കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ 453 ഏക്കര്‍ ഭൂമിക്ക് മേലുള്ള 122 കോടി രൂപയുടെ ബാങ്ക് ചാര്‍ജ് പൂര്‍ണമായി ഒഴിവാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി സര്‍ക്കാറും കിന്‍ഫ്രയും ബാങ്കുകളുമായി വെക്കേണ്ട കരട് ധാരണ ഭേദഗതികളോടെ അംഗീകരിച്ചു.
പാലക്കാട് കോച്ച് ഫാക്ടറിക്കുള്ള 239 ഏക്കര്‍ ഭൂമി റെയില്‍വെക്ക് കൈമാറും. കോച്ച് ഫാക്ടറി പൊതുമേഖലയിലോ, സ്വകാര്യമേഖലയിലോ വേണമെന്ന കാര്യം കേന്ദ്രസര്‍ക്കാറാണ് തീരുമാനിക്കേണ്ടതെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോച്ച് ഫാക്ടറി യാതാര്‍ഥ്യമാകണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ തര്‍ക്കവിഷയമുണ്ടാക്കി പദ്ധതി നീട്ടി കൊണ്ടുപോകാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ജില്ലയിലെ കാര്‍ഷിക കടകങ്ങള്‍ക്ക് മാര്‍ച്ച് 31 വരെ പ്രഖ്യാപിച്ച മൊറൊട്ടോറിയം ദേശാസാത്കൃത ബാങ്കുകള്‍ക്ക് കൂടി ബാധകമാക്കും. സഹകരണ ബാങ്കുകളുടെ വായ്പക്ക് മാത്രമാണ് നിലവില്‍ മൊറൊട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളത്. വയനാടിലെ വില തകര്‍ച്ച നേരിടുന്ന വിളകള്‍ക്കായി പ്രൈസ് സപോര്‍ട്ട് സ്‌കീം നടപ്പാക്കും. പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പ്പറേഷനില്‍ നിന്ന് വായ്പയെടുത്ത് ഭൂമി വാങ്ങുന്നവരുടെ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കും.
നാഷണല്‍ കണ്‍സ്ട്രക്ഷന്‍ അക്കാദമി ഫോര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് രൂപവത്കരിക്കാന്‍ തീരുമാനിച്ചു. നീണ്ടകരയില്‍ വാട്ടര്‍ അതോറിറ്റിയുടെ കൈവശമുള്ള പ്രമൊപൈപ്പിന്റെ സ്ഥലം ഇതിനായി വിട്ടു നല്‍കും. എംപ്ലോയിമെന്റ് ആന്റ് ട്രൈനിംഗ് ഡയറക്ടര്‍ ബിജുവിനെ ഇതിനുള്ള പ്രൊജക്ട് തയ്യാറാക്കാന്‍ നിയോഗിക്കും. സര്‍ക്കാര്‍ ഏറ്റെടുത്ത പഞ്ചായത്ത് സ്‌കൂളുകളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും സ്ഥാനക്കയറ്റം, സീനിയോറിറ്റി, ഗ്രേഡ് തുടങ്ങിയവ സര്‍ക്കാര്‍ സ്‌കൂളുകളിലേതിന് തുല്ല്യമാക്കാന്‍ തീരുമാനിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പഞ്ചാബിലേക്ക് പോയ കേരളാപോലീസിലെ 764 പേര്‍ക്ക് വിന്റര്‍ ക്ലോത്ത് വാങ്ങുന്നതിനായി രണ്ടായിരം രൂപ വീതം അനുവദിക്കും. കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ പദ്ധതിയില്‍പ്പെടുത്താവുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ മക്കളുടെ ചികിത്സക്ക് അഞ്ച് ലക്ഷം രൂപ റീഇംപേഴ്‌സ്‌മെന്റ് നല്‍കുന്ന സ്‌കീമിന് അംഗീകാരം നല്‍കി.
Saturday, January 21, 2012
Home »
» കണ്ണൂര്‍ എയര്‍പോര്‍ട്ട്: 122 കോടിയുടെ ബാങ്ക് ചാര്‍ജ് ഒഴിവാക്കാന്‍ മന്ത്രിസഭാ തീരുമാനം
കണ്ണൂര്‍ എയര്‍പോര്‍ട്ട്: 122 കോടിയുടെ ബാങ്ക് ചാര്‍ജ് ഒഴിവാക്കാന്‍ മന്ത്രിസഭാ തീരുമാനം
By Anonymous 1/21/2012 09:25:00 AM






