Random Posts

Tuesday, July 5, 2011

പ്രോഫഷണല്‍ ക്യാമ്പസുകളില്‍ വേര് ഉറപ്പിച്ച് കെ എസ് യു പ്രോഫഷണല്‍സ്

സംസ്ഥാനത്ത് ഇന്ന് പ്രൊഫഷണല്‍ കോളജുകളും വിദ്യാര്‍ത്ഥികളും ഓരോ വര്‍ഷവും വര്‍ധിച്ചു വരുക ആണ്.അതോടു കൂടി തന്നെ അരാഷ്ട്രീയ വാദവും, വര്‍ഗീയ വാദവും വര്‍ധിക്കുന്നു.പ്രോഫഷണല്‍ ക്യാമ്പസുകളില്‍ രാഷ്ട്രീയം ഇല്ലാതെത് കൊണ്ട് റാഗ്ഗിംഗ്,വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യം നിഷേധിക്കല്‍ എന്നിവ സാധാരണ സംഭവങ്ങള്‍ ആയി മാറുക ആണ്.അതിനു പരിഹാരം എന്നവണ്ണം ആണ് കെ എസ് യു, പ്രോഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രോഫഷണല്‍സ് എന്ന വിംഗ് രൂപികരിച്ചത്.സംസ്ഥാനത്തെ എഞ്ചിനീയറിംഗ്,മെഡിക്കല്‍,മാനേജ്‌മന്റ്‌ മറ്റു ഇതര പ്രോഫഷണല്‍ കോളജുകള്‍ എന്നിവയെ ബന്ദിപ്പിച്ചു കൊണ്ട് ആണ് ഈ വിംഗ് ഒണ്ടാക്കി ഇരിക്കുനത്.യുവ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സോഷ്യല്‍ നെട്ട്വര്‍കിംഗ് സൈറ്റുകളില്‍ഓടെ ആണ് ഇതിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ നടക്കുനതു.ഈ വിങ്ങിന്റെ നേത്രത്വത്തില്‍ കേരളത്തിലെ എല്ലാ പ്രൊഫഷണല്‍ കോളജുകളിലും യുണിറ്റ് തുടങ്ങാന്‍ കെ എസ് യു തീരുമാനിച്ചിരിക്കുക ആണ്.ആ പ്രവര്‍ത്തനങ്ങള്‍ക്ക്  സംസ്ഥാനത്തെ സ്വാശ്രയ കോളേജുകള്‍ ഉള്പെടയുള്ള പ്രൊഫഷണല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ ഇടയില്‍  വളരെ വലിയ സ്വീകാര്യത ആണ് കിട്ടി കൊണ്ട് ഇരിക്കുനത്.രാഹുല്‍ ഗാന്ധിയെ ഐക്കണ്‍ ആക്കി ഹൈബി ഈടന്റെയും,ഷാഫി പറമ്പിലിന്റെയും പ്രത്യേക മേല്‍നോട്ടത്തില്‍ നടക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ വളരെ വലിയ വിജയം ആയിട്ട് ആണ് കെ എസ് യു കാണുനത്‌.സംസ്ഥാനത്തെ എല്ലാ ജില്ലകുകളിലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം മുന്നോട്ടു പോയ്കൊണ്ട് ഇരിക്കുക ആണ്.സംസ്ഥാനത്തെ പ്രോഫഷണല്‍ കോളജുകളില്‍ നിന്ന് തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ ആണ് ഈ വിങ്ങിനു നേത്രത്വം കൊടുക്കുനത്.തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ  ജില്ലകള്‍ കേന്ദ്രീകരിച്ചു കൊണ്ട് ആണ് ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും സജീവമായി നടക്കുനതു.ഇത് മറ്റു യുവജന പ്രസ്ഥാനങ്ങളെ ഭീധിപെടുത്തി ഇരിക്കുക ആണ്.അതിന്റെ തെളിവ് ആണ് ഇന്നലെ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജില്‍ ഉണ്ടായ ആക്രമണങ്ങള്‍.കെ എസ് യു അവിടെ യുണിറ്റ് തുടങ്ങുകയും കൊടിമരം നാട്ടുകയും ചെയ്തിരുന്നു.വിദ്യാര്‍ഥികള്‍ കെ എസ് യുവിലേക്കു അടുക്കുനത് കണ്ടിട്ട് ആണ് അവിടെ കെ എസ് യു വിദ്യാര്‍ത്ഥികള്‍ക്ക് നേര ആക്രമണം നടത്തിയത്.സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളജുകളിലും ഈ വിങ്ങിന്റെ കമ്മിറ്റികള്‍ പ്രവര്തിക്കുനുണ്ട്.രാഷ്ട്രീയം എന്നതിലുപരി പ്രോഫഷണല്‍ മേഖലയുമായി ബന്ദപെട്ട ഒട്ടു ഏറ പ്രവര്‍ത്തനങ്ങള്‍ ഈ വിംഗ് നടത്തുന്നുണ്ട്.കഴിഞ്ഞ വര്‍ഷം കെ എസ് യുവുമായി ബന്ദപ്പെട്ടു പ്രവര്‍ത്തിക്കുന്ന അനവധി വിദ്യാര്‍ത്ഥികള്‍ക്ക് ഈ വിങ്ങിന്റെ സഹായം കൊണ്ട് പല കമ്പനികളിലും ജോലി നേടാന്‍ കഴിഞ്ഞു.അങ്ങനെ ഈ വിംഗ് സംസ്ഥാനത്ത് ഒരു പുതിയ അധ്യായം കുറിച്ച് കൊണ്ട് ഇരിക്കുക ആണ്