Random Posts

Sunday, January 8, 2012

ആലപ്പുഴ കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

പരിസര ശുചീകരണവും കുടിവെള്ള ലഭ്യതയുമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധചെലുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.ആലപ്പുഴ കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും കുട്ടനാട്ടില്‍ കുടിവെള്ള സമഗ്ര പദ്ധതിക്കായി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനചടങ്ങില്‍ അധ്യക്ഷ പ്രസംഗം നത്തുകയായിരുന്നു അദ്ദേഹം. പ്രത്യേക ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ പണമടയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ജനങ്ങളുടെ ആശങ്കകള്‍ക്ക് മുഖ്യമന്ത്രി അകറ്റി. ഹൗസ് കണക്ഷനുകളുടെ തുക ഒരുമിച്ച് നല്‍കാന്‍ പറ്റാത്താവര്‍ക്ക്, അര്‍ഹിക്കുന്നവര്‍ക്ക് തവണ വ്യവസ്ഥയില്‍ പണമടയ്ക്കുന്നതിന് അനുമതി നല്‍കുമെന്ന് മുഖ്യ പറഞ്ഞത്. പൊതു ടാപ്പ് സ്ഥാപിക്കുന്നതിനുള്ള ചെലവും സര്‍ക്കാര്‍ വഹിക്കും. പിന്നീട് തദ്ദേശ സ്ഥാപനങ്ങള്‍ ഈ തുക അടയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിവേഗത്തില്‍ ഇത്തരത്തില്‍ നടപടിയെടുത്ത ഉമ്മന്‍ ചാണ്ടിയെ ചടങ്ങിന്റെ ഉദ്ഘാടകനായിരുന്ന കേന്ദ്രമന്ത്രി എ കെ ആന്റെണി അഭിനന്ദിക്കുകയും ചെയ്തു.