Random Posts

Saturday, June 18, 2011

എസ്.എഫ്.ഐ.ക്കാരെ സ്‌കൂളില്‍നിന്ന് പുറത്താക്കണം : കോണ്‍ഗ്രസ്‌

ചാരുംമൂട്: ചാരുംമൂട് വി.വി.എച്ച്.എസ്.എസ്സിലെ കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റ് രോഹിത് രവീന്ദ്രനെ മര്‍ദ്ദിക്കുകയും ചാപ്പകുത്താന്‍ ശ്രമിക്കുകയും ചെയ്ത എസ്.എഫ്.ഐ. ക്കാരെ സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്ന് നൂറനാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി. പാപ്പച്ചന്‍, വൈസ്​പ്രസിഡന്റ് താമരക്കുളം രാജന്‍പിള്ള, താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു, മണ്ഡലം പ്രസിഡന്റ് പി. രഘു എന്നിവര്‍ ആവശ്യപ്പെട്ടു.