Friday, December 9, 2011
Home »
» നഴ്സുമാരുടെ സമരം ന്യായം, ഇടപെടും -തൊഴില്‍ മന്ത്രി
നഴ്സുമാരുടെ സമരം ന്യായം, ഇടപെടും -തൊഴില്‍ മന്ത്രി
By Anonymous 12/09/2011 08:27:00 AM
സമരം ചെയ്യുന്ന നഴ്സുമാരുടെ ആവശ്യം ന്യായമാണെന്നും പ്രശ്നപരിഹാരത്തിന് തൊഴില്‍ വകുപ്പ് ഇടപെടുമെന്നും മന്ത്രി ഷിബു ബേബിജോണ്‍. ബാങ്കുവഴി ശമ്പളം നിര്‍ബന്ധമാക്കുന്നത് ആലോചിക്കും.നോട്ടീസ് നല്‍കാതെയാണ് സമരം ചെയ്തതെന്ന അപാകത നഴ്സുമാരുടെ ഭാഗത്തുനിന്നുണ്ടായി. അവര്‍ നിയമപരമായി നീങ്ങണമെന്നും സര്‍ക്കാര്‍ അവരോടൊപ്പമുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നഴ്സുമാരുടെ സ്ഥിതി വളരെ ദയനീയമാണ്. ന്യായമായ കൂലിയോ തൊഴില്‍ നിയമമനുസരിച്ചുള്ള ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല.നിയമലംഘനം നടത്തുന്ന മാനേജ്മെന്‍റുകള്‍ക്കെതിരെ നടപടിയെടുക്കും. സമരക്കാര്‍ക്കെതിരെ ഗുണ്ടകളെ ഉപയോഗിക്കുന്നവര്‍ക്കെതിരെ പൊലീസ് കേസെടുക്കണം. സമരത്തിന്‍െറ പേരില്‍ സ്ഥലംമാറ്റവും പിരിച്ചുവിടലും അനുവദിക്കില്ല. ന്യായമായ വേതനം കിട്ടുന്നുവെന്ന് ഉറപ്പുവരുത്തും.കൊല്ലത്ത് രണ്ട് ആശുപത്രികളിലും കൊച്ചിയിലെ അമൃതയിലുമാണ് സമരമുണ്ടായത്. കൊല്ലത്തെ ഒരാശുപത്രിയിലെ പ്രശ്നം തൊഴില്‍ വകുപ്പ് ഇടപെട്ട് പരിഹരിച്ചു.അമൃതയില്‍ ചര്‍ച്ച നടന്നുവരികയാണ്. കയറ്റിറക്ക് കൂലി പോസ്റ്റോഫിസിലും അക്ഷയ കേന്ദ്രങ്ങളിലും അടയ്ക്കുന്ന സംവിധാനം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.






