
തൊഴിലാളി ക്ഷേമ ബോര്‍ഡുകളെ ഇടതുപക്ഷ സര്‍ക്കാര്‍ ഗവണ്‍മെന്റ് ക്ഷേമ ബോര്‍ഡുകളാക്കിയെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആരോപിച്ചു. കെപിസിസി ആസ്ഥാനത്ത് നടന്ന
ഐഎന്‍ടിയുസിയുടെ 65-ാം സ്ഥാപക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നും കടമെടുത്താണ് ഇടതുപക്ഷ സര്‍ക്കാര്‍ സ്വന്തം നില മെച്ചപ്പെടുത്തിയത്. തൊഴിലാളികളുടെ മറവില്‍ സര്‍ക്കാര്‍ ക്ഷേമം നടപ്പാക്കുകയായിരുന്നു വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. തൊഴിലാളി നേതൃത്വങ്ങള്‍ കാണിക്കുന്ന ദീര്‍ഘവീക്ഷണം പോലും അഞ്ചുവര്‍ഷം സംസ്ഥാനം ഭരിച്ച എല്‍ഡിഎഫ് സര്‍ക്കാരിനും സിപിഎം നേതൃത്വത്തിനും ഇല്ലാതെ പോയി. അപ്രായോഗിക മുദ്രാവാക്യവും ഭരണത്തിലിരിക്കുമ്പോള്‍ തന്നെ സമരവും കൊണ്ടു നടക്കുന്ന സര്‍ക്കാരും പാര്‍ട്ടിയും സംസ്ഥാന വികസനവും ജനങ്ങളുടെയും തൊഴിലാളികളുടെയും ക്ഷേമവും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.ലോകമാകെ മുന്‍പന്തിയിലേക്കുള്ള മത്സരത്തിലായിരിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിലൂടെ രാഷ്ട്രപുരോഗതിക്ക് ഈന്നല്‍ നല്‍കാതെ സമരത്തിന്റെ ഭാഷ മാത്രം കൈകാര്യം ചെയ്യുകയായിരുന്നു ഇടതുപക്ഷവും അത് നേതൃത്വം നല്‍കിയ സര്‍ക്കാരും ചെയ്തത്.






