Random Posts

Thursday, July 21, 2011

ടിന്റു ലൂക്കയ്ക്ക് സ്ഥലവും വീടുവെക്കാന്‍ പണവും

തിരുവനന്തപുരം: ദേശീയ-അന്തര്‍ദേശീയ മീറ്റുകളില്‍ മികച്ചതും അഭിമാനാര്‍ഹവുമായ നേട്ടങ്ങള്‍ കൈവരിച്ച അത്‌ലറ്റ് ടിന്റു ലൂക്കയ്ക്ക് വീട് വെക്കാനായി കണ്ണൂരില്‍ 10 സെന്റ് സ്ഥലവും 10 ലക്ഷം രൂപയും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സ്‌പെഷ്യല്‍ സ്‌കൂള്‍ ഒളിമ്പിംക്‌സിന് പോയി മെഡലുകള്‍ നേടിയ കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രത്യേക സാമ്പത്തിക സഹായം നല്‍കണമെന്ന് കഴിഞ്ഞ കാബിനറ്റ് യോഗത്തില്‍ തീരുമാനിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നു വരുന്ന കാബിനറ്റില്‍ ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മന്ത്രി കെ.ബി ഗണേഷ്‌കുമാറിനോട് നിര്‍ദേശിച്ചിരുന്നു.
ഇന്നലെ കാബിനറ്റില്‍ മന്ത്രിയുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചുകൊണ്ട് സ്‌പെഷ്യല്‍ സ്‌കൂള്‍ ഒളിമ്പിക്‌സില്‍ മെഡലുകള്‍ നേടിയ 10 കായികതാരങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനിച്ചു.സ്വര്‍ണമെഡല്‍ നേടിയവര്‍ക്ക് മൂന്നുലക്ഷവും വെള്ളി , വെങ്കല മെഡലുകള്‍ നേടിയവര്‍ക്ക് യഥാക്രമം രണ്ടും ഒന്നും ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.ഇതോടൊപ്പം ഇവരുടെ പരിശീലകരായിരുന്ന രണ്ടു പേര്‍ക്ക് 25,000 രൂപ വീതവും മെഡല്‍ജേതാക്കളായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന പത്തു സ്‌കൂളുകള്‍ക്ക് 50,000 രൂപ വീതവും അനുവദിച്ചിട്ടുണ്ട്.സ്വാശ്രയ കോളജ് കരാര്‍ ഒപ്പിടാനിരിക്കെ മുന്‍ വര്‍ഷം നിലനിന്നിരുന്ന സമ്പ്രദായത്തില്‍ നിന്നും ഇക്കുറി പിന്നോട്ട് പോകാനില്ല. അതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.സ്വാശ്രയ കരാര്‍ ഒപ്പിടുന്നതു സംബന്ധിച്ചുയര്‍ന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു  മുഖ്യമന്ത്രി .വരും വര്‍ഷത്തില്‍ വ്യക്തമായ സമയമെടുത്ത് തീരുമാനിക്കേണ്ട കാര്യമാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു