ആലപ്പുഴ: എം.ബി.ബി.എസ്., പി.ജി. പ്രവേശനത്തിന്റെ പേരില്‍ സമരാഭാസങ്ങള്‍ സംഘടിപ്പിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്യുന്ന എസ്.എഫ്.ഐ. യ്ക്ക് നേതൃത്വം നല്‍കുന്നവര്‍ ആദ്യം സ്വന്തം നേതാക്കള്‍ക്കെതിരെയാണ് സമരം നടത്തേണ്ടതെന്ന് കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ടിന്റു സ്റ്റീഫന്‍ പറഞ്ഞു.
എസ്.എഫ്.ഐ. യും ഡി.വൈ.എഫ്.ഐ.യും കേരളത്തിലെ യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ഭാവി തകര്‍ക്കുന്ന നിലപാടില്‍നിന്ന് പിന്തിരിയണം. സര്‍ക്കാരുമായി സഹകരിച്ച് ചര്‍ച്ചകളിലൂടെ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണമെന്നും ടിന്റു സ്റ്റീഫന്‍ ആവശ്യപ്പെട്ടു.