Home »
» ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് എന്ന് ജനങ്ങൾക്കൊപ്പം !!

ഇന്ത്യയിലെ
പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിൽ
വരുത്തിയ മുൻകാല കോണ്‍ഗ്രസ് സർക്കാരുകളുടെ പാത പിന്തുടർന്ന് കോണ്‍ഗ്രസ്
നേതൃത്വത്തിൽ ഉള്ള ഇപ്പോഴത്തെ യു പി എ മന്ത്രി സഭ ഭക്ഷ്യ സുരക്ഷ ബില്ലിന്
അംഗീകാരം നല്കി !!
ഭക്ഷ്യ സുരക്ഷ പദ്ധതി വഴി രാജ്യത്തെ 80 കോടി ജനങ്ങൾക്ക് തുച്ഛമായ നിരക്കിൽ ഭക്ഷ്യ ധാന്യങ്ങൾ ലഭ്യമാക്കും !!
രാജ്യത്തെ പട്ടിണിപ്പാവങ്ങൾക്കു വേണ്ടി ഇത്തരം ഒരു പദ്ധതി നടപ്പാക്കിയ
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സർക്കാരിന് ആയിരമായിരം അഭിനന്ദനങ്ങൾ
!!
ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് എന്ന് ജനങ്ങൾക്കൊപ്പം !! ജയ് ഹിന്ദ്
-----------------------------------------------------
ഭക്ഷ്യസുരക്ഷാ പദ്ധതി കൂടുതല്‍ ജനപ്രിയമാക്കുന്നു; ഭേദഗതികള്‍ക്കു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡല്‍ഹി . ഭക്ഷ്യസുരക്ഷാ പദ്ധതി കൂടുതല്‍ ജനപ്രിയമാക്കാനുള്ള
ഭേദഗതികള്‍ക്കു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പരിഷ്കരിച്ച ബില്‍
മൂന്നു ദിവസത്തിനുള്ളില്‍ ലോക്സഭയില്‍ കൊണ്ടുവരുമെന്നു ഭക്ഷ്യമന്ത്രി
കെ.വി. തോമസ് പറഞ്ഞു. ഏകദേശം 80 കോടി ജനങ്ങള്‍ക്കു തുച്ഛമായ നിരക്കില്‍
ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാവും അടുത്ത പൊതു
തിരഞ്ഞെടുപ്പില്‍ യുപിഎയുടെ തുറുപ്പുചീട്ട്.
2011 ഡിസംബര്‍ 22നു
ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലിനു പാര്‍ലമെന്ററി സ്ഥിരംസമിതിയും സോണിയ
ഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശക കൌണ്‍സിലും നിര്‍ദേശിച്ച ചില
പരിഷ്കാരങ്ങളാണ് ഒൌദ്യോഗിക ഭേദഗതികളായി ഉള്‍പ്പെടുത്തുന്നത്. അവയാണു
മന്ത്രിസഭ ഇന്നലെ പ്രത്യേക യോഗം ചേര്‍ന്ന് അംഗീകരിച്ചത്.
*
ദരിദ്രരില്‍ ദരിദ്രര്‍ക്കുള്ള അന്ത്യോദയ അന്നയോജനയിലുള്ള (എഎവൈ)
കുടുംബങ്ങള്‍ക്കു പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കും. എഎവൈയില്‍
നിലവില്‍ ഏകദേശം രണ്ടരക്കോടി കുടുംബങ്ങളുണ്ട്. ഏകാംഗ കുടുംബത്തിനും
പ്രതിമാസം 35 കിലോ ധാന്യങ്ങള്‍ എന്നതാണു വ്യവസ്ഥ.
*എഎവൈ വിഭാഗത്തിനും
പദ്ധതിയിലുള്‍പ്പെടുന്ന മറ്റു കുടുംബങ്ങള്‍ക്കും അരി കിലോ മൂന്നുരൂപയ്ക്കും
ഗോതമ്പ് രണ്ടു രൂപയ്ക്കും ഇതര ധാന്യങ്ങള്‍ ഒരു രൂപയ്ക്കുമാണു ലഭിക്കുക.
* എഎവൈ ഗണത്തിലല്ലാത്ത കുടുംബങ്ങള്‍ക്ക് ഒരംഗത്തിന് അഞ്ചു കിലോ എന്ന
തോതിലാവും പ്രതിമാസ ധാന്യവിതരണം. *
സ്ത്രീകള്‍ക്കു ഗര്‍ഭകാലത്തും പ്രസവശേഷം ആറുമാസം വരെയും സൌജന്യ ഭക്ഷണം;
ആറായിരം രൂപ പ്രസവാനുകൂല്യം. ഇതു രണ്ടു പ്രസവത്തിനു മാത്രമെന്നു
പരിമിതപ്പെടുത്തില്ല.
* ബില്‍ പാസായി ഒരുവര്‍ഷത്തിനുള്ളില്‍
സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പാക്കണം. മൂന്നുവര്‍ഷത്തേക്കു ധാന്യവിലയിലും
തോതിലും മാറ്റമുണ്ടാകില്ല.
*വിതരണത്തിനും ഡീലര്‍മാരുടെ കമ്മിഷനുമുള്ള
ചെലവിനത്തിലേക്ക് ഇപ്പോള്‍ 8000 കോടി രൂപ വകയിരുത്തും. ഇതു കേന്ദ്രവും
സംസ്ഥാനങ്ങളും വഹിക്കുന്നതു സംബന്ധിച്ച വ്യവസ്ഥ പിന്നീടു തീരുമാനിക്കും.
*പദ്ധതി നടപ്പാക്കാന്‍ ഏകദേശം 62 ദശലക്ഷം ടണ്‍ ധാന്യം വേണ്ടിവരുമെന്ന് ഇപ്പോഴത്തെ കണക്ക്.
* പൊതു വിതരണത്തിന് ഇപ്പോഴുള്ള സബ്സിഡിയുള്‍പ്പെടെ ഭക്ഷ്യസുരക്ഷാ പദ്ധതി
നടപ്പാക്കാന്‍ 1.25 ലക്ഷം കോടി രൂപ ചെലവാകാമെന്നു വിലയിരുത്തല്‍.
സാമ്പത്തിക ബാധ്യതയും ഭക്ഷ്യധാന്യ ലഭ്യതയും പദ്ധതി നടപ്പാക്കുന്നതിനു
തടസ്സമാകുമെന്നു മന്ത്രിസഭാ യോഗത്തില്‍ ധനമന്ത്രി പി. ചിദംബരവും
കൃഷിമന്ത്രി ശരദ് പവാറും വാദിച്ചു. നിലവിലുള്ള ഭക്ഷ്യ സബ്സിഡിയോടു
ചേര്‍ക്കുമ്പോള്‍ അധികഭാരം തുച്ഛമാണെന്നും 2040 വരെ ധാന്യസുഭിക്ഷത
ഉറപ്പെന്നാണു കൃഷി മന്ത്രാലയത്തിന്റെ കൂടി വിലയിരുത്തലെന്നും കെ.വി. തോമസ്
മറുപടി നല്‍കി. പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ അഭിപ്രായമെന്തെന്നു
പ്രധാനമന്ത്രി ചോദിച്ചു.
ജനത്തിനു സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം
പാലിക്കുക തന്നെ വേണമെന്നും സാമ്പത്തിക ഞെരുക്കം പുതിയ പ്രശ്നമല്ലെന്നും
ആന്റണി മറുപടി നല്‍കി. പദ്ധതിയുടെ ജനകീയ സ്വഭാവവും കരുതലുള്ള സര്‍ക്കാരെന്ന
പ്രതിച്ഛായയും കണക്കിലെടുക്കുമ്പോള്‍ ഭേദഗതികള്‍ ആവശ്യമാണെന്നു വയലാര്‍
രവിയും വാദമുയര്‍ത്തി. മുതിര്‍ന്ന മന്ത്രിമാരുടെ നിലപാടിനെ
പ്രധാനമന്ത്രിയും അനുകൂലിച്ചു. മന്ത്രിസഭാ യോഗത്തിന്റെ ഫലമറിഞ്ഞപ്പോള്‍
സോണിയ ഗാന്ധി, കെ.വി. തോമസിനെ അഭിനന്ദിച്ചു. ബില്‍ മന്ത്രിസഭ
പരിഗണിക്കുംമുന്‍പു കോണ്‍ഗ്രസ് മന്ത്രിമാരുമായി സോണിയ ചര്‍ച്ച
നടത്തിയിരുന്നു