Tuesday, July 12, 2011
Home »
» യാത്രക്കാര്‍ക്ക് സഹായഹസ്തമായി വനിതാകമീഷന്‍
യാത്രക്കാര്‍ക്ക് സഹായഹസ്തമായി വനിതാകമീഷന്‍
By Anonymous 7/12/2011 08:37:00 AM
യാത്രയ്ക്കിടയില്‍ ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് സഹായഹസ്തവുമായി വനിതാകമീഷന്‍ . സ്ത്രീകള്‍ക്ക് എസ്എംഎസ്വഴി പരാതി സമര്‍പ്പിക്കാനായി 537252 എന്ന നമ്പര്‍ നിലവില്‍വന്നു. വീടിനുള്ളില്‍ തടവിലാക്കപ്പെട്ടവര്‍ക്കും ഈ നമ്പറിലേക്ക് പരാതി അയക്കാം. സഹായങ്ങളും നിയമോപദേശങ്ങളും വനിതാകമീഷന്‍ നല്‍കും. ്മിശവേമ രീാു എന്നതിനുശേഷം ടൈപ്ചെയ്ത പരാതി 537252 ലേക്ക് അയക്കാം. തിരുവനന്തപുരത്ത് വനിതാകമീഷന്‍ ഓഫീസിലെ കംപ്യൂട്ടറില്‍ രേഖപ്പെടുത്തുന്ന പരാതിയുടെ നിജസ്ഥിതി പരിശോധിച്ച് നടപടി സ്വീകരിക്കും. സംസ്ഥാനത്ത് എവിടെനിന്നും പരാതി അയക്കാം. ആദ്യഘട്ടമെന്ന നിലയില്‍ രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ പരാതി സ്വീകരിക്കും. ഇതുവരെ 25 പരാതി ലഭിച്ചു. മൊബൈല്‍ഫോണ്‍ വഴിയുള്ള കുറ്റകൃത്യങ്ങളാണ് പകുതിയിലധികവുമെന്ന് കമീഷന്‍ അധ്യക്ഷ ജസ്റ്റിസ് ഡി ശ്രീദേവി പറഞ്ഞു. ഇരുപത്തിനാലു മണിക്കൂറും എസ്എംഎസ്വഴി പരാതി സമര്‍പ്പിക്കാനുള്ള നടപടി ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. പരാതി പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാക്കാന്‍ സിഐ റാങ്കിലുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കും. അവരുടെ നമ്പറിലേക്കുകൂടി എസ്എംഎസ് അലര്‍ട്ട് നല്‍കാനുള്ള സംവിധാനമൊരുക്കും. മെസേജ് പിന്തുടര്‍ന്ന് ലോക്കല്‍ പൊലീസിനെ വിവരമറിയിക്കും. അവര്‍ സ്ഥലം കണ്ടുപിടിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. വനിതാ കമീഷനില്‍ നല്‍കിയ പരാതികള്‍ എസ്എംഎസ്വഴി പരിശോധിക്കാം. ്മിശവേമ രീാു എന്നതിനൊപ്പം കേസ്നമ്പറും വര്‍ഷവും ടൈപ്ചെയ്ത് 537252 ലേക്ക് എസ്എംഎസ് അയച്ചാല്‍ പരാതിവിവരം ലഭിക്കും. വനിതാ കമീഷനെക്കുറിച്ചുള്ള വിവരങ്ങള്‍ക്കും ഈ നമ്പറിലേക്ക് എസ്എംഎസ് അയക്കാം.






