
തെരഞ്ഞെടുപ്പില്‍ മത്സരിച്ച യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു നേതാക്കള്‍ കൂട്ടത്തോടെ തോറ്റെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി വിഷ്ണുനാഥ്,
വൈസ് പ്രസിഡന്റ് എം. ലിജു, എന്‍.എസ്.യു.ഐ പ്രസിഡന്റ് ഹൈബി ഈഡന്‍ എന്നിവര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുവാക്കളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാനുള്ള രാഹുല്‍ഗാന്ധിയുടെ ശ്രമങ്ങളും പ്രചാരണങ്ങളും പ്രശംസനീയമാണ്. ചാലക്കുടി മാത്രം ഉദാഹരണമായി എടുത്ത് രാഹുല്‍ ബ്രിഗേസ് പരാജയപ്പെട്ടു എന്ന് പ്രചാരണം നടത്തുന്നത് ശരിയല്ല. രാഹുല്‍ഗാന്ധിയുടെ പരീക്ഷണം മിക്ക സ്ഥലങ്ങളിലും വിജയിച്ചു. മാനന്തവാടിയില്‍ ജയലക്ഷ്മിയുടെ വിജയം മികച്ച ഉദാഹരണമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. രാഹുല്‍ഗാന്ധിയുടെ ഇടപെടല്‍ മൂലമാണ് യുവാക്കളില്‍ പലര്‍ക്കും മത്സരിക്കാന്‍ അവസരം ലഭിച്ചത്. രാഹുല്‍ഗാന്ധിയുടെ ലിസ്റ്റില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ടവര്‍ കടുത്ത കാഴ്ചവച്ചതെന്ന് പി.സി വിഷ്ണുനാഥ് പറഞ്ഞു. മന്ത്രി ജി. സുധാകരനെതിരെ എം. ലിജുവും എളമരം കരീമിനെതിരെ ആദം മുല്‍സിയും ശക്തമായ മത്സരമാണ് കാഴ്ചവച്ചത്. സി.പി.ഐ കോട്ടയായ തൃത്താലയില്‍ പി.ടി ബല്‍റാം അട്ടിമറി വിജയം നേടിയത് രാഹുല്‍ഗാന്ധിയുടെ നിലപാടുകള്‍ക്കുള്ള അംഗീകാരമാണ്. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അവസരം ലഭിക്കുന്നതില്‍ രാഹുല്‍ഗാന്ധി വഹിച്ച പങ്കിന് കേരളത്തിലെ യുവാക്കളെ നന്ദി അറിയിക്കുന്നതായും നേതാക്കള്‍ പറഞ്ഞു.






