‍ ഇപ്പോള്‍ എം എല്‍ എ കൂടിയാണ്. കല്യാശേരിയിലെ മാര്‍ബിള്‍പാടത്തിന്റെ പേരില്‍ ജയരാജനെ പ്രതിക്കൂട്ടിലാക്കാന്‍ സി പി എം സമ്മേളനത്തില്‍ ചിലരെങ്കിലും ശ്രമിക്കും. പക്ഷേ സി പി എമ്മിനെ മൊത്തം നിയന്ത്രിക്കേണ്ട ഫണ്ട് സമാഹരണത്തില്‍ അഗ്രഗണ്യനായ ഇ പിക്ക് അതൊന്നും ഏശില്ലെന്ന കാര്യം ഉറപ്പ്. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായശേഷം ബോംബ് നിര്‍മ്മാണത്തിനൊക്കെ അവധി കൊടുത്ത പി ജയരാജനില്‍ വന്നിട്ടുള്ള ഗുണപരമായ മാറ്റവും ഈ പാര്‍ട്ടി സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. ബിജെപി, ആര്‍എസ്എസ് നേതാക്കളോടൊക്കെ വല്ലാത്തൊരടുപ്പം ഉണ്ടാക്കി കണ്ണൂരില്‍ ശാന്തിയും സമാധാനവുമുണ്ടാക്കാന്‍ പി ജയരാജന് സാധിക്കുന്നുവെന്നത് നിസാരകാര്യമല്ല. ഈയൊരു സാഹചര്യത്തില്‍ പി ജയരാജനെ തന്നെ ജില്ലാ സെക്രട്ടറിയായി തുടരാന്‍ അനുവദിക്കുന്നതാണ് കണ്ണൂരില്‍ സമാധാനാന്തരീക്ഷം നിലനിന്നു കാണാനുള്ള ഏക പോംവഴി. ജില്ലാ സെക്രട്ടരിയുടെ ഉത്തരവാദിത്വമില്ലെങ്കില്‍ കൂത്തുപറമ്പിലും പാനൂരിലുമൊക്കെ ബോംബ് വ്യവസായ ശാലകള്‍ കൂടുതല്‍ തുറക്കാനിടയുണ്ട്. അത് മൊത്തത്തില്‍ അപകടം ചെയ്യുമെന്നതിനാല്‍ പ്രതിനിധികള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുമെന്ന് കരുതാം. അപ്പോള്‍ ഇങ്ങനെയാണ് കാര്യങ്ങളുടെ ചുരുക്കം.
പയ്യന്നൂരിലെ പാര്‍ട്ടി സമ്മേളനത്തില്‍ നിന്ന് വിഭാഗീയതയുടെ വാര്‍ത്തകളൊന്നും പുറത്തുവരില്ല. ഔദ്യോഗികപക്ഷത്തെ തമ്മില്‍ത്തല്ലിന്റെ വാര്‍ത്തകള്‍ പുറത്തു വരും. മൊബൈല്‍ ഫോണുകള്‍ നിരോധിച്ചാലും വാര്‍ത്തകള്‍ ചോരുന്നത് തടയാന്‍ എന്തൊക്കെ സജ്ജീകരണങ്ങളുണ്ടായാലും അതെല്ലാം മറികടക്കാനുള്ള തടിമിടുക്കുള്ളവരാണ് കണ്ണൂരിലെ പല നേതാക്കളും. ദൃശ്യമാധ്യമചര്‍ച്ചകളിലെ താരങ്ങളായി നാളെയും നിറഞ്ഞുനില്‍ക്കാന്‍ ഉപായങ്ങള്‍ പലതും കൈയിലുള്ള നേതാക്കന്മാര്‍ ഒന്നല്ല, നിരവധിയുണ്ട് കണ്ണൂര്‍ സിപിഎമ്മില്‍. വാര്‍ത്താ ചോര്‍ച്ചയുടെ പാപഭാരം ഏതെങ്കിലും സികെപി പദ്മനാഭന്റെ അനുകൂലിയുടെ തലയിലിട്ട് കാര്യങ്ങള്‍ ഭംഗിയായി അവര്‍ നടത്തിക്കോളും. കാത്തിരിക്കാം.