ഒരു രൂപ അരി ഓണം മുതല്‍ നല്‍കും. ബി.പി.എല്‍ കാര്‍ഡ് ഉടമകളായ 32 ലക്ഷം പേരാണുള്ളത്. ഇവര്‍ക്കെല്ലാം അരി ലഭ്യമാക്കും. ഓണം, റമദാന്‍ സീസണ്‍ അടുത്തുവരുന്ന പശ്ചാത്തലത്തില്‍ വിലക്കയറ്റം തടയാന്‍ നടപടി സ്വീകരിക്കണം. അവശ്യസാധനങ്ങള്‍ യഥേഷ്ടം ലഭ്യമാക്കാനും നടപടി വേണം.
ബോര്‍ഡ്-കോര്‍പറേഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് ജൂലൈ 19, 20 തീയതികളില്‍ മുഖ്യമന്ത്രിയും ഘടകകക്ഷി നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. ഈ ചര്‍ച്ചയില്‍ ഉണ്ടാകുന്ന ധാരണ ഉപസമിതിയെ അറിയിക്കും. തുടര്‍ന്ന് ഉപസമിതി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.
ശബരിമല സീസണില്‍ കണമല ദുരന്തം പോലുള്ളവ ആവര്‍ത്തിക്കാതിരിക്കാതിരിക്കാന്‍ നടപടി യെടുക്കണമെന്ന് ദേവസ്വം മന്ത്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വാശ്രയപ്രശ്‌നത്തിന് ഒരു പരിധിവരെ സര്‍ക്കാര്‍ പരിഹാരം കണ്ടിട്ടുണ്ട്. ക്രിസ്ത്യന്‍ മാനേജ്‌മെന്റുള്‍പ്പെടെയുള്ള നാലു കോളജുകളുമായി മാത്രമാണ് ഇനി ധാരണയാകാനുള്ളത്. താമസിയാതെ അതിനും പരിഹാരമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കിയെന്ന് തങ്കച്ചന്‍ പറഞ്ഞു.






