കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അഡ്വ. എ.സുജനപാല്‍ (62) അന്തരിച്ചു. കോഴിക്കോട്ട് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. അര്‍ബുദരോഗ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. 2006 ല്‍ വനം-പരിസ്ഥിതി മന്ത്രിയായിരുന്നു.
മൃതദേഹം വെള്ളിയാഴ്ച്ച രാവിലെ 9 മണി മുതല്‍ 10 വരെ ഡി.സി.സി. ഓഫീസിലും 10 മുതല്‍ ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം 12 മണിയോടെ മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിക്കും. കെ.എസ്.യുവിലൂടെയാണ് സുജനപാല്‍ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവമാകുന്നത്.
പിന്നീട് യൂത്ത് കോണ്‍ഗ്രസിന്റേയും കോണ്‍ഗ്രസിന്റേയും സംസ്ഥാന ഭാരവാഹിയായി ഉയര്‍ന്നു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചു. 1991 ല്‍ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2001 ലും എം.എല്‍.എ. ആയി. കോഴിക്കോട്ടെ സാംസ്‌കാരിക മണ്ഡലത്തില്‍ സജീവസാന്നിധ്യമായിരുന്ന അദ്ദേഹം അത്തരം നിരവധി കൂട്ടായ്മകളുടെ മുഖ്യസംഘാടകന്‍ കൂടിയായിരുന്നു.
പൊരുതുന്ന പലസ്തീന്‍, ബര്‍ലിന്‍ മതിലുകള്‍, മൂന്നാംലോകം, ഗാന്ധിസം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, മരണം കാത്തുകിടക്കുന്ന കണ്ടല്‍ക്കാടുകള്‍ തുടങ്ങിയ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. കോളേജ് അധ്യാപികയായിരുന്ന ജയശ്രീയാണ് ഭാര്യ. മനു, അമൃത എന്നിവരാണ് മക്കള്‍