Saturday, December 17, 2011
Home »
» ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫിന് മികച്ച നേട്ടം
ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫിന് മികച്ച നേട്ടം
By Anonymous 12/17/2011 08:06:00 AM
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മികച്ച നേട്ടം. തെരഞ്ഞെടുപ്പ് നടന്ന ആറ് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും യു.ഡി.എഫ് നിലനിര്‍ത്തി. ജയിച്ചവരില്‍ നാലു പേര്‍ കോണ്‍ഗ്രസിന്റെയും രണ്ടു പേര്‍ മുസ്ലിംലീഗിന്റെയും സ്ഥാനാര്‍ഥികളാണ്. ജയിച്ചവരും ഭൂരിപക്ഷവുംഇടുക്കി : ബൈസണ്‍വാലിയിലെ ഉപ്പാര്‍ രതീഷ് മുത്തയ്യ (കോണ്‍ഗ്രസ്) 65, എറണാകുളം : പുത്തന്‍വേലിക്കരയിലെ വട്ടേക്കാട്ട്കുന്ന് റീന ഫ്രാന്‍സിസ് (കോണ്‍ഗ്രസ്) 59, പാലക്കാട് : അഗളിയിലെ കോട്ടത്തറ ആര്‍.പരമശിവന്‍ (കോണ്‍ഗ്രസ്) 118, വയനാട് : മുളളന്‍കൊല്ലിയിലെ പാറക്കവല വര്‍ഗീസ് മാപ്പനാത്ത് (കോണ്‍ഗ്രസ്) 168, കണ്ണൂര്‍ : കുറുമാത്തൂരിലെ പന്നിയൂര്‍ പി.ബീപാത്തു (മുസ്ലിം ലീഗ്) 469, കാസര്‍കോട് : കുമ്പഡാജെയിലെ ബെളിഞ്ചെ സുന്ദര ആര്‍ട്ടിസ്റ്റ് (മുസ്ലിം ലീഗ്) 249. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡിസംബര്‍ 22 ന് തെരഞ്ഞെടുപ്പ് നടക്കും. പാലക്കാട് ജില്ലാ ലേബര്‍ ഓഫീസറാണ് വരണാധികാരി.






