തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്ത്രതില്‍ രാജഭരണകാലത്ത് സൂക്ഷിച്ചിരുന്ന നിധിയുടെ മൂല്യം ലക്ഷംകോടിയും കവിഞ്ഞു. ലോകത്തിലെ ഏറ്റവും സമ്പന്നമായ ആരാധനാലയം എന്ന ബഹുതിയും ഇതോടെ മലയാളികളുടെ സ്വന്തമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു ലഭ്യമായിക്കഴിഞ്ഞു. സഹസ്രകോടിയില്‍പ്പരം രൂപ മൂല്യമുള്ള നിധി ഉപയോഗിക്കുന്നതിനെക്കുറിച്ചോ, തുടര്‍പ്രവര്‍ത്തനങ്ങളെക്കുറിച്ചോ് ക്ഷേത്രം ഭരണാധികാരികളോ, സര്‍ക്കാരോ, പരിശോധനയ്ക്കുനേതൃത്വം നല്‍കുന്ന സുപ്രീംകോടതിയോ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. വിപുലമായ കൂടിയാലോചനകളും പരിശോധനകളും ആവശ്യമുള്ള ഏറെ കാലതാമസമുള്ള ഒരു പ്രക്രീയയായതിനാലാണിത്. എന്നാല്‍ നിധികുംഭങ്ങള്‍ ഉപയോഗിക്കുന്നതുസംബന്ധിച്ച് സമൂഹത്തിന്റെ ചില കോണുകളില്‍ നിന്നും അഭിപ്രായപ്രകടനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.
ഹിന്ദുക്കള്‍്കകു കിട്ടിയ സ്വത്താണെന്നും അത് ആര്‍ക്കും വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നുമാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം. നിധി ശേഖരം പാവപ്പെട്ടവരുടെ പേര് പറഞ്ഞ് വീതം വച്ചെടുക്കാന്‍ നോക്കേണ്ട കാര്യമില്ല. അത് ഹിന്ദുവിന്റെ സ്വത്താണ്. അതില്‍ കൈകടത്താന്‍ ആരും ശ്രമിക്കേണ്ട കാര്യമില്ല. വൈക്കത്ത് തൊഴില്‍ പരിശീലനപരിപാടി ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേ വെള്ളാപ്പള്ളി പറഞ്ഞു. വിരുന്നുകാരായി വന്നവര്‍ വീടുഭരിക്കുന്ന അവസ്ഥയാണ് ന്യൂനപക്ഷങ്ങള്‍ ചെയ്യുന്നത്. വീട്ടുകാര്‍ പുറത്തുമായി.
പള്ളിപണിയാന്‍ ഇവിടുത്തെ രാജാക്കന്മാരാണ് സൗകര്യം കൊടുത്തത്. ഇപ്പോള്‍ സമസ്തമേഖലകളിലും ന്യൂനപക്ഷം ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞുവെന്നും വെള്ളാപ്പള്ളി പറയുന്നു. ശ്രീപത്മനാഭസ്വാമിക്ഷേത്ര ത്തിലെ കല്ലറകളില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണം അടക്കമുള്ള വസ്തുക്കള്‍ ക്ഷേത്രത്തിന്റെ സ്വത്താകയാല്‍ സുരക്ഷിതമായി അതേസ്ഥാനത്ത് സൂക്ഷിക്കുകയും ഹിന്ദുക്കളുടെ പൊതുക്ഷേമത്തിനുവേണ്ടി ഉപയോഗപ്പെടുത്തുകയും വേണമെന്നാണ് ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്റെ അഭിപ്രായം. എണ്ണിത്തിട്ടപ്പെടുത്തിയവ സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടുവാന്‍ നടത്തുന്ന ഏതൊരു ശ്രമത്തെയും സര്‍വ്വശക്തിയുമുപയോഗിച്ച് ഹിന്ദുക്കള്‍ എതിര്‍ക്കും.
ക്ഷേത്രത്തില്‍ പൂജയ്ക്കും നിത്യാനുഷ്ഠാനങ്ങള്‍ക്കും വേണ്ടി മഹാരാജാവ് സ്വരൂപിച്ചവയും ഭക്തജങ്ങള്‍ വഴിപാടായി സമര്‍പ്പിച്ചവയുമാണ് കല്ലറയില്‍ സൂക്ഷിച്ചിട്ടുള്ള വസ്തുവകകളെല്ലാം. അവ അമൂല്യങ്ങളും ചരിത്രപ്രാധാന്യമുള്ള പൈതൃകസമ്പത്തുമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാവിതലമുറയ്ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ വളരെ സുരക്ഷിതമായി അറകളില്‍ സൂക്ഷിച്ചിട്ടുള്ള ഈ സ്വത്തുവകകള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടും ഗൗരവത്തോടും കൂടി തുടര്‍ന്നും പരിരക്ഷിക്കേണ്ടത് ക്ഷേത്രത്തിന്റെയും ഭക്തജനങ്ങളുടെയും താത്പര്യസംരക്ഷണത്തിന് അനിവാര്യമാണ.സഹസ്രകോടികള്‍ വിലമതിക്കുന്ന നിധിയും മറ്റും കിട്ടിയെന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ച് അനാവശ്യമായ ഭീതിയും ആശയക്കുഴപ്പങ്ങളും ഉണ്ടാക്കരുത്. ക്ഷേത്രത്തിലെ ആവശ്യത്തിനു വേണ്ടി ഉപയോഗിച്ചു വന്ന പൂജാസാധനങ്ങളും തിരുവാഭരണങ്ങളും വസ്തുവകകളും മാത്രമാണ് നിധിയാണെന്ന് പ്രചരിപ്പിച്ച് സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കാന്‍ ചില ബാഹ്യശക്തികള്‍ ശ്രമിക്കുന്നത്.
അറയില്‍ സൂക്ഷിച്ചിട്ടുള്ള എല്ലാ വസ്തുവകകളും ക്ഷേത്രത്തിനും ക്ഷേത്രഭരണാധികാരികള്‍ക്കും ഭക്തജനങ്ങള്‍ക്കും മാത്രം അവകാശപ്പെട്ടതാണ്. തുടര്‍ന്നും സുപ്രീംകോടതിയുടെ നിരീക്ഷണവും പരിരക്ഷയും അവയ്ക്ക് ഉണ്ടാകണം. ഇത്ര വിപുലമായ നിധിശേഖരം ഹിന്ദുസമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തില്‍ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് വളരെ ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ട സന്ദര്‍ഭമാണിത്. ഹിന്ദു ജനതയുടെ സാമൂഹ്യവും സാംസ്‌കാരികവും ആധ്യാത്മികവുമായ ഉന്നമനത്തിനുതകുന്നതായിരിക്കണം ഈ പദ്ധതികള്‍. നമ്മുടെ മഹത്തായ പാരമ്പര്യവും പൈതൃകവും സംസ്‌കാരവും സംബന്ധിച്ച അറിവുപകരാനും പഠനങ്ങള്‍ നടത്തുവാനും ഉപകരിക്കുന്ന രാജ്യാന്തരതലത്തിലുള്ള ശ്രീപത്മനാഭ ഹിന്ദുയൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ച് അധികൃതര്‍ ഈ അവസരത്തില്‍ ചര്‍ച്ചകള്‍ ആരംഭിക്കണം.
പൊതുഹിന്ദുസമൂഹത്തിന് ഗുണമുണ്ടാക്കുന്ന ക്ഷേമപദ്ധതികള്‍ക്കും ക്ഷേത്രപുനരുദ്ധാരണത്തിനും പൈതൃകസമ്പത്ത് പരിരക്ഷിക്കുന്നതിനും ഉപയുക്തമായ കര്‍മപദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും കുമ്മനം ആവശ്യപ്പെടുന്നു. അതേസമയം ക്ഷേത്രത്തിലെ നിലവറകളില്‍ ഒളിഞ്ഞിരിക്കുന്ന നിധി ശേഖരങ്ങളുടെ മൂല്യം ലക്ഷം കോടി കടന്നു. ഇന്നലെ എ നിലവറയിലെ കണക്കെടുപ്പു പൂര്‍ത്തിയായപ്പോള്‍ ഇതുവരെ കണ്ടെത്തിയ നിധി നിക്ഷേപത്തിന്റെ മൂല്യം 90,000 കോടിയിലെത്തി. സഹസ്രകോടികളുടെ നിധി കുംഭങ്ങള്‍ ഒളിഞ്ഞിരിക്കുന്നുവെന്നു കരുതുന്ന, ലോഹനിര്‍മിത വാതിലുള്ള, ബി അറ കൂടി തുറക്കുമ്പോള്‍ കണക്കുകള്‍ ലക്ഷം കോടി കവിയുമെന്ന് ഉറപ്പായി. കണ്ണഞ്ചിപ്പിക്കുന്ന നിധിശേഖരത്തിലൂടെ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്ന ക്ഷേത്രമായി മാറിയ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ പ്രത്യേക സുരക്ഷാ മേഖലയാക്കാന്‍ പൊലീസ് തയാറെടുക്കുകയാണ്. ഡിജിപി: ജേക്കബ് പുന്നൂസിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം സ്ഥിതി വിലയിരുത്തി.
സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചു പഠിക്കാന്‍ എഡിജിപി: വേണുഗോപാല്‍ കെ. നായരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചു. ഐജിമാരായ കെ. പത്മകുമാര്‍, കെ. അനന്തകൃഷ്ണന്‍, എസ്. ഗോപിനാഥ് എന്നിവരാണ് അംഗങ്ങള്‍. ഇവരുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും തുടര്‍നടപടികള്‍. അത്യാധുനിക ഇലക്‌ട്രോണിക് സംവിധാനങ്ങളും ത്രിതല സുരക്ഷാ കവചവും ഒരുക്കി ക്ഷേത്രത്തെ സംരക്ഷിക്കണമെന്നാണു യോഗത്തിലെ നിര്‍ദേശം. സുരക്ഷയ്ക്കായി രണ്ടു പ്ലറ്റൂണ്‍ പൊലീസ് സേനയെ ഇതിനകം നിയോഗിച്ചിട്ടുണ്ട്. എല്ലാ നടകളിലും ഇവരുടെ സാന്നിധ്യമുണ്ട്. കഴിഞ്ഞ ദിവസം തുറന്ന എ നിലവറയിലെ കണക്കെടുപ്പാണു സുപ്രീംകോടതി നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ഇന്നലെ പൂര്‍ത്തിയായത്. ഓരോ നിലവറയും തുറക്കുമ്പോള്‍ സ്വര്‍ണങ്ങളും രത്‌നങ്ങളുമടങ്ങിയ നിധി ശേഖരത്തിന്റെ അമ്പരപ്പിക്കുന്ന കാഴ്ചകളാണു കണ്ടത്.
ശ്രീപത്മനാഭന്റെ ഉയരമുള്ള, 18 അടി നീളവും 35 കിലോ ഭാരവുമുള്ള തങ്ക അങ്കിയാണ് ഇതില്‍ പ്രധാനപ്പെട്ട ഒന്ന്. 13 കഷണങ്ങളായി സൂക്ഷിച്ച അങ്കി കേടുപാടുകള്‍ സംഭവിച്ചതിനാല്‍ മാറ്റിവച്ചതാണെ ന്നാണു കരുതപ്പെടുന്നത്. കോടിക്കണക്കിനു രൂപ വിലവരുന്ന രത്‌നങ്ങളും വൈഡൂര്യങ്ങളും പതിപ്പിച്ച ഒഢ്യാണങ്ങള്‍, രത്‌നങ്ങള്‍ പതിപ്പിച്ച ഭാരിച്ച ആറു കങ്കണങ്ങള്‍, ഭഗവാനു ചാര്‍ത്താനുള്ള കൂറ്റന്‍ മാലകള്‍, നിവേദ്യം അര്‍പ്പിക്കാനുള്ള നവരത്‌നങ്ങളും സ്വര്‍ണവും കൊണ്ടു തീര്‍ത്ത ചിരട്ടകള്‍ എന്നിവ ഇന്നലെ വിസ്മയക്കാഴ്ചകളായി.
അപൂര്‍വ രത്‌നങ്ങള്‍ പതിപ്പിച്ച രണ്ടടിയോളം ഉയരമുള്ള, വിഷ്ണുഭഗവാന്റെ നില്‍ക്കുന്ന രൂപത്തിലുള്ള വിഗ്രഹം ഇവിടെനിന്നു കണ്ടെടുത്തു. ഈ വിഗ്രഹം സംബന്ധിച്ചു മാത്രം പ്രത്യേക റിപ്പോര്‍ട്ട് നിരീക്ഷകര്‍ എഴുതിയുണ്ടാക്കി. വിഗ്രഹത്തിന്റെ കൈകാലുകള്‍ വേര്‍പ്പെട്ട നിലയിലായിരുന്നു. ശിവനു സമര്‍പ്പിക്കുന്നതിനുള്ള അയ്യായിരത്തോളം തങ്കത്തിന്റെ എരുക്കിന്‍ പൂവുകള്‍, അനവധി സമര്‍പ്പിത വിഗ്രഹങ്ങള്‍, രാശി മോതിരങ്ങള്‍, അരപ്പട്ടകള്‍, രണ്ടിഞ്ചുവീതിയിലുള്ള അടുക്കുമാലകള്‍, വൈഡൂര്യങ്ങള്‍ എന്നിവ എ നിലവറയെ സമ്പന്നമാക്കി. ക്ഷേത്രത്തിലെ കണക്കെടുപ്പില്‍ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ടു വൈകുണ്ഠം ഏകാദശി ആനയൂട്ടു സമിതിക്കാര്‍ പരാതിക്കാരനായ ടി.പി. സുന്ദര്‍രാജിന്റെ വീടിനു മുന്നില്‍ ധര്‍ണ നടത്തി. ക്ഷേത്രത്തെ അപമാനിക്കുകയാണു സുന്ദര്‍രാജെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം.
ധര്‍ണ അരമണിക്കൂറിലേറെ നീണ്ടു. പൊലീസ് എത്തിയതോടെ ഇവര്‍ പിരിഞ്ഞുപോയി. ശ്രീപത്മനാഭസ്വാമി ക്ഷേത്ര സന്നിധിയില്‍ അമൂല്യ സൂക്ഷിപ്പുകളുണ്ടെന്നതു രഹസ്യമായ കാര്യമായിരുന്നില്ല. അതേസമയം ക്ഷേത്രത്തിന്റെ രഹസ്യ നിലവറയില്‍നിന്ന് ഇപ്പോള്‍ പുറത്തെടുത്തുകൊണ്ടിരിക്കുന്ന സാധനങ്ങളില്‍ പലതിന്റെയും പേരും വിശദവിവരവും പണ്ടുകാലത്തും രേഖപ്പെടുത്തിയിട്ടുണ്ട്. മാണിക്യ, മരതക രത്‌നങ്ങളും ശരപ്പൊളിമാലയുമെല്ലാം പഴയ രേഖകളിലും തെളിഞ്ഞുകാണുന്നു. ശേഖരത്തിന്റെ വ്യാപ്തിയും മതിപ്പു മൂല്യവുമാണ് വിസ്മയകരമായിരിക്കുന്നത്. തിരുവിതാംകൂറിന്റെയും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെയും ചരിത്രം പരാമര്‍ശിക്കുന്ന മതിലകം രേഖകളിലാണ് ക്ഷേത്രസ്വത്ത് സംബന്ധിച്ച വിവരങ്ങളുള്ളത്.
മഹാകവി ഉള്ളൂരാണ് മതിലകം രേഖകള്‍ ക്രോഡീകരിച്ചത്. മതിലകം രേഖകളില്‍ ഒരിടത്ത് ഇങ്ങനെ പറയുന്നു. 'വടക്കേടത്തും ചുറ്റുനടകളിലും നടയ്ക്കു വയ്പിന് എട്ടുമാറ്റ് സ്വര്‍ണത്തില്‍ എട്ടു കഴഞ്ചുവീതം തൂക്കമുള്ള മൂന്നു വടം ശരപ്പോളിമാല സമര്‍പ്പിക്കപ്പെട്ടതായി കാണുന്നു. സ്വര്‍ണത്തട്ടോടു കൂടിയാണ് ഇതു സമര്‍പ്പിക്കപ്പെട്ടതെന്നു വിശദീകരിക്കുന്നുണ്ട്. രണ്ടായിരത്തിലേറെ ശരപ്പൊളിമാലകളാണ് ഇതിനകം ക്ഷേത്രത്തിന്റെ രഹസ്യ നിലവറകളില്‍നിന്നു കണ്ടെത്തിയത്. അനവധി സ്വര്‍ണത്തട്ടുകളും കണ്ടെടുത്തവയില്‍പ്പെടും. ശ്രീപത്മനാഭ സ്വാമിയുടെ ആഭരണങ്ങളെക്കുറിച്ചും മതിലകം രേഖകളില്‍ വിവരണമുണ്ട്. ഒരോ സാധനങ്ങളുടെ പേരും എണ്ണവുമാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്. മാണിക്യവും മരതകവും വൈഡൂര്യവും ഇന്ദ്രനീലക്കല്ലും ചേര്‍ത്ത പൊന്നാലി പട്ടത്താലിയെക്കുറിച്ചെല്ലാം രേഖയുണ്ട്. അത്തരത്തില്‍പ്പെട്ട സാധനങ്ങളും ഇതിനകം നിധി ശേഖരത്തില്‍നിന്നു കണ്ടെടുത്തു സുപ്രീംകോടതി നിയോഗിച്ച നിരീക്ഷകര്‍ രേഖയിലാക്കിയിട്ടുണ്ട്.
പഴയ മലയാളത്തിലുള്ള രേഖയില്‍ ഇങ്ങനെ കാണാം:
'ചീവെലി പെരുമാള്‍ക്കു ചാത്തിന മാണിക്കവും മരതകവും നീലവും വൈരവും ചേര്‍ത്ത പൊന്നാലി പട്ടത്താലി, വലിയ തിരുപ്പട്ടം, ചെങ്ങഴനീര്‍ മാല, പൊന്മണി താവടം, പവിഴ താവടം, മുത്തുതാവടം.. എന്നിങ്ങനെയാണ് ഇതു രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ എണ്ണം മലയാള അക്കത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. വേണാടിന്റെയും തിരുവിതാംകൂറിന്റെയും അധിപര്‍ ശ്രീപത്മനാഭനു കാഴ്ചവച്ച സ്വര്‍ണ കുടങ്ങളുടെയും സ്വര്‍ണ വിഗ്രഹങ്ങളുടെയും വെള്ളിക്കുടങ്ങളുടെയുമെല്ലാം കണക്കുകളും മതിലകം രേഖകളിലുണ്ട്. തൃപ്പാപ്പൂര്‍ മൂപ്പന്‍ ഇരവി ഇരവി വര്‍മ ശ്രീപത്മനാഭന് 12 വെള്ളിക്കുടങ്ങള്‍ കാണിക്ക അര്‍പ്പിക്കാന്‍ പോയപ്പോള്‍ കൂടെപ്പോയ ആളുകളുടെ വരെ വിവരം രേഖയിലുണ്ട്.
ആയില്യം തിരുനാളിന്റെ കാലത്ത് തിരുവിതാംകൂറില്‍ കമ്മട്ടത്തില്‍ സ്വര്‍ണനാണയം (തിരുവിതാംകൂര്‍ വരാഹന്‍) അടിച്ചിരുന്നതായി ചരിത്ര രേഖയുണ്ട്. ആയില്യം തിരുനാളിന്റെ വിളംബരമായി ഇതു പുരാരേഖാ വകുപ്പു സമാഹരിച്ചിട്ടുണ്ട്.ശംഖും കൊടിയും, ഇംഗ്ലിഷിലും മലയാളത്തിലും കൊല്ലവും സംസ്ഥാനത്തിന്റെ പേരും, ഇംഗ്ലിഷില്‍ ആര്‍.വി. എന്നും രേഖപ്പെടുത്തിയ എട്ടരമാറ്റുള്ള സ്വര്‍ണ നാണയങ്ങള്‍ ഒരു കഴഞ്ചിലും അര കഴഞ്ചിലും അടിക്കാന്‍ നിശ്ചയിച്ചിരിക്കുന്നുവെന്നാണ് വിളംബരത്തില്‍ പറയുന്നത്. 1877ല്‍ ഉള്ളതാണ് ഈ വിളംബരം. തിരുവിതാംകൂറിന്റെ ഇത്തരത്തിലുള്ള 14 കിലോ സ്വര്‍ണനാണയങ്ങള്‍ രഹസ്യ നിലവറയില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്. ക്ഷേത്രത്തില്‍ നിന്നു കണ്ടെത്തിയ നിധി ശേഖരത്തിലെ സിംഹഭാഗവും ശ്രീപത്മനാഭന് രാജാക്കന്മാരും മറ്റും കാണിക്ക അര്‍പ്പിച്ചതായിരിക്കാമെന്നു കരുതുന്നു. ശ്രീ പത്മനാഭന് അമൂല്യങ്ങളായ രത്‌നങ്ങളും തങ്ക വിഗ്രഹങ്ങളുമെല്ലാം കാണിക്ക അര്‍പ്പിച്ചിരുന്നതിനും മതിലകം രേഖകളില്‍ തെളിവുകളുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം