തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ ഒരു ജനതയുടെ ആത്മവിശ്വാസവും ദേശീയബോധവും തകര്‍ക്കാമെന്നാണ് മുംബൈ സ്ഫോടന പരമ്പരയുടെ പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദികള്‍ കരുതിയതെങ്കില്‍, അവര്‍ക്ക് തെറ്റി. 18 പേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനങ്ങള്‍ നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം മുംബൈ പതിവുപോലെ ‘ഒഴുകി’.
തീവ്രവാദി ആക്രമണങ്ങളെ ഭയന്ന് മുംബൈക്കാര്‍ വീടുകളില്‍ സ്വയം തളച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏവരും അവരുടെ ജോലികളില്‍ മുഴുകി. ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹാജര്‍ നില കുറഞ്ഞില്ല. സിനിമാ തിയേറ്ററുകളിലും മാളുകളിലും മാര്‍ക്കറ്റുകളിലും ജനങ്ങള്‍ ഒഴുകിയെത്തി.
മുംബൈ ജനത ‘26/11’ന് ശേഷം പ്രകടിപ്പിച്ച അതേ പോരാട്ടവീര്യമാണ് ഇന്നും പുറത്തെടുത്തത്. ട്രെയിനുകളിലും ബസുകളിലും പതിവ് തിരക്ക് അനുഭവപ്പെട്ടു. നഗരത്തിലും താനെയിലും കനത്ത മഴ കാരണം ആ ഭാഗങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങാന്‍ വിമുഖത കാട്ടിയതൊഴിച്ചാല്‍ മറ്റെല്ലാ സ്ഥലങ്ങളിലും ജനജീവിതം സാധാരണ നിലയില്‍ തുടര്‍ന്നു.
കനത്ത മഴയുണ്ടായിരുന്നതിനാല്‍ ഓഫീസിലെത്താന്‍ വൈകുമെന്ന് ഭയന്ന് പലരും പതിവിലും നേരത്തേ വീട്ടില്‍ നിന്നിറങ്ങുകയും നേരത്തേ ഓഫീസിലെത്തുകയും ചെയ്യുന്ന കാഴ്ചയാണ് ചിലയിടങ്ങളില്‍ കാണാനായത്. “ഞാന്‍ ഒരു മുംബൈക്കാരിയാണ്. ഞങ്ങള്‍ ഭീകരാക്രമണത്തെ ഭയപ്പെടുന്നില്ല. എന്നേപ്പോലെ ആയിരങ്ങള്‍ ബസിലും ട്രെയിനിലും കാല്‍നടയായും ഇന്ന് യാത്ര ചെയ്തു.” - കിഴക്കന്‍ മുംബൈയില്‍ ജോലി ചെയ്യുന്ന ഒരു യുവതി പറഞ്ഞു.
നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും സ്കൂളുകളും കോളജുകളും കടകളുമെല്ലാം പതിവുപോലെ തുറന്നു പ്രവര്‍ത്തിച്ചു.
തീവ്രവാദികളല്ല, കനത്ത മഴ മാത്രമാണ് മുംബൈയിലെ ജനത്തിരക്ക് അല്‍പ്പമെങ്കിലും കുറച്ചത്. സെന്‍ട്രല്‍ റെയില്‍വെയില്‍ ട്രെയിന്‍ സര്‍വീസ് മഴ കാരണം തടസപ്പെട്ടു. ട്രാക്കുകളില്‍ വെള്ളം കയറി
Thursday, July 14, 2011
Home »
» തീവ്രവാദികളെ മുംബൈ പേടിക്കുന്നില്ല!
തീവ്രവാദികളെ മുംബൈ പേടിക്കുന്നില്ല!
By rohit c raju 7/14/2011 04:34:00 PM







