
ലാവ്‌ലിന്‍ കേസിന്റെ അന്വേഷണം മൂന്നുമാസത്തിനകം തീര്‍ക്കുമെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. ക്രൈം നന്ദകുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയെ ഇക്കാര്യം സിബിഐ അറിയിച്ചത്. പ്രശസ്തിക്കുവേണ്ടിയാണ് ഹര്‍ജിക്കാരന്‍ പരാതി നല്‍കിയിരിക്കുന്നത് എന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു.






