
മൂന്ന് വര്‍ഷത്തിനകം കുട്ടനാട് പാക്കേജ് പൂര്‍ണമായും നടപ്പാക്കാന്‍ നടപടി സ്വീകരിച്ചുവരികയാണെന്ന് കൃഷിമന്ത്രി കെ.പി.മോഹനന്‍ ജി. സുധാകരന്‍ എം. എല്‍.എയെ അറിയിച്ചു.
കുട്ടനാട് പാക്കേജിന് കേന്ദ്രീകൃത സാങ്കേതിക നേതൃത്വം ഉണ്ടാവുക, പദ്ധതി സമയബന്ധിതമായി ആരംഭിക്കുക, അഴിമതിയുണ്ടായാല്‍ പരിശോധിക്കാന്‍ പ്രത്യേക വിജിലന്‍സ് സംവിധാനം ഏര്‍പ്പെടുത്തുക, പൊതുജനങ്ങള്‍ക്ക് കുട്ടനാട് പാക്കേജിനെ സംബന്ധിച്ച് മനസ്സിലാക്കാന്‍ ലഘുലേഖ കുട്ടനാട് പ്രോസ്‌പിരിറ്റി കൗണ്‍സിലിന്‍േറതായി പ്രസിദ്ധപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളാണ് നിയമസഭയില്‍ സബ്മിഷനിലൂടെ ജി. സുധാകരന്‍ ഉന്നയിച്ചത്.പ്രവൃത്തികള്‍ അവലോകനം ചെയ്യാന്‍ മൂന്ന് തലങ്ങളിലുള്ള കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നതായി മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി അധ്യക്ഷനായ പ്രോസ്‌പിരിറ്റി കൗണ്‍സില്‍, ചീഫ് സെക്രട്ടറി തലവനായ കോ ഓഡിനേഷന്‍ കമ്മിറ്റി, കാര്‍ഷികോല്‍പ്പാദന കമീഷന്‍ ചെയര്‍മാനായ ടാക്‌സ് ഇംപ്ലിമെന്‍േറഷന്‍ കമ്മിറ്റി എന്നിവക്ക് പുറമെ കേന്ദ്രതലത്തില്‍ കൃഷി അഡീഷനല്‍ സെക്രട്ടറി തലവനായ കേന്ദ്ര കോഓഡിനേഷന്‍ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നതായി മന്ത്രി പറഞ്ഞു.
പാക്കേജിലെ വിവിധ വകുപ്പുകളെ കാര്യക്ഷമമായി ഏകോപിപ്പിക്കാന്‍ പ്രോജക്ട് ഓഫിസറെയും നിയമിച്ചിട്ടുണ്ട്. പദ്ധതികളെ ല്ലാം കാര്യക്ഷമമായും അഴിമതി വിമുക്തമാക്കി സുതാര്യമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 523 കോടിയുടെ വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതിയും കൃഷി അനുബന്ധ മേഖലകളില്‍ 197 കോടിയുടെ പദ്ധതിയും 13ാം ധനകാര്യ കമീഷന്റെ അവാര്‍ഡില്‍ 300 കോടിയും ലഭ്യമായിട്ടുണ്ട്.
ജലസേചന പദ്ധതികളുടെ മേല്‍നോട്ടം വഹിക്കാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇറിഗേഷന്‍) കണ്‍വീനറായും കമ്മിറ്റി പ്രവര്‍ത്തിക്കും.
കുട്ടനാട് പാക്കേജ് മുഖേന നടപ്പാക്കുന്ന പ്രവൃത്തികളുടെയും പാക്കേജിനെ സംബന്ധിക്കുന്ന മറ്റ് വിവരങ്ങളും പൊതുജനസമക്ഷം സമര്‍പ്പിക്കുന്നതിന് http://www.kuttanadpackage.in/എന്ന ദ്വിഭാഷ വെബ്‌സൈറ്റും സര്‍ക്കാര്‍ രൂപവത്കരിച്ചിട്ടുണ്ടെന്നും ജി. സുധാകരന്‍ എം.എല്‍.എയുടെ സബ്മിഷനുള്ള മറുപടിയില്‍ കൃഷിമന്ത്രി വ്യക്തമാക്കി.






