Random Posts

This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Thursday, June 30, 2011

കേന്ദ്രമന്ത്രി വയലാര്‍ രവിയുടേയും പി.ടി തോമസ് എം.പിയുടേയും ഇടപെടല്‍ തുണയായി; ലണ്ടനില്‍ മരിച്ച യുവതിയുടെ കുഞ്ഞിന് പാസ്പോര്‍ട്ട് ലഭിച്ചു

ലണ്ടനില്‍ കഴിഞ്ഞ ദിവസം മരിച്ച യുവതിയുടെ കുഞ്ഞിന് പാസ്പോര്‍ട്ട് ലഭിച്ചു. കേന്ദ്രമന്ത്രി ശ്രീ. വയലാര്‍ രവി, ശ്രീ പി.ടി. തോമസ് എം.പി എന്നിവരുടെ ഇടപെടലാണ് സാങ്കേതിക തടസം ഒഴിവാക്കി ഒരു ദിവസം കൊണ്ട് പാസ്പോര്‍ട്ട് ലഭിക്കുന്നതിന് സഹായകരമായത്.

ജൂണ്‍ പതിനാറാം തീയതിയാണ് കോതമംഗലം കമ്പനിപ്പടി സ്വദേശി ഷാനുവിന്റെ ഭാര്യ ലിബി ടൂട്ടിങ് സെന്റ് ജോര്‍ജ് ആശുപത്രിയില്‍ വച്ച് സൈഹന്‍ എന്നു പേരിട്ട ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. സിസേറിയനിലൂടെ ആയിരുന്നു പ്രസവം. തുടര്‍ന്ന് വീട്ടിലേയ്ക്ക് മടങ്ങിയ ലിബിയ്ക്ക് നേരിയ തോതില്‍ പനി അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ച്ചയോടെ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് എമര്‍ജന്‍സി നമ്പര്‍ വിളിച്ച് ആംബുലന്‍സെത്തി ലിബിയെ ഹോസ്പിറ്റലിലേയ്ക്ക് മാറ്റുകയായിരുന്നു. ഒരു ദിവസം ഒബ്‌സര്‍വേഷനില്‍ കഴിഞ്ഞുവെങ്കിലും നില വഷളായതിനെ തുടര്‍ന്ന് വെള്ളിയാഴ്‌ച്ച വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. എല്ലാവരുടേയും പ്രാര്‍ത്ഥനകളെ വിഫലമാക്കിക്കൊണ്ട് തിങ്കളാഴ്‌ച്ച ഉച്ചയോടെ ലിബി മരണത്തിന് കീഴടങ്ങുകയായിരുന്നു.

ലിബിയുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടു പോകുന്നതിനായി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ഇതിനിടെ അവരുടെ കുഞ്ഞ് സൈഹാന് പാസ്പോര്‍ട്ട് ലഭിക്കുന്നതിന് വേണ്ടി എംബസിയുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോള്‍ സാങ്കേതികമായ ചില തടസങ്ങള്‍ അറിയിക്കുകയായിരുന്നു. കുഞ്ഞിന് പാസ്പോര്‍ട്ട് വേണമെങ്കില്‍ അമ്മയുടെ ഒപ്പോ വിരലടയാളമോ വേണമെന്നുള്ളതാണ് നിയമം. അമ്മ മരിച്ചു പോയതിനാല്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റ്, എംബസി ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ സമര്‍പ്പിക്കേണ്ടതാണ്. ഈ സാങ്കേതിക തടസ്സം മനസ്സിലായതോടെ ക്രോയിഡോണിലെ ഒ.ഐ.സി.സി നേതാവ് കെ.കെ മോഹന്‍ദാസ്, ഒ.ഐ.സി.സി യു.കെ ചെയര്‍മാന്‍ ഫ്രാന്‍സിസ് വലിയപറമ്പിലുമായി ബന്ധപ്പെട്ട് സാങ്കേതിക തടസ്സം നീക്കിക്കിട്ടുന്നതിന് മന്ത്രിതല സഹായം അഭ്യര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടു.

ചൊവ്വാഴ്‌ച്ച വൈകുന്നേരം തന്നെ ഫ്രാന്‍സിസ് വലിയപറമ്പില്‍ കോതമംഗലം ഉള്‍പ്പെടുന്ന ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ ലോക്‌സഭാ അംഗം ശ്രീ. പി.ടി. തോമസ് എം.പിയുമായി ബന്ധപ്പെട്ട് ഈ വിവരം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ഒപ്പം ഷാനു കൈമാറിയ ഷാനുവിന്റേയും ലിബിയുടേയും പാസ്പോര്‍ട്ട് ഡീറ്റെയില്‍സും കുഞ്ഞ് സൈഹാന്റെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും ഇ-മെയിലില്‍ അയച്ച് നല്‍കി. തുടര്‍ന്ന് ഇന്നലെ (ബുധനാഴ്‌ച്ച) രാവിലെ തന്നെ പി.ടി തോമസ് എം.പി, കേന്ദ്രമന്ത്രി വയലാര്‍ രവിയ്ക്ക് കത്ത് നല്‍കുകയും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ ഈ വിഷയം പ്രത്യേകം അറിയിക്കുകയും ചെയ്തു. പാസ്പോര്‍ട്ട് ഒരു ദിവസം കൊണ്ട് നല്‍കണമെന്ന നിര്‍ദേശവുമായി കേന്ദ്രമന്ത്രിയുടെ ഓഫീസില്‍ നിന്നും അടിയന്തര ഫാക്സ് സന്ദേശം ഇന്ത്യന്‍ എംബസിയിലേയ്ക്ക് അയച്ചു. ഇതോടെ പാസ്പോര്‍ട്ട് ഒരു ദിവസം കൊണ്ട് തന്നെ ലഭിക്കുന്നതിനുള്ള അവസരമൊരുങ്ങി.

ഇതിനിടയില്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്യണമെങ്കില്‍ നൂറ് പൗണ്ട് അധികഫീസായി നല്‍കണമെന്ന് ഇന്നലെ ഉച്ചയോടെ എംബസിയിലെ ചില ഉദ്യോഗസ്ഥര്‍ ഷാനുവിനോട് പറഞ്ഞത് വീണ്ടും ചില ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. ഷാനുവില്‍ നിന്നും ഈ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് വലിയപറമ്പില്‍ ശ്രീ വയലാര്‍ രവിയുടെ ഓഫീസുമായി ബന്ധപ്പെടുകയും മന്ത്രി തന്നെ നേരിട്ട് ഡെപ്യൂട്ടി ഹൈക്കമ്മീഷ്ണറെ വിളിച്ച് എല്ലാ സാങ്കേതിക തടസ്സങ്ങളും ഒഴിവാക്കി സാധാരണ നിരക്കില്‍ തന്നെ പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്യണമെന്ന കര്‍ശന നിര്‍ദേശം നല്‍കുകയുമായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ സൈഹാന്റെ പാസ്പോര്‍ട്ട് ഷാനു കൈപ്പറ്റി.കുഞ്ഞിന്റെ പാസ്പോര്‍ട്ട് മറ്റ് സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കി നല്‍കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത കേന്ദ്രമന്ത്രി ശ്രീ. വയലാര്‍ രവിയ്ക്കും ശ്രീ. പി.ടി. തോമസ് എം.പിയ്ക്കും ബ്രിട്ടണിലെ ഒ.ഐ.സി.സി കമ്മറ്റിയുടെ പേരില്‍ ‍ഫ്രാന്‍സിസ് വലിയപറമ്പില്‍ നന്ദി രേഖപ്പെടുത്തി

പറവൂര്‍ കേസില്‍ പിന്നെയും സിപിഎം നേതാവ്: പ്രതിസ്ഥാനത്തുള്ളവരുടെ നഗ്നചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്നു ഭീഷണി

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ പെണ്‍വാണിഭക്കേസായി വളരുന്ന പറവൂര്‍ പീഡനക്കേസില്‍ രണ്ടാമതൊരു സിപിഎം നേതാവുകൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നു വ്യക്തമായി. കൊച്ചിന്‍ റിഫൈനറിയിലെ തൊഴിലാളി സംഘടനാ നേതാവും പുത്തന്‍കുരിശ് ലോക്കല്‍ കമ്മിറ്റി അംഗവുമായ എല്‍ദോ കെ.മാത്യുവാണ് പ്രതിസ്ഥാനത്തുള്ളത്. ഇയാളുടെ സാന്റ്രോ കാര്‍ പുത്തന്‍കുരിശില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. നാല് ദിവസമായി എല്‍ദോ ഒളിവിലാണ്. കേസില്‍ പെട്ടതിനെ തുടര്‍ന്ന് എല്‍ദോയെ പാര്‍ട്ടി പുറത്താക്കി. എല്‍ദോയുടെ കാറിലാണ് പെണ്‍കുട്ടിയുമായി അറസ്റ്റിലായ സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തോമസ് വര്‍ഗ്ഗീസ് തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലിലെത്തി പീഡിപ്പിച്ചത്. കാറോടിച്ചിരുന്ന സ്വരാജിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു.

അതിനിടെ, പെണ്‍കുട്ടിയെ കര്‍ണാടകത്തിലേയും തമിഴ്‌നാട്ടിലേയും വിവിധ പ്രദേശങ്ങളില്‍ വച്ച് പീഡിപ്പിച്ചതായാണ് വിവരം. പീഡിപ്പിച്ച അന്യസംസ്ഥാനക്കാരെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അറസ്റ്റിലായ തമിഴ്‌നാട്ടിലെ കരാറുകാരന്‍ മണികണ്ഠന്റെ കാരക്കോണത്തെ ഗസ്റ്റ്ഹൗസില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച തമിഴ്‌നാട് സ്‌പേഷ്യല്‍ പൊലീസ് സി.ഐ ശക്തിവേലിനെ പിടികൂടാനായി കേരള പൊലീസ് തമിഴ്‌നാട്ടില്‍ അന്വേഷണം നടത്തുകയാണ്. തമിഴ്‌നാട് പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. പെണ്‍കുട്ടിയെ കോയമ്പത്തൂരില്‍ വച്ച് പീഡിപ്പിച്ച തമിഴ്‌നാട് വൈദ്യുതി ബോര്‍ഡിലെ ഓവര്‍സിയര്‍ മുരുകേശനെ നേരത്തേ പിടികൂടിയിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഇവരെ കണ്ടെത്താന്‍ ജുവനൈല്‍ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി വീണ്ടുമെടുക്കാന്‍ ക്രൈംബ്രാഞ്ച് സംഘം നീക്കം തുടങ്ങിയിട്ടുണ്ട്.

പെണ്‍കുട്ടിയുടെ അരോഗ്യനില മെച്ചപ്പെട്ടിട്ടുള്ള സാഹചര്യത്തിലാണിത്.പറവൂര്‍ പെണ്‍വാണിഭത്തിന്റെ മറവില്‍ വന്‍ തോതില്‍ ബ്ലാക്ക് മെയിലിങും. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് സുധീര്‍തന്നെയാണ് ഇടപാടുകാരെ ഭീഷണിപ്പെടുത്തിയിരുന്നതെന്ന് വ്യക്തമായി. കേസില്‍ ഇടതുസംഘടനാ നേതാവായ എല്‍ദോ കെ. മാത്യുവിനേയും പ്രതി ചേര്‍ക്കുന്നതിന് ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. അതേസമയംകേസുമായി ബന്ധപ്പെട്ട് വ്യാപകമായ ബ്ലാംക്ക്‌മെയിലിംഗ് നടക്കുകയാണെന്ന സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്. നേരത്തേ അറസ്റ്റിലായ ചില പ്രതികളില്‍ നിന്നുതന്നെയാണ് ഇതുസംബന്ധിച്ച ൂചന ലഭിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് സുധീര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍ . പെണ്‍കുട്ടിക്കൊപ്പമുളള ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പരസ്യപ്പെടുത്തുമെന്നായിരുന്നു ഇയാളുടെ ഭീഷണി. അല്ലെങ്കില്‍ പണം നല്‍കണം.

പറവൂര്‍ പെണ്‍കുട്ടിയുടെ മൊബൈലില്‍ നിന്ന് 155 ചിത്രങ്ങള്‍ ലോക്കല്‍ പൊലീസ് കണ്ടെടുത്തിരുന്നു. ചില ഇടപാടുകാരുടെ നഗ്ന ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇടപാടുകാരെയും പറവൂര്‍ പെണ്‍കുട്ടിയേയും ഒരുമിച്ച് നിര്‍ത്തി മൊബൈലില്‍ ഫോട്ടോയെടുക്കുന്നത് പിതാവ് സുധീറിന്റെ പതിവായിരുന്നു. അന്യസംസ്ഥാനങ്ങളിലെ ലോഡ്ജ് മുറികളിലും ഹോട്ടല്‍ മുറികളിലുംവെച്ചാണ് ഈ ചിത്രങ്ങളത്രയും പകര്‍ത്തിയത്. പെണ്‍വാണിഭ റാക്കറ്റിലെ മറ്റ് പെണ്‍കുട്ടികളുടെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇത് കാണിച്ചാണ് ചില പ്രതികളെ സുധീര്‍ ഭീഷണിപ്പെടുത്തിയതെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. പെണ്‍വാണിഭ റാക്കറ്റിന് വഴങ്ങിയില്ലെങ്കില്‍ നഗ്ന ചിത്രങ്ങള്‍ ഇന്‍ര്‍ നെറ്റില്‍ പരസ്യപ്പെടുത്തി ജീവിതം നശിപ്പിക്കുമെന്ന് സുധീര്‍തന്നെ മകളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം പെണ്‍കുട്ടിതന്നെ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം തന്റെ ശരീരം കൊത്തിപ്പറിച്ചവരെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രവഹിക്കുമ്പോഴും പറവൂര്‍ പെണ്‍കുട്ടിയെന്ന് വിളിപ്പേര് വീണ ആ പതിനാറുകാരി ഒന്നുമറിയുന്നില്ല. ജുവനൈല്‍ ഹോമിലെ കുട്ടികള്‍ക്കൊപ്പം കളിച്ചും ചിരിച്ചും കഴിയുകയാണിവള്‍. പക്വതയെത്തും മുന്‍പേ പീഡനത്തിന്റെ കൂരമ്പുകളേറ്റ് മെയ്യും മനവും തളര്‍ന്ന പെണ്‍കുട്ടി ജീവിതത്തിന്റെ പച്ചപ്പുകളിലേക്ക് മടങ്ങിവരികയാണ്. അവള്‍ക്കിന്ന് താങ്ങും തണലുമാകുന്നത് ജുവനൈല്‍ ഹോമിലെ അധികൃതരുടെ സ്‌നേഹ സാമീപ്യമാണ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതര്‍ ഇവിടെ എത്തിക്കുമ്പോള്‍ പെണ്‍കുട്ടി തികച്ചും അവശയായിരുന്നു; മാനസികമായും ശാരിരികമായും. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയും കൗണ്‍സലിങ്ങും വഴി കുട്ടിയുടെ നില ഏറെ മെച്ചപ്പെട്ടതായി അധികൃതര്‍ പറയുന്നു. കനത്ത സുരക്ഷിതത്വത്തിലാണ് പെണ്‍കുട്ടിയെ ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്. പെണ്‍കുട്ടിയെ കാണാന്‍ ബന്ധുക്കളായി ആകെ എത്തിയത് ഇളയമ്മയും കുഞ്ഞനുജനും മാത്രം. ജുവനൈല്‍ ഹോമിന്റെ ഏകാന്തതകളില്‍ നാട്ടുവിശേഷങ്ങളുടെ ആശ്വാസവുമായി ഇളയമ്മയാണ് വല്ലപ്പോഴും എത്തുന്നത്.

സ്‌നേഹം വറ്റാത്ത മനസ്സില്‍ ഇപ്പോള്‍ മോഹം ഒന്നുമാത്രം. അനുജനെ ഒന്നു കാണണം. പിന്നെ നാട്ടില്‍ പോയി പഠനം തുടരണം. ഈ ആഗ്രഹം കുട്ടി അധികൃതരെ അറിയിച്ചിട്ടുണ്ട്. സ്വന്തം മകളെ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയയാക്കുകയും വില്പനച്ചരക്കാക്കുകയും ചെയ്ത് ജയിലിലായ അച്ഛന്‍ സുധീര്‍ ഈ കുട്ടിക്ക് പൊള്ളുന്ന ഓര്‍മയാണ്. സ്വന്തം വീട്ടിലിപ്പോള്‍ അമ്മയും അനുജനും മാത്രം. കേസുമായി ബന്ധപ്പെട്ട് അമ്മയും നേരത്തെ അറസ്റ്റിലായിരുന്നതിനാല്‍ ജുവനൈല്‍ ഹോമിലേക്ക് ഇവര്‍ക്ക് പ്രവേശനമില്ല. എങ്കിലും പെണ്‍കുട്ടി ചിലസമയം വീട്ടില്‍ പോകണമെന്ന് ആഗ്രഹം പ്രകടിപ്പിക്കാറുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ജുവനൈല്‍ ഹോമിലെ ഡോര്‍മിറ്ററിയില്‍ മറ്റു കുട്ടികള്‍ക്കൊപ്പമാണ് ഈ പെണ്‍കുട്ടിയും കഴിയുന്നത്. മാനസികമായി തകര്‍ന്ന പെണ്‍കുട്ടി നിരന്തരമായ കൗണ്‍സലിങ്ങിലൂടെ പഴയ സ്ഥിതിയിലേക്കെത്തുകയാണെന്ന് സംരക്ഷണ ചുമതലയുള്ളവര്‍ പറഞ്ഞു.

എറണാകുളം ജനറല്‍ ആശുപത്രിയിലെ ചികിത്സ ഇപ്പോഴും തുടരുന്നുണ്ട്. കുട്ടിക്ക് ജുവനൈല്‍ ഹോമില്‍ പ്രത്യേക പോഷകാഹാരങ്ങളും പരിചരണവും നല്‍കിവരുന്നു. എറണാകുളം റേഞ്ച് ഐജി ആര്‍. ശ്രീലേഖ, െ്രെകംബ്രാഞ്ച് എസ്പി എസ്. സുരേന്ദ്രന്‍ എന്നിവര്‍ ഡോക്ടര്‍മാര്‍ക്കൊപ്പം പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു. െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കൊണ്ടുവരുന്ന, പ്രതികളെന്ന് സംശയിക്കുന്നവരില്‍ ചിലരെ കുട്ടി തിരിച്ചറിയുന്നുണ്ട്. മൂന്നാറില്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ കരണത്തടിച്ചയാളെയും കഴിഞ്ഞ ദിവസം പെണ്‍കുട്ടി തിരിച്ചറിഞ്ഞു. ''ഈ ചേട്ടന്‍ മാത്രമാണ് എന്നെ ഉപദ്രവിക്കാതെ പോയത്'' എന്ന് പെണ്‍കുട്ടി അധികൃതരോട് പറഞ്ഞു. സ്വന്തം അച്ഛന്‍ തന്നെയാണ് മകളെ കൊണ്ടുവന്നിരിക്കുന്നതെന്ന് അറിഞ്ഞപ്പോഴുണ്ടായ ധാര്‍മിക രോഷത്തിലായിരുന്നു ഇയാള്‍ ഇത് ചെയ്തത്. പീഡനത്തില്‍ പങ്കാളിയല്ലാത്ത ഇയാളെ പോലീസ് വെറുതെ വിടുകയും ചെയ്തു. തിരിച്ചറിയാന്‍ കൊണ്ടുവന്നവരില്‍ ഒരാള്‍ 'എന്നെ കുടുക്കാന്‍ നോക്കുന്നോ' എന്ന് ചോദിച്ച്കുട്ടിയോട് തട്ടിക്കയറിയ സംഭവവുമുണ്ട്. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. തുടര്‍ന്നു പഠിക്കണമെന്നാണ് ആഗ്രഹമെന്ന് പെണ്‍കുട്ടി പറഞ്ഞിട്ടുണ്ട്.

താമസം ഇവിടെത്തന്നെ തുടരുകയാണെങ്കില്‍ എറണാകുളത്തെ സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി പഠനം ഏര്‍പ്പാടാക്കാനാണ് അധികൃതരുടെ തീരുമാനം. 18 വയസ്സായാല്‍ ആഫ്റ്റര്‍ കെയര്‍ ഹോമിലേക്ക് മാറ്റും. കേസുമായി ബന്ധപ്പെട്ട് പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളൊന്നും പെണ്‍കുട്ടിയെ കാണിക്കാറില്ല. പേജുകള്‍ മാറ്റിയ ശേഷമാണ് പത്രം കൊടുക്കുക. ടിവിയില്‍ സിനിമ കാണിക്കുമെങ്കിലും വാര്‍ത്ത കാണിക്കാറില്ല. കുട്ടിയുടെ മാനസിക നില മോശമാകാതിരിക്കാന്‍ വേണ്ടിയാണിത്. കഴിഞ്ഞ ദിവസം ഒരു ചാനലുകാര്‍ ജുവനൈല്‍ ഹോമിന് പുറത്ത് പെണ്‍കുട്ടിയുടെ അഭിമുഖമെടുത്തിരുന്നു. ഇത് കുട്ടിക്ക് ഏറെ മാനസികപ്രയാസം ഉണ്ടാക്കിയിരുന്നതായി അധികൃതര്‍ പറഞ്ഞു. അതിനാല്‍ കുട്ടിയെ താമസിപ്പിച്ചിരിക്കുന്ന ജുവനൈല്‍ ഹോമിനെ കുറിച്ചുള്ള വിവരം പുറത്തറിയിക്കാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കുന്നുണ്ട്

ഇരുപത്തിയഞ്ചു പൈസ ഇനി ഒരോര്‍മ

കൊച്ചി: അഞ്ച്, പത്ത്, ഇരുപത് പൈസകള്‍ക്ക് പിന്നാലെ 25 പൈസ നാണയവും ഓര്‍മയായി. ഇന്നലെകൂടി മാത്രമേ ബാങ്കുകള്‍ നാണയം സ്വീകരിച്ചുള്ളു. പണപ്പെരുപ്പം ഉയരത്തില്‍ തുടരുന്ന സാഹചര്യത്തില്‍ 25 പൈസ നാണയത്തിന് പ്രസക്തി നഷ്ടപ്പെട്ടതാണ് നാണയം പിന്‍വലിക്കാന്‍ കാരണം.
ബാങ്കുകളില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസുകളില്‍ നിന്നും വൈകുന്നേരത്തിനുള്ളില്‍ നാണയം മാറാം. ഇനി 50 പൈസയാവും ഏറ്റവും കുറഞ്ഞ മൂല്യമുള്ള നാണയം. ഇതോടെ ഉത്പന്നങ്ങളുടെ വിലയും ഇതിനനുസരിച്ച് മാറും. 1957ലാണ് 25 പൈസ നാണയം പുറത്തിറക്കിയത്. ഇതോടൊപ്പം പുറത്തിറക്കിയ 20 പൈസ, പത്ത് പൈസ നാണയങ്ങള്‍ സര്‍ക്കാര്‍ നേരത്തേ പിന്‍വിലിച്ചിരുന്നു. പണപ്പെരുപ്പം ഉയര്‍ന്നതോടെ നാണയങ്ങളുടെ ആവശ്യം കുറഞ്ഞതും നിര്‍മാണ ചെലവ് വര്‍ധിച്ചതുമാണ് കുറഞ്ഞ മൂല്യമുള്ള നാണയങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്. 25 പൈസ നാണയത്തിന്റെ മൂല്യത്തെക്കാള്‍ കൂടുതലാണ് അതിന്റെ നിര്‍മാണ ചെലവ്.

കോഴിക്കോടും ഡി വൈ എഫ് ഐ ഗുണ്ടാവിളയാട്ടം

കോഴിക്കോട്: ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ തേര്‍വാഴ്ച നഗരത്തെ യുദ്ധക്കളമാക്കി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസുകാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ബസുകള്‍ക്കും നേരെ അക്രമമുണ്ടായി. ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അണികള്‍ അഴിഞ്ഞാടിയത്.
പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന് ലാത്തിയും ജലപീരങ്കിയും പ്രയോഗിക്കേണ്ടി വന്നു.പൊലീസിനെ അക്രമിക്കാന്‍ വടികളും കല്ലുകളുമായാണ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരന്നത്. കമ്മിഷണര്‍ ഓഫിസിന് മുമ്പില്‍ വെച്ച് പൊലീസിനെതിരെ അക്രമം നടത്തിയ പ്രവര്‍ത്തകര്‍ ലാത്തിപിടിച്ചുവാങ്ങി ഒരു പൊലീസുകാരനെ നടുറോഡില്‍ വലിച്ചിഴക്കാനും ശ്രമിച്ചു. ബാങ്ക് റോഡ്-സി.എച്ച് ഫ്‌ളൈ ഓവര്‍ ജംഗ്ഷനിലെ ജയന്റെ ഉടമസ്ഥതയിലുള്ള ഹോട്ട് ആന്റ് കൂള്‍ എന്ന കടയും സമീപത്തെ ദേവന്‍സ് ഡിജിറ്റല്‍ സ്റ്റുഡിയോയും അടിച്ചു തകര്‍ത്ത പ്രവര്‍ത്തകര്‍ അതുവഴി വന്ന വാഹനങ്ങളെയും വെറുതെവിട്ടില്ല. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വഴിയാത്രക്കാര്‍ പരക്കം പായുന്നത് കാണാമായിരുന്നു. വൈകീട്ട് 5.45 ന് തുടങ്ങിയ അക്രമം ഒരുമണിക്കൂറോളം നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ തുടര്‍ന്നു.

കേരളം സംഘര്‍ഷഭൂമിയാക്കാന്‍ സിപിഎം അജണ്ട

കോട്ടയം: സ്വാശ്രയ കോളജ് പ്രശ്‌നത്തിന്റെ പേരില്‍ എസ്.എഫ്.ഐയെ തെരുവിലിറക്കി കേരളത്തെ സംഘര്‍ഷഭൂമിയാക്കുന്നതിനു പിന്നില്‍ സി.പി.എം നേതൃത്വത്തിന് ഹിഡന്‍ അജണ്ടയെന്ന് സൂചന. പ്രമാദമായ പറവൂര്‍ പെണ്‍വാണിഭം അടക്കം
ഒട്ടേറെ പീഡനക്കേസുകളിലും മണിചെയിന്‍, മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിംഗ്, ഫ്‌ളാറ്റ് തട്ടിപ്പ് കേസുകളിലും അന്വേഷണം ത്വരിതപ്പെടുത്തുകയും വമ്പന്‍മാര്‍ പലരും വലയിലാകുകയും മൂന്നാര്‍ കൈയ്യേറ്റമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ അതിദ്രുതം നടപടികളെടുക്കുകയും ചെയ്യുന്നതിനിടയില്‍ പൊടുന്നനെ അകാരണമായി എസ്.എഫ്.ഐ. സമരരംഗത്തിറങ്ങിയതാണ് ഇത്തരമൊരു ഹിഡന്‍ അജണ്ടയിലേക്ക് വിരല്‍ ചൂണ്ടുന്നത്. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റ് ഒരുമാസത്തിനുള്ളില്‍ തന്നെ ഒട്ടേറെ വിവാദങ്ങളില്‍ പ്രതിക്കൂട്ടിലായ സി.പി.എം നേതൃത്വം മുഖം രക്ഷിക്കാനും വിവാദങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാനും സമരങ്ങളെ മറയാക്കുകയാണ്. എസ്.എഫ്.ഐ. ഇതിനകം നടത്തിയ സമരമുഖങ്ങളിലെല്ലാം അരങ്ങേറിയ അക്രമം കരുതിക്കൂട്ടി നടത്തിയ തിരക്കഥയനുസരിച്ചാണെന്നും പോലീസിനും വഴിയാത്രക്കാര്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടതിനു പിന്നില്‍ ആസൂത്രിതമായ ഗൂഡാലോചന നടന്നതായുമാണ് സൂചന. സമരമുഖങ്ങളിലെല്ലാം പരമാവധി സംയമനം പാലിച്ച പോലീസിനെ സമരക്കാര്‍ മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയനുസരിച്ച് പ്രകോപിപ്പിക്കുകയും കരുതിക്കൂട്ടി അക്രമത്തിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും ദിവസങ്ങളായി തുടരുന്ന അക്രമസമരം കുട്ടിസഖാക്കളെ ഉപയോഗിച്ച് സി.പി.എം. നടത്തുന്ന ആസൂത്രിത നാടകമാണെന്നാണ് വിലയിരുത്തല്‍. ഇടത് അനുഭാവികളായ പോലീസ് ഉദ്യോഗസ്ഥര്‍ പല ജില്ലകളിലും ഇതിനോടകം യോഗം ചേര്‍ന്നതും കൂട്ടിവായിക്കേണ്ടതുണ്ട്.
 
പോലീസ് സേനയിലെ ക്രിമനലുകളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയും വിവിധ തട്ടിപ്പുകേസുകളുടെയും പെണ്‍വാണിഭ കേസുകളുടെയും അന്വേഷണം വമ്പന്‍മാരിലേക്ക് നീളുകയും ചെയ്യുന്നതിനിടയിലാണ് പൊടുന്നനെ എസ്.എഫ്.ഐ. അക്രമസമരത്തിന് ഇറങ്ങുന്നത് എന്നതാണ് ശ്രദ്ധേയം. ഏതുവിധേനയും സമരം രക്തരൂക്ഷിതമാക്കണമെന്നതായിരുന്നു സമരങ്ങളുടെയെല്ലാം പൊതുസ്വഭാവമെന്നതും ഇതിനകം വ്യക്തമായിട്ടുണ്ട്. പോലീസിനെ ആക്രമിക്കുന്നതിനൊപ്പം വഴിയാത്രക്കാരെയും സര്‍ക്കാര്‍ വാഹനങ്ങളെയും അക്രമികള്‍ വെറുതെവിട്ടില്ല. സമരമുഖങ്ങളിലെല്ലാം പാര്‍ട്ടി ചാനലിന്റെ ഒ.ബി വാന്റെ സാന്നിധ്യം അക്രമം ആസൂത്രികമാണെന്ന് പകല്‍പോലെ വ്യക്തമാക്കുന്നുണ്ട്.കോട്ടയത്ത് നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിന് മുന്നോടിയായി മറ്റ് യാതൊരു ആവശ്യവുമില്ലാതിരുന്നിട്ടും പാര്‍ട്ടി ചാനലിന്റെ ഒ.ബി. വാന്‍ എറണാകുളത്തുനിന്നും മുന്‍കൂട്ടി കോട്ടയത്ത് എത്തി കാത്തുകിടക്കുകയായിരുന്നു. സമരം കൊഴുപ്പിക്കാന്‍ പോലീസുകാരില്‍ ചിലരും വേണ്ട ഒത്താശ ചെയ്തുകൊടുക്കുന്നതായി ആരോപണമുണ്ട്.
 
സ്വാശ്രയ പ്രശ്‌നത്തില്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖല താറുമാറായ കഴിഞ്ഞ അഞ്ചുവര്‍ഷവും പ്രതിഷേധത്തിന്റെയോ പ്രതികരണത്തിന്റെയോ ചെറുവിരല്‍ അനക്കാതിരുന്ന എസ്.എഫ്.ഐ. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ സമരത്തിനിറങ്ങിയതിലാണ് ദുരൂഹത. അക്രമത്തില്‍ കലാശിക്കണമെന്ന ഹിഡന്‍ അജണ്ട ഇതുവരെയുള്ള ഓരോ സമരത്തിലും വ്യക്തമാകുകയും ചെയ്തതോടെയാണ് അക്രമസമരം ആസൂത്രിതമാണെന്ന ആരോപണം ബലപ്പെട്ടത്.
സ്വാശ്രയ കോളജ് വിഷയത്തില്‍ മകള്‍ക്ക് ലക്ഷങ്ങളുടെ എന്‍.ആര്‍.ഐ. സീറ്റ് തരപ്പെടുത്തിയ ഡി.വൈ.എഫ്.ഐ. നേതാവ് രമേശന്റെയും മുന്‍ എം.എല്‍.എ. വി.എന്‍. വാസവന്റെയും നടപടി പാര്‍ട്ടിക്കുണ്ടാക്കിയ അവമതിപ്പ് ചില്ലറയായിരുന്നില്ല. പെണ്‍വാണിഭ കേസുകളിലടക്കം നേതാക്കളുടെ പങ്കാളിത്തം ഓരോ ദിവസവും പുറത്തുവരുന്നതും സി.പി.എമ്മിനെ ജനമധ്യത്തില്‍ അപഹാസ്യരാക്കിയിരുന്നു. ഒപ്പം സര്‍ക്കാരിന്റെ ജനോപകാരപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനം ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തതോടെ നിലനില്‍പ്പിന് വഴിതേടേണ്ട ഗതികേടിലായിരുന്നു പാര്‍ട്ടി നേതൃത്വം. പോലീസ് സേനയുടെ മുഴുവന്‍ ശ്രദ്ധയും അക്രമങ്ങളിലേക്ക് തിരിയുന്നതിനിടയില്‍ അന്വേഷണം മരവിക്കുകയും മുഴുവന്‍ ജനശ്രദ്ധയും അക്രമസമരത്തിലൊതുങ്ങുകയും ചെയ്യുമെന്ന ലക്ഷ്യത്തിലാണ് ഇത്തരമൊരു സമരപാതയൊരുക്കിയതെന്നാണ് സൂചന.  ചരിത്രപരമായ ദൗത്യം ഏറ്റെടുത്ത് തെരുവിലിറങ്ങാന്‍ എസ്.എഫ്.ഐയ്ക്ക് അങ്ങിനെയാണ് അവസരമൊരുങ്ങിയതത്രേ. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയമലക്കം മറിച്ചില്‍ നടത്തി  ജനജീവിതം ദിവസങ്ങളോളം ദുരിതത്തിലാക്കിയ സമരത്തിന് എസ്.എഫ്.ഐ വലിയ വില നല്‍കേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

50 ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി ശരിവച്ചു

കൊച്ചി: 50 ശതമാനം മെഡിക്കല്‍ പി.ജി സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവച്ചു. സര്‍ക്കാര്‍ നടപടിക്കെതിരെ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലും പരിയാരം ഭരണസമിതിയും നല്‍കിയ ഹര്‍ജികള്‍ കോടതി തള്ളി. സര്‍ക്കാരിന് അലോട്ട്‌മെന്റ് തുടരാമെന്ന് കോടതി വ്യക്തമാക്കി. പ്രവേശന നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി. കോടതിയുടെ ഇടക്കാല ഉത്തരവാണിത്. ഹൈക്കോടതി വിധിവന്നതോടെ സര്‍ക്കാര്‍ സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റ് നടപടികള്‍ പുനരാരംഭിച്ചു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ വ്യക്തമാക്കി.

മാവേലിക്കര എം.എല്‍.എ. യെ ഭരിക്കാന്‍ സി.പി.എം. ഉപസമിതി


ആര്‍. രാജേഷ് എം.എല്‍.എ. യെ ഭരിക്കാനും പ്രവര്‍ത്തനങ്ങള്‍ കൈ കടത്താനും സി.പി.എം. നേതാക്കള്‍ അടങ്ങുന്ന ഏഴംഗ ഉപസമിതി രൂപവത്കരിച്ചു പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് നാടകം . വളരെ വൈകയ്കി പാര്‍ട്ടിക്ക് മനസിലായി ആര്‍. രാജേഷ് ഇതിനു പറ്റിയ അള് അല്ലന്ന്.

Tuesday, June 28, 2011

സാമൂഹ്യനീതി അടിസ്ഥാനമാക്കി സ്വാശ്രയനിയമം കൊണ്ടുവരും: മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹ്യനീതി അടിസ്ഥാനമാക്കി സ്വാശ്രയനിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. സ്വാശ്രയ മാനേജ്‌മെന്റുകളെ നിയന്ത്രിക്കാന്‍ കേന്ദ്ര നിയമത്തിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ ബേബി നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഭൂരിപക്ഷം സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളും സര്‍ക്കാരുമായി ധാരണയില്‍ എത്തിയിരുന്നുവെന്ന് എം.എ.ബേബി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഒരു മാനേജ്‌മെന്റും ധാരണ ഉണ്ടാക്കിയിട്ടില്ല. അപകടകരമായ സ്ഥിതിയാണിത്. മാനേജ്‌മെന്‍റുകളെ നിയന്ത്രിക്കാന്‍ ശക്തമായ കേന്ദ്രനിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സര്‍ക്കാരുമായി സഹകരിക്കാത്ത ഇന്‍ര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നിലപാടിനെ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് പോലും സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അത് തിരുത്തുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പരിയാരത്ത് ആരെങ്കിലും തുട്ട് വാങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നീഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി

കുടുംബശ്രീയെ രാഷ്ട്രീയവത്കരിക്കരുത്: കെ.സി ജോസഫ്

> ഓണറേറിയം 3000 രൂപയായി വര്‍ധിപ്പിക്കുമെന്ന് മുനീര്‍
തിരുവനന്തപുരം: കുടുംബശ്രീയില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയവത്കരണവും പാടില്ലെന്ന് ആസൂത്രണ-ഗ്രാമവികസന മന്ത്രി കെ സി ജോസഫ്. കുടുംബശ്രീ കേരളത്തിന്റെ പൊതുസ്വത്താണെന്നും സര്‍ക്കാര്‍ ഇതിന് എല്ലാസഹായസഹകരണങ്ങളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരുടെ സംസ്ഥാനതല സംഗമത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കുടുംബശ്രീ കേരളത്തിന്റെ ഗ്രാമങ്ങളില്‍ വ്യക്തമായ ഒരു ഇടം കണ്ടെത്തി കഴിഞ്ഞു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കെല്ലാം മാതൃകയാകുകയാണ് ഈ പ്രസ്ഥാനം. കുടുംബശ്രീക്ക് സര്‍ക്കാറിന്റെ പൂര്‍ണ്ണപിന്തുണയുണ്ടാകും. ഇക്കാര്യത്തിലുള്ള എല്ലാസംശയങ്ങളും അസ്ഥാനത്താണ്. രാഷ്ട്രീയ വത്കരണം പോലെയുള്ള അനഭിലഷണീയ പ്രവണതകള്‍ കുടുംബശ്രീക്ക് ഗുണകരമാകില്ല. സംസ്ഥാന ഭരണത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഇത്തരം സംരഭങ്ങളെ ദോഷകരമായി ബാധിക്കരുതെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീ ഗാര്‍മന്റ് കണ്‍സോര്‍ഷ്യത്തിന്റെ കാദംബരി ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനവും മന്ത്രി കെ.സി ജോസഫ് നിര്‍വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരുടെ ഓണറേറിയം 3000 രൂപയായി വര്‍ധിപ്പിക്കുമെന്ന് ബാലപഞ്ചായത്ത് പ്രവര്‍ത്തന മാര്‍ഗരേഖ പുസ്തകം പഞ്ചായത്ത് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍ പറഞ്ഞു. ആര്‍ക്കും നിഷേധിക്കാനാകാത്ത അനിഷേധ്യശക്തിയായി കുടുംബശ്രീ മാറി കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ സംഘനാദമായി മാറിയ കുടുംബശ്രീ സ്ത്രീശാക്തീകരണത്തില്‍ പുത്തന്‍ ചരിത്രം സൃഷ്ടിച്ചതായി പട്ടികവര്‍ഗ-യുവജനക്ഷേമമന്ത്രി പി.കെ ജയലക്ഷ്മി പറഞ്ഞു. കുടുംബശ്രീ കാന്റീന്‍ യൂണിറ്റുകളുടെ പുതിയ ബ്രാന്‍ഡ്-കഫേകുടുംബശ്രീയുടെ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു.
കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ശാരദ മുരളീധരന്‍ ഭാവി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.കെ തോമസ്, മാത്യു, രമണിരാജന്‍, ഓമനശിവന്‍, ഹരിപ്രിയദേവി എന്നിവര്‍ സംസാരിച്ചു.

പെട്രോളിയം ഉത്പന്ന നികുതി കുറച്ചു

> കേന്ദ്ര സര്‍ക്കാരിന് 49,000 കോടിയുടെ വരുമാന നഷ്ടം
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുത്തനെ കുതിക്കുന്ന പശ്ചാത്തലത്തില്‍, അതിന്റെ അമിത ഭാരം ജനങ്ങളില്‍ അടിച്ചേല്‍പ്പികാതിരിക്കാന്‍
കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം ഉത്പ്പനങ്ങളുടെ നികുതികളില്‍ ഇളവു വരുത്തി.ക്രൂഡോയിലിന്റെ കസ്റ്റംസ് തീരുവ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായും എടുത്തുകളഞ്ഞു.അഞ്ചു ശതമാനമാണ് നിലവില്‍ ക്രൂഡോയിലിന്റെ കസ്റ്റംസ് തീരുവ. ഇതു പൂര്‍ണ്ണമായും എടുത്തുകളയാന്‍ ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ വിലനിര്‍ണ്ണയ സമിതി തീരുമാനിക്കുകയായിരുന്നു. മറ്റു പെട്രോളിയം ഉത്പ്പനങ്ങളുടെ കസ്റ്റംസ് തീരുവയിലും ഇതിനനുസരിച്ചു കുറവു വരുത്തും. ഡീസലിന്റെ എക്‌സൈസ് തീരുവയിലും സര്‍ക്കാര്‍ കുറവു വരുത്തി. ലിറ്ററിന് 4.60 രൂപയായിരുന്ന എക്‌സൈസ് തീരുവ രണ്ടുരൂപയാക്കിയാണ് കുറച്ചത്. നികുതി കുറവിലൂടെ സര്‍ക്കാരിന് പ്രതിവര്‍ഷം 49,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ജയ്പാല്‍ റെഡ്ഡി ചൂണ്ടിക്കാട്ടി.അന്താരാഷ്ട്ര വിപണിയിലെ വില വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ പൊതുമേഖലാ എണ്ണകമ്പനികള്‍ക്ക് ഇതു വരെ 1,71741 കോടിയുടെ നഷ്ടമാണു കണക്കാക്കപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് ഡീസല്‍, മണ്ണെണ്ണ, പാചക വാതകം എന്നിവയുടെ വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. നികുതികളില്‍ ഇളവു വരുത്തിയ കേന്ദ്രസര്‍ക്കാര്‍ മാതൃക പിന്തുടരാന്‍ സംസ്ഥാനസര്‍ക്കാരുകളും മുന്നോട്ടുവരണമെന്ന്  ജയ്പാല്‍ റെഡ്ഡി അഭ്യര്‍ത്ഥിച്ചു.

Monday, June 27, 2011

നിക്ഷേപത്തട്ടിപ്പുകാരെ കരുതിയിരിക്കുക


കേരളീയര്‍ പ്രബുദ്ധരും വിദ്യാസമ്പന്നരും ബുദ്ധിശാലികളുമാണെന്ന പൊതുധാരണയെ അപഹസിക്കുന്ന ഒട്ടേറെ തട്ടിപ്പ് സംഭവങ്ങള്‍ ഈയിടെ പുറത്തുവന്നു. സാമാന്യയുക്തിക്ക് ഒരുതരത്തിലും നിരക്കാത്ത പണംപെരുക്കല്‍ വിദ്യ കൊണ്ട് ഇവിടെ ആര്‍ക്കും ആരെയും പറ്റിക്കാം എന്നായിരിക്കുന്നു.
എത്രയെത്ര കഥകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്! ഒരുലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസം 12,000 രൂപ വരുമാനം. മൂന്നുകൊല്ലം കഴിയുമ്പോള്‍ നിക്ഷേപത്തുക മൂന്നുലക്ഷമായി തിരിച്ചുകിട്ടും. ആകര്‍ഷകമായ ഈ വാഗ്ദാനത്തില്‍ ചതിയൊന്നുമില്ലെന്ന് വിചാരിച്ച് ലക്ഷങ്ങളുമായിച്ചെന്ന് കുഴിയില്‍ വീണത് ഒന്നും രണ്ടുമൊന്നുമല്ല, പതിനായിരങ്ങളാണ്. ആദ്യത്തെ ഏതാനും മാസങ്ങളില്‍ വാഗ്ദാനം ചെയ്യപ്പെട്ട 12,000 രൂപ കിട്ടിത്തുടങ്ങിയപ്പോള്‍ വിശ്വാസ്യത ഇരട്ടിച്ചു. നിക്ഷേപങ്ങള്‍ കൂടി. പൊടുന്നനെ ഒരുദിവസം ഈ നിക്ഷേപക്കമ്പനി ആഫിസും പൂട്ടി സ്ഥലംവിട്ടു. ജനങ്ങളുടെ ശതകോടിക്കണക്കിന് രൂപയാണ് നഷ്ടപ്പെട്ടത്. അതുപോലെ മറ്റൊരു തട്ടിപ്പ്, മണി ചെയിന്‍ പരിപാടിയിലൂടെ അപ്രതീക്ഷിത ലാഭം കൈവരുമെന്നതാണ്. നിക്ഷേപകരെ നിക്ഷേപകര്‍ തന്നെ ചേര്‍ത്ത് ചെയിന്‍ കൊരുത്ത് കൊരുത്ത് കൊണ്ടുപോയി മെയ്യനങ്ങാതെ ലക്ഷങ്ങളും കോടികളും ഉണ്ടാക്കുന്ന മാജിക്. ഉദ്ദേശിച്ച പണം കൈവന്നു എന്ന് ഉറപ്പാക്കി ഈ തട്ടിപ്പ് ആസൂത്രണം ചെയ്തവര്‍ മുങ്ങുന്നു. ചങ്ങലയില്‍ കണ്ണിയായവര്‍ കയ്യിലിരുന്ന സമ്പാദ്യം നഷ്ടപ്പെട്ട് പരിചയക്കാരെയും കൂട്ടുകാരെയും തള്ളിയിട്ടതിന്റെ ദുഃഖവുമായി ഉള്‍വലിയുന്നു.
നഗരത്തില്‍ ബഹുനില മാളികയില്‍ ആഡംബര ഫഌറ്റ് ആകര്‍ഷകമായ വിലയ്ക്ക് എന്ന ആപ്പിള്‍ രുചിയുള്ള വാഗ്ദാനവുമായി എത്തിയവര്‍ക്കും കിട്ടി ഇരകളെ പതിനായിരക്കണക്കിന്. ഒടുവില്‍ ഫഌറ്റുമില്ല, മായാഭവനവുമില്ല. വാഗ്ദാനം ചെയ്തവര്‍ ഒളിവിലായി. എത്ര കൊണ്ടാലും പഠിക്കാത്തവരായി മാറിയോ മലയാളി? ഒരുലക്ഷം രൂപ ഒരു അംഗീകൃത ബാങ്കില്‍ നിക്ഷേപിച്ചാല്‍ ഒരുകൊല്ലം പരമാവധി കിട്ടാവുന്ന പലിശ ഏഴായിരമോ എട്ടായിരമോ രൂപയാണ്. പ്രതിമാസം 12,000 രൂപ വാഗ്ദാനം ചെയ്യുമ്പോള്‍ അതിലെന്തോ ചതിയുണ്ടെന്ന് സാമാന്യ വിദ്യാഭ്യാസം സിദ്ധിച്ചവര്‍ക്ക് തോന്നേണ്ടതാണ്. പക്ഷേ ലാഭക്കൊതി പൂണ്ട് ലക്ഷങ്ങളുമായി എത്തിയവരുടെ യുക്തിബോധം വേണ്ടവിധം പ്രവര്‍ത്തിക്കാത്തതുകൊണ്ട് ചതിക്കപ്പെട്ടകാര്യം ഒടുവിലാണ് അറിയുന്നത്. ആട്, തേക്ക്, മാഞ്ചിയം വളര്‍ത്തി നിക്ഷേപം നൂറിരട്ടിയാക്കുമെന്ന് മുമ്പ് വാഗ്ദാനം ചെയ്ത്‌നാട്ടുകാരെ പറ്റിച്ച കപട ബിസിനസ്സുകാര്‍ പല വേഷങ്ങളില്‍ ഫഌറ്റ് നിര്‍മാതാക്കളായും മണി ചെയിന്‍ ബിസിനസ്സുകാരായും ജനങ്ങളെ പറ്റിക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്ന് തിരിച്ചറിയുന്നില്ല. മാധ്യമങ്ങളില്‍ ആകര്‍ഷകമായ പരസ്യം നല്‍കി ആരെയും പാട്ടിലാക്കാമെന്നും തട്ടിപ്പുകാര്‍ നിത്യവും തെളിയിച്ചുകൊണ്ടിരിക്കുന്നു.
കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ ഭരണകാലത്ത് ഇത്തരം സാമൂഹികവിരുദ്ധ തട്ടിപ്പ് ബിസിനസ്സുകാര്‍ക്ക് സംരക്ഷണക്കുട ലഭിച്ചു എന്നത് തീരെ രഹസ്യമല്ല. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് എന്ന പേരില്‍ തെക്കന്‍ കേരളത്തില്‍ ഒരു പയ്യന്‍ എത്ര മിടുക്കന്‍മാരെയാണ് പറ്റിച്ചത്? നിക്ഷേപകരുടെ കോടികളുമായി മുങ്ങിയ ആ പയ്യനെയും കൂട്ടാളികളെയും അറസ്റ്റുചെയ്യാന്‍ തന്നെ അന്നത്തെ പൊലീസിന് മടിയായിരുന്നു. യഥാര്‍ത്ഥത്തില്‍ പൊലീസിന് പേടിയായിരുന്നു എന്നാണ് പറയേണ്ടത്. കാരണം സംസ്ഥാനത്തെ പൊലീസിനെ നിയന്ത്രിച്ചിരുന്ന പലര്‍ക്കും ആ തട്ടിപ്പ് കമ്പനിയില്‍ പങ്കാളിത്തമുണ്ടായിരുന്നു. അറസ്റ്റും തെളിവെടുപ്പും കോലാഹലവുമൊക്കെ നടന്നെങ്കിലും നിക്ഷേപം മുഴുവന്‍ പതിന്മടങ്ങായി പെരുകി നാട്ടുകാര്‍ക്കെത്തുമെന്ന് വാഗ്ദാനം ചെയ്ത ആ തട്ടിപ്പുകേസ് തേഞ്ഞുമാഞ്ഞ് ഇല്ലാതായ മട്ടാണ് ഇപ്പോള്‍. കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന ഈ സാമ്പത്തിക തിരിമറിയും പണം പെരുക്കല്‍ തട്ടിപ്പും നിയമം മൂലം കര്‍ശനമായി തടയാന്‍ പൊലീസ് ജാഗ്രത പുലര്‍ത്തേണ്ടതാണ്. നിക്ഷേപ സ്ഥാപനങ്ങളില്‍ പണം നഷ്ടപ്പെട്ടവര്‍ കഴിഞ്ഞ ദിവസം കൂട്ടത്തോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ട് നിവേദനം നടത്തിയിരുന്നു. കര്‍ശന നടപടി എടുക്കാമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.
പണമിരട്ടിപ്പിക്കല്‍ തട്ടിപ്പുകാര്‍ക്കെതിരായ അന്വേഷണം മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആരംഭിച്ചപ്പോള്‍ ഫഌറ്റ് നിര്‍മാതാക്കള്‍ മുതല്‍ മണിചെയിന്‍ ഇടപാടുകാര്‍ വരെ ഒളിവില്‍പോയിരിക്കുകയാണ്. പലരും അറസ്റ്റിലായി. നിയമനടപടികള്‍ കര്‍ശനമായി തുടരും. ഈ സന്ദര്‍ഭത്തില്‍ ഒരുകാര്യം പറയാതിരിക്കാന്‍ വയ്യ. യുക്തിഹീനമായ ഇത്തരം വാഗ്ദാനങ്ങളില്‍ ചെന്നുപെടാന്‍ മാത്രം മണ്ടന്മാരാണോ മലയാളികള്‍? എങ്കില്‍ നമ്മുടെ വിദ്യാഭ്യാസ മികവിനും പ്രബുദ്ധതയ്ക്കും യാതൊരു അര്‍ത്ഥവുമില്ല.

മുല്ലപ്പെരിയാര്‍ : കേരളം വിട്ടുവീഴ്ചയ്ക്കില്ല


മുല്ലപ്പെരിയാര്‍ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചുചേര്‍ത്ത അന്തര്‍-സംസ്ഥാന നദീജല പ്രശ്‌നങ്ങള്‍ സംബന്ധിച്ച
യോഗത്തിലാണ് ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് തീരുമാനിച്ചത്. അതുപ്രകാരം മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. നിലവിലുള്ള ഡാം അസ്ഥിരമാണെന്നും കേരളത്തിലെ 30 ലക്ഷം പേരുടെ ജീവനും സ്വത്തിനും ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് അനുകൂല സമീപനം സ്വീകരിക്കണമെന്നും യോഗത്തിനുശേഷം മന്ത്രി പി.ജെ ജോസഫ് വ്യക്തമാക്കി. കേരളം നടത്തിയ നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നതു ഡാം സുരക്ഷിതമല്ലെന്നാണ്. പുതിയ ഡാം വന്നാല്‍ തമിഴ്‌നാടിനു വെള്ളം നല്‍കുന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ പുതിയ ഡാമിനെ തമിഴ്‌നാട് എതിര്‍ക്കേണ്ടതില്ല. വസ്തുതകള്‍ അവര്‍ മനസ്സിലാക്കണം. ഭൂചലനമുണ്ടായാല്‍ ഡാമിനു കൂടുതല്‍ ബലക്ഷയമുണ്ടാവുമെന്നു ആധികാരിക പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ വിഷയം ഉന്നതാധികാര സമിതിയുടെ പരിഗണനയിലാണ്.
കോടതിയുടെ നിര്‍ദേശപ്രകാരമുള്ള ശാസ്ത്രീയപഠനങ്ങളിലും കേരളത്തിന്റെ വാദം ശരിവയ്ക്കുന്ന നിലപാടുണ്ടാവുമെന്നാണു പ്രതീക്ഷ. സംസ്ഥാന നിലപാട് ശക്തിപ്പെടുത്തുന്നതിനു സര്‍വകക്ഷിയോഗം വിളിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. വിഷയത്തില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തി ചര്‍ച്ചയുണ്ടാവുമോ എന്ന ചോദ്യത്തിന് കോടതിയിലിരിക്കുന്ന വിഷയമായതിനാല്‍ ഇപ്പോള്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. പറമ്പിക്കുളം- ആളിയാര്‍ കരാറിന്റെ കാലാവധി 1989ല്‍ അവസാനിച്ചു. അതിനുശേഷം ഇരുസംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ തമ്മില്‍ 24 ഓളം ചര്‍ച്ചകള്‍ നടന്നു. ഏറ്റവുമൊടുവില്‍ നടന്ന ധാരണ പ്രകാരം ഇരുസംസ്ഥാനങ്ങളിലെ മന്ത്രിതലത്തില്‍ ചര്‍ച്ചയാവാമെന്നാണ്. ഇന്നലെ നടന്ന യോഗത്തിലും ആ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തീരുമാനമായി. കാവേരി ട്രൈബ്യൂണല്‍ വിധിപ്രകാരം കേരളത്തിന് അട്ടപ്പാടിയില്‍ ആറ് ടി.എം.സി വെള്ളം ലഭിക്കും. ആ വെള്ളം ഫലപ്രദമായി ഉപയോഗിക്കാനും യോഗത്തില്‍ ധാരണയായി. 5,000 ഹെക്ടര്‍ പ്രദേശത്തെ കൃഷിയ്ക്കു ഈ വെള്ളം പ്രയോജനപ്പെടുത്താനാവുമെന്നും പി.ജെ ജോസഫ് ചൂണ്ടിക്കാട്ടി. നെയ്യാര്‍ ഡാമിലെ വെള്ളം വിട്ടുനല്‍കുന്നതു പുനരാരംഭിക്കണമെന്നു തമിഴ്‌നാട് കത്തയച്ചിട്ടുണ്ട്. എന്നാല്‍, ആ ശ്രമത്തിനു ഫലമുണ്ടാവില്ല. അഡീഷനല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ഇന്റര്‍നെറ്റില്‍ നിന്ന് സ്വായത്തമാക്കിയ പുതിയ വിദ്യഉപയോഗിച്ച് യുവാവ് ആത്മഹത്യ ചെയ്തു


ആത്മഹത്യയ്ക്ക് പുതിയ വഴികള്‍ ഇന്റര്‍നെറ്റില്‍ നിന്ന് സംഘടിപ്പിച്ച് യുവാവ് ആത്മഹത്യ ചെയ്തു. വടുതല പള്ളിച്ചാല്‍ പറമ്പില്‍ വിനോജ് ഫ്രഡി(23)യാണ് ആത്മഹത്യയ്ക്കായി ഇന്റര്‍നെറ്റ് പ്രയോജനപ്പെടുത്തിയത്. പ്ലാസ്റ്റിക് കവര്‍ തലവഴി മൂടി അതിനകത്ത് നൈട്രജന്‍ വാതകം കടത്തിവിട്ടാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.
എറണാകുളം നോര്‍ത്ത് റയില്‍വേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജാണ് ഇയാള്‍ പരീക്ഷണ വേദിയാക്കിയത്. തൃശൂര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ വിനോജ് വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു. ഈ രീതി ഇയാള്‍ ഇന്റര്‍നെറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യുകയായിരുന്നു. ലോഡ്ജില്‍ വന്നപ്പോഴേ ഇയാള്‍ ഗ്യാസ് സിലിണ്ട്ര്‍ കൂടെ കരുതിയിരുന്നു. ചോദിച്ചപ്പോള്‍ ആശുപത്രിയിലേയ്ക്കാണ് എന്നായിരുന്നു മറുപടി.

കെഎസ്ആര്‍ടിസി 1000 പുതിയ ബസുകള്‍ നിരത്തിലിറക്കും


പ്രതിമാസം 40 കോടി രൂപയിലേറെ നഷ്ടം നേരിട്ടുകൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് സര്‍ക്കാരിന്റെ നയപ്രഖ്യാപനം. ഇതിന്റെ ഭാഗമായി നടപ്പുസാമ്പത്തിക വര്‍,ം 1000 പുതിയ കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിലിറക്കും.
ഇവയെ പുതിയ മേഖലകളിലാണ് പ്രവര്‍ത്തിപ്പിക്കുക.കെഎസ്ആര്‍ടിസിയിലെ സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്ക്കരണ പദ്ധതി നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാക്കും ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനില്‍ നിന്നും ഓണ്‍ലൈനായി ഡാറ്റകള്‍ ഡിപ്പോകളിലെ കംപ്യൂട്ടറുകളിലേക്ക് മാറ്റുന്നതിനുള്ള പദ്ധതികളും നടപ്പാക്കും.വകുപ്പിന്റെ അച്ചടക്കത്തോടെയും കൃത്യനിഷ്ഠയോടെയുമുള്ള പ്രവര്‍ത്തനങ്ങള്‍ വഴി ജനങ്ങളുടെ യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള കൂടുതല്‍ സാധ്യതകള്‍ ആരായും.ജലഗതാഗത വകുപ്പിന്റെ കീഴിലും സര്‍ക്കാരിന് സമഗ്രമായതും ജനോപകാരപ്രദവുമായ പദ്ധതികലാണുള്ളത്.ബോട്ടുകളുടെ എണ്ണം വര്‍ദിപ്പിക്കുന്നതിനുള്ള നടപടിയാണ് ഇതില്‍ ആദ്യത്തേത്.ഇതോടെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനും ദ്വീപുകളെയും റോഡുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള മറ്റൊരു യാത്രാമാര്‍ഗമെന്ന നിലയില്‍ ഇതിനെ വളര്‍ത്തുകയും ചെയ്യുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.ജലഗതാഗത വകുപ്പിന്റെ വൈക്കം, പാണാവള്ളി, മുഹമ്മ സ്റ്റേഷനുകളുടെ കെട്ടിട നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും.കൊല്ലത്തും കോട്ടയത്തും എറണാകുളത്തും പുതിയ സ്റ്റേഷന്‍ ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മാണം നടത്തുമെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു.കുട്ടനാട് പദ്ധതി വേഗത്തിലാക്കും.തണ്ണീര്‍മുക്കം ബണ്ടിന്റെയും തോട്ടപ്പള്ളി സ്പില്‍വേയുടേയും നവീകരണത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍വസ്റ്റ്‌മെന്റ് ക്ലിയറന്‍സിന് അപേക്ഷിക്കും.കൊച്ചിയിലെ സീ പോര്‍ട്ട്-എയര്‍പോര്‍ട്ട് ജലപാത നിര്‍മാണം 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.കൊല്ലം-കോട്ടപ്പുറം ജലപാത തിരുവനന്തപുരത്തേക്കും കാസര്‍ഗോട്ടേക്കും ദീര്‍ഘിപ്പിക്കുന്നതിന് കേന്ദ്രവുമായി ആലോചിക്കും.
മോട്ടോര്‍വാഹന വകുപ്പില്‍ ഇലക്ട്രോണിക് പേമെന്റ് സിസ്റ്റം ഏര്‍പ്പെടുത്തും.നികുതികളും ഫീസുകളും മറ്റു തീരുവകളും പൗരന്‍മാര്‍ക്ക് ഓണ്‍ലൈനായി അടക്കാനുള്ള സംവിധാനമാണിത്. വാഹനങ്ങളുടെ അമിത വേഗം മൂലം റോഡപകടങ്ങള്‍ വര്‍ദിക്കുന്ന സാഹചര്യത്തില്‍ അതു തടയുന്നതിനായി കുറഞ്ഞത് ആറ് ഹാന്‍ഡ് ഹെല്‍ഡ് റഡാറുകല്‍ സ്ഥാപിക്കും.പൈലറ്റ് പ്രോജക്റ്റായ റഡാര്‍ സര്‍വെയ്‌ലന്‍സ് സിസ്റ്റം നടപ്പു സാമ്പത്തിക വര്‍ഷം അഞ്ചു ജില്ലകലില്‍ പൂര്‍ത്തിയാക്കും.പിന്നീട് ഇതു വ്യാപിപ്പിക്കും.പരിശീലകര്‍ക്കും ഡ്രൈവര്‍മാര്‍ക്കും തൊഴില്‍പരമായ പരിശീലനം നല്‍കുന്നതിനും ഡ്രൈവിംഗ് ശീലങ്ങലിലും സാങ്കേതിക വശങ്ങളിലും ഗവേഷണം നടത്തുന്നതിനായി ഡ്രൈവര്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കും.വാഹനങ്ങളുടെ യാന്ത്രിക സ്ഥിതി ഉറപ്പു വരുത്തുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിനു കീഴില്‍ വാഹന ടെസ്റ്റിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.റോഡ് സേഫ്റ്റി വിംഗും ഇതോടൊപ്പം യാഥാര്‍ഥ്യമാക്കുമെന്ന് നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു.

Sunday, June 26, 2011

ഒ.ഐ.സി.സി യോഗം ജൂലൈ രണ്ടിന് കാര്‍ഡിഫില്‍

ബ്രിട്ടണില്‍ പുതിയതായി രൂപീകരിക്കുന്ന ഒ.ഐ.സി.സി യുടെ പ്രവര്‍ത്തകയോഗം കാര്‍ഡിഫില്‍ ചേരുന്നു. വെയില്‍സ് റീജിയണിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതിന് വേണ്ടിയാവും പ്രധാനമായും ഈ യോഗം സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. ലണ്ടന്‍ ഈസ്റ്റ് ഹാം, ബര്‍മ്മിങ് ഹാം, മാഞ്ചസ്റ്റര്‍, ക്രോയിഡോണ്‍ എന്നിവിടങ്ങളില്‍ ഇതിനു മുന്‍പ് യോഗങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു.

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും എറണാകുളം ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന ശ്രീ ഫ്രാന്‍സിസ് വലിയപറമ്പില്‍ യോഗം ഉദ്‌ഘാടനം ചെയ്യും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും പോഷകസംഘടനകളുടേയും സജീവപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന മുന്‍കാല നേതാക്കന്മാരും പ്രവര്‍ത്തകരും യോഗത്തില്‍ സംബന്ധിക്കുന്നതാണ്. നാട്ടില്‍ നിന്നുള്ള പ്രമുഖനേതാക്കള്‍ ടെലിഫോണ്‍ കോണ്‍ഫ്രന്‍സിലൂടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

ജൂലൈ 2 ശനിയാഴ്‌ച്ച ഉച്ചതിരിഞ്ഞ് 2 മണിയ്ക്ക് സെന്റ് കാഡോക് ചര്‍ച്ച് ഹാളിലാണ് യോഗം ചേരുന്നത്. വെയില്‍സ് റീജിയണില്‍ നിന്നുള്ള മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കന്മാരെയും പ്രവര്‍ത്തകരെയും സ്വാഗതം ചെയ്യുന്നു.

വിശദവിവരങ്ങള്‍ക്ക്

ബിനു പാരിപ്പള്ളി: 07890265325

സോബന്‍ തലയ്ക്കല്‍: 07872995083

തങ്കച്ചന്‍ സ്വാന്‍സീ: 07904284058

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

ST Cadoc Church Hall

Barnstable Road, Llanrumney

Cardiff CF3 5LT

പ്രിയതമനൊപ്പം ചേരാന്‍ ഇനി മെറിന്‍ തിടുക്കം കാട്ടില്ല...

തൊടുപുഴ: വിവാഹത്തിന്റെ ആദ്യമാസം തന്നെ പിരിഞ്ഞുജീവിക്കേണ്ടി വന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളിലൊരാള്‍ നിത്യനിദ്രയിലേക്ക് കടക്കുമ്പോള്‍ മറ്റേയാള്‍ കണ്ണീര്‍വാര്‍ക്കാന്‍ പോലുമാകാതെ തളര്‍ന്നുകിടക്കുകയാണ്. മൂലമറ്റം പവര്‍ഹൗസിലെ പൊട്ടിത്തെറിയില്‍ മരിച്ച അസിസ്റ്റന്റ് എന്‍ജിനീയര്‍ മെറിന്‍ കഴിഞ്ഞ മാസം 28 നാണ് വിവാഹിതയായത്. വനിതാ എന്‍ജിനീയര്‍മാരെ പരമാവധി ഒഴിവാക്കാറുള്ള ഭൂഗര്‍ഭ പവര്‍ഹൗസിലെ ജനറേറ്റര്‍ ഫ്ലോറില്‍ മെറിന്‍ എക്‌സ്ട്രാ ഡ്യൂട്ടിക്കെത്തിയതു തന്നെ ഭര്‍ത്താവിന്റെ സമീപത്തേക്കു പോകാനുള്ള തിടുക്കംമൂലമാണ്. അതാകട്ടെ ദമ്പതികളുടെ വേര്‍പിരിയലിനും കാരണമായി.

വിവാഹ ആല്‍ബവുമായി പിറ്റേന്ന് ഇടക്കുന്നത്തെ മാതാവിന്റെ വീട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു സാധാരണ കുടുംബത്തില്‍ പിറന്ന് കഠിനാധ്വാനത്തിലൂടെ ജീവിതവിജയം കരസ്ഥമാക്കിയ മെറിന്‍.  ജനറേറ്റര്‍ ഓണ്‍ ചെയ്ത ശേഷം പാനല്‍ ബോര്‍ഡ് നിരീക്ഷിക്കുന്ന ഡ്യൂട്ടിയായിരുന്നു മെറിന്.റിസ്‌കി ഏരിയ എന്ന നിലക്ക് ഇവിടെ ഡ്യൂട്ടിക്കാരായിരുന്ന ആറ് വനിതാ എന്‍ജിനീയര്‍മാരെ കൂടിയ അപകട സാധ്യത കണക്കിലെടുത്ത് മാസങ്ങള്‍ക്ക് മുമ്പ് കൂട്ടത്തോടെ മാറ്റിയിരുന്നു. ആവശ്യത്തിന് പുരുഷ എന്‍ജിനീയര്‍മാരില്ലാതെ വന്ന സാഹചര്യത്തിലാണ് ഇവിടെ വീണ്ടും വനിതകളെ നിയോഗിച്ച് തുടങ്ങിയത്.
                                                                 മേയ് 28 നായിരുന്നു മെറിന്റെയും ബാങ്ക് ഉദ്യോഗസ്ഥനായ തിരുവനന്തപുരം സ്വദേശി കുറ്റിയാറ്റില്‍ റോയിയുടെയും വിവാഹം. ഭര്‍ത്താവ് തിരുവനന്തപുരത്തും മെറിന്‍ ഇടുക്കിയിലുമായതിനാല്‍ വളരെക്കുറച്ച് ദിവസം മാത്രമേ ഒരുമിച്ച് കഴിയാന്‍ സാധിക്കുന്നുള്ളൂവെന്നതിനാല്‍ പരമാവധി ഡ്യൂട്ടി എടുത്ത് ഒരുമിച്ച് ഓഫ് ഒപ്പിച്ച് ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാറായിരുന്നു പതിവ്. ശനിയാഴ്ച വൈകീട്ട് ഭര്‍ത്താവിന്റെ അടുത്തുനിന്ന് വീട്ടിലെത്തിയ മെറിന്‍ ഞായറാഴ്ച ഡ്യൂട്ടി ചെയ്ത് തിങ്കളാഴ്ച ഉച്ചക്ക് വീണ്ടും കയറിയപ്പോഴാണ് അപകടമുണ്ടായത്. പൂമാല സി.എസ്.ഐ പള്ളിയിലെ പാസ്റ്ററായ പിതാവ് ഐസക്കാണ് മകളെ ഞായറാഴ്ച പവര്‍ഹൗസില്‍ കൊണ്ടുചെന്നാക്കിയത്.

രാത്രി ഡ്യൂട്ടിക്കുള്ള യാത്ര മിക്കവാറും പൂമാലയിലെ 'മാമിക്കുട്ടി' എന്ന ഓട്ടോയിലാണ്. ഇത്തവണയും ഇത് തെറ്റിയില്ല. കൈയില്‍ ആല്‍ബം കരുതിയിരുന്നതും മൂലമറ്റത്തെ എ.ടി.എമ്മില്‍ കയറി പണമെടുത്തതും മാമിക്കുട്ടിയുടെ ഡ്രൈവര്‍ ഓര്‍ത്തെടുത്തു. മിടുക്കിയായിരുന്നു മെറിനെന്നും ഡ്യൂട്ടിയില്‍ കൃത്യത പുലര്‍ത്തിയിരുന്നെന്നും മെറിന്റെ സഹ്രപവര്‍ത്തകനായിരുന്ന അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എബ്രഹാം ദുഃഖത്തോടെ പറഞ്ഞു. അയല്‍ക്കാരി ശാന്തമ്മക്കും പറയാനുള്ളത് മെറിന്റെ സ്മാര്‍ട്ട്‌നസിനെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും തന്നെ. ചെറുപ്പം മുതല്‍ മെറിന്‍ പഠിത്തത്തില്‍ മുന്നിലായിരുന്നതും ജോലികള്‍ ഒന്നൊന്നായി തേടിയെത്തിയതും പറയുമ്പോള്‍ അമ്മാവന്‍ ജോര്‍ജിന് വാക്കുകള്‍ മുറിഞ്ഞു. പിതാവ് ഐസക്കിന് പാസ്റ്ററായി നിയമനം കിട്ടിയതോടെയാണ് മൂന്ന് വര്‍ഷം മുമ്പ് മെറിനും കുടുംബവും സ്വന്തം സ്ഥലമായ മേലുകാവില്‍ നിന്ന് പൂമാലയിലെത്തിയത്. ഇവിടെ പള്ളിക്ക് ചേര്‍ന്നുള്ള 'മിഷന്‍വീട്ടില്‍' താമസിക്കുന്ന ഐസക്കിന് സ്വന്തമായി വീടില്ല.തുച്ഛ വരുമാനം കൊണ്ട് കുട്ടികളെ പഠിപ്പിച്ചെടുക്കുകയായിരുന്നു.

വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്, റോഷി അഗസ്റ്റില്‍ എം.എല്‍.എ എന്നിവര്‍ പരേതയുടെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

മെറിന്റെ അനുജത്തി ഗ്രീഷ്മക്കും ആറുമാസം മുമ്പ് വൈദ്യുതി ബോര്‍ഡില്‍ കാഷ്യറായി ജോലി ലഭിച്ചു. പാമ്പാടി രാജീവ്ഗാന്ധി എന്‍ജിനീയറിങ് കോളജില്‍ നിന്ന് ബിരുദം കരസ്ഥമാക്കി രണ്ടുവര്‍ഷത്തോളം ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറായി തൃശൂരിലും തൊടുപുഴയിലും ജോലി ചെയ്ത ശേഷമാണ് മെറിന്‍ കെ.എസ്.ഇ.ബിയില്‍ പ്രവേശിച്ചത്. ഒത്തിരി സ്വപ്നങ്ങളുമായാണു മെറിന്‍ വിവാഹജീവിതത്തിലേക്കു പ്രവേശിച്ചത്. ദേവാലയ ഗായകസംഘത്തിലെ പ്രധാന പാട്ടുകാരിയായിരുന്ന മെറിന്‍ ഭക്തസംഘടനകളില്‍ പ്രവര്‍ത്തിക്കാനും ദാനധര്‍മത്തിനും സുവിശേഷപ്രഘോഷണത്തിനും സമയം കണ്ടെത്തിയിരുന്നു. സദാ പുഞ്ചിരിക്കുന്ന മുഖം. ആരോടും പിണക്കമില്ലാത്ത, പരിഭവമില്ലാത്ത പ്രകൃതം. ഏതുജോലി ചെയ്യാനും മടിയില്ലാതിരുന്ന മെറിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സഹപ്രവര്‍ത്തകര്‍ക്കു വിതുമ്പല്‍ അടക്കാനാവുന്നില്ല. അസിസ്റ്റന്റ് എന്‍ജിനിയറായി വൈദ്യുതി ബോര്‍ഡില്‍ ജോലിയില്‍ പ്രവേശിച്ച മെറിന്‍, 2009 നവംബറിലാണു മൂലമറ്റത്ത് എത്തുന്നത്. ഇതിനുമുമ്പ് തൊടുപുഴ ബ്ലോക്കിലും തൃശൂര്‍ ബ്ലോക്കിലും താലൂക്ക് വ്യവസായ വികസന ഓഫീസറായി ജോലി ചെയ്തിരുന്നു. മേലുകാവിലാണു തറവാടു വീടെങ്കിലും അഞ്ചുവര്‍ഷമായി പൂമാല സെന്റ് പോള്‍സ് പള്ളിയോടുചേര്‍ന്നുള്ള കെട്ടിടത്തിലാണു മെറിന്റെ കുടുംബം താമസിക്കുന്നത്.

അപകടത്തെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ തിങ്കളാഴ്ച പ്രവേശിപ്പിക്കപ്പെട്ട മെറിന്‍ ശനിയാഴ്ച രാവിലെ 11.15 ഓടെയാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടോടെ പൂമാലയിലെ സി.എസ്.ഐ പള്ളിക്ക് സമീപത്തെ പാസ്റ്റര്‍ ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുവന്ന മൃതദേഹം ഇന്നു ഉച്ചക്ക് മേലുകാവ് വാളകം സി.എസ്.ഐ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. ഞായറാഴ്ച രാവിലെ മൂലമറ്റം പവര്‍ഹൗസ് കോമ്പൗണ്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരിക്കും മേലുകാവിലേക്ക് കൊണ്ടുപോകുക. ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവര്‍ഹൗസില്‍ തിങ്കളാഴ്ച വൈകുന്നേരം 5.40 ഓടെയാണ് തീപിടിത്തമുണ്ടായത്. പവര്‍ഹൗസിലെ അഞ്ചാം നമ്പര്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ കണ്‍ട്രോള്‍ പാനലില്‍ നിന്ന് തീ പടര്‍ന്ന് അനുബന്ധ സര്‍ജ് പ്രൊട്ടക്ടര്‍ ഭീകര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മെറിനും സബ് എന്‍ജിനീയര്‍ തിരുവനന്തപുരം കിളിമാനൂര്‍ ഇഞ്ചമൂല വെള്ളാതൂര്‍ സ്വദേശി കെ.എസ്. പ്രഭക്കുമാണ് (48) പൊള്ളലേറ്റത്.  ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രഭ അപകടനില തരണം ചെയ്തിട്ടില്ല.
ദുരന്തങ്ങളുടെ കുത്തൊഴുക്കില്‍ ഇടുക്കി വിറയ്ക്കുകയാണ്.. ഒന്നൊന്നായി അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും സുരക്ഷാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. പന്നിയാര്‍ പെന്‍സ്‌റ്റോക്ക് ദുരന്തവും തേക്കടിയില്‍ ബോട്ടു മുങ്ങിയുണ്ടായ അപകടവും പീരുമേടു ദുരന്തവും ജില്ലയെയും കേരളത്തെയും കണ്ണീരിലാഴ്ത്തി. ഇതിന്റെ മുറിവുകള്‍ ഉണങ്ങുന്നതിനു മുന്‍പാണു മൂലമറ്റം പവര്‍ഹൗസില്‍ കണ്‍ട്രോള്‍ പാനല്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വനിതാ അസിസ്റ്റന്റ് എന്‍ജിനീയര്‍ മെറിന്‍ ഐസക്കിന്റെ മരണം. ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും ദുരന്തനിവാരണ സേന പോലുമില്ലാതെ ഇടുക്കി ജില്ല മുങ്ങിത്താഴുകയാണ്.

മൂലമറ്റം പവര്‍ഹൗസില്‍ അപകടങ്ങള്‍ പലതുണ്ടായിട്ടുണ്ടെങ്കിലും ഒരാള്‍ മരിക്കുന്നത് ഇതാദ്യം. 1986 ഫെബ്രുവരി 16ന് ആണു പവര്‍ഹൗസില്‍ ആദ്യത്തെ അപകടമുണ്ടായത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ ആറാം ജനറേറ്റര്‍ സ്ഥാപിക്കുന്നതിനിടെയായിരുന്നു അഗ്നിബാധ. വെല്‍ഡിങ് ജോലിക്കിടെ തീപ്പൊരി തെറിച്ചുവീണ് എണ്ണപുരണ്ട തുണിയും തടിയും കത്തി. വൈദ്യുതി ഉല്‍പാദനം മണിക്കൂറുകളോളം മുടങ്ങി. അപകടം നടക്കുമ്പോള്‍ നൂറോളം ജോലിക്കാരും സന്ദര്‍ശകരായി എത്തിയ മുന്നൂറോളം കുട്ടികളും പവര്‍ഹൗസില്‍ ഉണ്ടായിരുന്നു. തീകെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഇറക്ഷന്‍ വിഭാഗത്തിലെ ജീവനക്കാരന്‍ ബോധരഹിതനായി. 1996 ഒക്‌ടോബര്‍ 22നു പവര്‍ഹൗസില്‍ സ്വിച്ച് യാര്‍ഡിലേക്കുള്ള ഇന്‍സ്ട്രുമെന്റ് ട്രാന്‍സ്‌ഫോമര്‍ പുലര്‍ച്ചെ പൊട്ടിത്തെറിച്ചു. 2002 മേയ് മൂന്നിന് ആറു ജനറേറ്ററുകളിലൊന്നിന്റെ കറന്റ് ട്രാന്‍സ്‌ഫോമര്‍ കത്തി. 2005 സെപ്റ്റംബര്‍ അഞ്ചിനു പവര്‍ഹൗസിനോട് അനുബന്ധിച്ചുള്ള സ്വിച്ച് യാര്‍ഡിലുണ്ടായ സ്‌ഫോടനത്തില്‍ കറന്റ് ട്രാന്‍സ്‌ഫോമര്‍ കത്തിനശിച്ചു.

ഏറ്റവും ഒടുവിലായി ജൂണ്‍ 20ന് ആണ് ഇവിടെ അപകടമുണ്ടായത്. വൈദ്യുതി ബോര്‍ഡിലെ എട്ടു ജീവനക്കാരുടെ ജീവന്‍ ഹോമിക്കപ്പെടുകയും ഒട്ടേറെ പ്രദേശവാസികളെ ദുരിതത്തിലാക്കുകയും ചെയ്ത പന്നിയാര്‍ പെന്‍സ്‌റ്റോക്ക് ദുരന്തത്തിനു നാലു വയസ്സ് തികയാന്‍ മൂന്നുമാസം ശേഷിക്കേയാണു മൂലമറ്റം പവര്‍ഹൗസില്‍ പൊട്ടിത്തെറിയുണ്ടായത്. 2007 സെപ്റ്റംബര്‍ 17ന് ആണു പെന്‍സ്‌റ്റോക്ക് ദുരന്തം. പന്നിയാര്‍ വാല്‍വ് ഹൗസില്‍ നിന്നു പവര്‍ഹൗസിലേക്കു വെള്ളം എത്തിച്ചിരുന്ന പെന്‍സ്‌റ്റോക്കുകളില്‍ ഒരെണ്ണം വൈകിട്ടു നാലരയോടെ പൊട്ടിയതോടെയാണു ദുരന്തത്തിനു തുടക്കം. കൊരട്ടി കരയാംപറമ്പില്‍ കെ.എല്‍. ജോസ്, വെള്ളത്തൂവല്‍ പുത്തന്‍പുരയ്ക്കല്‍ റെജി, തോക്കുപാറ മാക്കല്‍ ജോബി, ശല്യാംപാറ തൊണ്ടിനേത്ത് ഷിബു, പന്നിയാര്‍കുട്ടി കാനത്തില്‍ സണ്ണി, നെടിയശാല വാഴപ്പിള്ളി സ്വദേശി ജോമറ്റ് ജോണ്‍, കുറുപ്പംതറ സ്വദേശി ജിയോ സേവ്യര്‍, നാരകക്കാനം കൂട്ടുങ്കല്‍ ജയ്‌സണ്‍ സെബാസ്റ്റിയന്‍ എന്നിവരാണു ദുരന്തത്തില്‍ രക്തസാക്ഷികളായത്. ഇതില്‍ ജയ്‌സന്റെ മൃതദേഹം ഇനിയും കണ്ടെത്താനായിട്ടില്ല.

പെന്‍സ്‌റ്റോക്ക് പൊട്ടിയുള്ള വെള്ളത്തിന്റെ കുത്തൊഴുക്കില്‍ സമീപപ്രദേശത്തെ ഒട്ടേറെ വീടുകളും കൃഷികളും ഒലിച്ചുപോകുകയും പവര്‍ഹൗസിലേക്കു വെള്ളം ഇരച്ചുകയറി വൈദ്യുതി ഉല്‍പാദനം നിലയ്ക്കുകയും പവര്‍ഹൗസ് നാശത്തിലാകുകയും ചെയ്തു. പന്നിയാര്‍ ദുരന്തത്തിന്റെ അലയൊലികള്‍ അടങ്ങുംമുന്‍പു തേക്കടി തടാകത്തില്‍ 2009 സെപ്റ്റംബര്‍ 30നു ജലകന്യക ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ ദുരന്തമുണ്ടായി. 45 പേരാണ് അന്നു മരിച്ചത്. 2010 ജനുവരി 14നു പുല്ലുമേടിലുണ്ടായ ദുരന്തത്തില്‍ 102 പേര്‍ മരിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ജില്ലയില്‍ പതിവാണ്. അനവധി പേരാണ് ഉരുള്‍പൊട്ടലില്‍ ഓരോ വര്‍ഷവും മരിക്കുന്നത്. പൂച്ചപ്രയില്‍ ഉരുള്‍പൊട്ടലില്‍ മൂന്നുപേര്‍ മരിച്ചതു കഴിഞ്ഞ വര്‍ഷമായിരുന്നു. വാഹന അപകടങ്ങളും തുടര്‍ക്കഥ. കുണ്ടള ഡാമില്‍ വിനോദയാത്രയ്ക്കായി കഴിഞ്ഞ വര്‍ഷം എത്തിയ സംഘത്തില്‍പ്പെട്ട അഞ്ചുപേരാണു കഴിഞ്ഞ ഓഗസ്റ്റില്‍ മരിച്ചത്.

ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പാഠങ്ങള്‍ ഉള്‍ക്കൊണ്ടു കരുതല്‍ മാര്‍ഗം സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇപ്പോഴും ഒരുക്കമല്ലെന്ന വസ്തുതയാണു ചൂണ്ടിക്കാട്ടപ്പെടുന്നത്. അപകടസ്ഥലത്തു ഫയര്‍ഫോഴ്‌സ് വാഹനമെത്തണമെങ്കില്‍ കഷ്ടപ്പെടണമെന്ന സ്ഥിതിയാണ്. ദുരന്തങ്ങള്‍ തടയുന്നതിനു സേന രൂപീകരിക്കണമെന്നും ഇടുക്കിയില്‍ സ്ഥിരമായി സേന നിലനിര്‍ത്തണമെന്നുള്ള ആവശ്യങ്ങള്‍ ഇപ്പോഴും കടലാസിലാണ്. മൂലമറ്റം പവര്‍ഹൗസിലുണ്ടായ അപകടം മുന്‍നിര്‍ത്തി കരുതല്‍മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ആവശ്യമായ നടപടി എടുത്തില്ലെങ്കില്‍ ദുരന്തകേന്ദ്രമെന്ന പേര് ഇടുക്കി ജില്ലയില്‍ മാറ്റമില്ലാതെ തുടരും

ഇവനാണ് ഞങ്ങ പറഞ്ഞ നടന്‍...ഇവനാണ് നടന്‍... കാണണോ?

കൊച്ചി: ഇവനാണ് ഞങ്ങ പറഞ്ഞ നടന്‍, ഇവനാണ് നടന്‍. കണ്ടാല്‍ ആര്‍ക്കും അതു ബോധ്യമാവുകയും ചെയ്യും. നടന്‍ പൃഥ്വിരാജുമായി ഏഷ്യാനെറ്റ് ബിസിനസ്‌ഹെഡ് ജോണ്‍ബ്രിട്ടാസ് നടത്തിയ അഭിമുഖത്തി്‌ന്റെ ഹാസ്യാവിഷ്‌കാരമാണ് സംഭവം. പതിവുപോലെ പൃഥ്വിരാജിനുവേണ്ടി അമ്മ മല്ലിക സുകുമാരന്‍ പരാതിയുമായി രംഗത്തെത്തുകയുമാണ്. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ഈ യു ട്യൂബ് ദൃശ്യങ്ങള്‍് തനിക്ക് അപകീര്‍ത്തികരമാണെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസിലെ സൈബര്‍ സെല്ലിന് പരാതി കൊടുക്കാനാണ് പൃഥ്വിരാജിന്റെ നീക്കം.

പൃഥ്വിരാജും ഭാര്യ സുപ്രിയാ മേനോനും പങ്കെടുത്ത അഭിമുഖത്തില്‍ മറ്റുചില സിനിമകളിലെ ദൃശ്യങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ 14 മിനിറ്റു നീളുന്ന സമാന്തര അഭിമുഖമാണ് കഴിഞ്ഞദിവസം യൂട്യൂബില്‍ പ്രസിദ്ധീകരിച്ചത്. പേര്, പൃഥ്വിരാജപ്പന്‍. പൃഥ്വിരാജിനെ രൂക്ഷമായി പരിഹസിക്കുകയും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വിമര്‍ശിക്കുന്ന അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെ ചോദ്യംചെയ്യുന്ന വിധമാണ് പൃഥ്വിരാജപ്പന്റെ നിര്‍മാണം. ചാനല്‍ ലൈബ്രറികളില്‍ മാത്രം ഉണ്ടാകാന്‍ ഇടയുള്ള പ്രത്യേക ദൃശ്യങ്ങളും സമര്‍ത്ഥമായ എഡിറ്റിംഗുമാണ് പ്രത്യേകത. പ്രൊഫഷണലായി തയ്യാറാക്കപ്പെട്ടതാണെന്നു വ്യക്തം. അതുതന്നെയാണ്രേത പരാതി നല്‍കാന്‍ നീങ്ങാന്‍ പൃഥ്വിരാജിനെ പ്രേരിപ്പിക്കുന്നത്.

മലയാള സിനിമാ രംഗത്തെ പൃഥ്വിരാജ് വിരുദ്ധരില്‍ ചിലരുടെ കൈകള്‍ ഇതിനു പിന്നിലുണ്ടെന്നുറപ്പിച്ചാണ് യുവനടന്റെ നീക്കം. മലയാള സിനിമാ രംഗത്ത് ഇതിനകം തന്നെ പൃഥ്വിരാജരപ്പന്‍ ചര്‍ച്ചയായിക്കഴിഞ്ഞു. ബ്ലസ്സിയുടെ ഉദയനാണു താരം എന്ന ചിത്രത്തിലെ പൊങ്ങച്ചക്കാരനായ സൂപ്പര്‍താരം രാജപ്പനുമായാണ് പൃഥ്വിരാജിനെ താരതമ്യം ചെയ്തിരിക്കുന്നത്. ശ്രീനിവാസന്‍ അവതരിപ്പിച്ച സൂപ്പര്‍ഹിറ്റ് കഥാപാത്രമായ രാജപ്പന്‍ ആരാധകരുടെ ഇടയിലേക്കു കടന്നു വരുന്ന ദൃശ്യവും അതിന്റെ പ്രശസ്തമായ പശ്ചാത്തല സംഗീതവുമായാണ് പൃഥിരാജപ്പന്റെ തുടക്കം. ബെസ്റ്റ് ആക്ടറില്‍ ലാല്‍ പറയുന്ന , 'ഇവനാണ് ഞങ്ങ പറഞ്ഞ നടന്‍' എന്ന ഡയലോഗ് ഇടയ്ക്കിടെ പൃഥ്വിരാജിനു നേര്‍ക്കെന്ന പോലെ വിരല്‍ചൂണ്ടി ആവര്‍ത്തിക്കുന്നുണ്ട്.

ദക്ഷിണേന്ത്യയിലെ ഇംഗ്ലീഷ് പറയുന്ന നടന്‍ ആരാണെന്ന് അന്വേഷിച്ച് പൃഥ്വിരാജില്‍ എത്തിയതിനെക്കുറിച്ച് സുപ്രിയ മേനോന്‍ അഭിമുഖത്തില്‍ പറഞ്ഞതിനെയും കണക്കിന് കളിയാക്കുന്നുണ്ട്. കമല്‍ഹാസന്‍, മമ്മൂട്ടി, രജനീകാന്ത്, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ അനായാസം ഇംഗ്ലീഷില്‍ സംസാരിക്കുന്നതിന്റെ സിനിമയിലല്ലാത്ത ദൃശ്യങ്ങള്‍ ചേര്‍ത്തിരിക്കുന്നു. ഒപ്പം ചോദ്യവുമുണ്ട്: പൃഥ്വിരാജ് മാത്രമാണ് ദക്ഷിണേന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന നടന്‍?മമ്മൂട്ടിയും മോഹന്‍ലാലും പ്രായമായ നടന്‍മാരാണെന്നും യുവ നടന്‍മാരായി ഇപ്പോഴും വിശേഷിപ്പിക്കുന്നുവെന്നുമുള്ള പൃഥ്വിരാജിന്റെ അഭിപ്രായം തുറന്നുകാട്ടാന്‍, അവരേക്കാല്‍ പ്രായമുള്ള രജനീകാന്തിന്റെ യുവത്വം തുളുമ്പുന്ന അഭിനയ ദൃശ്യമാണ് ചേര്‍ത്തിരിക്കുന്നത്.

' രജനീകാന്ത് ഇപ്പോള്‍ അറപത്തിയൊന്നാം വയസിലാണ്. അദ്ദേഹത്തെപ്പോലെയൊരി വേഷം ചെയ്യാന്‍ കഴിയുമോ പൃഥ്വീ എന്നാണു ചോദ്യം. അഭിനയം ഒരു തൊഴിലാണ്, പ്രായം അതില്‍ ഒരു മാമണ്ഡമേയല്ല എന്നു പൃഥ്വിരാജിനു മറുപടിയുമുണ്ട്. പൃഥ്വിരാജിന്റെ അവകാശവാദങ്ങളെ പരിഹസിക്കാന്‍, സമീപകാലത്ത് ശ്രദ്ധനേടിയ സില്‍സിലാഹെ സില്‍സിലാ എന്ന ആല്‍ബത്തിലെ ദൃശ്യം.യഥാര്‍ത്ഥ അഭിമുഖത്തിന്റെ ഒടുവില്‍ പൃഥ്വിരാജ് പാടുന്നതിനെ കളിയാക്കിച്ചേര്‍ത്തിരിക്കുന്ന ഗാനാലാപനം ശരിക്കും അഭിമുഖത്തിലുള്ളതമെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏതായാലും സൈബര്‍ലോകത്തെ പുതിയ സംവിധാനങ്ങളെല്ലാം അനുദിനം പൃഥ്വിരാജിന് പാരയായി മാറുകയാണ്.

കഴിഞ്ഞദിവസമാണ് പൃഥ്വിരാജിനെ ജനക്കൂട്ടം തല്ലിക്കൊന്നെന്ന മട്ടില്‍ വാര്‍ത്ത ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചത്. പ്രമുഖദിനപത്രമായ മാതൃഭൂമിയില്‍ വന്നുവെന്ന മട്ടില്‍ ചിത്രീകരിച്ചിരിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ലണ്ടന്‍ ഡേറ്റ്‌ലൈനിലാണ്. മാതൃഭൂമി ദിനപത്രത്തിന്റെ ഒന്നാം പേജ് കൃത്രിമമായി രൂപകല്‍പ്പനചെയ്ത് അതില്‍ നടന്‍ പൃഥ്വിരാജിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത നിര്‍മിക്കുകയായിരുന്നു. കേസില്‍ തിരുവനന്തപുരം സ്വദേശിയായ ഒരു യുവാവിനെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. നേമംകാരനായ എസ്. ഷിബുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളായ ഫേസ്ബുക്കിലും ഓര്‍ക്കുട്ടിലുമാണ് നടന്റെ ഫോട്ടോ സഹിതം അപകീര്‍ത്തിസന്ദേശം ഇപ്പോഴും പ്രചരിക്കുന്നത്. 'സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജിനെ ജനക്കൂട്ടം തല്ലിക്കൊന്നു' എന്ന തലക്കെട്ടുള്ള വാര്‍ത്തയാണ് വ്യാജമായി നിര്‍മിച്ചത്. 2011 ജൂണ്‍ പത്തിലെ മാതൃഭൂമി ദിനപത്രത്തിന്റെ മാസ്റ്റ്‌ഹെഡാണ് ഇതിനായി ദുരുപയോഗപ്പെടുത്തിയത്.

കൈകൂപ്പി നില്‍ക്കുന്ന നടന്റെ ചിത്രത്തോടൊപ്പം ഹാസ്യംകലര്‍ന്ന ഒട്ടേറെ പ്രതികരണങ്ങളും ചേര്‍ത്തിട്ടുണ്ട്. ടിന്റുമോന്‍എഫ്.എക്‌സ് എന്ന വാട്ടര്‍മാര്‍ക്കും വാര്‍ത്തയില്‍ പതിച്ചിട്ടുണ്ട്. 'കേരളമൊട്ടാകെ ആഹ്ലാദപ്രകടനങ്ങള്‍; ഒബാമ നടുക്കം രേഖപ്പെടുത്തി' എന്ന തലക്കെട്ടും സുപ്രിയ പൃഥ്വിരാജ്, മല്ലിക സുകുമാരന്‍, മുഖ്യമന്ത്രി, സംവിധായകന്‍ വിനയന്‍ എന്നിവരുടെ പ്രതികരണങ്ങളും വാര്‍ത്തയോടൊപ്പം പ്രാധാന്യത്തോടെ നല്‍കിയിട്ടുണ്ട്. ലണ്ടനില്‍ നിന്ന് എഴുതിയ വാര്‍ത്തയുടെ രൂപത്തിലാണ് വാര്‍ത്ത തയ്യാറാക്കിയിട്ടുള്ളത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ അനൂപ് കുരുവിള ജോണിന്റെ സൈബര്‍ ടീം നടത്തിയ അന്വേഷണത്തിലാണ് നേമം ശിവന്‍കോവില്‍ ജങ്ഷന് സമീപം ഷിബു നിവാസില്‍ എസ്. ഷിബു (22) പിടിയിലായത്. ഇയാളുടെ പേരിലുള്ള ഫേസ്ബുക്ക്, ഓര്‍ക്കുട്ട് അക്കൗണ്ടുകളില്‍ ഈ വാര്‍ത്ത ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍, ഇയാള്‍ തന്നെയാണോ ഇത് നിര്‍മിച്ചതെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനായി കോഴിക്കോട് ടൗണ്‍ പോലീസ് സംഘം യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യും.

പൃഥ്വിരാജിന്റെ അമ്മ മല്ലികാ സുകുമാരന്‍ അറിയിച്ചതിനെത്തുടര്‍ന്ന് മാതൃഭൂമി ഇലക്‌ട്രോണിക്‌സ് മീഡിയ മാനേജര്‍ കെ.ആര്‍. പ്രമോദ് നല്‍കിയ പരാതിയിലാണ് കമ്മീഷണര്‍ അന്വേഷണം ആരംഭിച്ചത്. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ആഗസ്റ്റ് ഫിലിംസിന്റെ ഓഫീസില്‍ നിന്ന് സന്ദേശത്തിന്റെ രണ്ട് ലിങ്കുകള്‍ പരാതിക്കാരന് നല്‍കിയിരുന്നു. നേരത്തെ പൃഥ്വിരാജിന്റെ പരാതിയെത്തുടര്‍ന്ന് ഗായിക റിമിടോമിയുടെ പേരിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യം ഒരുക്കുന്ന ഒരുസംഘത്തെ തിരിച്ചറിഞ്ഞിരുന്നു. സംഭവത്തെത്തുടര്‍ന്ന് റിമി ടോമി ആകെ ധര്‍മസങ്കടത്തിലുമായി. ഫേസ്ബുക്കില്‍ പുതിയ മലയാള സിനിമകള്‍ അപ്‌ലോഡ് ചെയ്യുന്നത് റിമിയുടെ പേരിലുള്ള വ്യാജ പ്രൊഫൈലില്‍ നിന്നാണെന്ന അറിവ് റിമിയെ ഞെട്ടിച്ചിരിക്കുകയാണ്. ആരാണ് ഇതിനു പിന്നിലെന്ന് റിമിക്ക് ഇനിയും അറിയാനായിട്ടില്ല. സീനിയേഴ്‌സ്, ജനപ്രിയന്‍, ട്രെയിന്‍, ചൈനാ ടൗണ്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ റിമിയുടെ പേരിലുണ്ട്. ഫ്രാന്‍സില്‍ നിന്നാണ് റിമിയുടെ പേരില്‍ പ്രൊഫൈല്‍ ഉണ്ടാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. മേല്‍ നടപടികളെക്കുറിച്ച് ആലോചിക്കുകയാണ് റിമി ഇപ്പോള്‍.

അതേസമയം ഇത്തരം സംഭവങ്ങള്‍ അറിഞ്ഞമട്ടേയില്ലെന്ന രീതിയില്‍ തിരക്കില്‍നിന്നും തിരക്കിലേക്കു കുതിക്കുകയാണ് പൃഥ്വി. രഞ്ജിത് സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ റുപ്പീയാണ് താരത്തിന്റെ പുതിയ ചിത്രം. ഇതില്‍ സുരേഷ് ഗോപിയും ഒരു പ്രധാന വേഷത്തിലെത്തുന്നു. രഞ്ജിത് തിരക്കഥയൊരുക്കിയ സമ്മര്‍ ഇന്‍ ബത്‌ലേഹം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ശക്തമായ വേഷത്തിനു ശേഷം സുരേഷ് ഗോപിയും രഞ്ജിത്തും ഒന്നിക്കുന്ന് ആദ്യമാണ്. തിലകനും ശക്തമായ ഒരു വേഷം അവതരിപ്പിക്കുന്നു. മാധവമേനോന്‍ എന്ന കഥാപാത്രത്തെയാണ് തിലകന്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ജെ.പി എന്ന് വിളിക്കുന്ന ജയപ്രകാശ് എന്ന യുവാവിന്റെ വേഷത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. റിമാ കല്ലിംഗല്‍ നായികയാകുന്ന ചിത്രത്തില്‍ റോമ, മാമുക്കോയ, ഇന്നസെന്റ്, ടിനി ടോം ബാബുരാജ്, കല്‍പ്പന എന്നിവരും അണിനിരക്കുന്നു. മലയാളികളുടെ ധനവിനിയോഗത്തെ വിഷയമാക്കി ചെയ്യുന്ന ഈ സിനിമ പ്രാഞ്ചിയേട്ടന്‍ പോലെ വേറിട്ടുനില്‍ക്കുന്ന ഒന്നായിരിക്കുമെന്നാണ് അറിയുന്നത്. ഗസല്‍ ഗാനങ്ങളുടെ പശ്ചാത്തലവും ഇന്ത്യന്‍ റുപ്പീയുടെ പ്രത്യേകതയാണ്.

ഏതായാലും സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജും നവസാങ്കേതികവിദ്യയും തമ്മിലുള്ള സ്റ്റണ്ട് രംഗങ്ങള്‍ തുടരുകയാണെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. പൃഥ്വിരാജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നേരത്തെ ഇന്റര്‍നെറ്റില്‍ മലയാള സിനിമയകള്‍ പ്രദര്‍ശിപ്പിച്ച ഒരു സംഘത്തെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റിലീസ്‌ചെയ്ത മലയാള സിനിമകള്‍ നിമിഷങ്ങള്‍ക്കകം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്ന അത്ഭുതം സംഭവിക്കുന്നത് ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള പ്രവാസിമലയാളികളിലൂടെയാണെന്നു വ്യക്തമായിയിരുന്നു. അടുത്തിടെ റിലീസായ ഒരു ഡസനോളം മലയാള ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ കൂടികൂട്ടിയത്. പൃഥ്വിരാജ് നായകനായ ഉറുമി അമേരിക്കയില്‍ രജിസ്റ്റര്‍ചെയ്ത ഒരു സൈറ്റില്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്റര്‍നെറ്റിന്റെ വലക്കണ്ണികള്‍ വരിഞ്ഞുമുറിക്കിയ മലയാളയുടെ യഥാര്‍ത്ഥചിത്രം പുറത്തായത്. അമേരിക്കയ്ക്കുപുറമേ ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരു സൈറ്റിലും ഉറുമി പ്രത്യക്ഷപ്പെട്ടതായാണ് വിവരം. തുടര്‍ന്ന് സംഭവത്തിന് ഉത്തരവാദിയായ ആഷ് മാജിക് ഡോട്ട്‌കോമിന്റെ ഉടമ ജോണ്‍ കൊടിയന്‍ എന്ന വിദേശമലയാളിയെക്കുറിച്ച് പോലീസ് അന്വേഷിക്കുകയും ചെയ്തു.

ഇതിനിടെ മല്ലിക സുകുമാരനെ ഫോണില്‍ വിളിച്ച് കൊടിയന്‍ നിരപരാദിത്വം വ്യക്തമാക്കിയതോടെ പ്രശ്‌നം തണുത്തു. അഞ്ചു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മല്ലിക സുകുമാരന്‍ കേസ് കൊടുക്കാനിരിക്കെയാണ് കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമായി അരമണിക്കൂറോളം ഫോണില്‍ സംസാരിച്ചത്.കൊടിയന്റെ നടപടികള്‍ മൂലം കോടികളുടെ നഷ്ടമാണ് തങ്ങള്‍ക്കും മലയാള സിനിമയ്ക്കും സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും കേസില്‍ നിന്നു പിന്മാറില്ലെന്നു മാത്രമല്ല കൊടിയന്‍ ജോലി ചെയ്യുന്ന കമ്പനിയെ ഇക്കാര്യം അറിയിക്കുമെന്നും മല്ലിക സുകുമാരന്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍നടപടികളെക്കുറിച്ച് ഇപ്പോള്‍ ആരും ഒന്നും വ്യക്തമാക്കുന്നില്ല. പുതിയ മലയാളസിനിമകള്‍ ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കുന്ന ആഷ് മാജിക് ഡോട്ട് കോമിന്റെ ഉടമ മലയാളിയായ ജോണ്‍ കൊടിയനാണെന്നു രണ്ടുമാസം മുമ്പാണ് കേരള പോലീസ് സൈബര്‍ സെല്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് ഇതിനു പുറമെ, രണ്ടു വെബ്‌സൈറ്റുകള്‍ കൂടിയുണ്ടെന്നും, ഒരു സൈറ്റില്‍നിന്ന് മറ്റൊന്നിലേക്ക് ലിങ്ക് നല്‍കിയിരുന്നുവെന്നും പൊലീസിനു വ്യക്തമായി.

വിഡിയോ ബിബി(വിബിബി) ഡോട്ട് കോം, ബേ മലയാളി ഡോട്ട് ഓര്‍ഗ് എന്നിവയാണ് മറ്റു രണ്ടു സൈറ്റുകള്‍. ഉറുമി, ഓഗസ്റ്റ് 15, ട്രാഫിക്, മേക്കപ്പ്മാന്‍, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, കുടുംബശ്രീ ട്രാവല്‍സ്, ബെസ്റ്റ് ആക്ടര്‍, റേയ്‌സ് തുടങ്ങിയ പുതിയ ചിത്രങ്ങളെല്ലാം ഈ വെബ്‌സൈറ്റുകളില്‍ ലഭ്യമായിരുന്നു. രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം യന്തിരനും മണിരത്‌നത്തിന്റെ രാവണും തിയറ്ററിലെത്തിയതിനൊപ്പം തന്നെ നെറ്റിലും പ്രത്യക്ഷപ്പെടുകയായിരുന്നു. മൂന്നു സൈറ്റുകള്‍ ജോണ്‍ കൊടിയന്റേതാണെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ മറ്റുള്ളവയുടെ ഉടമകളെയും തിരയുന്നുണ്ട്. കാലിഫോര്‍ണിയയിലെ ഒറാക്കിള്‍ റെഡ് വുഡ് ഷോര്‍സില്‍ വെബ് ഡിസൈനര്‍ ആന്‍ഡ് ഹോസ്റ്റ് തസ്തികയില്‍ ജോലി ചെയ്യുകയാണ് കൊടിയന്‍. കാലിഫോര്‍ണിയയിലെ ഫ്രീമോണ്ട് കാര്‍ഡിനല്‍ ടെറസില്‍ സ്ട്രീറ്റ് നമ്പര്‍ 3878ല്‍ താമസിക്കുന്ന ഇയാളുടെ ടെലിഫോണ്‍ നമ്പരും ഇമെയില്‍ ഐഡിയും ഉള്‍പ്പെടെയുള്ള വിശദാംശങ്ങളെല്ലാം പൊലീസ് കണ്ടെത്തിയിരുന്നു

Saturday, June 25, 2011

പ്രവാസിനന്മയ്ക്കായി നിലകൊണ്ടിട്ടുള്ളതാണ് കോണ്‍ഗ്രസ് പാരമ്പര്യമെന്ന് വയലാര്‍ രവി; മാഞ്ചസ്റ്ററിലും ക്രോയിഡോണിലും ഒ.ഐ.സി.സി യോഗങ്ങള്‍ ആവേശഭരിതം

Captureമാഞ്ചസ്റ്റര്‍: ഞായറാഴ്‌ച്ച ബ്രിട്ടണില്‍ നടന്ന ഒ.ഐ.സി.സി രൂപീകരണ യോഗങ്ങള്‍ ആവേശഭരിതമായി. മുന്‍കാല കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കന്മാരുടെയും സജീവ പ്രവര്‍ത്തകരുടേയും നിറസാന്നിധ്യം ബ്രിട്ടണില്‍ രൂപീകൃതമാവുന്ന ഒ.ഐ.സി.സിയുടെ കരുത്ത് വിളിച്ചോതുന്നതായി. കെ.പി.സി.സിയുടെ പ്രവാസി വിഭാഗമായ ഒ.ഐ.സി.സിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് ഞായറാഴ്‌ച്ച മാഞ്ചസ്റ്ററിലും ക്രോയിഡോണിലുമാണ് യോഗങ്ങള്‍ നടന്നത്.
Captureമാഞ്ചസ്റ്ററില്‍ പോള്‍സണ്‍ തോട്ടപ്പിള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഒ.ഐ.സി.സി മെംബര്‍ഷിപ്പ് കാമ്പയിന്‍ കമ്മറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് വലിയപറമ്പില്‍ ഉദ്‌ഘാടനം ചെയ്തു. മാഞ്ചസ്റ്ററില്‍ നടന്ന യോഗത്തില്‍, ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്‌സ് മിനിസ്റ്റര്‍ ശ്രീ വയലാര്‍ രവി, പത്തനംതിട്ട മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗം ആന്റോ ആന്റണി എം.പി, ഒ.ഐ.സി.സിയുടെ ചാര്‍ജുള്ള കെ.പി.സി.സി സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ് എന്നിവര്‍ ടെലിഫോണ്‍ കോണ്‍ഫ്രന്‍സിലൂടെ പ്രവര്‍ത്തകരെ അഭിസംബോധ ചെയ്തു. ‍
പ്രവാസി സമൂഹത്തിന്റെ നന്മയ്ക്കായി നിലകൊണ്ടിട്ടുള്ള പാരമ്പര്യമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനുള്ളതെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ശ്രീ വയലാര്‍ രവി. മാഞ്ചസ്റ്ററില്‍ നടന്ന ഒ.ഐ.സി.സി രൂപീകരണ യോഗത്തെ അഭിസംബോധന ചെയ്ത് ടെലഫോണ്‍ കോണ്‍ഫ്രന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.  പ്രവാസികളായി കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യാക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതിനും പരിഹാരം കാണുന്നതിനും എന്നും കോണ്‍ഗ്രസ് പാര്‍ട്ടി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രവാസി ഇന്ത്യാക്കാര്‍ക്ക് വോട്ടവകാശം എന്ന ചരിത്രപരമായ അവകാശം നേടിയെടുക്കുന്നത് കേന്ദ്രപ്രവാസികാര്യ വകുപ്പ് മന്ത്രി എന്ന നിലയില്‍ മന്ത്രിസഭയിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും സമ്മര്‍ദ്ദം ചെലുത്തുകയും അത് ലഭ്യമാക്കുന്നതിന് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കുന്നതിന് മുന്‍കൈ എടുക്കുകയും ചെയ്ത ശ്രീ വയലാര്‍ രവിയെ നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് വരവേറ്റത്. സോണിയാ ഗാന്ധിയുടേയും മന്‍മോഹന്‍ സിങിന്റേയും നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരില്‍ നിന്നും പ്രവാസികള്‍ക്ക് അനുകൂലമായ തീരുമാനങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസികളുടെ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനകള്‍ക്ക് നിര്‍ണ്ണായകമായ പങ്കുവഹിക്കാനാവും എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ബ്രിട്ടണില്‍ പ്രവാസികളായി ജീവിക്കുമ്പോഴും കോണ്‍ഗ്രസ് സംസ്ക്കാരം കൈവിടാതെ സംഘടിത ശക്തിയായി മുന്നോട്ട് പോകുന്നതിന് ഒ.ഐ.സി.സി രൂപീകരിക്കുവാന്‍ ചേര്‍ന്നിരിക്കുന്ന യോഗത്തിന് അദ്ദേഹം എല്ലാ വിധ ആശംസകള്‍ നേരുകയും ചെയ്തു.
Captureപ്രവാസി മലയാളികളെ സംബന്ധിച്ചടത്തോളും ഏറെ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് സാധിച്ചിട്ടുള്ള ആന്റോ ആന്റണി എം.പിയ്ക്ക് യോഗത്തില്‍ അനുമോദന പ്രവാഹമായിരുന്നു. പതിറ്റാണ്ടുകളായുള്ള പ്രവാസി ഇന്ത്യാക്കാരുടെ ആവശ്യമായിരുന്ന വോട്ടവകാശത്തെപ്പറ്റി പാര്‍ലമെന്റിലെ ‍ ചോദ്യോത്തര വേളയില്‍ ആന്റോ ആന്റണി ഉന്നയിച്ച ചോദ്യമാണ് പ്രവാസി വോട്ടവകാശം അനുവദിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് വരെയുള്ള നടപടി ക്രമങ്ങളിലേയ്ക്ക് നയിച്ചത്. കൂടാതെ കഴിഞ്ഞ ദിവസം ഇന്ത്യ, നഴ്‌സുമാരുടെ ആഗോള സംഘടനയായ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസില്‍ (ഐ.സി.എന്‍.) അംഗമായതും ആന്റോ ആന്റണിയുടെ ശ്രമഫലമായിട്ടാണ്. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ പ്രശ്‌നങ്ങളില്‍ ഐ.സി.എന്‍. വഴി ഇടപെടാനുള്ള സാഹചര്യം ഇന്ത്യയ്ക്ക് ലഭ്യമായിരിക്കുന്നത്‌ സഹായകരമാവുന്നത് ഏറ്റവും കൂടുതല്‍ നഴ്‌സുമാര്‍ വിദേശത്തേയ്ക്ക് പോകുന്ന കേരളത്തിനാണ്. ബ്രിട്ടണിലെ പ്രവാസി മലയാളികളുടെ ആവശ്യങ്ങള്‍ നേടുന്നതിനും നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും, യു.കെയില്‍ രൂപീകരിക്കുന്ന ഒ.ഐ.സി.സിയ്ക്ക് സാധിക്കട്ടെ എന്ന് ആന്റോ ആന്റണി എം.പി ആശംസിച്ചു. അനുദിനം പുരോഗതിയിലേയ്ക്ക് കുതിയ്ക്കുന്ന രാജ്യത്തിന് വേണ്ടി പ്രവാസി മലയാളികള്‍ ചെയ്യുന്ന സേവനങ്ങള്‍ വിലയേറിയതാണെന്നും അദ്ദേഹം വിലയിരുത്തി.
Captureകെ.പി.സി.സിയുടെ പ്രവാസി മലയാളികള്‍ക്കായുള്ള സംഘടനയായ ഒ.ഐ.സി.സിയുടെ രൂപീകരണത്തിനായി ബ്രിട്ടണില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ ആശംസകളും കെ.പി.സി.സി സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ് നേര്‍ന്നു. ഓരോ റീജിയണിലും യോഗങ്ങള്‍ ചേര്‍ന്ന് ചിട്ടയോടെ മുന്നോട്ട് പോകുന്ന പ്രവര്‍ത്തനങ്ങള്‍ ഒ.ഐ.സി.സിയ്ക്ക് ശക്തമായ അടിത്തറയാവുമെന്ന് അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സിയുടെ രൂപീകരണത്തിന് വേണ്ടി കോണ്‍ഗ്രസ് സംസ്ക്കാരമുള്ള എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Capture
കെ.എസ്.യു മുന്‍ സംസ്ഥാന ട്രഷറര്‍ തമ്പി ജോസ്, പത്തനംതിട്ട മുന്‍ ജില്ലാ സെക്രട്ടറി മാമ്മന്‍ ഫിലിപ്പ്,കോട്ടയം മുന്‍ ജില്ലാ സെക്രട്ടറി എബി സെബാസ്റ്റ്യന്‍, മുളന്തുരുത്തി കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റ് വിജി .കെ.പി, പഞ്ചായത്ത് അംഗങ്ങളായിരുന്ന ബേബി കൂടല്ലൂര്‍, ജോബി കരിങ്കുന്നം, ഇരിക്കൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് മുന്‍ സെക്രട്ടറി റെന്‍സണ്‍ സഖറിയാസ് എന്നിവര്‍ പ്രസംഗിച്ചു. റെഞ്ചി വര്‍ക്കി സ്വാഗതവും സാജു കാവുങ്ങ നന്ദിയും രേഖപ്പെടുത്തി.
Capture
 
ക്രോയിഡോണിലെ ഒ.ഐ.സി.സി. യോഗവും ഗംഭീരമായി
ക്രോയിഡോണില്‍ നടന്ന ഒ.ഐ.സി.സി യോഗവും ഗംഭീര വിജയമായി. ക്രോയിഡോണ്‍ മലയാളി സമൂഹത്തിലെ പ്രമുഖ വ്യക്തിയും നാട്ടില്‍ കോണ്‍ഗ്രസിന്റെയും പോഷക സംഘടനകളുടെയും നേതൃസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവന്നതുമായ മുതിര്‍ന്ന നേതാവ് കെ.കെ.മോഹന്‍ദാസ് അധ്യനായിരുന്നു. കെ.എസ്.യു. കൊല്ലം ജില്ലാ മുന്‍ സെക്രട്ടറി ഗിരി മാധവന്‍ യോഗം ഉദ്‌ഘാടനം ചെയ്തു. ഒ.ഐ.സി.സിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് താഴേത്തട്ടില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി ഗിരി വിശദീകരിച്ചു. പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവാസി സംഘടനയായ ഒ.ഐ.സി.സിയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന്‌ യോഗം വിലയിരുത്തി.
Capture
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും കഴിഞ്ഞ ലണ്ടനിലും ബര്‍മ്മിങ്‌ഹാമിലും നടന്ന ഒ.ഐ.സി.സി രൂപീകരണ യോഗങ്ങളില്‍ നല്‍കിയ സന്ദേശങ്ങളെപ്പറ്റി മറ്റ് നേതാക്കള്‍ വിശദീകരിച്ചു. പിറവം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി മുന്‍ പ്രസിഡന്റ് തോമസ് പുളിക്കല്‍, ചിറിയന്‍കീഴ്‌ ബ്ലോക്ക്‌ കോണ്‍ഗ്രസ് കമ്മറ്റി മുന്‍ സെക്രട്ടറി പ്രസാദ്‌ കോച്ചുവിള, ടോണി ചെറിയാന്‍, ജെയ്‌സണ്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ബിജു കല്ലമ്പലം സ്വാഗതവും സുജി കടയ്ക്കാവൂര്‍ നന്ദിയും രേഖപ്പെടുത്തി.
Capture
ഇന്നലെ ക്രോയിഡോണിലും മാഞ്ചസ്റ്ററിലും യോഗങ്ങള്‍ നടന്നതോടെ നാല് കേന്ദ്രങ്ങളിലെ രൂപീകരണ യോഗങ്ങള്‍ പൂര്‍ത്തിയായി. ലണ്ടന്‍ ഈസ്റ്റ്‌ ഹാം, ബര്‍മിങ്‌ഹാം എന്നിവിടങ്ങളില്‍ ഇതിനോടകം യോഗങ്ങള്‍ സംഘടിപ്പിക്കപ്പെട്ട് കഴിഞ്ഞതാണ്. വരുന്ന ഒരു മാസത്തിനുള്ളില്‍ ബ്രിട്ടണിലെ എല്ലാ റീജിയണുകളിലും രൂപീകരണ യോഗങ്ങള്‍ ചേരുന്നതാണ്.
Special Thanks to :റെഞ്ചി വര്‍ക്കി

കയ്യേറ്റം ഒഴിപ്പിക്കുന്നതിനെ പിന്തുണയ്ക്കും: അച്യുതാനന്ദന്‍


തിരുവനന്തപുരം: മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കെയ്യേറിയവരെ ഒഴിപ്പിക്കുന്നതിനെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ കൈയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ പേരില്‍ കുടിയേറ്റകര്‍ഷകരെ ഭൂമിയില്‍ നിന്ന് ഇറക്കിവിടുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ കൈയ്യേറ്റമൊഴിപ്പിക്കല്‍ ഭരണകൂട ഭീകരതയാണെന്ന റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അന്ന് കൈയ്യേറ്റമൊഴിപ്പിക്കുകയും അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കുകയും ചെയ്ത കേസുകള്‍ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. സര്‍ക്കാരിന് അനുകൂലമായ വിധി പ്രതീക്ഷിച്ചിരിക്കെ സംസ്ഥാന സര്‍ക്കാര്‍ തന്നെ തങ്ങളുടെ നടപടി ഭരണകൂട ഭീകരതയായിരുന്നു എന്ന് പറയുന്നത് കേസിനെ ദുര്‍ബലപ്പെടുത്താനും റിസോര്‍ട്ട് മാഫിയയെ സഹായിക്കാനുമാണെന്ന് സംശയിക്കേണ്ടിവരും.ചെറുകിട കൈയ്യേറ്റം, വന്‍കിട കൈയ്യേറ്റം എന്ന തരംതിരിക്കല്‍ ഒഴിവാക്കണമെന്ന് അച്യുതാനന്ദന്‍ യോഗത്തില്‍ നിര്‍ദേശിച്ചു. എല്ലാ കൈയ്യേറ്റങ്ങളും നിയമവിരുദ്ധമാണെന്ന് അംഗീകരിക്കുകയും നടപടിയെടുക്കുകയും വേണം. എന്നാല്‍ കൈയ്യേറ്റങ്ങളും കുടിയേറ്റങ്ങളും വേര്‍തിരിച്ചുകാണണം. മറ്റെവിടെയും സ്ഥലമില്ലാതെ വീടുവെയ്ക്കുന്നതിനും കൃഷി ചെയ്തുജീവിക്കുന്നതിനുമായി ഭൂമിയില്‍ കയറിവരെ കുടിയേറ്റക്കാരായി അംഗീകരിക്കണം. മൂന്നാറില്‍ നടന്നുകഴിഞ്ഞ സര്‍വേകളുടെ അടിസ്ഥാനത്തില്‍ അതിര്‍ത്തി നിര്‍ണയിക്കണം. ഇനിയും റീസര്‍വേ നടത്തിയാല്‍ ഇതിനോടകം നടന്ന കൈയ്യേറ്റങ്ങള്‍ സാധൂകരിക്കാന്‍ ഇടവരും. പാരിസ്ഥിതിക ദുര്‍ബലപ്രദേശത്ത് കെട്ടിടങ്ങള്‍ നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു.

ഡി വൈ എഫ് ഐയുടെ മെഡിക്കല്‍ കോളജ് അക്രമത്തെ എതിര്‍ത്ത സി ഐ ടി യു തൊഴിലാളികളെ പുറത്താക്കി


ആലപ്പുഴ: മെഡിക്കല്‍ കോളജില്‍ നടന്ന ഡി വൈ എഫ് ഐ അക്രമ ത്തെ ചോദ്യം ചെയ്ത സി ഐ ടി യു തൊഴിലാളികളെ യൂണിയനില്‍ നി ന്നും ആറുമാസത്തേയ്ക്ക് സസ്‌പെന്റു ചെയ്തു.
കഴിഞ്ഞ ദിവസം നേഴ്‌സിംഗ് അസിസ്റ്റന്റ് താത്ക്കാലിക ജോലിയ്ക്കായി ഇന്റര്‍വ്യൂ തടസപ്പെടുത്തുകയും അക്രമം നടത്തുകയും ചെയ്ത 28 പേരേ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നാലുപേര്‍ സി ഐ ടി യു തൊഴിലാളി യൂണിയനില്‍പ്പെട്ടവരാണ്. സമരത്തില്‍ പങ്കെടുക്കുന്നതിനായി പത്തോളം പേരേയാണ് യൂണിയനില്‍ നിന്നും വിളിച്ചിരുന്നത്. ഇവരില്‍ ആക്രമണം ഉണ്ടായ സമയത്തത്ത് ആറുപേര്‍ ഓടി രക്ഷപെട്ടിരുന്നു. ഇതില്‍ അനില്‍കുമാര്‍ എന്നയാള്‍ മുന്‍പ് വാഹനാപകടത്തില്‍ പരിക്കേറ്റ് കഴിഞ്ഞിരുന്നയാളാണ്. ഈ സമരത്തിലേയ്ക്ക് മകനെ കൊണ്ടുപോയത് ശരിയല്ലെന്നും ഇനി ഇത്തരം അക്രമ സമരങ്ങളിലേയ്ക്ക് മകനെ വിളിയ്ക്കരുതെന്നും നിര്‍മ്മാണ തൊഴിലാളി യൂണിയനില്‍പ്പെട്ട മാതാവ് പൊന്നമ്മ സി ഐ ടി യു സെക്രട്ടറിയോട് ആവശ്യപ്പെട്ടതാണ് നേതാവിനെ പ്രകോപിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് ഇവരെയും മകനെയും പുറത്താക്കിയിരിക്കുന്നത്. ഈ ആറ് മാസങ്ങള്‍ക്കുള്ളില്‍ പുറത്താക്കപ്പെട്ടയാള്‍ക്ക് മറ്റു യൂണിയനുകളില്‍ ചേര്‍ന്ന് തൊഴിലെടുക്കാന്‍ പറ്റുകയില്ല. സിഐടിയുവില്‍ നിന്നും പുറത്താക്കിയ ആളെ യൂണിയനില്‍ ഉള്‍പ്പെടുത്തരുതെന്ന് ചൂണ്ടിക്കാട്ടി മറ്റു യൂണിയനുകള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
പ്രകടനം നടത്താനെന്ന പേരിലാണ് ഇവരെ കഴിഞ്ഞ ദിവസം രാവിലെ ഇവരെ കൂട്ടികൊണ്ടു പോയത്. എന്നാല്‍, മെഡിക്കല്‍ കോളജ് ക്യാംപസിലേക്ക് നടന്ന മാര്‍ച്ച് അക്രമാസക്തമാകുയും പ്രവര്‍ത്തകര്‍ ക്യാംപസില്‍ വ്യാപക നാശം വരുത്തുകയും ചെയ്തു. പ്രകടനം അക്രാമസക്തമായതോടെ സമരത്തില്‍ പങ്കെടുത്ത 10 തൊഴിലാളികളില്‍ ആറു പേര്‍ ഓടി രക്ഷപ്പെട്ടു. മറ്റു നാലു പേര്‍ പൊലീസിന്റെ പിടിയിലാകുകയായിരുന്നു. ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ കോളജ് ക്യാംപസില്‍ വ്യാപക നാശം സം‘വിച്ചിട്ടുണ്ട്. ജനാലകളും കോളജ് ഉപകരണങ്ങളും നശിപ്പിച്ചു. ഏകദേശം കാല്‍ലക്ഷം രൂപയുടെ നാശം സംഭവിച്ചതായി മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി

ജനപ്രിയനേതാവിന് ജനസഹസ്രങ്ങളുടെ യാത്രാമൊഴി


കോഴിക്കോട്: കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍മന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന അഡ്വ. എ സുജനപാലിന് ജനസഹ്രസങ്ങളുടെ യാത്രാമൊഴി. ഭൗതികശരീരം  ഉച്ചയ്ക്ക് ഒരു മണിയോടെ ഔദ്യോഗിക ബഹുമതികളോടെ മാവൂര്‍ റോഡ് ശ്മാശനത്തില്‍ സംസ്‌കരിച്ചു. 
മകന്‍ മനുഗോപാല്‍ ചിതയ്ക്ക് തീ കൊളുത്തി. എസ് കെ പൊറ്റക്കാട് സാംസ്‌കാരിക നിലയത്തിലും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിലും ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖര്‍ അന്തിമോചാരം അര്‍പ്പിച്ചു. രാഷ്ട്രീയജീവിതത്തിനൊപ്പം സാംസ്‌കാരിക-സാമൂഹിക രംഗത്തും സാഹിത്യരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയെ അവസാനമായി ഒരു നോക്കുകാണാന്‍ പതിനായിരങ്ങളാണ് എസ് കെ ഹാള്‍, ഡി സി സി, ടൗണ്‍ഹാള്‍ എന്നിവിടങ്ങളിലേക്കായി ഒഴുകിയെത്തിയത്. രാവിലെ ഒമ്പതരയോടെ പൊറ്റമ്മലിലെ ഗോപാലപുരം വസതിയില്‍ നിന്ന് പുതിയറ എസ് കെ സാംസ്‌കാരിക നിലയത്തില്‍ അന്തിമോപചാരമര്‍പ്പിക്കാനായി എത്തിച്ച ശേഷം അവിടെ നിന്നും പത്തരയോടെ ഭൗതികശരീരം ഡി സി സി ഓഫിസ് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഡി സി സി ഓഫിസില്‍ നിന്നും പതിനൊന്നരയോടെ ടൗണ്‍ഹാളില്‍ എത്തിച്ച ഭൗതികശരീരം 12.10 വരെ അവിടെ പൊതുദര്‍ശനത്തിനായി വെച്ചു. തുടര്‍ന്ന് ഭൗതികശരീരം വഹിച്ച വാഹനം വിലാപയാത്രയായി മാവൂര്‍ റോഡ് ശ്മശാനത്തിലേക്ക് നീങ്ങി. ചിതയ്ക്ക് തീ കൊളുത്തുന്നതിന് തൊട്ടുമുമ്പ് വരെയും ജനപ്രിയ നേതാവിന്റെ മുഖം അവസാനമായി ദര്‍ശിക്കാന്‍ നിരവധി പേരാണ് എത്തിച്ചേര്‍ന്നത്.
  കേന്ദ്രആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, എം പിമാരായ ജെ പി സി ചെയര്‍മാന്‍ പി സി ചാക്കോ, എം കെ രാഘവന്‍, എം ഐ ഷാനവാസ്, ഇ ടി മുഹമ്മദ് ബഷീര്‍, കെ പി സി സി മുന്‍ പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപ്പിള്ള, സി വി പത്മരാജന്‍,  മേയര്‍ പ്രഫ. എ കെ പ്രേമജം, സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍, ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍, ഡി സി സി പ്രസിഡന്റ് കെ സി അബു, കെ പി സി സി ഭാരവാഹികളായ അഡ്വ. പി ശങ്കരന്‍, യു കെ ഭാസി, സതീശന്‍ പാച്ചേനി, എന്‍ സുബ്രഹ്മണ്യന്‍, വി വി പ്രകാശ്, ലതികാ സുഭാഷ്, യു ഡി എഫ് ജില്ലാ കണ്‍വീനര്‍ അഡ്വ. എം വീരാന്‍കുട്ടി, മുന്‍ മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, പി സിറിയക് ജോണ്‍, എം കമലം, കെ പി നൂറുദ്ദീന്‍, എം ടി പത്മ, പി കെ കെ ബാവ, കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് പി രാമകൃഷ്ണന്‍, സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി, അക്ബര്‍ കക്കട്ടില്‍, പി വത്സല, നടന്‍ മാമുക്കോയ, സംവിധായകന്‍ വി എം വിനു, എം എന്‍ കാരശ്ശേരി, പി എം എ സലാം, കോണ്‍ഗ്രസ് നേതാക്കളായ എന്‍ പി മൊയ്തീന്‍, പി വി ഗംഗാധരന്‍, പി ജെ പൗലോസ്, എ ബാലറാം, പി എം സുരേഷ്ബാബു, കെ രാമചന്ദ്രന്‍മാസ്റ്റര്‍, അഡ്വ. ടി സിദ്ദിഖ്, ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജമീല കാനത്തില്‍, എ ഡി എം ഇ ജെ ഡേവിഡ്, മുന്‍മേയര്‍മാരായ എം ഭാസ്‌കരന്‍, സി ജെ റോബിന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് വേണ്ടി എ ഡി എം ഡേവിഡും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ഡി സി സി പ്രസിഡന്റ് കെ സി അബുവും നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന് വേണ്ടി അഡ്വ. പി എം നിയാസും കേന്ദ്രഊര്‍ജ്ജ സഹമന്ത്രി കെ സി വേണുഗോപാലിന് വേണ്ടി എന്‍ കെ അബ്ദുറഹിമാനും പുഷ്പ ചക്രം സമര്‍പ്പിച്ചു. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍. ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ എന്നിവര്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു 

വാസവനും രമേശനും പിന്നെ സ്വാശ്രയമെഡിക്കല്‍ പ്രവേശനവും


തിരുവനന്തപുരം: സ്വാശ്രയകോളജുകള്‍ക്കെതിരേ പാവപ്പെട്ട വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് സമരമുഖത്തേക്കു പറഞ്ഞുവിട്ട് തല്ലുമേടിപ്പിക്കുന്ന അതേ നേതാവു തന്നെ വീട്ടിലെത്തിയാല്‍ സ്വാശ്രയകോളജില്‍ പഠിക്കുന്ന മക്കളുടെ സ്‌നേഹനിഥിയായ പിതാവായി മാറും. പരിയാരം മെഡിക്കല്‍ കോളജിനെതിരേ തീപ്പൊരി സമരം നടത്തിയ രമേശന്‍ മുതല്‍ നീളുന്ന ഈ പട്ടികയില്‍ മറ്റൊരു വിപ്ലവനേതാവു കൂടി സ്ഥാനം പിടിക്കുന്നു. മറ്റാരുമല്ല, സാക്ഷാല്‍ വി.എന്‍ വാസവന്‍. കോട്ടയം മുന്‍ എം.എല്‍.എ. മധ്യതിരുവിതാംകൂറിലെ ഈ വിപ്ലവജ്യോതിസിന്റെ മകള്‍ക്ക് പ്രവേശന പരീക്ഷയില്‍ മതിയായ മാര്‍ക്കുപോലും ലഭിച്ചിരുന്നില്ല. എന്നിട്ടും മെഡിക്കല്‍ പഠനം തുടരുന്ന കുട്ടി ഉടന്‍ ഡോക്ടറായി ജനസേവനത്തിനെത്തും. പ്രവേശന പരീക്ഷയില്‍ നിശ്ചിതയോഗ്യത നേടാത്ത മകള്‍ക്കു വാസവന്‍ ഗോകുലം മെഡിക്കല്‍ കോളജില്‍ എംബിബിഎസ് സീറ്റ് സംഘടിപ്പിച്ചതാണ് ഇപ്പോഴത്തെ പുതിയ കാലാവസ്ഥയില്‍ വിവാദമാകുന്നത്. നേരത്തെ ഇതുസംബന്ധിച്ച നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും പരിയാരത്തെ രമേശന്‍ വിവാദത്തോടെ സംഭവം വീണ്ടും കത്തിപ്പടരുകയാണ്, കോട്ടയത്തെ പാര്‍ട്ടിക്കുള്ളില്‍.

വാസവന്‍ നിയമസഭാംഗമായിരിക്കെ 2007-08 ലാണു മകള്‍ പ്രവേശനം നേടിയത്. മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡം അനുസരിച്ച് എംബിബിഎസ് സീറ്റിനു പ്രവേശന പരീക്ഷയില്‍ 50% മാര്‍ക്ക് നിര്‍ബന്ധമാണ്. എന്നാല്‍ 960ല്‍ 147.4 മാര്‍ക്ക് മാത്രമുള്ള കുട്ടിയെ മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആ വര്‍ഷം ഗോകുലം മെഡിക്കല്‍ കോളജിലെ മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം നേടിയ 20 കുട്ടികള്‍ക്കും യോഗ്യതാ പരീക്ഷയില്‍ 50% മാര്‍ക്കില്ലായിരുന്നു. 101.1 മാര്‍ക്ക് നേടിയ വിദ്യാര്‍ഥിയെപ്പോലും മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശിപ്പിച്ചു. ഇതു പിന്നീടു മെഡിക്കല്‍ കൗണ്‍സില്‍ കണ്ടെത്തുകയും ഇവരെ 20 പേരെയും പുറത്താക്കുകയും ചെയ്തു. കുറേക്കാലം ഇവര്‍ക്കു പുറത്തു നില്‍ക്കേണ്ടിവന്നുവെങ്കിലും മാനേജ്‌മെന്റിന്റെ ശ്രമഫലമായി പിന്നീട് ഇവരെ തുടര്‍ന്നും പഠിപ്പിക്കുകയായിരുന്നു. ഇതിനിടെ, യോഗ്യതയില്ലെങ്കിലും ഇവര്‍ക്കു മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതിയും സംഘടിപ്പിച്ചെടുത്തു. 2007-08 വര്‍ഷം കേരളത്തിലെ മറ്റു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മാനേജ്‌മെന്റ് സീറ്റിലും നിശ്ചിത യോഗ്യത നേടാത്ത വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചിരുന്നു.

ഇവരെയും മെഡിക്കല്‍ കൗണ്‍സില്‍ പുറത്താക്കി. ഇതിനെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണു സിപിഎം നേതാവിന്റെ മകള്‍ ഉള്‍പ്പെടെയുള്ളവരുടെ അഡ്മിഷനു മാത്രം മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് എന്‍.ആര്‍.ഐ. ക്വാട്ടയില്‍ എം.ബി.ബി.എസ്. സീറ്റ് നേടിയ ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറര്‍ വി.വി.രമേശനെതിരെ പാര്‍ട്ടി നടപടി തുടങ്ങുന്നതിനിടെയാണ് ഔദ്യോഗികപക്ഷത്തെ കരുത്തനായ വാസവനെതിരേയും ആരോപണം ഉയര്‍ന്നിരിക്കുന്നത്. രമേശനെതിരേ നടപടി സ്വീകരിക്കാന്‍ നേതൃത്വത്തിനുമേല്‍ സമ്മര്‍ദം മുറുകിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ പാര്‍ട്ടി നിര്‍ദേശം അനുസരിക്കാന്‍ ബാധ്യതയുള്ളതിനാല്‍ തീരുമാനമെടുക്കാനാകാതെ ഡി.വൈ.എഫ്.ഐ. സംസ്ഥാന നേതൃത്വം കുഴങ്ങുകയാണ്.

മേഖലായോഗങ്ങളില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് നടക്കുന്നത്. സംഘടനയ്ക്ക് ബാധ്യതയാവുന്ന 'മുതിര്‍ന്ന പൗരന്മാരെ' ചുമക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നാണ് കോഴിക്കോട് നടന്ന ഒരു മേഖലായോഗത്തിലുണ്ടായ വിമര്‍ശം. വി.വി. രമേശന്റെ കാര്യത്തില്‍ എന്തെങ്കിലും നടപടിയെടുക്കാതെ സ്വാശ്രയ കോളേജ് സമരത്തെ കുറിച്ച് യോഗങ്ങളില്‍ വിശദീകരിക്കാനാവില്ലെന്ന നിലപാടാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കുമുള്ളത്. സ്വാശ്രയകോളജുകള്‍ക്കു തുടക്കംകുറിച്ച അന്നുമുതല്‍ സമരം ചെയ്യുന്ന സംഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ തന്നെ സ്വന്തംകാര്യത്തില്‍ ഇത്തരം സ്വാശ്രയ നിലപാടുകള്‍ എടുക്കുന്നതാണ് ഇടതുപക്ഷത്തെ, പ്രത്യേകിച്ചും സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നത്. പരിയാരം മെഡിക്കല്‍ കോളേജ് 1993ല്‍ സ്ഥാപിച്ചത് മുതല്‍ തന്നെ രാഷ്ട്രീയ വിവാദങ്ങളുടെ കേന്ദ്രമാണ്. 90കളില്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ 'വിദ്യാഭ്യാസ കച്ചവട'ത്തിനെതിരെ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും നടത്തിയ സമരങ്ങളുടെ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു സഹകരണ മേഖലയില്‍ ആരംഭിച്ച പരിയാരം മെഡിക്കല്‍ കോളേജ്. പരിയാരം കോളേജ് തുടങ്ങാന്‍ നേതൃത്വം നല്‍കിയ സിഎംപി നേതാവ് എംവി രാഘവന്‍ മന്ത്രിയായിരിക്കുമ്പോള്‍ ഡിവൈഎഫ്‌ഐ കൂത്തുപറമ്പില്‍ നടത്തിയ സമരത്തിലാണ് പൊലീസ് വെടിവെയ്പില്‍ അഞ്ചുപേര്‍ രക്തസാക്ഷികളായത്.

പരിയാരം മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിനെ തന്നെ എതിര്‍ത്തിരുന്ന സിപിഎം പിന്നീട് കോളേജിന്റെ ഭരണസമിതി തന്നെ പിടിച്ചെടുത്തു. അന്ന് ആ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡിവൈഎഫ്‌ഐ നേതാവായിരുന്ന എം വി ജയരാജന്‍ ഇപ്പോള്‍ പരിയാരം കോളേജ് ഭരണസമിതിയുടെ ചെയര്‍മാനാണ്. ഇപ്പോള്‍ കോളേജ് വീണ്ടും വിവാദകേന്ദ്രമായത് എംബിബിഎസ്, പോസ്റ്റ് ഗ്രാജുവേഷന്‍ കോഴ്‌സുകളില്‍ നടത്തിയ പ്രവേശനങ്ങളില്‍ നടന്ന 'കച്ചവട'ങ്ങളുടെ പേരിലാണ്. ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ മകള്‍ പിജി കോഴ്‌സില്‍ മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം നേടിയതാണ് വിവാദത്തിലേക്ക് വഴി തുറന്നത്. സര്‍ക്കാരിന് നല്‍കേണ്ട 50 ശതമാനം മെറിറ്റ് സീറ്റ് കവര്‍ന്നെടുത്താണ് മന്ത്രിയുടെ മകള്‍ ഡോ. യമുനക്കും മറ്റും പ്രവേശനം നല്‍കിയത് എന്നതായിരുന്നു ആരോപണം. സ്വാശ്രയ സ്വകാര്യ മാനേജ്‌മെന്റുകള്‍ സീറ്റുകള്‍ സര്‍ക്കാരിന് നല്‍കാതെ കച്ചവടം നടത്തുന്നതിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്ത് വന്നപ്പോള്‍ തന്നെയാണ് മന്ത്രിയുടെ മകള്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടിയത്.

ആദ്യ വര്‍ഷത്തെ ഫീസായി 28 ലക്ഷം രൂപയും ഹോസ്റ്റല്‍ ഫീസ് 1,42,000 രൂപയും അടയ്ക്കുകയും ചെയ്തു. അതേ സമയം ആരോഗ്യമന്ത്രിയുടെ മകളുടെ എം ഡി പ്രവേശനം നിയമാനുസൃതമാണ് എന്നായിരുന്നു ഭരണസമിതി ചെയര്‍മാന്‍ എം വി ജയരാജന്‍ അവകാശപ്പെട്ടത്. ഏതായാലും നിയമാനുസൃതമാണ് പ്രവേശനം ലഭിച്ചതെങ്കിലും വിമര്‍ശനങ്ങളെ തുടര്‍ന്ന് അദ്ദേഹം മകളുടെ അഡ്മിഷന്‍ വേണ്ടെന്ന് വെച്ചതായി അറിയിച്ചു. എന്നാല്‍ സീറ്റുകള്‍ സര്‍ക്കാരിനെ അറിയിക്കാതെ മാനേജ്‌മെന്റുകള്‍ കച്ചവടം നടത്തുകയാണെന്ന് ആരോപിച്ച സിപിഎം നിയന്ത്രണത്തിലുളള ഭരണ സമിതി തന്നെ സീറ്റ് കച്ചവടം ചെയ്തുവെന്ന പ്രശ്‌നം വിവാദങ്ങള്‍ക്കിടയില്‍ വേണ്ടത്ര ചര്‍ച്ചയായില്ല. തൊട്ടുപിന്നാലെ ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ വി വി രമേശന്റെ മകള്‍ 50 ലക്ഷം രൂപയുടെ എന്‍ആര്‍ഐ ക്വാട്ടയില്‍ എംബിബിഎസ് പ്രവേശനം നേടിയെന്ന റിപ്പോര്‍ട്ട് പുറത്ത്വന്നു. സ്വാശ്രയ കോളേജുകളുടെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും സമരം നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ തന്നെയായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതി അംഗം കൂടിയാണ് രമേശന്‍.

സാധാരണ നിലയില്‍ വിദേശത്ത് ജോലിയോ ബിസിനസോ ഉളളവരുടെ മക്കള്‍ക്ക് വേണ്ടി നീക്കിവെക്കുന്നതാണ് എന്‍ആര്‍ഐ പേമെന്റ് സീറ്റുകള്‍. എന്നാല്‍ കേരളത്തിലുളളവര്‍ക്ക് വേണ്ടി എന്‍ആര്‍ഐകള്‍ക്ക് സീറ്റ് സ്‌പോണ്‍സര്‍ ചെയ്യാമെന്ന സാങ്കേതിക ന്യായം നിരത്തി രമേശനെ ന്യായീകരിക്കുവാനും സിപിഎം ഭരണ സമിതി ശ്രമിച്ചു. എന്നാല്‍ സാധാരണക്കാരന് വിദ്യാഭ്യാസം അപ്രാപ്യമാക്കുന്ന മാനേജ്‌മെന്റ് ക്വാട്ടയും എന്‍ആര്‍ഐ ക്വാട്ടയും സ്വന്തം നേതാക്കള്‍ തന്നെ വളഞ്ഞ വഴിയിലൂടെ സ്വന്തമാക്കുന്നതിനെക്കുറിച്ചുളള വിമര്‍ശനങ്ങള്‍ ഡിവൈഎഫ്‌ഐക്കുളളിലും പാര്‍ട്ടിക്കുളളിലും ഉയര്‍ന്നതോടെ രമേശനെ രക്ഷിക്കാനുളള ശ്രമങ്ങള്‍ കയ്യൊഴിയേണ്ടിവന്നു. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായ ഒരാള്‍ക്ക് അരക്കോടിയുടെ സീറ്റില്‍ മകളെ പഠിപ്പിക്കുന്നതിനുളള സാമ്പത്തിക സ്രോതസ് എവിടെ നിന്നാണെന്ന ചോദ്യവും ഉയര്‍ന്നു. ആരോപണങ്ങളെ തുടര്‍ന്ന് അടൂര്‍ പ്രകാശിനെപ്പോലെ രമേശനും മകളുടെ സീറ്റ് 'പാര്‍ട്ടിക്ക് വേണ്ടി'  ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചു.

'രക്ഷിതാവെന്ന നിലയിലുളള ആഗ്രഹങ്ങള്‍ക്ക് കാഴ്‌പ്പെട്ടുപോയി' എന്നായിരുന്നു അദ്ദേഹത്തിന്റെ ഏറ്റുപറച്ചില്‍. ജനങ്ങളോടും പാര്‍ട്ടിയോടും ക്ഷമ ചോദിക്കാനും അദ്ദേഹം മടിച്ചില്ല. എന്നാല്‍ എതിര്‍പ്പുകള്‍ ഉണ്ടായില്ലെങ്കില്‍ ഇത്തരം ഏറ്റുപറച്ചിലുകളില്ലാതെ അടൂര്‍ പ്രകാശിന്റെയും രമേശന്റെയും മക്കള്‍ കച്ചവടം ചെയ്യുന്ന സീറ്റുകളില്‍ പഠനം തുടരുമായിരുന്നു. പുറത്ത് യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും 'വിദ്യാഭ്യാസ കച്ചവടത്തിനെതിരെ' സമരം നടത്താന്‍ പ്രവര്‍ത്തകരെ തെരുവില്‍ ഇറക്കുകയും ചെയ്യും. ഏറെ രസകരമായ കാര്യം വിദ്യാഭ്യാസ കച്ചവടത്തെ എതിര്‍ക്കുകയും രക്തസാക്ഷികളെ സൃഷ്ടിക്കുകയും ചെയ്ത സിപിഎം നേതൃത്വം നല്‍കുന്ന പരിയാരം മെഡിക്കല്‍ കോളേജ് ഭരണ സമിതി നാല് വര്‍ഷം കൊണ്ട് മാനേജ്‌മെന്റ്,  എന്‍ആര്‍ഐ സീറ്റുകളുടെ വില്‍പ്പനയിലൂടെ 30 കോടിയോളം സമ്പാദിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്. രക്തസാക്ഷികളുടെ എണ്ണം കൂടിയിരുന്നെങ്കില്‍ ലാഭവും കൂടുമായിരുന്നു.

സ്വാശ്രയ കച്ചവടത്തില്‍ ഭരണ പ്രതിപക്ഷങ്ങള്‍ നടത്തുന്ന ഒളിച്ചുകളികള്‍ തന്നെയാണ് ഈ ഉദാഹരണങ്ങളിലൂടെ പുറത്തുവരുന്നത്. സമരങ്ങളും ഭാവിയിലേക്കുളള കച്ചവട സാധ്യതകള്‍ തുറക്കുന്നുണ്ടെന്ന് അടൂര്‍ പ്രകാശും രമേശനും എം വി ജയരാജനും തെളിയിക്കുന്നുണ്ട്. പ്രവര്‍ത്തകര്‍ പുറത്ത് തല്ലുകൊളളുമ്പോള്‍ നേതാക്കളുടെ മക്കള്‍ 'സ്വാശ്രിത'രായി ഭാവി സുരക്ഷിതമാക്കുന്നു. അത്തരത്തിലൊരു കണ്ണിയിലാണ് ഇപ്പോള്‍ വാസവനും അണിചേര്‍ന്നിരിക്കുന്നത്