യുദ്ധ സമാന സാഹചര്യങ്ങളില്‍ മരിച്ച സൈനികരുടെ ആശ്രിതര്‍ക്കും പരിക്കേറ്റ സൈനികര്‍ക്കും സഹായം വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി.
ഇതു പ്രകാരം ഓപ്പറേഷനുകളില്‍ മരിച്ചവര്‍ക്ക് പത്തുലക്ഷവും പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷവും മറ്റ് സാഹചര്യങ്ങളില്‍ മരിച്ചവര്‍ക്ക് അഞ്ച് ലക്ഷവുമായി സഹായം വര്‍ദ്ധിപ്പിച്ചു. നക്‌സല്‍, തീവ്രവാദി ആക്രമണങ്ങളില്‍ മരിച്ച സൈനികരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷവും സാരമായി പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷവുമായി നിബന്ധനകള്‍ക്ക് വിധേയമായി സഹായം വര്‍ദ്ധിപ്പിച്ചതായി സൈനികക്ഷേമ ഡയറക്ടര്‍ അറിയിച്ചു. ഉത്തരവിന്റെ വിശദവിവരം സൈനികക്ഷേമ വകുപ്പിന്റെ www.sainikwelfarekerala.org വെബ്‌സൈറ്റില്‍ ലഭിക്കും.
Sunday, January 29, 2012
Home »
» മുഖ്യമന്ത്രിയുടെ സൈനികക്ഷേമ ഫണ്ടില്‍ നിന്നുള്ള സഹായം വര്‍ദ്ധിപ്പിച്ചു
മുഖ്യമന്ത്രിയുടെ സൈനികക്ഷേമ ഫണ്ടില്‍ നിന്നുള്ള സഹായം വര്‍ദ്ധിപ്പിച്ചു
By Anonymous 1/29/2012 09:13:00 AM






