Random Posts

Tuesday, May 17, 2011

രാജ്യത്ത് അമിത രക്തസമ്മര്‍ദ്ദമുള്ളവരുടെ എണ്ണം വര്‍ദ്ധിക്കുന്നു


രാജ്യത്തെ നഗര ഗ്രാമ പ്രദേശങ്ങളില്‍ അമിത രക്തസമ്മര്‍ദ്ദം ഉള്ളവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി പഠന റിപോര്‍ട്ട്. ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളില്‍ 12 മുതല്‍ 17 ശതമാനവും. നഗരങ്ങളില്‍ 30 മുതല്‍ 40 ശതമാനം വരെ ആളുകളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ധമുള്ളതായാണ് പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്.
അമിത രക്തസമ്മര്‍ദ്ദമുള്ള വര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം സാധാരണയായി രോഗലക്ഷണം പുറമേയ്ക്ക് കാണുന്നില്ല എന്നതാണ്. ഹൃദ്രോഗം, പക്ഷാഘാതം ഉള്‍പ്പടെ വലിയ രോഗാവസ്ഥ വരുമ്പോള്‍ മാത്രമാണ് അയാള്‍ അമിത രക്തസമ്മര്‍ദ്ദത്തിന് ഉടമയാണെന്ന് അറിയാന്‍ കഴിയാറുള്ളു. നേരത്തെ തന്നെ അമിത ര ക്തസമ്മര്‍ദ്ദം ഉള്ളവരാണെന്ന് മനസിലായാല്‍ പോലും ചികി ത്സിയ്ക്കാന്‍ ഭൂരിപക്ഷവും ചികിത്സിയ്ക്കാന്‍ തയ്യാറാകാറില്ല. ഇതാണ് അമിത രക്തസമ്മര്‍ദ്ദം ഉള്ളവരുടെ എണ്ണം രാജ്യത്ത് വ ര്‍ദ്ധിയ്ക്കാന്‍ കാരണമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നതായി ആലപ്പുഴ മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. ടി ഡി ഉണ്ണികൃഷ്ണന്‍ കര്‍ത്ത പറഞ്ഞു. ഒരാളുടെ രക്തസമ്മര്‍ദ്ദം രണ്ടു വിഭാഗമായാണ് അറിയപ്പെടുന്നത്. സിസ്റ്റോൡക് ബി പി, ഡയസ്റ്റോളിക് ബി പി. സിസ്റ്റോൡക് ബി പി 110-139 തോതിലും ഡയസ്റ്റോളിക് ബി പി 70-89 നിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്. ജനങ്ങളുടെ രക്തസമ്മര്‍ദ്ദം വെറും 2 മില്ലി മീറ്റര്‍ സ്ഥിരമായി കുറച്ചു നിര്‍ത്തുകയാണെങ്കില്‍ പ്രതിവര്‍ഷം ഇന്ത്യയില്‍ ഹൃദയ, തലച്ചോര്‍ രക്തക്കുഴലുകളുമായി ബന്ധപ്പെട്ട മരണങ്ങള്‍ തടയാനാവുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നതായി ഡോ. ഉണ്ണികൃഷ്ണന്‍കര്‍ത്ത പറഞ്ഞു.