Random Posts

Friday, May 25, 2012

പാന്‍മസാല വില്‍പന നിരോധിച്ചു

കേരളത്തില്‍ പാന്‍മസാലയുടെയും ഗുഡ്ക്ക വിഭാഗത്തില്‍പ്പെടുന്ന പുകയില ഉത്പന്നങ്ങളുടെയും വില്‍പ്പന നിരോധിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമപ്രകാരമാണ് നിരോധനം. നിരോധിത ഉത്പന്നങ്ങള്‍ ഏതൊക്കെയാണെന്ന് ഫുഡ് സേഫ്ടി ഓഫീസറുടെ നേതൃത്വത്തിലുള്ള ജാഗ്രതാ സമിതി വ്യാപാരികളെ അറിയിക്കും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും.

നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട്, ഫുഡ് സേഫ്ടി ഓഫീസര്‍ എന്നിവരുടെ സമിതിക്കായിരിക്കും ചുമതല. പോലീസ്, വിദ്യാഭ്യാസം, റവന്യൂ, ഫുഡ് സേഫ്ടി ഓഫീസര്‍മാര്‍ ഉള്‍പ്പെട്ട ജാഗ്രതാ സമിതി പരിശോധന നടത്തുമെന്നും മൂഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

വായിലെ കാന്‍സര്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമാണ് നിരോധം. ഇതോടെ രാജ്യത്ത് പാന്‍മസാല നിരോധിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി കേരളം. മധ്യപ്രദേശ് ആണ് ആദ്യം നിരോധനം ഏര്‍പ്പെടുത്തിയത്.