
ജപ്പാന്‍ ജ്വരവും പകര്‍ച്ച വ്യാധികളും ജില്ലയില്‍ പിടിപെടുന്ന സാഹചര്യത്തില്‍ ഇവയെക്കുറിച്ച് പഠനം നടത്തുന്നതിനായി കേന്ദ്ര സംഘവും സംസ്ഥാന ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘവും ഇന്ന ലെ ജില്ലയിലെത്തി. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുമായും ഡോക്ടര്‍മാരുമായി സംഘം ചര്‍ച്ച നടത്തി. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ യോഗം ഹെല്‍ത്ത് സൂപ്പര്‍ വൈ സര്‍മാര്‍ ബഹിഷ്‌ക്കരിച്ചു. ശമ്പ ള പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട നിസഹരണ സമരത്തിലാണെന്ന് ഡെപ്യൂട്ടി ഡയറക്ടറെ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍മാര്‍ അറിയിച്ചെങ്കിലും ആരോഗ്യ പ്രശ്‌നവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാല്‍ യോഗത്തില്‍ പങ്കെടുക്കണമെ ന്നും ഒപ്പിടേണ്ടതില്ലെന്നും നിര്‍ദ്ദേശിച്ചു.എന്നാല്‍ 31 ഓളം പേര്‍ യോഗത്തില്‍ പങ്കെടുത്തില്ല. ജില്ലയില്‍ പനി ബാധിതരുടെ എണ്ണവും മറ്റും റിപ്പോര്‍ട്ട് ചെയ്യുന്നതിനും ഫീല്‍ഡ് ജീവനക്കാരെ കൂടുതല്‍ കര്‍മ്മ നിരതരാക്കുവാനും ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി. 13 പ്രോഗ്രാം ഓഫീസര്‍മാര്‍ തിങ്കളാഴ്ചമുതല്‍ ഫീല്‍ഡില്‍ ഇറങ്ങുന്നതിനും ഇവയുടെ റിപ്പോര്‍ട്ട് വ്യാഴാഴ്ച നല്‍കുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചെന്നൈ വി സി ആര്‍ സിയിലെ ഡോക്ടര്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഉച്ചയ്ക്ക് ശേഷമാണ് ഡി എം ഒ ഡോ. സിറാബുദ്ദീന്‍ ഉള്‍പ്പടെയുള്ള ഡോക്ടര്‍മാരുമായും മറ്റും ചര്‍ച്ച നടത്തിയത്.ജപ്പാന്‍ ജ്വരം പിടിപെടുന്ന സാഹചര്യത്തില്‍ പക്ഷിമൃഗാദികളുടെ രക്തം പരിശോധിക്കുവാന്‍ നിര്‍ദ്ദേശം നല്‍കി. കൊ ക്ക്, പന്നി. താറാവ് തുടങ്ങി ലഭ്യമാകുന്ന മൃഗങ്ങളുടേയും രക്തം പരിശോധിക്കുവാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കൊതുകുകളെക്കുറിച്ച് പഠിക്കുന്നതിനും അവയുടെ സാദ്ധ്യ ത റിപ്പോര്‍ട്ട് ചെയ്യുവാനും നിര്‍ ദ്ദേശിച്ചിട്ടുണ്ട്.






