Random Posts

This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Thursday, December 29, 2011

അഴിമതിയുടെ പേരില്‍ കോണ്‍ഗ്രസിനു നേര്‍ക്ക് വിരല്‍ ചൂണ്ടുന്നവര്‍ സ്വയം വിലയിരുത്തണം


അഴിമതിയുടെ പേരു പറഞ്ഞ് കോണ്‍ഗ്രസിനു നേര്‍ക്ക് വിരല്‍ ചൂണ്ടുന്നവര്‍ സ്വയം വിലയിരുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 126-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി
തിരുവനന്തപുരം ഡിസിസിയുടെ ആഭിമുഖ്യത്തില്‍ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ ഇന്ത്യയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും എന്ന വിഷയത്തില്‍ നടത്തിയ സെമിനാറും ജന്മദിനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയും വര്‍ഗീയതയും ഭീകരതയുമാണ് ഇന്ന് ഇന്ത്യ നേരിടുന്ന വെല്ലുവിലികള്‍.അതിനെ അതിജീവിക്കാനുള്ള പ്രവര്‍ത്തനങ്ങളുണ്ടാകണം.തെറ്റിനെ സംരക്ഷിക്കുന്നതല്ല കോണ്‍ഗ്രസിന്റെ നിലപാട്.അത്തരക്കാരെ നിയമത്തിനു മുമ്പില്‍ എത്തിക്കുകയെന്ന നയമാണ് മുമ്പും എപ്പോഴും കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്.വിമര്‍ശനങ്ങളെ കോണ്‍ഗ്രസ് ജനാധിപത്യമാര്‍ഗത്തിലൂടെയും മര്യാദയോടുമാണ് നേരിട്ടിട്ടുള്ളത്.

2 ജി സ്‌പെക്ട്രം കേസ് രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയതാണ്.പക്ഷേ ഇതിന്റെ പേരില്‍ ആരെയെങ്കിലും സംരക്ഷിക്കാന്‍ പ്രധാനമന്ത്രിയോ യുപിഎ അധ്യക്ഷ സോണിയാഗാന്ധിയോ ശ്രമിച്ചിട്ടില്ല.കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയാരോപണം ഉയര്‍ന്നപ്പോഴും ഇതേ നയമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.നിയമം നിയമത്തിന്റെ വഴിക്കു തന്നെ നീങ്ങും.രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഒന്നായെങ്കില്‍ മാത്രമേ ജനങ്ങള്‍ അംഗീകരിക്കുകയുള്ളു.ഗാന്ധിജിയെ ജനങ്ങള്‍ ഇന്നും നെഞ്ചേറ്റുന്നതും ഗാന്ധിസത്തിനു പ്രചാരമേറുന്നതും പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഒന്നായിരുന്നതു കൊണ്ടാണ്.വാക്കുകളും പ്രവര്‍ത്തികളും തമ്മിലുള്ള അകലം വര്‍ധിച്ചുവരുന്ന കാലഘട്ടമാണിത്. എത്രകണ്ട് അകലം ഇവ തമ്മില്‍ ഇല്ലാതാക്കാന്‍ കഴിയുമോ എന്നാണ് ചിന്തിക്കേണ്ടത്.മറ്റുള്ളവരുടെ ചെലവില്‍ അഴിമതി വിരുദ്ധതയും ധാര്‍മികതയും വിളമ്പുമ്പോള്‍ അഴിമതിയെന്ന പേരില്‍ കോണ്‍ഗ്രസിനു നേരേ വിരല്‍ ചൂണ്ടുന്നവര്‍ സ്വന്തം പാര്‍ട്ടിയുടെ നിലപാട് അതാണോയെന്ന് സ്വയം വിലയിരുത്തണം.സ്വന്തം കാര്യത്തില്‍ ന്യായീകരണവും മറ്റുള്ളവരുടെ കാര്യത്തില്‍ ആരോപണവും എന്ന നിലപാട് ശരിയല്ല-ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യയിലെ പല പാര്‍ട്ടികളില്‍ ഒന്നു മാത്രമാണെന്ന് കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവര്‍ പോലും പറയില്ല.ഇന്ത്യയുടെ ആത്മാവ് ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് പ്രസ്ഥാനം.മതേതരത്വവും ജനാധിപത്യവും സോഷ്യലിസവുമാണ് കോണ്‍ഗ്രസ് എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങള്‍.ഇത് ഇന്ത്യ പൂര്‍ണമായും ഉള്‍ക്കൊണ്ടിട്ടുണ്ട്.ഇതില്‍ നിന്നും വ്യതിചലിച്ചാല്‍ രാജ്യം ഇന്ത്യയല്ലാതായി മാറുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇന്ത്യയിലെ നാനാവിധമായ ആശയങ്ങളെയും മതങ്ങളെയും വിശ്വാസങ്ങളെയും ഒന്നിപ്പിച്ചുകൊണ്ട് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനായത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിശാലമായ മനോഭാവമാണ്.പോരായ്മകളും തെറ്റുകളും പറ്റിയിട്ടുണ്ടാകാം.എന്നാല്‍ തെറ്റുകള്‍ ബോധ്യപ്പെടുമ്പോള്‍ അതു തിരുത്താന്‍ കോണ്‍ഗ്രസ് കാട്ടിയിട്ടുള്ള ആര്‍ജ്ജവം ഇന്ത്യന്‍ ജനാധിപത്ത്തിന് ശക്തിപകര്‍ന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

1977-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ശക്തയായ ഇന്ദിരാഗാന്ധിയുമുള്‍പ്പെടെ പരാജയപ്പെട്ടു. വടക്കേയിന്ത്യയില്‍ നാലു ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് അന്നു പരാജയമറിഞ്ഞത്. കോണ്‍ഗ്‌സ് യുഗം അവസാനിച്ചു, പുതിയ സൂര്യന്‍ ഉദിച്ചു എന്നൊക്കെ ദീര്‍ഘദര്‍ശികളായ പല നേതാക്കളും അന്നു പറഞ്ഞുനടന്നു.എന്നാല്‍ ഇത്തരക്കാര്‍ക്ക് അഞ്ചു വര്‍ഷം പോലും ഭരണത്തിലിരിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല മൂന്നു വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസ് വര്‍ധിത വീര്യത്തോടെ ഭരണത്തിലെത്തുകയും ചെയ്തു.ജനങ്ങളുടെ ഹൃദയത്തിലേറാന്‍ കഴിഞ്ഞതാണ് കോണ്‍ഗ്രസിനെ തിരിച്ചുവരവിന് പ്രാപ്തമാക്കിയത്. കോണ്‍ഗ്രസ് എന്നെല്ലാം ബലഹീനമായിട്ടുണ്ടോ അപ്പോഴൊക്കെ രാജ്യവും അപകടാവസ്ഥയിലായിട്ടുണ്ട്.1989-ല്‍ രാജീവ്ഗാന്ധി തോറ്റപ്പോള്‍ ചേരാന്‍ ഒരിക്കലും സാധ്യതകളില്ലാത്ത ബിജെപിയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും അന്ധമായ കോണ്‍ഗ്രസ് വിരോധത്താല്‍ കൈകോര്‍ത്ത് വി.പി സിംഗിനെ പ്രധാനമന്ത്രിയാക്കുകയായിരുന്നു.

ഇന്ത്യ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ നാണം കെട്ട അവസരമായിരുന്നു ആ ഭരണം.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പല വിധ പ്രതിസന്ധികള്‍ നേരിട്ടിട്ടും പരാജയപ്പെട്ടിട്ടും വീണ്ടും വിജയത്തിലേക്കെത്തിയത് ജനഹൃദയങ്ങളില്‍ സ്ഥാനം നേടാനായതിനാലാണ്.ഇന്ത്യപോലെയുള്ള രാജ്യത്ത് സമാന ചിന്താഗതിക്കാര്‍ ഒന്നിക്കണം.അഭിപ്രായ വ്യത്യാസങ്ങളുള്ളപ്പോള്‍ തന്നെ ജനക്ഷേമകരമായ കാര്യങ്ങളില്‍ യോജിക്കാവുന്ന എല്ലാ മേഖലകളിലും കൈകോര്‍ത്ത് പ്രവര്‍ത്തിച്ചാല്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്ത്യയുടെ നിര്‍മിതിയില്‍ ചരിത്രപരമായ ഏറെ പങ്കു വഹിച്ചിട്ടുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്ന് സെമിനാറില്‍ പങ്കെടുത്ത മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എം.എ ബേബി പറഞ്ഞു.ചില സാഹചര്യങ്ങളില്‍ കോണ്‍ഗ്രസ് ദുര്‍ബലപ്പെടുന്നത് നാടിന് ഗുണകരമല്ല.വര്‍ഗീയ, ശിഥില ശക്തികള്‍ രാഷ്ട്രത്തെ അസ്ഥിരപ്പെടുത്താന്‍ സ്രമം നടത്തുന്ന അവസരങ്ങളിലെല്ലാം കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ ഇടതുകക്ഷികള്‍ തയാറായിട്ടുണ്ട്.ജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക് കോണ്‍ഗ്രസ് തയാറായപ്പോഴെല്ലാം അതിനു പിന്തുണ നല്‍കാനും സഹകരിക്കാനും ഇടതുപക്ഷം തയാറായിരുന്നതിന്റെ തെളിവാണ് ആദ്യ യുപിഎ സര്‍ക്കാരിന് നല്‍കിയ പിന്തുണ.

കോണ്‍ഗ്രസിനെയും അതിന്റെ ചില നയങ്ങളെയും എതിര്‍ക്കുമ്പോള്‍ തന്നെ തീവ്ര നിലപാടു വഴി രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്ന കക്ഷികള്‍ക്കെതിരേ ഒറ്റക്കെട്ടായി സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നിന്നിരുന്നതും എം.എ ബേബി ചൂണ്ടിക്കാട്ടി.മതേതര രാഷ്ട്രത്തെ കെട്ടിപ്പടുക്കുന്നതില്‍ കോണ്‍ഗ്രസ് വഹിച്ച പങ്കിനെ തള്ളിക്കളയാനാകില്ല.അതു ചരിത്രമാണ്.വര്‍ത്തമാനത്തിലും ഭാവിയിലും ജനങ്ങള്‍ക്ക് ഏറെ സംഭാവന ചെയ്യാന്‍ കോണ്‍ഗ്രസിനു കഴിയും.അത്തരം ജനോപകാര പ്രവര്‍ത്തനങ്ങളിലൂടെ ഇതു വരെ ശ്രദ്ധിക്കപ്പെടാതിരുന്ന മേഖലകളിലും ആശ്വാസമെത്തിക്കാനുള്ള സാഹചര്യമൊരുങ്ങണം. ഭരണത്തിലായാലും അല്ലെങ്കിലും ജനോപകാരപ്രദമായ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ഇടതുപക്ഷം തയാറാണ്.എന്നാല്‍ കോണ്‍ഗ്രസിന്റെ ചില അപചയങ്ങള്‍ക്കെതിരേ ക്രിയാത്മക വിമര്‍ശനവുമായി സിപിഎം എന്നുമുണ്ടാകുമെന്നും എം.എ ബേബി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ നേതൃത്വത്തിലാണ് ഇന്ത്യ വിദേശനയം രൂപീകരിക്കുന്നതിലും പ്രാവര്‍ത്തികമാക്കുന്നതിലും കരുത്തരായതെന്ന് ചടങ്ങില്‍ പ്രസംഗിച്ച മുന്‍ അംബാസഡര്‍ ടി.പി ശ്രീനിവാസന്‍ പറഞ്ഞു.ഇന്ത്യയെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെയും ഇക്കാരണത്താല്‍ ലോകം ഒന്നായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു ഭാഷാ നിഘണ്ടുവില്‍ ഒരു രാ്ട്രീയ പാര്‍ട്ടിക്ക് വിഭാവനം ചെയ്തിട്ടുള്ള അര്‍ഥത്തില്‍ ഒതുങ്ങുന്നതല്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ബെന്നി ബഹന്നാന്‍ എംഎല്‍എ പറഞ്ഞു.കോണ്‍ഗ്രസ് ഇന്ന് ഇന്ത്യയുടെ പര്യായമാണ്.മറ്റ് ദേശീയ പാര്‍ട്ടികളെന്ന് അവകാശപ്പെടുന്നവര്‍ക്ക് ആര്‍ജ്ജിക്കാനാകാത്ത പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഈശ്വര വിശ്വാസികളെയും നിരീശ്വര വാദികളെയും ഉള്‍പ്പെടെ എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നതാണ് കോണ്‍ഗ്രസ്.രാജ്യത്തെ എല്ലാ മതങ്ങളെയും ഒരേ മനസോടെയാണ് പ്രസ്ഥാനം കാണുന്നത്.മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് തുടങ്ങിയ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും രാജ്യത്തെ പല തട്ടിലാക്കുകയേ ഉള്ളു.എല്ലാത്തിനേയും സമഭാവനയോടെ കാണാന്‍ കഴിയുന്ന പാമ്പര്യമാണ് കോണ്‍ഗ്രസിന്റെ വിജയമെന്നും ബെന്നി ബഹന്നാന്‍ പറഞ്ഞു. അന്ധമായ കോണ്‍ഗ്രസ് വിരോധം നിമിത്തം വര്‍ഗീയ പാര്‍ട്ടികള്‍ക്ക് വരെ ഭരണത്തിലേറാന്‍ പിന്തുണ നല്‍കുന്നതിന് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തയാറായിട്ടുണ്ട്.

അപ്പോഴെല്ലാം രാജ്യത്തിന് കോട്ടം സംഭവിച്ചിട്ടുണ്ട്.മതേതര കാഴ്ചപ്പാടോടെ എല്ലാത്തിനേയും കാണാന്‍ സ്രമിക്കണം.അഭിപ്രായം പറയാന്‍ മാത്രമല്ല, അഭിപ്രായ വ്യത്യാസം പറയാനും കൂടിയുള്ള അവസരം കോണ്‍ഗ്രസിലുണ്ട്.അതാണ് ജനഹൃദയങ്ങളിലേക്ക് കോണ്‍ഗ്രസിനെ എത്തിച്ചതെന്നും ബെന്നി ബഹന്നാന്‍ വ്യക്തമാക്കി. സ്വാതന്ത്ര്യസമര പ്രസ്ഥാനമായും തുടര്‍ന്ന് ഭരണത്തിലേക്കു വന്ന രാഷ്ട്രീയ പ്രസ്ഥാനമായും കോണ്‍ഗ്രസ് കാലഘട്ടത്തെ രണ്ടായി വിഭജിച്ചാലും ഇന്ത്യന്‍ ചരിത്രവുമായി അഭേദ്യമായ ബന്ധമാണ് അതിനുള്ളതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് തലേക്കുന്നില്‍ ബഷീര്‍ പറഞ്ഞു.ഇന്ത്യയുടെ ചരിത്രവുമായി ബന്ധപ്പെട്ട് നില്ക്കുന്നതാണ് കോണ്‍ഗ്രസിന്റെ ചരിത്രമെന്ന് സമാപന പ്രസംഗം നടത്തിയ മന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു. ഡിസിസി ആക്റ്റിംഗ് പ്രസിഡന്റ് എം.ജെറോം മോഡറേറ്ററായിരുന്നു.

കോണ്‍ഗ്രസ് നേതാക്കളായ എഐസിസി അംഗം തമ്പാനൂര്‍ രവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായര്‍, പ്രഫ.ജി.ബാലചന്ദ്രന്‍, കാവല്ലൂര്‍ മധു, എം.എസ് സുരേന്ദ്രന്‍, പി.കെ വേണുഗോപാല്‍, മുടവന്‍മുഗള്‍ രവി, ഷാനവാസ് ആനക്കുഴി, വട്ടപ്പാറ ചന്ദ്രന്‍, സി.മോഹനചന്ദ്രന്‍, രഘുചന്ദ്രബാല്‍, എന്‍.അനില്‍, ജി.എസ് ബാബു, വെട്ടുറോഡ് വിജയന്‍, കെ.എസ് സുജ, സുന്ദരന്‍പിള്ള,മണക്കാട് സുരേഷ്, മോളി അജിത്, സുബാഷ് ബോസ്, എം.എ റഷീദ്, എം.മണികണ്ഠന്‍, ബി.എന്‍ ശ്യാം, വഞ്ചിയൂര്‍ മോഹന്‍, എന്‍.കെ വിജയകുമാര്‍, ഗോപി ദാസ്, വി.എസ് ഹരീന്ദ്രനാഥ്, മണ്‍വിള രാധാകൃഷ്ണന്‍, കെ.ജി ജേക്കബ്ബ്, കമ്പറ നാരായണന്‍, കെ.വിദ്യാധരന്‍, കെ.വിശ്വനാഥന്‍, എന്‍.സുദര്‍ശന്‍, ജോണ്‍സണ്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

വി. എസിന്റെ ബന്ധുവിന് ചട്ടം ലംഘിച്ച് ഭൂമിദാനം; ക്രമക്കേടിന്റെ രേഖകള്‍ വിജിലന്‍സ് കണ്ടെത്തി


മുഖ്യമന്ത്രിയായിരിക്കേ അടുത്ത ബന്ധുവിന് ചട്ടം ലംഘിച്ച് ഭൂമി പതിച്ചു നല്‍കിയ സംഭവത്തില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനുള്ള വ്യക്തമായ പങ്ക്
വിജിലന്‍സ് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടു. ക്രമക്കേടുകളുടെ വ്യക്തമായ തെളിവുകള്‍ ഇതിനകം അന്വേഷണസംഘത്തിന് ലഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ ലഭിച്ചിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ വി എസ് അച്യുതാനന്ദനും മുന്‍ റവന്യു മന്ത്രി കെ പി രാജേന്ദ്രനുമടക്കം എട്ടു പേരെ പ്രതികളാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് സൂചന. അച്യുതാനന്ദനും കെ പി രാജേന്ദ്രനും പുറമേ ചീഫ് സെക്രട്ടറിയായിരുന്ന ഷീലാ തോമസ്, ലാന്‍ഡ് റവന്യു കമ്മീഷണറായിരുന്ന മുരളീധരന്‍, കാസര്‍ഗോട്ടെ മുന്‍ ജില്ലാ കലക്ട്ര്‍മാരായ കൃഷ്ണന്‍കുട്ടി, ആനന്ദ് സിംഗ്, വി എസിന്റെ മാതൃസഹോദരീ പുത്രന്‍ ടി കെ സോമന്‍ തുടങ്ങിയവരായിരിക്കും പ്രതികളാവുക. ചട്ടവിരുദ്ധമായി വി എസിന്റെ ബന്ധുവായ സോമന് ഭൂമി നല്‍കിയതില്‍ ഇവര്‍ക്കൊക്കെയുള്ള പങ്കാളിത്തം സംബന്ധിച്ച രേഖകളെല്ലാം വിജിലന്‍സ് സംഘത്തിന് ലഭിച്ചിട്ടുണ്ട്.

പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനില്‍ നിന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് വിജിലന്‍സ് എസ് പി ഹബീബ് റഹ്മാന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തിരുന്നു. ഇന്നലെ വി എസിന്റെ പ്രൈവറ്റ് സെക്രട്ടറി സുരേഷില്‍ നിന്നും മൊഴിയെടുത്തു. മുഖ്യമന്ത്രിയായിരിക്കെ, അടുത്ത ബന്ധുവായ ടി.കെ.സോമന് കാസര്‍കോട്ട് ഷേണി വില്ലേജില്‍ രണ്ടേക്കര്‍ 33 സെന്റ് ഭൂമി നിയമവിരുദ്ധമായി പതിച്ചുനല്‍കാന്‍ വി.എസ്.കൂട്ടുനിന്നുവെന്ന വിവരം ഇടതുസര്‍ക്കാരിന്റെ അവസാനനാളിലാണ് പുറത്തു വന്നത്. അന്നത്തെ ഇടതുമന്ത്രിസഭാ യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുകയും സംഭവം പുറത്തായതിലുള്ള നീരസം വി എസ് റവന്യൂമന്ത്രി കെ പി രാജേന്ദ്രനെ അറിയിക്കുകയും ചെയ്തിരുന്നു. യു ഡി എഫ് അധികാരത്തിലെത്തിയ ശേഷമാണ് ആരോപണം വിജിലന്‍സ് വകുപ്പിന് കൈമാറിയത്. വിവാദ ഭൂമി ഇടപാട് റദ്ദാക്കുകയും ചെയ്തിരുന്നു.
കോഴിക്കോട് വിജിലന്‍സ് എസ്.പി.ഹബീബ് റഹ്മാന്‍,കാസര്‍കോട് വിജിലന്‍സ് ഡിവൈ.എസ്.പി. കുഞ്ഞിരാമന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം

ആരോപണങ്ങള്‍ വി.എസ്.നിഷേധിച്ചതായാണ് അറിയുന്നത്. വിമുക്തഭടന്‍ എന്ന നിലയ്ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യമാണ് ടി.കെ.സോമന്‍ എന്നയാള്‍ക്ക് തന്റെ സര്‍ക്കാര്‍ ചെയ്തതെന്നും അതില്‍ വ്യക്തിപരമായി തനിക്ക് യാതൊരു പങ്കുമില്ലെന്നും വി.എസ്.മൊഴി നല്‍കിയെങ്കിലും ഇത് കേസെടുക്കാതിരിക്കാനുള്ള കാരണമാകുന്നില്ലെന്നാണ് സൂചന. ഒരേക്കര്‍ കൂടുതല്‍ സ്ഥലം വിമുക്തഭടന്മാര്‍ക്ക് നല്‍കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. വി എസിന്റെ സ്വാധീനത്തില്‍ 2.33 ഏക്കര്‍ സ്ഥലമാണ് സോമന് നല്‍കിയത്. മറ്റ് സ്വന്തമായ സ്ഥാലമോ വസ്തുവകകളോ ഉണ്ടെങ്കില്‍ ഇത്തരത്തില്‍ ഭൂമി നല്‍കാന്‍ പാടില്ല. സോമന് ആലപ്പുഴയില്‍ സ്വന്തമായി വസ്തുവകകളും വരുമാനവുമുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തി. ചട്ടം മറികടന്നാണ് സോമന് ഭൂമി നല്‍കിയത്. ഇത്തരത്തില്‍ ചട്ടം മറികടക്കണമെങ്കില്‍ പൊതുതാല്‍പര്യം വേണം. അതിന് മന്ത്രിസഭയുടെ അനുവാദവും വേണം. ഇവിടെ വ്യക്തിപരമായ താല്‍പര്യം മാത്രമാണ് ഉണ്ടായതെന്ന് വിജിലന്‍സ് കണ്ടെത്തി. വി എസിന്റെ സ്വാധീനത്തിനു വഴങ്ങി മതിയായ അന്വേഷണങ്ങള്‍ നടത്താതെ ഇടപാടിന് കൂട്ടുനിന്നതാണ് ഉദ്യോഗസ്ഥര്‍ക്കും വിനയായത്.

കാസര്‍ഗോഡ് വിജിലന്‍സ് ഡി വൈ എസ് പി അടുത്തയാഴ്ചയോടെ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടറേറ്റിലേക്കയക്കുമെന്നാണ് സൂചന. തുടര്‍ന്നായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യുക. സാധാരണ കേസുകള്‍ എഫ് ഐ ആറിട്ടതിനു ശേഷമാണ് അന്വേഷിക്കാറുള്ളതെങ്കില്‍ വിജിലന്‍സ് കേസുകള്‍ അന്വേഷിച്ച് കുറ്റക്കാരെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ എഫ് ഐ ആറിടുകയുള്ളൂ. വിജിലന്‍സിന് ലഭിക്കുന്ന മൊഴികളേക്കാള്‍ രേഖകളാണ് പ്രസക്തമായ തെളിവുകള്‍. വി എസും കൂട്ടാളികളും കുടുങ്ങാന്‍ പോകുന്നത് വ്യക്തമായ തെളിവുകളുള്ള കേസില്‍ തന്നെയെന്ന് ചുരുക്കം.

അധികമായി 233 പോലീസ് തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭാ തീരുമാനം

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര സുരക്ഷയ്ക്കായി നിയോഗിക്കുന്നതിന് 233 അധിക പോലീസ് തസ്തിക സൃഷ്ടിക്കാനുള്ള മുന്‍ തീരുമാനം കാബിനറ്റ് അംഗീകരിച്ചു.
ഇത് പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തതായും മുഖ്യമന്ത്രി മന്ത്രിസഭാ യോഗ തീരുമാനം വിശദീകരിക്കവെ പറഞ്ഞു. വല്ലാര്‍പാടം പദ്ധതിക്ക് കുടിയിറക്കപ്പെട്ട മൂലമ്പിള്ളി നിവാസികള്‍ക്കായുള്ള പാക്കേജായി 4.58 കോടി രൂപ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.കൊല്ലം കോര്‍പറേഷന് ചിന്നക്കടയില്‍ അണ്ടര്‍പാസ് നിര്‍മിക്കാന്‍ 47.6 സെന്റ് ഭൂമി റെയില്‍വേയില്‍ നിന്നും വാങ്ങുന്നതിനായി 3.28 കോടി രൂപ കോര്‍പറേഷന് കൈമാറാനും മന്ത്രിസഭ തീരുമാനമെടുത്തു.സിനിമാ പിന്നണി ഗാന രംഗത്തെയും സാംസ്‌ക്കാരിക മേഖലയിലേയും മതേതരത്വം വളര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ക്കും അംഗീകാരമായി ഗായകന്‍ കെ.ജെ യേശുദാസിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കാന്‍ സാംസ്‌ക്കാരിക വകുപ്പിനെ ചുമതലപ്പെടുത്തി.

ഒന്നര ലക്ഷം രൂപയും പുരസ്‌ക്കാരവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.കുട്ടനാട്ടിലെ സി ബ്ലോക്ക് നെല്‍പ്പാടത്തേക്ക് വീണ്ടും പലയിടത്തും മട വീണതു സംബന്ധിച്ച് വേണ്ട സഹായങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചീഫ് എന്‍ജിനീയറും സമിതി ചെയര്‍മാനും കാബിനറ്റിനു മുമ്പിലെത്തി കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലുള്ള അഡ്വക്കേറ്റുമായി ആലോചിച്ച് അടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഹോമിയോ മെഡിക്കല്‍ കോളജില്‍ എഐസിടിഇ സ്‌കെയിലില്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് യുജിസി ചട്ടങ്ങള്‍ക്ക് വിധേയമായി 1.1.2006 മുതല്‍ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കും.വൊക്കേഷണല്‍ ടീച്ചര്‍മാരുടെ ശമ്പളത്തില്‍ 300 ല്‍ നിന്നും 600 രൂപയാക്കി. സീനിയര്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍മാരുടേതും ഇതിനു തുല്യമാക്കിയിട്ടുണ്ട്. ജൂനിയര്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍മാരുടെ ശമ്പളത്തില്‍ 200 എന്നത് 550 ആക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വൊക്കേഷണല്‍ ഇന്‍ട്രക്ടര്‍മാരുടേത് മണിക്കൂറില്‍ 100 രൂപ എന്നത് 150 എന്നാക്കി വര്‍ധിപ്പിച്ചു. എന്നാല്‍ ഇതു പരമാവധി 400 രൂപയ്ക്ക് മേല്‍ ആകരുതെന്നും നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്.

മുംബൈക്കാര്‍ തിരിഞ്ഞുനോക്കിയില്ല; അന്നാ ഹസാരെ സമരം ഉപേക്ഷിച്ചു


ലോക്പാല്‍ വിഷയത്തില്‍ വമ്പന്‍ സ്വപ്‌നങ്ങള്‍ നെയ്ത് മുംബൈയില്‍ ചൊവ്വാഴ്ച ആരംഭിച്ച ത്രിദിന നിരാഹാര സമരം ആരംഭിച്ച അന്നാ ഹസാരെ ഒരു ദിവസം പൂര്‍ത്തിയാക്കും മുമ്പേ വ്രതം മുറിക്കാന്‍ നിര്‍ബന്ധിതനായി.
സമരം നിര്‍ത്തിയതായി ഇന്നലെ അദ്ദേഹം പ്രഖ്യാപിച്ചു. അനാരോഗ്യത്തിന്റെ പേരില്‍ ഉപവാസ സമരം നിര്‍ത്തുന്നുവെന്നാണ് ഹസാരെ പ്രഖ്യാപിച്ചതെങ്കിലും മുംബൈ നിവാസികള്‍ സമരത്തോട് കാണിച്ച തികഞ്ഞ നിസംഗതയാണ് തുടങ്ങിയിടത്തുവച്ച് നിരാഹാരം അവസാനിപ്പിക്കാന്‍ ഹസാരെയെ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ചൊവ്വാഴ്ച ഉദ്ഘാടന സമയത്ത് സമരപന്തലില്‍ ഒരുലക്ഷം പേര്‍ ഉണ്ടാകുമെന്നായിരുന്നു സംഘാടക സമിതിയുടെ മുന്‍കൂട്ടിയുള്ള പ്രചാരണം. ഡല്‍ഹിയില്‍ ഹസാരെയുടെ സമരത്തിന് പിന്തുണയുമായി 40,000 പേര്‍ ഉദ്ഘാടന ദിവസം എത്തിയെങ്കിലും ഇരട്ടിയിലേറെ പേര്‍ മുംബൈയില്‍ ഉണ്ടാകുമെന്നും അവര്‍ വീമ്പിളക്കി. പക്ഷേ എത്തിയത് നാലായിരം പേര്‍ മാത്രം. ഇതില്‍ മുംബൈക്കാരുടെ എണ്ണം വിരലിലെണ്ണാവുന്നത് മാത്രവും. ഇന്നലെ സമരം അവസാനിപ്പിക്കുന്നതായി ഹസാരെ പ്രഖ്യാപിക്കുമ്പോള്‍ പന്തലില്‍ ഉണ്ടായിരുന്നത് 200-300 പേര്‍ മാത്രം. ജോലി കാര്യങ്ങളില്‍ അതീവ ശ്രദ്ധ ചെലുത്തുന്നവരാണ് മുംബൈക്കാര്‍ എന്നതിനാലാണ് സമരപന്തലില്‍ നിന്ന് അവര്‍ വിട്ടു നിന്നതെന്ന ന്യായമാണ് ഹസാരെ സംഘം ഒടുവില്‍ നിരത്തുന്നത്.

ബ്രഹ്മപുരത്ത് പുതിയ പ്ലാന്റ്: ഉമ്മന്‍ ചാണ്ടി


കൊച്ചി നഗരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് പുതിയ സങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ആധുനിക പ്ലാന്റ് ബ്രഹ്മപുരത്ത് സ്ഥാപിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പുതിയ പ്ലാന്റിന് ഇപ്പോള്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്ന 102 ഏക്കറില്‍ പകുതിയോളം സ്ഥലം മാത്രമേ ആവശ്യമുള്ളൂ. ശേഷിക്കുന്ന സ്ഥലത്ത് വ്യവസായ-ഐ.ടി വകുപ്പിന്റെ പുതിയ പദ്ധതികള്‍ നടപ്പാക്കാനാണുദ്ദേശിക്കുന്നത്. വ്യവസായവകുപ്പ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ തയ്യാറാക്കിവരികയാണ്. മാലിന്യസംസ്‌കരണം നഗര-ഗ്രാമ വ്യത്യാസമില്ലാതെ സംസ്ഥാനം നേരിടുന്ന വന്‍പ്രശ്‌നമാണെന്നും അതുകൊണ്ടുതന്നെ സര്‍ക്കാര്‍ അതിന് ഉയര്‍ന്ന മുന്‍ഗണനയാണ് നല്‍കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനപ്പെട്ട നഗരങ്ങളിലെ മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതോടൊപ്പം ഗ്രാമപ്രദേശങ്ങളിലും അനുയോജ്യമായ പ്ലാന്റുകള്‍ സ്ഥാപിക്കാനാണുദ്ദേശിക്കുന്നത്. വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണത്തിന് കൊച്ചി കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കുമെന്ന് യോഗത്തില്‍ പങ്കെടുത്ത വ്യവസായവകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മന്ത്രി കെ. ബാബു, കൊച്ചി മേയര്‍ ടോണി ചമ്മിണി, ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Wednesday, December 28, 2011

ബന്ധുവിന് ഭൂമി; പങ്കില്ലെന്ന് വിഎസ്


മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിന് അനധികൃതമായി ഭൂമി പതിച്ചുനല്‍കിയെന്ന കേസില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ വിജിലന്‍സ് ചോദ്യം ചെയ്തു. ഈ വിഷയത്തില്‍ തനിക്ക് പങ്കില്ളെന്ന് വി.എസ് മൊഴി നല്‍കി. കന്‍േറാണ്‍മെന്‍റ്ഹൗസില്‍ വൈകുന്നേരം മൂന്നിന് ആരംഭിച്ച ചോദ്യം ചെയ്യല്‍ അഞ്ചേകാല്‍ വരെ നീണ്ടു. വിജിലന്‍സ് കോഴിക്കോട് എസ്.പി. ഹബീബ് റഹ്മാന്‍, കാസര്‍കോട് ഡിവൈ.എസ്.പി കുഞ്ഞുരാമന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വിജിലന്‍സ് ചോദിച്ച ചോദ്യങ്ങളെല്ലാം വി.എസ് നിഷേധിച്ചതായാണറിയുന്നത്. ചില ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയും നല്‍കിയില്ല.
മുഖ്യമന്ത്രിയായിരിക്കെ ബന്ധുവായ ടി.കെ. സോമന് കാസര്‍കോട് 2.33 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി പതിച്ച് നല്‍കിയെന്നാണ് കേസ്. ഭൂമി പതിച്ച് നല്‍കിയത് കാസര്‍കോട് ജില്ലാകലക്ടറായിരുന്നുവെന്നും സോമന്‍െറ അപേക്ഷ പ്രകാരം വില്‍പനാവകാശം നല്‍കിയ ഫയല്‍ ലാന്‍ഡ് റവന്യു കമീഷണര്‍ക്ക് അയച്ചത് തന്‍െറ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീലാതോമസായിരുന്നുവെന്നും വി.എസ് മൊഴി നല്‍കിയതായാണ് വിവരം. താന്‍ ഈ ഫയല്‍ കണ്ടിട്ടില്ല. വില്‍പനാവകാശം നല്‍കിയത് മന്ത്രിസഭായോഗമാണ്. മന്ത്രിസഭയുടെ റൂള്‍ 39 പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് വില്‍പനാധികാരം നല്‍കാന്‍ തീരുമാനിച്ചത്. ഈ ഉത്തരവ് വിവാദമായതിനെ തുടര്‍ന്ന് ഉത്തരവ് മരവിപ്പിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ തനിക്ക് താല്‍പര്യമോ, പങ്കോ ഇല്ല. സര്‍ക്കാര്‍ ഫയലില്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് മുന്‍ ജില്ലാകലക്ടറോട് സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് വി.എസ് വ്യക്തമായ മറുപടി നല്‍കിയില്ല.
കേസുമായി ബന്ധപ്പെട്ട് അന്നത്തെ റവന്യുമന്ത്രി കെ.പി. രാജേന്ദ്രന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീലാതോമസ് എന്നിവരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴിപ്പകര്‍പ്പില്‍ രാജേന്ദ്രന്‍ ഒപ്പിട്ട് നല്‍കിയിട്ടില്ളെന്നാണറിയുന്നത്. വ്യക്തമായ മൊഴി ലഭിച്ച സാഹചര്യത്തില്‍ കേസ്രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തിലാണ് വിജിലന്‍സ്. അവസാനഘട്ടം എന്ന നിലക്കാണ് വി.എസിന്‍െറ മൊഴി രേഖപ്പെടുത്തിയത്. മൊഴി വി.എസ്. അച്യുതാനന്ദന്‍ ഒപ്പിട്ട് നല്‍കി.

Friday, December 23, 2011

ഓര്‍മ്മയില്‍ ഒരു ക്രിയാകാലം


കെ കരുണാകരന് കോണ്‍ഗ്രസ് മതവും തത്ത്വശാസ്ത്രവുമൊന്നുമല്ല. പച്ചയായ രാഷ്ട്രീയവും അതിജീവനത്തിന്റെ തന്ത്രങ്ങളുമാണ്.
പ്രായോഗിക രാഷ്ട്രീയത്തില്‍ തലകീഴ് മറിയാതിരിക്കാനുള്ള അഭ്യാസത്തില്‍ ഇത്രയേറെ വിജയിച്ച മറ്റൊരു കോണ്‍ഗ്രസ് നേതാവുണ്ടാവില്ല. ചതിക്കുഴികളെല്ലാം മുന്‍കൂട്ടി കണ്ട് കടന്നുപോകാന്‍ കരുണാകരന് അസാധാരണമായ കഴിവുകളുണ്ടായിരുന്നു. ചതികളെ മറികടക്കാനുള്ള അപാരമായ മറുവിദ്യകളുമുണ്ടായിരുന്നു. ഒരു കണ്ണിമക്കലും ചിരിയുമൊക്കെ കരുണാകരന്റെ ആയുധങ്ങളായിരുന്നു.
ഈ ആയുധങ്ങള്‍ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ എപ്പോഴും കരുണാകരന്‍ കൂടെകൊണ്ടു നടന്നു. നേതാവിനാവശ്യമുള്ള എല്ലാ ആയുധങ്ങളും കരുണാകരന്റെ കൈവശമുണ്ടായിരുന്നു. കരുണാകരന്‍ ഇന്ത്യകണ്ട ഏറ്റവും തന്ത്രശാലിയായ കോണ്‍ഗ്രസ് നേതാക്കളിലൊരാളായിരുന്നു. പാര്‍ട്ടിയെ നയിക്കുന്നതിലെ ഈ തന്ത്രജ്ഞതയാണ് കരുണാകരനെ നേതാവിനപ്പുറത്ത് ലീഡറാക്കിയത്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍ നിന്നാണ് കരുണാകരന്‍ എന്ന നേതാവ് ഉയര്‍ന്ന് വരുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഘടിത മുഷ്‌കിനു മുമ്പില്‍ കോണ്‍ഗ്രസിന്റെ ജനാധിപത്യ സര്‍വോദയ ഗീര്‍വാണങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റാതിരുന്ന കാലം. കോണ്‍ഗ്രസിലെ പ്രതിസന്ധികള്‍ കരുണാകരനെപ്പോലെ അതിശക്തനായ ഒരു നേതാവിനെ കാത്തിരിക്കുകയായിരുന്നു.

ട്രേഡ് യൂണിയന്‍ രംഗത്തുനിന്ന് പൊരുതിക്കയറിയ കരുണാകരന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കരുത്തനായ എതിലാളിയെന്ന പ്രതിരോധ പ്രതിച്ഛായയാണ് സൃഷ്ടിച്ചത്.കണ്ണൂരുകാരനായ കരുണാകരന്‍ തൃശൂരിലെ മാളയില്‍ നിന്നു ജയിച്ച് നിയമസഭയില്‍ വെറും ഒമ്പതുപേരുടെ നേതാവായി വന്ന് തകര്‍ന്ന കോണ്‍ഗ്രസിന് കേരളത്തില്‍ മറ്റൊരു ചരിത്രമാണുണ്ടാക്കാന്‍ പോകുന്നതെന്ന് അന്ന് കോണ്‍ഗ്രസുപോലും കരുതിയിട്ടുണ്ടാവില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേഡര്‍ രാഷ്ട്രീയത്തെ കോണ്‍ഗ്രസിന് അതേവരെ പരിചയമില്ലാത്ത ഒരു അതിശക്തികൊണ്ട് കരുണാകരന്‍ മറ്റൊരു നേതാവിനും മുന്നിലെത്താനാവാത്ത വിധം കോണ്‍ഗ്രസിന്റെ ആവേശമായി. അധികാരത്തിലെത്തിയ കരുണാകരന്റെ മുമ്പിലാവട്ടെ സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരുപോലെ വിസ്മയിച്ചുനിന്നു. ഇങ്ങനെയൊരു നേതാവ് ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തുമുണ്ടായിട്ടില്ല. ഇതുകൊണ്ടാണ് കേരളത്തില്‍ കോണ്‍ഗ്രസ് നേതാവ് കരുണാകരന്‍ ലീഡര്‍ ആയത്.

കരുണാകരന്റെ നല്ല ഒരു സ്‌നേഹതിനായിരുന്നു ഇ.കെ. നായനാര്‍. കരുണാകരനെ പുച്ഛിക്കാന്‍ പാര്‍ട്ടി ഏല്പിച്ച ജോലിയൊക്കെ അദ്ദേഹം ഭംഗിയായി ചെയ്തിട്ടുണ്ട്. നായനാരും കരുണാകരനും നന്നായി ചിരിക്കാനറിയുന്നവരായിരുന്നു. അവരുടേത് രണ്ടുതരം ചിരികളായിരുന്നു. കരുണാകരന്റെ ചിരിയുടെ നാലയലത്ത് രാഷ്ട്രീയമായി വരാന്‍ ശക്തിയുള്ള ചിരിയായിരുന്നില്ല നായനാരുടേത്. കേരളത്തിലെ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും വലിയ ശത്രു നാല്പതിലേറെ കൊല്ലക്കാലം കെ. കരുണാകരനായിരുന്നല്ലോ. ഇങ്ങനെയൊരു ശത്രു ഇല്ലായിരുന്നെങ്കില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കേരള ചരിത്രം വേറൊന്നായേനെ. ഇത് നന്നായറിയുന്ന ഒരാളായിരുന്നു ഇ.കെ. നായനാര്‍. പാര്‍ട്ടിക്കുള്ളില്‍ കരുണാരനെതിരേ ഉയരുന്ന ഏത് വിമര്‍ശനങ്ങളുടെയും കൂടെ നിന്നതിനുശേഷം നായനാര്‍ ചോദിക്കാറുണ്ടായിരുന്നു പോലും ''എടോ ഓനില്ലാതെ കേരളത്തിലെന്ത് കോണ്‍ഗ്രസാ' എന്ന്. നായനാരുടെ ഈ നാടന്‍ കമ്യൂണിസ്റ്റ് പറച്ചിലില്‍ കരുണാകരനെ സംബന്ധിക്കുന്ന ഒരു സത്യമുണ്ട്.

കേരളത്തിന്റെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഏഴ് പതിറ്റാണ്ടുകള്‍ നിറഞ്ഞുനിന്ന നേതാവാണ് കെ. കരുണാകരന്‍. ഇങ്ങനെയൊരു നേതാവ് ഇല്ലാതായിപ്പോയതാണ് നായനാരുടെ പാര്‍ട്ടിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ ദാരിദ്ര്യം. അവര്‍ക്ക് വിമര്‍ശിക്കാനുള്ള മഹാബിംബം ഇല്ലാതായിപ്പോയി. ഈ രീതിയില്‍ വലിയൊരു നഷ്ടമാണ് കരുണാകരന്റെ വേര്‍പാട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുണ്ടായിക്കിയിരിക്കുന്നത്. കരുണാകരനില്ലാത്തതുകൊണ്ടാണ് സി.പി.എമ്മിന്റെ ഔദ്യോഗിക വിഭാഗം സി.പി.എമ്മിന്റെ തന്നെ നേതാവായ വി.എസ്. അച്യുതാനന്ദനെ ശത്രുവായി കരുതുന്നത് എന്ന ഒരു തമാശയും നിലവിലുണ്ട്.
കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ക്ക് കരുണാകരന്‍ ബദ്ധശത്രു തന്നെയായിരുന്നു. എന്നാല്‍ കരുണാകരന് കമ്യൂണിസ്റ്റുകാര്‍ ശത്രുക്കളായിരുന്നില്ല. കരുണാകരന്‍ ശത്രുതവച്ചു പുലര്‍ത്തിയത് കമ്യൂണിസതോത്ടും കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും സ്വന്തം പാര്‍ട്ടിയിലും നാടിന്റെ വികസനത്തിനും വേണ്ടി പടവെട്ടിയിട്ടുണ്ട്. രാഷ്ട്രീയത്തിലെ പടവെട്ടല്‍ എന്താണെന്ന് കരുണാകരന്റെ രാഷ്ട്രീയചരിത്രം കേരളത്തിനു കാണിച്ചുതന്നു.

കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് ഭരണത്തിന്റെ ഒരുപാട് അവസരങ്ങള്‍ കരുണാകരനു നല്കി. തനിക്ക് ലഭിച്ച അവസരങ്ങളെയെല്ലാം കരുണാകരന്‍ തിളക്കിയെടുത്തു. ചെങ്കോല്‍ കൈയിലേന്തിയ കരുണാകരന്‍ തിളങ്ങുന്ന കാഴ്ചയാണ് കേരളം കണ്ടത്. കരുണാകരനെ മറികടക്കുന്ന ഒരു ഭരണാധികാരിയെ കേരളത്തില്‍ നമുക്ക് എടുത്തു കാട്ടാനില്ല. കേരളത്തിന്റെ വികസനത്തിനുവേണ്ടി തികഞ്ഞ യാഥാര്‍ത്ഥ്യബോധത്തോടെയും സത്യസന്ധതയോടെയും പ്രവര്‍ത്തിച്ച ഭരണാധികാരിയാണ് കരുണാകരന്‍. സമഗ്ര വികസനത്തിന്റെ സ്വപ്‌നങ്ങളാണ് കരുണാകരന്‍ എപ്പോഴും മനസ്സില്‍ കൊണ്ടു നടന്നത്. നന്നായി വാശിയും വൈരാഗ്യവുമൊക്കെ ഉള്ള ഒരാളായിരുന്നെങ്കിലും വികസന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തിയിരുന്നില്ല. റോഡുകളും പാലങ്ങളും വിമാനത്താവളങ്ങളും മെഡിക്കല്‍ കോളേജും ആശുപത്രികളുമൊക്കെ കരുണാകരനിലെ ഭരണാധികാരിയുടെ മനസ്സില്‍ നിന്നിറങ്ങിവന്നു. പരിയാരം മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമായത് കരുണാകരന്റെ പരിശ്രമം മൂലമാണ്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, ബേക്കല്‍ ടൂറിസ്റ്റ് കേന്ദ്രം, കോഴിക്കോട് വിമാനത്താവള വികസനം, നെടുമ്പാശ്ശേരി വിമാനത്താവളം, പരിയാരം മെഡിക്കല്‍ കോളേജ്, രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി എന്നിവയെല്ലാം കരുണാകരന്റെ ആത്മമുദ്രകള്‍ പതിഞ്ഞതാണ്. സാധാരണ ജനങ്ങളുടെ ജീവിതത്തിനുപകരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് കെ. കരുണാകരന്റെ മനസ്സിലുണ്ടായിരുന്നത്.

കരുണാകരന് കലാശാലാ വിദ്യാഭ്യാസമൊന്നുമില്ലാത്തതുകൊണ്ട് അദ്ദേഹം തന്നില്‍നിന്നു തന്നെ ഒരു ബിരുദം നേടി. ആ ബിരുദത്തിന്റെ പേര് കോമണ്‍സെന്‍സ്' എന്നാണ്. ഈ ബിരുദം സര്‍വകലാശാലകളില്‍ നിന്നു ലഭിക്കുകയില്ല. സ്വന്തം കോമണ്‍സെന്‍സിന്റെ വഴിയിലൂടെയാണ് കരുണാകരന്‍ രാഷ്ട്രീയവും ഭരണവും കൈകാര്യം ചെയ്തത്. ഈ അര്‍ത്ഥത്തില്‍ കാമരാജിന്റെ പാരമ്പര്യത്തില്‍ നിന്നു വരുന്ന നേതാവാണ് കെ. കരുണാകരന്‍. മനുഷ്യസ്‌നേഹവും രാജ്യസ്‌നേഹവും കോമണ്‍സെന്‍സും കര്‍മശേഷിയും കെ. കരുണാകരനെ ശക്തനാക്കി. ഈ ശക്തിയാണ് കരുണാകരനിലെ ഭരണാധികാരിയെ നിര്‍ണയിച്ചത്.
എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും തന്റെ ഭരണപരമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് കരുണാകരന്‍ കേരള വികസനത്തിന് പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കി. വിഴിഞ്ഞവും വല്ലാര്‍പാടവുമൊക്കെ ഈ പശ്ചാത്തലത്തില്‍ നിന്നാണ് മുന്നോട്ടുപോകുന്നത്. കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരുമായ കുറേ മുഖ്യമന്ത്രിമാരെ കേരളം കണ്ടു. ഇവരില്‍ നിന്നെല്ലാം വളരെയേറെ വ്യത്യസ്തനാണ് കെ. കരുണാകരന്‍ എന്ന മുഖ്യമന്ത്രി. അദ്ദേഹം ഭരണത്തിന്റെ ചെങ്കോലില്‍ വിശ്വസിച്ച ഒരുകര്‍മ്മയോഗിയായിരുന്നു. ഗുരുവായൂരപ്പനെ ദൈവമായി ആരാധിച്ച കരുണാകരനില്‍ കുരുക്ഷേത്രയുദ്ധവുമായി ബന്ധപ്പെട്ട ഒരു കൃഷ്ണസാരമുണ്ടായിരുന്നു.

ദേശീയ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തുകൊണ്ട് ഗാന്ധിയന്‍ കാലത്തില്‍ നിന്നാണ് കരുണാകരന്‍ വരുന്നത്. ഗാന്ധിയനായ കരുണാകരന്‍ ഗാന്ധിസത്തിലോ മാര്‍ക്‌സിസ്സറ്റ്- സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങളിലോ ഒന്നും പണ്ഡില്‍ നല്ല. കരുണാകരന്‍ ആരുടെയും മഹദ്‌വചനങ്ങള്‍ ഉദ്ധരിച്ചതായി കേട്ടിട്ടില്ല. അദ്ദേഹം അടിപതറാതെ സ്വന്തം കര്‍മം നിര്‍വഹിച്ച് തെറ്റും ശരിയും ഏറ്റുവാങ്ങിയ ഒരു നേതാവാണ്.
വലിയ കോണ്‍ഗ്രസ് നേതാവായിരുന്നെങ്കിലും കെ. കരുണാകരന്‍ എപ്പോഴും നിലയുറപ്പിച്ചിരുന്നത് മനുഷ്യന്റെ കൂടെയായിരുന്നു. ഒരിക്കല്‍ അടുപ്പമുണ്ടായ ആളുകളെ കെ. കരുണാകരന്‍ വിട്ടുപിരിയുകയില്ല. ഇത് കരുണാകരന് വിനയായിട്ടുണ്ട്. പലതരം ഭിക്ഷാദേഹികളും കരുണാകരന്റെ ഈ പവിത്രഭാവം മുതലെടുത്തിട്ടുണ്ട്. ഇന്ന് കേരളത്തിലെ കോണ്‍ഗ്രസില്‍ വലുതായവര്‍ കരുണാകരന്റെ രൂപം മനസ്സില്‍ സൃഷ്ടിച്ചുകൊണ്ട് ധാന്യ നിര്‍ഭരമായി അദ്ദേഹത്തോടു ചോദിക്കണം തങ്ങള്‍ എത്രത്തോളം ശരിയാണെന്ന്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെയും സ്വതന്ത്ര ഇന്ത്യയുടെയും വലിയൊരു കാലത്തിനു സാക്ഷിയായിരുന്ന കരുണാകരന്‍ പറയും ഇങ്ങനെയല്ല നേതാക്കന്മാരാവേണ്ടതെന്ന്.

എങ്ങനെയാണ് ഒരു നല്ല നേതാവാകേണ്ടത് എന്നാണ് കരുണാകരനില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് പഠിക്കാനുള്ളത്. ഇന്നുകാണുന്ന കേരളത്തിലെ കോണ്‍ഗ്രസ് കരുണാകരന്റെ സ്മാരകം തന്നെയാണ്. കേരളം ഇന്ന് കാണുന്ന രീതിയില്‍ നിലനില്ക്കുന്നത് കരുണാകരന്റെ ഒരു മഹത്തായ സംഭാവനകൊണ്ടാണ്. കേരളത്തില്‍ നക്‌സലൈറ്റുകളെ ഒതുക്കിയത് കരുണാകരനാണ്. സ്വതന്ത്ര ഇന്ത്യയില്‍ സായുധവിപ്ലവം വേണ്ടെന്നാണ് കരുണാകരന്‍ പറഞ്ഞത്. കരുണാകരന്റെ ഈ ദേശസ്‌നേഹം ഇനിയും ഇന്ത്യ കാതോര്‍ക്കേണ്ടതും സ്ഥാപിച്ചെടുക്കേണ്ടതുമാണ്. ഗാന്ധിജിയുടെ നാട്ടില്‍ സായുധ വിപ്ലവം വേണ്ട എന്ന കരുണാകരന്റെ ചിന്ത കോണ്‍ഗ്രസ് നെഞ്ചിലേറ്റണം.

കരുണാകരന്‍ എന്ന പാഠശാല

കേരള രാഷ്ട്രീയത്തിലെ അത്ഭുതപ്രതിഭാസമായി മാറുകയും, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന്‍ എന്ന് വാഴ്ത്തപ്പെടുകയും ചെയ്ത ലീഡര്‍ കെ.കരുണാകരന്‍ കര്‍മ്മരംഗത്തുനിന്ന് നിഷ്‌ക്രമിച്ചിട്ട് ഒരു വര്‍ഷം തികയുന്നു.
ഇന്ത്യയിലെ 'രാഷ്ട്രീയപരീക്ഷണശാല' എന്ന് രാഷ്ട്രീയചിന്തകര്‍ വിശേഷിപ്പിച്ച കേരളത്തിലെ സങ്കീര്‍ണത നിറഞ്ഞ സംഭവവികാസങ്ങള്‍കൊണ്ട് ശ്രദ്ധേയമായിത്തീര്‍ന്ന ഒരു കാലഘട്ടത്തില്‍ ജനാധിപത്യച്ചേരിയുടെ ചുക്കാന്‍ പിടിച്ചുകൊണ്ട് മുന്നേറിയ തന്ത്രശാലിയും ദീര്‍ഘദര്‍ശിയും കരുത്തനുമായിരുന്ന കെ.കരുണാകരന്റെ തിരോധാനത്തോടെ ഉളവായ ശൂന്യത ഭാവിയില്‍ നികത്തപ്പെടുമെന്ന പ്രതീക്ഷ വച്ചു പുലര്‍ത്തിയിട്ടു കാര്യമില്ല. കെ.കരുണാകരന്റെ ഗുണവിശേഷങ്ങളുള്ള ഒരു നേതാവിനെ ഇനി നമുക്കു കിട്ടാന്‍ പോകുന്നില്ല.

കേരള രാഷ്ട്രീയത്തിന് കെ.കരുണാകരന്‍ നല്‍കിയ ഏറ്റവും വലിയ സംഭാവന കമ്യൂണിസ്റ്റാധിപത്യത്തിനെതിരെ, ജനാധിപത്യത്തിലും മനുഷ്യാവകാശങ്ങളിലും വിശ്വസിക്കുന്നവരുള്‍ക്കൊള്ളുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുകയും അങ്ങനെ ജനാധിപത്യത്തെ രക്ഷിക്കുകയും ചെയ്യുന്നതിന് മുന്‍കൈയെടുത്തു എന്നുള്ളതാണ്. അപ്രതീക്ഷിതമായിട്ടാണ് കേരളത്തില്‍ കമ്യൂണിസ്റ്റ് ഭരണം അരങ്ങേറുന്നത്. അതാകട്ടെ, ജനാധിപത്യച്ചേരിക്ക് കെട്ടുറപ്പില്ലാത്തതുകൊണ്ടായിരുന്നു. കമ്യൂണിസ്റ്റുകാരല്ലാത്തവര്‍ക്കു ജീവിക്കാന്‍ കഴിയാത്ത ഒരു സ്ഥിതി വളരെപ്പെട്ടെന്ന് കേരളത്തില്‍ സംജാതമായി. പൊലീസ്, പാര്‍ട്ടിയുടെ പിണിയാളായി. നിയമവാഴ്ചപോലും തകര്‍ന്നു. കോടതിയുടെ ചുമതലകള്‍ പാര്‍ട്ടി സെല്ലുകള്‍ ഏറ്റെടുത്ത് വിചാരണ നടത്തി വിധി പ്രസ്താവിക്കാന്‍ തുടങ്ങി. ജനതയോടും സംസ്‌കാരത്തോടും ഇഴുകിച്ചേരാന്‍ കഴിയാത്ത ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ വിപ്ലവത്തിനായുള്ള കളമൊരുക്കലായിരുന്നു അന്നു കേരളത്തില്‍ നടന്നത്. ഇതുമനസ്സിലാക്കി ജനങ്ങള്‍തന്നെ ഈ ഭരണത്തെ തൂത്തെറിഞ്ഞു.

ഈ പരീക്ഷണത്തിനുശേഷം കേരളത്തില്‍ ജനാധിപത്യം വീണ്ടും തിരികെവന്നു. 1967 ലെ തെരഞ്ഞെടുപ്പില്‍ 'കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനായി ഏതു ചെകുത്താനുമായും കൂട്ടുകൂടും' എന്നു പ്രഖ്യാപിച്ചുകൊണ്ട് ഇ.എം.എസ്. നമ്പൂതിരിപ്പാട് രംഗത്തിറങ്ങി. ആശയപരമായ യാതൊരു യോജിപ്പുമില്ലാത്ത രാഷ്ട്രീയകക്ഷികളുടെ ആ കൂട്ടുകെട്ട് തെരഞ്ഞെടുപ്പില്‍ വിജയം നേടി. ഈ മുന്നണി സര്‍ക്കാരും തെറ്റായ വഴിയിലൂടെയാണ് മുന്നോട്ടു നീങ്ങിയത്. അന്ന് ഒമ്പതു പേരുടെ നേതാവായിരുന്ന കെ.കരുണാകരന്റെ മൂര്‍ച്ചയേറിയ നാവും, തന്ത്രങ്ങളും ഇ.എം.എസിന്റെ സപ്തകക്ഷിമുന്നണിയില്‍ വിള്ളലുണ്ടാക്കി. 1969 നവംബറില്‍ മന്ത്രിസഭ രാജിവക്കുകയും ചെയ്തു. സി.അച്യുതമേനോന്‍ മുഖ്യമന്ത്രിയായ 1970 ലെ രണ്ടാം മന്ത്രിസഭയില്‍ കോണ്‍ഗ്രസ് ചേര്‍ന്നു. കെട്ടുറപ്പുള്ള ഒരു ഭരണം കാഴ്ചവച്ചു. 1977ല്‍ 111 സീറ്റുകള്‍ എന്ന റെക്കോര്‍ഡ് നേട്ടമാണ് കോണ്‍ഗ്രസുള്‍പ്പെട്ട മുന്നണി കൈവരിച്ചത്.

എണ്‍പതുകളിലാണ് കമ്യൂണിസ്റ്റ് കക്ഷികളില്ലാത്ത ഐക്യജനാധിപത്യമുന്നണി ശക്തിയാര്‍ജ്ജിക്കുന്നത്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാ കക്ഷികളെയും ഈ മുന്നണിയിലേയ്ക്കു കൊണ്ടുവരാന്‍ കെ.കരുണാകരന്‍ മുന്‍കൈയെടുത്തു. എന്‍.ഡി.പി., എസ്.ആര്‍.പി., ജനതാ (ജി) തുടങ്ങിയ കക്ഷികളും പില്‍ക്കാലത്ത് ജെ.എസ്.എസ്., സി.എം.പി., ആര്‍.എസ്.പി. വിഭാഗങ്ങള്‍ എന്നിവയും ജനാധിപത്യച്ചേരിയില്‍ നിലയുറപ്പിച്ചു.എല്ലാ ഘടകകക്ഷികള്‍ക്കും തുല്യപ്രാധാന്യം നല്‍കാന്‍ കെ. കരുണാകരന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുപോലെ, എല്ലാ സമുദായങ്ങളെയും തൃപ്തിപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരും മറ്റു പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുമുള്‍പ്പെടുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിന് മുന്‍ഗണന നല്‍കി. ഐക്യജനാധിപത്യമുന്നണി ഒരു രാഷ്ട്രീയ ശക്തിദുര്‍ഗ്ഗമായി നിലനിന്നതുകൊണ്ടാണ്, മാര്‍ക്‌സിസ്റ്റ് നേതൃമുന്നണിയുടെ സ്വേച്ഛാധിപത്യഭരണത്തിന് കൂച്ചുവിലങ്ങിടാന്‍ ഒരോ ഘട്ടത്തിലും കഴിഞ്ഞത്.

കേരളരാഷ്ട്രീയത്തില്‍ കെ.കരുണാകരന്‍ നല്‍കിയ രണ്ടാമത്തെ സംഭാവന, തന്റെ സഹപ്രവര്‍ത്തകരും പിന്‍ഗാമികളുമാകാന്‍ പ്രാപ്തിയുള്ള ഒരു രണ്ടാംനിരനേതൃത്വത്തെ വളര്‍ത്തിക്കൊണ്ടുവന്നു എന്നുള്ളതാണ്. കഴിവുള്ളവരെ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ സമാര്‍ത്ഥ്യം അന്യാദൃശമായിരുന്നു. ന്യായമായ കാര്യങ്ങളെ രാഷ്ട്രീയലക്ഷ്യംവച്ച് എതിര്‍ക്കാന്‍ അദ്ദേഹം ഒരിക്കലും മുതിര്‍ന്നിരുന്നില്ല.
എതിര്‍പക്ഷത്തിന്റെ നല്ല അഭിപ്രായങ്ങളെ മാനിക്കാനും സദാ തയ്യാറായിരുന്നവെന്ന് പ്രതിപക്ഷ കക്ഷിനേതാക്കള്‍തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. രാഷ്ട്രീയനേതാവ് എന്നനിലയിലും ഭരണാധികാരി എന്നനിലയിലും ഒരു പച്ചമനുഷ്യന്‍ എന്നനിലയിലും കെ.കരുണാകരനില്‍നിന്നും പുതിയ തലമുറയ്ക്ക് ധാരാളം കാര്യങ്ങള്‍ പഠിക്കാനുണ്ട്.

മുല്ലപ്പെരിയാര്‍: തെറ്റായ വാര്‍ത്തകള്‍ നല്‍കി സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ കേരളത്തില്‍ തമിഴ് നാടില്‍ നിന്നുള്ള തീര്‍ഥാടകരെ അക്രമിക്കുന്നുവെന്ന തെറ്റായ വാര്‍ത്തകള്‍ നല്‍കി അനാവശ്യ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ഇരു സംസ്ഥാനങ്ങളും തമ്മില്‍ അകല്‍ച്ച ഉണ്ടാക്കാന്‍ വേണ്ടിയാണിതെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. വളരെ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു. ഇല്ലാത്ത സംഭവങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ഭാഗ്യകരമാണ്. തമിഴ് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ സംബന്ധിച്ച് അതത് സമയങ്ങളില്‍ ഇടപെട്ട് പിന്‍വലിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പ്രശ്‌നത്തില്‍ കേരളത്തിന്റെ നിലപാട് തമിഴ്‌നാടിനു പോലും എതിര്‍ക്കാന്‍ കഴിയില്ല. തമിഴ്‌നാടിന് വെള്ളം നല്‍കുന്ന കാര്യത്തില്‍ ഒരു ഹിഡണ്‍ അജണ്ടയും കേരളത്തിന് ഇല്ല. പുതിയ ഡാം പണിയുന്നത് ഇടുക്കി ഡാമിലേക്ക് കൂടുതല്‍ വെള്ളം കൊണ്ടുപോവാനാണെന്നാണ് തമിഴ്‌നാടിന്റെ വാദം. ഇതു സംബന്ധിച്ച് തമിഴ്‌നാട് നിയമസഭയില്‍ നടത്തിയ ചര്‍ച്ചയിലും അവര്‍ ഈ നിലപാടാണ് സ്വീകരിച്ചത്.അതാണ് അവരുടെ എതിര്‍പ്പിനു കാരണമെങ്കില്‍ അതിനു പരിഹാരം ഉണ്ടാക്കും. പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഇടപെടണം എന്നതു തന്നെയാണ് സംസ്ഥാനത്തിന്റെ നിലപാട്. ഒന്നുകില്‍ ഇരുസംസ്ഥാനങ്ങളും നേരിട്ട് ചര്‍ച്ച ചെയ്യണം. അല്ലെങ്കില്‍ കേന്ദ്രം ഇടപെട്ട് ചര്‍ച്ചയ്ക്ക് വേദിയൊരുക്കണം. ചര്‍ച്ചയെ എന്തിന് തമിഴ്‌നാട് എതിര്‍ക്കുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു.

പുതിയ ഡാം എന്നത് കേരളത്തിന്റെ പൊതുവായ ആവശ്യമാണ്. തമിഴ്‌നാടിന്റെ അംഗീകാരം കൂടി നേടിയെടുത്ത് അത് നടപ്പാക്കാനാണ് ശ്രമിക്കുന്നത്. പുതിയ ഡാം എന്നതല്ലാതെ മറ്റൊരു പോംവഴി ആലോചനയില്‍ ഇല്ല. തമിഴ്‌നാട് ചര്‍ച്ചയ്ക്ക് തയ്യാറാവും എന്ന ശുഭാപ്തി വിശ്വാസമാണ് കേരളത്തിന് ഉള്ളത്. ഏതുവിധത്തിലുള്ള ഉറപ്പും നല്‍കാന്‍ കേരളം തയ്യാറാണ്. തമിഴ്‌നാടിന്റെ മനോഭാവം മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അശരണര്‍ക്കും ആലംബഹീനര്‍ക്കും അത്താണിയായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി


അശരണര്‍ക്കും ആലംബഹീനര്‍ക്കും ജീവിതഭാരത്താല്‍ തളര്‍ന്നു പോയവര്‍ക്കും അത്താണിയായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയത്ത് നടത്തിയ ജനസമ്പര്‍ക്ക പരിപാടി സമാനതകളില്ലാത്ത ചരിത്രസംഭവമായി.
20 മണിക്കൂറോളം സമയം തുടര്‍ച്ചയായി ഊണും ഉറക്കവും ഉപേക്ഷിച്ച് പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും കണ്ണീരൊപ്പിയ ഉമ്മന്‍ചാണ്ടി ലോകചരിത്രത്തില്‍ തന്നെ റിക്കോര്‍ഡിലിടം നേടി. പ്രഭാതം മുതല്‍ പ്രദോഷം വരെയെന്ന പതിവ് സമ്പ്രദായങ്ങളൊക്കെയും തിരുത്തിയ മുഖ്യമന്ത്രി കോട്ടയത്ത് പ്രഭാതം മുതല്‍ അടുത്ത പ്രഭാതം വരെ നീണ്ട മാരത്തണ്‍ ജനസമ്പര്‍ക്കപരിപാടി ചരിത്രമുഹൂര്‍ത്തമായി മാറി. ചൊവ്വാഴ്ച രാവിലെ 9.30-ന് ആരംഭിച്ച പരിപാടിയില്‍ പതിനായിരങ്ങള്‍ക്ക് സാന്ത്വനത്തിന്റെ കൈയ്യൊപ്പ് ചാര്‍ത്തിയ മുഖ്യമന്ത്രി മിഴിയൊന്ന് ചിമ്മുക പോലും ചെയ്യാതെയാണ് ബുധനാഴ്ച രാവിലെ 5.30-ന് അവസാന പരാതിക്കാരനെയും യാത്രയാക്കിയത്. ജനബാഹുല്യം കൊണ്ടും പരാതിപ്രവാഹം കൊണ്ടും ചരിത്രത്തിലിടം നേടിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ആദ്യപരാതിക്കാരനെ സ്വീകരിച്ച അലിവും ആര്‍ദ്രതയും സഹാനുഭൂതിയും അതേ അളവില്‍ തെല്ലും കുറയാതെതന്നെയാണ് 20-ാം മണിക്കൂറിലെത്തിയ അവസാന പരാതിക്കാര്‍ക്കും മുഖ്യമന്ത്രിയുടെ കരുതലും കാരുണ്യവും ആവോളം പകര്‍ന്നു കിട്ടിയത്.

ഭരണ, പ്രതിപക്ഷഭേദമില്ലാതെ ജില്ലയിലെ മുഴുവന്‍ എം.എല്‍.ഏമാരും പരിപാടിയില്‍ ഒന്നിച്ചണിനിരന്നതും ചരിത്രസംഭവമായി. അടിസ്ഥാനവര്‍ഗത്തിന്റെയും അദ്ധ്വാനിക്കുന്നവരുടെയും ക്ഷേമവും സുരക്ഷയും ഉറപ്പ് വരുത്താന്‍ ലോകത്ത് ഒരു ഭരണാധികാരിയും മുതിര്‍ന്നിട്ടില്ലാത്ത തരത്തില്‍ നാടിന്റെ കണ്ണീരൊപ്പാന്‍ സര്‍ക്കാരും ഭരണസംവിധാനങ്ങളും ജനങ്ങള്‍ക്കിടയിലേയ്ക്കിറങ്ങുന്ന വേറിട്ട ഭരണശൈലിയാണ് ജനസമ്പര്‍ക്ക പരിപാടിയെ സമാനതകളില്ലാത്ത ചരിത്രവിജയമാക്കിയത്. ജനാധിപത്യ സംവിധാനത്തില്‍ പുതിയൊരു ഭരണശൈലിക്കാണ് ഇതോടെ തുടക്കം കുറിച്ചിരിക്കുന്നത്. ജനങ്ങള്‍ക്കു മുന്നില്‍ കൊട്ടിയടക്കപ്പെട്ടു കിടന്നിരുന്ന സര്‍ക്കാര്‍ സംവിധാനങ്ങളുടെ വാതായനങ്ങളാണ് ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്കായി മലര്‍ക്കെ തുറന്നിരിക്കുന്നത്. ഒരു ലക്ഷത്തോളം പേര്‍ കണ്ണീരില്‍ ചാലിച്ചെഴുതിയ പരാതികള്‍ക്ക് മാനുഷിക പരിഗണന മാത്രം മാനദണ്ഡമാക്കി മുഖ്യമന്ത്രിയും മന്ത്രിമാരായ കെ.എം.മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.ജോസഫ് എന്നിവരും തീര്‍പ്പ് കല്‍പ്പിച്ചപ്പോള്‍ പതിനായിരങ്ങള്‍ക്കാണ് കോട്ടയം ജില്ലയില്‍ മാത്രം ആശ്വാസമായത്.

ഇതുവരെ പൂര്‍ത്തിയായ 11 ജില്ലകളില്‍ കോട്ടയം ജില്ലയിലാണ് ജനസമ്പര്‍ക്കപരിപാടി ഏറ്റവും വൈകി സമാപിച്ചത്. വിശ്രമമറിയാത്ത 20 മണിക്കൂര്‍ ജനങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് ജീവിതദുരിതങ്ങള്‍ക്ക് കാരുണ്യസ്പര്‍ശത്താല്‍ തീര്‍പ്പ് കല്‍പ്പിച്ച മുഖ്യമന്ത്രി ഇതിനിടയില്‍ അല്‍പ്പസമയം മാത്രമാണ് വേദിയില്‍ ഇരുന്ന് പരാതികള്‍ സ്വീകരിച്ചത്. പടുകൂറ്റന്‍ പന്തലില്‍ അവസാനത്തെ അപേക്ഷയും പരിഗണിച്ചതിനുശേഷം 4.50-ന് സ്റ്റേജില്‍ ചേര്‍ന്ന സമാപനസമ്മേളനത്തില്‍ റവന്യൂ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിച്ച എല്ലാ അപേക്ഷകള്‍ക്കും പരിഹാരം കാണുമെന്നും തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമാപനപ്രസംഗത്തില്‍ പറഞ്ഞു. മന്ത്രി കെ.സി. ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സണ്ണി കല്ലൂര്‍ എന്നിവര്‍ ആശംസകളും ജില്ലാ കളക്ടര്‍ മിനി ആന്റണി നന്ദിയും പറഞ്ഞു. തുടര്‍ന്ന് 5.30-ഓടെയാണ് നാഗമ്പടം മൈതാനത്തുനിന്നും മുഖ്യമന്ത്രി യാത്രയായത്. നാട്ടകം ഗസ്റ്റ് ഹൗസില്‍ കുളികഴിഞ്ഞ് ചൂടു കഞ്ഞി കുടിക്കുമ്പോള്‍ സമയം രാവിലെ ആറു മണി. ജനസമ്പര്‍ക്കപരിപാടിയില്‍ കഞ്ഞിവെള്ളം മാത്രം കുടിച്ച് വിശപ്പും ദാഹവും തീര്‍ത്ത മുഖ്യമന്ത്രി ഭക്ഷണം കഴിച്ചിട്ട് അപ്പോഴേയ്ക്കും 24 മണിക്കൂര്‍ കഴിഞ്ഞിരുന്നു. തിടുക്കത്തില്‍ കഞ്ഞികുടി പൂര്‍ത്തിയാക്കിയ ശേഷം അല്‍പ്പം പോലും സമയം കളയാതെ തിരുവനന്തപുരത്തേയ്ക്ക്.

സാന്ത്വനത്തിന്റെ തൂവല്‍സ്പര്‍ശവുമായ് ജനനായകന്‍


പ്രതീക്ഷയുടെ പച്ചത്തുരുത്ത് തേടി, ആശ്വാസത്തിന്റെ തൂവല്‍സ്പര്‍ശമേല്‍ക്കാന്‍ ജില്ലയിലെ എല്ലാ ഊടുവഴികളും ഇന്നലെ തിക്കിത്തിരിക്കിയെത്തിയത് ജനനായകന്റെ മുന്നിലേയ്ക്കായിരുന്നു.
ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഊര്‍ജ്ജം പകര്‍ന്നെടുക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്രമമറിയാതെയുളള മറ്റൊരു ജനസമ്പര്‍ക്ക പരിപാടിയാണ് രാപ്പകലുകളെ മറികടന്ന് കിഴക്കിന്റെ വെനീസിലും നടന്നത്. പുലര്‍ച്ചെ മുതല്‍ തന്നെ ആലപ്പുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തിലേയ്ക്ക് അണിമുറിയാതെ ഒഴുകിയെത്തിയ പതിനായിരങ്ങളെക്കൊണ്ട് പരിസരമാകെ നിറഞ്ഞു.
ഭൂമിശാസ്ത്രപരമായി സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നിന്നും വ്യത്യസ്തമായ പശ്ചാത്തലമുളള ആലപ്പുഴയില്‍ പരമ്പരാഗത തൊഴില്‍ മേഖലയില്‍ നിന്നുളളവരാണ് പരാതിക്കാരായി എത്തിയവരിലേറേയും. കുട്ടനാട്ടിലെ കര്‍ഷകര്‍, തീരദേശ-കായല്‍ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍, കയര്‍ഫാക്ടറി തൊഴിലാളികള്‍ തുടങ്ങിയ ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുമെത്തിയ പതിനായിരങ്ങള്‍ക്ക് ജനകീയ മുഖ്യമന്ത്രിയുടെ മുന്നില്‍ നിരത്താനുളളത് കണ്ണീര്‍ക്കഥകള്‍ മാത്രമായിരുന്നു. ഒരു പരാതിക്കാരനേയും വെറും കയ്യോടെ മടക്കില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ ദൃഢനിശ്ചയമായിരുന്നു ആവലാതിക്കാരുടെ മനംനിറച്ചത്.

എല്ലാവര്‍ക്കും എല്ലാറ്റിനും പരിഹാരമേകി തളരാത്ത മനസോടെ ഊര്‍ജ്ജസ്വലനായി മണിക്കൂറുകളെ നിമിഷങ്ങള്‍പോലെ തളളി നീക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രമന്ത്രി കെ സി വേണുഗോപാലും ജില്ലയുടെ ചാര്‍ജ്ജുളള മന്ത്രി കെ ബി ഗണേഷ്‌കുമാറും കൊടിക്കുന്നില്‍ സുരേഷ് എം പിയും പി സി വിഷ്ണുനാഥും മുഖ്യമന്ത്രിയെ സഹായിക്കുന്നതിനായി ഒപ്പമുണ്ടായിരുന്നു. വികലാംഗര്‍ക്ക്, സ്ത്രീകള്‍ക്ക്, വൃദ്ധര്‍ക്ക് എന്നുവേണ്ട അവശതയനുഭവിക്കുന്നവര്‍ക്കെല്ലാം ആശ്വാസം പകര്‍ന്നാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ജില്ലയില്‍ നടന്നത്. ഇന്നലെ രാവിലെ 9.30 ന് പരിപാടിയ്ക്ക് തുടക്കമായി. ആദ്യം ആംബുലന്‍സുകളില്‍ കൊണ്ടുവന്ന രോഗികളുടേയും വികലാംഗരുടേയും പരാതികളാണ് പരിഹരിച്ചത്. ജോലികഴിഞ്ഞ് മടങ്ങുംവഴി കൊല്ലപ്പെട്ട കായംകുളം ഓലകെട്ടിയമ്പലം കൊയ്പ്പിളളിക്കാരാഴ്മ സ്മിതയുടെ കുടുംബത്തിനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനസമ്പര്‍ക്കപരിപാടിയില്‍ ആദ്യസഹായം നല്‍കിയത്.
മകള്‍ക്ക് വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായി 5,00,000 രൂപ ബാങ്കില്‍ നിക്ഷേപിക്കുന്നതിനും കുടുംബത്തിന് വീടു വയ്ക്കുന്നതിനായി 5,00,000 രൂപയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ചത്.

സ്മിതയുടെ പിതാവ് കെ ആര്‍ നിവാസില്‍ രാമകൃഷ് ണനും അമ്മ രമണിയും മുഖ്യമന്ത്രിയില്‍ നിന്ന് സഹായം ഏറ്റു വാങ്ങി. ഇതോടൊപ്പം വിവിധ തരത്തില്‍ അപകടത്തില്‍ മരണപ്പെട്ട 10 പേരുടെ കുടുംബങ്ങള്‍ക്ക് അനുവദിച്ച ധനസഹായവും മുഖ്യമന്ത്രി നല്‍കി. 31,000ത്തിലേറേ അപേക്ഷകളാണ് ഇവിടെ ജനസമ്പര്‍ക്ക പരിപാടിയിലേയ്ക്ക് ലഭിച്ചത്. പാതിരാത്രി കഴിഞ്ഞിട്ടും അപേക്ഷകരെയും പരാതിക്കാരേയും മുഖ്യമന്ത്രി കണ്ടു തീര്‍ന്നിട്ടില്ല.

Thursday, December 22, 2011

വിനീതയ്ക്കും രമ്യയ്ക്കും അഞ്ചുലക്ഷം വീതം, ജനസാഗരം സാക്ഷി: സാന്ത്വനം മാത്രം നല്കി മുഖ്യന്‍


കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഏറ്റവുംവലിയ വിജമെന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്ന ജനസമ്പര്‍ക്കപരിപാടി കോട്ടയത്തും ചരിത്രംകുറിച്ചു. സ്‌നേഹ സാന്ത്വന വാക്കുകളിലൂടെ ആശ്വാസം പകരുകയും സഹായം നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്ത് മുഖ്യമന്ത്രി രോഗികള്‍ക്കരികിലെത്തി നേരിട്ട് വിതരണം ചെയ്യുന്ന കാഴ്ച എതിരാളികളെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. അധികാരത്തിന്റെ വാതിലുകള്‍ ജനങ്ങള്‍ക്കായി തുറന്നു കൊടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവര്‍ക്കു മുന്നിലെത്തി. ചുവപ്പു നാടയുടെ കുരുക്ക് പൊട്ടിച്ച് പരാതികളും സങ്കടങ്ങളും നേരില്‍ കേട്ടു. ക്ഷമയോടെയും സൗമനസ്യത്തോടെയും ഓരോ പരാതിക്കും പരിഹാരവാക്കുമായി മുഖ്യമന്ത്രി ജനഹൃദയങ്ങളിലേക്കിറങ്ങിയെത്തി.

ഭരണയന്ത്രവും ക്ലിഫ് ഹൗസുമൊക്കെ നാഗമ്പടം നെഹ്‌റു സ്‌റ്റേഡിയത്തിന് വഴിമാറിയ ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കെത്തിയത് പതിനായിരങ്ങളാണ്. അവരില്‍ രോഗികളും വികലാംഗരും ബുദ്ധിമാന്ദ്യം സംഭവിച്ചവരും വൃദ്ധരും സാധാരണക്കാരുമൊക്കെയുണ്ടായരുന്നു. ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും ആള്‍രൂപമായി മുഖ്യമന്ത്രി അവര്‍ക്കൊപ്പം നിന്നു. കോട്ടയം നാഗമ്പടം സ്‌റ്റേഡിയത്തില്‍ ജനസമ്പര്‍ക്ക പരിപാടിക്കായി ഒരുക്കിയ വേദിയിലേക്ക് രാവിലെ മുതല്‍ അണമുറിയാത്ത ജനപ്രവാഹമായിരുന്നു. കൃത്യം 9.30ന് തന്നെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വേദിയിലെത്തി. 15 മിനുട്ട് മാത്രമാണ് ഉദ്ഘാടനച്ചടങ്ങ് നിശ്ചയിച്ചിരുന്നതെങ്കിലും 40 മിനുട്ടോളം നീണ്ടു. നേരത്തെ ലഭിച്ച പരാതിക്കുള്ള മറുപടിയായി തയ്യാറാക്കിയിരുന്ന 72 കൗണ്ടറുകളും ഇതിനകം ജനസഞ്ചയമായി മാറി.

ഉദ്ഘാടനച്ചടങ്ങിനുശേഷം ആംബുലന്‍സിലും വാഹനങ്ങളിലും എത്തിയ രോഗികളുടെ പരാതി കേള്‍ക്കാനാണ് മുഖ്യമന്ത്രി ആദ്യം എത്തിയത്. രോഗികളുമായെത്തിയ ആംബുലന്‍സുകളുടെയും ഓട്ടോറിക്ഷകളുടെയും നീണ്ടനിരയാണ് മുഖ്യമന്ത്രിയെ കാത്തിരുന്നത്. അവരുടെ അപേക്ഷയില്‍ മറുപടി കുറിച്ചും ചികിത്സാധനസഹായം നിര്‍ദ്ദേശിച്ചും മുഖ്യമന്ത്രി നീങ്ങി. . പലതരം രോഗങ്ങളാല്‍ അവശത അനുഭവിച്ച് ചലനശേഷി നഷ്ടപ്പെട്ടവരെ മുഖ്യമന്ത്രി ആംബുലന്‍സില്‍ ചെന്ന് കണ്ടു. എല്ലാവരുടെയും ആവലാതികളും സങ്കടങ്ങളും ക്ഷമയോടെ കേട്ട അദ്ദേഹം അവരെ സമാശ്വസിപ്പിച്ചു. ചികിത്സാ സഹായം നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. വേദിക്കരികില്‍ താത്ക്കാലികമായി സജ്ജീകരിച്ച ആശുപത്രിയിലെത്തിയും രോഗികളായവരെ മുഖ്യമന്ത്രി നേരില്‍ക്കണ്ടു.

പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്തവരും ചലനശേഷി നഷ്ടപ്പെട്ടവരും ആംബുലന്‍സിലും മറ്റ് വാഹനങ്ങളിലും സ്‌ട്രെച്ചറിലും വീല്‍ച്ചെയറുകളിലുമായി മുഖ്യമന്ത്രിയെ കാണാനെത്തി. കോത്തല കാലായില്‍ സ്വദേശി മാധവന്‍ (60) രണ്ടു കാലും മുറിച്ചു മാറ്റി പരസഹായമില്ലാതെ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. തന്റെ വീട്ടിലേക്ക് റോഡ് വേണമെന്ന അപേക്ഷയില്‍ ഉടന്‍ നടപടി എടുക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. എട്ടുവര്‍ഷം മുന്‍പ് കനാലില്‍ വീണ് പരിക്കേറ്റ നെടുംപറമ്പില്‍ ജോസിന്(52) 25000 രൂപയും ജോസിനും ഭാര്യയ്ക്കും പെന്‍ഷന്‍ നല്‍കാനും മുഖ്യമന്ത്രി അധികൃതരോട് നിര്‍ദ്ദേശിച്ചു. പേരൂര്‍ സ്വദേശി ജയരാജ് (39), പൂഞ്ഞാര്‍ സ്വദേശി സിബി ജോര്‍ജ് (40), തീക്കോയി സ്വദേശി ശശി (46), കൂട്ടിക്കല്‍ സ്വദേശി സുരേഷ്‌കുമാര്‍ (39), പുന്നത്തുറ സ്വദേശി പ്രിയാമോള്‍ (32) തുടങ്ങി അന്‍പതോളം പേരുടെ പരാതിയാണ് മുഖ്യമന്ത്രി ആംബുലന്‍സിലും മറ്റ് വാഹനങ്ങളിലുമെത്തി സ്വീകരിച്ചത്. ഇവര്‍ക്കെല്ലാം സഹായധനം വാഗ്ദാനം ചെയ്യുകയും തുടര്‍ ചികിത്സയ്ക്ക് നടപടി സ്വീകരിക്കുകയും മരുന്നുകള്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

ക്രിക്കറ്റ് കളിക്കിടെ പതിനഞ്ചാം വയസ്സില്‍ പരിക്കു പറ്റി അരയ്ക്കുതാഴെ തളര്‍ന്ന ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശി സ്വാമി രാജ് (25) ന് മുഖ്യമന്ത്രി ആംബുലന്‍സില്‍ എത്തി സഹായം വാഗ്ദാനം ചെയ്തു. 25,000 രൂപ ചികിത്സാസഹായധനം നല്‍കുകയും പെന്‍ഷന്‍ നല്‍കാന്‍ നടപടിയെടുക്കാന്‍ ഉത്തരവിടുകയും ചെയ്തു. ഇതില്‍ പലര്‍ക്കും പെന്‍ഷന്‍ അനുവദിക്കുകയും ആശ്വാസവാക്കുകള്‍ പറയുകയും ചെയ്തു. സുഖമില്ലാത്ത മറ്റ് രോഗികളെ അവരുടെ അടുത്തെത്തി പരാതികള്‍ക്ക് പരിഹാരം കണ്ടു. രോഗികളുടെ തുടര്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, ഡി.എം.ഒ, എന്നിവരെ രോഗികള്‍ക്കരികിലേക്ക് വിളിച്ചു വരുത്തി നിര്‍ദ്ദേശം നല്‍കി. ഇവരുടെ തുടര്‍ ചികിത്സയ്ക്കുവേണ്ട നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി അധികാരികളോട് ആവശ്യപ്പെട്ടു. പരിപാടിയിലേക്ക് നേരത്തെ ലഭിച്ച 60,000 പരാതികള്‍ക്കുപുറമേ ചൊവ്വാഴ്ച മാത്രം 10,000ത്തോളം അപേക്ഷകള്‍ കിട്ടിയിരുന്നു.

മുഖ്യമന്ത്രി രോഗികളുടെ പരാതികള്‍ സ്വീകരിക്കുന്ന സമയം ധനമന്ത്രി കെ.എം. മാണിയും റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പരാതികള്‍ സ്വീകരിക്കുന്നുണ്ടായിരുന്നു. പുതിയ പരാതിക്കാരെക്കൊണ്ട് വേദിയുടെ ഇരുവശവും നിറഞ്ഞു. പലരും കൈക്കുഞ്ഞുങ്ങളുമായാണ് എത്തിയത്. അപേക്ഷകരുടെ എണ്ണം നിയന്ത്രണാതീതമായതോടെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസുദ്യോഗസ്ഥരും വളണ്ടിയര്‍മാരും ബുദ്ധിമുട്ടി. മുഖ്യമന്ത്രിയെ നേരില്‍ കാണേണ്ടാത്ത പരാതിക്കാരുടെ അപേക്ഷകള്‍ മന്ത്രി കെ.സി. ജോസഫ്, മോന്‍സ് ജോസഫ് എം.എല്‍.എ., സി.എഫ്. തോമസ് എം.എല്‍.എ. എന്നിവരും സ്വീകരിച്ചു തുടങ്ങി. കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടായിരുന്നെങ്കിലും നിരവധി സ്ത്രീകള്‍ തലകറങ്ങിവീണു. ഉച്ചയ്ക്കുശേഷമാണ് മുഖ്യമന്ത്രി അംഗവൈകല്യമുള്ളവരെ കാണാന്‍ തുടങ്ങിയത്. പരാതികള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ പലതവണ മൈക്കില്‍ വിളിച്ചുവരുത്തുന്നുണ്ടായിരുന്നു. രാത്രി ഏഴുമണിയോടെയാണ് അംഗവൈകല്യമുള്ളവരുടെ പരാതികള്‍ കേട്ടുതീര്‍ന്നത്.

പിന്നീടാണ് പുതിയ പരാതിക്കാരുടെ അരികിലെത്തിയത്. ജില്ലാകളക്ടര്‍ മിനി ആന്റണി, ജോസ് കെ. മാണി എം.പി. എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ധനസഹായത്തിന് 2000 മുതല്‍ 25,000 രൂപ വരെയാണ് മുഖ്യമന്ത്രി അനുവദിച്ചത്. മുഖ്യമന്ത്രിയും റവന്യു മന്ത്രിയും ധനമന്ത്രിയുമടക്കം അധികാര കേന്ദ്രങ്ങളെല്ലാം ഒരിടത്ത് കേന്ദ്രീകരിച്ചതോടെ ഭരണസംവിധാനം നെഹ്‌റു സ്‌റ്റേഡിയത്തിലായി. അവസാനപരാതിക്കാരനെയും കണ്ടശേഷമാണ് മുഖ്യമന്ത്രി വേദിവിട്ടത്. അപ്പോഴേക്കും അര്‍ധരാത്രി കഴിഞ്ഞിരുന്നു.

ലഭിക്കുന്ന ഓരോ അപേക്ഷയിലും അനുകൂലമായി എന്തു ചെയ്യാം എന്ന സമീപനം വളര്‍ത്തിയെടുക്കുകയാണ് ജനസമ്പര്‍ക്കപരിപാടിയില്‍. അപേക്ഷ തീര്‍പ്പാക്കാനാകാത്തവയില്‍ അതിന്റെ കാരണം അപേക്ഷകന് അറിയാന്‍ കഴിയണം. അവഗണിക്കപ്പെടാതെ അപേക്ഷകളില്‍ അനുകൂലമായി എന്ത് ചെയ്യാമെന്ന സമീപനം വളര്‍ത്തിയെടുത്ത് ഈ സമീപനം സര്‍ക്കാരിന്റെ മുഖമുദ്രയാക്കുകയാണ് ലക്ഷ്യം. നിയമങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടിയാണെന്ന സമീപനം പുലര്‍ത്തി ചുവപ്പുനാടയുടെ കുരുക്കഴിക്കാന്‍ പാകത്തില്‍ സമീപനങ്ങളില്‍ മാറ്റമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്‍ക്കത്ത ആശുപത്രിയില്‍ തീപ്പിടിത്തം ഉണ്ടായപ്പോള്‍ ജീവന്‍ ബലി നല്‍കിയും രോഗികളെ രക്ഷിച്ച രമ്യ, വിനീത എന്നീ നഴ്‌സുമാരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷത്തിന്റെ ധനസഹായം നല്‍കി. അപകടത്തില്‍പ്പെട്ടവരെ പരിചരിക്കുകയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്ത സന്ധ്യയുടെ അമ്മയ്ക്ക് ഒരു ലക്ഷം രൂപയും ചടങ്ങില്‍ വിതരണം ചെയ്തു

ഉമ്മന്‍ ചാണ്ടി ഗിന്നസ് ബുക്കിലേയ്ക്ക്; അക്ഷരനഗരിക്ക് ആശ്വാസമായി ജനസമ്പര്‍ക്കപരിപാടി


കോട്ടയം: അക്ഷരനഗരിക്ക് ആശ്വാസമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ജനസമ്പര്‍ക്കപരിപാടി പുരോഗമിക്കുന്നു. മന്ത്രിമാരായ കെ.എം മാണിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉള്‍പ്പെടെ പ്രമുഖര്‍ വേദിയില്‍ അണിനിരന്നതോടെ പരിപാടിക്കെതിരേയുള്ള കുപ്രചാരണങ്ങളുടേയും മുനയൊടിയുകയാണ്. ഇതുവരെ ലഭിച്ച പരാതികളും നിവേദനങ്ങളും 60,429. ഇന്നും ആയിരങ്ങളാണ് പരാതിയുമായി വേദിയിലേക്കെത്തിയിരിക്കുന്നത്. ബിപിഎല്‍ ലിസ്റ്റ്, ബിപിഎല്‍ കാര്‍ഡ് എന്നിവ സംബന്ധിച്ച പരാതിക്കാര്‍ ഇന്നു നേരിട്ടു വരേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. നാഗമ്പടം നെഹ്‌റു സ്‌റ്റേഡിയത്തില്‍ പ്രധാന പന്തലിലാണ് മുഖ്യമന്ത്രി ജനങ്ങളെ കാണുന്നത്. ഇതിനു മുന്നിലായി ആറായി തിരിച്ച രണ്ട് ഉപപന്തലുകളിലാണു പൊതുജനങ്ങള്‍ ഇരിക്കുന്നത്.

മുഖ്യമന്ത്രിയുടെ വേദിയുടെ വലതുവശത്തു മുന്നിലായി വികലാംഗര്‍ക്കും രോഗികള്‍ക്കുമുള്ള പ്രത്യേക പന്തലാണ്. ഇവരുടെ പരാതി മുഖ്യമന്ത്രി നേരിട്ടാണു സ്വീകരിക്കുന്നത്. പൊതുവിഭാഗത്തില്‍നിന്നുള്ളവര്‍ക്ക് ഇവിടെ പ്രവേശനമില്ല. ശയ്യാവലംബികളായ രോഗികളെ കൊണ്ടുവന്നില്ലെങ്കിലും അവര്‍ക്കുവേണ്ടി സമര്‍പ്പിക്കുന്ന നിവേദനങ്ങള്‍ പരിഗണിക്കും. ശയ്യാവലംബികളായ രോഗികളെ കൊണ്ടുവരുന്ന ആംബുലന്‍സുകള്‍ക്ക് റിങ് റോഡ് മുഖേന വേദിക്കരികില്‍ നേരിട്ടെത്താനാകും. മുഖ്യമന്ത്രി ഇവരുടെ അടുത്തെത്തി പരാതി കേള്‍ക്കും. ഈ വാഹനങ്ങള്‍ മാത്രമാവും സ്‌റ്റേഡിയത്തിനുള്ളില്‍ പ്രവേശിക്കുക. മുഖ്യമന്ത്രിയുടെ വേദിയുടെ തൊട്ടടുത്തു വിശ്രമമുറിയും തയാറാക്കിയിട്ടുണ്ട്. ഇടതുവശത്തു മറ്റു നേതാക്കള്‍ക്കായും വേദിയുടെ ഇടതുവശത്തു മുന്നിലായി മാധ്യമപ്രവര്‍ത്തകര്‍ക്കും ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രോഗികളായവര്‍ കയ്യില്‍ കരുതിയിരിക്കുന്ന പരിശോധനാ റിപ്പോര്‍ട്ടുകളും പകര്‍പ്പുകളും കൗണ്ടറില്‍ കാണിക്കുന്നത് നിവേദനത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ സഹായിക്കും.

കഴിവതും മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ ഒഴിവാക്കണം. വലിയ കെട്ടുകളുമായി വന്നാല്‍ ഇതു പൊലീസ് വാങ്ങി സൂക്ഷിക്കും. മുഖ്യമന്ത്രിക്കു മുന്നില്‍ അര്‍ഹരായ അപേക്ഷകര്‍ക്കു മാത്രമേ എത്താനാകൂ. പൊതുജനങ്ങള്‍ നല്‍കിയിട്ടുള്ള അപേക്ഷകള്‍ സൂക്ഷിക്കുന്ന 72 കൗണ്ടറുകളുണ്ട്. പ്രധാനവേദിക്ക് ഇരുവശങ്ങളിലുമാണ് ഇവ. ഓരോ വകുപ്പിനും പ്രത്യേകം കൗണ്ടറുകളുണ്ട്. കൗണ്ടറുകളുടെ വിവരവും സ്ഥാനവും പ്രധാന കവാടത്തിനു മുന്‍വശവും അന്വേഷണ കൗണ്ടറിനു സമീപവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബന്ധപ്പെടേണ്ട കൗണ്ടര്‍ സംബന്ധിച്ച വിവരം അന്വേഷണ കൗണ്ടറില്‍നിന്നു ലഭിക്കും. പുതിയ അപേക്ഷകള്‍ സ്വീകരിക്കാനും പ്രത്യേക കൗണ്ടറുണ്ട്. കൗണ്ടറുകളില്‍നിന്നു ലഭിക്കുന്ന ടോക്കണ്‍ ക്രമത്തിലാണു മുഖ്യമന്ത്രിയെ കാണാന്‍ കഴിയുക. സൗജന്യമായി അപേക്ഷകള്‍ തയാറാക്കാന്‍ ഹെല്‍പ് ഡെസ്‌കുകളുമുണ്ട്.

മാസങ്ങള്‍ നീണ്ട ഒരുക്കത്തിനൊടുവില്‍ 3500 ഉദ്യോഗസ്ഥര്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഹാജരായിരിക്കുന്നത്. രാവിലെ ഏഴുമുതല്‍ ഉദ്യോഗസ്ഥര്‍ വിവിധ കൗണ്ടറുകളില്‍ പ്രവര്‍ത്തനം തുടങ്ങി. പൊതുജനങ്ങളെ സഹായിക്കാന്‍ 72 കൗണ്ടറുകളിലും ഉദ്യോഗസ്ഥര്‍ രാവിലെ ഹാജരാകും. സ്‌റ്റേഡിയത്തിനുള്ളിലും നഗരത്തിലും ക്രമസമാധനവും ഗതാഗതവും നിയന്ത്രിക്കുന്നതിനായി 1200 പൊലീസുകാരും മറ്റു പൊലീസ് ഉദ്യോഗസ്ഥരും മുഴുവന്‍ സമയവും സജ്ജരാണ്. രാത്രി വൈകിയും നീണ്ടുപോകുമെന്നതിനാല്‍ രണ്ടു ഘട്ടമായിട്ടാകും പൊലീസുകാര്‍ ഡ്യൂട്ടി ചെയ്യുക. രാവിലെ തുടങ്ങുന്ന ആദ്യസംഘത്തിന് ആറുവരെയും രണ്ടാം സംഘത്തിന് അതിനുശേഷവുമാകും ഡ്യൂട്ടി. സ്‌റ്റേഡിയത്തിലേക്കു സുഗമമായി എത്തിച്ചേരുന്നതിനും തിരികെ പോരുന്നതിനും കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസുകള്‍ സര്‍വീസ് നടത്തും. രാത്രി എട്ടിനുശേഷവും ജില്ലാ ഭരണകൂടം നിര്‍ദേശിക്കുന്നതുവരെ വിവിധ സ്ഥലങ്ങളിലേക്കു സ്‌പെഷല്‍ ബസ് സര്‍വീസുകളുണ്ട്. ഇതുസംബന്ധിച്ച് അനൗണ്‍സ്‌മെന്റ് നടത്തും.

ആരോഗ്യവിഭാഗത്തിന്റെ ടീം എല്ലാവിധ മെഡിക്കല്‍ സംവിധാനങ്ങളോടുംകൂടി പ്രധാന വേദിയുടെ വലതുവശത്തായി പ്രവര്‍ത്തിക്കുന്നുണ്ട്. 150 നഴ്‌സിങ് വിദ്യാര്‍ഥികളുടെ സേവനം സ്‌റ്റേഡിയത്തിലുണ്ട്. വികലാംഗര്‍ക്കും രോഗികള്‍ക്കും വീല്‍ചെയര്‍ - സ്‌ട്രെച്ചര്‍ സൗകര്യങ്ങളും റെഡി. ജനസമ്പര്‍ക്ക പരിപാടിയിലുള്ള മുഴുവന്‍പേര്‍ക്കും ഉച്ചഭക്ഷണം നല്‍കുന്നുണ്ട്. സ്‌റ്റേജിന്റെ ഇടതുവശത്തുള്ള ഇന്‍ഫര്‍മേഷന്‍ കൗണ്ടറും ടെക്‌നിക്കല്‍ വിങ്ങും പ്രവര്‍ത്തിക്കുന്ന ഹാളിലാണു ബിരിയാണിപ്പൊതി വിതരണം ചെയ്യുക. കൗണ്ടറുകള്‍ക്കു പിറകില്‍ നാലിടത്തു ന്യായവില ലഘുഭക്ഷണശാലകളും ക്രമീകരിച്ചിട്ടുണ്ട്. സ്‌റ്റേഡിയത്തില്‍ 10 ഇടങ്ങളില്‍ ശുദ്ധജലസൗകര്യം ഒരുക്കിയിട്ടുണ്ട്. ജനസമ്പര്‍ക്ക പരിപാടിയുടെ പ്രചാരണാര്‍ഥം സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍നിന്ന് മന്ത്രി കെ.എം.മാണിയുടെ ചിത്രം ഒഴിവാക്കിയെന്ന് നേരത്തെ ഒരു വിഭാഗം പ്രചരിപ്പിച്ചിരുന്നു. കെ.എം. മാണിയുടെ തട്ടകമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കോട്ടയത്തെ ജനസമ്പര്‍ക്ക പരിപാടിയുടെ പ്രചാരണം നേരത്തേ ആരംഭിച്ചിരുന്നു. 60000 ഓളം പരാതികള്‍ ലഭിച്ച പരിപാടിക്കായി 'വികസനവും കരുതലും' എന്ന തലക്കെട്ടില്‍ തയാറാക്കിയ വലിയ ഫ്‌ളക്‌സില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും കോട്ടയം എം.എല്‍.എയും മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ചിത്രങ്ങളാണ് ചേര്‍ത്തിരുന്നത്.

നഗരത്തിലെങ്ങും നിറഞ്ഞ ഫ്‌ളക്‌സ് ബോര്‍ഡില്‍ ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം എന്നും ജനങ്ങള്‍ക്കൊപ്പം എന്ന വാചകവും ചേര്‍ത്തിരുന്നു. ബഹുവര്‍ണ ഫ്‌ളക്‌സില്‍ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തോളോടുതോള്‍ ചേര്‍ന്ന് കൈപിടിച്ച് മുന്നേറുന്ന ചിത്രമായിരുന്നു ഉണ്ടായിരുന്നത്. കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിഷയം മാണിയുടെ ചെവിയിലെത്തിക്കുകയായിരുന്നു. 'വികസനത്തിന്റെ പുതുവസന്തം 'കരുതലിന് കരസ്പര്‍ശം' എന്ന തലക്കെട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ധനമന്ത്രി കെ.എം.മാണി എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി തിങ്കളാഴ്ച രാത്രി പുതിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ പേരില്‍ കേരള കോണ്‍ഗ്രസ്‌കോണ്‍ഗ്രസ് തമ്മിലുള്ള പടലപ്പിണക്കമാണ് ഫ്‌ളക് സ്‌ബോര്‍ഡില്‍നിന്ന് മാണിയുടെ ചിത്രം ഔട്ടാകാന്‍ കാരണമെന്നും പ്രചാരണമുണ്ടായിരുന്നു.

ജനങ്ങളില്‍നിന്നു നേരിട്ടു ലഭിച്ച ഏറ്റവും കൂടുതല്‍ പരാതികള്‍ക്കു തല്‍സമയം പരിഹാരം കണ്ടെത്തിയ ഭരണകര്‍ത്താവെന്ന നിലയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടും. ഇതിനു മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും ആന്ധ്രാപ്രദേശിലെ മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ജനങ്ങളില്‍നിന്നു നേരിട്ടു പരാതി സ്വീകരിക്കുന്ന പദ്ധതി വിജയകരമായി നടപ്പാക്കിയിരുന്നെങ്കിലും ഇത്രയധികം ജനപങ്കാളിത്തം ഉണ്ടായിരുന്നില്ല. കേരള മാതൃകയില്‍ ജനസംബര്‍ക്ക പരിപാടി ആവിഷ്‌കരിക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആലോചിക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളിലാണു ജനസമ്പര്‍ക്ക പരിപാടി ഇതുവരെ നടന്നത്.

ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചതു തൃശൂര്‍ ജില്ലയിലാണ്. എണ്‍പത്തിമൂവായിരത്തിലേറെ പരാതികളാണ് ത്യശൂരില്‍ മുഖ്യമന്ത്രിയെ കാത്തിരുന്നത്. ഇതില്‍ 48,000 പരാതികള്‍ക്കും അന്നുതന്നെ പരിഹാരം കണ്ടെത്തി.എറണാകുളം ജില്ലയിലെ ജനസമ്പര്‍ക്കപരിപാടിയാണ് ഏറ്റവും ദീര്‍ഘിച്ചത്. തുടര്‍ച്ചയായി 19 മണിക്കൂറാണ് ഒരു വേദിയില്‍ മാത്രം നിന്നു മുഖ്യമന്ത്രി പരാതി സ്വീകരിച്ചത്. കോട്ടയം, ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലാണ് ഇനി ജനസമ്പര്‍ക്കപരിപാടി നടത്താനുള്ളത്. കോട്ടയത്ത് മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത് 60,429 പരാതികളാണ്. തൃശൂര്‍ കഴിഞ്ഞാല്‍ കോട്ടയത്താണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്. മൂന്നാം സ്ഥാനം മലപ്പുറത്തിനാണ്. വ്യക്തിഗത ആനുകൂല്യങ്ങളാണ് ജനസമ്പര്‍ക്ക പരിപാടിയിലൂടെ വിതരണം ചെയ്യുന്നത്. ലഭിച്ച പരാതികളില്‍ ഭൂമിസംബന്ധമായ പരാതികളും റേഷന്‍ കാര്‍ഡിലെ എ.പി.എല്‍.ബി.പി.എല്‍ പട്ടികയിലെ അപാകത പരിഹരിക്കണമെന്ന അപേക്ഷകളും പിന്നീടേ പരിഗണിക്കൂ

Wednesday, December 21, 2011

ജനസമ്പര്‍ക്കപരിപാടിക്കിടെ അപേക്ഷാഫോറം വിറ്റ് തട്ടിപ്പ്

ജനസമ്പര്‍ക്കപരിപാടിയുടെ പേരില്‍, നിലംനികത്തലിന്റെ മറവില്‍ വന്‍ തട്ടിപ്പ് . നിലംനികത്തലിന് സാമ്പത്തിക സഹായം തേടി 15,000 അപേക്ഷകള്‍ കളക്ടറേറ്റില്‍ കിട്ടിയതിനു പിന്നില്‍ ഫോറം അച്ചടിച്ച് തട്ടിപ്പുനടത്തുന്ന സംഘമാണെന്നാണു സൂചന. അച്ചടിച്ച അപേക്ഷാഫോറങ്ങള്‍ ഒന്നിന് 250 രൂപ പ്രകാരമാണു വിറ്റിരിക്കുന്നത്. ഫോറം വില്പനയിലൂടെ കുറഞ്ഞത് 40 ലക്ഷം രൂപയുടെ തട്ടിപ്പു നടന്നിട്ടുണ്ടെന്നാണു വിവരം.

വീടില്ലാത്തവര്‍ക്ക് പഞ്ചായത്തുപ്രദേശത്തു 10 സെന്‍റും നഗരസഭാപരിധിക്കുള്ളില്‍ അഞ്ചുസെന്‍റും വയല്‍ നികത്താന്‍ അനുമതി നല്‍കുന്ന നിയമത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന തട്ടിപ്പാണിതെന്നാണു കരുതുന്നത്. കാര്‍ത്തികപ്പള്ളി , കുട്ടനാട്, ആലപ്പുഴ വില്ലേജോഫീസുകളിലാണ് ഇതു സംബന്ധിച്ച് അപേക്ഷകള്‍ ലഭിച്ചത്. 7,000ലധികം അപേക്ഷകള്‍ കാര്‍ത്തികപ്പള്ളിയിലും 5,000ത്തോളം അപേക്ഷകള്‍ കുട്ടനാട്ടിലും 1,300 ഓളം അപേക്ഷകള്‍ ആലപ്പുഴയിലും ലഭിച്ചിട്ടുണ്ട്.

കുട്ടനാടു പാക്കേജില്‍പ്പെടുത്തി നിലവും വയലും നികത്താന്‍ സഹായം അനുവദിക്കണമെന്നും അപേക്ഷാഫോറങ്ങളിലുണ്ട്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ ഇതിനു പരിഹാരം ഉണ്ടാകുമെന്നു പ്രചരിപ്പിച്ചാണ് വന്‍തോതില്‍ അപേക്ഷാഫോറങ്ങള്‍ വിറ്റഴിച്ചതെന്നാണു വിവരം.

ഒരേ ഓഫീസില്‍ ഒരേ ആള്‍ ഇരുന്നൂറും മുന്നൂറും ഫോറങ്ങള്‍ ഒന്നിച്ചു കൊണ്ടുവന്നു കൊടുക്കുകയായിരുന്നുവെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. ഭൂമാഫിയ ഇതിനു പിന്നിലുണ്ടോ എന്നായിരുന്നു തുടക്കത്തിലെ സംശയം. പക്ഷേ, അപേക്ഷകരുടെ എണ്ണം കൂടിയപ്പോള്‍ ഫോറം വില്പന ലക്ഷ്യമിട്ടുള്ള തട്ടിപ്പുകാരായിരിക്കണം എന്നുതന്നെയാണു കരുതുന്നത്. പക്ഷേ, ഇതിനു പിന്നിലുള്ളവരെ കണ്ടെത്താന്‍ അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

കെട്ടിട നിര്‍മാണച്ചട്ടങ്ങള്‍ മാറ്റുന്നു

ഗ്രാമങ്ങള്‍ക്കും നഗരങ്ങള്‍ക്കും ബാധകമായ കെട്ടിട നിര്‍മാണച്ചട്ടങ്ങള്‍ മാറ്റാന്‍ തീരുമാനം. ഇതിനുള്ള ചര്‍ച്ചകള്‍ തുടങ്ങി. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടങ്ങളിലാണ് മാറ്റംവരുത്തുന്നത്. നഗരസഭകള്‍ക്ക് ബാധകമായ കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണച്ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതിനുള്ള ഉന്നതതലയോഗം ചൊവ്വാഴ്ച മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. മാറ്റങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് ടൗണ്‍ പ്ലാനര്‍ ഈപ്പന്‍ വര്‍ഗീസിന് മന്ത്രി നിര്‍ദേശം നല്‍കി.

മുനിസിപ്പാലിറ്റി കെട്ടിടനിര്‍മാണച്ചട്ടങ്ങളില്‍ 2009-ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭേദഗതികള്‍ കൊണ്ടുവന്നിരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കലായിരുന്നു ഈ ഭേദഗതികളുടെ ലക്ഷ്യം . എന്നാലിത് കെട്ടിട നിര്‍മാണ മേഖലയില്‍ നിന്ന് വന്‍ പരാതികള്‍ക്ക് ഇടയാക്കി. ഈ മേഖലയെ തകര്‍ക്കുന്ന ഭേദഗതികള്‍ വേണ്ടത്ര ചര്‍ച്ചകൂടാതെ നടപ്പാക്കിയെന്നായിരുന്നു പരാതി. അതിനാല്‍ ഈ ചട്ടങ്ങളില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അതോറിറ്റി (ക്രെഡായ്) യു.ഡി.എഫ് സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച തുടങ്ങിയത്.

ഏഴുമീറ്റര്‍ വീതിയുള്ള റോഡരുകിലേ ഫ്ലാറ്റുകള്‍ നിര്‍മിക്കാവൂ എന്നാണ് മുന്‍സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടങ്ങളിലൊന്ന്. എന്നാല്‍ ഇത് മുമ്പുള്ളതുപോലെ അഞ്ചുമീറ്ററാക്കണമെന്നാണ് ക്രെഡായ് ആവശ്യപ്പെടുന്നത്. തറ വിസ്തീര്‍ണം, കെട്ടിടത്തിന്റെ ഉയരം എന്നിവ സംബന്ധിച്ച അനുപാതങ്ങളില്‍ മാറ്റം വരുത്തണമെന്നും ക്രെഡായ് ആവശ്യപ്പെട്ടിട്ടുണ്ട്. ചട്ടങ്ങള്‍ അടിക്കടി മാറ്റുന്നതിനുപകരം 2011ലെ സെന്‍സസ് അനുസരിച്ച് 25 വര്‍ഷത്തെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണം. വിവിധതരം വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പ്രദേശങ്ങള്‍ നിശ്ചയിക്കണം . ചട്ടങ്ങളില്‍ ശാസ്ത്രീയമായ മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ വിദഗ്ദ്ധസമിതിയെ നിയോഗിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2010ലെ കേരള പഞ്ചായത്ത് കെട്ടിട നിര്‍മാണച്ചട്ടങ്ങളും എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയിരുന്നു. എന്നാല്‍ ഇതിലെ വിഷമതകള്‍ ചൂണ്ടിക്കാട്ടി പല പഞ്ചായത്തുകളും ഇത് നടപ്പാക്കാന്‍ തയ്യാറായിട്ടില്ല. മന്ത്രി എം.കെ.മുനീറിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നത്.

അപകടത്തില്‍ മരിച്ച നഴ്‌സുമാര്‍ക്ക് മരണനാന്തര ബഹുമതിക്ക് ശുപാര്‍ശ

സ്വന്തം ജീവനേക്കാള്‍ രോഗികളുടെ ജീവന് വില നല്‍കിയ മലയാളത്തിന്റെ മാലാഖ കുട്ടികള്‍ക്ക് മരണനാന്തര ബഹുമതിക്ക് സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യും.
ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കൊല്‍ക്കൊത്തയിലെ എ.എം.ആര്‍.ഐ. ആശുപത്രിയിലുണ്ടായ തീപ്പിടുത്തത്തില്‍ സ്വന്തം വാര്‍ഡിലെ രോഗികളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഉഴവൂര്‍ ഈസ്റ്റ് മേച്ചേരി പരേതനായ രാജുവിന്റെ മകള്‍ രമ്യ, കോതനല്ലൂര്‍ പുളിക്കല്‍ കുഞ്ഞുമോന്റെ മകള്‍ വിനീത എന്നിവര്‍ക്കാണ് മരണാന്തര ബഹുമതി നല്‍കാന്‍ രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്യുക. കഴിഞ്ഞ ഒമ്പതിനായിരുന്നു ദുരന്തം. ആശുപത്രിയിലെ മെഡിക്കല്‍ വാര്‍ഡില്‍ ജോലി ചെയ്യുന്നതിനിടെയാണ് പുലര്‍ച്ചെ 3.30ന് തീപ്പിടുത്തമുണ്ടായതും രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ ഇരുവര്‍ക്കും ജീവന്‍ നഷ്ടമാകുന്നതും.

ഇരുവരുടെയും കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ ധനസഹായം ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിതരം ചെയ്തു. ഇതിരു പുറമേ, ഇരുവരുടെയും ഓരോ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഉദ്ഘാടന വേളയില്‍ മന്ത്രി കെ.എം. മാണി അറിയിച്ചു. രമ്യയുടെ മാതാവ് ഉഷയും, വിനീതയുടെ പിതാവ് കുഞ്ഞുമോനും മുഖ്യമന്ത്രിയില്‍ നിന്ന് ധനസഹായം സ്വീകരിച്ചു. തീപ്പിടുത്തത്തില്‍ പൊള്ളലേറ്റ ഉഴവൂര്‍ ഈസ്റ്റ് പുളിക്കല്‍ സീജീവന്റ മകള്‍ സന്ധ്യയുടെ ബന്ധുക്കള്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായമായി വിതരണം ചെയ്തു.

അക്രമശൈലി സി.പി.എം ഉപേക്ഷിക്കണം: ചെന്നിത്തല

മാലിന്യ പ്രശ്‌നത്തിന്റെ പേരില്‍ തലശേരി നഗരസഭയ്ക്കു മുന്നില്‍ ബഹുജന സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന
പ്രതിഷേധത്തിന്റെ ഭാഗമായുള്ള സമരം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മുന്‍ കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് പി രാമകൃഷ്ണനെയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാരെയും സി പി എമ്മുകാര്‍ മര്‍ദിച്ച നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. പെട്ടിപ്പാലത്ത് 50 ദിവസമായി നടന്നു വരുന്ന ജനകീയ സമരത്തോട് മാര്‍ക്‌സിസ്റ്റ് നേതൃത്വത്തിലുള്ള നഗരസഭ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചു പോന്നത്. അതിനെതിരെ നടന്ന പ്രതിഷേധത്തെ കൗണ്‍സിലര്‍മാര്‍ അടക്കമുള്ള സി.പി.എമ്മുകാര്‍ അക്രമം കൊണ്ട് അടിച്ചൊതുക്കാന്‍ ശ്രമിച്ചത് ജനാധിപത്യ അവകാശത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഈ അക്രമ ശൈലി സി പി എം ഉപേക്ഷിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

തലശേരിയില്‍ പി രാമകൃഷ്ണനു നേരെ സി.പി.എം ആക്രമണം


സി.പി.എം ഭരിക്കുന്ന തലശേരി നഗരസഭയ്‌ക്കെതിരെ മാലിന്യപ്രശ്‌നത്തില്‍ നടന്നു വരുന്ന സമരം ഉദ്ഘാടനം ചെയ്യാനെത്തിയ കണ്ണൂര്‍ മുന്‍ ഡിസിസി പ്രസിഡന്റ് പി.രാമകൃഷ്ണനെ സി പി എം സംഘം ആക്രമിച്ചു.
സമരസമിതി പ്രവര്‍ത്തകരായ വനിതകള്‍ക്കും മര്‍ദ്ദനമേറ്റു. രാമകൃഷ്ണനെ ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നോല്‍ പെട്ടിപ്പാലം മാലിന്യസമരം അമ്പത് ദിവസം പിന്നിട്ടതുമായി ബന്ധപ്പെട്ട് പുന്നോല്‍ പെട്ടിപ്പാലം മാലിന്യ വിരുദ്ധ വിശാല സമര മുന്നണി സംഘടിപ്പിച്ച പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് രാമകൃഷ്ണനു നേരെ കയ്യേറ്റമുണ്ടായത്. രാമകൃഷ്ണന്‍ തലശേരി നഗരസഭയ്ക്കു മുമ്പില്‍ പ്രസംഗിക്കുമ്പോള്‍ നഗരസഭാ ഓഫിസിനുള്ളില്‍ നിന്നിറങ്ങി വന്ന സംഘം ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇദ്ദേഹത്തിനു മുന്നില്‍ വലയം തീര്‍ത്തു. പിന്നീട് പോലീസ് സ്ഥലത്തെത്തിയാണ് കൂടുതല്‍ സംഘര്‍ഷമൊഴിവാക്കിയത്. പെട്ടിപ്പാലത്ത് ജാതി-മത-കക്ഷി രാഷ്ട്രീയഭേദമന്യേ മാലിന്യവിരുദ്ധ സമരം നടത്തിവരുന്ന വിശാലസമരമുന്നണിയിലെ വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെയും ഗുണ്ടാസംഘം അക്രമിച്ചു. 50 പന്തം കൊളുത്തിയുള്ള പ്രതീകാത്മക പ്രതിഷേധത്തിനാണ് സമരസമിതി ആഹ്വാനം ചെയ്തരുന്നത്. എന്നാല്‍ തയ്യാറാക്കിവച്ച പന്തങ്ങളത്രയും സി.പി.എം ഗുണ്ടാസംഘം നശിപ്പിച്ചു.

പെട്ടിപ്പാലം മാലിന്യനിക്ഷേപകേന്ദ്രം ഉള്‍ക്കൊള്ളുന്ന ന്യൂമാഹി പഞ്ചായത്ത് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഹറഖാലിദിനെയും അക്രമികള്‍ കടുത്ത രീതിയില്‍ ദേഹോപദ്രവം ഏല്‍പ്പിച്ചു. സമരസമിതി ചെയര്‍മാന്‍ എന്‍ വി അജയകുമാര്‍, സമരസഹായസമിതി ജില്ലാ കമ്മിറ്റി അംഗം പോള്‍ ടി സാമുവല്‍, വിശാല സമരമുന്നണി നേതാക്കളായ റസിയ ലത്തീഫ,്‌സജ്ജാദ്,ശബ്‌നനൗഫല്‍, റുബീന ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനാധിപത്യ രീതിയില്‍ ജീവിക്കാനുള്ള അവകാശത്തിനും ശുദ്ധവായുവിനും ശുദ്ധജലത്തിനും വേണ്ടി സമരം ചെയ്യുന്ന നേതാക്കളെയും പ്രവര്‍ത്തകരെയും അക്രമിച്ച നടപടി സാമൂഹിക നീതിക്ക് നിരക്കാത്തതും ജനവിരുദ്ധവുമാണെന്ന് സമരസമിതി പ്രസ്താവനയില്‍ പറഞ്ഞു. സി.പി.എം നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് കാലത്ത് 6 മണിമുതല്‍ വൈകുന്നേരം 6വരെ തലശേരിയില്‍ ഹര്‍ത്താല്‍ ആചരിക്കും.

കണ്ണീര്‍മഴയത്ത് സാന്ത്വന സ്പര്‍ശവുമായി...


കണ്ണീര്‍ കൈവഴികള്‍ പുഴയായും പിന്നെ സങ്കടക്കടലായും മാറിയ നാഗമ്പടം മൈതാനിയില്‍ പ്രതീക്ഷയുടെ കൈത്തിരി നാളവുമായി എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ
കാരുണ്യസ്പര്‍ശം ആയിരങ്ങളുടെ കണ്ണീരൊപ്പി. സര്‍ക്കാര്‍ സംവിധാനങ്ങളുടെയും വിവിധ വകുപ്പുകളുടെയും വാതായനങ്ങള്‍ അലിവും ആര്‍ദ്രതയും ചാലിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി മലര്‍ക്കെ തുറന്നപ്പോള്‍ ചുവപ്പു നാടയില്‍ ജീവിതം വഴിമുട്ടിയ അനേകായിരങ്ങള്‍ക്കാണ് ആശ്വാസമായത്. മുഖ്യമന്ത്രിയുടെ തീരുമാനം തേടി ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിക്ക് എഴുപതിനായിരത്തിലേറെ അപേക്ഷകളാണ് എത്തിയത്. ഇതില്‍ ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കപ്പെട്ടത് 60,429 അപേക്ഷകളാണ്.
ഇന്നലെ പ്രഭാതം മുതല്‍ കോട്ടയം ജില്ലയുടെ നാനാഭാഗങ്ങളില്‍ നിന്ന് നാഗമ്പടത്തേക്ക് ചാലിട്ടൊഴുകിയെത്തിയവരില്‍ നിന്ന് ലഭിച്ചവയാണ് പതിനായിരത്തിലേറെ വരുന്ന പരാതികള്‍. തിരുവനന്തപുരുത്തുനിന്നും രാത്രി വൈകി എത്തിയ മുഖ്യമന്ത്രി നാട്ടകം ഗസ്റ്റ് ഹൗസില്‍നിന്നും രാവിലെ 9.30 ആയപ്പോഴേക്കും പരാതിക്കാരുടെയും ആവലാതിക്കാരുടെയും സങ്കടക്കടലായി മാറിയ നെഹ്‌റു സ്റ്റേഡിയത്തിലെത്തി.

രാവിലെ എട്ടുമണിയായപ്പോഴേക്കും പരാതിക്കാരുടെ അണമുറിയാത്ത പ്രവാഹത്തില്‍ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. പിന്നീട് സ്റ്റേഡിയത്തിന് പുറത്ത് റോഡിലേക്കും ക്യൂ നീണ്ടു. വെളുപ്പിന് അഞ്ചുമണിക്കുതന്നെ സ്റ്റേഡിയത്തിലേക്കുള്ള ഒഴുക്ക് ആരംഭിച്ചിരുന്നു. മുഖ്യമന്ത്രി എത്തിയതോടെ ഉണര്‍ന്ന ഉദ്ഘാടനവേദി അല്‍പ്പസമയത്തിനുള്ളില്‍തന്നെ ഉദ്ഘാടനസമ്മേളനത്തിനു സജ്ജമായി. 9.40-ന് ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തില്‍ ആശംസാപ്രസംഗകരൊക്കെ ഒറ്റവാക്കില്‍ ആശംസ അര്‍പ്പിച്ചതോടെ 11.20-ന് ഉദ്ഘാടന ചടങ്ങ് പൂര്‍ണമായി. തുടര്‍ന്ന് ആംബുലന്‍സുകളിലും വിവിധ വാഹനങ്ങളിലും കൊണ്ടുവന്ന രോഗികള്‍ക്കടുക്കലേയ്ക്കാണ് മുഖ്യമന്ത്രി പോയത്. ജലപാനം മാത്രം നടത്തി മുഖ്യമന്ത്രി പരാതിക്കാര്‍ക്കിടയില്‍ രാത്രി വൈകുവോളം കഴിഞ്ഞപ്പോള്‍ മന്ത്രിമാരായ കെ.എം.മാണിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.സി.ജോസഫും ഉള്‍പ്പെടെയുള്ളവര്‍ വേദിയില്‍ പരാതികള്‍ സ്വീകരിച്ചു. ജനസമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ച് കളക്ട്രേറ്റിലും വിവിധ താലൂക്കുകളിലും ലഭിച്ച അപേക്ഷകളില്‍ 88.96 ലക്ഷം രൂപ ചികിത്സാ ധനസഹായമായി വിതരണം ചെയ്തു. ഇതില്‍ ബംഗാളിലെ ആസ്പത്രി ദുരന്തത്തില്‍ മരിച്ച രമ്യ, വിനീത എന്നിവരുടെ ആശ്രിതര്‍ക്കു നല്‍കിയ 10 ലക്ഷം രൂപയും ഉള്‍പ്പെടും.
ഒക്‌ടോബര്‍ ഒന്ന് മുതല്‍ 64 ദിവസമാണ് പരാതികള്‍ സ്വീകരിച്ചത്. ഇതിനായി വിപുലസംവിധാനമാണ് ഒരുക്കിയിരുന്നത്.

Tuesday, December 20, 2011

ആദ്യം പുതിയ ഡാം; മറ്റ് കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെ-മുഖ്യമന്ത്രി

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പുതിയ ഡാം പണിത് തമിഴ്‌നാടിന് വെള്ളം നല്‍കുന്നതിനാണ് പ്രഥമ പരിഗണനയെന്നും കരാര്‍ ഉള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങള്‍ പിന്നീട് ചര്‍ച്ചചെയ്യുകയോ കോടതി തീരുമാനിക്കുകയോ ചെയ്യട്ടെയെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ റിസര്‍ച്ച് ആന്‍ഡ് ആക്ഷന്‍ സംഘടിപ്പിച്ച മുല്ലപ്പെരിയാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡാമിന്റെ കാര്യത്തില്‍ കേരളത്തിന് ഓരോ നിമിഷവും പ്രധാനപ്പെട്ടതാണ്. കോടതി നടപടികള്‍ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഡാം എന്നകാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും കേരളം തയ്യാറല്ല. തമിഴ്‌നാടിന് വെള്ളം നല്‍കുമെന്ന കാര്യത്തില്‍ ഒരു രഹസ്യ അജണ്ടയും കേരളത്തിനില്ല. എന്നാല്‍ നമ്മുടെ നിലപാടിന് വ്യത്യസ്തമായ പ്രചാരണമാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്. നമ്മുടെ നിലപാട് വ്യക്തമാക്കി തിങ്കളാഴ്ച തമിഴ്‌നാട്ടിലെ പത്രങ്ങളില്‍ പരസ്യം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തമിഴ്‌നാട് ധനമന്ത്രി പനീര്‍ സെല്‍വവുമായി താന്‍ ബംഗളുരുവില്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ നിലപാട് അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ജയലളിതയെ ഇക്കാര്യം അറിയിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുമുണ്ട്. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള സൗഹൃദം തകര്‍ക്കുന്നതരത്തില്‍ ഒരു നടപടിയും കേരളത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. തമിഴ്‌നാട്ടില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ അവധിക്കാലത്ത് സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് തമിഴ്‌നാട് ഉദ്യോഗസ്ഥരുമായി സംസാരിച്ച് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പെരിയാറിനെക്കുറിച്ച് തയ്യാറാക്കിയ 'പുതിയ ഡാമിന് വേണ്ടി കാത്തിരിക്കാനാവില്ല' എന്ന ഗ്രന്ഥവും അദ്ദേഹം പ്രകാശനം ചെയ്തു. പാലോട് രവി എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പുതിയ ഡാം വേണമെന്ന് മുമ്പ് പറഞ്ഞിരുന്ന കേന്ദ്ര ജലക്കമ്മീഷന്‍ പിന്നീട് അതില്‍ നിന്ന് പിന്നാക്കം പോവുകയായിരുന്നുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുന്‍മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. പ്രശ്‌നത്തെ വൈകാരികമായെടുത്ത് സങ്കീര്‍ണമാക്കുകയല്ല വേണ്ടതെന്നും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുള്ള ഇടപെടല്‍ ആണ് കേരളം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ പ്രശ്‌നത്തിന് പുതിയ അണക്കെട്ട് മാത്രമാണോ പരിഹാരമെന്ന് ആലോചിക്കണമെന്ന് സി.ആര്‍.നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു. പുതിയ ഡാം എന്നു പറയുമ്പോള്‍ അത് നിര്‍മിച്ചു തീരുന്ന പത്തുവര്‍ഷത്തോളം ഈ ഡാം സുരക്ഷിതമാണെന്ന് പരോക്ഷമായി സമ്മതിക്കുന്നതായിരിക്കും. കേന്ദ്രസര്‍ക്കാരിനെയെങ്കിലും ഡാം സുരക്ഷിതമല്ലെന്ന് ബോധ്യപ്പെടുത്താന്‍ ഒരു വിദഗ്ധപഠനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി തമിഴ്‌നാടിന് നല്‍കുന്നതിനു പകരം നമ്മുടെ മുല്ലപ്പെരിയാറിലെ വെള്ളം കൊണ്ട് ജീവിക്കുന്ന അഞ്ചു ജില്ലകള്‍ കേരളത്തിന് നല്‍കിയാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്ന് കവി വി.മധുസൂദനന്‍ നായര്‍ അഭിപ്രായപ്പെട്ടു. ഇരുകൂട്ടരും ശത്രുക്കളാണെന്ന് പ്രചരിപ്പിക്കുന്നത് ആരാണെന്നു നോക്കണം. വരയ്ക്ക് അപ്പുറത്തും ഇപ്പുറത്തുമുള്ളവര്‍ ശത്രുക്കളല്ല, ബന്ധുക്കളാണ്. സ്‌നേഹത്തിനുണ്ടാക്കുന്ന തടസമാണ് അണക്കെട്ടുകള്‍. കോടതി പൊട്ടരുതെന്ന് പറഞ്ഞാല്‍ അണക്കെട്ട് പൊട്ടാതിരിക്കില്ല. പൊട്ടിയാല്‍ അതിനെ സുപ്രീം കോടതി നെഞ്ചത്ത് ഏറ്റുവാങ്ങുമെന്ന് കരുതാനുമാവില്ലെന്നും മധുസൂദനന്‍ നായര്‍ ഓര്‍മിപ്പിച്ചു.

സുന്ദര്‍ മേനോന്‍, രഞ്ജിത് ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രൊഫ. മോഹന്‍ദാസ്, മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എസ്.ഫൈസല്‍, സെസ് മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. ജോണ്‍മത്തായി, പി. ചന്ദ്രശേഖര്‍, ജയിംസ് ജോസഫ്, ഡോ.ജോസ് ജേക്കബ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.

കര്‍ഷക പെന്‍ഷന്‍ നാനൂറ് രൂപയാക്കി

ഒരുഹെക്ടറില്‍ താഴെ ഭൂമിയുള്ള ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍ 400 രൂപയായി വര്‍ദ്ധിപ്പിച്ചു.
ഇക്കഴിഞ്ഞ ബജറ്റിലാണ് ഇന്ത്യയിലാദ്യമായി ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചത്. 300 രൂപയായിരുന്നു ബജറ്റ് പ്രഖ്യാപനം. അഞ്ച് ലക്ഷത്തിലേറെ കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിവര്‍ഷം 200 കോടി രൂപ ആവശ്യമായി വരുമെന്നും ധനമന്ത്രി കെ.എം മാണി അറിയിച്ചു. കര്‍ഷക കുടുംബത്തിലെ അറുപതുകഴിഞ്ഞ കുടുംബനാഥന് പ്രതിമാസം 400 രൂപ നിരക്കില്‍ പെന്‍ഷന്‍ ലഭിക്കും. ഇവര്‍ക്ക് മറ്റ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ പാടില്ല. കഴിഞ്ഞ ബജറ്റില്‍ 25 കോടി വകയിരുത്തിയിരുന്നതായും മന്ത്രി അറിയിച്ചു.

നിത്യോപയോഗ സാധനങ്ങള്‍ ന്യായവിലക്ക് നല്‍കേണ്ടത് സര്‍ക്കാരിന്റെ കടമ: മുഖ്യമന്ത്രി

ന്യായവിലക്ക് നിത്യോപയോഗ സാധനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക എന്നത് സര്‍ക്കാരിന്റെ ഔദാര്യമല്ല, മറിച്ച് കടമയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ക്രിസ്തുമസ്-ന്യൂഇയര്‍ മെട്രോ പീപ്പിള്‍സ് ബസാറുകളുടെ സംസ്ഥാന തല ഉദ്ഘാടനം
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഓണം, ക്രിസ്തുമസ് കാലങ്ങളില്‍ ഉണ്ടാകാന്‍ ഇടയുള്ള വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സപ്ലൈക്കോയുടെ പീപ്പിള്‍സ് ബസാറുകള്‍ക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു രൂപയുടെ അരിവിതരണം നടത്താന്‍ കഴിഞ്ഞതിലൂടെ പൊതുവിപണിയിലെ അരിയുടെ വിലനിലവാരം പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ന്യായവില ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ടി എം ജേക്കബിന്റെ കര്‍മനിരതയാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ ഒരു രൂപ അരി പദ്ധതി വളരെ വേഗത്തില്‍ നടപ്പിലാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ അദ്ധ്യക്ഷനായിരുന്നു.

കേന്ദ്ര ഭക്ഷ്യമന്ത്രി കെ വി തോമസുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ക്രിസ്തുമസ് കാലയളവില്‍ കേന്ദ്ര ക്വാട്ടയില്‍ നിന്നും 7000 ടണ്‍ അധികം പഞ്ചസാര കൂടുതലായി കേരളത്തിന് ലഭിക്കും. തമിഴ്‌നാടുമായുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പച്ചക്കറി ക്ഷാമം കേരളം ഏതു നിമിഷവും പ്രതീക്ഷിക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ കര്‍ണാടകത്തിലെ രണ്ട് ഹോര്‍ട്ടി കള്‍ച്ചറല്‍ സ്ഥാപനവുമായി കരാര്‍ എടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറിയുടെ വരവ് നിലച്ചാല്‍ കര്‍ണാടകത്തില്‍ നിന്നും കേരളത്തില്‍ പച്ചക്കറി എത്തിക്കും. പീപ്പിള്‍സ് ബസാറുകളില്‍ നിന്നും 12 ഇനം സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കുമെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

സപ്ലൈക്കോ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം ബീന, തിരുവനന്തപുരം മേയര്‍ അഡ്വ. കെ ചന്ദ്രിക, വി ശിവന്‍കുട്ടി എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ ജി ഹാപ്പികുമാര്‍, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ എം എസ് ജയ, കൗണ്‍സിലര്‍ ഉഷാ സതീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ കെപ്‌കോ, മീറ്റ് പ്രോഡക്റ്റ്, മില്‍മ എന്നിവയുടെ സഹകരണത്തോടെയാണ് പീപ്പിള്‍സ് ബസാറുകള്‍ നടത്തുന്നത്.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന് കോട്ടയത്ത്

അഞ്ചു വര്‍ഷത്തെ ഇടതു സര്‍ക്കാര്‍ ഭരണം തകര്‍ച്ചയുടെ നെല്ലിപ്പലകയിലെത്തിച്ച് കരിന്തിരി കത്തിച്ച കേരളത്തില്‍ പ്രത്യാശയുടെയും പ്രതീക്ഷയുടെയും കൈത്തിരി കൊളുത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടി ഇന്ന് കോട്ടയത്ത്.
അശരണര്‍ക്കും ആലംബഹീനര്‍ക്കും അത്താണിയൊരുക്കി അധ്വാനിക്കുന്നവരുടെയും ജീവിതഭാരത്താല്‍ തളര്‍ന്നവരുടെയും കണ്ണീരൊപ്പാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജനസമ്പര്‍ക്കപരിപാടി കോട്ടയം ജില്ലയില്‍ ചരിത്രമാകും. അരലക്ഷത്തിലേറെപ്പേര്‍ കണ്ണീരില്‍ ചാലിച്ചെഴുതിയ പരിദേവനങ്ങള്‍ക്കും ആവലാതികള്‍ക്കും മാനുഷിക പരിഗണന മാനദണ്ഡമാക്കി ഇന്ന് മുഖ്യമന്ത്രി തീര്‍പ്പ് കല്‍പ്പിക്കും. ജനബാഹുല്യം കൊണ്ടും പരാതിക്കരുടെ എണ്ണം കൊണ്ടും ഇതിനകം ശ്രദ്ധ പിടിച്ചു പറ്റിയ പരിപാടി മുഖ്യമന്ത്രിയുടെ ജില്ല എന്ന നിലയിലും ഇതിനകം ഏറെ മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞു. പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും കണ്ണീരൊപ്പാന്‍ കനിവിന്റെ കരങ്ങളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടിയില്‍ മന്ത്രിമാരായ കെ.എം.മാണി, തിരുവഞ്ചൂര്‍ രാധാകൃഷണന്‍, കെ.സി.ജോസഫ്, ആന്റോ ആന്റണി എം.പി, ജോസ് കെ.മാണി എം.പി, എം.എല്‍.ഏമാര്‍, ജില്ലയില്‍ നിന്നുള്ള മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുക്കും.

കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ രാവിലെ 9-ന് ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമാകും. 60,429 പരാതികളാണ് മൂന്നാം തിയതി വരെ ലഭിച്ചിട്ടുള്ളത്. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങളാണ് കോട്ടയത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഊണും ഉറക്കവും ഉപേക്ഷിച്ച് ദിവസങ്ങളായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജിവനക്കാരും ഉദ്യോഗസ്ഥരും എണ്ണയിട്ട യന്ത്രം കണക്കേ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒരു ജനതയുടെ കണ്ണീരൊപ്പാനുള്ള സര്‍ക്കാരിന്റെ പരിശ്രമത്തിന് പിന്തുണയായി. അപേക്ഷ സ്വീകരിക്കാനുള്ള നിശ്ചിത സമയത്തിനു ശേഷവും പരാതികളുമായെത്തിയ അപേക്ഷകരുടെ പ്രവാഹം മൂലം പരിപാടിക്ക് നിശ്ചയിച്ചിരുന്ന വേദി രണ്ടു വട്ടം മാറ്റേണ്ടി വന്നു. കെപിഎസ് മേനോന്‍ ഓഡിറ്റോറിയമാണ് ജനസമ്പര്‍ക്കപരിപാടിക്ക് ആദ്യം വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ അപേക്ഷകരുടെ ബാഹുല്യം മൂലം പോലീസ് പരേഡ് ഗ്രൗണ്ടിലേക്ക് വേദി മാറ്റിയെങ്കിലും പിന്നീട് കൂടുതല്‍ സൗകര്യപ്രദമായ നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിലേക്ക് ജനസമ്പര്‍ക്ക പരിപാടി മാറ്റുകയായിരുന്നു. ഡിസംബര്‍ മൂന്നു വരെയാണ് പരാതികള്‍ സ്വീകരിക്കാനായി സമയപരിധി നിശ്ചയിച്ചിരുന്നത്. നിയമത്തിന്റെ സങ്കീര്‍ണതകളില്‍ കുരുങ്ങി വര്‍ഷങ്ങളായി നല്‍കിയ പരാതികളുടെ ചുവപ്പു നാടകള്‍ ജനസമ്പര്‍ക്ക പരിപാടിയിലൂടെ അഴിക്കാനാവുമെന്ന പ്രത്യാശയിലാണ് വലിയൊരു വിഭാഗം.

നെഹ്‌റുകുടുംബത്തെ എന്നും അധിക്ഷേപിക്കാറുള്ള സിപിഎം പരിഗണിക്കുന്നത് സ്വന്തം ഭാര്യമാരെ

കുടുംബാധിപത്യത്തിന്റെ പേരില്‍ നെഹ്‌റുകുടുംബത്തെ എന്നും അധിക്ഷേപിക്കാറുള്ള സിപിഎം നേതാക്കള്‍ പാര്‍ട്ടിയുടെ അധികാരസ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നത് സ്വന്തം ഭാര്യമാരെ. പിബിയില്‍ പ്രകാശ് കാരാട്ടിനൊപ്പം വൃന്ദകാരാട്ടും സ്ഥാനം പിടിച്ചതുപോലെ താഴെത്തട്ടിലും ഭാര്യമാരെ ഉള്‍പ്പെടുത്തി കമ്മിറ്റി വിപുലീകരിക്കാനുള്ള തിരക്കാണിപ്പോള്‍. കോഴിക്കോട് പുതുതായി തെരഞ്ഞെടുത്ത ജില്ലാ കമ്മിറ്റിയില്‍ സ്ത്രീപ്രാതിനിധ്യം ഉറപ്പിക്കാന്‍ നേതാക്കള്‍ സ്വന്തംഭാര്യയെയാണ് നിയോഗിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറിയുടെയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന്റെയും ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെയും ഭാര്യമാരെ തന്നെ കോഴിക്കോട് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ടി പി രാമൃഷ്ണന്റെ ഭാര്യ എം കെ നളിനി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്റെ സഹോദരിയും മുന്‍ ജില്ലാ സെക്രട്ടറി എം ദാസന്റെ ഭാര്യയുമായ അഡ്വ. പി സതീദേവി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മോഹനന്റെ ഭാര്യയും കുറ്റിയാടി നിയോജക മണ്ഡലം എം എല്‍ എയുമായ കെ കെ ലതിക എന്നിവരാണ് കമ്മിറ്റിയിലുള്ള സ്ത്രീമുഖങ്ങള്‍. ഇതോടെ ജില്ലാ കമ്മിറ്റിയില്‍ രണ്ടു വീതം ദമ്പതിമാര്‍ ഇടം കണ്ടെത്തി, കുടുംബാധിപത്യത്തിനെതിരെ പ്രസംഗിക്കുന്ന നേതാക്കളെ പ്രതിരോധത്തിലാക്കി. താഴെത്തലത്തില്‍ നിന്ന് ഉയര്‍ന്നുവന്ന വനിതാ നേതാക്കളെ തഴഞ്ഞാണ് ഇവരില്‍ പ്രാതിനിധ്യം ഒതുക്കിയത്. മൂവരും കടുത്ത പിണറായി പക്ഷക്കാരാണ്.

സംസ്ഥാന വനിതാ കമ്മിഷന്‍ മുന്‍ അംഗം ടി ദേവിയെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറും മുന്‍ എം പിയുമായ പ്രൊഫ. എ കെ പ്രേമജം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിയായ ജാനമ്മ കുഞ്ഞുണ്ണി എന്നിവരാണ് തഴയപ്പെട്ട പ്രധാന വനിതാ നേതാക്കള്‍. സി പി എം ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ സി പി എമ്മില്‍ വനിതാപ്രാതിനിധ്യം കുറയുന്നുവെന്നും നേതൃത്വത്തില്‍ കൂടുതല്‍ വനിതകളെത്തണമെന്നും അഭിപ്രായപ്പെട്ടിരുന്നു.

കോടിയേരിയുടെ നിര്‍ദ്ദേശം മുഖവിലയ്‌ക്കെടുക്കുന്ന പോലെ, ജില്ലാ സെക്രട്ടറി സ്വന്തം ഭാര്യയെ തന്നെ കമ്മിറ്റിയിലേക്ക് ആനയിക്കുകയായിരുന്നു. പോളിറ്റ് ബ്യൂറോയില്‍ ജനറല്‍ സെക്രട്ടറിയ്‌ക്കൊപ്പം ഭാര്യ വൃന്ദാകാരാട്ടിനും ഇടം നേടാമെങ്കില്‍ ജില്ലാ സെക്രട്ടറിയ്ക്ക് എന്തുകൊണ്ട് പറ്റില്ലെന്നാണ് ചില നേതാക്കള്‍ പരിഹാസപൂര്‍വം ചോദിക്കുന്നത്.

Sunday, December 18, 2011

മുല്ലപ്പെരിയാറിന്റെ പേരിലും വിഎസിനെ പ്രതിക്കൂട്ടിലാക്കി പിണറായി


തിരുവനന്തപുരം: കേരളം ഭയാശങ്കകളോടെ നോക്കിക്കാണുന്ന മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിലും പ്രഖ്യാപിത ശത്രുവായ വി.എസ് അച്യുതാനന്ദനെ പ്രതിക്കൂട്ടിലാക്കി പിണറായി വിജയന്‍രംഗത്തെത്തി. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സി.പി.എം. പൊളിറ്റ്ബ്യൂറോ സ്വീകരിച്ച നിലപാട് കേരളത്തിന്റെ താല്പര്യം സംരക്ഷിക്കുന്നതല്ലെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന ആവശ്യമില്ലാത്തതും അനവസരത്തിലുള്ളതുമായിരുന്നുവെന്നാണ് പിണറായിയുടെ ആരോപണം. സി.പി.എം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനദിവസം ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കുന്നതിനിടയിലാണ് വി.എസിന്റെ പ്രസ്താവനയെ പിണറായി തള്ളിപ്പറഞ്ഞത്.

മുല്ലപ്പെരിയാര്‍ സംബന്ധിച്ച് പാര്‍ട്ടി പൊളിറ്റ്ബ്യൂറോ പ്രകടിപ്പിച്ച നിലപാടില്‍ ഒരു അവ്യക്തതയും ഉണ്ടായിരുന്നില്ല. കേരളത്തിന്റെ താല്പര്യം സംരക്ഷിച്ചുകൊണ്ടാണ് പി.ബി. ഇക്കാര്യത്തില്‍ നിലപാട് പ്രഖ്യാപിച്ചത്. പി.ബിയുടെ ആ നിലപാട് ഈ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ വി.എസിന്റെ പ്രസംഗത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. എന്നാല്‍ നേരത്തെ പി.ബി. നിലപാടിനെതിരെ വി.എസ്. നടത്തിയ പ്രസ്താവനയിലാണ് പാളിച്ച സംഭവിച്ചത്. വി.എസിന്റെ ഈ നിലപാട് നിരാകരിക്കാനും പി.ബി. തീരുമാനിച്ചതായി പിണറായി പറഞ്ഞു. കേരളത്തിലെ എല്ലാ സമുദായ സംഘടനകളുമായും സി.പി.എമ്മിന് നല്ല ബന്ധമാണുള്ളത്.പക്ഷേ സമുദായ സംഘടനകള്‍ക്ക് പാര്‍ട്ടിയെ സ്വാധീനിക്കാനാവില്ലെന്നും പിണറായി പറഞ്ഞു.

പ്രവര്‍ത്തന റിപ്പോര്‍ട്ടിനെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ മാധ്യമങ്ങളുമായി ഇടപെടുന്ന കാര്യത്തില്‍ മികച്ച ഒരു തന്ത്രം സി.പി.എം. നേതാക്കള്‍ സ്വീകരിക്കണമെന്ന ചില പ്രതിനിധികള്‍ ആവശ്യപ്പെട്ടതിന് പരിഹാസത്തില്‍പ്പൊതിഞ്ഞ മറുപടിയാണ് പിണറായി നല്‍കിയത്. ''മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ ആവശ്യപ്പെട്ട തരത്തിലുള്ള മികവ് ഞങ്ങള്‍ക്കില്ല. അത് ഉണ്ടാക്കാന്‍ ശ്രമിക്കുന്നുമില്ല. ഇവിടെ അവതരിപ്പിച്ച റിപ്പോര്‍ട്ടും നടന്ന ചര്‍ച്ചകളും അപ്പപ്പോള്‍തന്നെ ചാനലുകളിലും പത്രങ്ങളിലും വരുന്നത് നിങ്ങളുടെ മികവുകൊണ്ടാണല്ലോ''യെന്നും പ്രതിനിധികളെ നോക്കി തൊഴുതുകൊണ്ട് പിണറായി പറഞ്ഞു.

അതേസമയം ജില്ലാസമ്മേളനങ്ങള്‍ പുരോഗമിക്കവേ പിണറായിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം മൃഗീയഭൂരിപക്ഷത്തോടെ പാര്‍ട്ടി പിടിക്കുന്ന കാഴ്ചയാണ് സംജാതമായിരിക്കുന്നത്. സമ്മേളനം നടന്ന തിരുവനന്തപുരത്തും കോഴിക്കോട്ടും ഔദ്യോഗികവിഭാഗം അക്ഷരാര്‍ത്ഥത്തില്‍ തൂത്തുവാരുകയായിരുന്നു. തിരുവനന്തപുരത്തു കടകംപള്ളി സുരേന്ദ്രനെയും കോഴിക്കോട്ട് ടി.പി. രാമകൃഷ്ണനെയും ജില്ലാ സെക്രട്ടറിമാരായി വീണ്ടും തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി, കമ്മിറ്റി തിരഞ്ഞെടുപ്പുകള്‍ രണ്ടിടത്തും ഏകകണ്ഠമായി. സംസ്ഥാന സമ്മേളനവേദിയായ തിരുവനന്തപുരത്തും പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുന്ന കോഴിക്കോട്ടും 'തല്‍സ്ഥിതി തുടരാന്‍ നേരത്തെ സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. പത്തനംതിട്ട, കാസര്‍കോട് ജില്ലാ സമ്മേളനങ്ങള്‍ നാളെ തുടങ്ങും. സമ്മേളന വിലയിരുത്തലിനായും നടക്കാനിരിക്കുന്നവയെക്കുറിച്ചുള്ള ആലോചനകള്‍ക്കായും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു തിരുവനന്തപുരത്തു ചേരും.

കടകംപള്ളി രണ്ടാംതവണയാണു തിരുവനന്തപുരം സെക്രട്ടറിയാകുന്നത്. 41 അംഗ കമ്മിറ്റിയില്‍ ഡിവൈഎഫ്‌ഐ ട്രഷറര്‍ വി.എസ്. സുനില്‍കുമാര്‍, മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം.ജി. മീനാംബിക, ഏരിയാ സെക്രട്ടറിമാരായ ആര്‍. രാമു, ഡി.കെ. മുരളി, പുത്തന്‍കട വിജയന്‍ എന്നിവര്‍ ഇടംപിടിച്ചു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി. ബിജു അവഗണിക്കപ്പെട്ടു. നാല് അംഗങ്ങള്‍ അനാരോഗ്യവും മറ്റും കണക്കിലെടുത്ത് ഒഴിവാക്കപ്പെട്ടു. വി.എസിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ജില്ലാ കമ്മിറ്റി അംഗങ്ങള്‍ എട്ടുപേര്‍ മാത്രമാണ്. 38 അംഗ സംസ്ഥാന സമ്മേളന പ്രതിനിധിപ്പട്ടികയിലും ഔദ്യോഗികചേരി ആധിപത്യം നേടി. മുന്‍ കഴക്കൂട്ടം എംഎല്‍എ ആയ കടകംപള്ളി (58) സംസ്ഥാന സഹകരണ ബാങ്ക് അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റുമാണ്.

മൂന്നാംതവണയാണു ടി.പി. രാമകൃഷ്ണന്‍ (62) കോഴിക്കോട് ജില്ലാ സെക്രട്ടറിയാകുന്നത്. നിലവിലുള്ള കമ്മിറ്റിയില്‍ നിന്നു നാലു പേര്‍ ഒഴിവായി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി.എ. മുഹമ്മദ് റിയാസ്, സിപിഎം വടകര ഏരിയ സെക്രട്ടറി കെ. ശ്രീധരന്‍, ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി കെ.കെ. ദിനേശന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം.കെ. നളിനി, കേളുഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ.ടി. കുഞ്ഞിക്കണ്ണന്‍, താമരശേരി ഏരിയാ സെക്രട്ടറി ആര്‍.പി. ഭാസ്‌കരന്‍ എന്നിവരാണു 39 അംഗ ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങള്‍. 34 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും നിശ്ചയിച്ചു. രണ്ടു പട്ടികയിലും ഔദ്യോഗികചേരിക്കു വന്‍ ആധിപത്യമാണ്. മുന്‍ എംഎല്‍എയും സിഐടിയു മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമാണു രാമകൃഷ്ണന്‍. വി.വി. ദക്ഷിണാമൂര്‍ത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെ തുടര്‍ന്നു 2005ല്‍ ആണു രാമകൃഷ്ണന്‍ ആദ്യമായി ജില്ലാ സെക്രട്ടറി പദവിയില്‍ എത്തിയത്

ഉമ്മന്‍ ചാണ്ടിയും മോഹന്‍ലാലും ഏറ്റുമുട്ടുന്നു


തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മോഹന്‍ലാലിന്റെയും നേതൃത്വത്തിലുള്ള ക്രിക്കറ്റ് ടീമുകള്‍ തമ്മില്‍ സൗഹൃദമത്സരം. ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവെലിനോടനുബന്ധിച്ച് 27ന് കലൂര്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.മോഹന്‍ലാല്‍ ക്യാപ്ടനായുള്ള കേരള സ്ട്രൈക്കേഴ്‌സില്‍ താരറാണിമാരുള്‍പ്പെടെ അണിനിരക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കേരള ലെജന്റ്‌സില്‍ മന്ത്രിമാരും പ്രതിപക്ഷത്തെ നേതാക്കളും വാണിജ്യ പ്രമുഖരും മാധ്യമപ്രവര്‍ത്തകരും കലാകാരന്മാരുമുണ്ടാകും.

ചലച്ചിത്രതാരങ്ങളുടെ സംഘടനയായ 'അമ്മ'യും കേരള ക്രിക്കറ്റ് അസോസിയേഷനുമാണ് ഗ്രാന്‍ഡ് കേരള ടി ട്വന്റി സെലിബ്രിറ്റി ക്രിക്കറ്റ് ഹംഗാമ 2011 സംഘടിപ്പിക്കുന്നത്. മത്സരങ്ങള്‍ വീക്ഷിക്കാന്‍ 100, 200, 500, 1000 എന്നീ നിരക്കുകളില്‍ പ്രവേശന ടിക്കറ്റുകള്‍ സൗത്ത്ഇന്ത്യന്‍ ബാങ്കിന്റെ ശാഖകളിലൂടെ ഉടന്‍ വിതരണം ആരംഭിക്കും. അതേസമയം സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗായ സി.സി.എല്ലിന് വേണ്ടി തീവ്രപരിശീലനത്തിലാണ് മോഹന്‍ ലാലിന്റെ നേതൃത്വത്തിലുള്ള കേരളത്തിന്റെ താരസംഘമായ കേരള സ്ട്രൈക്കേഴ്‌സ്. പരിശീലന മത്സരങ്ങളിലെ വിജയങ്ങളോടെ വരവറിയിച്ച ടീമിനൊപ്പം മോഹന്‍ലാലും ചേര്‍ന്നു.

സ്‌പെയിനില്‍ കുടുംബത്തിനൊപ്പം അവധിയാഘോഷത്തിലായിരുന്ന ലാല്‍ കഴിഞ്ഞയാഴ്ചയാണ് തിരിച്ചെത്തിയത്. യാത്രാക്ഷീണത്തെ കുടഞ്ഞെറിഞ്ഞ് പിറ്റേന്ന് രാവിലെതന്നെ ഗ്രൗണ്ടിലെത്തി. കളമശ്ശേരി സെന്റ് പോള്‍സ് കോളേജ് ഗ്രൗണ്ട് ടീമിന്റെ നായകന്‍വന്നതോടെ ആവേശത്തിലേക്കുണര്‍ന്നു. ആര്‍പ്പുവിളികളോടെയാണ് കാമ്പസ് ലാലിനെ സ്വീകരിച്ചത്. ആദ്യം വാം അപ്പ്. പിന്നെ ഗ്രൗണ്ടിനു ചുറ്റും ജോഗിങ്. രജത് മേനോനും മണിക്കുട്ടനും നിഖിലും മുന്നയും വിവേക് ഗോപനുമൊക്കെ പച്ചയും നീലയും കലര്‍ന്ന ടീം ജഴ്‌സിയില്‍ നെറ്റ് പ്രാക്ടീസിലായിരുന്നു. ചുവപ്പ് ടീഷര്‍ട്ടും ക്രീം പാന്റുമായിരുന്നു ലാലിന്റെ വേഷം. ''സിനിമയ്ക്ക് ആകെയൊരു ആവേശമായില്ലേ....'' സണ്‍ക്രീം തേച്ച് ഗ്രൗണ്ടിലേക്ക് നടക്കുമ്പോള്‍ ലാല്‍ ചോദിച്ചു.

പഴയകാല രഞ്ജി ടീമിനെതിരായ മത്സരത്തില്‍ സ്ട്രൈക്കേഴ്‌സിന്റെ ഉജ്ജ്വല പ്രകടനത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ നായകന് കളിയുടെ വിശദാംശങ്ങളറിയാന്‍ ഉത്സാഹം. ''ജനവരി 21 ഹൈദരാബാദിലാണ് നമ്മുടെ ആദ്യമത്സരം...'' ലാല്‍ പറഞ്ഞു. കളിക്കില്ലേയെന്ന് ചോദിച്ചപ്പോള്‍ പന്തുപോലെ വേഗത്തില്‍, ''പിന്നേ...'' എന്ന മറുപടി. നിഖിലാണ് ലാലിന്റെ പന്തുകള്‍ നേരിട്ടത്. കൃത്യമായി പിച്ചുചെയ്യുന്ന പന്തുകള്‍ പലപ്പോഴും വിക്കറ്റിനെത്തന്നെ ഉന്നമിട്ടു. ചിലത് തോളുചരിച്ച് നടന്ന പഴയ ലാലിനെപ്പോലെ സ്വിങ് ചെയ്ത് അത്ഭുതപ്പെടുത്തി. ''ലാലൂ...'' എന്ന വിളിയോടെയാണ് കോച്ച് പങ്കജ് ചന്ദ്രസേനന്‍ നായര്‍ മോഹന്‍ലാലിന് ബൗളിങ് തന്ത്രങ്ങള്‍ പകര്‍ന്നത്. സംവിധായകന്റെ വാക്കുകള്‍ക്കെന്നപോലെ ലാല്‍ അതിനൊക്കെയും ശ്രദ്ധയോടെ കാതോര്‍ത്തു.

രജത്തിന്റെ ഒരു പന്ത് നിഖിലിന്റെ മിഡില്‍ സ്റ്റമ്പെടുത്തപ്പോള്‍ 'വെരിഗുഡ് ബോള്‍' എന്ന ഉച്ചത്തിലുള്ള പ്രശംസയായിരുന്നു പ്രോത്സാഹനം. ഉച്ചയ്ക്ക് ഒരുമണിക്കും വെയിലെന്ന വില്ലന്‍ ലാലിന് മുന്നില്‍ തോറ്റു. രണ്ടുതവണയായി ബൗളിങ് പരിശീലനം നടത്തിയ ലാല്‍ വിയര്‍പ്പാറ്റാതെ ഉടന്‍ പാഡുകെട്ടി ഇറങ്ങി. മണിക്കുട്ടന്റെ പേസിനും വിവേകിന്റെ സ്പിന്നിനും കരുതലോടെയായിരുന്നു ലാല്‍ ബാറ്റുവീശിയത്. ലെഗ്‌സൈഡില്‍ വരുന്ന പന്തുകളെ എങ്ങനെ നേരിടണമെന്ന് സേനന്‍ നേരത്തെതന്നെ പറഞ്ഞുകൊടുത്തിരുന്നു. ഇടയ്ക്ക് ചില സംശയങ്ങള്‍. അതിനുള്ള കോച്ചിന്റെ ഉത്തരം ഉടന്‍തന്നെ ബാറ്റിങ്ങിലേക്ക് പകര്‍ത്തല്‍.

ടീം രണ്ടായി തിരിഞ്ഞുള്ള മത്സരത്തിനു ശേഷമാണ് ലാല്‍ മടങ്ങിയത്. ജനവരി 22ന് 'മുംബൈ ഹീറോസി'നെ കൊച്ചിയിലും 28ന് 'ചെന്നൈ റൈനോസി'നെ ചെന്നൈയിലും ഫിബ്രവരി നാലിന് 'ബംഗാള്‍ ടൈഗേഴ്‌സി'നെ ഹൈദരാബാദിലും അഞ്ചിന് 'കര്‍ണാടക ബുള്‍ഡോസേഴ്‌സി'നെ കൊല്‍ക്കത്തയിലുമാണ് 'കേരള സ്ട്രൈക്കേഴ്‌സ്' നേരിടുന്നത്. 11ന് ചെന്നൈയിലാണ് സെമി. 12ന് ഹൈദരാബാദില്‍ ഫൈനല്‍.

നഴ്‌സുമാരുടെ സമരം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു; വരും നാളുകളില്‍ സമരം രൂക്ഷമായേക്കും


ന്യൂഡല്‍ഹി:രാജ്യമെങ്ങും സമരങ്ങളും, അനുകൂല കോടതിയുത്തരവുകളും ഉണ്ടെങ്കിലും നഴ്‌സുമാരുടെ സങ്കടകഥകള്‍ക്ക് വിരാമമാകുന്നില്ല. അധികൃതരുടെ ശക്തമായ ഇടപെടലുകളിലൂടെ മാത്രമേ നഴ്‌സുമാരുടെ തൊഴില്‍പീഡനത്തിന് പരിഹാരം കാണാനാകൂവെന്ന വ്യക്തമായ സൂചനകളാണ് ആശുപത്രി അധികൃതര്‍ കാണിക്കുന്ന മര്‍ക്കടമുഷ്ടിയിലൂടെ ലഭികുന്നത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെച്ച് ഡല്‍ഹിയിലെ ആശുപത്രികള്‍ മലയാളികളടക്കമുള്ള നഴ്‌സുമാരെ പീഡിപ്പിക്കുകയാണ്.

അതിനിടെ കേരളത്തിലെ നഴ്‌സിങ് മേഖലയില്‍ നടക്കുന്ന സമരങ്ങള്‍ ഏറ്റെടുക്കാന്‍ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് മിനിമം വേജസ് ഏര്‍പ്പെടുത്തുക, സേവന, വേതനവ്യവസ്ഥകള്‍ ഏകീകരിക്കുക, ജോലി സമയം മൂന്നു ഷിഫ്റ്റാക്കി നിജപ്പെടുത്തുക, നഴ്‌സിങ് മേഖലയിലെ ചൂഷണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഡിസംബര്‍ 18 മുതല്‍ 23 വരെ ജനകീയ ആരോഗ്യകൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് സമരം ഏറ്റെടുക്കുന്നതോടെ സമരത്തിന് കുറച്ചു കൂടി രാഷ്ട്രീയ മാനം കൈവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

രണ്ടു മലയാളി നഴ്‌സുമാര്‍ കൂടി ഈ സര്‍ട്ടിഫിക്കറ്റ് പിടിച്ചു വയ്ക്കുന്ന വിഷയത്തില്‍ ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ആലുവ സ്വദേശിനി ലീന പാപ്പച്ചന്‍, കാസര്‍കോട് സ്വദേശി ജസീന്താബായി എന്നിവരാണ് ഹര്‍ജിക്കാര്‍. പ്രവാസി ലീഗല്‍ സെല്‍ മുഖേനയാണ് ഇവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മൂല്‍ഛന്ദ് ആസ്പത്രിയില്‍ ജൂനിയര്‍ നഴ്‌സായ ലീന പാപ്പച്ചന്‍ മറ്റൊരു ആസ്പത്രിയില്‍ നിയമനം ലഭിച്ചതിനെത്തുടര്‍ന്ന് രാജിവെച്ചിരുന്നു. എന്നാല്‍, സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു നല്‍കില്ലെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റു നല്‍കണമെങ്കില്‍ അരലക്ഷം രൂപ കെട്ടിവെക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഡല്‍ഹി ഹൈക്കോടതിയുടെ വിധിപ്പകര്‍പ്പു കാണിച്ചിട്ടും സര്‍ട്ടിഫിക്കറ്റു നല്‍കാന്‍ ആസ്പത്രി അധികൃതര്‍ തയ്യാറായില്ല. ജസീന്താബായിക്കും ഇതേ അനുഭവമായിരുന്നു. നഴ്‌സുമാര്‍ പലതവണ അഭ്യര്‍ഥിച്ചിട്ടും ആസ്പത്രി അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. തുടര്‍ന്ന് നഴ്‌സുമാര്‍ പ്രവാസി ലീഗല്‍ സെല്ലിനെ സമീപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നഴ്‌സുമാര്‍ക്കായി അഡ്വ. ജോസ് എബ്രഹാം ഹാജരായി. ജസ്റ്റിസ് സിദ്ധാര്‍ഥ് മൃദുലിന്റെ ബെഞ്ച് ബുധനാഴ്ച ഹര്‍ജി പരിഗണിക്കും.

ഡല്‍ഹിയിലെപ്പോലെ കേരളത്തിലും നഴ്‌സുമാരുടെ സങ്കടകഥകള്‍ തുടരുകയാണ്. നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേരളത്തിലെ ചില ആശുപത്രികളില്‍ നടന്ന സ്‌ക്വാഡ് പരിശോധനയില്‍ അവകാശനിഷേധം നടന്നതായി കണ്ടെത്തി. തൊഴില്‍മന്ത്രി ഷിബു ബേബി ജോണിന്റെ നിര്‍ദേശാനുസരണം കൊല്ലം ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ഇ.കെ. ഷംസുദ്ദീന്റെ നേതൃത്വത്തില്‍ ജൂബിലി, ദയ ആശുപത്രികളില്‍ നടന്ന പരിശോധനയിലാണ് നഴ്‌സുമാരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതായി കണ്ടെത്തിയിരുന്നു. ജോലിസമയം വിശ്രമമടക്കം ഒമ്പതര മണിക്കൂറായിരിക്കെ ഈ രണ്ട് ആശുപത്രികളിലും തുടര്‍ച്ചയായ 15 മണിക്കൂര്‍ വിശ്രമമില്ലാതെ ജോലിയെടുപ്പിക്കുന്നതായി തെളിഞ്ഞു.

നഴ്‌സുമാരെക്കൊണ്ട് അധികസമയം ജോലിയെടുപ്പിക്കുന്നുണ്ടെങ്കിലും മറ്റാനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്നും കണ്ടെത്തി. ശമ്പളമടക്കം മൂന്നു മാസത്തെ പ്രസവാവധി നല്‍കണമെന്ന നിയമവും പാലിക്കപ്പെടുന്നില്ല. പ്രസവാവധി എടുക്കുന്ന സ്ഥിരംജീവനക്കാരായ നഴ്‌സുമാര്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്നും സ്‌ക്വാഡ് കണ്ടെത്തി. ഇത്തരത്തില്‍ അവധിയെടുത്ത ഭൂരിഭാഗം നഴ്‌സുമാരെയും ജോലിയില്‍നിന്ന് പിരിച്ചുവിടുകയായിരുന്നു. സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ 300 ഓളം സ്റ്റാഫ് നഴ്‌സുമാരോട് നേരിട്ട് വിവരങ്ങളന്വേഷിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഒരു സ്വകാര്യ ആശുപത്രിയില്‍ മിനിമം ശമ്പളമായ 5400 രൂപ പോലും നഴ്‌സുമാര്‍ക്ക് ലഭിക്കുന്നില്ല. 3000 മുതല്‍ 3500 വരെയാണ് ശമ്പളമിനത്തില്‍ മാനേജ്‌മെന്റ് ഇവര്‍ക്ക് നല്‍കുന്നത്. വരുംദിവസങ്ങളില്‍ ജില്ലയിലെ മറ്റു പ്രധാനപ്പെട്ട ആശുപത്രികളിലും സ്‌ക്വാഡ് പരിശോധന നടത്തും

ജനസമ്പര്‍ക്കപരിപാടികളിലെ അപേക്ഷകളില്‍ വീണ്ടും മുഖ്യമന്ത്രിയുടെ പരിശോധന വരുന്നു


തൃശൂര്‍::::; ഉദ്യോഗസ്ഥര്‍ മറന്നാലും മുഖ്യമന്ത്രി മറക്കില്ല. ജനസമ്പര്‍ക്ക പരിപാടികളില്‍ എടുക്കുന്ന തീരുമാനങ്ങളില്‍ തുടര്‍നടപടികളുണ്ടായോ എന്ന് പരിശോധിക്കാന്‍ താന്‍ വീണ്ടും ജില്ലകളില്‍ നേരിട്ടെത്തി പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പരാതികളില്‍ ന്യായമായ തീരുമാനമുണ്ടായോ എന്നും ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുമെന്ന് തൃശൂര്‍ ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. 14 ജില്ലകളിലും ജനസമ്പര്‍ക്ക പരിപാടി പൂര്‍ത്തിയായാല്‍ ജില്ലകളിലെ പരിശോധനക്ക് താന്‍ നേരിട്ടെത്തും. ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് പരിശോധന നടത്തും ജില്ലകളില്‍ പരാതികളില്‍ തീര്‍പ്പുണ്ടായോ എന്ന് പരിശോധിക്കാന്‍ മോണിറ്ററിങ് സംവിധാനമുണ്ടാക്കും.

പോസിറ്റീവ് സമീപനത്തോടെ വേണം പരാതികളെടുക്കാന്‍. ഒറ്റ പരാതിയും അവഗണിക്കരുത്. പരാതിക്കാരനെ പരമാവധി സഹായിക്കണമെന്ന സമീപനമാണ് ഉണ്ടാവേണ്ടത്. സര്‍ക്കാറിന്റെ സമീപനം പോസിറ്റീവാണ്. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സമീപനവും അങ്ങനെത്തന്നെയാവണം. ജനസമ്പര്‍ക്ക പരിപാടി വ്യക്തിയുടെയോ ഏതാനും ചിലരുടെയോ നേട്ടമല്ല. വലിയ കൂട്ടായ്മയുടെ നേട്ടമാണ്. എല്ലാവരും കൂടി ഒത്തുചേരുമ്പോള്‍ അദ്ഭുതങ്ങള്‍ കാട്ടാനാകും അത് ജനസമ്പര്‍ക്ക പരിപാടിയിലൂടെ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി എല്ലാവരും പങ്കാളികളാകുന്ന കാഴ്ച ആനന്ദകരമാണ്. പ്രശ്‌നങ്ങളോട് ക്രിയാത്മകമായി പ്രതികരിച്ചാല്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ദുരിത ജീവിതത്തിന്റെ കരയിലേക്കു കപ്പല്‍ നിറയെ സഹായവുമായി ഒരു കപ്പിത്താന്‍ എന്നതുപോലെയായിരുന്നു തൃശൂരിലെ ജനസമ്പര്‍ക്കപരിപാടിയില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. ആരെയും നിരാശപ്പെടുത്തിയില്ല ഉമ്മന്‍ചാണ്ടി. തിരക്കുപിടിക്കാതെ എല്ലാവരുടെയും പ്രശ്‌നങ്ങള്‍ കേട്ടും ഉദ്യോഗസ്ഥരോടു കാര്യങ്ങള്‍ തിരക്കിയും ഉമ്മന്‍ചാണ്ടി മുന്നോട്ടു നീങ്ങി. നിന്നു മടുത്തപ്പോള്‍ രോഗികളെ കിടത്തിയിരുന്ന ബെഡുകള്‍ക്കരികിലിരുന്നു പരാതികള്‍ പരിശോധിച്ചു. അപ്പപ്പോള്‍ നടപടികളെടുത്തു. ഒപ്പം സഹായവുമായി എംഎല്‍എമാര്‍. കിടപ്പുരോഗികള്‍, ഇഴഞ്ഞെത്തുന്നവര്‍, കാന്‍സര്‍ രോഗികള്‍, വീല്‍ചെയറിലുള്ളവര്‍, കാഴ്ചയില്ലാത്തവര്‍, വികലാംഗര്‍... ആംബുലന്‍സില്‍ കിടന്ന് എത്തുന്നവരെ ആംബുലന്‍സിനുള്ളില്‍ കയറി കണ്ടു പരിദേവനം കേട്ടു. ആദ്യം അവരുടെ പരാതികളാണു സ്വീകരിച്ചത്. പിന്നെ കിടപ്പുരോഗികളുടേത്.

രാവിലെ 5.30 മുതല്‍ രോഗികളുടെ ബെഡുകള്‍ നിറഞ്ഞിരുന്നു. പലരുടെയും അടുത്ത് മുഖ്യമന്ത്രി എത്തിയപ്പോള്‍ ഉച്ചകഴിഞ്ഞു. എന്നിട്ടും ക്ഷമയോടെ കാത്തുനിന്നു. രോഗികള്‍ക്കാര്‍ക്കും മടുപ്പു തോന്നിയിട്ടുണ്ടാവില്ല. കാരണം തന്നേക്കാള്‍ ദുരിതമനുഭവിക്കുന്ന ഒരാള്‍ തൊട്ടടുത്തുള്ളപ്പോള്‍ ആരും ദുരിതം മറക്കും. ആറു മാസം പ്രായമുള്ള ആദ്യലക്ഷ്മിക്കു മുഖ്യമന്ത്രിയുടെ സഹായംലഭിച്ചപ്പോള്‍ മാതാപിതാക്കള്‍ വിതുമ്പിക്കരഞ്ഞത് ഉദാഹരണം. അമല ആശുപത്രിയില്‍നിന്ന് അമ്മമ്മയുടെ ഒക്കത്തേറിയാണു ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ആദ്യലക്ഷ്മി മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്. കാത്തുനില്‍പ്പിനൊടുവില്‍ മുഖ്യമന്ത്രിയെത്തി അടിയന്തര സഹായമായി 5000 രൂപ അനുവദിച്ചു.

കൂടാതെ ചികില്‍സ തിരുവനന്തപുരത്തേക്കു മാറ്റിയാല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാമെന്നും സഹായം നല്‍കാമെന്നും അദ്ദേഹം അറിയിച്ചുവെന്നു മാതാപിതാക്കള്‍ പറഞ്ഞു. മനക്കൊടി വല്ലത്തുപറമ്പില്‍ പ്രസാദിന്റെയും ദേവിയുടെയും മകളായ ആദ്യലക്ഷ്മിക്കു ശ്വാസകോശത്തില്‍ മുഴ വന്നതിനെ തുടര്‍ന്നു ശസ്ത്രക്രിയ നടത്തിയിരുന്നു. ഇപ്പോള്‍ തുടര്‍ ചികിത്സയുടെ ഭാഗമായി രണ്ടു മാസത്തോളമായി അമല ആശുപത്രിയിലാണ്. ജനിച്ചു രണ്ടാഴ്ചയോളം വെന്റിലേറ്ററിലായിരുന്നു. നാലു ലക്ഷത്തിലധികം രൂപ ഇതിനോടകം ചെലവഴിച്ചു. സുഹൃത്തുക്കളും ബന്ധുക്കളും ഉദാരമനസ്‌കരുമൊക്കെ സഹായിച്ച പണംകൊണ്ടാണു ചികിത്സ. ഇപ്പോഴും അസുഖത്തിനു ശമനമായിട്ടില്ല, അതിനാലാണ് ആശുപത്രിക്കിടക്കയില്‍നിന്ന് ഇവളെയുംകൊണ്ടു മുഖ്യമന്ത്രിയെ കാണാന്‍ പോന്നതെന്ന് പ്രസാദ് പറഞ്ഞു. തുടര്‍ചികില്‍സയ്ക്കായി ആദ്യലക്ഷ്മിയെ വീണ്ടും അമല ആശുപത്രിയിലേക്കു കൊണ്ടുപോയി.

ആദ്യലക്ഷ്മിയും മാതാപിതാക്കളും മടങ്ങിയ അതേ ആഹ്ലാദത്തോടെയാണ് കൈപ്പറമ്പ് പഞ്ചായത്തിലെ അന്ധ സഹോദരങ്ങളും പരിപാടിയില്‍ നിന്നും മടങ്ങിയത്. കൈപ്പറമ്പ് ആണ്ടംപറമ്പില്‍ വാടകവീട്ടില്‍ താമസിക്കുകയാണു കൂനിയാറ ധര്‍മന്‍ (44), ഭാര്യ ജായി (42), സഹോദരി സിന്ധു (32) എന്നിവര്‍. മൂന്നു പേര്‍ക്കും കാഴ്ചയില്ല. വിദ്യാര്‍ഥികളായിരിക്കെയാണ് ഇവരുടെ കാഴ്ച നഷ്ടപ്പെടുന്നത്. വിവിധ ആശുപത്രികളില്‍ കയറിയിറങ്ങി ഒട്ടേറെ ചികില്‍സ നടത്തിയെങ്കിലും ഫലം കണ്ടില്ല. ധര്‍മന്റെ ഭാര്യ ജായിക്കു മാത്രം ഏഴു ശസ്ത്രക്രിയകള്‍ നടത്തി. തലച്ചോറില്‍നിന്നു കണ്ണിലേക്കുള്ള ഞരമ്പ് മുറിഞ്ഞതോടെ ജായിയുടെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. സിന്ധുവിനു മാത്രം നേരിയ വെളിച്ചം കാണാനാകും. ഈ നിഴലിലാണു മൂന്നു പേരുടെയും ജീവിതം.

സിന്ധുവിന്റെ കൈതാങ്ങില്‍ ഗുരുവായൂരില്‍ ലോട്ടറി വില്‍പനയാണ് ഇവരുടെ ഏക ജീവിതമാര്‍ഗം. ഇതു ഭക്ഷണത്തിനുപോലും തികയില്ല. വാടക നല്‍കാന്‍ നാട്ടുകാരുടെ കരുണ വേണം. പൊതുപവര്‍ത്തകരുടെ സഹായത്തോടെയാണു മൂവരും സ്‌റ്റേഡിയത്തിലേക്കെത്തിയത്. ചികില്‍സാസഹായം ആവശ്യമുള്ളവരുടെ കൂട്ടത്തില്‍ ഇരിക്കുകയായിരുന്ന ഇവരുടെ അരികിലേക്കു മുഖ്യമന്ത്രി എത്തിയത് ഇവര്‍ അറിഞ്ഞില്ല. കയ്യിലിരുന്ന അപേക്ഷ വാങ്ങി മുഖ്യമന്ത്രി തീരുമാനം എഴുതി. മുഖ്യമന്ത്രി മിനിറ്റുകളോളം തങ്ങളെ സ്പര്‍ശിച്ചു നിന്നതുപോലും പാവങ്ങള്‍ അറിഞ്ഞില്ല