ന്യൂദല്‍ഹി: മൂന്ന് പതിറ്റിണ്ടിലേറെ നീണ്ട ഇടതു ഭരണത്തിന് ്അന്ത്യം കുറിച്ച് പശ്ചിമ ബംഗാള്‍ മഖ്യമന്ത്രിയായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി വെള്ളിയാഴ്ച്ച സത്യ പ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കും.
അധികാരമേല്‍ക്കാന്‍ വെള്ളിയാഴ്ച്ചയാണ് നല്ല ദിവസമാണെന്ന് കൊല്‍ക്കത്തയില്‍ നടക്കുന്ന സത്യ പ്രിജ്ഞാ ചടങ്ങില്‍ സംബന്ധിക്കാന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങിനെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെയും ക്ഷണിക്കാന്‍ ദല്‍ഹിയിലെത്തിയ മമത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ വിദേശ യാത്രയുടെ തിരക്കിലാകുന്നതിനാല്‍ സത്യ പ്രതിജ്ഞയില്‍ സംബന്ധിക്കാന്‍ കഴിയില്ലെന്ന് പ്രധാന മന്ത്രി മമതയെ അറിയിച്ചു.
അതേമസയം റെയില്‍വേ മന്ത്രി പദം തന്റെ പാര്‍ട്ടിയിലെതന്നെ വേറൊരാള്‍ക്ക് കൊടുക്കണമെന്ന് മമത പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെ മന്ത്രി സഭ പുന:സംഘടിപ്പിക്കും.
അതേസമയം പശ്ചിമ ബംഗാളില്‍ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണ്ണര്‍ എം.കെ നാരായണന്‍ മമതയെ ക്ഷണിച്ച് കത്തയച്ചിട്ടുണ്ട്.







