Random Posts

This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Monday, May 30, 2011

വെട്ടുകുട്ടന്‍ നിരസിച്ച ക്വട്ടേഷന്‍ ഏറ്റെടുത്തു: ഹാപ്പി രാജേഷിന് ജീവന്‍പോയി, ജിണ്ട അനി മൃതപ്രായന്‍

കൊല്ലം: മാതൃഭൂമി ലേഖകന്‍ വി.ബി ഉണ്ണിത്താന്‍ കൊലപാതശ്രമക്കേസിലൂടെ പുറത്താകുന്നത് കേരളത്തിലെ ക്വട്ടേഷന്‍ സംഘങ്ങളുടെ അണിയറരഹസ്യങ്ങളും. ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള മൂപ്പിളമത്തര്‍ക്കങ്ങള്‍ മുതല്‍ ഈ മേഖലയില്‍ നിലനില്‍ക്കുന്ന തൊഴില്‍മാനദണ്ഡങ്ങള്‍വരെ വരുംദിവസങ്ങളില്‍ വെളിച്ചത്തുവരുമെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന സൂചന. ഉണ്ണിത്താനെ കൊലപ്പെടുത്താന്‍ പ്രതിസ്ഥാനത്തുള്ള ഡിവൈഎസ്പി സന്തോഷ് നായര്‍ ആദ്യം സമീപിച്ചത് കൊല്ലത്തെ നമ്പര്‍വണ്‍ ക്വട്ടേഷന്‍ തലവനായ വെട്ടുകുട്ടനെയാണ്. എന്നാല്‍ ക്വട്ടേഷന്‍ സ്വീകരിക്കാന്‍ വെട്ടുകുട്ടന്‍ തയ്യാറായില്ല. വെട്ടുകുട്ടന്‍ നിഷേധിച്ച ക്വട്ടേഷന്‍ പിന്നീട് ഉണ്ണിത്താനെ വെട്ടിപ്പരുക്കേല്‍പ്പിച്ച ഹാപ്പി രാജേഷ് ഏറ്റെടുക്കുകയായിരുന്നു. സംഭവം അറിഞ്ഞ വെട്ടുകുട്ടന്‍ കോപാക്രാന്തനായി. ക്വട്ടേഷന്‍ മേഖലയിലെ മാനംരക്ഷിക്കാന്‍ ഇയാള്‍ ഹാപ്പിരാജേഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഇതിനുപുറമേ മറ്റൊരു ഗുണ്ടയായ ജിണ്ട അനിയെ മര്‍ദിച്ച് വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.

ഉണ്ണിത്താന്‍ വധശ്രമക്കേസിലെ ഒന്നാംപ്രതി ഹാപ്പി രാജേഷിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം പട്ടത്താനം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വെട്ടുകുട്ടനിലേക്കു നീളുകയാണ്. ആശ്രാമത്തെ ക്വട്ടേഷന്‍ സംഘത്തലവനായ ജിണ്ട അനിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചതിനുപിന്നിലും വെട്ടുകുട്ടനാണെന്ന് പോലീസ് കരുതുന്നു. ഹാപ്പി രാജേഷിനെ കൊലപ്പെടുത്തിയതിലും ജിണ്ട അനിയെ ആക്രമിച്ചതിലും സാമ്യമുണ്ടെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ജിണ്ട അനിയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ചിത്രം അക്രമികള്‍ എടുത്തിരുന്നു. പോലീസിന് ഇത് കിട്ടിയിട്ടുണ്ട്. വീഡിയോ ചിത്രങ്ങള്‍ കാട്ടി മറ്റ് ക്വട്ടേഷന്‍ സംഘക്കാരെ വിരട്ടുകയായിരുന്നുവത്രേ ലക്ഷ്യം. ജിണ്ട അനിയുടെ അനുഭവം അവര്‍ക്കുമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്താനായിരുന്നു ഇത്. ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് വെട്ടുകുട്ടനും ജിണ്ട അനിയും തമ്മിലുള്ള വിരോധത്തിന് കാരണം.

അതിനിടെ ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ അറസ്റ്റിലായി ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട പ്രതികളിലൊരാള്‍ക്ക് ഹാപ്പി രാജേഷിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് െ്രെകം ബ്രാഞ്ച് സംശയിക്കുന്നു. ഉണ്ണിത്താനെ വധിക്കാന്‍ നടത്തിയ ഗൂഢാലോചനയില്‍ ഡിവൈഎസ്പി സന്തോഷ് നായരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് ഇയാള്‍ അറസ്റ്റിലായത്. അന്വേഷണസംഘത്തലവനായ െ്രെകംബ്രാഞ്ച് ഡി.ഐ.ജി. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ടെയ്‌നര്‍ സന്തോഷിനൊപ്പം ഡിവൈ.എസ്.പി. സന്തോഷിനെയും ചോദ്യംചെയ്തശേഷം അറസ്റ്റുചെയ്യുകയായിരുന്നു. സന്തോഷ് നായര്‍ക്കു വേണ്ടിയാണ് കണ്ടെയ്‌നര്‍ സന്തോഷ് ഉണ്ണിത്താനെ വകവരുത്താന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചത്.

ഉണ്ണിത്താനെഴുതിയ രണ്ട്‌വാര്‍ത്തകളിന്മേലുള്ള പകയാണ് പ്രേരണ. 2009 ഒക്ടോബര്‍ 11ന് രാത്രി സന്തോഷ്‌നായരടക്കം നാല് പോലീസ് ഓഫീസര്‍മാര്‍ കൊല്ലം ഗസ്റ്റ്ഹൗസില്‍ ഒരു കള്ളുഷാപ്പ് കോണ്‍ട്രാക്ടര്‍ ഒരുക്കിയ മദ്യസത്കാരത്തില്‍ പങ്കെടുത്തത് ഉണ്ണിത്താന്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സന്തോഷ് നായര്‍ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും എഴുകോണ്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായിരിക്കെ മറ്റൊരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായി ചേര്‍ന്ന് തീരദേശസംരക്ഷണനിയമം ലംഘിച്ച് കാഞ്ഞിരകോട് കായലോരത്ത് ഭൂമി വാങ്ങി നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയത് സംബന്ധിച്ച വിജിലന്‍സ് അന്വേഷണവും ഉണ്ണിത്താന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ രണ്ട് സംഭവങ്ങളുമാണ് ഉണ്ണിത്താനെ വകവരുത്താന്‍ സന്തോഷ് നായരെ പ്രകോപിപ്പിച്ചതെന്ന് അറിയുന്നു. ക്വട്ടേഷന്‍ സംഘം കൈവശമുള്ള കണ്ടെയ്‌നര്‍ സന്തോഷുമായി സന്തോഷ് നായര്‍ ഇതുസംബന്ധിച്ച് ഗൂഢാലോചന ആരംഭിച്ചിട്ട് ഒരുവര്‍ഷത്തോളമായി.

ഉണ്ണിത്താനെ ആക്രമിക്കുന്നതിന് ഒരുമാസം മുമ്പാണ് കണ്ടെയ്‌നര്‍ സന്തോഷ് ക്വട്ടേഷന്‍ ഉറപ്പിച്ചത്. ജിണ്ട അനിയുള്‍പ്പെടെ പലരോടും ആവശ്യപ്പെട്ടെങ്കിലും പത്രക്കാരനെ ആക്രമിക്കാന്‍ കഴിയില്ലെന്നുപറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി. ഒടുവില്‍ ഹാപ്പി രാജേഷാണ് ക്വട്ടേഷന്‍ ഏറ്റെടുത്തത്. ക്വട്ടേഷന്‍ സംഘം ഉണ്ണിത്താന്റെ വീട് പോയി കണ്ടിരുന്നു. മാതൃഭൂമി ഓഫീസ് പരിസരവും നിരീക്ഷിച്ചു. നിയമസഭയിലേക്ക് വോട്ടെടുപ്പ് നടന്ന ഏപ്രില്‍ 13ന് ഉണ്ണിത്താനെ ആക്രമിക്കാനായിരുന്നു പരിപാടിയിട്ടിരുന്നത്. അന്ന് നടക്കാതെ വന്നപ്പോഴാണ് 16ലേക്ക് മാറ്റിയത്. സംഭവം നടന്ന് രണ്ടുദിവസത്തിനുശേഷം, മദ്യപിച്ച സന്തോഷ് നായര്‍ സുഹൃത്തുക്കള്‍ക്കിടയിലിരുന്ന് കണ്ടെയ്‌നര്‍ സന്തോഷിനെ ഫോണ്‍ വിളിച്ച് 'നമ്മുടെ ശത്രുവിന് നല്ല പണി കിട്ടിയെന്നും പണി കൊടുത്തവര്‍ മിടുക്കന്മാരാണെന്നും കിട്ടിയാല്‍ ഉമ്മ കൊടുക്കാമായിരുന്നു'വെന്നും പറഞ്ഞതായി വിവരം ലഭിച്ചിട്ടുണ്ട്.  തനിക്ക് സംഭവത്തില്‍ പങ്കില്ലെന്ന് വരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. കേള്‍ക്കുന്നവര്‍ അങ്ങനെ കരുതുമെന്ന് സന്തോഷ്‌നായര്‍ തെറ്റിദ്ധരിച്ചു. ഉണ്ണിത്താന്‍ വധശ്രമത്തിന്റെ ഗൂഢാലോചനയില്‍ ഡിവൈ.എസ്.പി. സന്തോഷ്‌നായര്‍ക്കുള്ള ബന്ധം വ്യക്തമാക്കുന്ന നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മൊബൈല്‍ കോളുകള്‍, ഇമെയില്‍ സന്ദേശങ്ങള്‍, ട്രെയിന്‍ റിസര്‍വേഷന്‍ വിവരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

മികച്ച ഉദ്യോഗസ്ഥനെന്നു പേരെടുത്ത സന്തോഷ്‌നായര്‍ എന്ന 43 കാരനായ ഡിവൈഎസ്പി കോണ്‍സ്റ്റബിളായാണ് സര്‍വീസില്‍ പ്രവേശിച്ചത്. തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ സന്തോഷിന് സായുധ പോലീസില്‍ കോണ്‍സ്റ്റബിള്‍ ആയിട്ടായിരുന്നു ആദ്യ നിയമനം. എസ്.ഐ. തസ്തികയിലേക്ക് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കുള്ള 10 ശതമാനം സംവരണത്തില്‍ ടെസ്റ്റ് എഴുതി കയറിയ സന്തോഷ് നായര്‍ക്ക് ചടയമംഗലം എസ്.ഐ. ആയിട്ടായിരുന്നു ആദ്യ നിയമനം. തുടര്‍ന്ന് കൊല്ലം വെസ്റ്റിലും കിളികൊല്ലൂരിലും എസ്.ഐ. ആയി. ആഭ്യന്തര കലാപം നടക്കുന്ന കൊസോവയില്‍ ഒരുവര്‍ഷം സേവനം അനുഷ്ഠീച്ച സന്തോഷ് തിരികെ എത്തിയ ഉടന്‍ പുനലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി നിയമനം ലഭിച്ചു. തുടര്‍ന്ന് എഴുകോണ്‍ സി.ഐ.ആയി. ഈ സമയത്താണ് പോലീസ് ഓഫീസേഴ്‌സ് അസ്സോസിയേഷന്‍ ജില്ലാ പ്രസിഡന്റായത്.

നീണ്ടകര കോസ്റ്റല്‍ പോലീസ് സ്‌റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരിക്കെ കൊല്ലം ഗവ. ഗസ്റ്റ്ഹൗസില്‍ കള്ളുഷാപ്പുകാരന്‍ ഒരുക്കിയ മദ്യസത്കാരത്തില്‍ മറ്റ് മൂന്നു പോലീസുകാര്‍ക്കൊപ്പം പങ്കെടുത്ത സന്തോഷ്‌നായരെ അന്നത്തെ എസ്.പി.യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടേക്ക് സ്ഥലംമാറ്റി. ഡിവൈ.എസ്.പി. യായി പ്രമോഷന്‍ ലഭിച്ച സന്തോഷിന് പോലീസ് ആസ്ഥാനത്തായിരുന്നു ആദ്യ നിയമനം. അവിടെനിന്നാണ് സ്ഥലംമാറി വന്നത്. കൊല്ലം മനയില്‍ക്കുളങ്ങരയില്‍നിന്ന് വിവാഹം കഴിച്ച എം.സന്തോഷ് നായര്‍ അവിടെ സ്വന്തം വീട്ടിലാണ് താമസം. ഇപ്പോള്‍ സസ്‌പെന്‍ഷനിലും

Saturday, May 28, 2011

ബേബിയുടെ സൂത്രം പൊളിഞ്ഞു: ചിത്രസൂത്രം അങ്ങനെ പരാജയകകഥയായി....

തിരുവനന്തപുരം: വി.എസ് മന്ത്രിസഭയുടെ അവസാനതീരുമാനങ്ങളിലൊന്ന് സിനിമാക്കഥ പോലെ പരിണാമഗുപ്തി നിറഞ്ഞതായിരുന്നു. സംസ്ഥാന സിനിമാ അവാര്‍ഡ് തീരുമാനത്തിലായിരുന്നു ഇതെന്നത് തികച്ചും യാദൃശ്ചികം. സംസ്ഥാന അവര്‍ഡിനു പരിഗണിക്കപ്പെടേണ്ട ചിത്രങ്ങള്‍ സംബന്ധിച്ച് ഏകദേശധാരണ നേരത്തെ രൂപീകരിച്ചിരുന്നു. ഇതനുസരിച്ച് ചിത്രസൂത്രം എന്ന ചിത്രത്തിനു അവാര്‍ഡു നല്‍കാനുള്ള സൂത്രപ്പണികളും അവാര്‍ഡുനിര്‍ണ ജൂറിയുടെ നേതൃത്വത്തില്‍ നടന്നു. എന്നാല്‍ സംസ്ഥാന അവാര്‍ഡിനുതൊട്ടുമുമ്പ് ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചതോടെ സൂത്രപ്പണികളെല്ലാം തകരുകയായിരുന്നു. മാത്രവുമല്ല, വിവാദം ശക്തമായാല്‍ അധികാരത്തിലെത്തുന്ന സര്‍ക്കാര്‍ അവാര്‍ഡ് റദ്ദാക്കാനും മടിക്കില്ലെന്ന തിരിച്ചറിവും വന്നു. അതോടെ നേരത്തെ നിശ്ചയിച്ച പട്ടിക ഒഴിവാക്കി, ദേശീയ അവാര്‍ഡിനോട് നീതിപുലര്‍ത്തുന്ന തരത്തില്‍ അവാര്‍ഡുകള്‍ പുനക്രമീകരിക്കുകയായിരുന്നു. ഒരു ജൂറി അംഗം തന്നെയാണ് ഇക്കാര്യം പരസ്യപ്പെടുത്തിയത്.

ചിത്രസൂത്രത്തെ മികച്ച സിനിമയായും നാരായണഗുരുവിനെ അവതരിപ്പിച്ച തലൈവാസല്‍ വിജയിനെ മികച്ച നടനായും പ്രഖ്യാപിക്കാനായിരുന്നു ആദ്യതീരുമാനം. ആദാമിന്റെ മകന്‍ അബു ജൂറി അവസാനമാണ് കണ്ടതെന്ന പരാമര്‍ശം ആരോപണങ്ങളുണ്ടാകാതിരിക്കാന്‍വേണ്ടി മനപ്പുര്‍വ്വം പ്രചരിപ്പിച്ചതാണ്. ആദ്യം അവഗണിച്ചുവിട്ട ഈ സിനിമ ദേശീയ പുരസ്‌കാര നിര്‍ണയത്തെതുടര്‍ന്ന് ജൂറി രണ്ടാംവട്ടവും കാണുകയായിരുന്നു. ജൂറി അവസാനം കണ്ടചിത്രം ഡോ.ബിജു സംവിധായനം ചെയ്ത വീട്ടിലേക്കുള്ള വഴിയാണ്. ലഭ്യമായ പ്രിന്റുകളുടെ അടിസ്ഥാനത്തില്‍ അക്ഷരമാലാ ക്രമത്തിലാണ് സിനിമകള്‍ ജൂറി കാണുക. ഏതെങ്കിലും സിനിമയുടെ പ്രിന്റ് ആദ്യം ലഭ്യമായില്ലെങ്കില്‍ സ്‌ക്രീനിംഗ് അവസാനിക്കും മുമ്പ് അത് എത്തിച്ചാല്‍ അവസാനം ജൂറി പ്രസ്തുത സിനിമയും കാണും. ഇത്തവണ മല്‍സരത്തിനായി അപേക്ഷിച്ചിരുന്നവയില്‍ കാല്‍ച്ചിലമ്പ് എന്ന സിനിമ, പ്രിന്റ് സമയത്തെത്തിക്കാതിരുന്നതിനാല്‍ ജൂറി കണ്ടില്ല.

മേയ് 10 നാണ് പുരസ്‌കാരം നിര്‍ണയിക്കാനുള്ള സിനിമകള്‍ ജൂറി അംഗങ്ങള്‍ കണ്ടുതുടങ്ങിയത്. ആദ്യദിവസം കണ്ട സിനിമകളില്‍ ആദാമിന്റെ മകന്‍ അബുവും ഉള്‍പ്പെട്ടിരുന്നു. 19നാണ് സ്‌ക്രീനിംഗ് അവസാനിച്ചത്. അന്ന് ഉച്ചയോടെയാണ് വീട്ടിലേക്കുള്ള വഴിയുടെ പ്രിന്റ് ജൂറിക്കു മുന്നിലെത്തിയത്. അന്നുതന്നെ അന്തിമമായി പുരസ്‌കാരങ്ങളും നിര്‍ണയിച്ചു. രാജ്യാന്തര ചലച്ചിത്രമേളയില്‍ വിവാദം സൃഷ്ടിച്ച ചിത്രസൂത്രം മികച്ച ചിത്രമായി തിരഞ്ഞെടുത്തുകൊണ്ടുള്ള തീരുമാനമായിരുന്നു ജൂറിയുടേത്. ആരെയും പിണക്കരുതെന്നും വിവവാദങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നതിനാല്‍ കഴിഞ്ഞവര്‍ഷം ഏറെ ശ്രദ്ധനേടിയവയും പുരസ്‌കാര പ്രതീക്ഷയുള്ളവയുമായ ടി.ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റ് എന്നിവയ്ക്ക് യഥാക്രമം മികച്ച നവാഗത സംവിധായകനും ജനപ്രീതിയും കലാമൂല്യവുമുള്ള സിനിമയക്കും പുരസ്‌കാരം നല്‍കാനും തീരുമാനിച്ചു. എലക്ര്ട ദേശീയ അവാര്‍ഡിനു പരിഗണിക്കപ്പെടാതെ പോയതിനാല്‍ സംവിധായകനുള്ള പുരസ്‌കാരം ശ്യാമപ്രസാദിനു നല്‍കുന്നതും ആരോപണങ്ങളുയരാതിരിക്കാന്‍ സഹായകമാകുമെന്നായിരുന്നു വിലയിരുത്തല്‍.

എന്നാല്‍ 20ന് ഉച്ചയോടെ ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതോടെ ആദാമിന്റെ മകന്‍ അബുവും സലിംകുമാറും എല്ലാവരെയും ഞെട്ടിച്ചു. ആദ്യം അവഗണിച്ചുവിട്ട പ്രസ്തുത സിനിമ ഇതോടെ വീണ്ടും കാണണമെന്ന് ജൂറിയിലെ ചില അംഗങ്ങള്‍ ആവശ്യമുന്നയിക്കുകയായിരുന്നു. 20ന് വൈകിട്ട് വീണ്ടും ഈ സിനിമ കണ്ടതിനുശേഷം മികച്ച സിനിമ, നടന്‍ എന്നിവ മാത്രം മാറ്റി നിശ്ചയിക്കുകയും ആദ്യം മികച്ച സിനിമയായി നിശ്ചയിച്ച ചിത്രസൂത്ര’ത്തിനും നടനായി നിശ്ചയിച്ചിരുന്ന തലൈവാസല്‍ വിജയിനും ജൂറിയുടെ പ്രത്യേക പരാമര്‍ശം നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു. മാറ്റിനിശ്ചയിച്ച പുരസ്‌കാരങ്ങള്‍ രേഖപ്പെടുത്തി കവറിലാക്കി 20നു വൈകിട്ടുതന്നെ ജൂറി അക്കാദമി ഭാരവാഹികള്‍ വഴി സര്‍ക്കാരിനെ ഏല്‍പിച്ചു.

ഈ മാറ്റിമറിക്കലിനെത്തുടര്‍ന്നാണ് ആദാമിന്റെ മകന്‍ അബുവിലെ മിന്നുന്ന പ്രകടനത്തിനാണ് അദ്ദേഹത്തിന് വീണ്ടും അവാര്‍ഡ് ലഭിച്ചത്. മികച്ച നടിയായി ഗദ്ദാമയിലെ പ്രകടനത്തിന് കാവ്യാമാധവനെ തെരഞ്ഞെടുത്തു. മികച്ച ചിത്രം ദേശീയ അവാര്‍ഡ് നേടിയ ആദാമിന്റെ മകന്‍ അബുവാണ്. ഇലക്ര്ട സംവിധാനം ചെയ്ത ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍.നഗാഗത സംവിധായകനുള്ള അവാര്‍ഡ് മോഹന്‍ രാഘവനാണ്(ട്രി.പി ദാസന്‍ സ്റ്റാന്‍ഡേഡ് 6 ബി).യുഗപുരുഷനില്‍ ശ്രീനാരായണ ഗുരുവിനെ അവതരിപ്പിച്ച തലൈവാസല്‍ വിജയിന് പ്രത്യേക ജൂറി പുരസ്‌കാരമുണ്ട്.

മികച്ച രണ്ടാമത്തെ ചിത്രം ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞാണ്. മികച്ച രണ്ടാമത്തെ നടന്‍ ബിജു മേനോന്‍ (ടി.പി ദാസന്‍ സ്റ്റാന്‍ഡേഡ് 6 ബി) രണ്ടാമത്തെ നടി മംത മോഹന്‍ദാസ്(കഥ തുടരുന്നു). സുരാജ് വെഞ്ഞാറമൂടാണ് മികച്ച ഹാസ്യനടന്‍. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റാണ് മികച്ച ജനപ്രിയ ചിത്രം. തിരക്കഥാ കൃത്തിനുള്ള അവാര്‍ഡ് സലിം അഹമ്മദ്(ആദാമിന്റെ മകന്‍ അബു). മികച്ച എഡിറ്റിംഗിനുള്ള അവാര്‍ഡ് സോബിന്‍ കെ.സോമനാണ്. മികച്ച ഗായകന്‍ ഹരിഹരനാണ്. മികച്ച ഗായിക രാജലക്ഷ്മി(കരയിലേക്ക് ഒരു കടല്‍ ദൂരം) മികച്ച സംഗീത സംവിധായകന്‍ ജയചന്ദ്രനാണ്. ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ് എം.ജെ രാധാകൃഷ്ണനും ഷഹ്‌നാദും പങ്കിട്ടു. പ്രത്യേക ജൂറി പരാമര്‍ശത്തിന് ചിത്രസൂത്രത്തിന്റെ സംവിധായകന്‍ വിപിന്‍ വിജയ് അര്‍ഹനായി. മികച്ച ബാലതാരം കൃഷ്ണ പത്മകുമാര്‍(ജാനകി) എന്നിവരും അര്‍ഹരായി.

നേരത്തെ ചിത്രസൂത്രത്തിനുവേണ്ടി പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും മുന്‍ സാംസ്‌കാരിക മന്ത്രി എം.എ. ബേബിയും രംഗത്തെത്തിയിരുന്നു. ചിത്രസൂത്രം’ എന്ന സിനിമയ്ക്ക് അവാര്‍ഡു നല്‍കാനാണ് ഇവര്‍ കരുക്കള്‍ നീക്കിയത്. ഇത് ജൂറിയിലും ചലച്ചിത്ര അക്കാദമിയിലും തര്‍ക്കങ്ങള്‍ക്കു വഴിതെളിക്കുകയും ചെയ്തു. അന്നത്തെ മന്ത്രിയായിരുന്ന എം.എ. ബേബിയുടെ താത്പര്യപ്രകാരം കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് തിരുകിക്കയറ്റി അവാര്‍ഡു നല്‍കിയതിലൂടെ വിവാദമായി സിനിമയാണ് ചിത്രസൂത്രം. മന്ത്രി ബേബിയുമായി ഏറെ അടുപ്പമുള്ള സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ആവശ്യപ്രകാരമായിരുന്നത്രേ ഇത്. ദേശീയതലത്തില്‍ 'ആദമിന്റെ മകന്‍ അബു’വും 'വീട്ടിലേക്കുള്ള വഴി’യും മികച്ചചിത്രങ്ങളാകുകയും ചിത്രസൂത്രം സാങ്കേതികവിഭാഗത്തിലെ ഒരു അവാര്‍ഡില്‍ മാത്രം ഒതുങ്ങുകയും ചെയ്തതോടെ സംസ്ഥാനജൂറി കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുകയായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുന്നത്

ലാദന്റെ കൊലപാതകം: അല്‍ക്വയ്ദ ഭീഷണിയില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങള്‍

കൊച്ചി: അല്‍ക്വയ്ദ നേതാവ് ഉസാമബിന്‍ലാദന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഇന്ത്യയിലെ പ്രധാനവിമാനത്താവളങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ താലിബാന്‍ തീരുമാനിച്ചതായി രഹസ്യാന്വേഷണറിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് കൊച്ചി രാജ്യാന്തരവിമാനത്താവളം ഉള്‍പ്പെടെ രാജ്യത്തെ പ്രധാനവ്യോമയാന കേന്ദ്രങ്ങളിലെല്ലാം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം പാക്കിസ്ഥാനിലെ സൈനികകേന്ദ്രം ഭീകരര്‍ ആക്രമിച്ചതോടെ രഹസ്യാന്വേഷണവിഭാഗം അതീവജാഗ്രതയിലാണ്. കൊച്ചിക്കുപുറമേ ഡല്‍ഹി എയര്‍പോര്‍ട്ട്, ഡല്‍ഹി മൃഗശാല, ഡല്‍ഹി റെയില്‍വേ സ്‌റ്റേഷന്‍, ഇന്റര്‍സ്‌റ്റേറ്റ് ബസ് ടെര്‍മിനല്‍ എന്നിവിടങ്ങളിലും ജയ്പുര്‍, ജോധ്പുര്‍, ഭോപ്പാല്‍, ചണ്ഡീഗഢ്, കാണ്‍പുര്‍, അലാഹാബാദ്, മീററ്റ്, ഗാസിയാബാദ്, അഹമ്മദാബാദ്, നാഗ്പുര്‍ എന്നീ പട്ടണങ്ങളിലും 25 ന് ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്.

ലഷ്‌കര്‍ തോയിബയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. വിമാനത്താവളങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) സെക്യൂരിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ എല്ലാ സുരക്ഷാ ഏജന്‍സികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ ഏജന്‍സികളുടെ യോഗം ചേര്‍ന്ന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തു. യാത്രക്കാരുടെ ബാഗേജ്, കൊറിയര്‍, കാര്‍ഗോ എന്നിവയെല്ലാം വിശദമായി പരിശോധിക്കും. യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സിഐഎസ്എഫും പോലീസും പട്രോളിങ് ശക്തമാക്കും. കാര്‍ പാര്‍ക്കിങ് ഭാഗത്തും മറ്റും വാഹന പരിശോധന കര്‍ശനമാക്കും. വിമാനത്താവളത്തിന്റെ അതിര്‍ത്തികളിലും ഗോള്‍ഫ് കോഴ്‌സ് പരിസരത്തും പട്രോളിങ് വ്യാപിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിഐഎസ്എഫ് ദ്രുതകര്‍മ സേനയും ജാഗരൂകരായി വിമാനത്താവളത്തിലുണ്ടാകും. അതിനിടെ അപകടസാധ്യതയുള്ള വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സികള്‍ക്കായി കൊച്ചി വിമാനത്താവളത്തില്‍ ബോധവത്കരണ ക്ലാസും സെമിനാറും സംഘടിപ്പിച്ചിരുന്നു. സിയാല്‍ എംഡി ഡോ. സി.ജി.കൃഷ്ണദാസ് നായര്‍ ഉദ്ഘാടനം ചെയ്തു. വിമാനമാര്‍ഗം കയറ്റിയയയ്ക്കുന്ന അപകടസാധ്യതയുള്ള വസ്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ പുലര്‍ത്തേണ്ട മുന്‍കരുതലുകളും നിയമങ്ങളും പാലിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ഡോ. കൃഷ്ണദാസ് നായര്‍ അഭിപ്രായപ്പെട്ടു.വിമാനമാര്‍ഗമുള്ള ചരക്കുനീക്കത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍ വിശദീകരിച്ചു.

അപകട സാധ്യതയുള്ള വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന ചെന്നൈ ആസ്ഥാനമായുള്ള ടിര്‍വിന്‍ ഏവിയേഷന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ബി. ഗോവിന്ദരാജന്‍ ക്ലാസ്സെടുത്തു.യു.എന്‍. എക്‌സ്‌പോര്‍ട്ട് കമ്മിറ്റി നിര്‍ദേശങ്ങള്‍, ഇന്റര്‍നാഷണല്‍ ആറ്റമിക് എനര്‍ജി ഏജന്‍സി മാര്‍ഗരേഖ, ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ ചട്ടങ്ങള്‍, അയാട്ടയുടെ ഡെയ്ഞ്ചറസ് ഗുഡ്‌സ് റഗുലേഷന്‍സ്, ഇക്കാവോ സാങ്കേതിക നിര്‍ദേശങ്ങള്‍ എന്നിവയെല്ലാം അദ്ദേഹം ക്ലാസ്സില്‍ വിശദീകരിച്ചു. കൂടാതെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ റഗുലേഷന്‍ ഓണ്‍ എയര്‍ക്രാഫ്റ്റ് ആക്ട് 1934, എയര്‍ക്രാഫ്റ്റ് റൂള്‍സ് 1937, എയര്‍ക്രാഫ്റ്റ് ക്യാരേജ് ഓഫ് ഡെയ്ഞ്ചറസ് ഗുഡ്‌സ് റൂള്‍സ് 2003 തുടങ്ങിയവയെക്കുറിച്ചും വിശദമാക്കി. സിയാല്‍ എയര്‍ കാര്‍ഗോ വഴി ചരക്കുകയറ്റുമതി ചെയ്യുന്ന ഷിപ്പിങ് ഏജന്‍സികള്‍, കാര്‍ഗോ ഹാന്‍ഡ്‌ലിങ് ഏജന്‍സികള്‍, കാര്‍ഗോ കയറ്റിവിടുന്നവര്‍ എന്നിവര്‍ക്കായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

അപകടസാധ്യതയുള്ള വസ്തുക്കള്‍ കയറ്റി അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ക്കുടിയായിരുന്നു സെമിനാര്‍. ലാദന്റെ വധത്തെത്തുടര്‍ന്ന് ലോകമെമ്പാടും അല്‍ക്വയദ ആക്രമണത്തിനു കോപ്പുകൂട്ടുകയാണെന്നതാണ് യാഥാര്‍ത്ഥ്യം. അമേരിക്കയാണ് താലിബാന്റെ മുഖ്യലക്ഷ്യമെന്നും അമേരിക്ക ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന ഇന്റലിജന്‍സ് സംഘമായ എസ്‌ഐടിഇ-യ്ക്കാണ് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. ലാദനെ വധിച്ചതിലൂടെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ചെയ്തതു ഗുരുതരമായ പാപമാണെന്ന് അല്‍ക്വയ്ദ പറയുന്നു.

ഉസാമയെ വധിച്ചതിന്റെ അനന്തര ഫലം അമേരിക്കന്‍ ജനത അനുഭവിക്കേണ്ടി വരും. നിങ്ങളാണ് ഒബാമയെ തെരഞ്ഞെടുത്തത്. അതിനാല്‍ നിങ്ങള്‍ തന്നെ അതിന് വില നല്‍കേണ്ടി വരുമെന്നും അല്‍ക്വയ്ദ വ്യക്തമാക്കുന്നു. ലാദന്റെ വധത്തിനു പ്രതികാരം ചെയ്യാന്‍ അല്‍ക്വയ്ദ മുസ്‌ലിംകളോട് ആഹ്വാനം ചെയ്തു. അമേരിക്കന്‍ ജനതയെ വലിയ ദുരന്തത്തിലേക്കു തള്ളിവിട്ടിരിക്കയാണ് ഒബാമയെന്നും അല്‍ക്വയ്ദ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തില്‍ അമേരിക്കയിലും സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്

ആഘോഷങ്ങള്‍ മദ്യത്തില്‍ മുക്കുന്ന മലയാളികള്‍ക്കും പാഠമാകട്ടെ ബ്രിട്ടണില്‍ ചികിത്സ തേടുന്നവരുടെ കണക്കുകള്‍

ബ്രിട്ടണ്‍ കുടിച്ചുതിമിര്‍ക്കുകയാണ്‌. അതിനൊപ്പം മദ്യലഹരിയില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ഇതാദ്യമായി ഒരു മില്യണ്‍ കവിഞ്ഞു. മുന്‍ വര്‍ഷത്തേക്കാള്‍ 12 ശതമാനം അധികമാണിത്‌. ഏഴു വര്‍ഷം മുമ്പുള്ള കണക്കുകളേക്കാള്‍ ഇരട്ടിയാളുകളെയാണ്‌ മദ്യം കീഴ്‌പ്പെടുത്തുന്നതെന്ന്‌ ആശുപത്രികളില്‍നിന്നുള്ള കണക്കുകള്‍ കാണിക്കുന്നു. ആഘോഷങ്ങളെ മദ്യത്തില്‍ മുക്കുന്ന മലയാളികള്‍ക്കും ഇതൊന്ന് ശ്രദ്ധിക്കുന്നത് ആരോഗ്യത്തിന് നല്ലതായിരിക്കും. 2009-2010-ല്‍ 1,057,000 പേരാണ്‌ മദ്യത്തിന്റെ പിടിയില്‍നിന്നു മോചനം കിട്ടാന്‍ ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ അഡ്‌മിറ്റായത്‌.

മുന്‍ വര്‍ഷത്തില്‍ ചികിത്സ തേടിയവര്‍ 945,500 പേരായിരുന്നു. മദ്യലഹരിയില്‍ അപകടത്തില്‍ പെട്ടവരുടെയും എമര്‍ജന്‍സി വിഭാഗത്തില്‍ ചികിത്സിച്ചവരുടെയും എണ്ണം ഉള്‍പ്പെടുത്താതെയാണ്‌ ഈ കണക്ക്‌. മദ്യത്തിന്റെ അമിതോപയോഗം മൂലം കരള്‍ രോഗങ്ങള്‍, പാന്‍ക്രിയാറ്റിക്‌ രോഗങ്ങള്‍, കാന്‍സറുകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മാനസിക അസുഖങ്ങള്‍ എന്നിവയ്‌ക്കാണ്‌ മിക്കവരും ചികിത്സ തേടി ആശുപത്രിയില്‍ അഡ്‌മിറ്റായത്‌. 2002-2003 ലെ എന്‍എച്ച്‌എസ്‌ കണക്ക്‌ അനുസരിച്ച്‌ 510,800 പേരായിരുന്നു ആ വര്‍ഷം ചികിത്സ തേടിയിരുന്നത്‌.

മദ്യം വളരെ സുലഭമായി ലഭിക്കുന്നതും വിലക്കുറവുമാണ്‌ മദ്യപാനത്തിന്റെ അളവ്‌ കൂടുന്നതിനു കാരണമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാര്യത്തില്‍ ഗവണ്‍മെന്റ്‌ ഇടപെടേണ്ട കാലം കഴിഞ്ഞുവെന്ന്‌ മദ്യത്തിനെതിരേ പ്രചാരണം നടത്തുന്നവര്‍ പറയുന്നു. ആശുപത്രിയിലെത്തുന്നവരില്‍ മൂന്നില്‍ രണ്ടുപേരും പുരുഷന്മാരാണ്‌. പ്രായം ചെന്നവരാണ്‌ കൂടുതലാണ്‌ ആശുപത്രികളിലെത്തുന്നത്‌. മദ്യലഹരി സമൂഹത്തില്‍ പടരുമ്പോള്‍ ഹെല്‍ത്ത്‌ സര്‍വീസിന്‌ പ്രിസ്‌ക്രിപ്‌ഷന്‍ ഇനത്തില്‍ മാത്രം 2.4 മില്യണ്‍ പൗണ്ട്‌ ആണ്‌ ചെലവ്‌. മുന്‍വര്‍ഷത്തേക്കാള്‍ 1.4 ശതമാനം അധികമാണിത്‌. എന്‍എച്ച്‌എസിന്‌ 2.7 ബില്യണ്‍ അധികമായി ചെലവായി. നോര്‍ത്ത്‌ വെസ്‌റ്റിലാണ്‌ ഏറ്റവുമധികം പേര്‍ ലഹരിരോഗങ്ങള്‍ക്ക്‌ ചികിത്സ തേടിയത്‌. 100,000 പേരില്‍ 515 പേരും ഇവിടെ ചികിത്സ ആവശ്യമുള്ളവരാണ്‌.

ലണ്ടനില്‍ 100,000 പേരില്‍ 130 പേര്‍ മാത്രമാണ്‌ ചികിത്സ തേടുന്നത്‌. ഏറ്റവും കൂടുതല്‍ പ്രിസ്‌ക്രിപ്‌ഷന്‍ വേണ്ടി വന്നതും നോര്‍ത്ത്‌ വെസ്‌റ്റിലാണ്‌. തൊട്ടുപിന്നാലെ നോര്‍ത്ത്‌ ഈസ്‌റ്റ്‌. ലണ്ടനിലാണ്‌ ഏറ്റവും കുറവ്‌. 2015-ല്‍ മദ്യപാനം മൂലമുള്ള രോഗങ്ങള്‍ 1.5 മില്യണ്‍ ആയി വര്‍ദ്ധിക്കുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. വാര്‍ഷിക ചികിത്സാ ചെലവുകള്‍ 3.7 ബില്യണ്‍ ആയി ഉയരും. ബ്രിട്ടന്റെ അതിഗുരുതരമായ മദ്യപാനം മൂലം അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 250,000 പേര്‍ മരിക്കുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ഇതിനിടെ ആഴ്‌ചയിലെ മദ്യോപയോഗം താഴേയ്‌ക്കാണെന്ന്‌ പുതിയ കണക്കുകള്‍ കാണിക്കുന്നു. 13 ശതമാനമാണ്‌ കുറവ്‌. ബിഞ്ച്‌ ഡ്രിംങ്കിംഗ്‌ കുറഞ്ഞിട്ടുണ്ട്‌. 15 വയസ്‌ വരെ പ്രായമുളളവരില്‍ മദ്യം ഉപയോഗിക്കാത്തവരുടെ എണ്ണം 49 ശതമാനമായി ഉയര്‍ന്നു

Monday, May 23, 2011

യു.ഡി.എഫില്‍ മാത്രമല്ല അടി: വി.എസിനെ തള്ളി പ്രതിപക്ഷനേതാവ് കോടിയേരി?

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദന്റെ ഇടപെടല്‍ നേട്ടമുണ്ടാക്കിയെന്ന് പാര്‍ട്ടി ജനറല്‍സെക്രട്ടറി പ്രകാശ്കാരാട്ടും പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ്ബ്യൂറോയുമൊക്കെ കണ്ടെത്തിക്കോട്ടെ. പക്ഷെ അതു കേരളത്തില്‍ വിലപ്പോകില്ലെന്നാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ സി.പി.എം വിലയിരുത്തല്‍. തെരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ച് എ.കെ.ജി സെന്റററില്‍ നടന്ന തലനാരിഴ കീറിയുള്ള ചര്‍ച്ചകളിലെല്ലാം പതിവുപോലെ വില്ലന്‍വേഷമായിരുന്നു വി.എസ് അച്യുതാനന്ദന്. പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് വി.എസിനെ കൊണ്ടുവരാനുള്ള നീക്കത്തിനു തടയിടുകയാണ് ഇതിലൂടെ പിണറായി പക്ഷത്തിന്റെ ലക്ഷ്യമെന്നും സംസ്ഥാനനേതൃത്വം സൂചന നല്‍കുന്നു. കോടിയേരി ബാലകൃഷ്ണനെ ഈ സ്ഥാനത്ത് അവരോധിക്കാനാണ് ശ്രമം.

ടൂ ജി സ്‌പെക്ട്രം അഴിമതിയടക്കമുള്ള വമ്പന്‍ അഴിമതി കേസുകള്‍ ജനങ്ങളെ കോണ്‍ഗ്രസിന് എതിരാക്കി. ചിട്ടയായും ആസൂത്രണത്തോടെയും പ്രവര്‍ത്തിച്ച എല്‍.ഡി.എഫിന് യു.ഡി.എഫിനെ തുറന്നുകാട്ടാന്‍ കഴിഞ്ഞതും ഗുണകരമായിയെന്ന് വിലയിരുത്തുന്ന തെരഞ്ഞെടുപ്പു പ്രകടനം സംബന്ധിച്ച കരട് റിപ്പോര്‍ട്ടില്‍ വി.എസ്. ഫാക്ടറിനെക്കുറിച്ച് മൗനംപാലിക്കുകയാണ്. കരട് അവലോകന റിപ്പോര്‍ട്ട് സംബന്ധിച്ച ചര്‍ച്ച സെക്രട്ടേറിയറ്റ് യോഗത്തില്‍ പൂര്‍ത്തിയായിട്ടില്ല. റിപ്പോര്‍ട്ടിന്റെ ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും പ്രതിപക്ഷനേതാവടക്കമുള്ള നിയമസഭാ പാര്‍ട്ടി ഭാരവാഹികളുടെ കാര്യം തീരുമാനിക്കുക. വി.എസ്. അച്യുതാനന്ദനെ പ്രതിപക്ഷ നേതാവാക്കണമെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ നേരത്തെ തീരുമാനിച്ചിരുന്നു. തിങ്കാഴ്ച സി.പി.എം. സെക്രട്ടേറിയറ്റ് യോഗം തുടരും. തുടര്‍ന്ന് രണ്ട് ദിവസം സംസ്ഥാനസമിതി യോഗം ചേരും. ചില മണ്ഡലങ്ങളിലുണ്ടായ സാമുദായിക ധ്രുവീകരണവും ഭരണ തുടര്‍ച്ച നിലനിര്‍ത്തുന്നതിന് തിരിച്ചടിയായെന്നു പാര്‍ട്ടി കണ്ടെത്തുന്നു.

ജില്ലാ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കരട് റിപ്പോര്‍ട്ടാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ അവതരിപ്പിച്ചത്. കേന്ദ്ര സര്‍ക്കാറിലെ അഴിമതി സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രംഗത്ത് ഗുണം ചെയ്തുവെന്ന് പറയുന്നതോടൊപ്പം ഇടമലയാര്‍ കേസിലെ വിധിയും ഐസ്‌ക്രീം കേസ് അട്ടിമറി സംബന്ധിച്ചുണ്ടായ വെളിപ്പെടുത്തലും പോലുള്ള വിഷയങ്ങള്‍ ഇടത് മുന്നണിക്ക് വലിയ അളവില്‍ ഗുണം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യക്തി പ്രഭാവത്തെ ഉയര്‍ത്തിക്കാട്ടുന്ന റിപ്പോര്‍ട്ട് ലെനിനിസ്റ്റ് സംഘടനാതത്ത്വത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് സാങ്കേതികമായി തന്നെ മുന്നോട്ട് വെക്കാന്‍ കഴിയാത്തതിനാല്‍ മാധ്യമങ്ങളടക്കം വിശേഷിപ്പിച്ച 'വി.എസ് ഫാക്ടറി'നെ കുറിച്ച് കരട് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. അതേസമയം ഇടത് സര്‍ക്കാറിന്റെ നേട്ടങ്ങള്‍ വലിയ തോതില്‍ ജനങ്ങളില്‍ എത്തിയത് അനുകൂലമായി ഭവിച്ചുവെന്നും റിപ്പോര്‍ട്ട് എടുത്ത് പറയുന്നു.

എന്നാല്‍ മലപ്പുറം ഉള്‍പ്പെടെ ചില ജില്ലകളില്‍ സാമുദായിക ധ്രുവീകരണം വലിയ തോതില്‍ ഉണ്ടായത് തിരിച്ചടിയായി. ചില മണ്ഡലങ്ങളില്‍ അപ്രതീക്ഷിതമായ തിരിച്ചടിയാണുണ്ടായത്. ഇവിടങ്ങളിലെ തോല്‍വിയെ കുറിച്ച് വിശദമായ പരിശോധന ആവശ്യമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച തിങ്കളാഴ്ച തുടരുകയും സെക്രട്ടേറിയറ്റില്‍ ഉയരുന്ന നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചശേഷമാവും സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുക. ഏതായാലും വി.എസ്സിന്റെ പ്രചാരണയോഗങ്ങളിലെ ആള്‍ക്കൂട്ടം തെരഞ്ഞെടുപ്പില്‍ ഗുണംചെയ്തുവെന്ന ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ടിനെ താത്വികമായ യുക്തിയിലൂടെ ചോദ്യംചെയ്യുകയാണ് പിണറായിയും സംഘവും.

രാഷ്ട്രീയരംഗത്തിന് സംഭവിച്ച സമാനകളില്ലാത്ത ജീര്‍ണ്ണതയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കൈമോശം വന്നുകൂടാത്ത മൂല്യബോധത്തെക്കുറിച്ചുള്ള ആധിയും മുഖ്യധാരകള്‍ ബോധപൂര്‍വ്വം കയ്യൊഴിഞ്ഞ വിഷയങ്ങളെ അഭിസംബോധനചെയ്യാന്‍ കാട്ടിയ തന്റേടവുമെല്ലാമാണ് യഥാര്‍ത്ഥത്തില്‍ വി.എസ് എന്ന രാഷ്ട്രീയനേതാവിന്റെ പ്രസക്തി. 2001 മുതലുള്ള അഞ്ചുവര്‍ഷക്കാലം പ്രതിപക്ഷനേതാവിന്റെ നിഷേധസ്വരവുമായി കേരളത്തിന്റെ മുക്കിലും മൂലയിലും കയറിച്ചെന്ന് മണ്ണിനും മനുഷ്യനും വേണ്ടി നടത്തിയ പോരാട്ടങ്ങളാണ് ഒരര്‍ത്ഥത്തില്‍ വി.എസിനെ കേരളരാഷ്ട്രീയത്തില്‍ ഇന്നും നിലനിര്‍ത്തുന്നത്. അഞ്ചുവര്‍ഷക്കാലം സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം നഷ്ടപ്പെട്ടപ്പോഴും തന്നാലാവും വിധം മണ്ണിനും മനുഷ്യനും വേണ്ടി നിലയുറപ്പിച്ചതിന്റെ ഫലമാണ് ഭരണത്തിന്റെ ഈ അവസാനനാളുകളില്‍ അച്ചുതാനന്ദന്‍ വീണ്ടും രാഷ്ട്രീയകേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്.

മലയാളി തനിക്ക് കൈമോശം വന്നുവെന്ന് ഭയപ്പെടുന്ന മൂല്യബോധത്തെ നിരന്തരമായി ഓര്‍മ്മിപ്പിക്കുകയും എല്ലാ വികസന ജല്പനങ്ങള്‍ക്കുമപ്പുറം രാഷ്ട്രീയത്തിന്റെ ഗതകാലനന്മയെ ആവര്‍ത്തിച്ച് അഭിസംബോധന ചെയ്യുകയും ചെയ്യുന്ന അച്ചുതാനന്ദനെയാണ് കേരളീയ സമൂഹം ആഗ്രഹിക്കുന്നത്. അതാണ് സി.പി.എം സംസ്ഥാനനേതൃത്വം ഭയക്കുന്നതും

ഗോവിന്ദച്ചാമിയല്ല, അത് ചാര്‍ളി തോമസ്; മുംബൈ അധോലോകവുമായി അടുത്തബന്ധം

പാലക്കാട്: ട്രെയിന്‍യാത്രയ്ക്കിടെ നിരപരാധിയായൊരു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊലചെയ്തത് ഗോവിന്ദച്ചാമിയല്ല. ഒറ്റക്കയ്യനായ ഈ പ്രതിയുടെ ശരിയായ പേര് ചാര്‍ളിതോമസ്. മുംബൈ അധോലോകവുമായി ഗോവിന്ദച്ചാമി എന്നുവിളിക്കുന്ന ചാര്‍ളി തോമസിനു അടുത്ത ബന്ധമുണ്ടെന്നും ഇപ്പോള്‍ വ്യക്തമായി. പ്രതിക്കുവേണ്ടി വിചാരണവേളയില്‍ കോടതിയിലെത്തുന്ന വമ്പന്‍ അഭിഭാഷകനിര തന്നെ ഇതിനു ഉദാഹരണം. കേരളത്തിലെ ടെയ്രിനുകളില്‍ കുറ്റകൃതങ്ങള്‍ നടത്തിവന്ന വികലാംഗനായ പ്രതിക്കു വേണ്ടി മുംബൈ ഹൈകോടതിയിലെ അഭിഭാഷകന്‍ ബി.എ.ആളൂരിന്റെ നേതൃത്വത്തില്‍ അഞ്ചു പേരാണ് നിയമയുദ്ധത്തിനെത്തിയിരിക്കുന്നത്. സൗമ്യയുടെ കേസ് അട്ടിമറിക്കാന്‍ ഇതോടെ വഴിയൊരുങ്ങിയെന്ന ആശങ്ക വ്യാപകമായി.

ഗോവിന്ദച്ചാമിയുടെ മുംബൈ ബന്ധവും മുംബൈയില്‍നിന്നുള്ള അഭിഭാഷകന്റെ വരവും സംശയങ്ങള്‍ക്കിട നല്‍കിയിരിക്കുകയാണ്. മുംബൈ റെയില്‍വേ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തട്ടിപ്പുസംഘമാണ് ഗോവിന്ദച്ചാമിക്കു വേണ്ടി രംഗത്തുള്ളതെന്നാണ് ആരോപണം. മുംബൈയില്‍ നിന്നുള്ള വരവിന് പിന്നില്‍ സാമൂഹികനീതിക്കപ്പുറം ഒന്നുമില്ലെന്നാണ് അഡ്വ. ബി.എ. ആളൂര്‍ തുടക്കത്തില്‍ പറഞ്ഞത്. ഗോവിന്ദച്ചാമിയുടെ ബന്ധുക്കളും സുഹൃത്തുക്കളും നേരിട്ടുവന്ന് അഭ്യര്‍ഥിച്ചതിനാലാണ് കേസ് ഏറ്റെടുത്തതെന്നാണ് ആളൂര്‍ ഇപ്പോള്‍ പറയുന്നത്.

സൗമ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് നല്‍കിയ കുറ്റപത്രം പരസ്പരവിരുദ്ധവും അവിശ്വസനീയവുമാണെന്നാണ് പ്രതിഭാഗം അഭിഭാഷകരുടെ വാദം. സൗമ്യയുടെ ബന്ധുക്കള്‍ക്കോ പ്രോസിക്യൂഷനോ യഥാര്‍ഥ പ്രതിയെയോ, പ്രതികളെയോ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുള്ള അവസരമൊരുക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ ഇവര്‍ പറയുന്നു. പ്രസ്താവനയില്‍ പറയുന്ന മറ്റ് വാദങ്ങള്‍ ഇങ്ങനെ: മര്‍മപ്രധാന തെളിവുകളും സാക്ഷിമൊഴികളും പൊലീസ് അവഗണിച്ചു. സാക്ഷികള്‍ കണ്ട ഒറ്റക്കയ്യന്‍ സംഭവത്തിനുതൊട്ടുമുമ്പ് ധാരാളം യാത്രക്കാരുള്ള ജനറല്‍ കമ്പാര്‍ട്ട്‌മെന്റിന്റെ മധ്യഭാഗത്തു കയറിയെന്ന് സാക്ഷിമൊഴിയുണ്ട്.

മുള്ളൂര്‍ക്കരവെച്ച് ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഇറങ്ങിയ സൗമ്യ മറ്റൊരു കമ്പാര്‍ട്ട്‌മെന്റില്‍ കയറിയെന്നും സാക്ഷിമൊഴി. സംഭവത്തിനുമുമ്പ് യാത്രയിലുടനീളം സൗമ്യയെ ആരോ നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാരണത്താല്‍ സൗമ്യ മാനസിക സമ്മര്‍ദത്തിലായിരുന്നു എന്നും പ്രധാന സാക്ഷിയുടെ മൊഴിയുണ്ട്. രാത്രി 8.30നാണ് കൃത്യമെന്ന് പൊലീസ് പറയുന്നു. എന്നാല്‍, രാത്രി 9.30 വരെയും റയില്‍വേ ജീവനക്കാരും ചെറുതുരുത്തി പൊലീസും നാട്ടുകാരും ട്രാക്കില്‍ തിരഞ്ഞെങ്കിലും സൗമ്യയെ കണ്ടെത്താനായില്ല. പിന്നീട് പത്തിനാണ് അതേസ്ഥലത്ത് സൗമ്യയെ കണ്ടെത്തിയത്.

അപ്പോള്‍തന്നെ അറിവുകിട്ടിയിട്ടും റെയില്‍വേ പൊലീസ് കേസെടുത്തില്ല. സംഭവശേഷം സ്ഥലത്തെത്തിയ ചെറുതുരുത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് പുലര്‍ച്ചെ മൂന്നിനാണ്. കുറ്റവാളിയായിരുന്നെങ്കില്‍ എളുപ്പത്തില്‍ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടുവാന്‍ കഴിയുമായിരുന്ന ഗോവിന്ദച്ചാമി, പാലക്കാട് തങ്ങി എന്ന പൊലീസ് വാദം വിശ്വസനീയമല്ല എന്നൊക്കെയാണ് ഗോവിന്ദച്ചാമിയുടെ അഭിഭാഷകരുടെ വാദങ്ങള്‍. കുറ്റപത്രം ഫലപ്രദമല്ലെന്ന് ആവര്‍ത്തിക്കുന്ന അഭിഭാഷകര്‍ക്ക് എന്നാല്‍ വ്യക്തമായ തെളിവുകള്‍ നിരത്താനായിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന പ്രാഥമിക വാദം കേള്‍ക്കലില്‍ തൃശൂര്‍ അതിവേഗ കോടതി നമ്പര്‍ ഒന്ന് ജഡ്ജി രവീന്ദ്ര ബാബു ഈ വാദങ്ങള്‍ തള്ളി. ജൂണ്‍ ആറിനാണ് കേസില്‍ വിചാരണ തുടങ്ങുന്നത്.

ഈവര്‍ഷം ഫെബ്രുവരി ഒന്നിന് രാത്രി എട്ടോടെയാണ് കേസിനാസ്പദമായ സംഭവം. ട്രെയിനില്‍ നിന്ന് ഒരു ഒറ്റക്കയ്യന്‍ തന്നെ താഴേക്ക് തള്ളിയിെട്ടന്നും വീണിടത്തുനിന്ന് വലിച്ചിഴച്ച് മറ്റൊരിടത്തേക്ക് കൊണ്ടുപോയി മുഖത്ത് കല്ലുകൊണ്ട് അടിച്ചവശയാക്കിയശേഷം ശാരീരികമായി പീഡിപ്പിച്ചെന്നും യാത്രക്കിടെ പൊലീസട് സൗമ്യ പറഞ്ഞിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗമ്യ നാലാംനാള്‍ മരിച്ചു. സൗമ്യ ബലാത്സംഗത്തിനിരയായി മരിച്ചതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് . വസ്ത്രത്തിലും ശരീരത്തിലും ബീജാവശിഷ്ടങ്ങളുണ്ടായിരുന്നതായി രാസപരിശോധനയിലും ആന്തരാവയവ പരിശോധനയിലും തെളിഞ്ഞിരുന്നു. പ്രതി കൈക്കലാക്കിയ സൗമ്യയുടെ മൊബൈല്‍ ഫോണ്‍ വില്‍പന ചെയ്ത് നാലാമതൊരാളില്‍ എത്തിയതായി പൊലീസ് കണ്ടെത്തി. കസ്റ്റഡിയിലായ ഗോവിന്ദച്ചാമിയുമായി പൊലീസ് തെളിവെടുപ്പും നടത്തി.

ഇതിനുശേഷമാണ് മുംബൈ ഹൈകോടതിയിലെ അഡ്വ.ബി.എ.ആളൂര്‍ രംഗത്തെത്തിയത്. വടക്കാഞ്ചേരി കോടതിയിലെത്തി കുറ്റപത്രം പരിശോധിച്ച ഇദ്ദേഹം തൃശൂരിലെ അഭിഭാഷകരെ ഒപ്പംചേര്‍ത്തു. അഡ്വക്കറ്റുമാരായ ബി.എ.ആളൂര്‍, ജോര്‍ജ്കുട്ടി, പി.എ.ശിവരാജന്‍, ഇ.ഷനോജ് ചന്ദ്രന്‍, എന്‍.ജെ.നെറ്റോ എന്നിവര്‍ ചേര്‍ന്ന് ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു

അയാംദി സോറി അളിയാ... അയാം ദി സോറി: സലിമിനുവേണ്ടി മല്ലൂസ് ട്വീറ്റി...

കൊച്ചി: സോഷ്യല്‍മീഡിയ നെറ്റുവര്‍ക്കായ ട്വിറ്ററില്‍ സലിംകുമാര്‍ ഡലയോഗുകള്‍ ചിരിമഴയായി പെയ്തിറങ്ങി. ഇന്ത്യയിലെ ഏറ്റവുംമികച്ച നടനുള്ള പുരസ്‌കാരം നേടിയ മലയാളത്തിന്റെ പ്രീയപ്പെട്ട സലിംകുമാറായിരുന്നു കഴിഞ്ഞദിവസങ്ങളില്‍ ട്വിറ്ററിലെ താരം. ഹിന്ദിയിലെ നായികാ നായികന്മാര്‍ക്കു അവാര്‍ഡു ലഭിക്കുമ്പോള്‍മാത്രം രംഗത്തുവരുന്ന ദേശീയമാധ്യമങ്ങള്‍ക്കു കനത്ത വെല്ലുവിളിയുയര്‍ത്തിയാണ് ട്വിറ്ററിലൂടെ സലീമിനുവേണ്ടി മല്ലൂസ് രംഗത്തെത്തിയത്. ഇംഗ്ലീഷും മലയാളവും കൂട്ടിക്കലര്‍ത്തി മംഗ്ലീഷില്‍ സലിമിനുവേണ്ടി മല്ലൂസ് ആഞ്ഞടിച്ചതോടെ ട്വിറ്റര്‍ ചിരിയുടെ പൂരപ്പറമ്പായി മാറുകയായിരുന്നു. സലീംകുമാറിന് ദേശീയ അവാര്‍ഡ് വന്നു എന്ന വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ട്വിറ്ററിന്റെ ഇന്ത്യയിലെ ട്രെന്‍ഡുകളില്‍ ഒന്നാക്കി സലിംകുമാറിനെ മലയാളികള്‍ മാറ്റി.

സലീംകുമാറിനൊപ്പം തമിഴ് നടന്‍ ധനുഷിനും മികച്ച നടനുള്ള ദേശീയ ലഭിച്ചിരുന്നു എങ്കിലും ട്വിറ്ററില്‍ മലയാളികള്‍ പ്രകടിപ്പിച്ച ഒത്തൊരുമ തമിഴര്‍ കാണിച്ചില്ല. ഫലം, ധനുഷിന് വ്യാഴാഴ്ച ട്വിറ്ററില്‍ ഇന്ത്യയിലെ ട്രെന്‍ഡാവാനും കഴിഞ്ഞില്ല. സലീംകുമാറിനെ അഭിനന്ദിച്ചും 'കൊളോണിയല്‍ മീഡിയ' എന്ന് ദേശീയ മാധ്യമങ്ങളെ വിമര്‍ശിച്ചും 'ഹാഷ് സലീംകുമാര്‍' എന്ന് ഇട്ടുകൊണ്ട് മലയാളികള്‍ നടത്തിയ ട്വീറ്റ് പടയോട്ടത്തിലാണ് സലീംകുമാര്‍ ഇന്ത്യയില്‍ ട്രെന്‍ഡ് ചെയ്യാന്‍ തുടങ്ങിയത്. പോരാത്തതിന് വിവിധ സിനിമകളില്‍ സലീംകുമാര്‍ പറയുന്ന ഇടിവെട്ടു ഡയലോഗുകളും മലയാളികള്‍ ട്വീറ്റ് ചെയ്യാന്‍ തുടങ്ങി. വെള്ളിയാഴ്ച രാവിലെ വരെ ഈ പടയോട്ടം തുടര്‍ന്നു. വെള്ളിയാഴ്ച രാവിലെയാണ് സലീംകുമാര്‍ ട്വിറ്ററിന്റെ ഇന്ത്യാ ട്രെന്‍ഡില്‍ നിന്ന് പോയത്.

അയാം ദി സോറി അളിയാ.. അയാം ദി സോറി, നമ്മളൊക്കെ വല്ല ചൊറിയോ, ചിരങ്ങോ ഒക്കെ വന്നിട്ടാവും ചാവുക, അവന്റെയൊക്കെ ആത്മാവ് ഇപ്പൊ സ്വര്‍ഗത്തില്‍ കിടന്നു അര്‍മാദിക്കുകയാവും ശിവലിംഗ ഭഗവാനെ....എന്റെ ഉണ്ണികളേ കാത്തോളനെ, ഇല വന്നു മുള്ളില്‍ വീണാലും മുള്ള് വന്നു ഇലയില്‍ വേനലും മുള്ളിന കേടു . മുന ഓടിയും ആഹാ.. പിന്നെ, അച്ഛനെ കാണണം, അച്ഛനെ കാണണം എന്ന് ഞാന്‍ കരയുമ്പൊ പള്ളീലച്ചനെ കാണിച്ചുതരുമായിരുന്നു എന്റെ പൊന്നമ്മച്ചി, പാട്ടു പാടണ നടിയാണെന്നു വച്ച് വല്ലാണ്ടു ആളാവല്ലേ മോളേ, ഫീഗരനാണവന്‍ കൊടും ഫീഗരന്‍, അതുശരി നിന്റെ സാര്‍ ആണല്ലേ? നിനക്ക് അങ്ങിനെ തന്നെ വേണം തുടങ്ങിയ ഡയലോഗുകളിലൂടെയാണ് സലിംകുമാര്‍ ട്വിറ്ററിലും ഒന്നാമനായത്. അതിനിടെ ദേശീയഅവാര്‍ഡിനുപുറമേ സംസ്ഥാന അവാര്‍ഡും സലിംകുമാറിനായിരിക്കുമെന്ന് കേരള കൗമുദി ദിനപത്രം റിപ്പോര്‍ട്ടു ചെയ്തു.

ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന്റെ തലേനാളാണ് ബുദ്ധദേവ്ദാസ് ഗുപ്ത ചെയര്‍മാനായ ജൂറി 'ആദാമിന്റെ മകന്‍ അബു’ കണ്ടത്. സലിംകുമാറിന്റെ അഭിനയ വൈഭവം കണ്ട് ജൂറി അത്ഭുതപ്പെട്ടു. പിന്നെ മികച്ച അഭിനേതാവിനുള്ള മറ്റൊരു നടന്റെ പേരും ഉയര്‍ന്നുവന്നില്ല. വെള്ളിയാഴ്ച അവാര്‍ഡ് നിര്‍ണയത്തിനുള്ള അവസാന ചിത്രവും ജൂറി കണ്ടു. തീരുമാനത്തില്‍ ഇനി ഒരു അട്ടിമറിയുണ്ടായില്ലെങ്കില്‍ സലിംകുമാറായിരിക്കും മികച്ച നടനെന്നും കോവളം സതീഷ് കുമാര്‍ കേരളകൗമുദിയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ചലച്ചിത്ര അക്കാഡമിയുടെ ചുമതലയുള്ള പുതിയ വകുപ്പ് മന്ത്രി ചുമതല ഏറ്റെടുത്താലുടന്‍ അവാര്‍ഡ് പ്രഖ്യാപനം ഉണ്ടാകും.

'ആദാമിന്റെ മകന്‍ അബു’ വിനെ സംസ്ഥാന അവാര്‍ഡിന് പരിഗണിക്കുന്നില്ലെന്ന തെറ്റായ വാര്‍ത്തകള്‍ വെള്ളിയാഴ്ച പ്രചരിച്ചിരുന്നു. മികച്ച സംവിധായകന്‍, കാമറാമാന്‍ ഉള്‍പ്പെടെയുള്ള അവാര്‍ഡുകള്‍ക്ക് സലിം അഹമ്മദ് സംവിധാനം ചെയ്ത ഈ ചിത്രം പരിഗണിക്കപ്പെട്ടിട്ടുണ്ട്. രണ്ടില്‍ കൂടുതല്‍ അവാര്‍ഡുകള്‍ ആദാമിന്റെ മകന്‍ അബു സ്വന്തമാക്കിയതായും അറിയുന്നു. മികച്ച നടിയെ തിരഞ്ഞെടുക്കുന്നതിനുള്ള അവാര്‍ഡാണ് ജൂറിക്കുമുന്നില്‍ വെല്ലുവിളിയായത്. കാവ്യാ മാധവനും (ഗദ്ദാമ) നവ്യാ നായരുമാണ് (സദ്ഗമയ) അവസാന റൗണ്ടില്‍ കടുത്ത മത്സരം കാഴ്ച വച്ചത്. 'കഥ തുടരുന്നു’ എന്ന ചിത്രത്തിലെ അഭിനയവുമായി മംമ്ത മോഹന്‍ദാസും രംഗത്തുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

അതിനിടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ അറിയിച്ചു. ഇതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ദേശീയ കായികമേള മുന്‍ സര്‍ക്കാര്‍ തീരുമാനിച്ച തീയതികളില്‍ നടത്തുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു

ഇന്റര്‍നെറ്റ് ഉപയോഗം, കുട്ടികളെ ശ്രദ്ധിക്കണം

ലോകത്ത് ആകെയുള്ള ഇന്റര്‍നെറ്റ് യൂസേഴ്‌സിന്റെ ലിസ്‌റ്റെടുത്താല്‍ ചെറുത ല്ലാത്ത സ്ഥാനം കുട്ടികള്‍ക്കുണ്ട്. ഓണ്‍ലൈന്‍ ഗെയിമിന്റെ ആരാധകരായി ഇന്റര്‍നെറ്റില്‍ പിച്ചവച്ച കുട്ടികള്‍ ഇന്ന് ഏത് വെബ്‌സൈറ്റിന്റെയും പൂട്ടുകള്‍ തുറന്നു കയറാന്‍ മിടുക്കരാണ്. ഇന്റര്‍നെറ്റില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ഇവര്‍ക്കു യാതൊരു ധാരണയുമില്ല.

എത്രയൊക്കെ പറഞ്ഞു മനസിലാക്കിയാലും അപകടത്തില്‍ച്ചാടുന്നതു വരെ ഇവര്‍ കൂളായി ഇന്റര്‍നെറ്റിനെ സമീപിക്കുകയും ചെയ്യും. എന്തു വിവരവും ഫ്രീയായി ഇന്റര്‍നെറ്റിലൂടെ ലഭിക്കും എന്നതു തന്നെയാണ് ഏറ്റവും വലിയ പ്രശ്‌നം. കുട്ടികള്‍ക്ക് ആവശ്യമില്ലാ ത്ത കാര്യങ്ങള്‍ പോലും അവരു ടെ മുന്നിലേക്ക് എത്തുകയാണ്. സെക്ഷ്വല്‍, ഹേറ്റ്ഫുള്‍, വയലന്റ് സ്വഭാവമുള്ള വിവരങ്ങള്‍ കുട്ടികളെ വീണ്ടും ഇന്റര്‍നെറ്റിലേക്ക് ആകര്‍ഷിക്കും. ഇതൊക്കെ അപകടകരവും നിയമവിരുദ്ധവുമാണെന്ന് കുട്ടികള്‍ അറിയുന്നില്ല. ഒരു കുട്ടി കണ്ടെത്തുന്ന ഇത്തരം സൈറ്റുകള്‍ വളരെപ്പെട്ടെന്ന് ഒരു സൗഹൃദവലയത്തെ ഇതിലേക്ക് ആകര്‍ഷിക്കും. വാതുവയ്പുക ളും പണമിടപാട് ആവശ്യം വരുന്നതുമായ സൈറ്റുകളാണ് മറ്റൊരു ഭീഷണി.

കുട്ടികള്‍ ഇത്തരം സൈറ്റുകള്‍ നോക്കാന്‍ പാടുള്ളതല്ല. ഗാംബ്‌ളിങ് സൈറ്റുകള്‍ മിക്കവയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ നിര്‍ബന്ധിതമാക്കും. അച്ഛനമ്മമാരുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഗാംബ്‌ളിങ് നടത്തുന്ന കുട്ടികള്‍ ഇന്ന് ധാരാളം. ചില വെബ്‌സൈറ്റുകള്‍ മയക്കുമരുന്ന്, പുകയില, മദ്യം എന്നിവ ഉപയോഗിക്കുന്നതിനെ സപ്പോര്‍ട്ട് ചെയ്യും. ഹീറോയിസം വളര്‍ത്താന്‍ ഇതു നല്ലതാണെന്ന് കുട്ടികള്‍ ചിന്തിക്കുന്നതോടെ പ്രശ്‌നങ്ങള്‍ തുടങ്ങുന്നു. ചില സൈറ്റുകള്‍ പഠിപ്പിക്കുന്നത് ബോംബ് ഉണ്ടാക്കാ നും വൈറസ് ഡെവലപ്‌മെന്റ് കിറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുമാണ്. സാഹസികത ആഗ്രഹിക്കുന്ന കുട്ടികള്‍ ഇത്തരം പ്രലോഭനങ്ങള്‍ക്ക് എളുപ്പം അടിപ്പെടുന്നു.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന കൂട്ടരും ഇപ്പോള്‍ സ്വീകരിക്കുന്നത് ഇന്റര്‍നെറ്റ് എന്ന സേഫ് വേ. ഇമെയ്‌ലും ചാറ്റ് റൂമും വഴി കുട്ടികളില്‍ വിശ്വാസം ജനിപ്പിക്കാന്‍ ഇത്തരക്കാര്‍ക്ക് പെട്ടെന്നു കഴിയുന്നു. മാതാപിതാക്കളില്‍ നിന്ന് ഇത്തരം സൗഹൃദങ്ങള്‍ മറച്ചു വയ്ക്കുന്ന കുട്ടികള്‍ പെട്ടെന്നു തന്നെ ഇവരുടെ വലയില്‍ വീഴും. വിശ്വാസം നേടിയെടുത്തു എന്ന് ഉറപ്പിച്ചു കഴിഞ്ഞാല്‍പ്പിന്നെ നേരിട്ടു കാണാന്‍ സൗകര്യമൊരുക്കും. ഒരിക്കല്‍ പരസ്പരം കണ്ടുപോയാല്‍ കുട്ടിയുടെ ജീവിതം അവിടെ തീരുന്നു. ശാരീരികമായും മാനസികമായും കുട്ടിക്ക് നേരിടേണ്ടി വരുന്ന പീഡനം ചെറിയ മനസിന് താങ്ങാവുന്നതിലും അപ്പുറമായിരിക്കും.

കുട്ടിയുടെ ഇമെയ്ല്‍ അക്കൗണ്ടില്‍ വരുന്ന താഴ്ത്തിക്കെട്ടുന്ന തോ മാനഹാനിയുണ്ടാക്കുന്ന തോ ഭീഷണിയുടെ സ്വരത്തിലു ള്ളതോ ആയ മെയ്‌ലുകള്‍ അവ രെ നെഗറ്റിവായി ബാധിക്കുന്നു. ചാറ്റ്‌റൂമില്‍ എത്തുന്ന മെസെജു കളും ഇതേ പ്രശ്‌നം സൃഷ്ടിക്കും. കുട്ടികളുടെ മാനസികനിലയെത്തന്നെ താറുമാറാക്കാന്‍ ഇത്തരം മെയ്‌ലുകള്‍ക്കു കഴിയുന്നു. കുട്ടികള്‍ ചെയ്യുന്ന ചില അബദ്ധങ്ങള്‍ വന്‍ പ്രശ്‌നങ്ങളായി മുതിര്‍ന്നവരേയും ബാധിക്കാം.

മാതാപിതാക്കളുടെ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ നല്‍കുന്നതും സൈബര്‍ െ്രെകം തന്നെയാണ്. അത് കുറ്റകരം എന്നതു മാത്രമല്ല, മാതാപിതാക്കള്‍ക്ക് സംഭവിക്കുന്ന നഷ്ടം പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും. നിയമ വശങ്ങളേക്കാള്‍, ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട മിനിമം മര്യാദകളെക്കുറിച്ച് കുട്ടികള്‍ അറിഞ്ഞിരുന്നില്ലെങ്കില്‍ അതിനു കനത്ത വില കൊടുക്കേണ്ടി വരും. കുട്ടികള്‍ക്കും വേണം െ്രെപവ സി. ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പ്രത്യേകിച്ചും. കുട്ടികളുടെ പേഴ്‌സണല്‍ ഡീറ്റെയ്ല്‍സ് ശേഖരിക്കാന്‍ ഒരാള്‍ക്കും അവകാശമില്ല.

രക്ഷകര്‍ത്താക്കളുടെ സ മ്മതത്തോടെയല്ലാതെ സ്വകാര്യ വിവരങ്ങള്‍, പേര്, വയസ്, സ്‌കൂളിന്റെ പേര്, കുടുംബം എന്നിവ യെക്കുറിച്ചൊന്നും പറയാന്‍ കുട്ടിക്കോ ചോദിക്കാന്‍ മറ്റുള്ളവര്‍ ക്കോ അധികാരമില്ല. ഇന്റര്‍നെറ്റിലൂടെ ഇത്തരം വിവരങ്ങള്‍ പുറംലോകത്തെ അറിയിക്കുന്നത് പിന്നീട് ഭീഷണികളായി തിരിച്ചടി ക്കും. മണിക്കൂറുകളോളം ഇന്റര്‍നെറ്റിനു മുന്നില്‍ ചെലവഴിക്കുന്ന ഒരു കുട്ടി അറിവിന്റെ ലോകത്ത് സഞ്ചരിക്കുകയാണെന്ന തെറ്റിദ്ധാരണ ആദ്യം മാറ്റേണ്ടത് രക്ഷിതാക്കളാണ്.

അവന് പഠിക്കാനും കളിക്കാനും ചിന്തിക്കാനുമുള്ള സമയമാണ് ഇന്റര്‍നെറ്റ് എന്ന മായാലോകത്തിനു മുന്നില്‍ തീര്‍ത്തുകളയുന്നത്. കുട്ടികളുടെ ക്രിയാത്മകത തളച്ചിടപ്പെടുകയാണ്. കുട്ടിയുടെ മാനസിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാന്‍ ഇന്റര്‍നെറ്റിനു മുന്നി ലെ ഈ നീണ്ട മണിക്കൂറുകള്‍ മാത്രം മതിയാ കും. ഭീഷണികളും പ്രശ്‌നങ്ങളും ഇനിയും അവസാനിക്കുന്നില്ല. എന്നു കരുതി പേടിയോടെ കാണേണ്ടതുമല്ല ഇന്റര്‍നെറ്റ്. കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കള്‍ ഒപ്പമിരുന്ന് അവര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയില്ലെങ്കില്‍ സംഭവിക്കാവുന്ന കുഴപ്പങ്ങളുടെ രത്‌നച്ചുരുക്കം മാത്രമാണിത്

Sunday, May 22, 2011

കൈത്താങ്ങ് പ്രതീക്ഷിച്ച്...


ഇടതു ഭരണത്തിന്‍റെ അവസാന വര്‍ഷം കൊട്ടിഘോഷിച്ചു തറക്കല്ലിട്ട വ്യവസായ പദ്ധതികള്‍ പലതും എവിടെയുമെത്തിയില്ല. വ്യവസായരംഗത്ത് സംസ്ഥാനം കുതിച്ചുചാട്ടമുണ്ടാക്കിയെന്ന് വ്യവസായമന്ത്രി എളമരം കരീം പ്രഖ്യാപിക്കുകയും നേട്ടമായി എടുത്തുകാട്ടുകയും ചെയ്ത പദ്ധതികള്‍ പലതും ഇപ്പോഴും തറക്കല്ലില്‍ കിടക്കുകയാണ്. പദ്ധതിക്കു സ്ഥലം പോലും ലഭിക്കുന്നതിനു മുമ്പേ തറക്കല്ലിടല്‍ മാമാങ്കം നടന്ന പദ്ധതികള്‍ പലത്. അവയിലൊന്നാണു ഗ്രാമീണ സ്ത്രീകള്‍ക്കു തൊഴിലും അതുവഴി സാമൂഹിക സമത്വവും ഉറക്കാപ്പാക്കാനായി കിന്‍ഫ്രയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കാനുദ്ദേശിച്ച ഗ്രാമീണ പാര്‍ക്ക് നിര്‍മാണ പദ്ധതി.

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിക്കടുത്ത കാരശേരി, മലപ്പുറം ജില്ലയിലെ പൊന്നാനി, തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ഇടുക്കി ജില്ലയിലെ രാജകുമാരി എന്നിവിടങ്ങളിലാണ് കിന്‍ഫ്ര ഗ്രാമീണ വസ്ത്രപാര്‍ക്ക് തുടങ്ങാന്‍ തീരുമാനിച്ചത് . ഇതില്‍ ഇടുക്കി ജില്ലയിലെ രാജകുമാരിയില്‍ മാത്രമാണ് സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായി കെട്ടിട നിര്‍മാണം തുടങ്ങിയത്. മറ്റെല്ലായിടത്തും പദ്ധതി തറക്കല്ലില്‍ ഒതുങ്ങിക്കിടക്കുകയാണ്. 25 കോടി രൂപ പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. അടുത്ത മാര്‍ച്ചിനകം പദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയില്ലെങ്കില്‍ ഫണ്ട് ലാപ്സാകും.

കോഴിക്കോടു ജില്ലയില്‍ തിരുവമ്പാടിക്കടുത്ത കാരശേരി പഞ്ചായത്തിലെ നോര്‍ത്ത് കാരശേരിയിലാണ് ഉദ്ദിഷ്ട വസ്ത്രപാര്‍ക്ക്. 2010 ഓഗസ്റ്റ് മൂന്നിനു വ്യവസായ മന്ത്രി എളമരം കരീം ്അതിനു തറക്കല്ലിട്ടു. അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന പാര്‍ക്കിനു മൂന്ന് ഏക്കര്‍ സ്ഥലമാണു വേണ്ടത്. ഈ സ്ഥലം കാരശേരി പഞ്ചായത്ത് കണ്ടെത്തി ഏറ്റെടുത്ത് കിന്‍ഫ്രയ്ക്കു കൈമാറണമെന്നാണു വ്യവസ്ഥ. എന്നാല്‍ സ്ഥലം കണ്ടെത്താനോ ഏറ്റെടുക്കാനോ ഉള്ള നടപടികളായിട്ടില്ല. സാധാരണ സ്ഥലമേറ്റെടുപ്പും മറ്റു നടപടി ക്രമങ്ങളും പൂര്‍ത്തിയായ ശേഷമാണ് പദ്ധതി പ്രഖ്യാപനവും തറക്കല്ലിടല്‍ ചടങ്ങുമൊക്കെ നടക്കുക. എന്നാല്‍ ഇവിടെ അങ്ങനെയായിരുന്നില്ല.

തൊഴില്‍ രഹിതര്‍ക്കു പരിശീലനം നല്‍കുക, ഇതുവഴി അവര്‍ക്ക് തൊഴിലില്‍ ഏര്‍പ്പെടാന്‍ സൗകര്യമുണ്ടാക്കുക, ഇതിന്‍റെ ഭാഗമായി സാമൂഹികമായ മാറ്റം പഞ്ചായത്തില്‍ ഉണ്ടാക്കുക തുടങ്ങിയവയായിരുന്നു ഉദ്ഘാടന വേളയില്‍ പദ്ധതിയുടെ പ്രയോജനങ്ങളായി വിശേഷിപ്പിക്കപ്പെട്ടത്. പദ്ധതി പ്രാവര്‍ത്തികമായാല്‍ 300 പേര്‍ക്ക് പ്രത്യക്ഷമായും 700 പേര്‍ക്കു പരോക്ഷമായും തൊഴില്‍ ലഭിക്കും. 1200 പേര്‍ക്ക് ഒരു ഗ്രാമത്തില്‍ ഒരൊറ്റ വ്യവസായപദ്ധതിക്കു കീഴില്‍ തൊഴില്‍ ലഭിക്കുകയെന്നതു വന്‍കാര്യമാണ്. അതുകൊണ്ടു തന്നെ വസ്ത്രപാര്‍ക്കുകളെ ഏറെ പ്രതീക്ഷയോടെയാണു ഗ്രാമീണ ജനത കണ്ടത്. എന്നാല്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്ന കാര്യത്തില്‍ വ്യവ്യസായ വകുപ്പും സര്‍ക്കാരും കിന്‍ഫ്ര്രയും വേണ്ടത്ര ശുഷ്കാന്തി കാണിച്ചില്ല. പദ്ധതികളുടെ എണ്ണം പെരുപ്പിച്ചു കാട്ടാനുള്ള തറക്കില്ലിടല്‍ മാത്രം നടന്നു.

ഗ്രാമീണജനതയുടെ വന്‍പ്രതീക്ഷ യാഥാര്‍ഥ്യമാക്കാനുള്ള ഉത്തരവാദിത്വം ഇനി കേരളത്തില്‍ പുതുതായി അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാരിനാണ്. ഒരിടത്ത് 1200 പേര്‍ക്ക് തൊഴിലവസരമെന്ന രീതിയില്‍ നാല് വസ്ത്രപാര്‍ക്കുകള്‍ ഒരുങ്ങുമ്പോള്‍ 4800 ഗ്രാമീണ സ്ത്രീകള്‍ക്കാണു ജീവിതത്തെയാകെ സ്വാധീനിക്കുന്ന വിധത്തില്‍ തൊഴിലവസരം കൈവരുക. തുടക്കമിട്ടത് ഇടതു സര്‍ക്കാരാണെന്ന വിവേചനം പുതിയ സര്‍ക്കാരിനെ തീണ്ടരുതെന്നു മാത്രം. കഴിഞ്ഞ സര്‍ക്കാരിന്‍റെ ഉദാസീനതയ്ക്കുള്ള മറുപടി ആയിരക്കണക്കിനു ഗ്രാമീണകുടുംബങ്ങള്‍ക്കുള്ള സഹായമായിരിക്കും.

പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തു നല്‍കുന്നതിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ക്രിയാത്മകമായ ചര്‍ച്ച വേണം. വികസനത്തിന്‍റെ കാര്യത്തില്‍ രാഷ്ട്രീയം വലിച്ചിഴയ്ക്കരുതെന്ന കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്‍റണിയുടെ നിലപാട് യാഥാര്‍ഥ്യമാകുമെന്നു പ്രതീക്ഷിക്കുക. ലോകത്തിലെ ഏറ്റവും വലിയ ടെക്സ്റ്റൈല്‍ വ്യവസായം ഇന്ത്യയിലേതാണ്. 

രാജ്യത്തിന്‍റെ കയറ്റുമതിയില്‍ 27ശതമാനത്തോളം ടെക്സറ്റൈല്‍ ഉത്പന്നങ്ങളാണ്. മൂന്നരക്കോടി തൊഴില്‍ അവസരങ്ങളാണ് ടെക്സ്റ്റൈല്‍ മേഖല പ്രദാനം ചെയ്യുന്നത്. വസ്ത്രങ്ങള്‍ക്ക് പേരുകേട്ട നാടാണ് കേരളം. കൈത്തറിമേഖലയില്‍ മികവുറ്റ പാരമ്പര്യം നമുക്കുണ്ട്. കണ്ണൂര്‍ മേഖലയിലെ ഏതാനും സഹകരണ സംഘങ്ങള്‍ സജീവമാണെന്നതൊഴിച്ചാല്‍ വേണ്ടത്ര പ്രോത്സാഹനങ്ങളും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ പരമ്പരാഗത നെയ്ത്തുതൊഴിലാളികള്‍ മറ്റു മേഖലകള്‍ തേടുന്ന സ്ഥിതിയാണ് ഇന്നു സംസ്ഥാനത്തുള്ളത്. കിന്‍ഫ്രയുടെ ആഭിമുഖ്യത്തില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന വസ്ത്രപാര്‍ക്കുകള്‍ യാഥാര്‍ഥ്യമായാല്‍ ഇവിടെ ഉത്പാദിപ്പിക്കുന്ന കൈത്തറി തുണിത്തരങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുകയും ആശ്വാസകരമായ വില ലഭിക്കുകയും ചെയ്യും. ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്ക് കൂട്ടമായി തൊഴില്‍ ലഭ്യമാക്കുക എന്നതിനോടൊപ്പം തന്നെ കേരളത്തില്‍ കൈത്തറി മേഖലയ്ക്കു ഒരു കൈത്താങ്ങുകൂടിയാവും കിന്‍ഫ്ര ഗ്രാമീണ വസ്ത്ര പാര്‍ക്കുകള്‍.

സ്വപ്നപദ്ധതികള്‍ക്ക് പുത്തനുണര്‍വ്


കൊച്ചി മെട്രൊ റെയ്ല്‍, വിഴിഞ്ഞം തുറമുഖ പദ്ധതി, ഇടുക്കി പാക്കെജ് തുടങ്ങി കേന്ദ്രസര്‍ക്കാരിന്‍റെ സഹായത്തോടെ നടപ്പാക്കേണ്ട പദ്ധതികള്‍ക്ക് പുത്തനുണര്‍വ്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ദിവസങ്ങള്‍ക്കകം ഈ പദ്ധതികളുടെ വിജയകരമായ നടത്തിപ്പിനുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. കേന്ദ്രപദ്ധതികളും കേന്ദ്രഫണ്ടും കൃത്യസമയത്ത് ചെലവഴിക്കാതെ പാഴാക്കിക്കളയുന്നുവെന്ന് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തവണ അത്തരം വിമര്‍ശനങ്ങള്‍ ഒഴിവാക്കിക്കൊണ്ടു പദ്ധതികള്‍ നടപ്പാക്കാനാണ് സംസ്ഥാനത്തിന്‍റെ തീരുമാനം.

ഇതിനായി ഒരു പ്രത്യേകസംവിധാനം തന്നെ രൂപീകരിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്‍റെ പ്രഖ്യാപനം ആദ്യ മന്ത്രിസഭായോഗത്തില്‍ ഉണ്ടായി. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പ് കൃത്യമായി വിലയിരുത്താന്‍ പ്രത്യേക സംവിധാനം ഒരുക്കും. മുഖ്യമന്ത്രിക്കുകീഴില്‍ ഒരു സെല്‍ ആയോ വകുപ്പായോ പ്രത്യേകവിഭാഗം രൂപീകരിക്കാനാണു തീരുമാനം. കേന്ദ്രസര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന സാമ്പത്തികസഹായങ്ങള്‍ ചെലവഴിക്കുന്നതു നിരീക്ഷിക്കാനുള്ള ചുമതലയും ഈ വകുപ്പിനായിരിക്കും. യുഡിഎഫിന്‍റെ പ്രകടനപത്രികയിലും ഇത്തരമൊരു സംവിധാനം രൂപീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

കേന്ദ്രപദ്ധതികളുടെകാര്യത്തില്‍ മുന്തിയ പരിഗണന നല്‍കാനാണു സംസ്ഥാനത്തിന്‍റെ തീരുമാനം. കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി ഫണ്ടുകള്‍ അനുവദിപ്പിക്കാനും നീക്കമുണ്ട്. കഴിഞ്ഞദിവസം പ്രഖ്യാപിച്ച ഇടുക്കി പാക്കെജ് ഇതിന്‍റെ ആദ്യപടി. ഇടുക്കി പാക്കെജിന്‍റെ ഭാഗമായി സംസ്ഥാനത്തിനു കേന്ദ്രം 80 കോടി അനുവദിച്ചു. ഇടുക്കി കാര്‍ഷിക പാക്കേജിന്‍റെ ഭാഗമായ 80 കോടി രൂപയുടെ മൃഗസംരക്ഷണപദ്ധതിക്കാണ് കേന്ദ്രസര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകാരം നല്‍കിയത്. ആകെ 90.5 കോടിയുടെ പാക്കെജില്‍ നേരത്തെ 10.5 കോടി അനുവദിച്ചിരുന്നു. വിദര്‍ഭ മോഡല്‍ കാര്‍ഷികപാക്കെജുകളുടെ മേല്‍നോട്ടച്ചുമതലയുള്ള ഉന്നതാധികാരസമിതിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. വ്യാഴാഴ്ച കൃഷിവകുപ്പ് സെക്രട്ടറി രുദ്രഗംഗാധരന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണുതീരുമാനം. കേരളത്തില്‍ നിന്നു മൃഗസംരക്ഷണവകുപ്പ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, കെഎല്‍ഡി ബോര്‍ഡ് ഡയറക്റ്റര്‍ ഡോ.അനി എം.ദാസ് എന്നിവര്‍ പങ്കെടുത്തു.

വിദര്‍ഭ മോഡല്‍ കാര്‍ഷിക പാക്കെജുകളുടെ നിര്‍വഹണത്തില്‍ കേരളം മികച്ച മാതൃകയാണെന്ന് കേന്ദ്രം വിലയിരുത്തി. രണ്ടു വര്‍ഷം മുന്‍പാണു സംസ്ഥാന സര്‍ക്കാര്‍ മൃഗസംരക്ഷണപദ്ധതിക്കായി വിശദമായ രൂപരേഖ നല്‍കിയത്. അന്ന് എം.എസ്. സ്വാമിനാഥന്‍ കമ്മിഷന്‍റെ ശുപാര്‍ശയും കേന്ദ്രത്തിനു സംസ്ഥാനം സമര്‍പ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ കഴിഞ്ഞദിവസമാണ് തീരുമാനമുണ്ടായത്. കേന്ദ്രത്തില്‍നിന്നു ലഭിച്ച ഫണ്ട് ഉപയോഗിച്ച് 5,000 പശുക്കള്‍, 1,64,000 ആടുകള്‍, 16,000 പന്നികള്‍ എന്നിവ വാങ്ങി കര്‍ഷകര്‍ക്കു നല്‍കും. കൂടാതെ മൃഗങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്കുള്ള പ്രതിരോധ മരുന്നുകള്‍ വാങ്ങി നല്‍കാനും ഫണ്ട് ചെലവഴിക്കും. പശുക്കള്‍ക്കുണ്ടാകുന്ന അകിടു വീക്കം ഫലപ്രദമായി തടയാന്‍ ഈ ഫണ്ടില്‍ നിന്നു പ്രതിരോധ സംവിധാനമൊരുക്കും. പുല്‍കൃഷി വ്യാപകമാക്കാനും മൃഗങ്ങളെ ഇന്‍ഷ്വര്‍ ചെയ്യാനും സൗജന്യ കൃത്രിമ ബീജാദാനത്തിനും ഫണ്ട് നല്‍കും. 2500 പശുക്കുട്ടികളെ ഈ ഫണ്ടുപയോഗിച്ചു വാങ്ങി കര്‍ഷകര്‍ക്കു നല്‍കും. പശുക്കള്‍ക്കു തീറ്റ വാങ്ങി നല്‍കാന്‍ ഫണ്ടുപയോഗിക്കുമെന്നു ലൈവ് സ്റ്റോക്ക് ഡെവലപ്മെന്‍റ് ബോര്‍ഡ് ഡയറക്ടര്‍ അനി എസ്. ദാസ് വ്യക്തമാക്കി. ഇടുക്കി കാര്‍ഷിക പാക്കെജില്‍ നിന്നും ധനസഹായം ലഭിക്കുന്നു എന്നത് ശുഭവാര്‍ത്ത. വിഴിഞ്ഞം പദ്ധതി നടപ്പാക്കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനും കേന്ദ്രത്തിന്‍റെ പച്ചക്കൊടി. പരിസ്ഥിതി അനുമതി നല്‍കുന്നതിനു അടിയന്തര നടപടികള്‍ സ്വീകിരിക്കാനാണു കേന്ദ്രത്തിന്‍റെ തീരുമാനം. ഔദ്യോഗിക അനുമതി നല്‍കുന്നതിനു മുന്നോടിയായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശ് അടുത്ത മാസം മൂന്നിനു വിഴിഞ്ഞം തുറമുഖ പ്രദേശം സന്ദര്‍ശിക്കും. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനെ സന്ദര്‍ശിക്കാന്‍ ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രമഫലമായാണു പരിസ്ഥിതി മന്ത്രാലയം അനുകൂല നിലപാട് സ്വീകരിച്ചത്. 

ഈ മാസം 31നകം അനുമതി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. ജയറാം രമേശിന്‍റെ വിഴിഞ്ഞം സന്ദര്‍ശനത്തിനു ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. കേന്ദ്രസര്‍ക്കാര്‍ പരിസ്ഥിതി അനുമതി നല്‍കിയാല്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും അപേക്ഷ നല്‍കും. എസ്ബിടിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യവുമായി മുന്നോട്ടു പോകണമോ എന്നതും പുതിയ സര്‍ക്കാര്‍ പരിശോധിക്കും. 12.5% പലിശയ്ക്കാണ് കണ്‍സോര്‍ഷ്യം പണം കടം നല്‍കുന്നത്. ലോകബാങ്ക് അടക്കമുള്ള ധനസഹായ സ്രോതസുകളില്‍ നിന്ന് അഞ്ചു ശതമാനം പലിശയ്ക്കു പണം കടം ലഭിക്കുന്നതിനുള്ള മാര്‍ഗങ്ങളും പുതിയ സര്‍ക്കാര്‍ തേടും. വിഴിഞ്ഞം പദ്ധതിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമായി പഠിച്ചശേഷം അടിയന്തര പ്രാധാന്യത്തോടെ പദ്ധതിയുമായി മുന്നോട്ടുപോകാനാണു തീരുമാനിച്ചിട്ടുള്ളത്. 

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഐഎഫ്സിയുമായി ഒപ്പിട്ട ഫിനാന്‍ഷ്യല്‍ അഡ്വൈസറി സര്‍വീസ് എഗ്രിമെന്‍റും പുനഃപരിശോധിക്കും. കരാറുകാരെ കണ്ടെത്തുന്നതിനു മാത്രം ഏഴു കോടി രൂപ കമ്മിഷന്‍ നല്‍കുന്ന വ്യവസ്ഥകള്‍ അടങ്ങിയ കരാറാണ് ഐഎഫ്സിയുമായി 2009 നവംബര്‍ 13ന് ഒപ്പിട്ടത്. രാജ്യത്തെ മറ്റു തുറമുഖങ്ങളില്‍ ഐഎഫ്സി ഓപ്പറേറ്ററെ കണ്ടെത്തുന്നതിനു പുറമെ നിക്ഷേപകരെ കണ്ടെത്തുന്നതിനും സഹായം നല്‍കിയിരുന്നു. ഇതിനുപുറമെ കുറഞ്ഞ ചെലവില്‍ നിര്‍മാണം നടത്തുന്നതിനുള്ള കരാറുകാരെ കണ്ടെത്തുന്നതിനും ബ്ലൂപ്രിന്‍റ് തയാറാക്കുന്നതിനും അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്‍റ് കമ്പനികളെ ക്ഷണിച്ചതും ഇവരായിരുന്നു. സംസ്ഥാന സര്‍ക്കാരിനു ബാധ്യത വരുത്തുന്ന കരാറായതു കൊണ്ടാണ് ഇതു പുനഃപരിശോധിക്കുന്നത്. വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ നേരിട്ടു മുന്‍കൈ എടുക്കുന്നു.

വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഉടനെ പുതിയ മുഖ്യമന്ത്രിക്കു കൈമാറുമെന്നു തുറമുഖ സെക്രട്ടറി മനോജ് ജോഷി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിഴിഞ്ഞം ടെന്‍ഡര്‍, അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍, സ്ഥലമേറ്റെടുപ്പ്, പോര്‍ട്ട് റെയ്ല്‍ കണക്റ്റിവിറ്റി, ഇന്‍റര്‍നാഷനല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍റെ സാധ്യത പഠന റിപ്പോര്‍ട്ട്, എസ്ബിടി കണ്‍സോര്‍ഷ്യം തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് പുതിയ മുഖ്യമന്ത്രിക്കു കൈമാറുന്നത്. ഭരണ മാറ്റത്തോടെ വിഴിഞ്ഞം ഇന്‍റര്‍നാഷനല്‍ ലിമിറ്റഡിന്‍റെ സാരഥ്യത്തിലും അഴിച്ചു പണിയായി. മന്ത്രിസഭ പൂര്‍ണ രൂപത്തിലായതിനു ശേഷമാണ് ഡയറക്റ്റര്‍ ബോര്‍ഡിലെ പുതിയ അംഗങ്ങളുടെ നിയമനം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുറമുഖ കമ്പനിയുടെ ചെയര്‍മാനായും പുതിയ തുറമുഖ മന്ത്രി വൈസ് ചെയര്‍മാനായും സ്ഥാനമേല്‍ക്കും. ഇതിനു പുറമെ ആറു മന്ത്രിമാരെക്കൂടി തുറമുഖ കമ്പനി ഉള്‍പ്പെടുത്തും. ചീഫ് സെക്രട്ടറി,ഫിനാന്‍സ് സെക്രട്ടറി, തുറമുഖ സെക്രട്ടറി എന്നിവരും ഡയറക്റ്റര്‍ ബോര്‍ഡിലുണ്ട്. 

ഈ മാസം അവസാനത്തോടെ പുതിയ ഡയറക്റ്റര്‍ ബോര്‍ഡിന്‍റെ ആദ്യ യോഗം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് തുറമുഖ കമ്പനി അധികൃതര്‍.

കഴിഞ്ഞ സര്‍ക്കാരിന്‍റെ അവസാന കാലത്ത് തുടങ്ങിയ വിഴിഞ്ഞം ഓപ്പറേറ്റര്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ട ചുമതലയും പുതിയ ഡയറക്റ്റര്‍ ബോര്‍ഡിനാണ്. 14 വന്‍കിട കമ്പനികള്‍ വിഴിഞ്ഞം ടെന്‍ഡറില്‍ പങ്കെടുക്കുന്നതിനു യോഗ്യത നേടിയിട്ടുണ്ട്. ഓപ്പറേറ്റര്‍ ടെന്‍ഡര്‍ അവാര്‍ഡ് ചെയ്യുന്നതിനും കേന്ദ്രസര്‍ക്കാരിന്‍റെ സെക്യൂരിറ്റി ക്ലിയറന്‍സ് നേടുന്നതിനുമുള്ള ഫയലുകള്‍ പുതിയ ഡയറക്റ്റര്‍ ബോര്‍ഡിനെയും മന്ത്രി സഭയെയും കാത്തിരിക്കുകയാണ്. ഇതെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കി പദ്ധതി എത്രയും വേഗം യാഥാര്‍ഥ്യമാക്കാനാണ് സംസ്ഥാനസര്‍ക്കാരിന്‍റെ ശ്രമം.

മെട്രൊ റെയ്ല്‍: അടഞ്ഞ വഴിയില്‍ പച്ചവെളിച്ചം



കൊച്ചി മെട്രൊ റെയ്ലിന്‍റെ ഭാവിയെന്ത് ? തീര്‍ത്തും ശോഭനമെന്നു പുതിയ സര്‍ക്കാറിന്‍റെ തലവന്‍ ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചിരിക്കുന്നു. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ ഉമ്മന്‍ ചാണ്ടി, കേരളത്തിന്‍റെ ഈ സ്വപ്ന പദ്ധതിയെക്കുറിച്ചു പ്രധാനമന്ത്രിയുമായി സംസാരിച്ചു. പൊതുമേഖലയില്‍ത്തന്നെ പദ്ധതി നടപ്പാക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ വാശി പിടിക്കില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപനം.

സ്വകാര്യ മേഖലയെക്കൂടി പങ്കാളികളാക്കി ഇതു യാഥാര്‍ഥ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകുമെന്നും രാജ്യതലസ്ഥാനത്തുവച്ച് മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞ ഏഴു വര്‍ഷമായി മുടങ്ങിക്കിടന്ന മെട്രൊ പദ്ധതിക്കു ലഭിച്ച പുതുജീവനാണു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സ്വകാര്യ-പൊതുമേഖലാ പങ്കാളിത്തത്തോടെ നടപ്പാക്കണമെന്ന കേന്ദ്ര നിലപാടിനോടു യോജിക്കുകയും ചെയ്യും പുതിയ സര്‍ക്കാരിന്‍റെ ഈ നിലപാട്.

കേരളം ഇന്നേവരെ തയാറാക്കിയിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ ഗതാഗത പദ്ധതിയാണു കൊച്ചിയിലെ നിര്‍ദിഷ്ട മെട്രൊ റെയ്ല്‍. ആലുവയില്‍നിന്നു കൊച്ചി നഗരമധ്യത്തിലൂടെ തൃപ്പൂണിത്തുറയ്ക്കടുത്തു പേട്ടവരെ ചെന്നെത്തുന്ന 26 കിലോമീറ്റര്‍ അത്യാധുനിക റെയ്ല്‍പ്പാതയ്ക്കു ചെലവ് 5,000 കോടി. 2004ല്‍ അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇതിന്‍റെ പ്രാരംഭ പദ്ധതി രേഖ തയാറാക്കുമ്പോള്‍ 2,000 കോടി രൂപയാണു ചെലവു പ്രതീക്ഷിച്ചിരുന്നത്. ഏഴു വര്‍ഷത്തിനിപ്പുറം പ്രതീക്ഷിത ചെലവ് ഇരട്ടിയിലുമേറെയായ ഇത് ഇനി നീട്ടിക്കൊണ്ടുപോയാല്‍ ഒരുപക്ഷേ സംസ്ഥാനത്തിനു താങ്ങാവുന്നതിലുമേറെയാകുമെന്നും വിലയിരുത്തപ്പെടുന്നു. 

സ്വകാര്യ മേഖലയെക്കൂടി പങ്കാളിയാക്കി മെട്രൊ റെയ്ല്‍ യാഥാര്‍ഥ്യമാക്കുയെന്നതായിരുന്നു ആദ്യ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍റെ നയം. എന്നാല്‍, പിന്നീടുവന്ന ഇടതു സര്‍ക്കാര്‍ സ്വകാര്യ മേഖലയെന്ന ആശയം തിരുത്തി. കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ, പൂര്‍ണമായി പൊതുമേഖലയില്‍ നിര്‍ത്തിയേ പദ്ധതി നടപ്പാക്കാവൂ എന്നു കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടിന് കേന്ദ്ര നഗരാസൂത്രണ വകുപ്പും പ്ലാനിങ് കമ്മിഷനും ആദ്യം അംഗീകാരം നല്‍കിയതു വന്‍ നേട്ടമായാണു വി.എസ്. സര്‍ക്കാര്‍ കണ്ടത്. ധനമന്ത്രാലയത്തിന്‍റെ അംഗീകാരമെന്ന കടമ്പകൂടി കടന്നാല്‍, നിര്‍മാണച്ചെലവില്‍ സാധാരണക്കാരനു യാതൊരു ബാധ്യതയുമില്ലാതെ പദ്ധതി നടപ്പാക്കാം. എന്നാല്‍, ധനകാര്യ മന്ത്രാലയം ഈ ആശയത്തെ പൂര്‍ണമായി തള്ളി.

കൊച്ചി പോലെ ഒരു ചെറിയ നഗരത്തില്‍ മെട്രൊ റെയ്ല്‍ വേണ്ടെന്നായിരുന്നു ആദ്യ നിലപാട്. പത്തു ലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന പ്രദേശമേ മെട്രൊയായി കണക്കാക്കാനാവൂ. കൊച്ചിയില്‍ അത്രയും പേരില്ല. മെട്രൊ റെയ്ല്‍ അത്യാവശ്യമായ സാഹചര്യവും ഇവിടെയില്ലെന്നു ധനമന്ത്രാലയം വിധിച്ചു. മെട്രൊ വേണമെങ്കില്‍ത്തന്നെ അതു സ്വകാര്യ-പൊതുമേഖലാ പങ്കാളിത്തത്തിലേ നടപ്പാക്കാനാവൂ എന്നും അറിയിച്ചു. കൊച്ചി കോര്‍പ്പറേഷനെയും അതിന്‍റെ സമീപ മുനിസിപ്പാലിറ്റികളെയും ചേര്‍ത്തു തയാറാക്കിയ വിശദമായ നഗരാസൂത്രണ പദ്ധതിയുടെകൂടി പിന്‍ബലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സമ്മര്‍ദം ചെലുത്തിക്കൊണ്ടിരുന്നു. എന്നാല്‍, ധനമന്ത്രാലയം നിലപാടില്‍നിന്നു പിന്നാക്കം പോയില്ല. ഏറ്റവുമൊടുവില്‍ ഈ വര്‍ഷം വീണ്ടും കേന്ദ്ര പ്ലാനിങ് കമ്മിഷന്‍ കൊച്ചി മെട്രൊയുടെ പുതുക്കിയ എസ്റ്റിമേറ്റ് പരിശോധിച്ച്, പൊതുമേഖലയില്‍ മാത്രമെന്ന നിലപാട് ഒരു വിധത്തിലും അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കി. ഇതോടെ കൊച്ചിക്കു മെട്രൊയ്ക്കു മുന്നിലുണ്ടായിരുന്ന എല്ലാ വഴികളും അടഞ്ഞു. 

അതിനിടെ, മെട്രൊ പദ്ധതി വരുന്നതിനുമുന്നോടിയായി ഒരുക്കേണ്ട അടിസ്ഥാന സൗകര്യ വികസനത്തിനു രണ്ടു ബജറ്റുകളിലായി കേരളം അനുവദിച്ച 158 കോടിയോളം രൂപ ഉപയോഗിച്ചുള്ള നിര്‍മാണ ജോലികള്‍ ഇവിടെ തുടങ്ങിക്കഴിഞ്ഞു. അനുമതിയില്ലാതെ, എന്തിന് മെട്രൊയുടെ പേരില്‍ നിര്‍മാണപ്രവര്‍ത്തനം നടത്തുന്നുവെന്ന ചോദ്യം ഉയരുന്നതിനിടെയാണു മെട്രൊ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാമെന്ന പ്രഖ്യാപനവുമായി പുതിയ സര്‍ക്കാരെത്തുന്നത്.

എന്നാല്‍, സ്വകാര്യ പങ്കാളിത്തത്തോടെ മെട്രൊ കേരളത്തില്‍ നടപ്പാക്കുന്നിതിന് ഏറെ വെല്ലുവിളികള്‍ സംസ്ഥാന സര്‍ക്കാര്‍ മറികടക്കേണ്ടതുണ്ട്. ഒന്നാമത്തേതു സംരംഭകനെ കണ്ടെത്തണം. ഹൈദരാബാദില്‍ മാത്രമാണ് രാജ്യത്ത് സ്വകാര്യ പങ്കാളിത്തത്തോടെ മെട്രൊ പദ്ധതിയുടെ നിര്‍മാണം നടക്കുന്നത്. ഇവിടെ കരാറെടുത്ത കമ്പനി സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുപോയതടക്കമുള്ള ഉദാഹരണങ്ങള്‍ക്കു മുന്നിലാണു കേരളം സംരംഭകനെ കണ്ടെത്തേണ്ടത്. കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന നിരവധി മാനദണ്ഡങ്ങള്‍ അംഗീകരിച്ചുമാത്രമേ സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കാനും കഴിയൂ. സ്വകാര്യ പങ്കാളിത്തമുണ്ടെങ്കിലും കേന്ദ്ര സഹായമില്ലാതെ പൊതുമേഖലാ വിഹിതം പൂര്‍ത്തിയാക്കാനാവില്ല. ഇതിനു ധനമന്ത്രാലയത്തിന്‍റെ കനിവുണ്ടാകണം. 5,000 കോടി രൂപ പദ്ധതിച്ചെലവു പ്രതീക്ഷിക്കുന്നതിനാല്‍ വലിയൊരു തുക കേരളത്തിനുവേണ്ടി കേന്ദ്രം നീക്കിവയ്ക്കേണ്ടിവരും.

പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ചെന്നൈ, ബംഗളൂരു മാതൃകയില്‍ കൊച്ചി മെട്രൊയും നടപ്പാക്കുന്ന കാര്യമാണു സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതു സ്വകാര്യ - പൊതുമേഖലാ പങ്കാളിത്തത്തിലാണെങ്കിലും വലിയ കേന്ദ്രഫണ്ടും അവര്‍ക്കു ലഭിച്ചിട്ടുണ്ട്. 8,000 കോടി രൂപ ചെലവു വരുന്ന ബംഗളുരു മെട്രൊയില്‍ 1223 കോടി രൂപ കേന്ദ്രഫണ്ടാണ്. ഈ മാതൃക കേരളത്തില്‍ പരീക്ഷിക്കുന്നതിനും കേന്ദ്രത്തിന്‍റെ അനുമതി വേണം. സ്വകാര്യ പങ്കാളിത്തത്തോടെ മെട്രൊ വന്നാല്‍, ഇതിന്‍റെ ചെലവു സാധാരണക്കാരനു താങ്ങാവുന്നതിലുമേറെയാകുമെന്നും അഭിപ്രായമുയരുന്നുണ്ട്. ബംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലേതിനെക്കാള്‍ സാമ്പത്തികമായി പിന്നിലാണു കൊച്ചിയിലെ ജീവിതനിവാരം. ഈ സാഹചര്യത്തില്‍ വന്‍ യാത്രക്കൂലി ഏര്‍പ്പെടുത്തുന്നതു പരാജയമാകുമെന്നും വിലയിരുത്തപ്പെടുന്നു.

എന്തായാലും പൂര്‍ണ പൊതുപങ്കാളിത്തം എന്ന കര്‍ശന നിലപാടില്‍നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്നാക്കം പോന്നിരിക്കുന്നതു പദ്ധതിയുടെ മുന്നോട്ടുപോക്കു സംബന്ധിച്ചു ഗുണകരമാണ്. എളുപ്പത്തില്‍ കേന്ദ്രാനുമതി നേടിയെടുക്കാന്‍ സര്‍ക്കാറിന്‍റെ ഈ നിലപാടിനു കഴിഞ്ഞേക്കും. പക്ഷേ, ഇതോടൊപ്പം മറ്റു മെട്രൊ നഗരങ്ങള്‍ക്കു ലഭിച്ചതുപോലുള്ള കേന്ദ്ര സഹായം നേടിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലാണു മെട്രൊ റെയ്ല്‍ ഭാവിയിലൊരു ബാധ്യതയായിത്തീര്‍ന്നേക്കുക. ഉപയോഗച്ചെലവ് അധികമല്ലാതെ, സാധാരണക്കാരനുപോലും ഉപയോഗിക്കാന്‍തക്ക മെട്രൊ റെയ്ലാണു മലയാളി സ്വപ്നംകാണുന്നത്.

മന്ത്രിസഭയിലെ പെണ്‍തരി


മാനന്തവാടി എംഎല്‍എ പി.കെ. ജയലക്ഷ്മിക്കു വന്നുചേര്‍ന്നത് കേരള ചരിത്രത്തി ലെ ആദ്യ ത്തെ ആദിവാസി വനിതാ മന്ത്രിപദം എന്ന ഖ്യാതി. തെരഞ്ഞെടുപ്പില്‍ പല പ്രമുഖ യുഡിഎഫ് വനിതാ സ്ഥാനാര്‍ഥികളും ദയനീയമായി പരാജയമടഞ്ഞപ്പോള്‍ എടുത്തുപറയാന്‍ പി.കെ. ജയലക്ഷ്മിയുടെ കന്നിയങ്കത്തിലെ മികച്ച വിജയം പാര്‍ട്ടിക്കു പിന്തുണയായി. കുറിച്യ വിഭാഗത്തില്‍പെട്ട ജയലക്ഷ്മി ആദിവാസി സമൂഹത്തിന്‍റെ കരുത്തുറ്റ നേതാവെന്ന നിലയില്‍ ശ്രദ്ധേയയാണ്. പഴശിരാജയുടെ കുറിച്യപ്പടയുടെ നായകരുണ്ടായിരുന്ന കാട്ടിമൂല പാലോട്ടു കുറിച്യ തറവാട്ടിലെ പിന്‍തലമുറക്കാരി. 

ജയലക്ഷ്മിയെ മന്ത്രിയാക്കേണ്ടതില്ലെന്ന നിലപാടുമായി സംസ്ഥാന നേതൃത്വം മുന്നോട്ടുപോയപ്പോഴും ഇവര്‍ക്കായി ഇന്ദ്രപ്രസ്ഥത്തില്‍നിന്നു ശക്തമായ സമ്മര്‍ദമുണ്ടായതായാണ് റിപ്പോര്‍ട്ട്. അമ്പെയ്ത്ത് മത്സരത്തില്‍ സംസ്ഥാനതലത്തില്‍ സ്വര്‍ണമെഡല്‍ ജേതാവായ ജയലക്ഷ്മിക്ക് രാഷ്ട്രീയത്തിലും ഉന്നം പിഴച്ചില്ലെന്ന് കന്നിവിജയം വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ പട്ടികയിലൂടെ അങ്കത്തിനിറങ്ങിയ പി.കെ. ജയലക്ഷ്മിക്ക് 12,734 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ലഭിച്ചത്. സിപിഎമ്മിലെ കെ.സി. കുഞ്ഞിരാമനെയാണ് പി.കെ. ജയലക്ഷ്മി പരാജയപ്പെടുത്തിയത്. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയെന്ന നിലയില്‍ ഭരണരംഗത്തും യൂത്ത്കോണ്‍ഗ്രസ് വയനാട് ലോക്സഭാ മണ്ഡലം സെക്രട്ടറി എന്ന നിലയില്‍ രാഷ്ട്രീയ രംഗത്തും സജീവ സാന്നിധ്യമാണ് ജയലക്ഷ്മി. 

സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായ ജയലക്ഷ്മി ദേശീയതലത്തില്‍തന്നെ ശ്രദ്ധ നേടിയ വ്യക്തിത്വമാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ തവിഞ്ഞാല്‍ പഞ്ചായത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ഏറ്റവുമധികം പണം ചെലവഴിച്ച വാളാട് വാര്‍ഡില്‍ അംഗമായിരുന്നു.

എല്‍പി സ്കൂള്‍ കാട്ടിമൂല, സര്‍വോദയ യുപി സ്കൂള്‍ മുതിരേരി, തലപ്പുഴ ഗവ. എച്ച്എസ് എന്നിവിടങ്ങളില്‍നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് മാനന്തവാടി ഗവ. കോളെജില്‍നിന്നു കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ബിരുദം. കംപ്യൂട്ടര്‍ പഠനവും ടിടിസിയും. 

മാനന്തവാടി ഗവ. കോളെജിലെ വിദ്യാഭ്യാസ കാലഘട്ടത്തിലാണ് ജയലക്ഷ്മി കെഎസ്യുവിലെത്തുന്നത്. തുടര്‍ന്ന് യൂത്ത്കോണ്‍ഗ്രസിലും മഹിളാ കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചു. 2005ല്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വാളാട് വാര്‍ഡില്‍നിന്നു മത്സരിച്ചു ജയിച്ചതോടെയാണ് സാമൂഹ്യപ്രവര്‍ത്തനരംഗത്തെ നിറസാന്നിധ്യമായത്. കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വെണ്‍മണി വാര്‍ഡില്‍നിന്നു മത്സരിച്ചു ജയിച്ച ജയലക്ഷ്മി ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 

ഇതിനിടെയാണ് മാനന്തവാടി മണ്ഡലത്തെ പ്രതിനിധീകരിക്കാനുള്ള അവസരം ലഭിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് വയനാട് പാര്‍ലമെന്‍റ് മണ്ഡലം ജനറല്‍ സെക്രട്ടറി, മഹിളാകോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റി 

അംഗം, കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗം എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരുപത്തൊമ്പതുകാരിയായ ജയലക്ഷ്മി അവിവാഹിതയാണ്.

Saturday, May 21, 2011

കമ്മ്യൂണിസ്റ്റു ഗ്രാമത്തിനുള്ളില്‍ ജീവിക്കുന്ന കോണ്‍ഗ്രസുകാരൻ



വളരെ ബ്രില്യന്റായ നടനാണ് സലീം കുമാര്‍. മനുഷ്യസഹചമായ വികാരങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഒരു നടന് ഒബ്‌സര്‍വ്വേഷനുപരി ഇന്റലിജന്‍സ്‌കൂടി വേണം. സലീം കുമാറിന് ഈ ഗുണമുണ്ടാകുന്നത് അദ്ദേഹത്തിന്ന് ലിറ്റററി സെന്‍സുള്ളതിനാലാണ്. എഴുത്തും വായനയും അറിയുന്ന ഒരാള്‍. സലീം കുമാറിനെ കുറിച്ച് വളരെ താത്പര്യമുളവാക്കുന്ന വസ്തുത ഒരു കൂട്ടം കമ്മ്യൂണിസ്റ്റുകള്‍ വസിക്കുന്ന ഗ്രാമത്തിനുള്ളില്‍ ജീവിക്കുന്ന കോണ്‍ഗ്രസുകാരനായ ഒരു ചെറുപ്പക്കാരനും കുടുംബവും എന്ന യാഥാര്‍ത്ഥ്യമാണ്. അയാള്‍ ജീവിതത്തെ കാണുന്നത് ഒറ്റപ്പെടലുകളില്‍ നിന്നുള്ള കൂട്ടായ്മയായിട്ടാണ്. ഈ ഒരു വീക്ഷണം അയാളുടെ പ്രവര്‍ത്തിയേയും വാക്കുകളേയും സ്വാധീനിക്കുന്നുണ്ട്. അത് മനസ്സിലാക്കികൊണ്ടുള്ള ഫെര്‍ഫോമന്‍സാണ് സലീം കുമാറിന്റെ അഭിനയം. ആ അഭിനയതാവിന്റെ ജീവിത വീക്ഷണത്തിന് വിവിധ മാനങ്ങള്‍ ഉണ്ട്. സലീം കുമാര്‍ പ്രായമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ഈ ഘടകങ്ങള്‍ തന്നെയാണ് റിഫ്‌ളക്റ്റ് ചെയ്യുന്നത്. പെരുമഴക്കാലം, ഗ്രാമഫോണ്‍, അച്ഛനുറങ്ങാത്ത വീട് വാസ്തവം എന്നീ സിനിമകള്‍ അതിനുദാഹരണം. സലീം കുമാര്‍ ചെയ്യുന്ന മുസ്ലിം കഥാപാത്രങ്ങള്‍ എപ്പോഴും വേറിട്ട് നില്‍ക്കുന്നതും ആ അഭിനയത്തിന്റെ നിരീക്ഷണത്തിലെ സൂക്ഷ്മത ആ കഥാപാത്രങ്ങള്‍ ജീവന്‍ നല്‍കുന്നതും കൊണ്ടാണ്.
ഈ നടനെ നമ്മുടെ സംവിധായകര്‍ ശരിക്കും ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് പരാതി പറയാനാവില്ല. കഥപറയുമ്പോള്‍ പോലുള്ള സിനിമകള്‍ ഓര്‍ക്കുക. ലാല്‍ ജോസിന്റെ പട്ടാളത്തിലെ പോലീസുകാരനായി വരുമ്പോഴും മീശമാധവനിലെ വക്കീലായി വരുമ്പോഴും സ്ലാസ്റ്റിക് കോമഡി അവതരിപ്പിക്കുന്ന സലീം കുമാറിന്റെ കഥാപാത്രങ്ങള്‍ അതില്‍ ജീവിതം നിറച്ച് വെച്ചു. ഒരു തിരക്കഥയെ അതിന് മുകളിലേക്ക് കൊണ്ട് പോകാന്‍ കഴിയുന്നുവെന്നതാണ് ഈ നടന്റെ വിജയം. ജഗതി ശ്രീകുമാര്‍ പറഞ്ഞത് പോലെ കൃത്യമായി പറഞ്ഞാല്‍ വാടകക്ക് വെച്ച സൈക്കിള്‍ തന്നെയാണ് നടന്മാര്‍. സൈക്കിള്‍ ഓടിക്കാന്‍ അറിയുന്നവര്‍ അത് നന്നായി ചവിട്ടും. സലീം കുമാറിന്റെ മുന്നില്‍ ഒരു വെല്ലുവിളിയായി എന്തെങ്കിലുമുണ്ടെങ്കില്‍ തന്നെ അത് അദ്ധേഹത്തിന് ഭാവിയില്‍ കിട്ടാന്‍ പോകുന്ന കഥാപാത്രങ്ങള്‍ തന്നെയായിരിക്കും

യുവതിയുടെ പടമെടുക്കാൻ ശ്രമം സി പി എം നേതാവിനു മർദനം


¥¿ßÎÞÜß: çÙÞGÜá¿ÎÏáæ¿ Îøáε{áæ¿ ºßdÄ¢ æÎÞèÌÜßW ɵVJÞX dÖÎß‚ ØßÉß®¢ dÌÞFí µNßxß ¥¢·æJÏᢠØáÙãJáAæ{ÏᢠÈÞGáµÞV èµµÞøc¢ æºÏíÄí æÉÞÜàØßW ¯WMß‚á. Äˆá µßGßÏçMÞZ dÌÞFí æØdµGùßçÏÞæ¿ÞMÎáIÞÏßøáK Ø¢¸¢ ³¿ßøfæMGá. ÎâKÞV dÌÞFí µNßxß ¥¢·¢ ØádÌÙíÎÃcX (43), ØáÙãJí æµÕßX (32) ®KßÕæøÏÞÃí ÈÞGáµÞV èµµÞøc¢ æºÏíÄçÖ×¢ æÉÞÜàØßçÜWMß‚Äí.

ØáÙãJáA{ÞÏ ÈÞÜá çÉøáæÎÞJÞÃí ØádÌÙíÎÃcX µˆÞVµáGßÏᑚ çÙÞGÜßW µÝßE ÆßÕØ¢ øÞdÄßÏßW Ífâ µÝßAÞæÈJßÏÄí. §ÕV Ífâ µÝß‚çÖ×¢ èµµÝáµáKÄßÈßæ¿, §ÄáÕÝßÕK çÙÞGW ©¿ÎÏáæ¿ Îøáε{áæ¿ ºßdÄ¢ øÙØcÎÞÏß æÎÞèÌÜßW ɵVJÞÈáU dÖÎJßÈßæ¿ Ëí{Þ×í ÎßKßÏçÄÞæ¿ÏÞÃí Ø¢ÍÕ¢ ÉáùJÞÏÄí. §çÄÞæ¿ çÙÞGW ©¿ÎÏᢠÈÞGáµÞøá¢ Ø¢¸Þ¢·Bæ{ Ä¿EáÕ‚í èµµÞøc¢ 溇áµÏÞÏßøáKá. ¥¿ßÎÞÜß æÉÞÜàæØJß ØádÌÙíÎÃcæÈÏᢠæµÕßæÈÏᢠ¥ùØíxí æºÏíÄá. §Õæø ÉßKà¿í Øíçx×X ¼ÞÎcJßW ÕßGÏ‚á

Friday, May 20, 2011

ഇന്റര്‍നെറ്റില്ലാതെയും ഫെയ്‌സ്ബുക്കിലെത്താം

ഇന്റര്‍നെറ്റ് കണക്ഷനില്ലാതെയും ഫെയ്‌സ്ബുക്ക് ഉപയോഗിക്കാനാകുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനി വികസിപ്പിച്ചു. യുടു ഓപ്പിയ (U2opia) എന്ന കമ്പനിയാണ് എതുതരം മൊബൈല്‍ ഹാന്‍ഡ്‌സെറ്റിലും ഉപയോഗിക്കാനാകുന്ന ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. ജിപിആര്‍എസ് (GPRS) കണക്ഷനില്ലാതെ തന്നെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫെയ്‌സ്ബുക്ക് ഉപയോഗിക്കാനാകുന്നത്, മൊബൈല്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഫെയ്‌സ്ബുക്കിന് വന്‍ പ്രചാരമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജിപിആര്‍എസ് ഇല്ലാതെ തന്നെ ഫെയ്‌സ്ബുക്ക് ഉപയോഗിക്കാനായി അണ്‍സ്്ട്രക്‌ചേഡ് സപ്ലിമെന്ററി ഡാറ്റ(USSD) എന്ന സാങ്കേതമാണ് ഉപയോഗിക്കുന്നതെന്ന് യുടു ഓപ്പിയ കമ്പനിയുടെ സ്ഥാപകരിലൊരാളും സി ഇ ഒ യുമായ സുരേഷ് മേനോന്‍ പറയുന്നു. മൊബൈല്‍ ഫോണില്‍ ഒരോ കോളിന് ശേഷവും ബാക്കി തുക എത്രയെന്നറിയിക്കാനും മിസ്ഡ് കോള്‍ അലര്‍ട്ട് നല്‍കാനും മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ സാധാരണ ഉപയോഗിക്കുന്ന സാങ്കേതമാണ് യുഎസ്എസ്ഡി.

ഡാറ്റാ കണക്ഷന്‍ ഇല്ലാതെ തന്നെ മൊബൈല്‍ ഫോണുകളില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കാനാകുമെങ്കിലും ഇതിന് ചില പരിമിതികളുണ്ട്. സുഹൃത്തുക്കളുടെ ഫെയ്‌സ്ബുക്ക് വാളിലേക്ക് അപേഡേറ്റുകള്‍ അയക്കാനും അവ വായിക്കാനുമല്ലാതെ ഗ്രാഫികസുകള്‍ ഉപയോഗിക്കാന്‍ ഇതുകൊണ്ട് കഴിയില്ല.

മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ എസ്എംഎസ് സൗകര്യംപോലെ മാത്രമാണിത്. ഭാരതി എയര്‍ടെല്ലുമായി ചേര്‍ന്നാണ് യുടു ഓപ്പിയ ഇത് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

പ്ളസ് ടു റിസള്‍ട്ട്‌ മൊബൈല്‍ ഫോണില്‍

രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഫലം www.kerala.gov.in, www.dhsekerala.gov.in, www.results.nic.in, www.keralaresults.nic.in, www.results.itschool.gov.in, www.prd.kerala.gov.in, www.cdit.org, www.examresults.kerala.gov.in സൈറ്റുകളിലും ലഭിക്കും. ഫലം എസ്.എം.എസിലൂടെ അറിയുന്നതിനുളള സംവിധാനം സ്റ്റേറ്റ് ഐ.ടി. മിഷന്‍ ഒരുക്കിയിട്ടുണ്ട്. ഇതിനുവേണ്ടി HSE 66 space 77 ല്‍ രജിസ്റ്റര്‍ നമ്പര്‍ ടൈപ്പ് ചെയ്ത് 537252-ലേയ്ക്ക് മെസേജ് ചെയ്യണം.

മാര്‍ച്ചില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി / വി.എച്ച്.എസ്.ഇ പരീക്ഷയുടെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞയുടനെ സിറ്റിസണ്‍ കോള്‍ സെന്റര്‍ നമ്പറുകളില്‍ നിന്നും ലഭിക്കും. ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ലൈനില്‍ നിന്നും വിളിക്കുന്നവര്‍ക്ക് 155300 എന്ന നമ്പരിലും ബി.എസ്.എന്‍.എല്‍ മൊബൈലില്‍ നിന്നും വിളിക്കുന്നവര്‍ക്ക് 0471-155300 എന്ന നമ്പരിലും മറ്റു ടെലിഫോണ്‍ നെറ്റ്‌വര്‍ക്കുകളില്‍ നിന്നും വിളിക്കുന്നവര്‍ക്ക് 0471-2335523, 0471-2115054, 0471-2115098 എന്നീ നമ്പരുകളിലും ഫലം അറിയാം.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പ് മാര്‍ച്ചില്‍ നടത്തിയ രണ്ടാംവര്‍ഷ പരീക്ഷയുടെ ഫലം സ്‌കോര്‍ഷീറ്റുകളുടെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷാഫലം താഴെ പറയുന്ന വെബ് സൈറ്റുകളില്‍ നിന്നും ലഭിക്കും.

www.kerala.gov.in, www.prd.kerla.gov.in, www.examresult.kerala.gov.in, www.keralaresults.nic.in, www.results.kerala.nic.in കേരള സ്റ്റേറ്റ് ഐ.ടി. മിഷന്‍ എസ്.എം.എസ്. വഴി പരീക്ഷാഫലം അറിയുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അറിയേണ്ടവര്‍ VHSE(space)Reg No രേഖപ്പെടുത്തിയശേഷം 537252 നമ്പരിലേയ്ക്ക് എസ്.എം.എസ്. ചെയ്യണമെന്ന് ഡയറക്ടര്‍ അറിയിച്ചു.

പ്ലസ്ടു ഫലം ഇന്ന്

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്നിനാണ് ഫലപ്രഖ്യാപനം.

www.results.itschool.gov.in എന്ന പോര്‍ട്ടലില്‍ ഫലം ലഭ്യമാകും. ഫലപ്രഖ്യാപന സമയത്ത് സാധാരണ ഉണ്ടാകാറുള്ള ഇന്റര്‍നെറ്റ് ഡാറ്റാ ട്രാഫിക് ഒഴിവാക്കാന്‍ പ്രത്യേക ക്ലൗഡ് നെറ്റ്‌വര്‍ക്ക് സംവിധാനമാണ് ഐ.ടി. അറ്റ് സ്‌കൂള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

എന്‍ഡോസള്‍ഫാന്‍ പാക്കേജിന് മുഖ്യമന്ത്രി 375 കോടിയുടെ കേന്ദ്രസഹായം തേടി

സ്മാര്‍ട്ട് സിറ്റിയും കൊച്ചി മെട്രോയും ഉടന്‍ നടപ്പാക്കും
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പാക്കേജ് നടപ്പാക്കാന്‍ കേന്ദ്രം 375 കോടി രൂപ സഹായധനം നല്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

സ്മാര്‍ട്ട് സിറ്റി, കൊച്ചി മെട്രോ റെയില്‍ പദ്ധതി തുടങ്ങിയവ അടിയന്തരമായി നടപ്പാക്കുമെന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചശേഷം മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കാസര്‍കോട് ജില്ലയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്​പത്രി നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നു. ഇടതുസര്‍ക്കാര്‍ ഒപ്പിട്ട സ്മാര്‍ട്ട് സിറ്റി കരാറിലെ അധിക സൗജന്യങ്ങളുള്ള വ്യവസ്ഥകള്‍ പുനഃപരിശോധിക്കും. എന്നാല്‍ ഇതിന്റെ പേരില്‍ പദ്ധതി വൈകിക്കില്ല. കൊച്ചി മെട്രോ റെയില്‍വേ ഉടനെ യാഥാര്‍ഥ്യമാക്കും. നിലവിലുള്ള രീതിയില്‍ പൊതുഉടമസ്ഥതയില്‍ പദ്ധതി നടപ്പാക്കാനാവുമോയെന്ന് പരിശോധിക്കും. ഇതിനു കഴിഞ്ഞില്ലെങ്കില്‍ മറ്റു വഴികള്‍ സ്വീകരിക്കും.

യു.ഡി.എഫ് വാഗ്ദാനം ചെയ്ത ഒരു രൂപയ്ക്ക് അരി ആദ്യമന്ത്രിസഭയില്‍ തീരുമാനിച്ചില്ലെന്നുള്ള സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശത്തിന് എല്ലാ വാഗ്ദാനങ്ങളും ആദ്യമന്ത്രിസഭയില്‍ ത്തന്നെ നടപ്പാക്കാന്‍ കഴിയില്ലെന്ന് കോടിയേരിക്ക് അറിയില്ലേയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. വിഴിഞ്ഞം പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതിക്കായി വെള്ളിയാഴ്ച കേന്ദ്ര പരിസ്ഥിതി മന്ത്രി ജയ്‌റാം രമേഷുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.

വേട്ടമൃഗവും വേട്ടക്കാരനും

രണ്ടു സംഗതികളിലാണ്, സി.പി.എം 'പൊട്ടന്‍' കളിച്ചത്.
1. അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം.
2. പി. ശശിയുടെ സസ്‌പെന്‍ഷന്‍.
                                                          
അച്യുതാനന്ദന്റെ കഥ 'വേട്ടമൃഗവും വേട്ടക്കാരനും' എന്ന കഥയില്‍ പറഞ്ഞതുപോലെയാണ്. അച്യുതാനന്ദനെ സി.പി.എമ്മിലെ 'ഔദ്യോഗികവിഭാഗം' വേട്ടയാടാന്‍ തുടങ്ങിയത് 2006നും വളരെ മുമ്പു മുതല്‍ക്കാണ്.
2006ലെ തെരഞ്ഞെടുപ്പില്‍ അച്യുതാനന്ദനെ സ്ഥാനാര്‍ത്ഥിയാക്കില്ല എന്നായിരുന്നു, ഔദ്യോഗിക ഗ്രൂപ്പിന്റെ നിലപാട്. പിണറായിയുടെ നേതൃത്വത്തില്‍, 2006ലെ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ ജാഥ അച്യുതാനന്ദനെ 'തുറന്നു കാട്ടാ'നും ഒറ്റപ്പെടുത്താനും ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. ആ പദ്ധതി മുകള്‍കൂടുമെന്നാണ് കരുതപ്പെട്ടത്-എന്നാല്‍, ജനക്കൂട്ടം ഇടപെട്ട് പാര്‍ട്ടിയുടെ കുതന്ത്രത്തെ അട്ടിമറിച്ചു. മനസ്സില്ലാമനസ്സോടെ അച്യുതാനന്ദന് സ്ഥാനാര്‍ത്ഥിത്വം നല്കി. അച്യുതാനന്ദന്‍ ജയിച്ചു. ജയിച്ചുവന്ന മുന്‍ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിസ്ഥാനം നല്കാതെ വയ്യെന്നുവന്നു, അതേ, മുഖ്യമന്ത്രിയായി, വി.എസ് ? നോക്കുകുത്തി മുഖ്യമന്ത്രി!


അമ്പില്ലാത്ത വില്ലാളി
മുഖ്യമന്ത്രിക്ക് പ്രധാനപ്പെട്ട വകുപ്പുകള്‍ നല്കിയില്ല. ക്യാബിനറ്റിലെ പ്രധാനപ്പെട്ട ഒരു വകുപ്പ് 'ഹോം' (ആഭ്യന്തരം) ആണ്. ഹോം ഇല്ലാത്ത മുഖ്യമന്ത്രി, അമ്പില്ലാത്ത ആവനാഴിയുമായി നില്‍ക്കുന്ന വില്ലാളിയാണ്. പാര്‍ട്ടി സെക്രട്ടറിയേറ്റിലെ അംഗങ്ങള്‍ക്കൊക്കെ മന്ത്രിസ്ഥാനം നല്കി. ക്യാബിനറ്റിന് മുകളിലെ ക്യാബിനറ്റ് സെക്രട്ടേറിയറ്റ് എന്നായി സ്ഥിതി. വി.എസ് അനുകൂലികള്‍ക്ക് മന്ത്രിസ്ഥാനം നല്കാതിരിക്കാന്‍ പാര്‍ട്ടി ശ്രദ്ധവെച്ചു. അച്യുതാനന്ദനോട് മമത ഉണ്ടെന്ന പേരിലാണ് മഞ്ഞളാംകുഴി അലിയെ മന്ത്രിയാക്കാതിരുന്നത്. വി.എസ് അനുകൂലികളായി അറിയപ്പെട്ട രണ്ടുമൂന്നുപേര്‍ ക്യാബിനറ്റില്‍ ഉണ്ടായിരുന്നു. അവര്‍ ഉണ്ടായത്, അവരില്ലാത്തപോലെതന്നെ ആയിരുന്നു. ഭൂരിപക്ഷ-ഔദ്യോഗികവിഭാഗത്തെ പേടിച്ചാണ് അവര്‍ കഴിഞ്ഞിരുന്നത്. വി.എസിന് പിന്തുണ നല്‌കേണ്ടിടത്തൊക്കെ അവരുടെ കഴല്‍ വിറച്ചു.


ഒന്നും സംഭവിക്കാത്തപോലെ
മന്ത്രിസഭ, 2006 മുതല്‍ 2010 വരെയുള്ള കാലത്ത്, രണ്ടുഗ്രൂപ്പുകള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ വേദിയായിരുന്നു. അച്യുതാനന്ദനെ 'ഇരുത്തുക'യായിരുന്നു, പാര്‍ട്ടിയുടെ പരിപാടി. 2010 വരെ പൂര്‍ണ്ണമായ വേട്ടമൃഗവും വേട്ടക്കാരനും കളി പാര്‍ട്ടിയില്‍ നടന്നു. 2011 ഒരു ഭീഷണവര്‍ഷമായിരുന്നു. പഴയ കളി ആവര്‍ത്തിക്കാന്‍ ഔദ്യോഗിക വിഭാഗം കച്ചകെട്ടി. അച്യുതാനന്ദന് സീറ്റ് നല്കരുതെന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രമേയത്തില്‍ പറഞ്ഞു. അച്യുതാനന്ദന് സ്ഥാനാര്‍ത്ഥിത്വം നല്കാന്‍ പി.ബി. നിര്‍ദ്ദേശവുമായി തിരുവനന്തപുരത്തെത്തിയ പിബി അംഗങ്ങള്‍ (കാരാട്ടും രാമചന്ദ്രന്‍പിള്ളയും) അഭിപ്രായം സ്റ്റേറ്റ് പി.ബി.യില്‍ പറഞ്ഞു. അവിടെ ഉണ്ടായ കഠിനമായ എതിര്‍പ്പില്‍ വശംകെട്ട പി.ബിക്കാര്‍, ഡല്‍ഹി നിര്‍ദ്ദേശം സ്റ്റേറ്റ് കമ്മിറ്റിയില്‍ പറയാന്‍ മടിച്ചു. അച്യുതാനന്ദന് ആരോഗ്യക്കുറവുണ്ട്; അച്യുതാനന്ദന് മത്സരിക്കാന്‍ താല്പര്യമില്ല; അച്യുതാനന്ദന് 88 വയസ്സായി- തന്നെ ഒഴിവാക്കണം എന്നും അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു-ഇത്യാദി റിപ്പോര്‍ട്ടുകളാണ് പത്രങ്ങളില്‍ വന്നത്. പിന്നീട്, ഒന്നും സംഭവിക്കാത്തപോലെ, സെക്രട്ടറി പിണറായി വിജയന്‍ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പത്രസമ്മേളനത്തില്‍ വായിച്ചു. പട്ടികയില്‍ അച്യുതാനന്ദന്റെ പേരുണ്ടായിരുന്നു.


പത്രങ്ങളൊക്കെ എതിര്!
ആരോ മന്ത്രവടി ചുഴറ്റിയപ്പോള്‍ ഉണ്ടായ അത്ഭുതമാണോ, അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം! സംബന്ധിച്ച് ഉണ്ടായത്? പാര്‍ട്ടിക്ക് ഒരു തീരുമാനമേഉണ്ടായിരുന്നുള്ളൂ. അതില്‍ അച്യുതാനന്ദന്‍ ഉണ്ട്. മറ്റ് റിപ്പോര്‍ട്ടുകളൊക്കെ തല്പരകക്ഷികളുടെ കെട്ടുകഥകളാണ്. ഇതാണ് സംഭവത്തെപ്പറ്റിയുള്ള സി.പി.എം ഭാഷ്യം. എന്നാല്‍, ഈ ഭാഷ്യം സംഭവത്തെപ്പറ്റി പിന്നീടുണ്ടാക്കിയതാണെന്ന് ആര്‍ക്കാണറിയാത്തത്? നമ്മുടെ ഈ ജനാധിപത്യ സ്വാതന്ത്ര്യപ്പെരുമഴയുള്ള രാജ്യത്ത് യാതൊരു കാര്യവും ആര്‍ക്കും ഗൂഢമായി സൂക്ഷിക്കാനാവില്ല. സി.പി.എമ്മുകാര്‍ പത്രപ്രവര്‍ത്തകരെ ശകാരിക്കുന്നു. പത്രങ്ങള്‍ സി.പി.എമ്മിന് എതിരാണെന്ന്, കോടിയേരി ബാലകൃഷ്ണന്‍. എങ്ങനെയാണ് പത്രങ്ങളായ പത്രങ്ങളൊക്കെ സി.പി.എമ്മിന് എതിരായത്? അഥവാ, പത്രങ്ങളെ ശകാരിക്കുന്ന സി.പി.എം, എട്ടൊമ്പത് ജില്ലാപതിപ്പുള്ള ഒരു പത്രം നടത്തുന്നുണ്ടല്ലോ. സി.പി.എമ്മിന്റെ തകര്‍ന്നുവീഴാന്‍ പോകുന്ന എടുപ്പിന് താങ്ങുതൂണായി ചെന്നൈയിലെ ഹിന്ദുപത്രമുണ്ടല്ലോ. അവയിലുള്ളവര്‍ പത്രപ്രവര്‍ത്തകരല്ലയോ? അവ പത്രങ്ങളല്ലയോ?

  • സി.പി.എം ലൈന്‍
സി.പി.എം ഭിന്നിച്ചകാലത്ത് (1964) ഡല്‍ഹിയില്‍ അരുണാ ആസഫലിയുടെ അധ്യക്ഷതയില്‍ ഒരു ദിനപത്രവും (പേട്രിയട്ട്) ഒരു വാരികയും (ദി ലിങ്ക്) ഉണ്ടായിരുന്നു. അവ രണ്ടും മോസ്‌കോലൈന്‍ ഉയര്‍ത്തിപ്പിടിച്ച് സി.പി.ഐയെ താങ്ങിനിന്നു. എന്നിട്ടെന്തുണ്ടായി? സി.പി.ഐ തകര്‍ന്നടിഞ്ഞു; കൂടെ, ലിങ്ക്- പാട്രിയറ്റുകളും. ഇപ്പോഴത്തെ ഹിന്ദു- ഫ്രന്റ്‌ലൈന്‍ (വാരിക)കളുടെ സി.പി.എം ലൈന്‍ പോക്ക് കാണുമ്പോള്‍ ഞാന്‍ ഓര്‍ത്തുപോകുന്നത് ലിങ്ക്-പാട്രിയട്ട് ജേര്‍ണ്ണലിസത്തെയാണ്.


മേനോന്റെ പ്രസ്താവനകള്‍
സി.പി.എം കമ്മിറ്റികളില്‍ നടക്കുന്നതെന്താണെന്ന് പുറത്തുള്ളവര്‍ക്കറിയില്ല. പാര്‍ട്ടിയിലെ അച്ചടക്കം കടുകട്ടിയായിരുന്നു. ശത്രുവിന്റെ കോട്ടപിടിക്കാന്‍ പോകുന്ന പട്ടാളത്തിനെപ്പോലെയാണ് പാര്‍ട്ടിക്കാര്‍ പെരുമാറുക. അവര്‍ പറഞ്ഞിട്ടു വസ്തുതകള്‍ പുറത്തറിയില്ല. എന്നാല്‍ പാര്‍ട്ടിയിലെ അച്യുതാനന്ദന്‍-പിണറായി പിളര്‍പ്പിന് വീതികൂടിയപ്പോള്‍, വാര്‍ത്തകള്‍തേടി നടന്ന പത്രലേഖകന്മാര്‍ക്ക് കാര്യങ്ങള്‍ പിടികിട്ടാന്‍ തുടങ്ങി. അവര്‍ പത്രങ്ങളിലേക്കും ടിവി ചാനലിലേക്കും റിപ്പോര്‍ട്ട് ചെയ്തതെല്ലാം 'ഇന്നും നാളെ'യുമായി സത്യമെന്ന് വന്നുകൂടി. അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം വന്നു കൂടിയ വഴി ഏതെന്ന് സി.പി.എം സെക്രട്ടറിയേറ്റംഗമായ ടി. ശിവദാസമേനോന്റെ വാക്കുകളില്‍ നിന്നു കണ്ടുപിടിക്കാന്‍ കഴിയും. അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതിനു തൊട്ടടുത്ത ദിവസങ്ങളില്‍ ശിവദാസമേനോന്‍ പൊതുയോഗങ്ങളില്‍ ചെയ്ത പ്രസംഗങ്ങളിലെ പ്രസ്താവനകള്‍ ശ്രദ്ധിക്കുക.
1. ആര്‍ക്കുംവേണ്ടി സേവ പറയാന്‍ എന്നെ കിട്ടില്ല.
2. ചില സത്യങ്ങള്‍ പറയുമ്പോള്‍ വി.എസിന് എതിരാണെന്നു വ്യാഖ്യാനിക്കപ്പെടുന്നു.
3. അസത്യം പറയുന്നവര്‍ ആദര്‍ശവാന്മാരായി വാഴ്ത്തപ്പെടുന്നു. 
4. സമരനായകന്‍-അനിഷേധ്യ നേതാവ്.
ഒടുവിലത്തെ പ്രസ്താവന മലമ്പുഴയില്‍ വി.എസിന്റെ തിരഞ്ഞെടുപ്പ് സമ്മേളനത്തിലെ പ്രസംഗത്തിലാണ്. ഈ പ്രസ്താവനകള്‍, ഒറ്റപ്പാലത്തും ഷൊര്‍ണ്ണൂരും പട്ടാമ്പിയിലും ചെയ്ത പ്രസംഗങ്ങളില്‍.


ശശി പ്രശ്‌നം
അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വ വിഷയങ്ങളില്‍, സി.പി.എം നേരെചൊവ്വെ അല്ല തീരുമാനം എടുത്തത്. സി.പി.എമ്മിനെ ചുറ്റിച്ചത് പാര്‍ട്ടിയിലെ ഭിന്നിപ്പാണ്. രാഷ്ട്രീയത്തിലെ ഋജുമാര്‍ഗ്ഗം, സി.പി.എമ്മിന് അന്യമായിരിക്കുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തു. ചികിത്സയ്ക്കായി ശശി കോയമ്പത്തൂരിലേക്ക് പോകുന്നു; പാര്‍ട്ടി ലീവ് നല്കി എന്നൊക്കെയാണ് ആദ്യം പറയപ്പെട്ടിരുന്നത്. അച്യുതാനന്ദനു അപ്പറഞ്ഞതൊന്നും ബോധിച്ചില്ല. അദ്ദേഹത്തിന്റെ വാക്കുകളില്‍ ഹാസ്യം ഉണ്ടായിരുന്നു. ജില്ലാ സെക്രട്ടറിയായിരുന്ന ശശിയെ ലോക്കല്‍ കമ്മിറ്റിയിലേക്ക് ഇറക്കിക്കെട്ടി. എന്തുകൊണ്ടാണ്, ശശിയെ സംബന്ധിച്ച് അത്രയധികം ആശയക്കുഴപ്പമുണ്ടായത്? എന്നാല്‍, ആശയകുഴപ്പം സി.പി.എം സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ഒരു പ്രസ്താവന കൊണ്ട് അവസാനിച്ചു. പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ചെയ്തത് വലിയ ചതിയായിപ്പോയി. ലൈംഗിക കുറ്റമാണ് ശശി ചെയ്തതെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ലൈംഗിക കുറ്റത്തിന്റെ പേരില്‍ വന്‍ അവകാശവാദങ്ങള്‍ നടത്തുന്ന അച്യുതാനന്ദന്‍ ശശിയെപ്പറ്റി പിന്നീടൊന്നും പറഞ്ഞില്ല. സി.പി.എമ്മിനെ കൂടയിലാക്കി നടക്കുന്ന കണ്ണൂര്‍ജില്ലാ കമ്മിറ്റിയെ കൂടുതല്‍ അലോസരപ്പെടുത്തേണ്ട എന്ന് അച്യുതാനന്ദന്‍ കരുതിയിരിക്കാം. 'മൗനം വി.എസ്സിന് ഭൂഷണം'. പിണറായിക്കു രുചിക്കാത്തതൊന്നും പറയില്ല എന്ന ആത്മശിക്ഷണമാണ് അച്യുതാനന്ദന്‍ അഭ്യസിച്ചുകൊണ്ടിരിക്കുന്നത്. അച്യുതാനന്ദനും ശശിയും പാര്‍ട്ടിയെ കിണറ്റിലിറക്കി ഏണിയെടുത്തു. പാര്‍ട്ടി എങ്ങനെ സ്വയം രക്ഷിക്കും?

ദേശാഭിമാനിയില്‍ നിയന്ത്രണം നേടാനുള്ള വി.എസ് ഗ്രൂപ്പിന്റെ നീക്കത്തിന് പിണറായിപക്ഷം തടയിട്ടു

പാര്‍ട്ടിയില്‍ ആധിപത്യം നേടുന്നുവെന്ന തോന്നലില്‍ പാര്‍ട്ടി മുഖപത്രത്തിന്റെ കൂടി നിയന്ത്രണം പിടിച്ചെടുക്കാന്‍ വി എസ് ഗ്രൂപ്പ് നടത്തിയ നീക്കത്തെ മുളയിലേനുള്ളിക്കളഞ്ഞ് ഔദ്യോഗികപക്ഷം ഒരിക്കല്‍കൂടി കരുത്തു തെളിയിച്ചു.
ദേശാഭിമാനിയുടെ പ്രധാന ബ്യൂറോകളുടെ നിയന്ത്രണം കയിലൊതുക്കാനുള്ള വി എസ് ഗ്രൂപ്പിന്റെ രഹസ്യ അജണ്ടയാണ് ഔദ്യോഗികപക്ഷം തകര്‍ത്തത്. സംസ്ഥാന ഭരണം തന്നെ ഇടതുമുന്നണിക്ക് നഷ്ടപ്പെടാന്‍ വഴിവെച്ചത് കണ്ണൂരിലെ ഔദ്യോഗികപക്ഷത്തിന്റെ ബോധപൂര്‍വമായ വീഴ്ചയാണെന്നും ഇവിടെ പാര്‍ട്ടി മുഖപത്രത്തിന്റെ പ്രവര്‍ത്തനം വേണ്ട രീതിയില്‍ ഉപയോഗിക്കുന്നില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. പാര്‍ട്ടിസഖാക്കളെ വേണ്ടരീതിയില്‍ ബോധവത്കരിക്കാന്‍ കണ്ണൂരില്‍ ദേശാഭിമാനിയുടെ ഭാഗത്തു നിന്ന് ശ്രമമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിഎസ് ഗ്രൂപ്പിലെ പ്രമുഖനായ കെ ബാലകൃഷ്ണനെ കണ്ണൂരിലേക്ക് കൊണ്ടുവരാന്‍ നീക്കം നടന്നത്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറിയായിരുന്നു കണ്ണൂര്‍ സ്വദേശിയായ ബാലകൃഷ്ണന്‍. ബാലകൃഷ്ണന്‍ തയ്യാറാക്കി നല്‍കുന്ന പ്രസംഗങ്ങളാണ് അച്യുതാനന്ദന്‍ പ്രസംഗിക്കാറുള്ളത്. ഫാരിസ് അബൂബക്കറിനെതിരായ പരാമര്‍ശമടക്കം അച്യുതാനന്ദനിലൂടെ പുറത്തുവന്നതിനു പിന്നില്‍ കെ ബാലകൃഷ്ണനാണെന്ന് സൂചനയുണ്ടായിരുന്നു.

ബാലകൃഷ്ണന്‍ കണ്ണൂര്‍ ദേശാഭിമാനിയിലെത്തുന്നത് ഔദ്യോഗികപക്ഷത്തിന് അപകടമാണെന്ന് കരുതിയാണ് ഇതിന് തടയിടാന്‍ പിണറായി പക്ഷക്കാരനായ മനോഹരന്‍ മോറായിയെ തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ ബ്യൂറോ ചീഫായി മാറ്റി നിയമിച്ചത്. ഇവിടെ നിലവില്‍ പിണറായി ഗ്രൂപ്പുകാരനായ സുരേശന്‍ ബ്യൂറോ ചീഫായുണ്ടെങ്കിലും ഔദ്യോഗികപക്ഷത്തിന്റെ കരുത്ത് കൂട്ടാനാണത്രേ സുരേശനെ കൂടാതെ പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന സെക്രട്ടറി കൂടിയായ മനോഹരന്‍ മോറായിയെ തിരുവനന്തപുരം ഫീച്ചര്‍ ഡെസ്‌കില്‍നിന്ന് നിയമിച്ചത്. ഇതോടെ വിഎസിന്റെ സ്വന്തക്കാരനായ കെ ബാലകൃഷ്ണന് കണ്ണൂരിലേക്കുള്ള വഴിയടഞ്ഞു. ദേശാഭിമാനിയില്‍നിന്ന് അവധിയെടുത്തിട്ടുള്ള ബാലകൃഷ്ണന്‍ അവധി റദ്ദാക്കി പാര്‍ട്ടി പത്രത്തില്‍ തന്നെ കയറാനൊരുങ്ങവേയാണ് പുതിയ നീക്കങ്ങള്‍ നടന്നത്. കണ്ണൂര്‍ ബ്യൂറോയില്‍ കോടിയേരി പക്ഷത്തിനാണ് സ്വാധീനമെന്ന സംശയം കൂടി പുതിയ നിയമനത്തിനു പിന്നിലുണ്ടെന്നാണ് സൂചന. കണ്ണൂരില്‍ ഔദ്യോഗികപക്ഷത്തെ ആശയസംഘര്‍ഷം പാര്‍ട്ടി മുഖപത്രത്തിലേക്കും പടര്‍ന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ പരസ്പര വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലാണ് പത്രത്തിന്റെ തലപ്പത്തുള്ളവരും.

മറ്റൊരു വിഎസ് ഗ്രൂപ്പുകാരനായ ചന്ദ്രമോഹനനെ തിരുവനന്തപുരം സെന്‍ട്രല്‍ ഡസ്‌കില്‍ നിന്ന് തൃശൂരിലേക്ക് മാറ്റിയിട്ടുണ്ട്. ചന്ദ്രമോഹനന്‍ വിഎസ് ഗ്രൂപ്പിന് മേധാവിത്വമുള്ള കാസര്‍ഗോട്ടേക്ക് മാറാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇത് ഔദ്യോഗികപക്ഷത്തിന് ക്ഷീണമുണ്ടാക്കുമെന്ന കണക്കുക്കൂട്ടലിലാണ് തൃശൂരിലേക്ക് മാറ്റിയത്. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള വി എസ് ഗ്രൂപ്പിന്റെ ശ്രമങ്ങളെ ശിഥിലമാക്കും വിധമാണ് പാര്‍ട്ടി മുഖപത്രത്തിലെ കൂട്ടസ്ഥലം മാറ്റം. തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ നടന്ന ഈ അഴിച്ചുപണി ദേശാഭിമാനിക്കകത്ത് ചര്‍ച്ചയായിരിക്കുകയാണ്. പാര്‍ട്ടി മുഖപത്രത്തിനകത്ത് ഔദ്യോഗികപക്ഷത്തോട് ആഭിമുഖ്യമുള്ള പലരും കൂറുമാറിയെന്ന തോന്നല്‍ പത്രത്തിന്റെ തലപ്പത്തുള്ളവരിലുണ്ട്. ഇതോടെയാണ് ഇവരുടെ നീക്കങ്ങളെ തകര്‍ത്തു കളയാന്‍ മുന്നറിയിപ്പില്ലാതെ അഴിച്ചുപണി നടത്തി

Thursday, May 19, 2011

ജനങ്ങള്‍ക്ക് യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യസമ്മാനം; പെട്രോളിന്റെ അധിക നികുതി കുറച്ചു

> പെട്രോള്‍ വില 1.22 രൂപ കുറയും
> എന്‍ഡോസള്‍ഫാന്‍ ജീവനെടുത്തവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ അടിയന്തര സഹായം
> കുട്ടനാട്ടിലെ കര്‍ഷകര്‍ക്കായി കൊയ്ത്തുയന്ത്രങ്ങള്‍ വാങ്ങും
> മുന്‍ സര്‍ക്കാര്‍ ഈ വര്‍ഷം നടത്തിയ നിയമനങ്ങള്‍ പുനഃപരിശോധിക്കും
> പ്ലസ് വണ്‍ പ്രവേശനത്തില്‍ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാര്‍ത്ഥികളുടെ പരാതിക്ക് പരിഹാരമുണ്ടാക്കും



തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറിയ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഥമമന്ത്രിസഭായോഗത്തില്‍ തന്നെ ജനങ്ങള്‍ക്കുള്ള ആദ്യസമ്മാനം പ്രഖ്യാപിച്ചു. പെട്രോളിന്റെ വര്‍ധിപ്പിച്ച നികുതി കുറയ്ക്കുക എന്നതായിരുന്നു ആദ്യ തീരുമാനം. 
വര്‍ധിപ്പിച്ച നികുതി വേണ്ടെന്നുവച്ച പുതിയ തീരുമാനം വഴി സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ പെട്രോള്‍ വില ലിറ്ററിന് 1.22 രൂപ കുറയും. കഴിഞ്ഞ ദിവസം 5.39 രൂപയായിരുന്നു വര്‍ധിച്ചത്. പുതിയ തീരുമാനം അനുസരിച്ച് കേരളത്തിലെ വര്‍ധന 4.17 രൂപയായികുറയും. അധികനികുതി ഒഴിവാക്കുന്നതുവഴി സംസ്ഥാന സര്‍ക്കാരിന് 131.94 കോടി രൂപയുടെ വരുമാനനഷ്ടമാണ് ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.എന്‍ഡോസള്‍ഫാന്‍ മൂലം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തരമായി ഒരു ലക്ഷം രൂപ സാമ്പത്തികസഹായം നല്‍കാനുള്ള തീരുമാനവും ആദ്യ മന്ത്രിസഭാ യോഗം കൈക്കൊണ്ടു. പ്ലസ്‌വണ്‍ പ്രവേശനത്തില്‍ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ രണ്ടാമത്തെ അലോട്ട്‌മെന്റില്‍ പരിഗണിച്ച് വേഗത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രിസഭ നിര്‍ദേശം നല്‍കി.
വേനല്‍മഴ നാശം വിതച്ച കുട്ടനാട്ടില്‍ പുതിയ കൊയ്ത്തുയന്ത്രങ്ങള്‍ വാങ്ങാനും ജനുവരി ഒന്ന് മുതല്‍ നടത്തിയ എല്ലാ നിയമനങ്ങളും പുന:പരിശോധിക്കാനും മന്ത്രിസഭ തീരുമാനിച്ചു. രണ്ടു മണിക്കൂറോളം നേരം മന്ത്രിസഭാ യോഗം നീണ്ടുനിന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി എന്‍ഡോസള്‍ഫാന്‍ മൂലം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ അടിയന്തരസഹായം നല്‍കും. നാല് ശുപാര്‍ശകളാണ് കമ്മീഷന്‍ നല്‍കിയത്. അഞ്ച് ലക്ഷം രൂപ സഹായം നല്‍കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടാന്‍ മന്ത്രിസഭ തീരുമാനിച്ചു. ദുരിതബാധിതരെ സംബന്ധിച്ച് 2008 വരെയുള്ള കണക്കുകള്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ പക്കലുള്ളത്. ദുരിതബാധിതരുടെ പൂര്‍ണമായ കണക്കുകള്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് ഉമ്മന്‍ ചാണ്ടി പറഞ്ഞു.വേനല്‍മഴ ദുരിതം സമ്മാനിച്ച കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ക്കായി പുതിയ കൊയ്ത്തുയന്ത്രങ്ങള്‍ വാങ്ങിക്കുമെന്നും ഇതിന്റെ ചെലവ് പൂര്‍ണമായും കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പണം ഒരു പ്രശ്‌നമല്ല. കൃഷിനാശം അനുഭവിച്ച കര്‍ഷകര്‍ക്കുള്ള സാമ്പത്തികസഹായം ഇരുപതിനായിരം രൂപയായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
സി.ബി.എസ്.ഇ, ഐ.സി.എസ്.സി.ഇ, വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ അപേക്ഷകള്‍ രണ്ടാമത്തെ അലോട്ട്‌മെന്റില്‍ തന്നെ പരിഗണിച്ച് വേഗത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കി. കഴിഞ്ഞ വര്‍ഷം ഈ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ മൂന്നാമത്തെ അലോട്ട്‌മെന്റിലാണ് പരിഗണിച്ചത്. ഇതിനെതിരെ രക്ഷിതാക്കളില്‍ നിന്ന് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ആദ്യ അലോട്ട്‌മെന്റില്‍ ഈ വിദ്യാര്‍ഥികളെ പരിഗണിക്കേണ്ടിവന്നാല്‍ മറ്റുള്ളവര്‍ക്ക് പന്ത്രണ്ട് ദിവസത്തെ അധ്യയനം നഷ്ടമാകും. അതുകൊണ്ടാണ് രണ്ടാമത്തെ അലോട്ട്‌മെന്റില്‍ ഇവരെ പരിഗണിക്കുന്നത്. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 7, 8 തീയതികളിലും രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂണ്‍ 13, 14 തീയതികളിലുമാണ് നടക്കുക. കഴിഞ്ഞ സര്‍ക്കാര്‍ ജനുവരി ഒന്ന് മുതല്‍ നടത്തിയ എല്ലാ നിയമനങ്ങളും കൈക്കൊണ്ട മുഴുവന്‍ തീരുമാനങ്ങളും പുന:പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നിയമനങ്ങള്‍ റദ്ദാക്കുകയല്ല, വീഴ്ചകള്‍ വരുത്തിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുക മാത്രമാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. 
കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ആന്‍ഡ് മോണിറ്ററിങ് സെല്‍ തുടങ്ങും. ഇത് സെല്‍ മാത്രമോ അതോ പ്രത്യേക വകുപ്പ് തന്നെയാക്കണോ എന്ന കാര്യം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. വെള്ളിയാഴ്ച ന്യൂഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെയും സന്ദര്‍ശിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.