ചാരുംമൂട്: താമരക്കുളം വി.വി.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റ് രോഹിത് എസ്.രവീന്ദ്രന്റെ (17) കൈയില്‍ എസ്.എഫ്.ഐ. എന്ന് ചാപ്പകുത്തിയതായി പരാതി.എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ രോഹിതിനെ കറ്റാനത്തെ സ്വകാര്യആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ രോഹിത്, പാറ്റൂര്‍ എസ്.എന്‍.കോട്ടേജില്‍ രവീന്ദ്രന്റെയും, മഹിളാ കോണ്‍ഗ്രസ് മാവേലിക്കര നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീദേവി രവീന്ദ്രന്റെയും മകനാണ്.
വ്യാഴാഴ്ച രാവിലെ 10.15 നാണ് സംഭവം. എ.ബി.വി.പി.യുടെയും എസ്.എഫ്.ഐ.യുടെയും കൊടികള്‍ കഴിഞ്ഞദിവസം സ്‌കൂളില്‍നിന്ന് കാണാതായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സമരവും പ്രതിഷേധപ്രകടനവും നടന്നു.
സമരത്തെ തുടര്‍ന്ന് സ്‌കൂള്‍ വിട്ടശേഷം കെ.പി.റോഡിലൂടെ വന്ന ടിപ്പര്‍ ലോറികള്‍ കെ.എസ്.യു. പ്രവര്‍ത്തകര്‍ തടഞ്ഞു. കെ.എസ്.യു. പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതനുസരിച്ച് ടിപ്പര്‍ ലോറികള്‍ റോഡ് സൈഡിലേക്ക് ഒതുക്കിയിട്ടു.
ഈ സമയത്ത് എത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ രോഹിതിനേയും സഹപ്രവര്‍ത്തകരേയും മര്‍ദിച്ചു. രോഹിതിനെ വളഞ്ഞുവച്ച എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കമ്പികൊണ്ട് വലത് കൈത്തണ്ടയില്‍ എസ്.എഫ്.ഐ. എന്ന് ചാപ്പകുത്താന്‍ ശ്രമിച്ചു. കുതറിഓടിയതിനാല്‍ കൈത്തണ്ടയില്‍ കമ്പികൊണ്ട് മുറിവുണ്ടായി.
ശരീരത്തിന് പുറത്ത് അടിച്ചതായും നെഞ്ചില്‍ മര്‍ദിച്ചതായും രോഹിത് പറഞ്ഞു. മുറിവേറ്റ വലത് കൈയില്‍ ബാന്‍േറജ് ഇട്ടിരിക്കുകയാണ്. നൂറനാട് പോലീസ് കേസ്സെടുത്തു.
ചാരുംമൂട് വി.വി.എച്ച്.എസ്.എസ്സിലെ കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റിനെ എസ്.എഫ്.ഐ.ക്കാര്‍ ചാപ്പകുത്താന്‍ ശ്രമിച്ച നടപടി രാഷ്ട്രീയ കേരളത്തിന് അപമാനമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എം.ലിജു പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് രോഹിതിനെ ആസ്പത്രിയില്‍ സന്ദര്‍ശിച്ച് അദ്ദേഹം ആവശ്യപ്പെട്ടു.
രോഹിതിനെ മര്‍ദ്ദിച്ച എസ്.എഫ്.ഐ. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്ന് കെ എസ് യു നൂറനാട് ബ്ളോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കെ എസ് യു മുന്‍ ജില്ല സെക്രട്ടറി രോഹിത് സി.രാജു അധ്യക്ഷത വഹിച്ചു , ഷൈജു ജി.സാമുവല്‍, ടി.ജിന്‍സീര്‍, സജിത്ത്, ശ്രീജിത്ത്, നിജു,റിയാസ് എന്നിവര്‍ സംസാരിച്ചു.