
മൂന്നാറില്‍ ആറിടങ്ങളിലായി 455.33 ഏക്കര്‍ കൈയേറ്റ ഭൂമി ഒഴിപ്പിച്ചതായി റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. മൂന്നാറില്‍ ഇനി കൈയേറ്റം അനുവദിക്കില്ലെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തിലെത്തിയ റവന്യൂ സംഘമാണ് ഇന്ന് രാവിലെ 9.30ഓടെ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് തുടക്കമിട്ടത്. കൈയേറ്റം ഒഴിപ്പിച്ച ഭൂമിയില്‍ സര്‍ക്കാര്‍ ബോര്‍ഡ് നാട്ടിയിട്ടുണ്ട്.
ചിന്നക്കനാല്‍ ഗ്യാപ് റോഡ്്, ചിന്നക്കനാല്‍-വിലക്ക്, ഡാം കാച്ച്‌മെന്റ് ഏരിയ, പാര്‍വ്വതി മല, സിമന്റ് പാലം എന്നിവടങ്ങളിലെ കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത്. 250 എക്കര്‍ ഭൂമിയില്‍ കേരള സര്‍ക്കാറിന്റെ ബോര്‍ഡ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേരിട്ട് സ്ഥാപിച്ചു.
ജില്ലാ കലക്ടര്‍ ഇ.ദേവദാസ്, സ്ഥലം എം.എല്‍.എ, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു. ഭൂമി കൈയേറുന്നവരെ ഗുണ്ടാ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരുന്ന കാര്യം പരിഗണിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് മന്ത്രി അറിയിച്ചു.






