Random Posts

Thursday, July 14, 2011

മുംബൈ സ്‌ഫോടന പരമ്പര; കൊല്ലപ്പെട്ടവര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം


മുംബൈ നഗരത്തില്‍ ബുധനാഴ്ചയുണ്ടായ സ്‌ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും അടിയന്തരമായി നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്ഥലത്തെ സ്ഥിതിഗതികള്‍ നേരിട്ട് കണ്ട് മനസ്സിലാക്കാന്‍ പ്രധാനമന്ത്രി ഇന്ന് വൈകിട്ട് 5.30ന് മുംബൈക്ക് തിരിക്കുന്നുണ്ട്. സ്‌ഫോടനങ്ങള്‍ നടന്ന സ്ഥലങ്ങളും പരിക്കേറ്റവര്‍ കിടക്കുന്ന ആശുപത്രികളും പ്രധാനമന്ത്രി സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സ്‌ഫോടനം നടന്നയുടന്‍ തന്നെ പ്രധാനമന്ത്രി സംഭവത്തെ അതിശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു. മുംബൈ ജനത തികഞ്ഞ ശാന്തതയോടെയും ഐക്യത്തോടെയും പുതിയ സംഭവവികാസങ്ങളെ നേരിടണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. നേരത്തെ മഹാരാഷ്ട സര്‍ക്കാര്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 5ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിരുന്നു.

മുംബൈ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ ദാദര്‍, സവേരി ബസാര്‍, ഒപേര ഹൗസ് എന്നിവിടങ്ങളില്‍ ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെയുണ്ടായ സ്‌ഫോടനങ്ങളില്‍ 18 പേരാണ് മരിച്ചത്