Random Posts

Sunday, January 8, 2012

പി.സി വിഷ്ണുനാഥ് എം.എല്‍.എയ്ക്ക് മര്‍ദ്ദനമേറ്റു

ആലപ്പുഴ: പി.സി വിഷ്ണുനാഥ് എം.എല്‍.എയ്ക്ക് മര്‍ദ്ദനമേറ്റു. ആലപ്പുഴ മാന്നാര്‍ കുട്ടംപേരൂരില്‍ റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് വിഷ്ണുനാഥിനെ ആക്രമിച്ചത്. 

കൂടെയുണ്ടായിരുന്ന കുടുബശ്രീപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സി.പി.എം പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

വിഷ്ണുനാഥിനെയും പരിക്കേറ്റവരെയും മാന്നാര്‍ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.