നൂറനാട്:പാലമേല്‍ ഗ്രാമ പഞ്ചായത്തില്‍ ഗ്രാമീണ ലളിതകലാ പാഠശാലയ്ക്കായി 78250 /-രൂപ ചിലവിട്ടു ചെണ്ട ,തബല ,മൃദംഗം ,വയലിന്‍, ശ്രുതിപ്പെട്ടി ,കീ ബോര്‍ഡ് എന്നീ വാദ്യോപകരണങ്ങള്‍ വാങ്ങിയതെങ്കിലും പദ്ധതി നടത്തിപ്പിനെ കുറിച്ച് യാതൊരു ലക്ഷ്യ ബോധവും ഇല്ലാത്തതിനാല്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ വാദ്യോപകരണങ്ങള്‍ ഇന്ന് പഞ്ചായത്ത് കക്കൂസില്‍ ഉപേക്ഷിച്ച നിലയില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ടെത്തി, ഈ പദ്ധതിയില്‍ വ്യാപകമായ അഴിമതി നടന്നതിനു പുറമേ പതിനായിരങ്ങള്‍ ചിലവിട്ടു വാങ്ങിയ ഈ വാദ്യോപകരണങ്ങള്‍ കുട്ടികളുടെ കലാ പഠനത്തിനു പ്രയോജനപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടില്ല .എസ് സജിയുടെ നേതൃത്ത്വത്തില്‍ ഉള്ള കഴിഞ്ഞ ഭരണ സമിതിയുടെ കാലത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യാപകമായ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത് ,"ലക്ഷ്യബോധമില്ലാതെ പ്രവര്‍ത്തിച്ചതിന്റെ ഒരുധാഹരനമാണ് ആര്‍ക്കും പ്രയോജനമില്ലാത്ത ഇത്തരം പദ്ധതികള്‍" എന്നും ഇതിനെതിരെ പാലമേല്‍ പൊതുജനങ്ങളെ അണിനിരത്തി വ്യാപകമായ പ്രക്ഷോഭം നടത്തുമെന്നും യൂത്ത് കോണ്‍ഗ്രസ് പാലമേല്‍ മണ്ഡലം കമ്മിറ്റി അറിയിച്ചു Monday, November 21, 2011
Home »
» വാദ്യോപകരണങ്ങള്‍ പഞ്ചായത്ത് കക്കൂസില്‍; യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തില്‍
വാദ്യോപകരണങ്ങള്‍ പഞ്ചായത്ത് കക്കൂസില്‍; യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തില്‍
By rohit c raju 11/21/2011 11:08:00 AM
നൂറനാട്:പാലമേല്‍ ഗ്രാമ പഞ്ചായത്തില്‍ ഗ്രാമീണ ലളിതകലാ പാഠശാലയ്ക്കായി 78250 /-രൂപ ചിലവിട്ടു ചെണ്ട ,തബല ,മൃദംഗം ,വയലിന്‍, ശ്രുതിപ്പെട്ടി ,കീ ബോര്‍ഡ് എന്നീ വാദ്യോപകരണങ്ങള്‍ വാങ്ങിയതെങ്കിലും പദ്ധതി നടത്തിപ്പിനെ കുറിച്ച് യാതൊരു ലക്ഷ്യ ബോധവും ഇല്ലാത്തതിനാല്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ വാദ്യോപകരണങ്ങള്‍ ഇന്ന് പഞ്ചായത്ത് കക്കൂസില്‍ ഉപേക്ഷിച്ച നിലയില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ടെത്തി, ഈ പദ്ധതിയില്‍ വ്യാപകമായ അഴിമതി നടന്നതിനു പുറമേ പതിനായിരങ്ങള്‍ ചിലവിട്ടു വാങ്ങിയ ഈ വാദ്യോപകരണങ്ങള്‍ കുട്ടികളുടെ കലാ പഠനത്തിനു പ്രയോജനപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടില്ല .എസ് സജിയുടെ നേതൃത്ത്വത്തില്‍ ഉള്ള കഴിഞ്ഞ ഭരണ സമിതിയുടെ കാലത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യാപകമായ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത് ,"ലക്ഷ്യബോധമില്ലാതെ പ്രവര്‍ത്തിച്ചതിന്റെ ഒരുധാഹരനമാണ് ആര്‍ക്കും പ്രയോജനമില്ലാത്ത ഇത്തരം പദ്ധതികള്‍" എന്നും ഇതിനെതിരെ പാലമേല്‍ പൊതുജനങ്ങളെ അണിനിരത്തി വ്യാപകമായ പ്രക്ഷോഭം നടത്തുമെന്നും യൂത്ത് കോണ്‍ഗ്രസ് പാലമേല്‍ മണ്ഡലം കമ്മിറ്റി അറിയിച്ചു 






