Random Posts

Thursday, July 21, 2011

സ്വാശ്രയം: സര്‍ക്കാരും എഞ്ചിനീയറിംഗ് കോളജുകളും കരാറൊപ്പിട്ടു

സ്വാശ്രയപ്രവേശനത്തിന് നിയതമായ ഘടന നിശ്ചയിച്ചുകൊണ്ട് സര്‍ക്കാരും സ്വാശ്രയഎഞ്ചിനീയറിംഗ് കോളജുകളും ഇന്ന് കരാറൊപ്പിട്ടു. ഇതുപ്രകാരം എഞ്ചിനീയറിംഗ് കോളജുകളിലേക്കുള്ള പ്രവേശം ഇനി മുതല്‍ ഏകീകൃതപ്രവേശപരീക്ഷ മുഖേനയായിരിക്കും. ഈ പ്രവേശപരീക്ഷയുടെ റാങ്ക് ലിസ്റ്റന്ുസരിച്ചായിരിക്കും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശം നടത്തുക. കല്‍പിത സര്‍വകലാശാലകള്‍ക്കും ഈ റാങ്ക് ലിസ്റ്റ് ബാധകമായിരിക്കുമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിഷ്‌കര്‍ച്ചിട്ടുണ്ട്. മാനേജ്‌മെന്റ് ക്വാട്ടപ്രവേശവും ഈ ലിസ്റ്റിന്റെ അടിസ്ഥാനത്തിലാവും. മാനേജ്‌മെന്റ് അസോസിയേഷനു കീഴിലെ 75 കോളെജുകളിലെ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിനു വിട്ടുകൊടുക്കാന്‍ കരാറില്‍ ധാരണയായിട്ടുണ്ട്.

മുമ്പ് കരാറില്‍ നിന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ പിന്മാറുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ഒഴികെയുള്ള 11 മെഡിക്കല്‍ കോളെജുകളുടെ സംഘടനയായ മാനേജ്‌മെന്റ് അസോസിയേഷന്‍ സീറ്റും ഫീസും സംബന്ധിച്ച് നേരത്തെ സര്‍ക്കാരുമായി ധാരണയിലെത്തിയിരുന്നു.