Random Posts

Sunday, December 11, 2011

'എല്‍.ഡി.എഫ് കാലത്ത് ധനവകുപ്പ് കാപട്യം കാണിച്ചു'


കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിലക്കയറ്റത്തിന്റെ കാര്യത്തില്‍ ധനവകുപ്പ് കാപട്യം കാട്ടിയതായി മുന്‍ മന്ത്രികൂടിയായ ജി.സുധാകരന്‍ എം.എല്‍.എ. പറഞ്ഞു. കേരള സിവില്‍ സപ്ലൈസ് ഓഫീസേഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അക്കാലത്ത് കണ്‍സ്യൂമര്‍ ഫെഡ് പഞ്ചസാര 20 രൂപയ്ക്കു നല്‍കി. പക്ഷേ, സിവില്‍ സപ്ലൈസിന് ആ വിലയ്ക്ക് നല്‍കാനായില്ല. ധനവകുപ്പ് പണം നല്‍കാത്തതായിരുന്നു കാരണം. ഒടുവില്‍ ധനവകുപ്പിന്റെകൂടി ശാഠ്യത്തില്‍ കണ്‍സ്യുമര്‍ ഫെഡിനും 25 രൂപയ്ക്ക് പഞ്ചസാര വില്‍ക്കേണ്ടി വന്നു. ധനകാര്യവകുപ്പ് വലിയ വകുപ്പൊന്നുമല്ല. മറ്റു വകുപ്പുകള്‍ക്ക് ലഭിക്കുന്ന പണം സ്വീകരിച്ച് വിതരണംചെയ്യുന്ന പണി മാത്രമാണ് ധനവകുപ്പിനുള്ളത്. നല്ല നയങ്ങള്‍ രൂപവത്കരിച്ചാല്‍ ഏതു വകുപ്പും നന്നാക്കാനാവുമെന്നും ജി.സുധാകരന്‍ പറഞ്ഞു.

സി.പി.എം. സമ്മേളനങ്ങളില്‍ ആലപ്പുഴയില്‍ സുധാകര പക്ഷവും തോമസ് ഐസക്പക്ഷവും പോര്‍വിളി മുഴക്കുന്നതിനിടയിലാണ് മുമ്പ് ധനകാര്യവകുപ്പ് കൈകാര്യം ചെയ്ത ഐസക്കിനെതിരെ സുധാകരന്‍ ആഞ്ഞടിച്ചിരിച്ചിരിക്കുന്നത്.