Random Posts

Sunday, November 13, 2011

കിളിരൂര്‍ കേസില്‍ വി.എസ് പുനരന്വേഷണം ആവശ്യപ്പെടുന്നത് ജാള്യത മറയ്ക്കാന്‍: മുഖ്യമന്ത്രി


തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ വി.എസ് അച്യുതാനന്ദന്‍ പുനരന്വേഷണം ആവശ്യപ്പെടുന്നത് ജാള്യത മറയ്ക്കാനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
അഞ്ചുവര്‍ഷം അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു.അന്നൊന്നും ഒരുകാര്യവും ചെയ്തില്ല. പ്രതിപക്ഷ നേതാവായിരിക്കെ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ മുഖ്യമന്ത്രിയായാല്‍ ആറുമാസത്തിനകം പെണ്‍വാണിഭ കേസുകളിലെ പ്രതികളെ കൈയ്യാമം വച്ചു നടത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. സംഭവത്തിലുള്‍പ്പെട്ട വിഐപിയുടെ പേരും പുരത്തുകൊണ്ടു വരുമെന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു.എന്നാല്‍ അധികാരത്തിലെത്തിയ ശേഷം ഒരുനീക്കവും അദ്ദേഹം നടത്തിയില്ല. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിനപ്പുറത്തേക്ക് ഒരു കാര്യവും അദ്ദേഹം കൊണ്ടുപോയതുമില്ല.ശാരിയുടെ മാതാപിതാക്കള്‍ കൊടുത്ത പെറ്റീഷന്‍ പോലും കിട്ടിലില്ലെന്നു പറഞ്ഞ അദ്ദേഹം ഭരണത്തിന്റെ അഞ്ചാംവര്‍ഷം അവര്‍ പരാതിയുമായെത്തിയപ്പോള്‍ പോലീസിനെ വിട്ട് അറസ്റ്റ് ചെയ്യിക്കുകയായിരുന്നു. കേസ് ഇപ്പോള്‍ സിബിഐയ്ക്ക് വിട്ടിരിക്കുന്ന സാഹചര്യത്തില്‍ വി.എസിന്റെ ആവശ്യം സ്വന്തം ജാള്യത മറയ്ക്കാനാണെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.