Random Posts

Monday, July 4, 2011

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ എസ് എഫ് ഐ, ഡി വൈ എഫ് ഐ ഗുണ്ടകളുടെ വിളയാട്ടം.നാളെ കെ എസ് യു വിന്റെ വിദ്യാഭ്യാസ ബന്ദ്‌.


തിരുവനന്തപുരം: തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ ,എസ് എഫ് ഐ, ഡി വൈ എഫ് ഐ ഗുണ്ടകളുടെ വിളയാട്ടം.മൂന്ന് കെ എസ് യു പ്രവര്‍ത്തകര്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍.പ്രൊഫഷണല്‍ മേഖലയില്‍ കെ എസ് യു വേര് ഉറപ്പിക്കുനത് ആണ് എസ് എഫ് ഐയെ പേടിപ്പിച്ചു അക്രമത്തിലേക്ക് നയിക്കുനെത്.തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ രണ്ടു ആഴ്ചകള്‍ക്ക് മുന്‍പ് ആണ് കെ എസ് യു യുണിറ്റ് തുടങ്ങിയത്.ഇരുനൂറോളം വിദ്യാര്‍ഥികള്‍ യുണിറ്റ് രൂപികരണ സമ്മളനത്തില്‍ പങ്കെടുത്തിരുന്നു.ഇത് എസ് എഫ് ഐയെ ഞെട്ടിപ്പിച്ചിരുന്നു.ഇന്ന് കൊടിമരം ഇടുവാന്‍ വേണ്ടി കെ എസ് യു തീരുമാനിക്കുകയും അതിന്റെ പ്രവര്‍ത്തനവുമായി പ്രവര്‍ത്തകര്‍ മുന്നോട്ടു പോകുനതിനു ഇടയില്‍ ആണ് ഇന്നലെ രാത്രിയില്‍ പുറത്തു നിന്ന് ഉള്ള ഡി വൈ എഫ് ഐയ് ഗുണ്ടകളുടെ സഹായത്താല്‍ കെ എസ് യുക്കാര്‍ താമസിക്കുന്ന വീടിനു നേരെ മാരക ആയുധങ്ങളുമായി ആക്രമണം നടത്തിയത്.വെട്ടു ഏറ്റ കെ എസ് യു പ്രവര്‍ത്തകരെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുക ആയിരുന്നു.ആക്രമണത്തില്‍ പ്രതിഷേധിച്ചു കെ എസ് യു ഇന്ന് നടത്തിയ പടിപ്പു മുടക്ക് സമരത്തില്‍ വിദ്യാര്‍ഥികള്‍ വലിയ തോതില്‍ കൂട്ടമായി സഹകരിച്ചത് എസ് എഫ് ഐയ്ക്ക് കനത്ത ആഘാതം ആണ് ഏല്‍പ്പിച്ചു ഇരിക്കുനത്.കെ എസ് യു പ്രോഫഷനല്സ്സ് എന്ന വിങ്ങിന്റെ നേത്രത്വത്തില്‍ കേരളത്തിലെ എല്ലാ പ്രൊഫഷണല്‍ കോളജുകളിലും യുണിറ്റ് തുടങ്ങാന്‍ കെ എസ് യു തീരുമാനിച്ചിരുന്നു.ആ പ്രവര്‍ത്തനങ്ങള്‍ക്ക്  സംസ്ഥാനത്തെ സ്വാശ്രയ കോളേജുകള്‍ ഉള്പെടയുള്ള പ്രൊഫഷണല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ ഇടയില്‍  വളരെ വലിയ സ്വീകാര്യത ആണ് കിട്ടി കൊണ്ട് ഇരിക്കുനത്.രാഹുല്‍ ഗാന്ധിയെ ഐക്കണ്‍ ആക്കി ഹൈബി ഈടന്റെയും,ഷാഫി പറമ്പിലിന്റെയും പ്രത്യേക മേല്‍നോട്ടത്തില്‍ നടക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ വളരെ വലിയ വിജയം ആയിട്ട് ആണ് കെ എസ് യു കാണുനത്‌.ഇത് എസ് എഫ് ഐയെ ഭീതിപെടുതുനതായിട്ടു ആണ് ഈ ആക്രമത്തിലൂടെ തെളിഞ്ഞിരിക്കുനത്.ആക്രമം കൊണ്ട് കെ എസ് യുവിനെ തളര്‍ത്താം  എന്ന് ആരും കരുതേണ്ട എന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പില്‍ പറഞ്ഞു.സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകളില്‍ യുണിറ്റ് രൂപികരനവുമായി കെ എസ് യു മുന്നോട്ടു പോകുമെന്ന് കെ എസ് യു പ്രോഫഷനല്സ്സ് അറിയിച്ചു.ആക്രമങ്ങള്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കേണം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.തിരുവനതപുരം ആക്രമണത്തില്‍ പ്രതിഷേധിച്ച് കെ എസ് യു നാളെ സംസ്ഥാന വ്യാപകമായി പടിപ്പു മുടക്കി സമരത്തിന്‌ ആഹ്വാനം ചെയ്തു.എല്ലാ വിദ്യാര്‍ത്ഥികളും ഈ ജനാധിപത്യ സമരത്തില്‍ സഹകരിക്കേണം എന്ന് കെ എസ് യു സംസ്ഥാന കമ്മിറ്റി അഭ്യര്‍ഥിച്ചു