തെരഞ്ഞെടുപ്പ് പ്രചരണം പുരോഗമിക്കുന്നതോടെ നെയ്യാറ്റിന്‍കരയില്‍ സി പി എം അപകടം മണക്കുന്നു .കുലംകുത്തികളെ പാഠം പഠിപ്പിക്കാന്‍ ഇരങ്ങിതിരിച്ചവര്‍ക്ക് മുന്‍പില്‍ മറ്റൊരു കുലംകുത്തി വിജയശ്രീലാളിതനാകാതിരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുമ്പോഴും അവിടെ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന സൂചന തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കള്‍ സംസ്ഥാന ഘടകത്തിന് നല്‍കിയതായാണ് അറിവ് .എന്ന് മാത്രമല്ല ബി ജെ പി സ്ഥാനാര്‍ഥി ഓ രാജഗോപാല്‍ പ്രതീഷിച്ചതിലധികം മുന്നേറുന്നതും സി പി എമ്മിനെ ആശങ്കയിലാഴ്ത്തുന്നു.ഫലത്തില്‍ വിജയത്തേക്കാള്‍ അധികമായി ഒരു മികച്ച പരാജയമെങ്കിലും, എന്ന അവസ്ഥയിലേക്ക് എല്‍ ഡി എഫ് എത്തുന്നു എന്ന ദയനീയ സ്ഥിതിയും ഇവിടെ പാര്ട്ടിയ്ക്കുണ്ട്.കാസ്സര്‍കോട് മോഡലില്‍ അടവ് തന്ത്രങ്ങളൊന്നും പയറ്റാനും ഇവിടെ നിര്‍വാഹമില്ല .യു ഡി എഫ് ജയിച്ചാലും ബി ജെ പി ജയിച്ചാലും അത് സി പി എമ്മിനെ സംബന്തിച്ചു ഒരേ തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും .ഇനി വിജയം സാധ്യമാകില്ലെങ്കില്‍ പോലും ബി ജെ പി യെ പതിവുപോലെ മൂന്നാം സ്ഥാനത്ത് നിര്‍ത്തി മുഖ്യ എതിരാളിയാകുക എന്ന തന്ത്രം തന്നെയാണ് സി പി എമ്മിന് സ്വീകരിക്കാന്‍ ബാക്കിയുള്ളത് .എന്ത് തന്ത്രം പയറ്റിയായാലും വിജയം അനിവാര്യമാണെന്ന സന്ദേശമാണ് സംസഥാന നേതൃത്വം നെയ്യാറ്റിന്‍കരയില്‍ ചുമതലയുള്ള നേതാക്കള്‍ക്ക് നല്‍കിയിട്ടുള്ളത് .എന്നാല്‍ ഓഞ്ചിയം സംഭവത്തോടെ പ്രചാരണ രംഗംതന്നെ കൈവിട്ടുപോയ അവസ്ഥയാണ് ഇവിടെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്കുള്ളത് .അക്കാര്യം അവര്‍ നേതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു .ടി പി വധത്തില്‍ പാര്‍ട്ടിയുടെ നിരപരാധിത്വം നേതാക്കള്‍ പലവിധം ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും വിശ്വാസ്സയോഗ്യമായില്ലെന്നാണ് ഇവര്‍ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. പരാജയത്തിന്‍റെ പഴി തങ്ങളുടെ തലയില്‍ വയ്ക്കാന്‍ നേതൃത്വം ശ്രമിക്കുമെന്ന്‍ മുന്‍കൂട്ടി കണ്ടാണ് കീഴ്ഘടകം ഇത്തരം മുന്നറിയിപ്പുകള്‍ നേരത്തെ നല്‍കുന്നത് .ടി പി വധത്തോടുള്ള ജനത്തിന്‍റെ അതൃപ്തി ഇപ്പോള്‍ നേരിട്ട് അനുഭവിക്കുന്നത് നെയ്യാറ്റിന്‍കരയിലെ ഇടതുപക്ഷ പ്രവര്‍ത്തകരാണ് .അതുകൊണ്ട് തന്നെ ഇവിടെ പ്രചരണത്തെ ഇക്കാര്യങ്ങള്‍ നേരിട്ട് ബാധിക്കുന്നു .അതിന്‍റെ പഴി മുഴുവന്‍ അനുഭവിക്കുന്നത് പാര്‍ട്ടിയിലെ മലബാര്‍ ലോബിയും .നെയ്യാറ്റിന്‍കരയില്‍ പരാജയപെട്ടാല്‍ അതിനു പിണറായി ഉള്‍പ്പെടെ ഈ ലോബി കനത്തവില നല്‍കേണ്ടി വരും .പരാജയം മൂന്നാം സ്ഥാനത്തുനിന്നായാല്‍ അതിന്‍റെ പ്രത്യാഘാതങ്ങള്‍ അതിലും വലുതായിരിക്കും
Friday, May 18, 2012
Home »
» നെയ്യാറ്റിന്‍കരയില്‍ സി പി എം പ്രതിരോധത്തില്‍ .നേതാക്കള്‍ക്ക് അങ്കലാപ്പ്
നെയ്യാറ്റിന്‍കരയില്‍ സി പി എം പ്രതിരോധത്തില്‍ .നേതാക്കള്‍ക്ക് അങ്കലാപ്പ്
By rohit c raju 5/18/2012 12:15:00 PM






