നൂറനാട്: സി.പി.എം.അക്രമങ്ങളില്‍ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നൂറനാട് ജങ്ഷനില്‍ സമ്മേളനവും പ്രകടനവും നടത്തി. പ്രതിഷേധസമ്മേളനം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എ.ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. സി.പി.എമ്മും പോലീസും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് നൂറനാട്ട് യു.ഡി.എഫ്.പ്രവര്‍ത്തകര്‍ക്കുനേരെ നടക്കുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് കാരണമെന്ന് ഷുക്കൂര്‍ പറഞ്ഞു. എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നൂറനാട് ക്രിമിനല്‍ സംഘങ്ങളെ വളര്‍ത്തുന്ന നിലപാടാണ് സി.പി.എം.നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്. അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചും മണ്ണ്, മണല്‍ മാഫിയ സംഘങ്ങളെ സംരക്ഷിച്ചും പണം സമ്പാദിക്കുന്നവരായി മാറിയിരിക്കുകയാണ് നൂറനാട് സ്റ്റേഷനിലെ ചില പോലീസ് ഉദ്യോഗസ്ഥന്മാരെന്ന് അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.പാപ്പച്ചന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി., അഡ്വ.കോശി എം.കോശി, മുന്‍ എം.എല്‍.എ. കെ.കെ.ഷാജു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ലിജു, കെ.സാദിഖ് അലിഖാന്‍, പി.പി.കോശി, കെ.ശിവശങ്കരപിള്ള, ശ്രീദേവി രവീന്ദ്രന്‍. കലാദേവരാജന്‍, എം.ആര്‍.രാമചന്ദ്രന്‍. സി.ആര്‍.ചന്ദ്രന്‍, ഇറവങ്കര വിശ്വനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സമ്മേളനത്തിനു മുന്നോടിയായി പാറ ജങ്ഷനില്‍നിന്ന് പ്രതിഷേധപ്രകടനവും നടത്തി. താമരക്കുളം രാജന്‍പിള്ള, ജി.വേണു, പി.രഘു, വേണു കാവേരി, ഷാജി നൂറനാട്, അബു,രോഹിത് സി രാജു , മനോജ് സി.ശേഖര്‍, ശ്രീനിപണയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.