
പ്രതിമാസം 40 കോടി രൂപയിലേറെ നഷ്ടം നേരിട്ടുകൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് സര്‍ക്കാരിന്റെ നയപ്രഖ്യാപനം. ഇതിന്റെ ഭാഗമായി നടപ്പുസാമ്പത്തിക വര്‍,ം 1000 പുതിയ കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിലിറക്കും.
ഇവയെ പുതിയ മേഖലകളിലാണ് പ്രവര്‍ത്തിപ്പിക്കുക.കെഎസ്ആര്‍ടിസിയിലെ സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്ക്കരണ പദ്ധതി നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാക്കും ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനില്‍ നിന്നും ഓണ്‍ലൈനായി ഡാറ്റകള്‍ ഡിപ്പോകളിലെ കംപ്യൂട്ടറുകളിലേക്ക് മാറ്റുന്നതിനുള്ള പദ്ധതികളും നടപ്പാക്കും.വകുപ്പിന്റെ അച്ചടക്കത്തോടെയും കൃത്യനിഷ്ഠയോടെയുമുള്ള പ്രവര്‍ത്തനങ്ങള്‍ വഴി ജനങ്ങളുടെ യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള കൂടുതല്‍ സാധ്യതകള്‍ ആരായും.ജലഗതാഗത വകുപ്പിന്റെ കീഴിലും സര്‍ക്കാരിന് സമഗ്രമായതും ജനോപകാരപ്രദവുമായ പദ്ധതികലാണുള്ളത്.ബോട്ടുകളുടെ എണ്ണം വര്‍ദിപ്പിക്കുന്നതിനുള്ള നടപടിയാണ് ഇതില്‍ ആദ്യത്തേത്.ഇതോടെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനും ദ്വീപുകളെയും റോഡുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള മറ്റൊരു യാത്രാമാര്‍ഗമെന്ന നിലയില്‍ ഇതിനെ വളര്‍ത്തുകയും ചെയ്യുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.ജലഗതാഗത വകുപ്പിന്റെ വൈക്കം, പാണാവള്ളി, മുഹമ്മ സ്റ്റേഷനുകളുടെ കെട്ടിട നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും.കൊല്ലത്തും കോട്ടയത്തും എറണാകുളത്തും പുതിയ സ്റ്റേഷന്‍ ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മാണം നടത്തുമെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു.കുട്ടനാട് പദ്ധതി വേഗത്തിലാക്കും.തണ്ണീര്‍മുക്കം ബണ്ടിന്റെയും തോട്ടപ്പള്ളി സ്പില്‍വേയുടേയും നവീകരണത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍വസ്റ്റ്‌മെന്റ് ക്ലിയറന്‍സിന് അപേക്ഷിക്കും.കൊച്ചിയിലെ സീ പോര്‍ട്ട്-എയര്‍പോര്‍ട്ട് ജലപാത നിര്‍മാണം 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.കൊല്ലം-കോട്ടപ്പുറം ജലപാത തിരുവനന്തപുരത്തേക്കും കാസര്‍ഗോട്ടേക്കും ദീര്‍ഘിപ്പിക്കുന്നതിന് കേന്ദ്രവുമായി ആലോചിക്കും.
മോട്ടോര്‍വാഹന വകുപ്പില്‍ ഇലക്ട്രോണിക് പേമെന്റ് സിസ്റ്റം ഏര്‍പ്പെടുത്തും.നികുതികളും ഫീസുകളും മറ്റു തീരുവകളും പൗരന്‍മാര്‍ക്ക് ഓണ്‍ലൈനായി അടക്കാനുള്ള സംവിധാനമാണിത്. വാഹനങ്ങളുടെ അമിത വേഗം മൂലം റോഡപകടങ്ങള്‍ വര്‍ദിക്കുന്ന സാഹചര്യത്തില്‍ അതു തടയുന്നതിനായി കുറഞ്ഞത് ആറ് ഹാന്‍ഡ് ഹെല്‍ഡ് റഡാറുകല്‍ സ്ഥാപിക്കും.പൈലറ്റ് പ്രോജക്റ്റായ റഡാര്‍ സര്‍വെയ്‌ലന്‍സ് സിസ്റ്റം നടപ്പു സാമ്പത്തിക വര്‍ഷം അഞ്ചു ജില്ലകലില്‍ പൂര്‍ത്തിയാക്കും.പിന്നീട് ഇതു വ്യാപിപ്പിക്കും.പരിശീലകര്‍ക്കും ഡ്രൈവര്‍മാര്‍ക്കും തൊഴില്‍പരമായ പരിശീലനം നല്‍കുന്നതിനും ഡ്രൈവിംഗ് ശീലങ്ങലിലും സാങ്കേതിക വശങ്ങളിലും ഗവേഷണം നടത്തുന്നതിനായി ഡ്രൈവര്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കും.വാഹനങ്ങളുടെ യാന്ത്രിക സ്ഥിതി ഉറപ്പു വരുത്തുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിനു കീഴില്‍ വാഹന ടെസ്റ്റിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.റോഡ് സേഫ്റ്റി വിംഗും ഇതോടൊപ്പം യാഥാര്‍ഥ്യമാക്കുമെന്ന് നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു.






