ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്ത 300 രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നോട്ടീസയക്കാന്‍ ആദായ നികുതി വകുപ്പിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെതുടര്‍ന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ട് ടാക്സ് (സി.ബി.ഡി.ടി) നടത്തിയ അന്വേണത്തിലാണ് നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്ത രാഷ്ട്രീയ കക്ഷികളെ കണ്ടെത്തിയത്.
ചെറുതും വലുതുമായ രാജ്യത്തെ എല്ലാ രജിസ്ട്രേഡ് രാഷ്ട്രീയ പാര്‍ട്ടികളും നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഭൂരിപക്ഷം പാര്‍ട്ടികളും ഇത് പാലിക്കുന്നില്ലെന്നാണ് കണ്ടെത്തല്‍. വലിയ പാര്‍ട്ടികള്‍ കൃത്യമായി റിട്ടേണ്‍ നല്‍കുമ്പോള്‍ ചെറുകിട പാര്‍ട്ടികളാണ് ഒഴിഞ്ഞുമാറുന്നത്. നികുതി, ചൂതാട്ട നിയമങ്ങള്‍ ലംഘിക്കുന്നില്ലെന്നും കള്ളപ്പണം വെളുപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഉപയോഗിക്കുന്നില്ലെന്നും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് നികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ നിര്‍ബന്ധമാക്കിയത്.
നികുതി വെട്ടിപ്പിനുവേണ്ടി ചില വ്യക്തികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വന്‍തോതില്‍ പണം സംഭാവന ചെയ്യുന്നതായി രേഖകള്‍ ചമക്കുന്നത് കണ്ടെത്തിയ പശ്ചാത്തലത്തിലായിരുന്നു നടപടി. ആദായ നികുതി നിയമത്തിലെ സുപ്രധാന വകുപ്പുകള്‍ പ്രകാരം പണത്തിന്റെ ഉറവിടം, ഇത് ചെലവഴിച്ച രീതി എന്നിവ അറിയിക്കാന്‍ ഈ രാഷ്ട്രീയ കക്ഷികളോട് ഷോക്കോസ് നോട്ടീസിലൂടെ ആവശ്യപ്പെടാനാണ് തീരുമാനം. തമിഴ്നാടും പശ്ചിമബംഗാളും ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികളെയാണ് ഇതുവരെ കണ്ടെത്തിയത്. മറ്റു സംസ്ഥാനങ്ങളിലെ പട്ടിക ഉടന്‍ തയാറാക്കുമെന്ന് സി.ബി.ഡി.ടി അറിയിച്ചു.
രാജ്യത്ത് 1,200ലധികം രജിസ്ട്രേഡ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍. ഇതില്‍ വളരെ കുറച്ച് പാര്‍ട്ടികള്‍ മാത്രമാണ് ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ പങ്കാളികളാവുന്നതെന്നും മറ്റുള്ളവയുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറേഷി നേരത്തെ വ്യക്തമാക്കിയിരുന്നു. നിര്‍ജീവമായ രാഷ്ട്രീയ പാര്‍ട്ടിളെ ഉപയോഗിച്ച് വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കുന്നതായാണ് ആദായ നികുതി അന്വേണത്തില്‍ ബോധ്യപ്പെട്ടത്.
Tuesday, July 19, 2011
Home »
» 300 രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നോട്ടീസയക്കാന്‍ നിര്‍ദേശം
300 രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നോട്ടീസയക്കാന്‍ നിര്‍ദേശം
By Anonymous 7/19/2011 08:03:00 AM






