
ഓണക്കാലത്തേക്ക് കേരളത്തിന് കൂടുതല്‍ ഭക്ഷ്യധാന്യങ്ങളും പഞ്ചസാരയും അനുവദിക്കാന്‍ ഭക്ഷ്യ മന്ത്രാലയം തീരുമാനിച്ചു.
3600 ടണ്‍ പഞ്ചസാരയാണ് കൂടുതല്‍ നല്‍കുന്നത്. എ.പി.എല്‍ നിരക്കില്‍ സംസ്ഥാനങ്ങള്‍ അധികം അനുവദിച്ച 50 ലക്ഷം ടണ്‍ ധാന്യത്തില്‍ നിന്ന് കേരളത്തിന് 1.54 ലക്ഷം ടണ്‍ അരിയും അരലക്ഷം ടണ്‍ ഗോതമ്പുമാണ് പ്രത്യേകം അനുവദിക്കുന്നതെന്ന് മന്ത്രി കെ.വി തോമസ് അറിയിച്ചു. എ.പി.എല്ലുകാര്‍ക്ക് കൂടുതല്‍ അരിയും ഗോതമ്പും ലഭിക്കാന്‍ അധിക അലോട്ട്‌മെന്റ് സഹായിക്കും. അടുത്ത മാര്‍ച്ച് വരെ റേഷന്‍ കടകള്‍ വഴി ഇത് ഉപയോഗപ്പെടുത്താം. ഒരു കിലോ പഞ്ചസാരക്ക് കേന്ദ്ര സര്‍ക്കാര്‍ 6.78 രൂപ സബ്‌സിഡി നല്‍കുന്നുണ്ട്.
ബി.പി.എല്ലുകാര്‍ക്ക് 94000 ടണ്‍ അരിയും 25000 ടണ്‍ ഗോതമ്പും ഈ വര്‍ഷം അധികമായി അനുവദിച്ചിട്ടുണ്ട്. എ.പി.എല്‍ വിഭാഗത്തിന് ഒരു കിലോ അരി നല്‍കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ 12.39 രൂപ സബ്‌സിഡി അനുവദിക്കുന്നുണ്ട്. മോതമ്പിന്റെ കാര്യത്തില്‍ 9.70 രൂപയാണ് സബ്‌സിഡി. ബി.പി.എല്ലുകാര്‍ക്ക് അരിക്ക് 15 രൂപ, ഗോതമ്പിന് 11.65 രൂപ എന്ന ക്രമത്തിലാണ് സബ്‌സിഡി.






