Random Posts

Friday, July 15, 2011

കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ പഠനക്യാമ്പിന് ഇന്ന് തുടക്കം

കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ രണ്ടു ദിവസത്തെ പഠനക്യാമ്പിന്  എറണാകുളം ടൗണ്‍ഹാളില്‍ ഇന്ന് തുടക്കം കുറിക്കും. അറുപത് മുനിസിപ്പാലിറ്റികളിലെയും അഞ്ച് കോര്‍പ്പറേഷനുകളിലെയും 925 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ക്യാമ്പില്‍ പങ്കെടുക്കുമെന്ന് ക്യാമ്പിന്റെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. വേണുഗോപാല്‍ അറിയിച്ചു.
ക്യാമ്പിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. നാളെ ഉച്ചക്ക് 2.30ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ന് ഉദ്ഘാടനചടങ്ങിനുശേഷം സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, സി. ദിവാകരന്‍പിള്ള, പ്രൊഫ. ജി. ബാലചന്ദ്രന്‍ എന്നിവര്‍ ക്ലാസെടുക്കും.
തുടര്‍ന്ന് 4.30 മുതല്‍ എട്ടുമണി വരെ പൊതുചര്‍ച്ചയും എട്ടുമുതല്‍ ഒമ്പതുവരെ നാടന്‍ കലകളുടെ അവതരണവും നടക്കും. നാളെ രാവിലെ ഒമ്പതുമണിക്ക് കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.വി. തോമസ്, കെ.സി. വേണുഗോപാല്‍ എന്നിവര്‍ ക്യാമ്പ് അംഗങ്ങളെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് ഇ ഗവേണന്‍സ് എന്ന വിഷയത്തെക്കുറിച്ച് 'കില' ഫാക്കല്‍റ്റി വിജയകുമാറും കേന്ദ്രാവിഷ്‌കൃത പദ്ധതിയെക്കുറിച്ച് പി.സി. ചാക്കോ എം.പിയും ക്ലാസെടുക്കും. 12 മുതല്‍ ഒരുമണി വരെ വി.എം. സുധീരന്‍ സംസാരിക്കും