ഒരുഹെക്ടറില്‍ താഴെ ഭൂമിയുള്ള ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍ 400 രൂപയായി വര്‍ദ്ധിപ്പിച്ചു.
ഇക്കഴിഞ്ഞ ബജറ്റിലാണ് ഇന്ത്യയിലാദ്യമായി ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചത്. 300 രൂപയായിരുന്നു ബജറ്റ് പ്രഖ്യാപനം. അഞ്ച് ലക്ഷത്തിലേറെ കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിവര്‍ഷം 200 കോടി രൂപ ആവശ്യമായി വരുമെന്നും ധനമന്ത്രി കെ.എം മാണി അറിയിച്ചു. കര്‍ഷക കുടുംബത്തിലെ അറുപതുകഴിഞ്ഞ കുടുംബനാഥന് പ്രതിമാസം 400 രൂപ നിരക്കില്‍ പെന്‍ഷന്‍ ലഭിക്കും. ഇവര്‍ക്ക് മറ്റ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ പാടില്ല. കഴിഞ്ഞ ബജറ്റില്‍ 25 കോടി വകയിരുത്തിയിരുന്നതായും മന്ത്രി അറിയിച്ചു.
Tuesday, December 20, 2011
Home »
» കര്‍ഷക പെന്‍ഷന്‍ നാനൂറ് രൂപയാക്കി
കര്‍ഷക പെന്‍ഷന്‍ നാനൂറ് രൂപയാക്കി
By Anonymous 12/20/2011 08:29:00 AM






