ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര സുരക്ഷയ്ക്കായി നിയോഗിക്കുന്നതിന് 233 അധിക പോലീസ് തസ്തിക സൃഷ്ടിക്കാനുള്ള മുന്‍ തീരുമാനം കാബിനറ്റ് അംഗീകരിച്ചു.
ഇത് പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തതായും മുഖ്യമന്ത്രി മന്ത്രിസഭാ യോഗ തീരുമാനം വിശദീകരിക്കവെ പറഞ്ഞു. വല്ലാര്‍പാടം പദ്ധതിക്ക് കുടിയിറക്കപ്പെട്ട മൂലമ്പിള്ളി നിവാസികള്‍ക്കായുള്ള പാക്കേജായി 4.58 കോടി രൂപ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.കൊല്ലം കോര്‍പറേഷന് ചിന്നക്കടയില്‍ അണ്ടര്‍പാസ് നിര്‍മിക്കാന്‍ 47.6 സെന്റ് ഭൂമി റെയില്‍വേയില്‍ നിന്നും വാങ്ങുന്നതിനായി 3.28 കോടി രൂപ കോര്‍പറേഷന് കൈമാറാനും മന്ത്രിസഭ തീരുമാനമെടുത്തു.സിനിമാ പിന്നണി ഗാന രംഗത്തെയും സാംസ്‌ക്കാരിക മേഖലയിലേയും മതേതരത്വം വളര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ക്കും അംഗീകാരമായി ഗായകന്‍ കെ.ജെ യേശുദാസിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കാന്‍ സാംസ്‌ക്കാരിക വകുപ്പിനെ ചുമതലപ്പെടുത്തി.
ഒന്നര ലക്ഷം രൂപയും പുരസ്‌ക്കാരവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.കുട്ടനാട്ടിലെ സി ബ്ലോക്ക് നെല്‍പ്പാടത്തേക്ക് വീണ്ടും പലയിടത്തും മട വീണതു സംബന്ധിച്ച് വേണ്ട സഹായങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചീഫ് എന്‍ജിനീയറും സമിതി ചെയര്‍മാനും കാബിനറ്റിനു മുമ്പിലെത്തി കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലുള്ള അഡ്വക്കേറ്റുമായി ആലോചിച്ച് അടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഹോമിയോ മെഡിക്കല്‍ കോളജില്‍ എഐസിടിഇ സ്‌കെയിലില്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് യുജിസി ചട്ടങ്ങള്‍ക്ക് വിധേയമായി 1.1.2006 മുതല്‍ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കും.വൊക്കേഷണല്‍ ടീച്ചര്‍മാരുടെ ശമ്പളത്തില്‍ 300 ല്‍ നിന്നും 600 രൂപയാക്കി. സീനിയര്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍മാരുടേതും ഇതിനു തുല്യമാക്കിയിട്ടുണ്ട്. ജൂനിയര്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍മാരുടെ ശമ്പളത്തില്‍ 200 എന്നത് 550 ആക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വൊക്കേഷണല്‍ ഇന്‍ട്രക്ടര്‍മാരുടേത് മണിക്കൂറില്‍ 100 രൂപ എന്നത് 150 എന്നാക്കി വര്‍ധിപ്പിച്ചു. എന്നാല്‍ ഇതു പരമാവധി 400 രൂപയ്ക്ക് മേല്‍ ആകരുതെന്നും നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്.
Thursday, December 29, 2011
Home »
» അധികമായി 233 പോലീസ് തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭാ തീരുമാനം
അധികമായി 233 പോലീസ് തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭാ തീരുമാനം
By Anonymous 12/29/2011 08:45:00 AM






